നിപ്പയ്ക്കും വാക്സീൻ വരും, മരുന്നും അകലെയല്ല; വൈറസ് ജനിതകഘടന മാറിയോ? സെപ്റ്റംബറിൽ എന്തുകൊണ്ട് രോഗബാധ?
കേരളം വീണ്ടും നിപ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.
കേരളം വീണ്ടും നിപ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.
കേരളം വീണ്ടും നിപ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.
കേരളം വീണ്ടും നിപ്പ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ്പ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ്പ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ്പ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ്പ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ്പ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപ്പയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ്പ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.
2018 ൽ നിപ്പ പ്രതിരോധിച്ച കേരള ആരോഗ്യ വകുപ്പിലെ സംഘത്തിലെ പ്രധാനി അന്നത്തെ അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽനിന്ന് നിപ്പയ്ക്ക് മരുന്നു കൊണ്ടുവരാനും കഴിഞ്ഞു. മോണോ ക്ലോണൽ ആന്റിബോഡി (എംഎബി) എന്ന മരുന്ന് ഇന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ലഭ്യമാണ്. അഡിഷൽ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ഡൽഹി ആസ്ഥാനമായ ഹെൽത്ത് സിസ്റ്റംസ് ട്രാൻസ്ഫോമേഷൻ പ്ലാറ്റ്‌ഫോം (എച്ച്എസ്ടിപി) എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് അദ്ദേഹം. ആരോഗ്യരംഗത്തെ ഗവേഷണത്തിനും നയരൂപീകരണത്തിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് എച്ച്എസ്ടിപിയുടെ ലക്ഷ്യം. നിപ്പ രോഗഭീതി വീണ്ടും ഉയര്‍ന്ന സാഹചര്യത്തിൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ് രാജീവ് സദാനന്ദൻ.
? കോഴിക്കോട് വീണ്ടും നിപ്പ രോഗബാധ കണ്ടെത്തിയല്ലോ. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് മേഖലയിൽതന്നെ നിപ്പ വ്യാപിക്കുന്നത്. 2018 ൽ നിപ്പ ബാധയെ തുടർന്ന് പ്രതിരോധ നടപടികളെടുത്തതും വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിച്ചതും മറ്റും ഫലപ്രദമായില്ലേ.
∙ 2018 ലാണ് കോഴിക്കോട് മേഖലയിൽ നിപ്പ കണ്ടെത്തിയത്. അന്നുതന്നെ ഈ മേഖലയിൽ നിപ്പ വീണ്ടും വരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ 22% വരുന്ന വവ്വാൽ കൂട്ടത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് നിർണായകമായ വിവരമാണ്. ഈ വവ്വാലുകൾ അവിടെയുണ്ട്. അതിനാൽതന്നെ നിപ്പ വീണ്ടും വരാൻ സാധ്യതയുമുണ്ട്.
50 കിലോമീറ്റർ ദൂരത്തിൽ വവ്വാലുകൾ പറന്നു നടക്കും. ഇതും രോഗബാധ മറ്റു മേഖലകളിലേക്ക് എത്താനുള്ള വഴിയൊരുക്കുന്നു. അതേസമയം കോഴിക്കോട് മാത്രമാണ് നിപ്പ എന്നു പറയാൻ കഴിയില്ല. രണ്ടാം വട്ടം എറണാകുളം ജില്ലയില്‍ നിപ്പബാധ കണ്ടെത്തിയിരുന്നല്ലോ. നിപ്പ ഒരിക്കൽ ഒരു സ്ഥലത്ത് ബാധിച്ചാൽ തുടർ വർഷങ്ങളിലും രോഗം വരും. മലേഷ്യയാണ് ആദ്യം നിപ്പ വന്ന സ്ഥലങ്ങളിൽ ഒന്ന്. അവിടെ പിന്നീടും രോഗബാധ ഉണ്ടായി. ഈ സാഹചര്യം നേരിടുക മാത്രമാണു വഴി.
? നിപ്പ ബാധിച്ചു രണ്ടു പേർ മരിച്ചതായാണു പ്രാഥമിക വിവരം. സാഹചര്യം എത്രത്തോളം ഗൗരവമുള്ളതാണ്. നിപ്പ നേരിടുന്നതിൽ ആരോഗ്യ വകുപ്പ് എത്രത്തോളം കാര്യക്ഷമമാണ്. 2018 ലെ സാഹചര്യത്തിൽനിന്ന് എത്രത്തോളം കേരളം മുന്നോട്ടു പോയിട്ടുണ്ട്.
∙ നിപ്പ ഗൗരവമുള്ള അസുഖമാണ്. അതേസമയം ഏതു ഗുരുതരമായ സാഹചര്യവും നേരിടുന്നതിൽ ആരോഗ്യ വകുപ്പ് പ്രാപ്തമാണ്. 2018 ൽ നിപ്പ ബാധ നേരിടുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. പിപിഇ കിറ്റ് എങ്ങനെ ധരിക്കണമെന്നു പോലും നമുക്ക് അറിയില്ലായിരുന്നല്ലോ. എബോള പോലുള്ള വൈറസ് ബാധകളുടെ പ്രതിരോധ നടപടികൾ മാതൃകയാക്കിയാണ് അന്ന് ചികിത്സയും പ്രതിരോധവും നടത്തിയിരുന്നത്. ഇന്ന് ആ സാഹചര്യം മാറി. നിപ്പ ബാധ നേരിടുന്നതിന് വ്യക്തമായ ചികിത്സാ പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്. അവ അനുസരിച്ച് പ്രവർത്തിക്കുകയാണ് പ്രധാനം.
നിപ്പയ്ക്ക് നേരിട്ട് കൊടുക്കാവുന്ന മരുന്നുകളില്ല. പകരം നിപ്പ ബാധിച്ച രോഗികൾക്കുള്ള അനുബന്ധ ചികിത്സകൾ നൽകുകയാണു ചെയ്യുന്നത്. രോഗ ബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകാതെ നിലനിർത്തുകയാണ് ചികിത്സയിൽ പ്രധാനം. ഇതിനൊപ്പംതന്നെ രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങളും നടത്തും. ഓക്സിജൻ നില താഴാതെ നിലനിർത്തുക, സ്റ്റിറോയ്ഡുകൾ ആവശ്യാനുസരണം നൽകുക എന്നതിലാണു ശ്രദ്ധ കൊടുക്കുന്നത്. കോവിഡിന് ശേഷം ആരോഗ്യ മേഖലയിൽ മികച്ച തോതിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നടന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാം പ്രാപ്തരായി എന്നു പറയാം.
? നിപ്പയ്ക്ക് ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ. എന്താണ് ചികിത്സയിലെ പ്രധാന വെല്ലുവിളി. അക്കാലത്ത് ഓസ്ട്രേലിയയിൽനിന്ന് മോണോ ക്ലോണൽ ആന്റിബോഡി കൊണ്ടു വന്ന് ചികിത്സ നടത്തുമെന്ന് പറഞ്ഞിരുന്നു. എങ്ങനെയാണ് ഇപ്പോൾ ചികിത്സ.
∙ കൃത്യമായ മരുന്നുകൾ ലഭ്യമല്ലാത്തതുതന്നെയാണ് നിപ്പ ചികിത്സയിലെ പ്രധാന വെല്ലുവിളി. എന്നാൽ ഇതു വലിയ പ്രതിസന്ധിയല്ല. പകരം നൽകാവുന്ന ഒട്ടേറെ മരുന്നുകളുണ്ട്. മോണോ ക്ലോണൽ ആന്റിബോഡിസ് എം 102.4 വിഭാഗത്തിൽ പെടുന്ന മരുന്നുകൾ അത്തരത്തിൽ ഒന്നാണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലാണ് മരുന്നു വികസിപ്പിച്ചത്. അന്ന് ഹെൻഡ്ര വൈറസ് ചികിത്സയ്ക്കു വേണ്ടിയായിരുന്നു അത്. 2018 ൽ കേരളത്തിൽ നിപ്പ ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന വഴി ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആശയ വിനിമയം നടത്തിയാണ് അന്ന് മരുന്ന് ലഭ്യമാക്കിയത്.
മരുന്ന് കൊണ്ടു വന്നപ്പോഴേക്കും രോഗവ്യാപനം കുറഞ്ഞു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ഓസ്ട്രേലിയ ആരോഗ്യ വകുപ്പ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് മോണോ ക്ലോണൽ ആന്റിബോഡിസിന്റെ ‘സെൽ ലൈൻ’ (Cell line) കൈമാറി. മരുന്ന് ദീർഘകാലം സുക്ഷിക്കുന്നതിനു വേണ്ടിയാണ് സെൽ ലൈൻ നൽകുന്നത്. മരുന്നിലെ സെല്ലുകളുടെ സ്വഭാവമാണ് ഇതിലൂടെ കൈമാറുന്നത്. ഇതിനൊപ്പംതന്നെ ഉപയോഗിക്കാവുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗബാധിതരെ സുരക്ഷിതമായി പാർപ്പിച്ച് ചികിത്സിക്കുന്നതിനുള്ള ‘ഐസലേഷൻ വാർഡ് ’സൗകര്യങ്ങളും അനുബന്ധ ക്രമീകരണങ്ങളുമുണ്ട്.
? അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിപ്പ വീണ്ടും കണ്ടെത്തുന്നത്. നിപ്പ വരാനുള്ള സാഹചര്യം സംബന്ധിച്ച് എന്തെങ്കിലും അനുമാനങ്ങളോ നിഗമനങ്ങളോ ഉണ്ടോ.
∙ ഇപ്പോഴത്തെ നിപ്പ രോഗബാധ ഏറെ പ്രസക്തമായ ഏതാനും ചോദ്യങ്ങൾ ഉയർത്തുന്നു. അതാണ് പ്രധാനം. 2018 ൽ ജൂലൈ മാസത്തിലാണ് നിപ്പ ബാധ. 2023 ൽ സെപ്റ്റംബറിലാണ് രോഗബാധ. ഇത് പ്രധാന പ്രശ്നമാണ്. വവ്വാലുകളുടെ പ്രജനന കാലം വച്ചു നോക്കുമ്പോൾ ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യത. എന്തുകൊണ്ടാണ് സെപ്റ്റംബറിലേക്ക് നിപ്പ നീങ്ങിയതെന്നത് ചികിത്സയെ ബാധിക്കുന്ന ചോദ്യം കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമാകണം ഈ മാറ്റമെന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ നിപ്പ വൈറസിന്റെ ജനിതക ഘടനയിലും മാറ്റങ്ങൾ വന്നിട്ടുണ്ടാകും.
2018 ൽ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയിരുന്നു. ചികിത്സയും പ്രതിരോധവും അതിന് അനുസരിച്ചാണ് തയാറാക്കിയിട്ടുള്ളത്. നിപ്പ വൈറസിന്റെ ജനിതക ഘടന മാറിയിട്ടുണ്ടെങ്കിൽ ചികിത്സയിലും പ്രതിരോധത്തിലും അതു ബാധിക്കും. അതിലുപരി രോഗത്തിന്റെ സ്വഭാവവും പകർച്ചാരീതിയും മാറാം. ഇക്കാര്യങ്ങളാണു പ്രധാനമായും അറിയേണ്ടത്.
? കോവിഡ്‌കാലത്താണ് വൈറസ് രോഗങ്ങളെ തടയുന്ന വാക്സീനുകളുടെ ഫലപ്രാപ്തി പുറത്തു വരുന്നത്. നിപ്പയ്ക്ക് എതിരെ വാക്സീനുകൾ ഉണ്ടോ.
∙ ഇതുവരെ നിപ്പ വൈറസിനെ പ്രതിരോധിക്കുന്ന വാക്സീനുകൾ കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിച്ച ഗവേഷണങ്ങൾ നടന്നു വരികയാണ്. യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഹെൽത്തിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷിയസ് ഹെൽത്ത് ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. രാജ്യാന്തര സംഘടനയായ സെപ്പി (cepi - കൊയലീഷൻ ഓഫ് എപിഡമിക് പ്രിപറേഷൻ ആൻഡ് എലിമിനേഷൻ, പകർച്ചവ്യാധികളുടെ സംക്രമണം തടയാനും നിർമാർജനം ചെയ്യാനുമുള്ള കൂട്ടായ്മ) ഇതിനായി പണം നൽകിയിരുന്നു. നിപ്പ ബാധ കണ്ടെത്തിയിട്ടുള്ള ബംഗ്ലദേശിൽ നിപ്പ അതിജീവിച്ച 50 പേരെ കേന്ദ്രീകരിച്ച് വാക്സീനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
? ഇടവിട്ട വർഷങ്ങളിൽ നിപ്പ ഭീതി ഉയർത്തുന്നു. ഇത് മൂന്നാമത്തെ നിപ്പ ബാധയാണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും കേരളം ഇനിയും മുന്നേറേണ്ടതുണ്ടോ. എന്തൊക്കെയാണ് കേരളത്തിന്റെ പോരായ്മകൾ.
∙ നിപ്പ രോഗബാധിതരെ ജീവൻ നഷ്ടപ്പെടാതെ രക്ഷിക്കാൻ നമുക്ക് കഴിയും. നിപ്പയുടെ അതിജീവന നിരക്ക് ഉയർന്നിട്ടുണ്ട്. കോഴിക്കോട് അവർത്തിച്ചു നിപ്പ വരുന്നു. കോഴിക്കോട് ഫലത്തിൽ നിപ്പ ഹോട്ട്‌സ്പോട്ടാണ്. നിപ്പ ചികിത്സ സംബന്ധിച്ച ഗവേഷണങ്ങൾ നടക്കേണ്ടതും ഇവിടെയാണ്. എന്നാൽ രോഗബാധയുടെ വിവര ശേഖരണവും അവ ഉപയോഗിച്ചുള്ള ഗവേഷണങ്ങളും പിന്നീട് നടന്നോ എന്നു സംശയമുണ്ട്. മരുന്ന് കണ്ടു പിടിക്കുന്നതിനുള്ള ഗവേഷണത്തിനും കോഴിക്കോട് മേഖലയിൽ നിന്നുള്ള സഹകരണം ആവശ്യമാണ്. മരുന്നു ഫലപ്രദമാണോ എന്നു പരീക്ഷിച്ചു നോക്കുന്നതിനുള്ള ട്രയലുകളും നടത്തേണ്ടതുണ്ട്. മറ്റൊരു പ്രധാന കാര്യം. നിപ്പയുടെ വ്യാപനമാണ്. രോഗബാധിതർ തുടക്കത്തിൽ ചികിത്സ തേടുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലുള്ള ആശുപത്രികളിലാണ്. ഇത് സമ്പർക്ക സാധ്യത ഉയർത്തുന്നു.
? 2018 ൽ നിപ്പ നേരിടുന്നതിൽ സംഭവിച്ച പോരായ്മകൾ എന്തൊക്കെ ആയിരുന്നു. ആ സാഹചര്യം ഇപ്പോഴുണ്ടോ.
∙ 2018 ൽ ആദ്യമായി നിപ്പ വന്നപ്പോൾ അതു നേരിടുന്നതിൽ ചില പോരായ്മകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും വീഴ്ച വന്നുവെന്നതാണ്. രോഗം കണ്ടെത്തിയപ്പോഴേക്ക് ആരോഗ്യ പ്രവർത്തകർക്ക് ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ആശുപത്രിയിൽനിന്നുതന്നെ രോഗം പടരുന്ന സാഹചര്യം ഉണ്ടായി. രോഗം നിപ്പയാണെന്ന് അറിയാതെ രോഗബാധിതർ ആശുപത്രികളിൽ എത്തുകയും അവിടെനിന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന സാഹചര്യം. ആ സ്ഥിതി ഇപ്പോൾ മാറി. പകർച്ച വ്യാധി ചികിത്സിക്കുന്നതിൽ ആശുപത്രി സൗകര്യങ്ങൾ ഉയർന്നു.
? നിപ്പയ്ക്ക് ഫലപ്രദമായ മരുന്നില്ല. മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ.
∙നിപ്പയ്ക്ക് മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ‘കാൻഡിഡേറ്റ്സ് ഡ്രഗ്സ്’ എന്നറിയപ്പെടുന്ന പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകൾ ലഭ്യമാണ്. രോഗബാധിതരിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇവ നൽകുന്നത്. മരുന്നു പരീക്ഷണത്തോട് എല്ലാവരും സഹകരിക്കണമെന്നില്ല. രോഗ ബാധിതരിൽതന്നെ മനുഷ്യരിലെ പരീക്ഷണം എന്നറിയിപ്പെടുന്ന ‘ഹ്യൂമൻ ട്രയൽ’ നടത്തണം. ഇത് നയപരമായി ചർച്ച ചെയ്യേണ്ട കാര്യമാണ്.
English Summary: Why Nipah Virus Strikes Again in Kozhikode? Kerala's Former Additional Chief Secretary Rajeev Sadanandan Explains