പിണറായി മറന്നില്ല ആ മാർച്ച് 1; ലാവ്ലിൻ എത്രകാലം മാറ്റിവയ്ക്കും? സോളറിലും രക്ഷയായി ആൾക്കൂട്ടം
2013 ജൂൺ 4. സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ ആദ്യ അറസ്റ്റ് അന്നായിരുന്നു. ഇപ്പോഴത്തെ സോളർ കേസിലെ പരാതിക്കാരിയാണ് അറസ്റ്റിലായത്. കേരളം ഒരു പതിറ്റാണ്ട് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസ് അഴിമതിയിൽ ഇടപെട്ടു എന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരായ പീഡനപരാതിയിലേക്കു വരെയെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ എല്ലാ നടപടികളും തീർത്ത് അവസാനിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ മരണശേഷമാണെന്നു മാത്രം. 10 വർഷം നീണ്ട സോളർ വിവാദത്തിൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളം മാറിയവരെയും അധികാരത്തിന് ഏതറ്റം വരെയും പോകാൻ തയാറായവരെയും കേരളം കണ്ടു. അതിലുമുപരി, കേരളത്തിൽ കഴിഞ്ഞ കാലത്തിനിടെയുണ്ടായ എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളും ഏറ്റവുമൊടുവിൽ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേർന്നിരുന്നത് ‘സോളർ’ എന്ന മൂന്നക്ഷരത്തിൽ.
2013 ജൂൺ 4. സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ ആദ്യ അറസ്റ്റ് അന്നായിരുന്നു. ഇപ്പോഴത്തെ സോളർ കേസിലെ പരാതിക്കാരിയാണ് അറസ്റ്റിലായത്. കേരളം ഒരു പതിറ്റാണ്ട് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസ് അഴിമതിയിൽ ഇടപെട്ടു എന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരായ പീഡനപരാതിയിലേക്കു വരെയെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ എല്ലാ നടപടികളും തീർത്ത് അവസാനിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ മരണശേഷമാണെന്നു മാത്രം. 10 വർഷം നീണ്ട സോളർ വിവാദത്തിൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളം മാറിയവരെയും അധികാരത്തിന് ഏതറ്റം വരെയും പോകാൻ തയാറായവരെയും കേരളം കണ്ടു. അതിലുമുപരി, കേരളത്തിൽ കഴിഞ്ഞ കാലത്തിനിടെയുണ്ടായ എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളും ഏറ്റവുമൊടുവിൽ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേർന്നിരുന്നത് ‘സോളർ’ എന്ന മൂന്നക്ഷരത്തിൽ.
2013 ജൂൺ 4. സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ ആദ്യ അറസ്റ്റ് അന്നായിരുന്നു. ഇപ്പോഴത്തെ സോളർ കേസിലെ പരാതിക്കാരിയാണ് അറസ്റ്റിലായത്. കേരളം ഒരു പതിറ്റാണ്ട് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസ് അഴിമതിയിൽ ഇടപെട്ടു എന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരായ പീഡനപരാതിയിലേക്കു വരെയെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ എല്ലാ നടപടികളും തീർത്ത് അവസാനിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ മരണശേഷമാണെന്നു മാത്രം. 10 വർഷം നീണ്ട സോളർ വിവാദത്തിൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളം മാറിയവരെയും അധികാരത്തിന് ഏതറ്റം വരെയും പോകാൻ തയാറായവരെയും കേരളം കണ്ടു. അതിലുമുപരി, കേരളത്തിൽ കഴിഞ്ഞ കാലത്തിനിടെയുണ്ടായ എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളും ഏറ്റവുമൊടുവിൽ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേർന്നിരുന്നത് ‘സോളർ’ എന്ന മൂന്നക്ഷരത്തിൽ.
2013 ജൂൺ 4. സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ ആദ്യ അറസ്റ്റ് അന്നായിരുന്നു. ഇപ്പോഴത്തെ സോളർ കേസിലെ പരാതിക്കാരിയാണ് അറസ്റ്റിലായത്. കേരളം ഒരു പതിറ്റാണ്ട് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസ് അഴിമതിയിൽ ഇടപെട്ടു എന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരായ പീഡനപരാതിയിലേക്കു വരെയെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ എല്ലാ നടപടികളും തീർത്ത് അവസാനിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ മരണശേഷമാണെന്നു മാത്രം.
10 വർഷം നീണ്ട സോളർ വിവാദത്തിൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളം മാറിയവരെയും അധികാരത്തിന് ഏതറ്റം വരെയും പോകാൻ തയാറായവരെയും കേരളം കണ്ടു. അതിലുമുപരി, കേരളത്തിൽ കഴിഞ്ഞ കാലത്തിനിടെയുണ്ടായ എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളും ഏറ്റവുമൊടുവിൽ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേർന്നിരുന്നത് ‘സോളർ’ എന്ന മൂന്നക്ഷരത്തിൽ. 10 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാക്കിയത് ആരെന്നുള്ള വെളിപ്പെടുത്തലുകൾ ചർച്ചയാവുമ്പോൾ, സോളർ വിവാദം കൊണ്ടുവന്ന എൽഡിഎഫിനു തന്നെ അത് തലവേദനയായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. എന്താണ് സോളർ വിവാദം ഇപ്പോഴും നീറിപ്പുകയുന്നതിനു പിന്നിൽ? എന്തായിരുന്നു ഒരു പതിറ്റാണ്ട് നീണ്ട ആ ഗൂഢാലോചനകൾക്കു പിന്നിലെ രാഷ്ട്രീയ വൈരം?
∙ ആ തിരിച്ചടി പിണറായി മറന്നില്ല!
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കൺസൽട്ടന്റായി വൈദ്യുതി ബോർഡ് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി ആദ്യ കരാർ ഒപ്പിടുന്നത് 1995 ഓഗസ്റ്റ് പത്തിനാണ്. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. 1996 ൽ നായനാർ മന്ത്രിസഭ അധികാരത്തിൽ വന്നു. വൈദ്യുതി മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേറ്റു. കാനഡയിൽ ലാവ്‌ലിനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം കൺസൽട്ടൻസി കരാർ സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കൺസൽട്ടൻസി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനുള്ള ധാരണയോടെ 1997ൽ അന്തിമ കരാർ രൂപപ്പെട്ടു. ലാവ്‌ലിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പദ്ധതികൾ നവീകരിക്കാമെന്ന പൊതുമേഖലാ സ്‌ഥാപനമായ ഭെല്ലിന്റെ (ഭാരത് ഹെവി ഇലക്ട്രിക്കൽസ്) ശുപാർശ തള്ളിക്കൊണ്ടായിരുന്നു അത്.
1997 ജനുവരിയിൽ 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്‌ലിനുമായുള്ള അന്തിമ കരാറിന് കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ അംഗീകാരവും ലഭിച്ചു. മലബാർ കാൻസർ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിൻ നൽകണമെന്നായിരുന്നു കരാർ. പക്ഷേ, ലഭിച്ചത് 8.98 കോടി മാത്രവും. 2001 ൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി. യുഡിഎഫ് അധികാരത്തിൽ വന്നു. എ.കെ. ആന്റണി 2001 മുതൽ 2004 വരെ മുഖ്യമന്ത്രിയായി. അതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി വന്നതിനു ശേഷമാണ് ലാവ്‍ലിൻ വിവാദത്തിന് ചൂടു പിടിക്കുന്നത്.
2005 ജൂലൈയിൽ പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ, നടപടികൾ പാലിക്കാതെയുള്ള ലാവ്‌ലിൻ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തിൽ സർക്കാരിന് വൻ നഷ്ടമുണ്ടായതായി കണ്ടെത്തി. പിന്നാലെ വിജിലൻസ് അന്വേഷണം. പിണറായി വിജയൻ അടക്കമുള്ളവരെ ചോദ്യം ചെയ്യൽ. അതിനിടെ മലബാർ കാൻസർ ആശുപത്രിക്ക് 98 കോടി രൂപ കിട്ടാനുണ്ടെന്ന സിഎജി റിപ്പോർട്ട് തള്ളി ഇനി പണം നൽകാൻ ബാക്കിയില്ലെന്ന കനേഡിയൻ ഹൈക്കമ്മിഷന്റെ വിശദീകരണവുമെത്തി. പിണറായിയെ ഒഴിവാക്കി കെഎസ്ഇബിയുടെ മുൻ ചെയർമാൻമാർ ഉൾപ്പെടെ 8 പേരെ പ്രതികളാക്കി ഇതിനിടെ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ 2006 മാർച്ച് 1 ന് ലാവ്‌ലിൻ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഉമ്മൻചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിടാൻ കരുതിയിരുന്ന പിണറായി വിജയന് ഏറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു അത്. ആ തിരഞ്ഞെടുപ്പിൽ പിണറായി മത്സരിച്ചില്ല. 2006 മേയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.എസ്.അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. അതേ ഡിസംബറിൽ എൽഡിഎഫ് മന്ത്രിസഭ സിബിഐ അന്വേഷണം വേണ്ടെന്ന് ശുപാർശ ചെയ്തെങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ വലിയ ആയുധമായി ലാവ്‌ലിൻ കേസ് മാറി. പാർലമെന്ററി ജനാധിപത്യത്തിൽനിന്ന് പിണറായി പിന്നീട് മാറിനിന്നത് 10 വർഷമാണ്.
2016 ൽ സോളർ വിവാദങ്ങൾ എൽഡിഎഫിനെ അധികാരത്തിലെത്തിച്ചു. അധികാരത്തിന്റെ നാലു വർഷവും കേസിൽ കാര്യമൊയൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ല. പക്ഷേ, ആദ്യ ഭരണകാലത്ത് ജനക്ഷേമ സർക്കാരെന്ന് പേരു കേൾപ്പിച്ച വികസന നേട്ടങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും 2021 ൽ വന്ന തിരഞ്ഞെടുപ്പിലും സോളർ വിവാദം വിട്ടുപിടിക്കാൻ സർക്കാർ ഒരുക്കമായിരുന്നില്ല. സ്വർണക്കടത്ത് വിവാദങ്ങളെത്തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുഴുവനും എതിരെ എൽഡിഎഫ് സർക്കാർ കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്ന സമയത്തും ഉമ്മൻചാണ്ടിയ്ക്കെതിരെ പ്രയോഗിക്കാൻ കരുതി വച്ചത് സിബിഐ എന്ന പഴയ ആയുധംതന്നെയായിരുന്നു. സോളർ കേസ് സിബിഐയ്ക്കു വിടാൻ പിണറായി സർക്കാർ ശുപാർശ ചെയ്തതാവട്ടെ ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവർണജൂബിലി ആദരം നൽകിയ അതേ ദിവസവും!
∙ കളം മാറ്റിച്ചവിട്ടിയ ഗണേഷ് കുമാർ
സോളർ വിവാദത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയ്ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ടാണ് ഇപ്പോഴത്തെ വിവാദം. സോളർ കേസിലെ പരാതിക്കാരി പത്തനംതിട്ട ജയിലിൽ വച്ച് എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേരുകൾ പത്തനാപുരം എംഎൽഎ ഗണേഷ് കുമാർ ഇടപെട്ട് എഴുതിച്ചേർത്തെന്നും 21 പേജുണ്ടായിരുന്ന കത്തിൽ 4 പേജ് കൂട്ടിച്ചേർത്തെന്നും 2022 ഡിസംബറിൽതന്നെ ആരോപണം ഉയർന്നിരുന്നു. ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യ മനോജാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആ ആരോപണം ശരി വയ്ക്കുന്ന സിബിഐ റിപ്പോർട്ട് പുറത്തുവരുമ്പോൾ 10 വർഷം കേരളം കണ്ട രാഷ്ട്രീയ വേട്ടയാടലിന്റെ ചിത്രം കൂടിയാണ് തെളിയുന്നത്.
2013 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു കെ.ബി.ഗണേഷ് കുമാർ. മന്ത്രിയായിരുന്ന സമയത്ത് കോയമ്പത്തൂരിലും തൃപ്പൂണിത്തുറയിലും പരാതിക്കാരിയുടെ കമ്പനിയുടെ ഓഫിസുകൾ ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു. വിളിച്ചപ്പോൾ പോയി എന്നല്ലാതെ തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഗണേഷിന്റെ മൊഴി. ഭാര്യ യാമിനി തങ്കച്ചി ഉയർത്തിയ ഗുരുതരമായ ഗാർഹിക പീഡന പരാതിയെത്തുടർന്ന് മന്ത്രിസ്ഥാനം ഗണേഷ് രാജി വെക്കുന്നത് 2013 ഏപ്രിൽ രണ്ടിനാണ്. പരാതിക്കാരി അറസ്റ്റിലായത് കൃത്യം രണ്ടു മാസങ്ങൾക്കു ശേഷം ജൂൺ 3 നും. മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കി ആദ്യ വെളിപ്പെടുത്തൽ വരുന്നത് 2013 ജൂൺ 11 നും.
ഗൂഢാലോചനയിൽ ഗണേഷിന്റെ പങ്ക് ആവർത്തിക്കുന്ന പരാതിക്കാരി, ജയിലിൽ നിന്നിറങ്ങിയ തന്നെ 6 മാസത്തോളം ഗണേഷ് കുമാർ തടങ്കലിൽ പാർപ്പിച്ചിരുന്നെന്നും ഉമ്മൻചാണ്ടിക്കെതിരായ മൊഴിയിൽ ഉറച്ചു നിൽക്കാൻ നിർബന്ധിച്ചിരുന്നെന്നും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സിബിഐ റിപ്പോർട്ടിനെ പാടെ തള്ളുകയാണ് ഗണേഷ് കുമാർ. ഇപ്പോഴത്തെ മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആന്റണി രാജു നവംബറിൽ സ്ഥാനമൊഴിയുന്നതോടെ മന്ത്രിയാവാൻ തയാറെടുത്തിരിക്കുന്നയാളാണ് ഗണേഷ്. അതേസമയം യുഡിഎഫിലേക്കുതന്നെ ഗണേഷിന്റെ പാർട്ടിയായ കേരള കോൺഗ്രസ് (ബി) മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് കേരള കോൺഗ്രസ്(ബി) പ്രതിനിധിയെ കഴിഞ്ഞ ദിവസം സർക്കാർ നീക്കിയിരുന്നെങ്കിലും ഗണേഷിന്റെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. സോളർ വിഷയത്തിൽ ഗണേഷിനെതിരായ വിമർശനങ്ങളെ നേരിട്ടു പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടുമില്ല.
∙ തുണച്ചത് എപ്പോഴും ഒപ്പമുണ്ടായിരുന്ന ആൾക്കൂട്ടം
സോളർ വിവാദങ്ങളിൽ ഏറ്റവും മൂർച്ചയുള്ള ആയുധം ഉമ്മൻചാണ്ടിക്ക് എതിരെ ഉയർന്ന ലൈംഗിക ആരോപണമായിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് തന്നെ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ വാദം. സോളർ പദ്ധതി നടത്തിപ്പിന്റെ പേരിൽ ക്ലിഫ് ഹൗസിൽ വച്ച് പണം വാങ്ങിയെന്നും അവിടെ വച്ച് പീഡനത്തിനിരയാക്കി എന്നുമായിരുന്നു വെളിപ്പെടുത്തൽ. സോളർ വിവാദം അന്വേഷിക്കാൻ ഉമ്മൻചാണ്ടി സർക്കാർതന്നെ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിട്ടു കൊണ്ടാണ് 2017 ൽ പുതിയ വിവാദത്തിന് തുടക്കം.
സിബിഐ കേസ് ഏറ്റെടുക്കുമ്പോൾ ക്ലിഫ് ഹൗസിൽ അന്നേ ദിവസം മുഖ്യമന്ത്രി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടിയിരുന്നത്. അത് ശരിയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷേ, പരാതിക്കാരി അന്നേ ദിവസം അവിടെ എത്തിയിരുന്നു എന്നതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. ആരോപിക്കപ്പെടുന്ന തരത്തിലെ പീഡനം നടക്കണമെങ്കിൽ പരാതിക്കാരിയും കുറ്റാരോപിതനായ ആളും ഒന്നിച്ചുണ്ടായിരുന്നു എന്ന് തെളിയണമല്ലോ. അന്നു മാത്രമല്ല, ആൾക്കൂട്ടം ഒപ്പമില്ലാതെ വീട്ടിലോ ഓഫിസിലോ തനിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു ദൃശ്യവും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ഔദ്യോഗിക വസതിയിൽ പരാതിക്കാരിക്കൊപ്പം തനിച്ച് സമയം ചെലവിടാനുള്ള ഒരു സാഹചര്യവുമില്ലെന്ന് അന്വേഷണസംഘം അടിവരയിട്ടുറപ്പിച്ചു. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകളും നിർണായകമായി. അന്ന് 68 വയസ്സുണ്ടായിരുന്ന ഉമ്മൻചാണ്ടിക്ക് പൂർണ ആരോഗ്യവതിയായ 35 കാരിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയതോടെ ആ കേസ് 2022 ഡിസംബറിൽ അവസാനിച്ചു.
∙ വേങ്ങര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച നടപടി
കേരളത്തിൽ 10 വർഷത്തിനിടെ കഴിഞ്ഞു പോയ എല്ലാ തിരഞ്ഞെടുപ്പുകളിലും, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ സോളർ വിവാദം വലിയ വിഷയമാക്കാൻ എൽഡിഎഫ് ശ്രമിച്ചിട്ടുണ്ട്. 2017 ലെ വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിലാണ് ഏറ്റവും അപഹാസ്യമായ നീക്കം കേരളം കണ്ടത്. ഉമ്മൻചാണ്ടി സർക്കാർ തന്നെ നിയമിച്ച സോളർ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് അതുവരെ, 2016 ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ പുറത്തുവിട്ടിരുന്നില്ല. കേസിലെ കക്ഷിയായ ഉമ്മൻചാണ്ടി അടക്കമുള്ളവർ നിയമപരമായി നീങ്ങിയിട്ടും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറില്ല എന്ന പിടിവാശിയിലായിരുന്നു സർക്കാർ.
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിൽ വേങ്ങര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അന്ന് രാവിലെ മന്ത്രിസഭ യോഗം ചേർന്നു. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജയിലിൽ കിടന്ന് പരാതിക്കാരി എഴുതിയതെന്ന് പറയുന്ന കത്തിനെ അടിസ്ഥാനമാക്കി ഉമ്മൻചാണ്ടിക്ക് എതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്താൻ തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്. ഉമ്മൻ ചാണ്ടിക്കെതിരെ മാത്രമല്ല, മുൻ യുഡിഎഫ് മന്ത്രിസഭയിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവരടക്കം 21 പേർക്കെതിരെ ക്രിമിനൽ, വിജിലൻസ് കേസ് നടപടികൾക്ക് മന്ത്രിസഭ യോഗം ശുപാർശ ചെയ്തു. തീരുമാനം വാർത്താസമ്മേളനം വഴി അറിയിച്ച മുഖ്യമന്ത്രിയോട്, ‘‘തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലേ ഈ നടപടി’’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
വേങ്ങരയിൽ പോളിങ് തുടങ്ങി മൂന്നാം മണിക്കൂറിലായിരുന്നു ഈ രാഷ്ട്രീയ നീക്കം. ഉച്ചയ്ക്കു ശേഷവും പോളിങ് ശതമാനം ഉയരാഞ്ഞതോടെ യുഡിഎഫ് പ്രവർത്തകർ നേരിട്ട് വീടുകളിൽ പോയി കാര്യങ്ങൾ വിശദീകരിച്ച് ആളുകളെ ബൂത്തുകളിലെത്തിക്കുകയായിരുന്നു. കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാത്തതും കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പ്രതിസന്ധിയായി മാറി. വോട്ടെടുപ്പിന്റെയന്ന് മുൻ മുഖ്യമന്ത്രിക്കെതിരെ ലൈംഗികാരോപണ കേസിൽ അന്വേഷണം പ്രഖ്യാപിച്ച രാഷ്ട്രീയ കരുനീക്കം വേങ്ങരയിൽ എൽഡിഎഫിനെ തുണച്ചില്ലെങ്കിലും യുഡിഎഫ് അന്ന് നന്നായി വിയർത്തു. 2011 ലും 2016 ലും 38000 വോട്ടുകൾക്ക് പി.കെ.കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയ മണ്ഡലത്തില്‍ 2017 ൽ കെ.എൻ.എ.ഖാദറിന്റെ ഭൂരിപക്ഷം 23,000 വോട്ടിലേക്കു താഴ്ന്നു.
∙ ആദ്യം പ്രത്യേക അന്വേഷണ സംഘം, ഒടുവിൽ സിബിഐ
സോളർ വിവാദത്തിന്റെ തുടക്കം മുതൽതന്നെ, ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്ന് ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കിയിരുന്നു. അന്നത്തെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു ആദ്യം അന്വേഷണ ചുമതല. പിന്നീട് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് ശിവരാജൻ കമ്മിഷനായിരുന്നു ചുമതല. മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്ന മുറവിളി അക്കാലത്ത് ശക്തമായിരുന്നു. സമര പരമ്പരകൾതന്നെ സംസ്ഥാനത്ത് അരങ്ങേറി. കണ്ണീർവാതക പ്രയോഗങ്ങളിൽ ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു. സിപിഎം രാപ്പകൽ സമരങ്ങൾ വരെ നടത്തി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പിന്തുണച്ചില്ല. പാർട്ടിക്കുള്ളിൽതന്നെ പക്ഷേ വലിയ ആഭ്യന്തര സംഘർഷങ്ങൾക്ക് അത് വഴി തുറന്നു. കരുണാകരൻ രണ്ടു തവണയും രാജി വയ്ക്കേണ്ടതില്ലായിരുന്നുവെന്നാണ് തോന്നുന്നതെന്ന് കെ.മുരളീധരൻ തുറന്നടിച്ചു.
ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് വരുന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ചുവെന്ന് രേഖയിലുള്ള എഡിജിപി ഹേമചന്ദ്രൻ സജീവമായി അന്വേഷണത്തിൽ ഇടപെട്ടു എന്നതടക്കമുള്ള കുറ്റങ്ങൾ റിപ്പോർട്ടിൽ വിവരിച്ചിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ പ്രത്യക്ഷത്തിൽ തന്നെയുള്ള കുറ്റങ്ങൾ റിപ്പോർട്ടിലുണ്ട് എന്നായിരുന്നു സർക്കാർ വാദം. പക്ഷേ, റിപ്പോർട്ടിൽ പറയുന്ന പരാതിക്കാരിയുടെ കത്തിനെ അടിസ്ഥാനമാക്കി ഉമ്മൻചാണ്ടിക്കും മറ്റു മന്ത്രിമാർക്കുമെതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്താനുള്ള തീരുമാനത്തിൽ നിന്ന്, പ്രഖ്യാപനത്തിന് ഒരു മാസത്തിനു ശേഷം സർക്കാർ പിന്മാറി. അങ്ങനെ കേസെടുക്കാനാവില്ല എന്ന നിയമോപദേശത്തെത്തുടർന്നായിരുന്നു അത്. സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി വാദിയായി കേസ് മുന്നോട്ട് കൊണ്ടു പോകാൻ ആലോചിച്ചെങ്കിലും അതും നടന്നില്ല.
ഒടുവിൽ വിദഗ്ധ നിയമോപദേശങ്ങൾക്കു ശേഷമാണ് ഉമ്മൻചാണ്ടിക്കെതിരെ മാത്രം പരാമർശമുള്ള കത്ത് പരാതിക്കാരിയിൽനിന്ന് എഴുതി വാങ്ങുന്നത്. ഇത്തരത്തിൽ മൊഴി നൽകാൻ സിപിഎം നേതാവ് കോടികൾ വാഗ്ദാനം ചെയ്തെന്ന പരാതിക്കാരിയുടെ ആരോപണവും കത്ത് 50 ലക്ഷം രൂപ നൽകി സ്വകാര്യ ചാനൽ വാങ്ങിയെന്ന ആരോപണവും പരാതിക്കാരിക്കും ചാനലിനുമെതിരെ ഉമ്മൻചാണ്ടി നൽകിയ അപകീർത്തി കേസുമൊക്കെ അതിനിടയിൽ കടന്നു പോയി. ഒടുവിൽ ഒരു നിലയ്ക്കും അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നു കണ്ടപ്പോഴാണ് പീഡന പരാതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സമീപിക്കുന്നത്. ആ പരാതി സർക്കാർ സ്വീകരിച്ചു. 2021 ലെ പൊതു തിരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കേ, പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഒരും തുമ്പും കണ്ടെത്താത്ത പീഡന പരാതി സിബിഐയുടെ കയ്യിലെത്തി.
∙ മനഃസാക്ഷിയുടെ കോടതി
ലാവ്‌ലിൻ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പിണറായിയെ 10 വർഷമാണ് തിരഞ്ഞെടുപ്പുകളിൽനിന്ന് മാറ്റി നിർത്തിയതെങ്കിൽ, സോളർ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തിനു ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഉമ്മൻചാണ്ടിക്ക് നൽകിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷമാണ്–9044. പതിനായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജെയ്ക് സി.തോമസായിരുന്നു അന്ന് എതിരാളി. ഉമ്മൻചാണ്ടി കുറ്റവിമുക്തനാണെന്ന് തെളിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകി പുതുപ്പള്ളി ആ കടം വീട്ടി.
ആരോപണം ഉയരുമ്പോഴൊക്കെയും, മനഃസാക്ഷിയുടെ കോടതിയിൽ താൻ കുറ്റവിമുക്തനാണ് എന്നാണ് ഉമ്മൻചാണ്ടി ആവർത്തിച്ചിരുന്നത്. കേസ് സിബിഐക്കു വിടണം എന്ന ആവശ്യം ഉയർന്നപ്പോഴും താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല ചെയ്യപ്പെട്ടത് ഉൾപ്പെടെയുള്ള പല കേസുകളിലും വൻ തുകയിറക്കി സിബിഐ അന്വേഷണം ഒഴിവാക്കിയപ്പോൾതന്നെയാണ് പ്രത്യേകിച്ചൊരു തെളിവുമില്ലാത്ത ‘പീഡനപരാതി’ സിബിഐക്ക് വിടാൻ എൽഡിഎഫ് സർക്കാർ തയാറായത്. പക്ഷേ, ആ അന്വേഷണം ഒരായുധം എന്നതിനപ്പുറത്ത് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ വീണ കളങ്കം മായ്ക്കാനുള്ള നിമിത്തമായി മാറുകയായിരുന്നു.
∙ വൈകി വന്ന വെളിപ്പെടുത്തലുകൾ
സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ആത്മകഥയിലെ പരാമർശങ്ങളാണ് ഉമ്മൻചാണ്ടിയുടെ മരണത്തിന് ഒരു മാസം മുൻപ് സോളർ വീണ്ടും ചർച്ചയാവാനുള്ള കാരണം. ‘കനൽ വഴികളിലൂടെ’ എന്ന ആത്മകഥയിൽ ഉമ്മൻചാണ്ടി സർക്കാർതന്നെ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ പണം വാങ്ങി ഉമ്മൻചാണ്ടിക്കെതിരെ ‘കണാകുണാ റിപ്പോർട്ട്’ എഴുതിയെന്ന് സി.ദിവാകരൻ തുറന്നടിച്ചു. നാലോ അഞ്ചോ കോടി വാങ്ങിയാണ് എഴുതിയതെന്നും എൽഡിഎഫിന്റെ നേതൃത്വത്തിൽ നടന്നു വന്ന സോളർ സമരം പെട്ടെന്ന് നിലച്ചു പോയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിൽ പറയുന്നു. സമരം നിർത്താൻ താൻ ഇടപെട്ടിരുന്നു എന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ വെളിപ്പെടുത്തുകയും ചെയ്തു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളിലൊന്ന് പൊള്ളയായിരുന്നുവെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കവേ, തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന പരാമർശവുമായി സി.ദിവാകരനെത്തി. കമ്മിഷന്റെ നടത്തിപ്പിന് ചെലവായ തുക മാത്രമാണ് നൽകിയതെന്നും അതിനെ കൈക്കൂലി എന്ന തരത്തിൽ വ്യാഖാനിക്കരുതെന്നുമായിരുന്നു മറുപടി. സോളർ കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തനായപ്പോൾ, സർക്കാർ ഖജനാവിന് ഇതിൽ ആകെയുണ്ടായ നഷ്ടമായി കോടതി കണ്ടത് കമ്മിഷന് നൽകേണ്ടി വന്ന തുകയായിരുന്നു എന്നതും ഇതിനൊപ്പം വായിക്കണം.
∙ അഗ്നിശുദ്ധി വരുത്തിയ മരണം
ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ അദ്ദേഹം പലതവണ ഹാജരാവാത്തതുകൊണ്ടും സിബിഐയുടെ അസൗകര്യംകൊണ്ടും ഇതുവരെ 35 തവണയാണു മാറ്റിവച്ചത്. സജീവ രാഷ്ട്രീയജീവിതകാലത്തുടനീളം എല്ലാ അഴിമതികൾക്കുമെതിരെ ഒറ്റയാൾ പ്രതിപക്ഷമായ വിഎസ് ലാവ്‌ലിനെയും വെറുതെ വിട്ടിരുന്നില്ല. 2006 ൽ കേസ് സിബിഐക്ക് വിടുന്നതു മുതൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ വലിയ ആയുധമായി ലാവ്‌ലിൻ മാറി. 2007 ൽ പരസ്യമായ പ്രതികരണങ്ങൾ അതിരു കടന്നതിനെത്തുടർന്ന് വിഎസിനും പിണറായിക്കുമെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കുക പോലും ചെയ്തു.
കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിമാരുടെ രാജിയിലും രാഷ്ട്രീയ പതനത്തിലും അവസാനിച്ച രാഷ്ട്രീയ വിവാദങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ മരണം, ചാരക്കേസ്, പാമൊലിൻ കേസ് തുടങ്ങി വിവാദങ്ങളുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു സോളർ കേസ്. സോളറിലെ ഗൂഢാലോചന സംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞ ഒരു വാചകം, ‘‘നിങ്ങൾ ഒരു പതിറ്റാണ്ടു വേട്ടയാടിയ സാറിന്റെ മരണം അഗ്നിശുദ്ധി വരുത്തിക്കൊണ്ടായിരുന്നു’’ എന്നതാണ്. ഉമ്മൻചാണ്ടിയുടെ മരണ ശേഷം വിലാപയാത്രയിലേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങളും ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവും അത് ശരി വയ്ക്കുന്നതായിരുന്നു.
ഒരു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ വിവാദത്തിൽ ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങളാണ് ഇനി അറിയേണ്ടത്. നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടി മാത്രമല്ല,പരാതിക്കാരിയുടെ കത്തിൽ പേരുണ്ടായിരുന്ന 21 പേർക്കുമെതിരെ കേസ് എടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ഇതിൽ യുവനിരയിലെ എംഎൽഎമാർ കൂടി ഉൾപ്പെടും എന്നതിനാൽ അതിശക്തമായി തന്നെ യുഡിഎഫ് സമരം മുന്നോട്ടു കൊണ്ടുപോകുമോ എന്നു കണ്ടറിയണം. കത്തിനു പിന്നിൽ പ്രവർത്തിച്ച യുഡിഎഫ് നേതാവിന്റെ പങ്ക് വെളിപ്പെടും എന്ന് 2016 ൽ തന്നെ ചില നേതാക്കൾ വ്യക്തമാക്കിയിരുന്നതാണ്. ഉമ്മൻചാണ്ടിയുടെ നിരപരാധിത്വം സംശയാതീതമായി വെളിപ്പെടുമ്പോൾ തന്നെ അധിക്കാരക്കൊതിയുടെയും രാഷ്ട്രീയ പകപോക്കലുകളുടെയും വലിയ ചരിത്രം കൂടി സോളർ വിവാദത്തിനു പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട്. രാഷ്ട്രീയ കേരളത്തിലെ ചതിയുടെ മറ്റൊരു അധ്യായം!
English Summary: How did the Lavlin and Solar cases shake Kerala politics, and where do they lead now?