കീഴ്‌ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ? ‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു. 

ഉത്തർപ്രദേശിൽ ലൈംഗിക പീഡനത്തിനിരയായ പത്തൊൻപതുകാരിയുടെ മൃതദേഹം പൊലീസ് നിർബന്ധിച്ച് ദഹിപ്പിച്ച് തെളിവുകൾ നശിപ്പിച്ചെന്നാരോപിച്ച് ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലെ പ്ലക്കാർഡ് (File Photo by Sajjad HUSSAIN/AFP)
ADVERTISEMENT

‘സമർപ്പിത ഭാര്യയായിരിക്കെ, ഭർത്താവ് ജോലിക്കു പുറപ്പെടും മുൻപ് ഉറക്കമെഴുന്നേൽക്കേണ്ടതു ഭാര്യയുടെ കടമയാണെന്നതിൽ സംശയമില്ല. അങ്ങനെ ചെയ്തില്ലെന്നു കരുതി അവളെ തല്ലാനാകില്ലെങ്കിലും. അതുപോലെ സ്വകർമം നിറവേറ്റുന്നവൾ എന്ന നിലയിൽ ഭർത്താവിന്റെ ആഗ്രഹങ്ങളോട് ആദരവു കാട്ടുകയും അയാളുടെ ഇഷ്ടാനുസരണം പ്രത്യേക സന്ദർഭങ്ങളിൽ വേഷം ധരിക്കുകയും വേണം. അങ്ങനെ ചെയ്തില്ലെന്നു കരുതി ഭർത്താവിന് ഭാര്യയെ തല്ലാനാകില്ല.’ 

സ്ത്രീയുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചുള്ള പൊതുധാരണയെ പൊളിച്ചടുക്കിയും അവരുടെ അന്തസ്സ് ഇടിക്കുന്ന പ്രയോഗങ്ങൾ വിലക്കിയും സുപ്രീം കോടതി തയാറാക്കിയ ശൈലീപുസ്തകത്തിലാണ് മധ്യപ്രദേശിൽനിന്നുള്ള വിചിത്ര വിധിയും അതിലെ പരാമർശങ്ങളും കോടതി ഓർമിക്കുന്നത്. പണ്ടു പണ്ട് സംഭവിച്ചൊരു കാര്യമല്ല ഇത്. ഇപ്പോഴും നമ്മുടെ കോടതികളിൽ ഇത്തരം മിഥ്യാധാരണകൾ വച്ചുള്ള പദപ്രയോഗങ്ങളും അന്തസ്സിടിക്കുന്ന പരാമർശങ്ങളും സംഭവിക്കുന്നുവെന്നാണ് സുപീം കോടതി ചൂണ്ടിക്കാട്ടുന്നത്. അതും നമ്മുടെ കേരളത്തിൽനിന്നുൾപ്പെടെ. 

‘മിടൂ’ ക്യാംപെയ്നിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തിലെ പ്ലക്കാർഡ് (File Photo by CHANDAN KHANNA / AFP)

ADVERTISEMENT

∙ കേരളത്തിന്റെ ‘തെറ്റിദ്ധാരണ’

യുപിയിലെ ഹത്രസിൽ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് 2020 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽനിന്ന് (File Photo by Sajjad HUSSAIN/AFP)

കേരളത്തിലെ സെഷൻസ് കോടതി മുതൽ ഹൈക്കോടതി വരെ ‘മിഥ്യാധാരണ’ നിലനിർത്തി പുറപ്പെടുവിച്ച ചില ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ശൈലീപുസ്തത്തിന്റെ ആവശ്യകതയിലേക്കു സുപ്രീം കോടതി വിരൽച്ചൂണ്ടുന്നത്. അതിലൊന്ന് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു. ലൈംഗികപീഡനക്കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനു സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു ഈ ഉത്തരവ്. പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങൾ സുപ്രീം കോടതി എടുത്തു പറഞ്ഞു. 

ഗുജറാത്ത് കലാപത്തിൽ പീഡനത്തിനിരയായ ബിൽക്കിസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ നടന്ന പ്രകടനത്തിൽനിന്ന് (File Photo by Dibyangshu SARKAR / AFP)
ADVERTISEMENT

2020 ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലായിരുന്നു കേസ്. ജാമ്യഹർജിക്കൊപ്പം സിവിക് ഹാജരാക്കിയ ചിത്രങ്ങളിൽ പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നും ലൈംഗികാതിക്രമം ആരോപിക്കുന്ന 354എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നുമായിരുന്നു സെഷൻസ് കോടതി വിധിച്ചത്. 

മറ്റൊന്ന്, കേരള ഹൈക്കോടതിയുടെ ഉത്തരവായിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ വിവാഹം ചെയ്തുപോയ ഇരുപത്തിനാലുകാരിയെ തിരിച്ചുകിട്ടാൻ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. ഇതു സംബന്ധിച്ച വിധിയിൽ ഇരുപത്തിനാലുകാരി ദുർബലയും പലവിധത്തിൽ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ളതാണെന്നും ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായതു പോലും കേരള കോടതി പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. 

ചുരുക്കത്തിൽ കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാനുള്ളതാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ താൽപര്യപ്രകാരമുള്ള നിർദേശങ്ങൾ. 

∙ സുപ്രീം കോടതി പറയുന്നു...

പൊതുസമൂഹം കരുതുന്ന രീതിയിൽ വസ്ത്രം ധരിക്കാത്തവരും മദ്യപിക്കുന്നവരുമായ സ്ത്രീകൾക്കു ലൈംഗിക താൽപര്യമുണ്ടെന്ന് ചിലർക്കു ധാരണയുണ്ടാകാം. ഇക്കാര്യങ്ങൾകൊണ്ടുതന്നെ അനുമതിയില്ലാതെ പുരുഷൻ അവരെ സ്പർശിച്ചാൽ അതു സ്ത്രീയുടെ കുഴപ്പമാകാമെന്നു സമൂഹത്തിനു ധാരണയുണ്ട്. ഇതു തെറ്റാണെന്നു വ്യക്തമാക്കുന്നതാണു സുപ്രീം കോടതി പുറത്തിറക്കിയ ശൈലീപുസ്തകം. വിധിന്യായങ്ങളിലും കോടതിയിലെ ആശയവിനിമയങ്ങളിലും ഇത്തരം പദപ്രയോഗങ്ങളെ വിലക്കിയും അഭികാമ്യമായ പ്രയോഗങ്ങൾ നിർദേശിച്ചുമാണ് ശൈലീപുസ്തകം. സ്ത്രീയുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചുള്ള പൊതുധാരണങ്ങളെക്കുറിച്ചും ഇതു വിശദമാക്കുന്നു. അന്തസ്സ് ഇടിക്കുന്ന പ്രയോഗങ്ങൾക്കു പകരം നിർദേശങ്ങളുണ്ട്.

മിഥ്യാബോധവുമായിരുന്നാൽ യാഥാർഥ്യം മനസ്സിലാകുന്നതിൽ വീഴ്ച വരുമെന്നും വിധിന്യായം തന്നെ തെറ്റിപ്പോകാമെന്നും കോടതി വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ നീതിപൂർവമല്ലാത്ത വർണനകളെ മനസ്സിലാക്കാനും തീരുമാനങ്ങളെ സഹായിക്കാനുമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച്, കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി മൗഷ്മി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 

ഇരയാക്കപ്പെടുന്നവർ..

ലൈംഗികാതിക്രമത്തിന് ഇരയാകുന്നയാളെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തു പറയും? ഇരയെന്നോ അതിജീവിതയെന്നോ വിളിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. ഏതു രീതിയിലാണ് വിശേഷിപ്പിക്കപ്പെടേണ്ടതെന്നതിൽ പീഡനം നേരിടേണ്ടി വന്നയാളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും കോടതിയുടെ ശൈലീപുസ്തകം വിശദീകരിക്കുന്നു. 

∙ മിഥ്യാധാരണകളെക്കുറിച്ചു കോടതി പറയുന്നത്: 

1) നാണംകൊണ്ടാണ് നോ പറയുന്നത്: ലൈംഗികക്ഷണത്തോടു സ്ത്രീ ‘ഇല്ല’ എന്നു പറഞ്ഞാൽ അതിന്റെ അർഥം ഇല്ല എന്നു തന്നെയാണ്. ഇതിൽ അവ്യക്തയില്ല. സമ്മതം അറിയിക്കാനാണെങ്കിൽ അവൾ സ്പഷ്ടമായി അതു വ്യക്തമാക്കും. പെരുമാറ്റ രീതി വച്ചു സമ്മതം നേടാനാകില്ല. 

2) ആണുങ്ങൾക്ക് ആഗ്രഹം അടക്കാനാകില്ല: എല്ലാ മനുഷ്യരെയും പോലെത്തന്നെയാണു പുരുഷന്മാരും. ലൈംഗികാഗ്രഹം ഉൾപ്പെടെ എല്ലാം അടക്കാനാകും. 

3) ഒരിക്കൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടു, ഇനി ആർക്കും പീഡിപ്പിക്കാം: ഒരാളുമായി ബന്ധപ്പെട്ടുവെന്നതു കൊണ്ട് എല്ലാവർക്കുമുള്ള സമ്മതമാകുന്നില്ല. സ്ത്രീയുടെ വ്യക്തിത്വവും അവർക്കുണ്ടായിരുന്ന പങ്കാളികളുടെ എണ്ണവുമായി ബന്ധമില്ല. 

4) നല്ല സ്ത്രീയാണെങ്കിൽ പീഡിപ്പിക്കപ്പെടുന്നതിനേക്കാൾ മരണം വരിക്കും: പുരുഷാധിപത്യ ചിന്തയാണത്. ആത്മഹത്യാപ്രേരണതയുണ്ടാക്കും. 

5) പീഡനകാര്യത്തിൽ പാശ്ചാത്യ വനിതകളിൽനിന്നു വ്യത്യസ്തമായാണ് ഇന്ത്യൻ വനിതകൾ പ്രതികരിക്കുന്നത്: ലൈംഗികാതിക്രമത്തോടു സ്ത്രീകളുടെ പ്രതികരണത്തെ അവരുടെ രാജ്യം വച്ചു വേർതിരിക്കാനാകില്ല. 

6) ട്രാൻസ്ജെൻഡറുകളെ പീഡിപ്പിക്കാനാകില്ല: അവർ പീഡിപ്പിക്കപ്പെടും എന്നു മാത്രമല്ല, ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകപ്പെടുന്നവരാണ്. ഇവരെല്ലാം ലൈംഗികത്തൊഴിലാളികളാണെന്നതും തെറ്റായ ധാരണ. 

7) പീഡനസമയത്തു നിലവിളിക്കുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പീഡനമല്ല: തിരിച്ചു പ്രതികരിക്കാനോ അക്രമിക്കാനോ ഉള്ള സാഹചര്യം സ്ത്രീക്കുണ്ടാകണമെന്നില്ല. ഭീഷണിയും നേരിടുന്നുണ്ടാകാം. 

∙ മിഥ്യധാരണകളും കോടതി പറയുന്നതും (ബ്രായ്ക്കറ്റിൽ) 

∙ അപരിചതരായ ആളുകളെയാണു പുരുഷന്മാർ പീഡിപ്പിക്കുന്നത്. 

(പരിചതരായ സ്ത്രീകൾക്കെതിരെ പോലും പലപ്പോഴും അതിക്രമം ഉണ്ടാകാറുണ്ട്) 

∙ പീഡനത്തിനിരയായ പെൺകുട്ടി ഇടതടവില്ലാതെ കരയും, വിഷാദത്തിലായിരിക്കും. പീഡനത്തെക്കുറിച്ചു കള്ളം പറയാം. 

(തെറ്റാണത്. പലരും പല രീതിയിലായിരിക്കും സാഹചര്യങ്ങളോടു പ്രതികരിക്കുക. അച്ഛൻ മരിച്ചാൽ കരയുന്നവരും കരയാത്തവരുമുണ്ടാകും. ശരിയായ പ്രതികരണം എന്നൊന്ന് ഇക്കാര്യത്തിൽ ഇല്ല.)

∙ പീഡിപ്പിച്ചവരോടു പെൺകുട്ടി പിന്നീടു സംസാരിക്കില്ല. അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ പീഡനപരാതി കള്ളമാണ്. 

(സംസാരിക്കുന്നതിനു പല കാരണങ്ങളുണ്ടാകാം. ആശയവിനിയമം നടന്നുവെന്നതുകൊണ്ട് പരാതി തെറ്റാണെന്ന് അർഥമില്ല.)

∙ പീഡനം നടന്നിട്ടുണ്ടെങ്കിൽ സ്ത്രീ ഉടൻ പരാതി നൽകും. കുറേ കഴിഞ്ഞാണ് പരാതി നൽകുന്നതെങ്കിൽ അതു കള്ളമാകും. 

(വൈകുന്നതിനു പല കാരണങ്ങളുണ്ടാകും. കുടുംബപരവും അപമാനവുമെല്ലാം.)

∙ മുന്തിയ ജാതിക്കാർക്ക് കീഴ്‍ജാതിക്കാരുമായി ലൈംഗികബന്ധം ഉണ്ടാകില്ല. ഇത്തരം ആരോപണങ്ങൾ തെറ്റാണ്. 

(ലൈംഗികചൂഷണം ചരിത്രപരമായിതന്നെ ഉപയോഗപ്പെടുത്തുന്നവർ തന്നെയുണ്ട്) 

∙ ലൈംഗികത്തൊഴിലാളിയെ ഒരാൾ പീഡിപ്പിക്കില്ല. 

(പീഡനമുണ്ടാകാം. ലൈംഗികത്തൊഴിലാളിയാണെന്നതുകൊണ്ട് എല്ലാവർക്കും സമ്മതം നൽകിയെന്ന് അർഥമില്ല). 

∙ ആരോഗ്യവാനായ ഒരാൾ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചെന്ന പരാതി തെറ്റായിരിക്കാം. 

(ഭിന്നശേഷിക്കാരിയാണെന്നതു കൊണ്ട് ലൈംഗികാതിക്രമ സാധ്യത കുറയുന്നില്ല) 

∙ പീഡിപ്പിക്കപ്പെടുന്നതോടെ അതിജീവിതയും കുടുംബവും അപമാനിക്കപ്പെടും. വിവാഹം കഴിക്കുന്നതോടെ ഇതു മാറും. 

(പരിഹാരമല്ല വിവാഹം. പീഡനം കുറ്റകൃത്യമാണ്. വിവാഹം ചെയ്തുകൊണ്ട് അതു മായ്ക്കാനാകില്ല.) 

∙ പീഡനത്തെക്കുറിച്ചു പൊതുവേ സ്ത്രീകൾ കള്ളം പറയും. 

(ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യവുമാണ് പരിഗണിക്കേണ്ടത്) 

English Summary: Supreme Court Launches Handbook on Gender Unjust Terms- Explained