ഇനി താപനമല്ല ലോകം ‘തിളയ്ക്കും’; ചെടികളിൽ നിർണായകമാറ്റം; നിലയ്ക്കുന്നു ‘കാലാവസ്ഥാ വസന്തം’
‘ഞാനൊരു പരിസ്ഥിതി പ്രവർത്തകനാണ്. പലർക്കും അതു മനസ്സിലായിട്ടില്ല. സത്യത്തിൽ, മറ്റുള്ളവരേക്കാളുമേറെ എനിക്ക് പരിസ്ഥിതിയെക്കുറിച്ച് നന്നായറിയാം...’ 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. തൊട്ടടുത്ത വർഷം, 2020 നവംബറിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറുകയും ചെയ്തു. ലോകത്ത് ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനു രൂപപ്പെടുത്തിയതാണ് ഈ ഉടമ്പടി. ‘ട്രംപിനെന്ത് പാരിസ് ഉടമ്പടി’ എന്ന മട്ടിൽ ലോകമാകെ ചർച്ചകളും ശക്തമായി. പിന്നീട് 2021ൽ ജോ ബൈഡൻ വന്നതോടെയാണ് പാരിസ് ഉടമ്പടിയിലേക്കു വീണ്ടും യുഎസ് എത്തിച്ചേർന്നത്. ലോകത്തെ പാരിസ്ഥിതിക ഉടമ്പടികളിലെല്ലാം നിർണായക സ്ഥാനമുള്ള യുഎസിന്റെ പ്രസിഡന്റ് വരെ ഒരു ഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നൽകിയ സൂചനകളും മുന്നറിയിപ്പുകളും ലോകം വല്ലാതെ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ.
‘ഞാനൊരു പരിസ്ഥിതി പ്രവർത്തകനാണ്. പലർക്കും അതു മനസ്സിലായിട്ടില്ല. സത്യത്തിൽ, മറ്റുള്ളവരേക്കാളുമേറെ എനിക്ക് പരിസ്ഥിതിയെക്കുറിച്ച് നന്നായറിയാം...’ 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. തൊട്ടടുത്ത വർഷം, 2020 നവംബറിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറുകയും ചെയ്തു. ലോകത്ത് ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനു രൂപപ്പെടുത്തിയതാണ് ഈ ഉടമ്പടി. ‘ട്രംപിനെന്ത് പാരിസ് ഉടമ്പടി’ എന്ന മട്ടിൽ ലോകമാകെ ചർച്ചകളും ശക്തമായി. പിന്നീട് 2021ൽ ജോ ബൈഡൻ വന്നതോടെയാണ് പാരിസ് ഉടമ്പടിയിലേക്കു വീണ്ടും യുഎസ് എത്തിച്ചേർന്നത്. ലോകത്തെ പാരിസ്ഥിതിക ഉടമ്പടികളിലെല്ലാം നിർണായക സ്ഥാനമുള്ള യുഎസിന്റെ പ്രസിഡന്റ് വരെ ഒരു ഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നൽകിയ സൂചനകളും മുന്നറിയിപ്പുകളും ലോകം വല്ലാതെ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ.
‘ഞാനൊരു പരിസ്ഥിതി പ്രവർത്തകനാണ്. പലർക്കും അതു മനസ്സിലായിട്ടില്ല. സത്യത്തിൽ, മറ്റുള്ളവരേക്കാളുമേറെ എനിക്ക് പരിസ്ഥിതിയെക്കുറിച്ച് നന്നായറിയാം...’ 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. തൊട്ടടുത്ത വർഷം, 2020 നവംബറിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറുകയും ചെയ്തു. ലോകത്ത് ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനു രൂപപ്പെടുത്തിയതാണ് ഈ ഉടമ്പടി. ‘ട്രംപിനെന്ത് പാരിസ് ഉടമ്പടി’ എന്ന മട്ടിൽ ലോകമാകെ ചർച്ചകളും ശക്തമായി. പിന്നീട് 2021ൽ ജോ ബൈഡൻ വന്നതോടെയാണ് പാരിസ് ഉടമ്പടിയിലേക്കു വീണ്ടും യുഎസ് എത്തിച്ചേർന്നത്. ലോകത്തെ പാരിസ്ഥിതിക ഉടമ്പടികളിലെല്ലാം നിർണായക സ്ഥാനമുള്ള യുഎസിന്റെ പ്രസിഡന്റ് വരെ ഒരു ഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നൽകിയ സൂചനകളും മുന്നറിയിപ്പുകളും ലോകം വല്ലാതെ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ.
‘ഞാനൊരു പരിസ്ഥിതി പ്രവർത്തകനാണ്. പലർക്കും അതു മനസ്സിലായിട്ടില്ല. സത്യത്തിൽ, മറ്റുള്ളവരേക്കാളുമേറെ എനിക്ക് പരിസ്ഥിതിയെക്കുറിച്ച് നന്നായറിയാം...’ 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. തൊട്ടടുത്ത വർഷം, 2020 നവംബറിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറുകയും ചെയ്തു. ലോകത്ത് ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനു രൂപപ്പെടുത്തിയതാണ് ഈ ഉടമ്പടി. ‘ട്രംപിനെന്ത് പാരിസ് ഉടമ്പടി’ എന്ന മട്ടിൽ ലോകമാകെ ചർച്ചകളും ശക്തമായി. പിന്നീട് 2021ൽ ജോ ബൈഡൻ വന്നതോടെയാണ് പാരിസ് ഉടമ്പടിയിലേക്കു വീണ്ടും യുഎസ് എത്തിച്ചേർന്നത്.
ലോകത്തെ പാരിസ്ഥിതിക ഉടമ്പടികളിലെല്ലാം നിർണായക സ്ഥാനമുള്ള യുഎസിന്റെ പ്രസിഡന്റ് വരെ ഒരു ഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നൽകിയ സൂചനകളും മുന്നറിയിപ്പുകളും ലോകം വല്ലാതെ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ. കാലാവസ്ഥ വ്യതിയാനത്തിന്റെ പലതരത്തിലുളള ആഘാതം പല മേഖലകളിലായി ഏറിയും കുറഞ്ഞും ഉണ്ടാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രളയവും വരൾച്ചയുമായിട്ടാണ് അതിന്റെ കെടുതി കൂടുതൽ കാണാറുള്ളതെങ്കിലും അടുത്തിടെ കാട്ടുതീയായും അതു ജീവിതത്തെ ചാമ്പലാക്കുകയാണ്.
ഏറ്റവും ചേതോഹരമായ വസന്തകാലത്തും ഭീകരമായ തീപിടുത്തമാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നേരിടുന്നത്. അസാധാരണ രീതിയിൽ ഇവിടങ്ങളിൽ ഉഷ്ണതരംഗങ്ങളും അനുഭവപ്പെടുന്നു. അതിനു പിന്നാലെ ഇത്തവണ കടുത്ത വരൾച്ചയുണ്ടാകുമെന്നാണ് മിക്ക രാജ്യാന്തര കാലാവസ്ഥ ഏജൻസികളും പറയുന്നതും. കുറച്ചുകാലമായി കേട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിൽനിന്ന്, ആശങ്ക പതിന്മടങ്ങ് വർധിപ്പിക്കുന്ന ‘ആഗോളതിളപ്പിലാണ്’ ലോകമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽതന്നെ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകി. കടുത്ത ഉഷ്ണത്തിന്റെ പിടിയിലമരുകയാണ് മിക്ക രാജ്യങ്ങളും. ഇന്ത്യയിലും കേരളത്തിലും വരെ അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി.
ഭൂമിയുടെ ഉത്തരാർധഗോളമാണ് കൂടുതൽ ഏരിയുന്നത് എന്നതുകൊണ്ട് പ്രശ്നങ്ങൾ അവിടെ തീരുന്നില്ല. അതു കാലാവസ്ഥയെ മുഴുവനായും സ്വാധീനിക്കും. കാട്ടുതീയുടെ രൂപത്തിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രപ്രത്യാഘാതം ഇപ്പോൾ നേരിടുന്നത് എന്നുമാത്രം. ചില രാജ്യങ്ങളിൽ ഒരു മാസത്തിലധികമായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റുകളുടെ അസാധാരണമായ ദിശ മാറ്റവും വരണ്ട കാലാവസ്ഥയും തീപിടിത്തത്തിന് വഴിയൊരുക്കാറുണ്ടെങ്കിലും ഇത്തവണ അതല്ല സ്ഥിതി. പല രാജ്യങ്ങളിലും കാട് നിന്നുകത്തുകയാണ്. അത് കാടിനെ മാത്രമല്ല, നാട്ടിലെയും നഗരത്തിലെയും പലതിനെയും ചാമ്പലാക്കുന്നതിനാൽ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയാണ്.
∙ ഒരു വെള്ളടാങ്കറിനു ചുറ്റും ദാഹജലംതേടി ആയിരങ്ങൾ
തീയുടെ ആഴത്തിലുള്ള പൊള്ളലിനിടയിൽ മഴക്കുറവ് ശരാശരിയിലും പകുതിയായതോടെ ഒാസ്ട്രേലിയ ഈ വർഷം കടുത്ത വരൾച്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതു നേരിടാനുള്ള നടപടികളും രാജ്യം ആരംഭിച്ചതായാണ് ഏജൻസികളുടെ റിപ്പോർട്ട്. ഏതാണ്ട് കേരളത്തിന്റെ കാലാവസ്ഥയുണ്ടായിരുന്ന അഫഗാനിസ്ഥാൻ–തുർക്കി രാജ്യങ്ങൾക്കിടയിലെ മേഖല കടുത്ത ശുദ്ധജലക്ഷാമത്തിൽ വലയുകയാണ്. വെളളവുമായി എത്തിയ ഒരു ടാങ്കർലോറിക്കു ചുറ്റും പതിനായിരങ്ങൾ തടിച്ചുകൂടിയ ചിത്രം പ്രശസ്തമായ ‘സയൻസ് മാഗസിൻ’ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങൾക്കിടയിൽ എൽനീനോ (സമുദ്രത്തിലെ താപനില ഉയർത്തുന്ന പ്രതിഭാസം) ഉണ്ടാക്കുന്ന വരൾച്ചാ ദുരന്തത്തിന് ഉദാഹരണമായാണ് സംഭവത്തെ ലോകം കാണുന്നത്. എൽനീനോയിൽ ഒരിടത്ത് കൊടിയ വരൾച്ചയാകാം. മറുഭാഗത്ത് അതിതീവ്രമഴയും വെള്ളപ്പൊക്കവും. രണ്ടിനും ഇടയിലുളള സാഹചര്യവും ഉണ്ടാകാം.
ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ തുടർച്ചയായ കടുത്ത വെളളപ്പൊക്കവും മറ്റുചിലയിടത്ത് വരൾച്ചയും മറ്റു പ്രകൃതിദുരന്തങ്ങളും അനുഭവപ്പെട്ടു. ദക്ഷിണേന്ത്യയിലും ഇപ്പോൾ വരൾച്ചയുടെ സൂചനകൾ വ്യക്തമായി തുടങ്ങി. വരുംദിവസം കടലുകളിലുണ്ടാകുന്ന മാറ്റത്തിന്റെ സ്വാധീനത്തിൽ മഴ പെയ്യുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കാലാവസ്ഥ വിദഗ്ധർ. എന്നാൽ, അത്എത്രത്തോളം പരിഹാരമാകുമെന്നു പറയുന്നില്ല. കേന്ദ്ര കാലാവസ്ഥകേന്ദം (ഐഎംഡി) മഴയെയും വരൾച്ചയെയും കുറിച്ച് നിലവിൽ ഒന്നും പറയുന്നില്ല. ഏറെ വിശകലനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം നിഗമനത്തിലെത്തേണ്ട വിഷയമാണിത്. വരൾച്ചയുടെ സാധ്യത മുൻപിൽകണ്ടുകൂടി കേന്ദ്രസർക്കാർ വെള്ളയരി കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ജലം ലഭിക്കാതെ കരിമ്പിൻപാടങ്ങൾ വൻതോതിൽ ഉണങ്ങിയതിനാൽ പഞ്ചസാര ലഭ്യത ഉറപ്പുവരുത്താൻ അതിന്റെ കയറ്റുമതിയും നിരോധിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം.
∙ ചാരമാകുന്ന കാടുകൾ, നാടുകൾ
വർഷങ്ങൾക്കു ശേഷമെത്തുന്ന വരൾച്ചാദുരന്തത്തിനൊപ്പം കാട്ടുതീ പടർന്നാലുണ്ടാകുന്ന ഭവിഷ്യത്തും സംബന്ധിച്ച് എന്തെങ്കിലും മുൻകൂട്ടി സൂചന നൽകുക സാധ്യമല്ലെന്ന് ശാസ്ത്രലോകം പറയുന്നു. നിലവിൽ വരൾച്ചയുടെ സാധ്യതയല്ല, കത്തിപ്പടരുന്ന തീയാണിപ്പോൾ വിവിധ രാജ്യങ്ങളിൽ പ്രധാന വിഷയം. അത് പൂർണമായി അണയുന്നതിന് മുൻപുളള ഒരു കൊടിയ വരൾച്ച അവർക്ക് ചിന്തിക്കാനാവില്ല. വീശിയടിച്ച ഉഷ്ണതരംഗവും ആളിപ്പടർന്ന തീയും രാജ്യാന്തരതലത്തിൽ വൻതോതിൽ കാർബൺ ഉണ്ടാക്കിയതാണ് ആഗോളതാപനത്തെ, ആഗോളതിളപ്പായി മാറ്റിയതെന്ന നിരീക്ഷണവുമുണ്ട്.
ലോകത്തിലെ ഏറ്റവും മനോഹരവും സഞ്ചാരികളുടെ പറുദീസയായും അറിയപ്പെടുന്ന അമേരിക്കയിലെ ഹവായ് ദീപുകളിലെ മിക്ക ഭാഗങ്ങളെയും ഇതിനകം കാട്ടുതീ വിഴുങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. നൂറ്റിഅൻപതിലധികം മനുഷ്യജീവനുകൾ അവിടെ ചാമ്പലായി. അതിലും എത്രയോ ഇരട്ടിയാളുകളെ കാണാതായി. 3000 കെട്ടിടങ്ങൾ കത്തിയമർന്നു. ഒടുവിലത്തെ കണക്കനുസരിച്ച് 47,000 കോടിയിലധികം രൂപയാണ് നഷ്ടം. ഇതിനിടയിൽ എത്തിയ ശക്തമായ ചുഴലിക്കാറ്റിൽ തീ ആളിപ്പടർന്നത് ഫലവത്തായി തടയാൻ നിലവിലുള്ള സംവിധാനങ്ങൾക്കും കഴിഞ്ഞില്ല. സാങ്കേതികവിദ്യകൾക്കുമപ്പുറം കാട്ടുതീ കത്തി ഉയർന്നു. രാജ്യത്തെ മറ്റിടങ്ങളിലേക്കും അതു പടർന്നുകൊണ്ടിരിക്കുന്നു.അമേരിക്കയിലെ ചില ഭാഗങ്ങൾ ഉണക്കുഭീഷണിയിലുമാണ്. കാലാവസ്ഥയുടെ മാറ്റത്തിൽ അപകടകാരികളായ ചെടികൾ തഴച്ചുവളരുന്നതും തീ ആളിപ്പടരാൻ കാരണമാകുന്നതായി നിഗമനമുണ്ട്.
∙ അട്ടിമറിച്ച് പാചകവാതക, എണ്ണ ഉൽപാദനം; കൂട്ടപ്പലായനം
ലോകത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന ആമസോൺ കാടുകളിലുണ്ടായ തീയണയ്ക്കാൻ ലോകരാഷ്ട്രങ്ങൾ വൻതുകയും മനുഷ്യശേഷിയുമാണ് ഉപയോഗിച്ചത്. എന്നിട്ടും ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാകുന്ന വിധം പലയിടങ്ങളും കത്തിച്ചാമ്പലായി. പിന്നാലെ കാട്ടുതീ ആദ്യം ശക്തമായി എത്തിയത് കാനഡയിലാണ്. 2023 ഏപ്രിൽ മുതൽ അവിടെ നിരവധിസ്ഥലത്താണ് തീ പടർന്നു പരന്നത്. ആൽബർട്ടയിലും ബ്രീട്ടിഷ് കൊളംബിയ പ്രിവശ്യകളിലും ആദ്യം പിടിച്ച തീ പിന്നീട് അതിവേഗം പടരുകയായിരുന്നു. രാജ്യത്തെ പൊള്ളിച്ച് അതു പടരാൻ തുടർച്ചയായ കനത്ത ഇടിമിന്നലും കാരണമായെന്നത് കൂടി ഗൗരവമായി കാണണം. കാലാവസ്ഥയിലെ വൻമാറ്റം ഏതൊക്കെ രീതിയിലാണ് ആഘാതം ഉണ്ടാക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കാട്ടുതീയെ തുടർന്ന് ഏതാണ്ട് 30,000 ആളുകൾ കാനഡയിൽനിന്ന് പലായനം ചെയ്തു എന്നാണ് പ്രാഥമിക കണക്ക്. ഇത്തവണ പടിഞ്ഞാറ്, കിഴക്ക് മേഖലകളിൽ ഒരേപോലെയാണ് തീപടർന്നത്. മറ്റു നഗരത്തിലെ ജനജീവിതത്തെയും തീ അട്ടിമറിച്ചത്, എണ്ണ, പാചകവാതക ഉൽപാദനത്തെ സാരമായി ബാധിച്ചു. അതുകൊണ്ടും തീർന്നില്ല വിപത്ത്. ആളിപ്പടർന്ന തീയുടെ പുക യൂറോപ്യൻ രാജ്യങ്ങളിലും കടുത്ത ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കിയത്.
അമേരിക്കയിലെയും യൂറോപ്പിലെയും 15 കോടിയിലധികം ജനങ്ങളെ അതു ബാധിച്ചു. ന്യൂയോർക്കിലെ വായുഗുണനിലവാരം രണ്ടുതവണ വളരെ മോശമാക്കി. ഉഷ്ണതരംഗമായിരുന്നു തീയുടെ മുന്നോടിയായി കാന്നഡയിൽ എത്തിയത്. ഇതുവരെ രാജ്യത്ത് 6738 സ്ഥലങ്ങളിൽ തീയുണ്ടായി. ചാരമായതു മൊത്തം 1.37 കോടി ഹെക്ടർ കാടാണ്. നൂറ്റാണ്ടിലധികം പഴക്കമുളള വനമേഖലകളും ഇതിൽ ഉൾപ്പെടുന്നു. നാശത്തിന്റെ നഷ്ടത്തെക്കുറിച്ച് പല കണക്കുകൾ വരുന്നുണ്ടെങ്കിലും ഔദ്യോഗിക നിഗമനം 42 കോടി ഡോളറാണ്.
∙ കടൽവിഭവങ്ങളും ‘വേവുന്നു’
കടൽവെള്ളം വൻതോതിൽ ചൂടായതോടെ കരയിലും ഉഷ്ണം തീവ്രമായി. അതിതീവ്രമഴ പോലെ അതിതീവ്രചൂടാണ് വിവിധ രാജ്യങ്ങളിൽ അനുഭവിക്കുന്നത്. അത് പിന്നീട് പലയിടത്തും ഉഷ്ണതരംഗമായി മാറുന്നു. തുടർച്ചയെന്നപോലെ യൂറോപ്പിലുൾപ്പെടെ കാട്ടുതീയുണ്ടായി. കാലാവസ്ഥയിലെ പതിവുകളെല്ലാം മാറിമറിഞ്ഞതോടെ ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ മാസമായിട്ടാണ് 2023 ജൂലൈ കടന്നുപോയത്. കാനഡയിൽ മാത്രമല്ല തീ ആളിപ്പടർന്നത്. സ്പെയ്നിലെ കാനറി ദ്വീപിലെ ഒരു ഭാഗത്ത് 11,500 ഹെക്ടർ കത്തിനശിച്ചപ്പോൾ 25,700 പേരെ കുടിയൊഴിപ്പിക്കേണ്ടി വന്നു. ചൈനയും ജപ്പാനും റഷ്യയും കാട്ടുതീയിൽ നാശം നേരിട്ടു. ഗ്രീസിൽ ചിലയിടങ്ങളിൽ കാട്ടുതീ നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
ഇറ്റലിയിലും അൽജീരിയയിലും നിരവധിപേർ വെന്തുമരിച്ചു. അവസാനത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 9697 ഹെക്ടറും, കാനഡ 1.37 കോടി, യു.എസ്. 6.7 ലക്ഷം, സ്പെയിൻ– 81,991, പോർച്ചുഗൽ– 26,007, ഇറ്റലി– 68,045, ഗ്രീസ് 62,903,ഫ്രാൻസ് 23,761, യുക്രെയ്ൻ–56,348, തുർക്കി 16,145, റുമേനിയ–14,126, റഷ്യ–61,000, ചൈന– 6427 ഹെക്ടർ വനവും കത്തിനശിച്ചു. വടക്കേ അമേരിക്കയിൽ കാട്ടുതീ അടുത്തൊന്നും അണയില്ലെന്നാണ് റിപ്പോർട്ടുകളിലെ സൂചനകൾ. സമുദ്രതാപനവും മഞ്ഞുപെയ്ത്ത് ഇല്ലാതായതും അവിടെ വരണ്ട കാലാവസ്ഥയ്ക്കു വഴിമാറി. തീ മാത്രമല്ല, സമുദ്രങ്ങളുടെ ചൂട് വർധിച്ചതോടെ കടൽ വിഭവങ്ങളും കുറഞ്ഞു. ഇത് വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ വരുമാനമാണ് ഇടിച്ചത്. കടലിലെ അപൂർവമായ ജൈവമേഖലയെയും ചൂട് കാര്യമായി ബാധിച്ചു.
∙ ചെടികളെങ്ങനെ ഭക്ഷണമുണ്ടാക്കും!
കടൽസമ്പത്തിനെ മാത്രമല്ല, വർധിച്ചുവരുന്ന ഉഷ്ണം ഭൂമിയിലെ ചെടികളുടെ സ്വയം പ്രവർത്തിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നുവന്നാണ് ലോകപ്രശസ്ത ശാസ്ത്ര ജേർണലായ നേച്ചർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്. അതായത് അവയുടെ നിലനിൽപ്പും അപകടത്തിലായിക്കൊണ്ടിരിക്കുന്നു. ചെടികളുടെ ഇലകളിൽ നടക്കുന്ന പ്രകാശസംശ്ലേഷണമാണ് ലോകത്തെ മുഴുവൻ ജീവന്റെയും നിലനിൽപ്പിനാധാരം. കാർബൺഡയോക്സൈഡും ജലവും ആഗിരണം ചെയ്ത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്. എന്നാൽ ചൂട് 46 ഡിഗ്രി തുടർച്ചയായി അനുഭവപ്പെടുന്നതോടെ ഇലകൾക്ക് പ്രകാശസംശ്ലേഷണ ശേഷി ഇല്ലാതാകുന്നുവന്നാണ് കണ്ടെത്തൽ.
അന്തരീക്ഷത്തിലെ താപത്തേക്കാൾ കൂടുതൽ ചൂട് ഇലകളിൽ ഉണ്ടാകുന്നതാണ് ഇതിനുകാരണമെന്നും പഠനത്തിൽ പറയുന്നു. യുഎസ്, ഒാസ്ട്രിയ, ബ്രസീൽ എന്നിവിടങ്ങളിലായിരുന്നു ശാസ്ത്രജ്ഞന്മാരുടെ ഗവേഷണം. ഉഷ്ണം കൂടുന്നതോടെ ഇലകൾ വാടിക്കരിയും. നിലവിലുളളതിൽനിന്ന് അന്തരീക്ഷതാപനില 3.9 ഡിഗ്രിസെൽഷ്യസ് കൂടിയാലും ഉഷ്ണമേഖലയിലെ ചെടികൾ അത് അതിജീവിക്കും. പക്ഷേ ചൂട് അതിനപ്പുറം കടന്നാൽ മരങ്ങൾവരെ ഇല്ലാതാകാമെന്നും പഠനത്തിൽ പറയുന്നു. ഭൂമിയിൽ 12 ശതമാനമാണ് ഉഷ്ണമേഖലാ വനത്തിന്റെ വ്യാപ്തി. എന്നാൽ, ലോകത്തെ ജീവിവർഗങ്ങളുടെ പകുതിയിലേറെയും കഴിയുന്നത് ഇവിടെയാണ്. കാലാവസ്ഥാ വ്യതിയാനവും വന നശീകരണവുമാണ് താങ്ങാൻ കഴിയാത്ത ഉഷ്ണത്തിന് വഴിയൊരുക്കുന്നത്.
∙ അന്തരീക്ഷത്തിലെ ഒാക്സിജനും കുറയാം
ചെടികളുടെ പ്രകാശസംശ്ലേഷണ കഴിവ് ഇല്ലാതാകുന്നതോടെ നിലയ്ക്കുന്നതു ലോകത്തിലെ മൊത്തം ആഹാര ഉൽപാദനമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഭാവിയിലുണ്ടായേക്കാവുന്ന വൻ ദുരന്തത്തിന്റെ ഭീകരത ഇതിനോടകം ഗവേഷകർക്കു വ്യക്തമായിക്കഴിഞ്ഞു, ചുരുക്കം ചില ലോകനേതാക്കളും ഇക്കാര്യം തിരിച്ചറിഞ്ഞു. ചെടികളിലെ മാറ്റം ഭക്ഷ്യസുരക്ഷയെ അത് അട്ടിമറിക്കും. മറ്റൊരു പ്രശ്നവും പതിയെ എത്തിച്ചേരാം. ഇലകളിലെ പ്രകാശസംശ്ലേഷണ പ്രക്രിയ താറുമാറായാൽ ഭൂമിയിലെ ഒാക്സിജൻ വ്യാപനത്തെ അതു ബാധിക്കും. കാരണം പ്രകാശസംശ്ലേഷണത്തിലൂടെയാണ് അന്തരീക്ഷത്തിൽ ഒാക്സിജൻ എത്തുന്നത്.
മഞ്ഞുകാലം പലയിടത്തും ഇല്ലാതായി. ഉഷ്ണതരംഗം വ്യാപകമായി. എൽനീനോ പ്രതിഭാസത്തിലൂടെ കടൽജലം പരിധിവിട്ട് ചൂടാകുന്നു. ഉഷ്ണത്തിന്റെ തീവ്രത വർധിച്ചതോടെ കാട്ടുതീയായി. വരൾച്ചയ്ക്കുളള സാധ്യതയും പല രാജ്യങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. അതല്ല, പ്രവചനങ്ങളും നിരീക്ഷണങ്ങളും സാധ്യമല്ലാത്ത രീതിയിൽ മഞ്ഞുകാലത്ത് പ്രളയം വന്നാലും അദ്ഭുതപ്പെടാനില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. അത്രമാത്രമാണ് കാലാവസ്ഥയിലെ വ്യതിയാനം. സമുദ്രതാപനില ഉയരുന്ന പ്രതിഭാസം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. സെപ്റ്റംബർ–നവംബർ മാസങ്ങളിൽ അത് കൂടുതൽ തീവ്രവ്യാപനമാകുമെന്നാണ് ഏജൻസികളുടെ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, നമ്മുടെ തുലാവർഷത്തിന്റെ കാര്യം ഉൾപ്പെടെ കണ്ടുതന്നെ അറിയണം.
English Summary: Signs of Climate Change is More Visible Now Around the World: Explained