ഒരു കിലോഗ്രാം അരിക്ക് നൂറു രൂപ! ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 75 രൂപ! ഒരു ലീറ്റർ പാലിന് 60 രൂപ!.. അതിശയം നിറയ്ക്കുന്ന കണക്കല്ലിത്. കേരളത്തിൽ വരുംദിവസങ്ങളിൽ നമ്മൾ നൽകേണ്ടിവരുന്ന വിലയായിരിക്കും ഇത്. കാണംവിറ്റും ഓണം ഉണ്ണണം എന്നു പഴമക്കാർ പറഞ്ഞതിലേക്കാണോ കാര്യങ്ങൾ പോകുന്നത്? മഴക്കാറ് ഉരുണ്ടുകൂടുന്നതു കാണാൻ മാനത്തുനോക്കിനിൽക്കുന്ന മലയാളിയുടെ നെഞ്ചിടിക്കുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ കാർഷികമേഖലയാകെ തകരും. വിത്തിറക്കിയവനും വിത്തിറക്കാൻ നിൽക്കുന്നവനും നെഞ്ചത്തുകൈവച്ചു പ്രാർഥിക്കുകയാണ്. ദൈവമേ മഴ മുൻപത്തെപോലെ ലഭിക്കണേ..കണ്ണീരിൽ കുതിർന്ന ഈ പ്രാർഥനയ്ക്കു ഫലം ഉണ്ടായില്ലെങ്കിൽ പച്ചപ്പുമാഞ്ഞൊരു കേരളമാണു നാം കാണാൻ പോകുന്നത്.

ഒരു കിലോഗ്രാം അരിക്ക് നൂറു രൂപ! ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 75 രൂപ! ഒരു ലീറ്റർ പാലിന് 60 രൂപ!.. അതിശയം നിറയ്ക്കുന്ന കണക്കല്ലിത്. കേരളത്തിൽ വരുംദിവസങ്ങളിൽ നമ്മൾ നൽകേണ്ടിവരുന്ന വിലയായിരിക്കും ഇത്. കാണംവിറ്റും ഓണം ഉണ്ണണം എന്നു പഴമക്കാർ പറഞ്ഞതിലേക്കാണോ കാര്യങ്ങൾ പോകുന്നത്? മഴക്കാറ് ഉരുണ്ടുകൂടുന്നതു കാണാൻ മാനത്തുനോക്കിനിൽക്കുന്ന മലയാളിയുടെ നെഞ്ചിടിക്കുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ കാർഷികമേഖലയാകെ തകരും. വിത്തിറക്കിയവനും വിത്തിറക്കാൻ നിൽക്കുന്നവനും നെഞ്ചത്തുകൈവച്ചു പ്രാർഥിക്കുകയാണ്. ദൈവമേ മഴ മുൻപത്തെപോലെ ലഭിക്കണേ..കണ്ണീരിൽ കുതിർന്ന ഈ പ്രാർഥനയ്ക്കു ഫലം ഉണ്ടായില്ലെങ്കിൽ പച്ചപ്പുമാഞ്ഞൊരു കേരളമാണു നാം കാണാൻ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കിലോഗ്രാം അരിക്ക് നൂറു രൂപ! ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 75 രൂപ! ഒരു ലീറ്റർ പാലിന് 60 രൂപ!.. അതിശയം നിറയ്ക്കുന്ന കണക്കല്ലിത്. കേരളത്തിൽ വരുംദിവസങ്ങളിൽ നമ്മൾ നൽകേണ്ടിവരുന്ന വിലയായിരിക്കും ഇത്. കാണംവിറ്റും ഓണം ഉണ്ണണം എന്നു പഴമക്കാർ പറഞ്ഞതിലേക്കാണോ കാര്യങ്ങൾ പോകുന്നത്? മഴക്കാറ് ഉരുണ്ടുകൂടുന്നതു കാണാൻ മാനത്തുനോക്കിനിൽക്കുന്ന മലയാളിയുടെ നെഞ്ചിടിക്കുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ കാർഷികമേഖലയാകെ തകരും. വിത്തിറക്കിയവനും വിത്തിറക്കാൻ നിൽക്കുന്നവനും നെഞ്ചത്തുകൈവച്ചു പ്രാർഥിക്കുകയാണ്. ദൈവമേ മഴ മുൻപത്തെപോലെ ലഭിക്കണേ..കണ്ണീരിൽ കുതിർന്ന ഈ പ്രാർഥനയ്ക്കു ഫലം ഉണ്ടായില്ലെങ്കിൽ പച്ചപ്പുമാഞ്ഞൊരു കേരളമാണു നാം കാണാൻ പോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കിലോഗ്രാം അരിക്ക് നൂറു രൂപ! ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 75 രൂപ! ഒരു ലീറ്റർ പാലിന് 60 രൂപ!.. അതിശയം നിറയ്ക്കുന്ന കണക്കല്ലിത്. കേരളത്തിൽ വരുംദിവസങ്ങളിൽ നമ്മൾ നൽകേണ്ടിവരുന്ന വിലയായിരിക്കും ഇത്.

കാണംവിറ്റും ഓണം ഉണ്ണണം എന്നു പഴമക്കാർ പറഞ്ഞതിലേക്കാണോ കാര്യങ്ങൾ പോകുന്നത്? മഴക്കാറ് ഉരുണ്ടുകൂടുന്നതു കാണാൻ മാനത്തുനോക്കിനിൽക്കുന്ന മലയാളിയുടെ നെഞ്ചിടിക്കുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ കാർഷികമേഖലയാകെ തകരും. വിത്തിറക്കിയവനും വിത്തിറക്കാൻ നിൽക്കുന്നവനും നെഞ്ചത്തുകൈവച്ചു പ്രാർഥിക്കുകയാണ്. ദൈവമേ മഴ മുൻപത്തെപോലെ ലഭിക്കണേ... കണ്ണീരിൽ കുതിർന്ന ഈ പ്രാർഥനയ്ക്കു ഫലം ഉണ്ടായില്ലെങ്കിൽ പച്ചപ്പുമാഞ്ഞൊരു കേരളമാണു നാം കാണാൻ പോകുന്നത്.

ADVERTISEMENT

∙ തുടക്കം തന്നെ പാളി

കേരളത്തിലെ കൃഷിക്കാലത്തിന് തുടക്കംകുറിക്കുന്നത് വിഷുവിനു ശേഷമുള്ള വേനൽമഴയോടെയാണ്. വയൽ ഉഴുതു നെൽവിത്തു വിതയ്ക്കുന്നതോടെ പുതിയ കാർഷിക കലണ്ടർ തുടങ്ങും. എന്നാൽ ഇത്തവണ വേനൽമഴ തൊട്ടുതന്നെ ഇതിന്റെ താളം തെറ്റിയതോടെ കർഷകന്റെ നെഞ്ചിടിപ്പേറി. പാലക്കാട്ടെയും മലപ്പുറത്തെയും പല നെൽവയലുകളിലും മുളച്ച വിത്ത് ഉണങ്ങിപ്പോകുന്ന അവസ്ഥയായി. വിരിപ്പും മുണ്ടകനും പുഞ്ചയുമെല്ലാം ഇല്ലാതാകുന്ന കാഴ്ചയിലേക്കാണു നാം പോകുന്നത്.

Representative image by: iStock / Ritthichai

താളംതെറ്റിയാണു വിരിപ്പുകൃഷി ആരംഭിച്ചതു തന്നെ. കാലവർഷം ചതിക്കില്ലെന്ന കണക്കിലായിരുന്നു കർഷകർ. പതിവിലും വൈകി കാലവർഷം എത്തിയപ്പോഴും ആ പ്രതീക്ഷ മങ്ങിയില്ല. വീണ്ടും വിത്തിട്ട് പലരും കൃഷി ആരംഭിച്ചു. തൃശൂരിലും പാലക്കാട്ടുമൊക്കെ വൈകിയാണു പലരും വിത്തിറക്കിയത്. തുടക്കത്തിൽ മഴ ലഭിച്ചെങ്കിലും കർക്കടകത്തിലെ മഴയുടെ താളം തെറ്റിയതോടെ എല്ലാവരുടെയും പ്രതീക്ഷ മങ്ങി. കർക്കടകത്തിൽ നെൽവയലിലേക്ക് മോട്ടർ വച്ച് വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥയുണ്ടായി എന്നു പറയുമ്പോൾ ആദ്യകാല കർഷകരൊക്കെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്തൊരു സംഭവത്തിനു കാഴ്ചക്കാരാകുകയായിരുന്നു.

കർക്കടകപ്പെയ്ത്തിൽ നെല്ലോലത്തുമ്പുവരെ വെള്ളത്തിൽ മുങ്ങിനിൽക്കുന്നതു കണ്ടവരായിരുന്നു അവരൊക്കെ. കാലം പോയ പോക്കേ എന്നു പറഞ്ഞു നെടുവീർപ്പിടുകയാണ് അവരിന്ന്. ഇക്കുറി കൊയ്തെടുക്കാൻ ഒന്നുമുണ്ടാകില്ലെന്ന് ഏകദേശം അവർ തീർപ്പാക്കിക്കഴിഞ്ഞു. ചിങ്ങത്തിലും പതിവു മഴ ലഭിക്കില്ലെന്നാണ് എല്ലാവരുടെയും കണക്കുകൂട്ടൽ. അപ്പോൾ കന്നിക്കൊയ്ത്തിനു പതിരുപോലുമുണ്ടാകില്ല കൊയ്തുകൊണ്ടുവരാൻ. ആദ്യവിളയിൽ വയറ്റത്തടികിട്ടിയാൽ രണ്ടാംവിളയ്ക്ക് ആരും തയാറാകില്ല. കതിരു നിറയുന്ന സമയത്തു നനയ്ക്കാൻ പോലും വെള്ളമില്ലെങ്കിൽ എന്തു ചെയ്യും?

Representative image by: iStock / Hawk-Williamson
ADVERTISEMENT

ഇക്കുറി കേരളത്തിൽ നിന്നു പതിവിന്റെ മൂന്നിലൊന്നുപോലും കൊയ്തെടുക്കാൻ കഴിയില്ല എന്നാണ് കർഷകർ കരുതുന്നത്. മിക്ക വയലുകളും രണ്ടാംവിളയ്ക്കു തരിശിടുന്ന കാഴ്ചയാകും കാണാൻപോകുന്നത്. ഫലമോ? അരിയുടെ വില കുത്തനെ കുതിക്കും. കേരളത്തിലേക്ക് ആവശ്യമുള്ളത്ര അരിയൊന്നും ഇവിടെ ഉൽപാദിപ്പിക്കുന്നില്ലെങ്കിലും ഉള്ളതുപോലും ലഭിക്കാത്ത അവസ്ഥ വരുമ്പോൾ എല്ലാവരും പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും. ഇപ്പോൾ കിലോയ്ക്ക് 50 രൂപയുള്ള അരിയുടെ വില 2 മാസം കഴിയുമ്പോഴേക്കും അറുപതിലേക്കെങ്കിലും ചെന്നെത്തും. പൊതുവിപണിയിലെ അരിവിലയുടെ കാര്യത്തിലൊന്നും സർക്കാർ കാര്യമായി ഇടപെടൽ നടത്താത്തതിനാൽ പലയിടത്തും പല വിലയാകും ഈടാക്കുക.

∙ പാലിനും വിലയേറും

നെൽകൃഷിയിലെ നഷ്ടം വയറ്റത്തടിയാകുന്ന മറ്റൊരു വിഭാഗമാണ് ക്ഷീരകർഷകർ. ആവശ്യത്തിനു പച്ചപ്പുല്ല് ഇപ്പോൾ തന്നെ ലഭിക്കാത്തതിനാൽ വൈക്കോലിനെയാണ് മിക്കവരും ആശ്രയിക്കുന്നത്. കേരളത്തിലെ വയലുകളിലെ വൈക്കോൽ ലഭിക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ വൈക്കോൽ ഇറക്കുമതി ചെയ്യേണ്ടി വരും. കാലിത്തീറ്റയുടെ വൻ വിലയിൽ നെടുവീർപ്പിട്ടു നിൽക്കുന്ന ക്ഷീരകർഷകർക്ക് വൈക്കോൽ വില വർധന ഒരിക്കലും താങ്ങാൻ കഴിയില്ല. ഇതിന്റെയെല്ലാം പരിണിത ഫലമായി പലരും ഈ മേഖലയിൽ നിന്ന് പിൻവാങ്ങും.

Representative image by: iStock / ronstik

ഇപ്പോൾ തന്നെ ചെറിയ വരുമാനം മാത്രമാണു ഇടത്തരം ക്ഷീരകർഷകർക്ക് ലഭിക്കുന്നത്. അതുകൂടി നിലയ്ക്കുന്നതോടെ കാലികളെ കിട്ടുന്ന വിലയ്ക്കു വിറ്റൊഴിവാക്കുകയല്ലാതെ വേറെയൊരു മാർഗവും അവരുടെ മുന്നിലില്ല. കേരളത്തിൽ പാലുൽപാദനം കുറയുന്നതോടെ പാൽ ഇറക്കുമതിയുടെ അളവ് കൂട്ടേണ്ട അവസ്ഥയിലാകും മിൽമയ്ക്കും. അതോടെ പാലിനും വില കൂടും. ലീറ്ററിന് അഞ്ചുരൂപയെങ്കിലും കൂട്ടാതെ പിടിച്ചുനിൽക്കാൻ മിൽമയ്ക്കും സാധിക്കില്ല.

ADVERTISEMENT

∙ തേങ്ങലോടെ നാളികേര കർഷകർ

നെൽകർഷകരേക്കാൾ ആശങ്കയിലാണ് നാളികേര കർഷകർ. തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക പിടിക്കുന്ന സമയമാണ് മഴക്കാലം. ഈ സമയത്തുണ്ടാകുന്ന തേങ്ങയാണു വേനലാകുമ്പോഴേക്കും വെട്ടിയിറക്കാൻ പാകമായിട്ടുണ്ടാകുക. മഴ കൃത്യമായി ലഭിക്കാത്തതോടെ തെങ്ങിലൊന്നും വെള്ളയ്ക്ക പിടിക്കുന്നില്ല. ഉള്ളതുതന്നെ കൊഴിഞ്ഞുവീഴുന്നു.

Representative image by: iStock / Kiran Joy

മഴക്കാലം തുടങ്ങുമ്പോഴാണ് തെങ്ങിനു തടംതുറക്കുന്നതും വളമിടുന്നതും. എന്നാൽ തുറന്ന തടം തന്നെ വളമിടാതെ മൂടാൻ പറ്റാതെ നിൽക്കുകയാണു കർഷകർ. കർക്കടകമഴ കണ്ട് തെങ്ങിനു തടം തുറന്നെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മഴ നിലച്ചു. മഴ വരുമെന്നു പ്രതീക്ഷിച്ചു പലരും വളമിടാതെ കാത്തുനിന്നു. പലരും വാങ്ങിക്കൊണ്ടുവന്ന വളം ഇപ്പോഴും കാത്തുവച്ചിരിക്കുകയാണ്. ചിങ്ങത്തിലെങ്കിലും മഴ ലഭിച്ചാൽ വളമിട്ടു തടംമൂടാമെന്ന പ്രതീക്ഷയോടെ. എന്നാൽ നിലവിലെ സ്ഥിതിയില്‍ ആ പ്രതീക്ഷകളും മങ്ങുകയാണ്.

നാളികേര ഉൽപാദനം കുറയുന്നതോടെ വെളിച്ചെണ്ണയുടെ വിലയും കുത്തനെ കൂടും. അടുത്തിടെയായി വെളിച്ചെണ്ണ വിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും അധികം വൈകാതെതന്നെ ലീറ്ററിന് 250 രൂപയ്ക്കും മുകളിലാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ജനുവരി മുതലാണ് നാളികേര ഉൽപാദനം കൂടാറുള്ളത്. ഇക്കുറി ആ പ്രതീക്ഷ വേണ്ട. നാളികേരത്തിനു വില കൂടുന്ന ഘട്ടം വരുമ്പോൾ വിൽക്കാനൊന്നുമില്ലാത്ത അവസ്ഥയിലാകും കർഷകർ. നാളികേര കർഷകരെ മുന്നിൽ കണ്ടുകൊണ്ടാണ് വളം വിൽപ്പനശാലകൾ അധികവും പ്രവർത്തിക്കുന്നത്. മഴക്കാലത്താണ് വിൽപ്പനയുടെ അറുപതുശതമാനവും നടക്കുക. എന്നാൽ ഇരുപതു ശതമാനം പോലും വിൽപനയില്ലാത്ത സ്ഥിതിയാണെന്നു വളക്കച്ചവടക്കാർ പറയുന്നു.

∙ തണ്ടൊടി‌ഞ്ഞ് വാഴക്കൃഷി

കൂടുതൽ പ്രതിസന്ധി നേരിടാൻ പോകുന്ന മറ്റൊരു മേഖല വാഴക്കൃഷിയാണ്. ഏപ്രിൽ – മേയ് മാസങ്ങളിൽ വാഴ വച്ചവരൊക്കെ ഇപ്പോൾ നനയ്ക്കേണ്ട സ്ഥിതിയിലായി. സാധാരണഗതിയിൽ വാഴ നല്ല രീതിയിൽ തഴച്ചുവളരുന്ന സമയമായിരുന്നു കർക്കടകം. എന്നാൽ മഴയില്ലാത്തതിനാൽ പലരും വളം ചെയ്തിരുന്നില്ല. അത് വാഴയുടെ വളർച്ചയെ ബാധിച്ചു. 10 കിലോഗ്രാം വരെ തൂക്കം പ്രതീക്ഷിച്ചിരുന്ന  വാഴക്കുലകളുടെ സ്ഥാനത്ത് ചള്ളുകായയെങ്കിലും ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

Representative image by: iStock / Isabella

കേരളത്തിൽ വാഴക്കൃഷിയുടെ 50% പോലും ഇക്കുറി ഉൽപാദനം ഉണ്ടാകില്ലെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു. ഇതിന്റെ ഫലമായി നേന്ത്രക്കായ്ക്ക് പ്രതീക്ഷിക്കുന്നതിലും വില വർധിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ 45–50 രൂപ മിക്കയിടത്തും വിലയുണ്ട്. അത് 75 രൂപയിലെങ്കിലും എത്തും. എന്നാൽ ഇതിന്റെ നേട്ടം കേരളത്തിലെ കർഷകർക്കു ലഭിക്കുകയുമില്ല.

∙ കരിഞ്ഞുണങ്ങി കുരുമുളക്

കുരുമുളകുകൃഷിക്കാരുടെ പ്രതീക്ഷയ്ക്കും വാട്ടമേറ്റു. കർക്കടകത്തിൽ നല്ല ഉൽപാദനം പ്രതീക്ഷിച്ചിരുന്നവരൊക്കെ കൃഷിയിടത്തിലേക്കു പോകാത്ത സ്ഥിതിയിലായി. കുരുമുളകിനു വിപണിയിൽ വില കൂടുമ്പോഴും നേട്ടമുണ്ടാക്കാൻ പറ്റാത്ത സ്ഥിതിയായി. ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷിയൊക്കെ ഉണങ്ങാൻ തുടങ്ങി. മഞ്ഞളിനൊക്കെ വളം ചെയ്യുന്ന സമയമായിരുന്നു ഇത്. മിക്കയിടത്തും ചെടികളുടെ ഇലകൾ കരിഞ്ഞതോടെ കൃഷിക്കാർ അതിൽ നിന്നുമുള്ള വരുമാന പ്രതീക്ഷയും വെടിഞ്ഞു.

Representative image by: iStock / Wirestock

ഓണത്തിനൊരു മുറം പച്ചക്കറിയെന്നൊക്കെ പേരിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന പച്ചക്കറി പ്രോത്സാഹനകൃഷിയെല്ലാം ഉണങ്ങിപ്പോകുന്ന അവസ്ഥയിലായി. കൃഷിഭവനുകൾ വഴി നൽകിയ തൈകളിൽ ഭൂരിഭാഗവും ഉണങ്ങിപ്പോയി. കുടിവെള്ളം തന്നെ കിട്ടാനുണ്ടാകുമോ എന്ന ആശങ്കയിൽ കൃഷിക്കായി വെള്ളം ചെലവിടാൻ ആളുകൾ പേടിക്കുകയാണ്. മലയോരമേഖലകളിൽ ഇപ്പോൾ തന്നെ കിണറുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ആളുകളെ ആശങ്കാകുലരാക്കുന്നുണ്ട്.

ഫലത്തിൽ മഴക്കുറവ് കാർഷികമേഖലയിൽ ഉണ്ടാക്കുന്ന തിരിച്ചടി നമ്മുടെയെല്ലാം അടുക്കളകളെയും ബാധിക്കുമെന്ന് ഉറപ്പായി. പച്ചക്കറി, പഴം, അരി, പാൽ, ഇറച്ചി എന്നിവയ്ക്കെല്ലാം വില വർധിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ വിലക്കയറ്റം കാരണം ആളുകൾ ജീവിക്കാൻ പ്രയാസപ്പെടുകയാണ്. വരാനിരിക്കുന്ന മാസങ്ങളിൽ വലിയ വരൾച്ചയും വിലക്കയറ്റവും മലയാളിയെ എവിടെക്കൊണ്ടെത്തിക്കുമെന്നതു കണ്ടറിയേണ്ടി വരും.

 

English Summary: Farmers in Kerala are Suffering due to the Lack of Rainfall