മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.

മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ ചീഫ് സബ് എഡിറ്റർ ആർ. ശശിശേഖറിനെ അർഹനാക്കിയ ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷണുമായുള്ള അഭിമുഖം  വായിക്കാം. കഴിഞ്ഞ ഓണക്കാലത്താണ് ഈ അഭിമുഖം മനോരമ ഓൺലൈൻ പ്രീമിയത്തിൽ പ്രസിദ്ധീകരിച്ചത്.

മിത്തുംയാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്.

ADVERTISEMENT

ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.

∙ ശരിക്കും ഓണമെന്ന സങ്കൽപം എന്താണ്?

കലാ ചരിത്രകാരൻ എം.ജി. ശശിഭൂഷൺ.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളാണ് ഓണവും വിഷുവും. യഥാർഥത്തിൽ രണ്ടു വിഷുവു‌‌ണ്ട്. തുലാത്തിലും മേടത്തിലും. സംക്രമമാണ് വിഷുവിന്റെ പ്രത്യേകത. ഇപ്പോൾ മേട വിഷു മാത്രമാണ് ആഘോഷിക്കുന്നത്. അസമിലും വിഷു ആഘോഷിക്കുന്നുണ്ട്. ‘ബിഹു’ എന്നാണവിടെ അറിയപ്പെടുന്നത്.

വിഷുപോലെത്തന്നെ ഓണവും രണ്ടു മാസങ്ങളിലായിട്ടാണ് കേരളത്തിൽ ആഘോഷിച്ചിരുന്നത്. തെക്കൻ കേരളത്തിൽ ചിങ്ങമാസത്തിലും വടക്കൻ കേരളത്തിൽ കന്നിമാസത്തിലും. ഇപ്പോൾ ചി‌ങ്ങമാസത്തിലെ ഓണത്തെ കേരളമെങ്ങും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഓണഘോഷം പത്തു ദിവസ‌‌‌മായും ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. 28 ദിവസമൊക്കെ ഓണം ആഘോഷിച്ചിരുന്നു. ഉദാഹരണത്തിന് ഓച്ചിറയിൽ ഇരുപത്തിഎട്ടാം ഓണത്തിനാണ് കാളകെട്ടൊക്കെ നടക്കുന്നത്. തൃക്കാക്കരയിലും പഴയകാലത്ത് 28 ദിവസത്തെ ഓണാഘോഷമുണ്ടായിരുന്നു.

ADVERTISEMENT

∙ എല്ലാ ഓണക്കാലത്തും വിവാദമുണ്ടാകുന്നതാണ് പരശുരാമന്റെയും മഹാബലിയുടെയും ഐതിഹ്യങ്ങൾ തമ്മിലുള്ള ആശയക്കുഴപ്പം. അതു സംബന്ധിച്ച വസ്തുത എന്താണ്?

ആദ്യകാല ബ്രാഹ്മണ കുടിയേറ്റക്കാരിൽ ഒരു കൂട്ടർ കർണാടക വഴിയും മറ്റൊരു വിഭാഗം പാലക്കാടു വഴിയുമാണ് കേരളത്തിൽ വന്നത്, ഗുജറാത്തിലെ അഹിച്ചത്രത്തിലൂടെ വന്ന ഒരു വിഭാഗം വിന്ധ്യ പർവതം താണ്ടിയാണു വന്നത്. അഗസ്ത്യന്റെ മിത്തൊക്കെ അവരാണു സൃഷ്ടിച്ചത്. അവർ തിരുപ്പതി വഴി പാലക്കാടു ചുരം കടന്നു കേരളത്തിലെക്കു വന്നു.

അവരാണ് വാമനനുമായി ബന്ധപ്പെട്ട മിത്ത് പ്രചരിപ്പിച്ചത്. മംഗലാപുരം വഴി വന്നവരാണു പരശുരാമന്റെ കഥ പ്രചരിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ കുടിയേറ്റക്കാർ മംഗലാപുരം വഴി വന്നവരാണ്. പുരാണങ്ങളിലെ ക്രമമനുസരിച്ച് ആദ്യ അവതാരം വാമനനാണ്. അതു കഴിഞ്ഞാണു പരശുരാമന്റെ സ്ഥാനം. എന്നാൽ പരശുരാമകഥയ്ക്കാണു കേരളത്തിൽ‌ ആദ്യം പ്രചാരം കിട്ടിയത്. കേരളോൽപത്തിയുമായി ബന്ധപ്പെട്ട കഥകളൊക്കെ അതിന്റെ തുടർച്ചയാണ്.

∙ മഹാബലിയും വാമനനുമായി ബന്ധപ്പെട്ടും ഇപ്പോൾ ആശയക്കുഴപ്പങ്ങളുണ്ടല്ലോ? ഓണം വാമന ജയന്തിയാണെന്നും, മഹാബലി പ്രജകളെ കാണാനെത്തുന്നതാണെന്നുമൊക്കെയുള്ള വാദങ്ങളിലെ വസ്തുതകൾ വിശദീകരിക്കാമോ?

(Manorama Online Creative)
ADVERTISEMENT

ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കഥ മഹാബലി പ്രജകളെ കാണാൻ പാതാളത്തിൽ നിന്നു തിരികെ വരുന്നുവെന്നതാണ്. സത്യത്തിൽ ഓണത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളെല്ലാം വാമന ജയന്തിയുമായി ബന്ധപ്പെട്ടാണ്.

ഉദാഹരണത്തിന് തിരുപ്പതി. ആദ്യകാലത്ത് അവിടെ ഓണം ആഘോഷിച്ചിരുന്നു. അവിടത്തെ പ്രതിഷ്ഠ ത്രിവിക്രമനാണ്. അതു വാമനൻ തന്നെ. അവിടെ വാമന ജയന്തി ആഘോഷമാണ് നടന്നിരുന്നത്. മാങ്കുടി മരുതനാർ രചിച്ച പിൽക്കാല സംഘം കൃതിയായ മധുരയിൽ കാഞ്ചിയിലും വാമനനു പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതൊക്കെയാണ് ഓണം വാമന ജയന്തിയാണെന്ന വാദത്തിന്റെ അടിസ്ഥാനം.

എന്നാൽ ഈ വാദം ഉന്നയിക്കുന്നവർ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. എന്തുകൊണ്ട് വാമനജയന്തിക്കു പകരം മഹാബലിയുടെ ഐതിഹ്യത്തിലേക്ക് ഓണം മാറി? മഹാബലിക്ക് പിൽക്കാലത്ത് എന്തുകൊണ്ടാണ് പ്രാമുഖ്യം വന്നത്? ഇക്കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞത് ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ മാത്രമാണ്.

∙ എന്തുകൊണ്ടായിരിക്കാം ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയായത്. വാമനനു പകരം മഹാബലിക്കു പ്രാധാന്യം കിട്ടിത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങൾ എന്താണെന്നാണു കരുതുന്നത്?

ഇതിന്റെ ഉത്തരം കിട്ടണമെങ്കിൽ കേരളത്തിന്റെ കാർഷിക ചരിത്രത്തിലൂടെ നാം ഒരു യാത്ര നടത്തണം. ഇവിടെ രണ്ടുതരത്തിലായിരുന്നു ഭൂമിയുടെ വിഭജനം. ക്ഷേത്രങ്ങൾക്ക് സ്വന്തമായ ഭൂമി ദേവസ്വം എന്നാണറിയപ്പെട്ടത്. ക്ഷേത്രത്തിലെ ഊരാളന്മാരായ ബ്രാഹ്മണർക്ക് സ്വന്തമായ ഭൂമിയാണു ബ്രഹ്മസ്വം.

എന്നാൽ ഈ ഭൂമികളിൽ കൃഷി ഇറക്കിയിരുന്നത് ബ്രാഹ്മണരല്ല. അത് മണ്ണിന്റെ മക്കളായ മറ്റു സമുദായക്കാരായിരുന്നു. ഇതു പറയുമ്പോൾ ഇവിടത്തെ കാർഷിക സംസ്കാരം ശക്തിപ്പെടുത്തുന്നതിൽ ബ്രാഹ്മണർക്ക് വലിയ ഒരു പങ്കുണ്ടായിരുന്നുവെന്നുകൂടി ഓർമിക്കണം. കേരളത്തിൽ 44 നദികളുണ്ട്. ഇതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെയെല്ലാം സംഗമ സ്ഥാനം ചതുപ്പുകളാണ്. അതിൽ അപ്പർകുട്ടനാടുമുൾപ്പെടും. ചതുപ്പു നിലങ്ങളിൽ കൃഷി വ്യാപിപ്പിക്കണമെങ്കിൽ പണം, ദീർഘവീക്ഷണം, മേധാ ശക്തി എന്നിവയൊക്കെ വേണം. ഇതെല്ലാം ബ്രാഹ്മണർക്കുണ്ടായിരുന്നു.

ഓണ വിപണി ലക്ഷ്യമാക്കി ഒരുക്കിയ കൃഷിയിൽനിന്ന് വിളവെടുക്കുന്നു. (ഫയല്‍ ചിത്രം: മനോരമ)

ഇവിടെ ആധിപത്യം നിലനിർ‌‌‌ത്താനുള്ള വഴി കൃഷിയാണെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെ സംഘടിതമായ കൃഷിക്ക് അവർ നേതൃത്വം നൽകിത്തുടങ്ങി. അവർ കൃഷി കണ്ടുപിടിച്ചെന്നല്ല ‌അതിന്റെ അർഥം. ‌കൃഷിചെയ്യാൻ ഇവിടത്തെ മണ്ണിന്റെ മക്കൾക്ക് അറിയാമായിരുന്നു. അതിന് ഒരു സംഘടിത സ്വഭാവമുണ്ടായിരുന്നില്ല. അവ പലഭാഗത്തായി ചിതറിക്കിടക്കുകയായിരുന്നു. ബ്രാഹ്മണർ അതിനെ സംഘടിതമാക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്തു.

അതിന്റെ തുടർച്ചയായി 32 ഗ്രാമങ്ങൾ രൂപപ്പെട്ടു. ആകെ 64 ഗ്രാമങ്ങളാണുള്ളത്. 32 എണ്ണം തുളുനാട്ടിലും 32 എണ്ണം കേരളത്തിലും. ഈ ഗ്രാമങ്ങളെല്ലാം നദീതടങ്ങളിലാണ്. ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ ഭാരതപ്പുഴയുടെ തീരത്താണ്. പെരിയാർ, അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ എന്നിവയുടെ തീരങ്ങളിലും ബ്രാഹ്മണ ഗ്രാമങ്ങൾ ഉയർന്നുവന്നു. അവ തമ്മിൽ ആരോഗ്യകരമായ മത്സരവുമുണ്ടായിരുന്നു. അതും കൃഷിയുടെ വ്യാപനത്തെ പരോക്ഷമായി സഹായിച്ചു.

പൂക്കളത്തോട് അനുബന്ധമായി വയ്ക്കാനുള്ള രൂപങ്ങൾ വിൽപനയ്ക്കെത്തിയപ്പോൾ. (ഫയൽ ചിത്രം: മനോരമ)

ഏറ്റവും മികച്ച വിളവു തരുന്ന വിത്തുകളെക്കുറിച്ച് ബ്രാഹ്ണർക്ക് കൃത്യമായ അറിവുണ്ടായിരുന്നു. അത്തരം വിത്തുകൾ അവർ ശേഖരിക്കുകയും അറകളിൽ സൂക്ഷിക്കുകയും ചെയ്തു. കൃത്യമായ സമയമാകുമ്പോൾ കുടിയാന്മാർക്ക് വിതരണം ചെയ്തു. അവരിൽ നിന്ന് കൃത്യമായി പാട്ടവും ഈടാക്കി. പാട്ടം ഈടാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായില്ല. കൃഷി നഷ്ടമായ ഘട്ടങ്ങളിൽപോലും. സ്വാഭാവികമായി കുടിയാന്മാർക്കും ജന്മിമാർക്കുമിടയിൽ ഒരു അകൽച്ച രൂപപ്പെട്ടു തുടങ്ങി.

അന്നത്തെ ജാതി ശ്രേഷ്ഠത കൊണ്ട് ജന്മിയായ ബ്രാഹ്മണർക്കായിരുന്നു മുൻകൈ. അവർ യാഗങ്ങൾ നടത്തുമായിരുന്നു. അതിന്റെ തുടർച്ചയായി മഴപെയ്യും. ഇതൊക്കെ കാരണം ബ്രാഹ്മണർക്ക് സമൂഹത്തിൽ വലിയ വിശ്വാസ്യതയാണുണ്ടായത്. അവരുടെ ശാപത്തിലും പൂജയിലും പ്രാ‌ർഥനയിലുമൊക്കെ അർഥമുണ്ടെന്ന് സാധാരണക്കാർ കരുതിത്തുടങ്ങി.

എങ്കിലും കർഷകർക്കുണ്ടായ അകൽച്ചയിൽ കുറവുണ്ടായില്ല. ക്രമേണ ബ്രാഹ്മണ മേധാവിത്വത്തിനെതിരായി ഒരു നിശബ്ദമായ ചെറുത്തു നിൽപ് രൂപംകൊണ്ടു. അതിന്റെ നായകനായിട്ടാണ് മഹാബലിയുടെ രംഗപ്രവേശം. പുരാണത്തിൽ മഹാബലി ഒരു ശി‌വഭക്തനാണെന്നു പറയുന്നുണ്ട്. ക്രമേണ ഓണമെന്ന മിത്തിലെ യഥാർഥ നായകന്റെ സ്ഥാനത്തേക്ക് വാമനനു പകരം മഹാബലി എത്തിച്ചേർന്നു.

∙ മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരവും ഇപ്പോൾ ചർച്ചയാവുകയാണല്ലോ? അതിനെ എങ്ങനെ വിശദീകരിക്കാനാകും?

ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കൾ വിൽപനയ്ക്ക് വച്ചിരിക്കുന്നു. (ഫയൽ‍ ചിത്രം: മനോരമ)

മിത്തിനെക്കുറിച്ച് ആധികാരമായ പഠനം നടത്തിയത് ഫ്രഞ്ച് മാർക്സിയൻ ചിന്തകനായ ലെവിസ്ട്രസ് ആണ്. ‘മിത്ത് ആൻഡ് റിയാലിറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്: ‘ഭൂതകാലത്തിന്റെ അടരുകളിൽ കാണുന്ന അപൂർവം വസ്തുക്കളാണ് മിത്ത്’ എന്നാണ്. അവ യഥാർഥ ചരിത്രമല്ല, അതുകൊണ്ട് അവയെ തള്ളിക്കളയേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എല്ലാ ചോദ്യത്തിനും ഉത്തരമില്ലെന്ന അദ്ദേഹത്തിന്റെ ചിന്തകൾ ഉത്തരായനം എന്ന സിനിമയിൽ അരവിന്ദനും പങ്കുവച്ചിട്ടുണ്ട്. അതിൽ മാ‌‌‌ഷ് എന്ന കഥാപാത്രം പറയുന്നുണ്ട്: ‘ചോദ്യങ്ങൾ ചോദിക്കുകയാണ് പ്രധാനം. ഉത്തരങ്ങൾ കിട്ടുകയെന്നല്ല. വാസ്തവത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന യാഥാർഥ്യങ്ങളാണ് മിത്തുകൾ. എല്ലാ മിത്തുകളും അന്ധവിശ്വാസങ്ങളല്ല. മഹാബലിയുടെ കഥയെടുക്കുക. അദ്ദേഹവും യഥാർഥത്തിൽ ചരിത്ര പുരുഷനല്ല.

കള്ളവും ചതിയുമൊന്നുമില്ലാത്ത നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നമാണ് ആ കഥ പങ്കുവയ്ക്കുന്നത്. ഈ ആഗ്രഹത്തെ ഭൂതകാല യാഥാർഥ്യത്തിലേക്കു തിരിച്ചിട്ടിരിക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത ഒരു കാലമുണ്ടാകുമോ എന്നു നമുക്കറിയില്ല. എന്നാൽ അതിനെപ്പറ്റി ആർക്കും സ്വപ്നം കാണാമല്ലോ? ആ അർഥത്തിൽ ഒരു ജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയാണു മിത്തുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നത്. അത് അങ്ങനെ തുടരട്ടേ...

∙ കേരളത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം എവിടെയായിരിക്കും?

മഹാബലിയുടെയും തൃക്കാക്കരയപ്പന്റെയും ശിൽപങ്ങൾ വിൽപനയ്ക്കായി തയാറാക്കി വച്ചിരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

മഹോദയപുരത്തെ കുലശേഖരന്മാരുടെ കാലം മുതൽക്കാണ് ഓണത്തിനു പ്രാധാന്യം ലഭിച്ചു തുടങ്ങുന്നത്. സ്ഥാണുരവിയുടെ ശാസനത്തിലാണ് ആവണി ഓണം ആഘോഷിച്ചതായി ആദ്യം പറയുന്നത്. അന്നത്തെ ആഘോഷത്തിന്റെ സ്വഭാവം പണ്ഡിതന്മാരായ ബ്രാഹ്ണർക്കു വിളിച്ചു ഭക്ഷണം കൊടുക്കുകയെന്നതായിരുന്നു.

പാണ്ഡിത്യത്തെ ബഹുമാനിക്കലായരുന്നു അത്. പിന്നീട് തിരുവല്ലാ പട്ടയത്തിലൊക്കെ ഓണം ആഘോഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളുണ്ട്. മഹോദയപുരത്തെ കുലശേഖരന്മാർ തിരോധാനം ചെയ്തപ്പോഴേക്കും ഓണാഘോഷത്തിൽ തൃക്കാക്കരയപ്പനേക്കാൾ പ്രാധാന്യം മഹാബലിക്കു കൈവന്നു.

∙ മഹാബലിക്കു സമാനമായി തൃക്കാക്കരയപ്പന്റെ പേരു കൂടി ഉയരാറുണ്ടല്ലോ? ഓണാഘോഷത്തിൽ തൃക്കാക്കരയ്ക്കു പ്രധാന്യം വന്നത് എങ്ങനെയാണ്?

ചേരമാൻ പെരുമാളിന്റെ നേതൃത്വത്തിലാണ് ആദ്യകാലത്ത് ഓണം ആഘോഷിച്ചിരുന്നതെന്നു പറഞ്ഞല്ലോ. അതിന്റെ കേന്ദ്ര ബിന്ദു തൃക്കാക്കരയായിരുന്നു. മധ്യകേരളത്തിലെ അത്തപ്പൂക്കളങ്ങൾക്കു നടുവിൽ മണ്ണുകൊണ്ടുള്ള ഒരു സ്തൂപം വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. അത് തൃക്കാരയപ്പനെന്നാണു സങ്കൽപം. അത് 10 മുതൽ 28വവരെയാകാറുണ്ട്. എങ്കിലും 3 സ്തൂപങ്ങൾക്കാണു പ്രാധാന്യം.

ഓണപ്പൂക്കളത്തിന് നടുവിലായി തൃക്കാക്കരയപ്പന്റെ രൂപങ്ങൾ വച്ചിരിക്കുന്നു. (ഫയല്‍ ചിത്രം: മനോരമ)

ചേരമാൻ പെരുമാളും പ്രധാനപ്പെട്ട രണ്ടു സാമന്തന്മാരുമാണതെന്നു കരുതാം. കോലത്തിരിയും വേണാട്ടടികളുമാകാം അത്. അതുമല്ലെങ്കിൽ തൃക്കാക്കരയപ്പനും മാതേവരും മഹാബലിയുമാകാം. മാതേവരെന്നത് തൃക്കാക്കരയുള്ള മഹാദേവനാണ്. അക്കാലത്തു നാടുവാഴികൾക്കും പ്രത്യേകം പ്രത്യേകമായി ഓണം ആഘോഷിക്കാമായിരുന്നു. കാലംചെന്നപ്പോൾ തൃക്കാ‌ക്കരയിലെ ഓണത്തിന്റെ നേതൃത്വം കൊച്ചിക്കായി. അപ്പോൾ കൊച്ചി രാജാവിനെ ഒരു പാഠം പഠിപ്പിക്കാനായി കോഴിക്കാടു സാമൂതിരി തൃക്കാക്കര പിടിച്ചടക്കി.

വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലേക്കു വരുന്നത് സർക്കാർ കള്ളുകൊടുത്തു സന്തോഷിപ്പിക്കുന്നതു കാണാനല്ല.

അതോടെ കൊച്ചിയിലെ അത്തച്ചമയ ഘോഷയാത്രയുൾപ്പെടെയുള്ള ചടങ്ങുകൾ തൃപ്പൂണിത്തുറയിലേക്കു മാറി. കൊച്ചിയിലെ രാജാക്കന്മാർ ഒരു മത മൈത്രിയും അനുഷ്ഠാനങ്ങളുമൊക്കെ സൂക്ഷിക്കാനുള്ള ഒരു അവസരമാക്കി അത്തച്ചമയ ഘോഷയാത്രയെ മാറ്റിയെടുത്തു. ഇരുപതാം നൂറ്റാണ്ടായതോടെ മറ്റു മതങ്ങളിൽ നിന്നുള്ള വൈദികരെയും ഇതിൽ പങ്കെടുപ്പിക്കാൻ തുടങ്ങി. അത്തച്ചമയ ഘോഷയാത്രയിൽ കൊച്ചി രാജാവ് ആദ്യമൊക്കെ ഒരു പല്ലക്കിലാണ് വന്നിരുന്നത്.

ഓണാഘോഷത്തിൽ കൊച്ചിരാജാവ് അവസാനമായി അധ്യക്ഷത വഹിക്കുന്നത് 1948ലാണ്. അന്ന് ഒരു കാറിലാണ് പരീക്ഷിത്തുതമ്പുരാൻ ഇരുന്നത്. ഇപ്പോൾ അതൊക്കെ മാറി. കലക്ടറൊക്കെ പങ്കെടുക്കുന്ന ഒരു ജനകീയ സംവിധാനമായി മാറി.എങ്കിലും ഏറ്റവും വർണാഭമായ ഘോഷയാത്രയായി അതു തുടരുന്നു.

∙ ഓണാഘോഷത്തിനു പ്രാദേശിക ഭേദങ്ങളെന്തൊക്കെയാണ്?

ഓണം ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. വടക്കേ മലബാറിൽ ഓണ സദ്യയിൽ മീനും ഇറച്ചിയുമൊക്കെയുണ്ടായിരുന്നു. അത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമില്ല. മധ്യ കേരളത്തിലും തെക്കേ മലബാറിലുമൊക്കെ പൂക്കളത്തിനു നടുവിൽ മണ്ണുകൊണ്ടുള്ള സ്തൂപങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്.

തെക്കൻ കേരളത്തിലേക്കു വരുമ്പോൾ പൂക്കളമല്ല, അത്തമാണ്. അതിന്റെ നടുവിൽ ചാണകം ഉരുട്ടി വയ്ക്കുകയാണു പതിവ്. ഗണപതിയെ സങ്കൽപിച്ചാണ് അതു ചെയ്യുന്നത്. ഇത്തരം പ്രാദേശിക ഭേദങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും ഓണത്തിനു വിശേഷമായ സദ്യനൽകുന്ന പതിവുണ്ട്.

∙ സമത്വ സുന്ദര സമൂഹത്തെക്കുറിച്ചുള്ള സങ്കൽപമാണല്ലോ ഓണം, മനുഷ്യർ തമ്മിലുള്ള അന്തരം കുറയുന്ന കാലത്ത് ഇത്തരം ആഘോഷങ്ങളുടെയും രൂപഭാവങ്ങൾ ഏതുവിധമാണു മാറിയിരിക്കുന്നത്?

ഇക്കാലത്ത് സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നിട്ടും എന്തിനാണ് ഓണം ആഘോഷിക്കുന്നത് എന്നതിന്റെ അർഥം തേടേണ്ടത് ആവശ്യം തന്നെയാണ്. അത്തരം ചിന്തകൾ സ്വാഭാവികവുമാണ്. ദാരിദ്ര്യത്തിന്റെ തീവ്രത ഇപ്പോൾ ഇല്ലെന്നത് ശരിയാണ്. എന്നാൽ നഷ്ടപ്പെട്ട ചിലതൊക്കെയില്ലേ?

ഓണസദ്യ. (ഫയൽ ചിത്രം)

വല്ലാത്ത യാന്ത്രികത പിടിമുറുക്കുകയാണ്, ബന്ധങ്ങളിലും ജീവിതങ്ങളിലും. ഇത്തരം കൃത്രിമത്വങ്ങളിൽ ദുഃഖിതരല്ലാത്ത ആരുണ്ട്. അതിനെപ്പറ്റിയൊക്കെ ആലോചിക്കുമ്പോൾ ഭൂതകാലത്തിലെ ചില നന്മകളൊക്കെ സ്വാഭാവികമായി എല്ലാവരുടെയും മനസ്സുകളിലേക്കു കടന്നുവരും. എന്നന്നേക്കുമായി നഷ്ടമായ ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണകളുണരും. അതുതന്നെയാണ് ഓണത്തിന്റെ പ്രധാന്യം.

യാന്ത്രികമായ കാലഘട്ടത്തിൽ ജീവിക്കേണ്ടി വരുന്നുവെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ 2000 രൂപവരെ വിലയുള്ള സദ്യകൾക്കൊക്കെ നല്ലപോലെ ഓർഡർ കിട്ടുന്നുമുണ്ട്. പക്ഷേ ജീവിതത്തിലെ നഷ്ടബോധങ്ങളുടെ കണക്കുകൾ കൂടി എടുക്കേണ്ടതല്ലേ? നഷ്ടമായത് ശരിക്കും പഴമകളല്ല. ഇന്നലെകളെന്നത് പഴങ്കഥകളുമല്ല. ആ അർഥത്തിൽ നഷ്ടബോധങ്ങളിൽ നിന്നുള്ള ആശ്വാസം കൂടിയാണ് ഓണമുൾപ്പെടെയുള്ള ആഘോഷങ്ങളും ഒത്തു ചേരലും. ഗൃഹാതുരതകൾ അപഹസിക്കപ്പെടുന്ന കാലത്താണു നാം ജീവിക്കുന്നതെന്ന ബോധ്യത്തോടെയാണ് ഇതു പറയുന്നത്.

∙ ഓണാഘോഷം സർക്കാർ ഏറ്റെടുത്തിരിക്കുകയാണല്ലോ? ടൂറിസം വാരോഘോഷത്തെക്കുറിച്ചുള്ള കണക്കെടുപ്പും അനിവാര്യമല്ലേ?

ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാറുണ്ടല്ലോ, അതുപോലെ സർക്കാരിന്റെ ഓണാഘോഷത്തിന് ഒരു മഹാബലിയെ തിരഞ്ഞെടുത്താൽ പോലും തെറ്റില്ല.

ഇപ്പോൾ സർക്കാർ ഓണാഘോഷത്തിന്റെ കാലമാണ്. സർക്കാരിന്റെ ‌‌നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമായിട്ടാണിതിനെ കാണുന്നത്. എല്ലാ കാലത്തെയും സർക്കാരുകൾ അതുതന്നെയാണു ചെയ്തിട്ടുള്ളത്. അതിന്റെ പേരിൽ ടൂറിസം വാരാഘോഷത്തെ വെറുമൊരു വാണിജ്യ സംസ്കാരമായി പരിമിതപ്പെടുത്തുന്നതു ശരിയല്ല.

കൊച്ചിയിലെ ഇവിടെ പണ്ട് ഒരു എലിഫന്റ് ഫെസ്റ്റിവൽ നടത്തിയിരുന്നു. അത് എവിടെപ്പോയെന്ന് ആലോചിക്കണം. തൃശൂർ പൂരമുള്ളപ്പോൾ ഇത്തരത്തിൽ ഒരു ആഘോഷം അനാവശ്യമാണെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു. അതിനു മറുപടിയായി അന്നത്തെ ടൂറിസത്തിന്റെ സെക്രട്ടറി പറഞ്ഞിരുന്നത് വിദേശ വിനോദ സഞ്ചാരികളുടെ അസൗകര്യമാണ്.

ഉത്രാടം, തിരുവോണം നാളുകളിൽ ഉത്തര മലബാറിലെ വീടുകളിൽ മഹാബലി സങ്കൽപവുമായി സന്ദർശനം നടത്തുന്ന കുട്ടിത്തെയ്യം ‘ഓണത്താർ’. (ഫയൽ ചിത്രം: മനോരമ)

തൃശൂർ പൂരത്തിന്റെ കലണ്ടർ ഓരോ വർഷവും മാറുന്നത് വിദേശ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എലിഫന്റ് ഫെസ്റ്റിവലിന്റെ കലണ്ടറിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇന്ന് ആരാണ് ആ ഫെസ്റ്റിവലിനെ ഓർമിക്കുന്നത്?

പ്രാദേശിക കലണ്ടറുകൾ അംഗീകരിക്കാൻ വിനോദ സഞ്ചാരികൾ ഒരുക്കമാണ്. അവർക്കു വേണ്ടത് ജനങ്ങളുടെ നൈസർഗികമായ ആഘോഷങ്ങൾ കാണുകയെന്നതാണ്. അവർ വരുന്നത് സർക്കാർ കള്ളുകൊടുത്തു സന്തോഷിപ്പിക്കുന്നതു കാണാനല്ല. അതുകൊണ്ട് ഇത്തരം ടൂറിസം ആഘോഷങ്ങളിൽ നിർദോഷകരമായ ആചാരങ്ങളെയും ചടങ്ങുകളെയും ഉൾപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. അത് ഏതു തരത്തിലാണു വേണ്ടതെന്ന് നാം കണ്ടെത്തണം.

∙ ഇപ്പോഴത്തെ ടൂറിസം വാരാഘോഷത്തിന്റെ പരിമിതികൾ എന്തൊക്കെയാണ്? എന്തൊക്കെയാണു നിർദേശങ്ങൾ?

അത്തച്ചമയത്തെപ്പോലെ തിരുവനന്തപുരത്തെ ഓണാഘോഷത്തിന്റെ കേന്ദ്രബിന്ദു കനകക്കുന്നിനു പകരം പദ്മനാഭസ്വാമിക്ഷേത്രമോ പുത്തരിക്കണ്ടമോ ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്റെ പേരിൽ നാടിന്റെ മതനിരപേക്ഷത തകരുമെന്നൊക്കെയുള്ള ഭയം അടിസ്ഥാനരഹിതമാണ്. നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നത് അവിടത്തെ മതപരമായ ഒന്നിനെയും നിഷ്കാസനം ചെയ്തിട്ടല്ലല്ലോ.

തൃപ്പൂണ്ണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയിൽ അണിനിരന്ന പുലികളിക്കാർ. (ഫയൽ ചിത്രം: മനോരമ)

അവിടെ സത്യപ്രതിജ്ഞ കഴിഞ്ഞാൽ പ്രധാനമന്ത്രിമാർ ക്ഷേത്ര ദർശനം നടത്തുന്ന പതിവുണ്ട്. ഇവിടുത്തെ മുഖ്യമന്ത്രിമാർ ക്ഷേത്രത്തിലൊന്നും പോകേണ്ടതില്ല. എന്നാൽ ആഘോഷങ്ങളെ ആചാരങ്ങളിൽ നിന്നു വേർപെടുത്താൻ ശ്രമിക്കരുത്. ഓണാഘോഷത്തിന്റെ നൈസർഗിക മൂല്യങ്ങളെ നിലനിർത്തുന്നതിൽ എന്തിനാണു ലജ്ജിക്കുന്നത്.

ടൂറിസം വാരാഘോഷം ആഘോഷങ്ങളും അനുഷ്ഠാനവും ചേർന്നതാകണം. അതിൽ സംഘാടക സമിതിയുടെ താൽപര്യങ്ങൾക്കാവരുത് മുൻതൂക്കം. കലാകാരന്മാരുടെ താൽപര്യങ്ങളാണു കണക്കിലെടുക്കേണ്ടത്. പ്രത്യേകിച്ച് അനുഷ്ഠാന കലകൾ അവതരിപ്പിക്കുമ്പോൾ. ഇപ്പോൾ ഭൂരിഭാഗം ഉദ്യോഗസ്ഥരും അതിനൊന്നും മെനക്കെടാറില്ല. അവർക്ക് ഇതൊക്കെ ഒരു കാട്ടിക്കൂട്ടലാണ്.

ഉദാഹരണത്തിന് കനകക്കുന്നിൽ അവതരിപ്പിക്കുന്ന തെയ്യം. പെരുമലയന്റെ തെയ്യമല്ല പെരുവണ്ണാന്റെ തെയ്യം. ഓരോന്നിന്റെയും അനുഷ്ഠാനങ്ങൾക്ക് ഓരോ രീതികളുണ്ട്. എന്നാൽ അതിനുള്ള സമയമോ സൗകര്യമോ ഇപ്പോൾ നൽകാറില്ല. വേലകളിയെന്നു പറഞ്ഞാൽ അത് അമ്പലപ്പുഴയിൽ നിന്നുതന്നെ കൊണ്ടു വരണം. എന്നാൽ ഇവിടെ എല്ലാം കരാറുകൊടുത്തു കൂട്ടിക്കുഴയ്ക്കുകയാണ്. എന്തിനാണ് ഇങ്ങനെ വെള്ളം ചേർക്കുന്നത്?

തിരുവനന്തപുരത്ത് ഓണവില്ല് തയാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. (ഫയൽ ചിത്രം: മനോരമ)

തിരുവനന്തപുരത്തിനു ചില സവിശേഷതകളുണ്ട്. അവയെ ഇപ്പോഴത്തെ ഓണാഘോഷങ്ങളിൽ ലയിപ്പിക്കാൻ കഴിയുമോയെന്ന് അന്വേഷിക്കണം. അക്കാലത്തെ ആചാരങ്ങളെ അനുകരിക്കണമെന്നല്ല പറയുന്നത്. പക്ഷേ അതിലെ ചില മൂല്യങ്ങളെയെങ്കിലും നിലനിർത്താൻ കഴിയണം. കൊട്ടാരം മാന്വലിലും മതിലകം രേഖകളിലും ഓണം എങ്ങനെയാണ് ഇവിടെ ആഘോഷിച്ചിരുന്നതെന്നു പറയുന്നുണ്ട്. അതിലെ നല്ല വശങ്ങൾ പ്രയോഗത്തിൽ കൊണ്ടു വരാനാകണം.

പദ്മനാഭസ്വാമി ക്ഷേത്രവും പുത്തരിക്കണ്ടവും ഓണാഘോഷത്തിന്റെ വേദിയാകണം. ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാറുണ്ടല്ലോ, അതുപോലെ ഒരു മഹാബലിയെ തിരഞ്ഞെടുത്താൽ പോലും തെറ്റില്ല. ഏതായാലും ഓണാഘോഷം വേണം അതു കൃത്രിമമാകരുത്. ഓണാഘോഷമെന്ന പൂക്കളത്തിൽ നിറയേണ്ടത് വർണപ്പൊടികളല്ല. നൈസർഗികമായ പൂക്കളാകണം. ഓണമെന്നത് കേവലമായ ഒരു അനുഷ്ഠാനമല്ല. ഒരു ജനതയുടെ വികാരമാണ്. അത്തരം വൈകാരികതകളെ ഉണർത്തുമ്പോൾ മാത്രമേ ഓണാഘോഷത്തിന് അതിന്റെ യഥാർഥ സ്വത്വം കൈവരിക്കാൻ കഴിയൂ.

English Summary: Art Historian Dr. M.G.Sasibhooshan Describes The Variations in Onam Celebrations across Kerala