മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും അവരുടെ കമ്പനിയും കരിമണൽ വ്യവസായിയിൽനിന്ന് അനർഹമായി പണം കൈപ്പറ്റിയെന്ന വാർത്ത വലിയ ചലനം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നത്. പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ നികത്തി ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാകുക എന്നതായിരുന്നു ഈ യോഗങ്ങളുടെ മുഖ്യ അജൻ‍ഡ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എല്ലാവരും ആ വിഷയത്തിൽ ഒതുങ്ങി സംസാരിച്ചു. സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ആരും പാർട്ടിയെയും സർക്കാരിനെയും ഗ്രസിക്കുന്ന വിവാദം പരാമർശിച്ചതേയില്ല. രണ്ടു യോഗങ്ങളിലും ആദ്യന്തം പങ്കെടുത്ത മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ വാർത്ത സംബന്ധിച്ചു വിശദീകരണത്തിനും മുതിർന്നില്ല. മുഖ്യമന്ത്രിക്കും പാർട്ടിക്കും ഹിതകരമല്ലാത്ത വാർത്ത പാർട്ടിയിൽ ഒരു ചെറുചലനം പോലും സൃഷ്ടിക്കാത്തതിന്റെ തെളിവായി ഈ മൗനത്തെ വ്യാഖ്യാനിച്ചു മേനി നടിക്കുന്നവരാണ് നേതൃത്വത്തിൽ കൂടുതലും. എന്നാൽ, അത് മാറിയ സിപിഎമ്മിന്റെ ശക്തിയോ ദൗർബല്യമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും അവരുടെ കമ്പനിയും കരിമണൽ വ്യവസായിയിൽനിന്ന് അനർഹമായി പണം കൈപ്പറ്റിയെന്ന വാർത്ത വലിയ ചലനം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നത്. പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ നികത്തി ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാകുക എന്നതായിരുന്നു ഈ യോഗങ്ങളുടെ മുഖ്യ അജൻ‍ഡ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എല്ലാവരും ആ വിഷയത്തിൽ ഒതുങ്ങി സംസാരിച്ചു. സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ആരും പാർട്ടിയെയും സർക്കാരിനെയും ഗ്രസിക്കുന്ന വിവാദം പരാമർശിച്ചതേയില്ല. രണ്ടു യോഗങ്ങളിലും ആദ്യന്തം പങ്കെടുത്ത മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറിയോ വാർത്ത സംബന്ധിച്ചു വിശദീകരണത്തിനും മുതിർന്നില്ല.

മുഖ്യമന്ത്രിക്കും പാർട്ടിക്കും ഹിതകരമല്ലാത്ത വാർത്ത പാർട്ടിയിൽ ഒരു ചെറുചലനം പോലും സൃഷ്ടിക്കാത്തതിന്റെ തെളിവായി ഈ മൗനത്തെ വ്യാഖ്യാനിച്ചു മേനി നടിക്കുന്നവരാണ് നേതൃത്വത്തിൽ കൂടുതലും. എന്നാൽ, അത് മാറിയ സിപിഎമ്മിന്റെ ശക്തിയോ ദൗർബല്യമോ? വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ചർച്ചകളും സുതാര്യമായ നിലപാടുമാണ് പാർട്ടിയുടെ കരുത്തായി ഇക്കാലമത്രയും സിപിഎം അവകാശപ്പെട്ടിരുന്നത്. 

ADVERTISEMENT

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്ന് ഓരോ പാർട്ടിരേഖയും ഓർമിപ്പിക്കാറുണ്ട്. എന്നാൽ,  പിണറായി വിജയന്റെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ പ്രശ്നങ്ങൾ ഉയരുമ്പോൾ ഉൾപാർട്ടി ചർച്ചകൾ സിപിഎം തീർത്തും ഒഴിവാക്കുന്നു. കുടുംബാധിപത്യ പ്രവണതകൾ ശക്തമായ ഇന്ത്യയിലെ പ്രാദേശിക കക്ഷികളുടെ സ്വഭാവത്തിലേക്കു സിപിഎം മാറുകയാണോ എന്ന ചോദ്യമാണത് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ രാജ്യത്തെ മതനിരപേക്ഷ ചേരിയിലെ പല കക്ഷികളും നേരിടുന്ന ഏറ്റവും വലിയ ദൗർബല്യങ്ങളിൽ ഒന്നു സിപിഎമ്മിനെയും പൊതിയുകയാണ്. 

പിണറായി വിജയൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

വിവാദ കുടുംബപരമ്പര

കുടുംബവും അതിന്റെ സർവസ്വവും പാർട്ടിക്ക് എന്നതായിരുന്നു ഇഎംഎസിനെപ്പോലുള്ളവർ പകർന്നു കൊടുത്ത കാഴ്ചപ്പാടെങ്കിൽ  കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടി തലയിലേറ്റേണ്ടി വരുന്നതാണ് മാറിയ കാലത്തെ കാഴ്ച. രണ്ട് ആൺമക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്തരിച്ച കോടിയേരി ബാലകൃഷ്ണനും അതുവഴി പാർട്ടിക്കും ഉണ്ടാക്കിയ പ്രതിസന്ധികൾ ചെറുതായിരുന്നില്ല. 

ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള റിസോർട്ടിനെതിരെ ആക്ഷേപം ആദ്യം ഉയർത്തിയതു രാഷ്ട്രീയ എതിരാളികളല്ല; പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ്. സ്വർണക്കടത്തുകേസ് ഉയർന്ന കാലംമുതൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആക്ഷേപങ്ങൾ അന്തരീക്ഷത്തിലുണ്ട്. ആദായനികുതി തർക്കപരിഹാര ബോർഡിന്റെ വിധി ഒരു കഥയോ ആരോപണമോ അല്ല. അത് അപ്പീൽസാധ്യത ഇല്ലാത്ത വിധിയാണ്. പുറത്തുയരുന്ന ആരോപണങ്ങൾ സാധൂകരിക്കപ്പെടുന്നതാണോ എന്ന സന്ദേഹം ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരിലും ഉയർത്തുന്നതാണ് കണ്ടെത്തലുകൾ.

ADVERTISEMENT

രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെയും പിബിയിൽ ഇടംപിടിക്കാനുള്ള അർഹതയുണ്ടെന്നു സ്വയം കരുതുന്ന, കേരളത്തിൽ നിന്നുള്ള ഏറ്റവും സീനിയറായ കേന്ദ്രകമ്മിറ്റി അംഗത്തിന്റെയും കുടുംബങ്ങളുമായി ബന്ധപ്പെട്ട ഈ വിവാദങ്ങളാണ് സമീപകാലത്ത് സിപിഎമ്മിനെ ഏറെ അലോസരപ്പെടുത്തിയത്. പ്രതിപക്ഷം കൊണ്ടുവന്ന ആക്ഷേപങ്ങളല്ല ഇവർക്കെതിരെ ഉയർന്നത്. 

അത്യുന്നത നേതാക്കളുടെ കുടുംബ താൽപര്യങ്ങൾ പാർട്ടിയുടെ താൽപര്യത്തിനും പൊതുനിലപാടുകൾക്കും എതിരായി വരികയും അതു നിയന്ത്രിക്കപ്പെടുന്നില്ലെന്ന തോന്നൽ സംജാതമാകുകയും ചെയ്യുന്നെങ്കിൽ അതും പ്രാദേശിക നാടുവാഴി സ്വഭാവത്തിലേക്കുള്ള സിപിഎമ്മിന്റെ മാറ്റമാണ്. അധികാരത്തിലുള്ള ഏക സംസ്ഥാനത്തെ ഛത്രാധിപന്മാരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത് എന്നതിനാൽ കേന്ദ്രനേതൃത്വം ആ മാറ്റത്തിനു നിശ്ശബ്ദ സാക്ഷികളായി മാറുന്നു.

എം.വി.ഗോവിന്ദൻ

പ്രതിസന്ധി മൂലധനമാകുമ്പോൾ

പിണറായിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന ആക്ഷേപങ്ങൾ സമീപകാലത്തു കേട്ടുകൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ ശൈലിയും ചിട്ടകളും വ്യക്തിപരമായ അച്ചടക്കവും അറിയാവുന്ന പാർട്ടിക്കാരിൽ ഒരു വലിയ വിഭാഗം അത് ഉൾക്കൊള്ളുന്നില്ല. അനർഹമായ ഒരു ആവശ്യത്തിനു പിണറായിയെ സമീപിക്കാൻ മടിയോ ഭയമോ ഉള്ളവരാണ് അവരിൽ മിക്കവരും. സ്വന്തം കുടുംബത്തിന്റെ കാര്യം വരുമ്പോൾ  ആ പിണറായി കണ്ണടയ്ക്കുമെന്നും അവർ വിശ്വസിക്കുന്നില്ല; പാർട്ടിക്കു പുറത്ത് പക്ഷേ, അതേ ചിത്രമല്ല ഉള്ളത്. 

ADVERTISEMENT

ഭരണത്തുടർച്ച സാധിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പാർട്ടിയിലും സർക്കാരിലും പിണറായി വിജയൻ ചെലുത്തുന്ന സ്വാധീനം സിപിഎമ്മിന്റെ മറ്റൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. വി.എസ്.അച്യുതാനന്ദനുമായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിനു മുറിവുകളേറ്റിരിക്കാം, ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിരിക്കാം. വിഭാഗീയതയുടെ ഇരുണ്ട അധ്യായമായി ആ നാളുകളെ പാർട്ടി വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ, വിഎസ് എന്ന അതിശക്തനായ പ്രതിയോഗിയെ വരെ കീഴടക്കുകയും നിശ്ശബ്ദനാക്കുകയും  ചെയ്ത നേതാവ് എന്ന വിശേഷണമാണ് പാർട്ടിക്കകത്ത് പിണറായിയുടെ ഏറ്റവും വലിയ മൂലധനം. അതോടെ മറ്റു നേതാക്കളെല്ലാം തന്നെ അദ്ദേഹത്തിനു മുന്നിൽ അപ്രസക്തരായി. നിശ്ശബ്ദതകൊണ്ടു ബലപ്പെടുത്തിയ ആ മൂലധനത്തെ വാഴ്ത്തിക്കൊണ്ടിരിക്കേണ്ട നിസ്സഹായതയാണ് അവരുടെ ആനന്ദം.

English Summary: Is CPM Following Other Political Parties as Pinarayi Vijayan Faces Heat over his Family's Interferences?