ചാണ്ടിയുടെ മിന്നും വിജയത്തിനു പിന്നിലെ ആ 5 കാരണം; ഇനിയെന്തു ന്യായം പറയും സിപിഎം?
ഇടതുമുന്നണിയെ തച്ചു തകർത്തുകൊണ്ട് പുതുപ്പള്ളിയിൽ യുഡിഎഫും ചാണ്ടി ഉമ്മനും നേടിയ ഉജ്വല വിജയത്തിനു പിന്നിൽ എന്ത്? പുതുപ്പള്ളിയുടെ ജനനായകനായ ഉമ്മൻചാണ്ടിയോടുള്ള സ്നേഹ വായ്പ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനു ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിനു പിന്നിൽ തീർച്ചയായും ഉണ്ട്. പിതാവിനോടും പുത്രനോടും ഒരേ സമയം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സ്ഥാനാർഥിയായും ഇതോടെ ജെയ്ക് സി.തോമസ് മാറി. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയ ഈ ഉജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ മുന്നണിക്കു വലിയ ആത്മവിശ്വാസം പകരും. സമീപകാലത്തു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യുഡിഎഫിനു സാധിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും സിറ്റിങ് സീറ്റു നിലനിർത്തിയതു മാത്രമല്ലേ സംഭവിച്ചതെന്ന് ആശ്വസിക്കാൻ അതുകൊണ്ട് എൽഡിഎഫിനു സാധിക്കില്ല. കാറ്റു വീശുന്നതു മുന്നണിക്കും സർക്കാരിനും എതിരെയാണോയെന്നു സിപിഎമ്മിനു പരിശോധിക്കേണ്ടിയും വരും. പുതുപ്പള്ളിയിലെ ഉജ്വല വിജയത്തിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാം?

ഇടതുമുന്നണിയെ തച്ചു തകർത്തുകൊണ്ട് പുതുപ്പള്ളിയിൽ യുഡിഎഫും ചാണ്ടി ഉമ്മനും നേടിയ ഉജ്വല വിജയത്തിനു പിന്നിൽ എന്ത്? പുതുപ്പള്ളിയുടെ ജനനായകനായ ഉമ്മൻചാണ്ടിയോടുള്ള സ്നേഹ വായ്പ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനു ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിനു പിന്നിൽ തീർച്ചയായും ഉണ്ട്. പിതാവിനോടും പുത്രനോടും ഒരേ സമയം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സ്ഥാനാർഥിയായും ഇതോടെ ജെയ്ക് സി.തോമസ് മാറി. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയ ഈ ഉജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ മുന്നണിക്കു വലിയ ആത്മവിശ്വാസം പകരും.
സമീപകാലത്തു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യുഡിഎഫിനു സാധിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും സിറ്റിങ് സീറ്റു നിലനിർത്തിയതു മാത്രമല്ലേ സംഭവിച്ചതെന്ന് ആശ്വസിക്കാൻ അതുകൊണ്ട് എൽഡിഎഫിനു സാധിക്കില്ല. കാറ്റു വീശുന്നതു മുന്നണിക്കും സർക്കാരിനും എതിരെയാണോയെന്നു സിപിഎമ്മിനു പരിശോധിക്കേണ്ടിയും വരും. പുതുപ്പള്ളിയിലെ ഉജ്വല വിജയത്തിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാം?
1) ഉമ്മൻചാണ്ടി ഫാക്ടർ
ഉമ്മൻചാണ്ടി പിന്നിൽ നിന്നു നയിച്ച തിരഞ്ഞടുപ്പാണ് ഇതെന്നാണ് ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ച ശേഷം അദ്ദേഹത്തിന്റെ സഹോദരി അച്ചു ഉമ്മൻ വികാര വായ്പോടെ പ്രതികരിച്ചത്. ഇതാണ് ഉമ്മൻചാണ്ടിക്കുളള പുതുപ്പള്ളിക്കാരുടെ യഥാർഥ യാത്രയയപ്പെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി. ഈ വൻ ഭൂരിപക്ഷത്തിനു പിന്നിൽ ഉമ്മൻചാണ്ടിയോട് പുതുപ്പള്ളിക്കാർക്കുള്ള സ്നേഹാദരങ്ങൾ പ്രതിഫലിക്കുന്നുണ്ട്. നീണ്ട 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതു വഴി ഉമ്മൻചാണ്ടി ആ നാടിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു.
നിയമസഭാംഗത്തിന്റെയോ മുഖ്യമന്ത്രിയുടെയോ ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെയോ പത്രാസ് ഒരിക്കലും ഉമ്മൻചാണ്ടി പുതുപ്പള്ളിക്കാരുടെ മുന്നിൽ കാട്ടിയിട്ടില്ല. അവർക്ക് ഉമ്മൻചാണ്ടി അവരുടെ പ്രിയപ്പെട്ട ‘കുഞ്ഞൂഞ്ഞ്’ ആയിരുന്നു. ഏതു കാര്യത്തിനും എപ്പോഴും സമീപിക്കാവുന്ന സ്നേഹിതൻ, അല്ലെങ്കിൽ സഹോദരൻ. ആവശ്യവുമായി അരികിൽ എത്തുന്ന ആരെയും ഉമ്മൻചാണ്ടി നിരാശരാക്കി മടക്കി അയച്ചിട്ടില്ല. പതിന്മടങ്ങ് സ്നേഹമായി അത് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ തിരികെ നൽകി. ഒരു നാടും ആ നാടിന്റെ ജനപ്രതിനിധിയും തമ്മിൽ രൂപപ്പെട്ട അസാധാരണമായ രസതന്ത്രം തന്നെയാണ് ചാണ്ടിക്കു ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിന്റെ പിന്നിലുള്ള ഒന്നാമത്തെ ഘടകം.
2) വേട്ടയാടലിനുള്ള മറുപടി
ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹ വായ്പ് മാത്രമായി ഈ വലിയ ഭൂരിപക്ഷത്തെ ചുരുക്കാനും കഴിയില്ല. സോളർ കേസിന്റെ പേരിൽ ക്രൂരമായ വേട്ടയാടലിന് അദ്ദേഹം വിധേയനാക്കപ്പെട്ടതിനോടുള്ള അരിശവും ഇതിൽ വായിച്ചെടുക്കാം. കേരളത്തിന്റെ മുഖ്യമന്ത്രിയായ, സർവാദരണീയനായ ഒരു നേതാവിനെതിരെ സോളർ കേസ് ആയുധമായി ഉപയോഗിക്കാൻ ഒരു വിമുഖതയും കാട്ടാഞ്ഞ എൽഡിഎഫിന്റെ ആ തീരുമാനത്തിലെ ശരി തെറ്റുകൾ ഇതോടെ പൊതു മണ്ഡലത്തിൽ കൂടുതൽ ചർച്ചാവിഷമയാകും. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയ ഇരയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഒന്നാം പിണറായി സർക്കാർ ഉത്തരവിട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായുമില്ല.
എന്നാൽ അതുകൊണ്ടും അവസാനിച്ചില്ല. പരാതിക്കാരിയിൽനിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിനു പിണറായി സർക്കാർ ശുപാർശ നൽകി. എന്നാൽ ഒരു തെളിവും സിബിഐക്കും കണ്ടെത്താനായില്ല. അന്വേഷണങ്ങളോടു പൂർണമായും സഹകരിച്ച ഉമ്മൻചാണ്ടി പലരും ഉപദേശിച്ചിട്ടും മുൻകൂർ ജാമ്യത്തിനു പോലും ശ്രമിച്ചില്ല. ‘‘ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. മനസ്സാക്ഷിയുടെ മുന്നിൽ എനിക്ക് ഒന്നുംതന്നെ മറയ്ക്കാനുമില്ല. സത്യം എന്നെങ്കിലും പുറത്തു വരും.’’ എന്നായിരുന്നു ഈ വേട്ടയാടലിനോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം. 2021ലെ ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതിനു പിന്നിൽ തുടർച്ചയായ ഈ പ്രചാരണങ്ങളും ആക്ഷേപങ്ങളും പങ്കു വഹിച്ചെന്നു കരുതുന്നവരുണ്ട്. ചഞ്ചലപ്പെട്ട പുതുപ്പള്ളിക്കാരും ഇത്തവണ പ്രായശ്ചിത്തമായി ചാണ്ടി ഉമ്മന് വോട്ടു ചെയ്തിട്ടുണ്ടാകാം.
3) പിണറായി സർക്കാരിനുള്ള മുന്നറിയിപ്പ്
കുത്തനെ ഉയർന്ന ഈ ഭൂരിപക്ഷത്തിനു പിന്നിൽ ഉമ്മൻ ചാണ്ടി ഫാക്ടർ മാത്രമാണെന്നു കരുതാൻ കഴിയില്ല. ഭൂരിപക്ഷം കാൽ ലക്ഷത്തിന് അടുത്താണെങ്കിൽ അങ്ങനെ പറഞ്ഞു ന്യായീകരിക്കാനും സമാധാനിക്കാനും സിപിഎമ്മിനു സാധിക്കുമായിരുന്നു. എന്നാൽ നിലവിൽ ചാണ്ടി ഉമ്മനു ലഭിച്ച ഭൂരിപക്ഷം 36,000 കടന്നു. 99 സീറ്റുമായി ഭരിക്കുന്ന കേരളത്തിലെ ശക്തമായ ഇടതുമുന്നണിയെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്ന നാണംകെട്ട വോട്ടു വിഹിതമാണ് പുതുപ്പള്ളിയിൽ അവരുടെ സ്ഥാനാർഥിക്കു ലഭിച്ചത്. പല ഘട്ടങ്ങളിലായി അവിടെ മൂന്നു ദിവസം ചെലവിട്ട മുഖ്യമന്ത്രി പിണറായി വിജയനു പോലും പുതുപ്പള്ളിയിൽ ആവേശം വിതയ്ക്കാൻ കഴിഞ്ഞില്ല. മറിച്ച് യുഡിഎഫ് പ്രസംഗ വേദികളിൽ, സർക്കാരിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് വലിയ സ്വീകാര്യതയാണു ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും കണ്ണിലെ കരടായ മാത്യു കുഴൽനാടൻ എംഎൽഎയെ എ.കെ.ആന്റണിയുടെ പ്രസംഗ വേദിയിൽ വരെ കരഘോഷത്തോടെയാണു ജനം വരവേറ്റത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്ന ആക്ഷേപങ്ങളും അതിനോടുള്ള നിഷേധാത്മകമായ നിശ്ശബ്ദതയും പുതുപ്പള്ളിക്കാർ വിലയിരുത്തിയെന്നു വ്യക്തം. രണ്ടാം പിണറായി സർക്കാർ ഇനിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്ന സിപിഎമ്മിന്റെതന്നെ അഭിപ്രായവും ഇതിനോടു ചേർത്തു വായിക്കാം. തിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച സിപിഎം നേതൃത്വം ഇനി നിരത്താൻ പോകുന്ന ന്യായീകരണങ്ങൾ കേരളം ഉറ്റുനോക്കുന്നു.
4) യുഡിഎഫും പഠിക്കുന്ന ചിട്ട
പുതുപ്പള്ളിയുടെ ഫലം എണ്ണുന്നതിനു മുൻപ്, കെപിസിസിയിൽനിന്ന് മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന ഭാരവാഹിയായ കെ.ജയന്ത് ഈ ലേഖകനോടു പറഞ്ഞു: ‘‘നാൽപതിനായിരത്തിന് അടുത്തു വോട്ടിന് ചാണ്ടി ഉമ്മൻ ജയിക്കും. ജെയ്ക്കിന്റെ വോട്ട് 40,000 കഷ്ടിച്ച് എത്തിയാലായി’’. തൃക്കാക്കരയിലും ജയന്ത് സമാനമായ പ്രവചനം നടത്തിയിരുന്നു. കാൽ ലക്ഷം വോട്ടിനു ജയിക്കുമെന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ കൃത്യമായി. മണ്ഡലത്തിൽ പൂർണമായും കേന്ദ്രീകരിച്ച നിരവധി നേതാക്കളിൽ ഒരാളായ ജയന്തിന്റെ വ്യക്തിപരമായ വിലയിരുത്തൽശേഷി ഇതിൽ പ്രകടമാണെങ്കിലും അതു മാത്രമല്ല കാര്യം. കൂട്ടായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഇത്തവണ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഈ മിന്നുന്ന വിജയത്തിൽ വലിയ പങ്കുവഹിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ അവിടെ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണന്റയും കെ.സി.ജോസഫിന്റെയും നേതൃത്വത്തിൽ മുന്നൊരുക്കങ്ങളും ജോലി വിഭജനവും കൃത്യമായി നടത്തി. മുൻനിര നേതാക്കൾതന്നെ പഞ്ചായത്തുകളുടെയും ബൂത്തുകളുടെയും വരെ ചുമതല ഏറ്റെടുത്തു. പലവട്ടം വീടുകൾ കയറിയിറങ്ങി. പുതുപ്പള്ളിയിൽ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് കെപിസിസി നടത്തിയത്. പുതുപ്പള്ളിക്കാരിൽ അപാരമായ വിശ്വാസം ഉള്ളതുകൊണ്ട് മുൻകാലങ്ങളിൽ വലിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കൊന്നും ഉമ്മൻചാണ്ടി മെനക്കെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ സംഘടനാ സംവിധാനവും ശുഷ്കമായിരുന്നു.
ഇത്തവണ തൃക്കാക്കരയിൽ അവലംബിച്ച അതേ ശാസ്ത്രീയ മാതൃക പുതുപ്പള്ളിയിലും പിന്തുടർന്നു. ‘‘തൃക്കാക്കരയിൽ ചെയ്ത ജോലി പുതുപ്പള്ളിയിൽ പകർത്തുന്നത് എളുപ്പമായിരുന്നില്ല. കാരണം തൃക്കാക്കരയിൽ കോൺഗ്രസിന് ശക്തമായ അടിത്തറയും സംഘടനാ സംവിധാനവും ഉണ്ടായിരുന്നെങ്കിൽ പുതുപ്പള്ളിയിൽ അങ്ങനെ പറയാൻ കഴിയുമായിരുന്നില്ല. ഞങ്ങളെല്ലാം ഒരുമിച്ച്, ഒറ്റക്കെട്ടായി ആ പോരായ്മകൾ മാറ്റിയെടുത്തു. തൃക്കാക്കരയിലെ ഒരുക്കങ്ങൾ നല്ല ഗൃഹപാഠമായി മാറി’’–: പുതുപ്പള്ളിയിൽ പൂർണമായും ഉണ്ടായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നേതാക്കളായ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ തുടങ്ങിയവരെല്ലാം പുതുപ്പള്ളിയിൽ ഏൽപിച്ച ദൗത്യം മനോഹരമായി പൂർത്തിയാക്കി. കോൺഗ്രസിൽനിന്ന് അപസ്വരങ്ങൾ ഒന്നും ഉയർന്നതുമില്ല.
5) ലക്ഷ്യവേധിയായ അമ്പുകൾ
വിഷയങ്ങൾ കൊണ്ടു വരുന്നതിലും അത് അവതരിപ്പിക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും എൽഡിഎഫിനേക്കാൾ ഇത്തവണ യുഡിഎഫ് വളരെ മുന്നിലായിരുന്നു. ഉമ്മൻ ചാണ്ടിയോടുള്ള വോട്ടർമാരുടെ ഇഷ്ടവും സ്നേഹവും പരമാവധി പ്രയോജനപ്പെടുത്തിയതിന് ഒപ്പംതന്നെ സർക്കാരിനെ പ്രതിരോധത്തിൽ നിർത്തുന്ന പ്രചാരണരീതിയും അവലംബിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉയർന്ന വിവാദം നിയമസഭയിൽ ഉന്നയിച്ചില്ലെന്ന പേരുദോഷം കേട്ട പ്രതിപക്ഷം, പക്ഷേ പുതുപ്പള്ളിയിൽ തുടക്കം മുതൽ അക്കാര്യം ഉയർത്തി. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മനെതിരെ ഇടതു കേന്ദ്രങ്ങളിൽനിന്നുണ്ടായ സൈബർ ആക്രമണം ജനങ്ങൾക്കിടയിൽ ചർച്ചയാക്കി മാറ്റി. ഉമ്മൻചാണ്ടിക്കെതിരെ നടന്ന ക്രൂരമായ വേട്ടയാടൽ തുടരുകയാണെന്ന പ്രതീതി അതു ജനിപ്പിച്ചു. ഉയർന്നു വരുന്ന വിവാദങ്ങളോടു മുഖ്യമന്ത്രി പുലർത്തുന്ന മൗനം ശരിയോ എന്ന ചോദ്യം നിരന്തരം ഉന്നയിച്ചു.
പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ എ.കെ.ആന്റണി നടത്തിയ വൈകാരിക പ്രസംഗം പുതുപ്പള്ളിക്കാരുടെ ഹൃദയത്തിലാണു തറച്ചത്. പതിയെ തുടങ്ങി കൊട്ടിക്കയറുന്ന ഈ രീതിക്കു പിന്നിൽ നല്ല ആസൂത്രണം ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അതിനു മുൻകൈയെടുത്തു. യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളും നല്ല സംഭാവനകൾ നൽകി. തൃക്കാക്കരയും പിന്നാലെ പുതുപ്പള്ളിയും വലിയ ഭൂരിപക്ഷത്തോടെ ജയിച്ചതിനു പിന്നിൽ കെപിസിസിയുടെയും യുഡിഎഫിന്റെയും ആക്രമണോത്സുകവും ആസൂത്രിതവുമായ പ്രചാരണ രീതിക്കും കാര്യമായ പങ്കുണ്ട്. അത് കേരളത്തിലെ മറ്റു മണ്ഡലങ്ങളിലേക്കു പകർത്താൻ കഴിയുമോ എന്നതാണ് അവർക്കു മുന്നിൽ ഇനിയുള്ള ചോദ്യം.
English Summary: Five Reasons Behind the Huge Victory of Chandy Oommen in Puthuppally Byelection