മോദി മുന്നോട്ടുവച്ച ഗ്ലോബൽ സൗത്ത്; ‘ഇന്ത്യൻ ഇടനാഴി’യിലൂടെ അടി ചൈനയ്ക്ക്; വെറുതെയല്ല ഈ ജി20
രാഷ്ട്രത്തലവന്മാരുടെ രണ്ടു ദിവസത്തെ കൂട്ടായ്മ എന്നതിലപ്പുറം എന്താണ് ജി20 സമ്മേളനംകൊണ്ട് ഇന്ത്യയ്ക്ക് നേട്ടമെന്നത് അടുത്തകാലത്തായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ്. രാഷ്ട്രീയമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരമൊന്നുമില്ലാത്ത ജി20ക്ക് ഇത്ര പ്രത്യേകതയെന്ത് എന്ന ചോദ്യം എല്ലാക്കാലവും ഉയരാറുമുണ്ട്. മനുഷ്യകുലത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ആഗോളതലത്തിൽ ചില ധാരണകളുണ്ടാക്കുക, സാധ്യമാകുന്നിടത്തോളം ഈ ധാരണകളുമായി മുന്നോട്ടുപോകാൻ ആശയസമന്വയമുണ്ടാക്കുക തുടങ്ങിയവയാണ് ജി20 ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും കടന്നുവരാറുമുണ്ട്. ഇന്ത്യയെ മധ്യപൂർവദേശം വഴി യൂറോപ്പിലേക്കു ബന്ധിപ്പിക്കുന്ന ചരക്കിടനാഴിയാണ് ഈ ജി20യിൽ ഇന്ത്യയ്ക്കും ഉപഭൂഖണ്ഡത്തിനുമുണ്ടായ വലിയ നേട്ടങ്ങളിലൊന്ന്. നിലവിൽ യുഎഇയിലും സൗദിയിലും റെയിൽ സർവീസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെ പരസ്പരവും അതതു രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഇന്ത്യയിലെ തുറമുഖങ്ങളിൽനിന്ന് സർവീസ് നടത്തുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്.

രാഷ്ട്രത്തലവന്മാരുടെ രണ്ടു ദിവസത്തെ കൂട്ടായ്മ എന്നതിലപ്പുറം എന്താണ് ജി20 സമ്മേളനംകൊണ്ട് ഇന്ത്യയ്ക്ക് നേട്ടമെന്നത് അടുത്തകാലത്തായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ്. രാഷ്ട്രീയമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരമൊന്നുമില്ലാത്ത ജി20ക്ക് ഇത്ര പ്രത്യേകതയെന്ത് എന്ന ചോദ്യം എല്ലാക്കാലവും ഉയരാറുമുണ്ട്. മനുഷ്യകുലത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ആഗോളതലത്തിൽ ചില ധാരണകളുണ്ടാക്കുക, സാധ്യമാകുന്നിടത്തോളം ഈ ധാരണകളുമായി മുന്നോട്ടുപോകാൻ ആശയസമന്വയമുണ്ടാക്കുക തുടങ്ങിയവയാണ് ജി20 ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും കടന്നുവരാറുമുണ്ട്.
ഇന്ത്യയെ മധ്യപൂർവദേശം വഴി യൂറോപ്പിലേക്കു ബന്ധിപ്പിക്കുന്ന ചരക്കിടനാഴിയാണ് ഈ ജി20യിൽ ഇന്ത്യയ്ക്കും ഉപഭൂഖണ്ഡത്തിനുമുണ്ടായ വലിയ നേട്ടങ്ങളിലൊന്ന്. നിലവിൽ യുഎഇയിലും സൗദിയിലും റെയിൽ സർവീസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെ പരസ്പരവും അതതു രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഇന്ത്യയിലെ തുറമുഖങ്ങളിൽനിന്ന് സർവീസ് നടത്തുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇസ്രയേലിന്റെ സഹകരണത്തോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അതിനായി ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാക്കാൻ യുഎസ് സൗദി അറേബ്യയെ നിർബന്ധിക്കുന്നുണ്ട്. നിലവിൽ യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. ചൈനയുടെ വിശാല റോഡ് ഇടനാഴി പദ്ധതിക്കു ബദലായാണ് യുഎസിന്റെ നേതൃത്വത്തിൽ ഉരുത്തിരിഞ്ഞ ഈ പദ്ധതി.
∙ ഇന്ത്യയ്ക്ക് എന്തു ഗുണം?
ജി20 ഉച്ചകോടി എങ്ങനെ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത് ഇങ്ങനെയാണ്: സാധാരണ ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ നടക്കുന്ന 2 ദിവസത്തെ സമ്മേളനമായി തീരേണ്ട ജി20നെ രാജ്യം മുഴുവൻ പങ്കാളിത്തമുള്ള ജനകീയ സമ്മേളനമാക്കി മാറ്റി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒന്നരക്കോടിയോളം സാധാരണക്കാരെ ഈ സമ്മേളനങ്ങളുടെ പങ്കാളിത്തത്തിൽ ഉൾപ്പെടുത്തുക വഴി, ഇതുവരെ നടന്ന ഏറ്റവും വലിയ ജനകീയ ജി20 സമ്മേളനമാക്കാനായി എന്നതുതന്നെ വലിയ കാര്യമാണെന്നും ജയശങ്കർ പറയുന്നു.
ജി20യുടെ 200 അനുബന്ധ സമ്മേളനങ്ങൾ രാജ്യത്തെ 60 നഗരങ്ങളിൽ നടന്നു. അതോടനുബന്ധിച്ച നിർമാണ പ്രവർത്തനങ്ങളിലും ഒരുക്കങ്ങളിലും നിരവധി പേർക്ക് തൊഴിലവസരങ്ങളുണ്ടാക്കാനായി. ഡൽഹിയിൽ ഭാരത് മണ്ഡപമെന്ന ലോകോത്തര കൺവൻഷൻ സെന്റർ യാഥാർഥ്യമായി. പല സംസ്ഥാനങ്ങളുടെയും തനത് കലകളും ഉൽപന്നങ്ങളും ആഗോളതലത്തിൽ പ്രചരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. യാഥാർഥ്യം എന്താകുമെന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്.
സാധാരണ അധ്യക്ഷ പദവി ക്രമത്തിൽ ലഭിക്കുന്ന രാജ്യങ്ങൾ ചെയ്യുന്നത് മുൻ അധ്യക്ഷ രാജ്യം ചെയ്തതിന്റെ തുടർച്ചയായ പ്രവർത്തനങ്ങളിലേർപ്പെടുക എന്നതാണ്. എന്നാൽ ഇന്ത്യ മൂന്നു തരത്തിൽ വ്യത്യസ്തമായ രീതിയിൽ ഇതിനെ സമീപിച്ചുവെന്ന് ജയശങ്കർ ‘മനോരമ’യോടു പറഞ്ഞു. ജി20 സമ്മേളനത്തിന്റെ തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാകുമെന്നാണ് മന്ത്രി ജയശങ്കർ പറയുന്നത്. നൈപുണ്യ വികസനമടക്കമുള്ള വിഷയങ്ങളും സ്കിൽ മാപ്പിങ്ങും ജി20 ഉച്ചകോടി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ തീരുമാനങ്ങൾ വിദേശരാജ്യങ്ങളിലെ ജോലിസാധ്യത അടക്കമുള്ള വിഷയങ്ങളിൽ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു. കേരളമടക്കം വിദേശരാജ്യങ്ങളിൽ ഏറെപ്പേർ തൊഴിൽ ചെയ്യുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്.
∙ മോദി മുന്നോട്ടുവച്ച ഗ്ലോബൽ സൗത്ത്
വികസ്വര രാജ്യങ്ങളുടെ ശബ്ദം ജി20 രാജ്യങ്ങളുടെ പരിഗണനയിലേക്കു കൊണ്ടു വന്നു എന്നതാണ് ആദ്യത്തെ വ്യത്യാസം. മുൻ സമയങ്ങളിലേതു പോലെ സ്ഥാനമൊഴിയുന്ന അധ്യക്ഷ രാജ്യം ചെയ്തത് തുടരുകയല്ല നമ്മൾ ചെയ്തത്. വികസ്വര രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) പ്രതിസന്ധികൾ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശമായിരുന്നു. അതു പ്രകാരം ഇന്ത്യ അവരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നങ്ങൾ ചർച്ച ചെയ്തു.
മഹാമാരിക്കു ശേഷമുണ്ടായ ആഗോള പ്രതിസന്ധികളുടെ കാലമാണിതെന്നതാണ് രണ്ടാമത്തെ വ്യത്യാസം. അതിനിടയ്ക്ക് യുക്രെയ്ൻ യുദ്ധമുണ്ടാക്കിയ പ്രതിസന്ധികൾ വേറെയും. കടക്കെണിയിലകപ്പെട്ട ശ്രീലങ്കയുടെ സ്ഥിതി ഉദാഹരണം. ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമൊക്കെ പ്രതിസന്ധികളുണ്ട്. തികച്ചും ജനകീയമായ രീതിയിലാണ് ഈ ഉച്ചകോടി നടക്കുന്നതെന്നാണ് മൂന്നാമത്തെ വ്യത്യാസമെന്നും ജയശങ്കർ പറയുന്നു.
ഇന്ത്യയുടെ യുപിഐ അടക്കമുള്ള ഡിജിറ്റൽ സാമ്പത്തിക നയങ്ങളും നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തിക്കുന്ന സംവിധാനങ്ങളും ലോക രാജ്യങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള അവസരമായാണ് ജി20യെ കേന്ദ്രസർക്കാർ ഉപയോഗിച്ചത്. അതോടൊപ്പം വികസ്വര രാജ്യങ്ങളെ കൂടെ നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അവരുടെ ശബ്ദം കേൾപ്പിക്കാനുള്ള നീക്കങ്ങളും നടത്തി. ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗത്വം നൽകാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ ചുക്കാൻ പിടിച്ചത് ഇതിന്റെ ഭാഗമായാണ്. രാജ്യാന്തര വേദികളിൽ വിവിധ വിഷയങ്ങളിൽ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടായിരുന്നു.
∙ പരിസ്ഥിതി, രാഷ്ട്രീയം, യുദ്ധം... വിഷയങ്ങളേറെ
വികസ്വര രാജ്യങ്ങൾ അനാവശ്യ വായ്പകളിലൂടെ കടക്കെണിയിലുൾപ്പെടുന്നതു സംബന്ധിച്ചും അവബോധമുണ്ടാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. ജി20 ഉച്ചകോടിയിൽ ഇക്കാര്യവും വിഷയമായിരുന്നു. രാജ്യാന്തര വായ്പാ ഏജൻസികളുടെ വായ്പാ നയങ്ങളിൽ ഉദാരതയും അനുഭാവവും വേണമെന്ന നിലപാടും ഇന്ത്യ മുന്നോട്ടു വച്ചു. യുദ്ധവും മറ്റു രാഷ്ട്രീയപ്രശ്നങ്ങളും ഭക്ഷ്യധാന്യങ്ങളുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള വഴികളാലോചിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിനു സാമ്പത്തിക വളർച്ചയുണ്ടാകുന്നതോടൊപ്പം സാമാന്യ നീതി കൂടി ഉറപ്പാക്കണമെന്ന വിധത്തിലേക്ക് ജി20 കൂട്ടായ്മ വ്യാപിച്ച സാഹചര്യത്തിലാണ് ‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യം ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ മുദ്രാവാക്യമായി സ്വീകരിച്ചത്. ലോകത്തിന്റെ തെക്കേഭാഗത്തുള്ള രാജ്യങ്ങൾ വികസനത്തിൽ പിന്നിലാണെന്നത് വസ്തുതയാണ്. വിഭവ വികസന തലത്തിലെ മൂന്നാം ലോകം എന്ന നിലയ്ക്കാണ് ഗ്ലോബൽ സൗത്ത് എന്ന ആശയം ശക്തിപ്രാപിച്ചത്. ഡൽഹിയിൽ ഗ്ലോബൽ സൗത്ത് കൺവൻഷൻ നടത്തി അഭിപ്രായ രൂപീകരണം നടത്തിയ ശേഷമാണ് ആഫ്രിക്കൻ യൂണിയനു വേണ്ടി ഇന്ത്യ ശക്തമായ വാദമുന്നയിച്ചത്. ജി20 ഉച്ചകോടി അത് അംഗീകരിക്കുകയും ആഫ്രിക്കൻ യൂണിയനു സ്ഥിരാംഗത്വം നൽകുകയും ചെയ്തു.
എഥനോൾ കലർന്ന പെട്രോളടക്കം ജൈവ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യ നേതൃത്വം നൽകുന്ന ജൈവ ഇന്ധന കൂട്ടായ്മയും ഈ ജി20 സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള വലിയ നീക്കങ്ങളിലൊന്നാണിത്. യുക്രെയ്ൻ വിഷയത്തിൽ റഷ്യ–ചൈന വിഭാഗവും ജി7 രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അടിത്തട്ടിൽ പരിഹരിക്കാനായില്ല എന്നതാണ് ഇന്ത്യയുടെ അധ്യക്ഷത പദവിയിൽ നടക്കാതെ പോയ ഒരു കാര്യം. ഇതു സംബന്ധിച്ച് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട വാക്കുകൾ സംബന്ധിച്ചു പോലും കടുത്ത ഭിന്നത ജി20 രാജ്യങ്ങൾക്കിടയിലുണ്ടായി.
സമവായത്തിന്റെ പാത ഇന്ത്യ നിർദേശിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാൻ ഇരു കൂട്ടരും ആദ്യം തയാറായില്ല. സംയുക്ത പ്രഖ്യാപനമില്ലാതെ സമ്മേളനം അവസാനിക്കുന്നത് നയതന്ത്രപരമായി തിരിച്ചടിയാകുമെന്നതിനാൽ കടുത്ത പ്രയത്നത്തിലൂടെയാണ് അവസാന നിമിഷം അതിലേക്കെത്താൻ ഇന്ത്യയ്ക്കായത്. യുക്രെയ്ൻ– റഷ്യ സംഘർഷത്തിൽക്കൂടി യഥാർഥ സമവായം ഉരുത്തിരിയുകയാണെങ്കിൽ ജി20 ഉച്ചകോടിയിലൂടെ ലോകക്രമത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കിയാണെന്നു കൂടി ഇന്ത്യയ്ക്ക് അഭിമാനിക്കാൻ അവസരം നൽകും.
English Summary: Why G20 is Important for India and for Global Economic Growth and Stability