നായിഡുവിന് എൻടിആറിന്റെ ‘ശാപം’! ആന്ധ്ര ജയിക്കാൻ ഈ ‘എപി സ്കിൽസ്’ മതിയോ? ‘ബിജെപി അറിയാതെ അറസ്റ്റ് നടക്കുമോ?’
2023 സെപ്റ്റംബർ 10 ന് എൻ.ചന്ദ്രബാബു നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായിഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്?
2023 സെപ്റ്റംബർ 10 ന് എൻ.ചന്ദ്രബാബു നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായിഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്?
2023 സെപ്റ്റംബർ 10 ന് എൻ.ചന്ദ്രബാബു നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായിഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്?
2023 സെപ്റ്റംബർ 10 ന് എൻ.ചന്ദ്രബാബു നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു.
അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായിഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്? ഈ സംഭവവികാസങ്ങൾ ആന്ധ്ര രാഷ്ട്രീയത്തെ എങ്ങനെയായിരിക്കും ബാധിക്കുക? നായിഡുവിനെ ഈ അറസ്റ്റ് രാഷ്ട്രീയപരമായി സഹായിക്കുമോ? എന്താണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ മനസ്സിൽ? കേന്ദ്രം ഭരിക്കുന്ന ബിജെപി ഈ സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു? വിശദമായി പരിശോധിക്കാം.
∙ ആ 371 കോടി രൂപ എങ്ങോട്ടു പോയി?
2021ലാണ് സംസ്ഥാന സിഐഡി ഈ കേസ് റജിസ്റ്റർ ചെയ്യുന്നത്. 2023 മാർച്ച് മുതൽ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് വിശദാംശങ്ങൾ കിട്ടിത്തുടങ്ങിയെന്നും അവർ പറയുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ, 2016ൽ ആരംഭിച്ച ‘ആന്ധ്ര പ്രദേശ് സ്കിൽ ഡവലപ്മെന്റ് കോർപറേഷനാണ് (എപി സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ) വിവാദത്തിന്റെ കേന്ദ്രസ്ഥാനത്ത്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ശേഷി ഉയർത്തുന്ന വിധത്തിൽ അവരുടെ നൈപുണ്യശേഷി വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. 3300 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയത്. എന്നാൽ ടെൻഡർ നടപടികൾ ഒന്നും കൂടാതെയാണ് സ്വകാര്യ കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട കരാറുകൾ നൽകിയത് എന്ന് സിഐഡി പറയുന്നു. മാത്രമല്ല, പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും സിഐഡി വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി 6 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്‍വെയർ ഇന്ത്യ എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. പദ്ധതിച്ചെലവിന്റെ 90% സ്വകാര്യ കമ്പനിയും 10% സർക്കാരും എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ സ്വകാര്യ കമ്പനി ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപം നടത്തുന്നതിനു മുന്നേ സർക്കാർ തങ്ങളുടെ വിഹിതമായ 371 കോടി രൂപ അനുവദിച്ചു. ഇല്ലാത്ത സേവനങ്ങൾ നൽകി എന്ന പേരിൽ വ്യാജ രസീതുകളുണ്ടാക്കി വിവിധ ‘ഷെൽ’ കമ്പനികൾ വഴി ഈ പണം സ്വകാര്യ അക്കൗണ്ടുകളിലെത്തിച്ചു. ഇതിന്റെ സൂത്രധാരൻ നായിഡു ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നും സിഐഡി പറയുന്നു.
∙ എന്താണ് നായിഡുവിന്റെ പിടിവള്ളി?
2021ൽ കേസ് റജിസ്റ്റര്‍ ചെയ്തപ്പോൾ എന്തുകൊണ്ട് നായിഡുവിന്റെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല? പിന്നെന്തിന് ഇപ്പോൾ അറസ്റ്റ്? നായിഡുവിനെ ഈ കേസിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകള്‍ ഉണ്ടോ? നായിഡുവിനെ റിമാൻഡ് ചെയ്യുന്നതിനു മുൻപ് ഹാജരാക്കിയപ്പോള്‍ അഴിമതി വിരുദ്ധ കോടതി ജഡ്ജി ഉന്നയിച്ച ചോദ്യങ്ങളാണ് ഇവ. മൂന്നു മണിക്കൂറോളമാണ് കേസുമായി ബന്ധപ്പെട്ട വാദം നടന്നത്. നായിഡുവിനും തന്റെ ഭാഗം വിശദീകരിക്കാൻ ജഡ്ജി അവസരം നൽകി.
സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് സിഐഡി വാദിച്ചപ്പോൾ, താനല്ല, സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനപ്രകാരമാണ് കോർപറേഷൻ രൂപീകരിച്ചത് എന്നായിരുന്നു നായിഡുവിന്റെ മറുപടി. സംസ്ഥാന മന്ത്രിസഭ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ല. 2021 ഡിസംബറിൽ കേസ് റജിസ്റ്റർ ചെയ്യുമ്പോൾ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും നായിഡു കോടതിയിൽ പറഞ്ഞു. അന്നില്ലാത്ത കേസ് ഇപ്പോൾ ഉണ്ടാകുന്നത് രാഷ്ട്രീയപ്രേരിതമാണ്. നാലു ദശകത്തിലധികമായി താൻ ആന്ധ്ര പ്രദേശിനും ഇവിടുത്തെ ജനങ്ങൾക്കുമായി പ്രവർത്തിക്കുന്നു. ഇനി അതിനു വേണ്ടി മരിക്കേണ്ടി വന്നാലും തനിക്കു പ്രശ്നമില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടി. ഇതിന് ജനങ്ങൾ കണക്കുചോദിച്ചു കൊള്ളും എന്നുകൂടി പറഞ്ഞു വച്ചതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്ധ്ര രാഷ്ട്രീയത്തിൽ ഈ വിഷയം കത്തിപ്പടരും എന്നത് ഉറപ്പ്.
അഴിമതി ആരോപണങ്ങൾ നായിഡുവിന് പുത്തരിയല്ല. നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴും നായിഡുവുമായി ബദ്ധശത്രുതയിലായിരുന്നു. മുപ്പതിലേറെ കേസുകൾ അന്നും റജിസ്റ്റർ ചെയ്തിരുന്നു കാര്യമായ തെളിവുകളൊന്നും ലഭിച്ചതുമില്ല. ജഗൻ മുഖ്യമന്ത്രിയായതിനു ശേഷവും നിരവധി അഴിമതിക്കേസുകളിൽ നായിഡുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
∙ എന്തായിരിക്കും ജഗന്റെ മനസ്സിൽ?
ഇതുവരെയുണ്ടായിരുന്ന പതിവുകൾ തെറ്റിക്കുന്ന കാഴ്ചകളാവും ഇനി ആന്ധ്ര രാഷ്ട്രീയത്തിൽ ഉണ്ടാവുക എന്നാണ് മുഖ്യമന്ത്രി ജഗൻ നൽകുന്ന സൂചനകൾ. നായിഡുവിനെ ‘പൂട്ടാനു’ള്ള കൂടുതൽ പ്രശ്നങ്ങൾ അണിയറയിൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി, നായിഡുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നായിഡുവിന്റെ കീഴിൽ ഏത് ജലസേചന പദ്ധതി നടപ്പാക്കിയാലും വലിയ അഴിമതി നടക്കുന്നു എന്നായിരുന്നു ജഗൻ പറഞ്ഞത്. 2019 ൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചത് പോളാവരം പദ്ധതി ‘നായിഡുവിന്റെ എടിഎം’ ആയി മാറി എന്നാണ്. നിലവിലെ കുംഭകോണം മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ജഗന്റെ വൈഎസ്ആർ പാർട്ടി ആരോപിക്കുന്നു.
ആദായ നികുതി വകുപ്പ് നേരത്തേ 118 കോടി രൂപയുടെ ക്രമേക്കേടുമായി ബന്ധപ്പെട്ട് നായിഡുവിന് നോട്ടിസ് നൽകിയിരുന്നു. അമരാവതിയിൽ നടന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണിത്. ഈ പദ്ധതിയുടെ നിർമാണത്തിൽ ഉൾപ്പെട്ട രണ്ടു കമ്പനികളിൽനിന്ന് 118 കോടി രൂപ കമ്മിഷനായി കൈപ്പറ്റി എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഈ പണം വിവിധ നഗരങ്ങളിലുള്ള ഒട്ടേറെ കമ്പനികൾ വഴി അയയ്ക്കുകയും പിന്നീട് അത് നായിഡുവിന് ബന്ധമുള്ള കമ്പനികളിലേക്കു ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഈ പണംകൈമാറ്റവുമായി ബന്ധപ്പെട്ട് നായിഡുവും അദ്ദേഹത്തിന്റെ പിഎ പാണ്ട്യാല ശ്രീനിവാസും ഈ കമ്പനികളുടെ ഉപദേശകനായ മനോജ് വാസുദേവ് പാർഥസാനിയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ തങ്ങളുടെ പക്കലുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു.
എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ ആരോപണം മാത്രമാണ് എന്നാണ് ടിഡിപി നേതാക്കൾ പറഞ്ഞിരുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് വെഎസ്ആർപിയും രംഗത്തുണ്ട്. ഈ തുക അഴിമതിയുടെ ചെറിയൊരു അംശം മാത്രമാണെന്നും അടുത്ത തിരഞ്ഞെടുപ്പിന് നായിഡു 5000 കോടി രൂപ ചെലവഴിക്കാനാണ് ആലോചിക്കുന്നതെന്നുമാണ് വൈഎസ്ആർപി നേതാവും എംഎൽഎയുമായ കോടാലി നാനി ആരോപിച്ചത്.
‘എപി സ്കിൽസ്’ കുംഭകോണവുമായി ബന്ധപ്പെട്ട് നായിഡുവിന്റെ ഭാര്യയേയും മകനേയും ചോദ്യം ചെയ്യാനും സിഐഡി ആലോചിക്കുന്നുണ്ട്. സെക്രട്ടറിയുടെയും മകന്റെയും പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സിഐഡി അഡിഷണൽ ഡിജിപി എൻ.സഞ്ജയ് പറഞ്ഞുകഴിഞ്ഞു.
∙ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, നടുങ്ങി എൻടിആർ കുടുംബം
നായിഡു കുടുംബത്തിന് വലിയ ആഘാതംതന്നെയാണ് അറസ്റ്റ്. തന്റെ രാഷ്ട്രീയ പിൻഗാമിയായി നായിഡു വാഴിക്കാൻ ഉദ്ദേശിക്കുന്ന മകൻ നാരാ ലോകേഷ് ആന്ധ്രയിലുടനീളം ‘യുവഗളം’ (യുവാക്കളുടെ ശബ്ദം) പദയാത്ര നടത്തുന്നതിനിടെയാണ് പിതാവിന്റെ അറസ്റ്റ് വാർത്ത. പിതാവിന്റെ അടുത്തെത്താൻ പുറപ്പെട്ട ലോകേഷിനെ പലയിടത്തും പൊലീസ് തടഞ്ഞു. ക്ഷീണിതനായി റോഡിൽ കുത്തിയിരിക്കുന്ന ലോകേഷിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. തുടർന്ന് പുറത്തിറക്കിയ ഒരു പേജ് നീണ്ട കുറിപ്പിൽ ലോകേഷ് അറസ്റ്റിനെ രൂക്ഷമായി വിമർശിക്കുകയും ജഗൻ മോഹൻ സർക്കാരിന് എതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
വിവാഹ വാർഷികത്തിന്റെ അന്ന് കോടതിയിൽ ഹാജരാക്കാൻ െകാണ്ടുവന്ന ഭർത്താവിനെ കണ്ടപ്പോൾ ഭുവനേശ്വരി വിതുമ്പുന്നുണ്ടായിരുന്നു. അപൂർവമായി മാത്രം പൊതുമധ്യത്തിൽ വരുന്ന അവർ അന്ന് മാധ്യമങ്ങളോടും സംസാരിച്ചു. തന്റെ ഭർത്താവ് നിരപരാധിയാണെന്ന് വാദിച്ചു. നായിഡുവിനെ സെപ്റ്റംബർ 11നു രാത്രി വൈകിയും ചോദ്യം ചെയ്യുന്നുവെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നുമുള്ള വാര്‍ത്തകൾ പരന്നതോടെ, ഭുവനേശ്വരിയുടെ സഹോദരൻ ടിഡിപി എംഎൽഎയും നടനുമായ ‘ബാലയ്യ’ നന്ദമൂരി ബാലകൃഷ്ണയും മകൾ ബ്രാഹ്‍മണിയും ചോദ്യം ചെയ്യുന്ന സ്ഥലത്തെത്തി നായിഡുവിനെ കണ്ടിരുന്നു.
ഇതിലും നാടകീയ സംഭവങ്ങളാണ് ആന്ധ്രയിലെ ബിജെപി സഖ്യകക്ഷി കൂടിയായ ജന സേന പാർട്ടി നേതാവും നടനുമായ പവൻ കല്യാണിന്റെ ഭാഗത്തുനിന്നുണ്ടായത്. തന്നെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് അദ്ദേഹം റോഡിൽ കിടന്നു പ്രതിഷേധിച്ചു. നിരവധി തവണ പൊലീസുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് പവൻ കല്യാണിന് നായിഡുവിനെ കാണാൻ സാധിച്ചത്. തനിക്കൊപ്പം നായിഡു എന്നും നിന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ താൻ അദ്ദേഹത്തിനൊപ്പം എന്തുകാര്യത്തിനും ഉണ്ടാകുമെന്നും പവൻ കല്യാൺ നയം വ്യക്തമാക്കി.
ആറു മാസം കൂടി മാത്രം നിയമസഭ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളപ്പോഴാണ് വലിയ തോതിലുള്ള സംഭവവികാസങ്ങൾക്ക് ആന്ധ്ര വേദിയാകുന്നത്. നായിഡുവിന്റെ അറസ്റ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് തുള്ളിച്ചാടുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത മുൻ ചലച്ചിത്ര താരവും വൈഎസ്ആർസിപി (വൈസിപി) നേതാവുമായ റോജയുടെ ദൃശ്യം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്കാണ് പോകുന്നതെങ്കിൽ എന്തിനാണ് വൈസിപി നേതാക്കൾ ആഹ്ലാദിക്കുന്നത് എന്നാണ് ടിഡിപി ഉയർത്തുന്ന ചോദ്യങ്ങൾ.
∙ എന്‍ടിആറിന്റെ ‘ശാപം’ ആണോ പ്രശ്നം?
നായിഡുവിന്റെ പല എതിരാളികളും അദ്ദേഹത്തിന്റെ അറസ്റ്റിനെ ടിഡിപി സ്ഥാപകനും മുൻ ആന്ധ്ര മുഖ്യമന്ത്രിയും തെലുങ്കു സിനിമയിലെ ഇതിഹാസവുമായ എന്‍.ടി രാമറാവുവിന്റെ അവസാന കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രതികരിക്കുന്നത്. ഇപ്പോൾ നായിഡുവിന് 74 വയസ്സുണ്ട്. എൻടിആറിനെ ഇതേ പ്രായത്തിൽ വിഷമിപ്പിച്ച നായിഡു ഇപ്പോൾ അതേ പ്രായത്തിൽ ജയിലിൽ എന്നാണ് വൈഎസ്ആർസിപി നേതാവ് കോടാലി നാനി പ്രതികരിച്ചത്. നായിഡു അറസ്റ്റിലായതിന്റെ പിറ്റേന്ന്, എൻടിആറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പ്രതികരിച്ചത്. നായിഡു എൻടിആറിനെ പിന്നിൽനിന്നു കുത്തിയെന്ന് ആരോപിച്ചിട്ടുള്ള പാർവതി ഇന്നും നായിഡുവുമായി ഒത്തുതീർപ്പിലെത്തിയിട്ടില്ല.
എൻ.ടി.രാമറാവുവിന്റെ രണ്ടു പെൺമക്കളായ എൻ.ഭുവനേശ്വരിയേയും ഡി.പുരന്ദേശ്വരിയേയും വിവാഹം കഴിച്ചിരിക്കുന്നത് യഥാക്രമം ചന്ദ്രബാബു നായിഡുവും മുൻ വൈഎസ്ആർപി നേതാവും എംഎൽഎയുമായിരുന്ന ദഗ്ഗുബതി വെങ്കടേശ്വര റാവുവുമായിരുന്നു. എൻടിആർ മുഖ്യമന്ത്രിയായിരിക്കെ ലക്ഷ്മി പാർവതിയെ വിവാഹം കഴിക്കുകയും അവർ സംസ്ഥാന ഭരണത്തിൽ ഇടപെടുകയും െചയ്തതോടെ നന്ദമൂരി കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് താൻ ഭാര്യാപിതാവിനെ അട്ടിമറിച്ച് ഭരണവും പാർട്ടിയും പിടിച്ചത് എന്നാണ് നായിഡുവിന്റെ വാദം.
അന്ന് നായിഡുവിന് ഒപ്പം നിന്നയാളാണ് പുരന്ദേശ്വരിയുടെ ഭർത്താവ് വെങ്കടേശ്വര റാവു. എന്നാൽ എൻടിആർ അദ്ദേഹത്തിന്റെ അന്ത്യം വരെയും, ലക്ഷ്മി പാർവതി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് നായിഡു അദ്ദേഹത്തെ പിന്നിൽനിന്നു കുത്തി എന്നാണ്. അതിന്റെ ഫലമാണ് നായിഡു തന്റെ അവസാന കാലങ്ങളിൽ അനുഭവിക്കാൻ പോകുന്നത് എന്നും ഇവരോട് അടുപ്പമുള്ളവർ വാദിക്കുന്നു.
∙ ജഗൻ 16 മാസം കിടന്നു, അപ്പോൾ നായിഡുവോ?
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ജഗൻ ജയിൽ ശിക്ഷ അനുഭവിച്ചതും നായിഡുവിന്റെ ഇപ്പോഴത്തെ അറസ്റ്റും താരതമ്യപ്പെടുത്തുന്നവരുമുണ്ട്. വൈഎസ്ആറിന്റെ മരണത്തിനു ശേഷം പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ജഗനും കോൺഗ്രസ് നേതൃത്വവുമായി ഉരസിയതോടെ അദ്ദേഹം പാർട്ടി വിട്ടു. തുടർന്ന് 2011ലാണ് ജഗൻ വൈഎസ്ആർസിപി രൂപീകരിക്കുന്നത്. എന്നാൽ അഴിമതി, അനധികൃത സ്വത്തു സമ്പാദന കേസിൽ 2012 മേയിൽ അദ്ദേഹം അറസ്റ്റിലായി. ഒടുവിൽ 16 മാസത്തെ ജയിൽ വാസത്തിനു ശേഷം 2013 സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
അതിനു ശേഷം രാഷ്ട്രീയത്തിൽ ജഗന് വലിയ ഉയർച്ചകളാണ് ഉണ്ടായത്. 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗന്റെ പാർട്ടി 67 സീറ്റുകള്‍ നേടി കരുത്തു തെളിയിച്ചു. 2019 ൽ വൈഎസ്ആർസിപിക്ക് 151 സീറ്റായി, ഒപ്പം ഭരണവും മുഖ്യമന്ത്രിപദവും. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 23 സീറ്റിലൊതുങ്ങി. ലോക്സഭയിൽ ലഭിച്ചത് മൂന്നു സീറ്റു മാത്രം. 2024 ൽ ഏതുവിധേനയും ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ നായിഡു നടത്തുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇത് അദ്ദേഹത്തെ രാഷ്ട്രീയമായി സഹായിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം പറയുമ്പോൾ, അഴിമതിക്കാരൻ എന്ന പ്രതിച്ഛായയാണ് ഇപ്പോഴുള്ളത് എന്നാണ് മറുഭാഗം പറയുന്നത്.
അറസ്റ്റിനെ തുടർന്ന് രൂക്ഷമായ പ്രതികരണ നടപടികളാണ് ജനസേന പാർട്ടി നേതാവ് പവൻ കല്യാണിൽ നിന്നുണ്ടായത്. അഴിമതി കേസിൽ രണ്ടു വർഷം ജയിലില്‍ കഴിഞ്ഞയാളാണ് ജഗൻ മോഹൻ റെഡ‍്ഡി. ഇന്ന് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ് ജഗൻ. എല്ലാവരെയും ക്രിമിനലുകളാക്കി ചിത്രീകരിക്കാനാണ് ജഗൻ ശ്രമിക്കുന്നതെന്നും പവൻ കല്യാൺ ആരോപിച്ചു.
അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ ടിഡിപി സെപ്റ്റംബർ 11ന് ബന്ദ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എവിടെ ബന്ദ് എന്നു ചോദിച്ചുകൊണ്ട്, തുറന്നിരിക്കുന്ന കടകളുടെയും റോഡിലുള്ള വാഹനങ്ങളുടെയും ദൃശ്യങ്ങൾ വൈഎസ്ആർസിപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തു വരാനും തന്റെ അറസ്റ്റ് വോട്ടാക്കി മാറ്റാനും സാധിക്കുമോ എന്നതുമാണ് നായിഡുവിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ. എന്നാൽ ഇതത്ര എളുപ്പമല്ല, കാരണം, ഇതിൽ ചില ‘അദൃശ്യശക്തി’കളുടെ സാന്നിധ്യമുണ്ടോ എന്ന് ടിഡിപി തന്നെ സംശയിക്കുന്നുണ്ട്.
∙ അത്ര എളുപ്പമായിരുന്നോ നായിഡുവിന്റെ അറസ്റ്റ്?
ആന്ധ്ര രാഷ്ട്രീയത്തിൽ ഇത്ര വലിയ കോളിളക്കമുണ്ടാകുന്ന ഒരു അറസ്റ്റ്, കേന്ദ്രത്തിൽ അറിയിക്കാതെ ജഗൻ മോഹൻ റെഡ്ഡി ഒറ്റയ്ക്ക് ചെയ്യില്ലെന്നാണ് ടിഡിപി വൃത്തങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നരേന്ദ്ര മോദി സർക്കാരിന് ആവശ്യമുള്ള ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്നയാളാണ് ജഗൻ എന്നതിനാൽ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് നിലവിലെ സംഭവവികാസങ്ങൾ എന്നാണ് ഇവരുടെ അവകാശവാദങ്ങൾ. നായിഡുവിനെ പോലെ ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു മുൻ മുഖ്യമന്തിയെ അറസ്റ്റ് ചെയ്യുമ്പോൾ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ജഗന് അറിയാം. അതുകൊണ്ടുതന്നെ ‘വലിയ’ നേതാക്കളുടെ അറിവും സമ്മതവുമില്ലാതെ ഇത് നടപ്പാക്കാൻ പറ്റില്ലെന്നാണ് നായിഡുവിന്റെ അനുയായികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
2024 ൽ ബിജെപി, വൈസ്ആർസിപിയുടെ പിന്തുണ തേടുന്നതു സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിട്ടുണ്ട്. ആന്ധ്രയിൽ പരസ്പരം പോരടിച്ചു നിൽക്കുന്ന രണ്ടു കക്ഷികളിൽ ആരായിരിക്കും ബിജെപിയുടെ സഖ്യകക്ഷിയാവുക എന്നത് വളരെ പ്രധാനമാണ്. സർക്കാരിന് രാജ്യസഭയിൽ ഏറെ പിന്തുണ നൽകുന്ന ആളാണ് ജഗൻ. അദ്ദേഹം ഇടയ്ക്കിടെ ഡൽഹി സന്ദർശിക്കാറുമുണ്ട്. അതേസമയം, രണ്ടു തവണ ബിജെപിയെ തള്ളിപ്പറഞ്ഞ് എൻഡിഎ വിട്ടയാളാണ് നായിഡു. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി അദ്ദേഹം അടുപ്പം സൂക്ഷിക്കുന്നു. നായിഡു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നായിഡു വീണ്ടും എൻഡിഎയുടെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
നായിഡുവും പവന്‍ കല്യാണിന്റെ ജന സേനയും തമ്മിൽ ആന്ധ്രയിൽ സഖ്യമുണ്ടാകുമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സ്വാഭാവികമായും ബിജെപിയെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു മുന്നണി ജഗനെ നേരിടുക എന്നതാണ് നായിഡു ആലോചിച്ചിരുന്നത്. ഇപ്പോൾ തന്റെ അറസ്റ്റിനു പിന്നിൽ ബിജെപി നേതാക്കൾക്കും മനസ്സറിവുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ നായിഡു എന്തു തീരുമാനമെടുക്കും എന്നത് പ്രധാനമാണ്. അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.
ജഗനെ പിണക്കിക്കൊണ്ട് നായിഡുവിനെ പിന്തുണയ്ക്കാൻ അവർ തയാറാകുമോ? ആന്ധ്രയിൽ പക്ഷേ, സംസ്ഥാന ബിജെപി നേതൃത്വം നായിഡുവിന്റെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ചു. കാരണം, ആന്ധ്ര ബിജെപി അധ്യക്ഷ ഇപ്പോള്‍ ഡി.പുരന്ദേശ്വരിയാണ്. നായിഡുവിന്റെ ഭാര്യാ സഹോദരി. എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആയിരിക്കുമോ കേന്ദ്ര നേതൃത്വത്തിനും എന്നതു കൂടി പുറത്തു വന്നാലേ നായിഡുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത ഘട്ടം എന്താണെന്ന് പറയാൻ കഴിയൂ. അറസ്റ്റിനെ അപലപിച്ച സംസ്ഥാന ബിജെപി പക്ഷേ, ടിഡിപി നടത്തിയ ബന്ദിനെപ്പറ്റി ഒരക്ഷരം മിണ്ടുകയോ മറ്റു പ്രസ്താവനകളിലേക്കു കടക്കുകയോ ചെയ്തിട്ടില്ല. ഇതും തെലുങ്കുരാഷ്ട്രീയം വരുംനാളുകളിൽ എന്താണു കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയേറ്റുകയാണ്.
English Summary: Why Andhra Pradesh Police Arrest Chandrababu Naidu ahead of the election year