‘‘വരുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും എൻഡിഎ നേടും. ഇതിൽ 25 എണ്ണം ബിജെപി ജയിക്കും’’. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നടത്തിയ ഈ പ്രസ്താവന ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പുച്ഛിച്ചു തള്ളിയെങ്കിലും പറഞ്ഞതിന്റെ അഞ്ചിലൊന്ന് സീറ്റെങ്കിലും എൻഡിഎ തമിഴ്നാട്ടിൽനിന്നു നേടിയാൽ അത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലും കാലങ്ങളായി തമിഴ്നാട്ടിൽ പിന്തുടർന്നുവരുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ തേർവാഴ്ചയ്ക്കും ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്ല ബോധ്യമുണ്ട്. തൊട്ടുപിന്നാലെ സനാതന ധർമത്തിനെതിരെ കടുത്ത വിമർശനവുമായി സ്റ്റാലിന്റെ മകനും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ രംഗത്തു വന്നു. സനാതനധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനിയും മലമ്പനിയും പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും തുറന്നടിച്ച ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിക്കഴിഞ്ഞു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്നു വിട്ടു നിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യ മുന്നണിയായ ‘ഇന്ത്യ’ നിലപാടും എടുത്തു. ഇതോടെ തമിഴ്നാട് രാഷ്്ട്രീയം ആരോപണ പ്രത്യാരോപണങ്ങളാൽ തിളച്ചു മറിയുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വരുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും എൻഡിഎ നേടും. ഇതിൽ 25 എണ്ണം ബിജെപി ജയിക്കും’’. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ നടത്തിയ ഈ പ്രസ്താവന ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പുച്ഛിച്ചു തള്ളിയെങ്കിലും പറഞ്ഞതിന്റെ അഞ്ചിലൊന്ന് സീറ്റെങ്കിലും എൻഡിഎ തമിഴ്നാട്ടിൽനിന്നു നേടിയാൽ അത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലും കാലങ്ങളായി തമിഴ്നാട്ടിൽ പിന്തുടർന്നുവരുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ തേർവാഴ്ചയ്ക്കും ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്ല ബോധ്യമുണ്ട്. തൊട്ടുപിന്നാലെ സനാതന ധർമത്തിനെതിരെ കടുത്ത വിമർശനവുമായി സ്റ്റാലിന്റെ മകനും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ രംഗത്തു വന്നു. 

ഉദയനിധി സ്റ്റാലിൻ. ചിത്രം: Twitter/Udhaystalin

ADVERTISEMENT

സനാതനധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനിയും മലമ്പനിയും പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും തുറന്നടിച്ച ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിക്കഴിഞ്ഞു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്നു വിട്ടു നിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യ മുന്നണിയായ ‘ഇന്ത്യ’ നിലപാടും എടുത്തു. ഇതോടെ തമിഴ്നാട് രാഷ്്ട്രീയം ആരോപണ പ്രത്യാരോപണങ്ങളാൽ തിളച്ചു മറിയുകയാണ്. എന്താണ് തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? കെ. അണ്ണാമലൈ എന്ന യുവാവായ മുൻ ഐപിഎസുകാരനെ സംസ്ഥാന പ്രസിഡന്റാക്കിയതു വഴി തമിഴ്നാട്ടിൽ ബിജെപിയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വിശദമായിട്ടറിയാം.

∙ സെന്തിൽ പിടിച്ച പുലിവാല്, ഡിഎംകെ നേതാക്കൾ ബിജെപിയിലേക്ക്? 

ADVERTISEMENT

നിലവിൽ തമിഴ്നാട്ടിലെ 35 സീറ്റുകളും ഡിഎംകെ ഭാഗമായ യുപിഎ സഖ്യത്തിന്റെ കയ്യിലാണ്. പേരിനൊരു സീറ്റുമാത്രമാണ് എൻഡിഎയ്ക്കുള്ളത്. ഇവിടെനിന്ന് സമ്പൂർണ വിജയം സ്വപ്നം കാണാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത് തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനു പിന്നാലെ ഡിഎംകെയിൽ കുടുംബവാഴ്ച ശക്തമായത് പരസ്യമായ രഹസ്യമാണ്. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും മാത്രമായി പാർട്ടി ചുരുങ്ങുന്നത് ഡിഎംകെയിലെ മുതിർന്ന നേതാക്കളെ വരെ മുഷിപ്പിച്ചിട്ടുണ്ട്. 

കെ.അണ്ണാമലൈ തമിഴ്‌നാട്ടിൽ ബിജെപി പ്രചാരണത്തിനിടെ (Photo courtesy: X/ annamalai_k)

മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും ഡിഎംകെയിൽ ആശങ്ക വിതച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കൽ എന്ന പ്രത്യാരോപണം ഉയർത്തി എത്രകണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചാലും കച്ചവട രാഷ്ട്രീയത്തിനു പേരുകേട്ട ഡിഎംകെയിലെ പല പ്രമുഖരും ഒരു ഇഡി റെയ്ഡ് ഭയക്കുന്നുണ്ട്. എൻഡിഎയ്ക്ക് ഒപ്പം നിൽക്കുകയല്ലാതെ ഇതിൽനിന്നു രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലെന്ന രീതിയിലേക്കു കാര്യങ്ങൾ നീങ്ങിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഡിഎംകെയിലെ പല വൻമരങ്ങളും എൻഡിഎയിലേക്കും ബിജെപിയിലേക്കും ചായുമെന്ന കാര്യത്തിലും സംശയമില്ല. ഇതാണ് ബിജെപി തമിഴ്‌നാട് ഘടകം പ്രതീക്ഷിക്കുന്നതും.

തമിഴ്‌നാട്ടിൽ ബിജെപി പദയാത്രയ്ക്കിടെ കെ.അണ്ണാമലൈ (Photo courtesy: X/ annamalai_k
ADVERTISEMENT

∙ ജയലളിത, സ്റ്റാലിൻ... ആരാകും അടുത്ത ജനനായകൻ? 

പൊലീസ് ഉദ്യോഗസ്ഥന് അധികാര പരിമിതികളുണ്ട്. രാഷ്ട്രീയ നേതാവിന്റെ അധികാരപരിധി വിശാലമാണ്. അതു നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നു തോന്നി. ആ തോന്നലാണു രാഷ്ട്രീയ പ്രവേശനത്തിലേക്കു നയിച്ചത്.

തമിഴ്‌നാട്ടില്‍ ബിജെപി നടത്തിയ ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയിൽനിന്ന് (Photo courtesy: X/ annamalai_k)

എന്തിലും ഏതിലും മത–ജാതി ബോധത്തെ കുത്തിവയ്ക്കുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയ രീതികളിൽനിന്ന് വ്യത്യസ്തമാണ് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരിതസ്ഥിതികൾ. ജാതിക്ക് വളരെ പ്രാധാന്യം നൽകുമ്പോഴും പ്രാദേശിക വാദത്തെ മുറുകെ പിടിക്കുന്ന ജനങ്ങളാണ് തമിഴ്നാട്ടിലേത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ പയറ്റിവിജയിച്ച ഹിന്ദുത്വ അജൻഡ ഒരിക്കൽപോലും തമിഴ്നാട്ടിൽ പരീക്ഷിക്കാൻ അണ്ണാമലൈ തയാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ അഴിമതിയുമാണ് തുടക്കം മുതൽ അണ്ണാമലൈയുടെ ആയുധങ്ങൾ. ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിന് എതിരെയുള്ള തമിഴരുടെ അമർഷം കണക്കിലെടുത്ത് ഉത്തരേന്ത്യയിലെ പൊതുവേദികളിൽ പോലും ഹിന്ദി സംസാരിക്കാതിരിക്കാൻ അണ്ണാമലൈ ശ്രദ്ധിച്ചിരുന്നു. 

ഒറ്റ രാത്രികൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ സാധിക്കില്ലെന്ന് അണ്ണാമലൈയ്ക്കു നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത 20 വർഷത്തേക്കുള്ള രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ജയലളിതയുടെ മരണത്തോടെ അണ്ണാഡിഎംകെയ്ക്ക് ഉണ്ടായ തകർച്ച സ്റ്റാലിൻ യുഗം അവസാനിക്കുന്നതിലൂടെ ഡിഎംകെയിലും സംഭവിക്കുമെന്ന വിശ്വാസവും, ഇതുവഴി പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പതിയെ തമിഴ്നാട്ടിൽനിന്ന് ഇല്ലാതാവുമെന്നും അണ്ണാമലൈ കണക്കുകൂട്ടുന്നു. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന ബിജെപി പദയാത്രയും അണ്ണാമലൈ തന്ത്രങ്ങളുടെ ഭാഗമാണ്. 

തമിഴ്‌നാട്ടില്‍ ബിജെപി നടത്തിയ ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയിൽ കെ.അണ്ണാമലൈ (Photo courtesy: X/ annamalai_k)

∙ തമിഴ്നാട്ടിൽ ഹിന്ദുത്വ അജൻഡ ഉപേക്ഷിച്ച് ബിജെപി, പകരം ‘അണ്ണാമലൈ മോഡൽ’

പ്രാദേശിക വികാരം ഇടതടവില്ലാതെ ഒഴുകുന്ന തമിഴ്നാടിന്റെ മണ്ണിൽ ഹിന്ദുത്വ അജൻഡയിലൂടെ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി വന്ന എല്ലാ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻമാരും തങ്ങളാൽ കഴിയുംവിധം ഹിന്ദുത്വ ബോധത്തെ വോട്ടാക്കി മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. പ്രാദേശികവാദവും ജാതീയമായ വോട്ടുബാങ്കുകളും കൊടികുത്തിവാഴുന്ന തമിഴ്നാട്ടിൽ മതബോധത്തിന്റെ പേരിൽ ധ്രുവീകരണമുണ്ടാക്കി ഒരിടം നേടിയെടുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവ് അൽപം വൈകിയാണെങ്കിലും ബിജെപി ദേശീയ നേതൃത്വത്തിന് ഉണ്ടായി. പദ്ധതി പാളി എന്നു തിരിച്ചറിഞ്ഞതിന്റെ പരിണിത ഫലമായാണ് കെ. അണ്ണാമലൈ എന്ന മുൻ ഐപിഎസ് ഓഫിസർ 2021 ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി എത്തിയത്. 

മുപ്പത്തിയേഴാം വയസ്സിൽ ഈ ചുമതല ഏറ്റെടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. അതുവരെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം കേട്ടുശീലിച്ച തമിഴ്നാട്ടിലെ ബിജെപി അണികൾക്കിടയിലേക്ക് ഭരണപക്ഷത്തിനെതിരെ കൃത്യമായ ആരോപണങ്ങൾ ഉന്നയിക്കുന്ന, തുടർച്ചയായി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും ഏതിനും മറുപടി നൽകുന്ന ഒരു വീരപുരുഷനായാണ് അണ്ണാമലൈ അവതരിച്ചത്. 

അടിമുടി രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ സിവിൽ സർവീസ് ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിത്തിരിച്ച യുവാവ് എന്ന പ്രതിച്ഛായയും ഒരു കർഷക കുടുംബത്തിൽനിന്ന് സ്വന്തം അധ്വാനത്താൽ ഉയർന്നുവന്ന വ്യക്തി എന്ന മേൽവിലാസവുമാണ് തുടക്കം മുതൽ അണ്ണാമലൈയ്ക്കു ലഭിച്ചത്. പദവി ഏറ്റെടുത്ത് രണ്ടു വർഷത്തിനുള്ളിൽ അണ്ണാഡിഎംകെയെ പോലും അപ്രസക്തമാക്കും വിധം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് അണ്ണാമലൈ വളർന്നുകഴിഞ്ഞു. ഈ വളർച്ച, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെയും ‘ഇന്ത്യ’ സഖ്യത്തിന്റെയും ദക്ഷിണേന്ത്യൻ പ്രതീക്ഷകൾ തച്ചുടയ്ക്കാൻ തങ്ങളെ സഹായിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വവും വിശ്വസിക്കുന്നു. 

അതേസമയം ഉദയനിധിയുടെ സനാതന പരാമർശത്തിനെതിരെയും അണ്ണാമലൈ രംഗത്തു വന്നിട്ടുണ്ട്. മുഗളന്മാർക്കും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ക്രിസ്ത്യൻ മിഷനറിമാർക്കും പോലും തൊടാൻ പറ്റാതിരുന്ന സനാതന ധർമത്തെ ഇല്ലാതാക്കാൻ ആരാണ് ഉദയനിധി എന്നു ചോദിച്ചായിരുന്നു അണ്ണാമലൈയുടെ മറുപടി. സ്വന്തം അമ്മയോട് അമ്പലത്തിലേക്ക് പോകരുതെന്നു പറയാനുള്ള ധൈര്യം ഉദയനിധിക്കുണ്ടോയെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷൻ ആഞ്ഞടിച്ചു. ആധ്യാത്മികതയുടെ മണ്ണായാണ് തമിഴ്‌നാടിനെ അണ്ണാമലൈ വിശേഷിപ്പിച്ചതും.

∙ സെന്തിലിന്റെ കൊങ്കുനാട്, അണ്ണാമലൈയുടെയും; ഇനി ആർക്ക്? 

എഐഎഡിഎംകെ, ബിജെപി പാർട്ടികൾക്കു മേൽക്കൈയുള്ള, കോയമ്പത്തൂർ ഉൾപ്പെടുന്ന കൊങ്കുനാട് പ്രദേശത്തെ കരൂരിലാണ് കെ. അണ്ണാമലൈ എന്ന കുപ്പുസ്വാമി അണ്ണാമലൈയുടെ ജനനം. ഈ മേഖലയിലെ മറ്റൊരു അതികായനാണ് സെന്തിൽ ബാലാജിയെന്ന് ഓർക്കണം. എൻജിനീയറിങ് ബിരുദധാരിയായ അണ്ണാമലൈ, ലക്നൗ ഐഐഎമ്മിൽനിന്ന് എംബിഎ പൂർത്തിയാക്കിയതിനു ശേഷമാണ് സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത്. 2011ൽ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി സർവീസിൽ പ്രവേശിച്ചു. ഉഡുപ്പി, ചിക്കമംഗളൂരു, ബെംഗളൂരു സൗത്ത് തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്ത ശേഷം 2019 ലാണ് സർവീസിൽനിന്ന് സ്വയം വിരമിച്ച് രാഷ്ട്രീയത്തിലേക്ക് തിരിയുരുന്നത്. 

ഉഡുപ്പിയിൽ ഉണ്ടായ ഒരു കേസാണ് തന്റെ രാഷ്ട്രീയ പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് അണ്ണാമലൈ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘‘ഞാൻ ഉഡുപ്പി എഎസ്പി ആയിരുന്ന സമയത്ത് അവിടെ ഒരു പതിനാറുകാരി അതിക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയയാകുകയും കൊല്ലപ്പെടുകയും ചെയ്തു. കേസന്വേഷണത്തിൽ പ്രതികളെ പിടികൂടി. പക്ഷേ, കുറ്റകൃത്യം നടക്കാൻ ഇടയായ സാഹചര്യം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. സാമൂഹികമായ വേർതിരിവുകളും വിവേചനങ്ങളുമായിരുന്നു ഒരു പരിധിവരെ ആ സംഭവത്തിനു കാരണം. 

സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങളെ തന്നാൽ കഴിയുംവിധം പരിഹരിക്കണമെന്ന തോന്നലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് അധികാര പരിമിതികളുണ്ട്. രാഷ്ട്രീയ നേതാവിന്റെ അധികാരപരിധി വളരെ വിശാലമാണ്. അതു നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നു തോന്നി. ആ തോന്നലാണു രാഷ്ട്രീയ പ്രവേശനത്തിലേക്കു നയിച്ചത്’’- അണ്ണാമലൈ പറയുന്നു. 

∙ വരുമോ ഡിഎംകെ ഫയൽസ് രണ്ടാം ഭാഗം? 

മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബവും ചേർന്ന് ഒരു ലക്ഷം കോടിയിലധികം രൂപ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയെടുത്തു എന്ന ആരോപണവുമായി അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങളാണ് ഡിഎംകെ ഫയൽസ് എന്ന പേരിൽ ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്. അന്ന് ധനമന്ത്രിയായിരുന്ന പി.ത്യാഗരാജന്റെ ശബ്ദരേഖ ഉൾപ്പെടെ ഇതിനു തെളിവായി അണ്ണാമലൈ പുറത്തുവിട്ടു. എന്നാൽ എല്ലാം കെട്ടിച്ചമച്ചതാണെന്ന മറുവാദവുമായി ഡിഎംകെ ആരോപണങ്ങളെ അവഗണിച്ചു. പക്ഷേ, അണ്ണാമലൈ അടങ്ങിയില്ല. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഗവർണർക്ക് സമർപ്പിച്ച അദ്ദേഹം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഗവർണർ- സർക്കാർ പ്രത്യക്ഷ പോരിനു വരെ ഇതു വഴിതുറന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരത്തിൽ കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് അണ്ണാമലൈയുടെ ശ്രമം. ഇതെല്ലാം വോട്ടായി മാറുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിൽ തുടർച്ചയായി ഭരണം കയ്യാളുമ്പോഴും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഒന്നു ചവിട്ടിനിൽക്കാനുള്ള ഇടംപോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്ന് ബിജെപി ദേശീയ നേതൃത്വം പലകുറി ചിന്തിച്ചിട്ടുണ്ടാകില്ലേ? എന്നിട്ടും തമിഴ്നാട്ടിൽ നടപ്പാക്കിയ ‘അണ്ണാമലൈ ഇഫക്ട്’ എന്തുകൊണ്ടാവും കേരളം ഉൾപ്പെടെ ബിജെപിക്ക് ബാലികേറാ മലയായ സംസ്ഥാനങ്ങളി‍ൽ നടപ്പാക്കാതിരിക്കുന്നത്? ഇനി പ്രാദേശിക പാർട്ടികളെല്ലാം ഭരിച്ചു ഭരിച്ച് നശിച്ചതിനു ശേഷം മതി തങ്ങൾക്കു ഭരണം എന്നു കരുതുന്നതിനാലാകുമോ?

English Summary: Udhayanidhi Stalin's Sanatan Dharma Speech Controversy: Does it Help the BJP in Tamil Nadu?