ജയപരാജയങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പുകളെ നമ്മൾ ആവേശത്തോടെ കാത്തിരിക്കുന്നത്, ഓരോ തിരഞ്ഞെടുപ്പും രാഷ്ട്രീയപ്രവർത്തനത്തെ ചലനാത്മകവും ഊർജസ്വലവുമാക്കുന്നതുകൊണ്ടാണ്. വാസ്തവത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ദീർഘചരിത്രം ഒരു ബോളിവുഡ് സിനിമപോലെ രസകരമാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനം ശൂന്യതയിൽനിന്നു പണിതുയർത്തിയത് ഒരുകൂട്ടം മനുഷ്യരുടെ അനിതരസാധാരണമായ ആത്മസമർപ്പണമായിരുന്നു. പക്ഷേ, നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും ഒരുപോലെ അവരെ ഇരുട്ടിൽ നിർത്തി. ഓർണിത് ഷാനിയുടെ ‘ഹൗ ഇന്ത്യ ബികെയിം ഡെമോക്രാറ്റിക്’ എന്ന പുസ്തകത്തിൽ മാത്രമാണ് സാർവത്രിക വോട്ടവകാശത്തിൽ ഊന്നിയ ഇന്ത്യൻ തിരഞ്ഞെടുപ്പുചരിത്രത്തിന്റെ രസകരവും മനോഹരവുമായ നാൾവഴികൾ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ളത്. ലോക ജനാധിപത്യചരിത്രത്തിലെ സമാനതകളില്ലാത്ത ചൂതാട്ടമായിരുന്നു ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഉപതിരഞ്ഞെടുപ്പു ഫലംകൂടി മണിക്കൂറുകൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തും. ജനായത്തത്തിന്റെ ലിറ്റ്മസ് പരീക്ഷണത്തിൽ ഒരാൾ കൂടി വിജയിക്കും. ജയപരാജയങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പുകളെ നമ്മൾ ആവേശത്തോടെ കാത്തിരിക്കുന്നത്, ഓരോ തിരഞ്ഞെടുപ്പും  രാഷ്ട്രീയപ്രവർത്തനത്തെ ചലനാത്മകവും ഊർജസ്വലവുമാക്കുന്നതുകൊണ്ടാണ്. 

വാസ്തവത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ദീർഘചരിത്രം ഒരു ബോളിവുഡ് സിനിമപോലെ രസകരമാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംവിധാനം ശൂന്യതയിൽനിന്നു പണിതുയർത്തിയത് ഒരുകൂട്ടം മനുഷ്യരുടെ അനിതരസാധാരണമായ ആത്മസമർപ്പണമായിരുന്നു. പക്ഷേ, നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും ഒരുപോലെ അവരെ ഇരുട്ടിൽ നിർത്തി.  

ADVERTISEMENT

ഓർണിത് ഷാനിയുടെ ‘ഹൗ ഇന്ത്യ ബികെയിം ഡെമോക്രാറ്റിക്’ എന്ന പുസ്തകത്തിൽ മാത്രമാണ് സാർവത്രിക വോട്ടവകാശത്തിൽ ഊന്നിയ ഇന്ത്യൻ തിരഞ്ഞെടുപ്പുചരിത്രത്തിന്റെ രസകരവും മനോഹരവുമായ നാൾവഴികൾ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ളത്. 

ലോക ജനാധിപത്യചരിത്രത്തിലെ സമാനതകളില്ലാത്ത ചൂതാട്ടമായിരുന്നു ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നീണ്ട തിരഞ്ഞെടുപ്പിൽ 173 ദശലക്ഷം വോട്ടർമാരാണ് റജിസ്റ്റർ ചെയ്തത്. വിഭജനവും വർഗീയകലാപങ്ങളും നാട്ടുരാജ്യങ്ങളുടെ സംയോജന പ്രശ്നങ്ങളും ഉഴുതുമറിച്ച സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടികയും അനുബന്ധസംവിധാനങ്ങളും തയാറാക്കാനുള്ള അതീവസങ്കീർണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  

സാർവത്രിക വോട്ടവകാശം എന്ന ആശയം 1928ലെ മോത്തിലാൽ നെഹ്റു റിപ്പോർട്ട് മുതൽ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നതുകൊണ്ടുതന്നെ, എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരിക്കണം എന്ന കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിനു നിർബന്ധമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം ഒരു തപസ്യപോലെ കരുതി ഏറ്റെടുത്തു വിജയിപ്പിച്ചത് ഇന്ത്യൻ സിവിൽ സർവീസിലെ ഏറ്റവും പ്രതിഭാധനനും ബംഗാളിലെ ചീഫ് സെക്രട്ടറിയുമായിരുന്ന സുകുമാർ സെൻ ആയിരുന്നു. 

1950 മാർച്ചിൽ ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പു കമ്മിഷണറായി സുകുമാർ സെൻ പ്രവർത്തനം ആരംഭിച്ചു. 21നു മുകളിൽ പ്രായമുള്ള ഓരോ വോട്ടറെയും കണ്ടെത്തുക, ചിഹ്നങ്ങളും ബൂത്തുകളും ബാലറ്റ് പേപ്പറുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തയാറാക്കുക, ചെങ്കുത്തായ മലനിരകളും കൊടുംകാടും പുഴകളും കടന്ന് വിദൂരമായ ആദിവാസിഊരുകളിൽ വരെ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക, അനുപമമായ മികവോടെ ഫലപ്രഖ്യാപനം നടത്തുക തുടങ്ങിയവ ചെയ്തത് സുകുമാർ സെൻ ഒറ്റയ്ക്കായിരുന്നില്ല. ഭരണഘടനാ അസംബ്ലിയുടെ ഉപദേശകനായിരുന്ന ബി.എൻ.റാവു, മുതിർന്ന ഉദ്യോഗസ്ഥരായ എസ്.എൻ.മുഖർജി, കെ.വി.പത്മനാഭൻ, പി.എസ്.സുബ്രഹ്മണ്യൻ, എ.എ അബീദി, ബ്രിജ് ഭൂഷൻ എന്നിവരടക്കമുള്ള ഭാവനാസമ്പന്നരും കഠിനാധ്വാനികളുമായ ഒരുകൂട്ടം മനുഷ്യർ അദ്ദേഹത്തോടൊപ്പം എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അചഞ്ചലരായിനിന്നു സഹായിച്ചതുകൊണ്ടാണ് ലോകശ്രദ്ധ നേടിയ ഒരു മഹാപ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. 

ADVERTISEMENT

‘ഇന്നയാളിന്റെ ഭാര്യ’യെ ഒഴിവാക്കിയ പട്ടിക 

കൊച്ചി, മണിപ്പുർ, തിരുവിതാംകൂർ, മേവാർ, പുതുക്കോട്ട എന്നീ നാട്ടുരാജ്യങ്ങളിൽ അതിനകംതന്നെ സാർവത്രികവോട്ടവകാശം നിലവിലുണ്ടായിരുന്നതുകൊണ്ട് വോട്ടർപട്ടിക തയാറാക്കുന്ന സമയത്ത് ഈ രാജ്യങ്ങളുടെ മാതൃകകളും പരിശോധിച്ചിരുന്നു. അതിൽ തിരുവിതാംകൂറിന്റെ കുറ്റമറ്റ മാതൃകയാണ് കമ്മിഷൻ സ്വീകരിച്ചത്. 

‌അക്കാലത്ത് ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീകൾ സ്വന്തം പേരു പറയാൻ വിസമ്മതിക്കുകയും ‘ഇന്നയാളിന്റെ ഭാര്യ’ എന്നു മാത്രം പറയുകയും ചെയ്യുന്ന ആചാരം നിലവിലുണ്ടായിരുന്നു. സ്വന്തമായി പേരു പറയാത്ത, സ്വന്തം ഇച്ഛാശക്തി ഉപയോഗിക്കാത്ത ഒരൊറ്റ വോട്ടറും ഉണ്ടാകരുതെന്നു കമ്മിഷൻ നിശ്ചയിച്ചു. പേരു പറയാൻ വിസമ്മതിച്ച 2.8 ദശലക്ഷം സ്ത്രീവോട്ടർമാരെ ഇതെത്തുടർന്ന് വോട്ടർപട്ടികയിൽനിന്നു നിഷ്കരുണം ഒഴിവാക്കാൻ സുകുമാർ സെൻ തീരുമാനിച്ചതും ചരിത്രത്തിലെ അപൂർവതയാണ്. 

ആദ്യതിരഞ്ഞെടുപ്പിൽ 85% വോട്ടർമാരും നിരക്ഷരരായിരുന്നു. പുതിയ പാലങ്ങൾ പണിതും കാളവണ്ടികളും തോണികളും തീവണ്ടികളും നാവികസേനാ കപ്പലുകളും ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചും ദിവസങ്ങളോളം നടന്നുമൊക്കെയാണ് തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാക്കിയത്. ഏഴുലക്ഷം പോളിങ് ഓഫിസർമാരും 16,523 ക്ലറിക്കൽ സ്റ്റാഫും മൂന്നരലക്ഷത്തോളം പൊലീസുകാരും ഈ ‘മഹാപ്രസ്ഥാന’ത്തിൽ പങ്കാളികളായി.

ADVERTISEMENT

സുകുമാർ സെന്നിന്റെയും ബി.എൻ.റാവുവിന്റെയും അനുപമമായ ഭരണഘടനാധാർമികതയും പ്രത്യുൽപന്നമതിത്വവും തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഒരിക്കലും രാഷ്ട്രീയമായി ഇടപെടാതിരുന്ന നെഹ്റുവിന്റെ ഉദാത്തമായ നീതിബോധവും ഒരുമിച്ചുചേർന്നപ്പോൾ ഇന്ത്യ സാർവത്രികവോട്ടവകാശത്തിന്റെ വഴികളിലൂടെ വിജയകരമായി നടന്നുനീങ്ങി. 1951 ഒക്ടോബർ 25നു ഹിമാചൽപ്രദേശിലെ ചിനി എന്ന ഗ്രാമത്തിൽ വോട്ടു രേഖപ്പെടുത്തിയ ശ്യാംശരൺ നേഗിയായിരുന്നു ആദ്യത്തെ വോട്ടർ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 364 സീറ്റും 44.9% വോട്ടും നേടി ഭൂരിപക്ഷം സ്വന്തമാക്കിപ്പോൾ 16 സീറ്റും 3.2% വോട്ടും നേടിയ സിപിഐ രണ്ടാമത്തെ വലിയ കക്ഷിയായി. 

ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ‌

ഭാരതീയർ ആദ്യത്തെ ജനാധിപത്യപരീക്ഷണം ആത്മവിശ്വാസത്തോടെ നേരിടുമ്പോൾ, ‘ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ തകർച്ചയും ശിഥിലീകരണവും’ പ്രവചിച്ച സാക്ഷാൽ വിൻസ്റ്റൺ ചർച്ചിലും ബ്രിട്ടനിൽ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. അദ്ദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടി നേരിയ ഭൂരിപക്ഷത്തിൽ കഷ്ടിച്ചു രക്ഷപ്പെട്ടപ്പോൾ നിത്യശത്രുവായ നെഹ്റുവും കോൺഗ്രസും വൻഭൂരിപക്ഷത്തോടെ വിജയിച്ചത് അസൂയയോടെയാണ് ചർച്ചിൽ വീക്ഷിച്ചത്. വിയറ്റ്നാമിൽ ഹോചിമിൻ ഫ്രഞ്ചുകാരോടു യുദ്ധം ചെയ്യുകയും കൊറിയൻ പ്രതിസന്ധി ലോകരാജ്യങ്ങളെ ആശങ്കയിലാക്കുകയും അമേരിക്ക ഹൈഡ്രജൻ ബോംബ് നിർമാണത്തിന്റെ അവസാനഘട്ടത്തിൽ എത്തുകയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ കൊല്ലപ്പെടുകയും ചെയ്ത ചരിത്രഘട്ടം കൂടിയായിരുന്നു അത്. നിശ്ശബ്ദമായി കടന്നുവന്ന ജനാധിപത്യത്തിന്റെ വർണവസന്തത്തിന് ആഹ്ലാദത്തോടെ സാക്ഷ്യം വഹിക്കുകയായിരുന്നു അപ്പോൾ ഇന്ത്യൻ ജനത.                                  

പക്ഷേ, ലോകം ഇതൊക്കെ ആഘോഷിച്ചപ്പോഴും ഇന്ത്യൻ ജനാധിപത്യത്തിന്റെ ചേതോഹരമായ ഈ അതിജീവനചരിത്രത്തിൽ സുകുമാർ സെന്നും റാവുവും സംഘവും നടത്തിയ സംഭാവനകൾ നിർഭാഗ്യവശാൽ കൃത്യമായി അടയാളപ്പെടുത്താതെ അദൃശ്യമാക്കപ്പെട്ടു. ‘ഉരുക്കിനെക്കാൾ ശക്തനായ മനുഷ്യൻ’ എന്ന് അക്കാലത്ത് ശങ്കേഴ്സ് വീക്ക്‌ലി വിശേഷിപ്പിച്ച സുകുമാർ സെന്നിന്റെ പേരിലുള്ള സ്മാരകങ്ങൾ ബംഗാളിലെ ബർദ്വാൻ ജില്ലയിലെ ആരോരുമറിയാത്ത ഒരു റോഡും പോസ്റ്റൽ സ്റ്റാംപും മൂന്നു വർഷം മുൻപു തിരഞ്ഞെടുപ്പു കമ്മിഷൻ   ആരംഭിച്ച സ്മാരകപ്രഭാഷണവും മാത്രമാണ്!

English Summary: Prathivadam Column on Indian Democracry and First Election