തുടരുന്നു താമരവാട്ടം
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
‘‘ആവേശംകൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
തൃക്കാക്കര, പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപായിരുന്നു മുകുന്ദന്റെ ഈ നിരീക്ഷണം. മണ്ണിനടിയിലുണ്ടെന്നു മുകുന്ദൻ പറഞ്ഞ വിത്ത് മുരടിച്ചു പോകുകയാണോയെന്ന സന്ദേഹമാണ് രണ്ടിടത്തെയും വലിയ തിരിച്ചടികൾ ബിജെപിക്കു നൽകുന്നത്. പാർട്ടിയിൽ വീണ്ടും സജീവമാകാനുള്ള മുകുന്ദന്റെ നീണ്ട കാത്തിരിപ്പ് ഫലം ചെയ്തില്ല.
കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ തൊട്ട് ബിജെപിയെക്കുറിച്ചു നല്ല വാർത്തകളൊന്നും അതിശക്തനായിരുന്ന ഈ മുൻ സംഘടനാ ജനറൽ സെക്രട്ടറിയെ തേടിയെത്തിയുമില്ല. കേന്ദ്രമന്ത്രിമാരെ കൂട്ടത്തോടെ നേരത്തേയിറക്കി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ പാർട്ടിയെ രണ്ടു സംഭവവികാസങ്ങൾ പിന്നോട്ടടിച്ചു. കർണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ തോൽവിയും കോൺഗ്രസിന്റെ മിന്നുന്ന വിജയവുമാണ് ആദ്യത്തേത്. രാജ്യത്തെ വേദനയിലാഴ്ത്തിയ മണിപ്പുർ കലാപം ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ തേടാൻ തുടങ്ങിവച്ച പദ്ധതികളെ തകിടം മറിച്ചു.
∙ തീരാത്ത അനൈക്യം
തിരഞ്ഞെടുപ്പു തോൽവികളും പിന്നാലെ വന്ന വൻ വിവാദങ്ങളും പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി കെ.സുരേന്ദ്രനെ മാറ്റിയുള്ള അഴിച്ചുപണി വേണമെന്ന വാദം പാർട്ടിയിലും ആർഎസ്എസിലും ശക്തമായിരുന്നു. എന്നാൽ, അനുയോജ്യനായ പകരക്കാരൻ ഇല്ലാത്തതിനാൽ മാറ്റത്തിനു വേണ്ടിയുള്ള മാറ്റം ഗുണമോ ദോഷമോ എന്ന ആശയക്കുഴപ്പം സുരേന്ദ്രനു തുടരാൻ തുണയായി.
പക്ഷേ, പാർട്ടിയിലെ എതിർപക്ഷത്തെയും വിശ്വാസത്തിലെടുക്കണമെന്ന ഉപാധി കേന്ദ്രനേതൃത്വം ആ ഘട്ടത്തിൽ മുന്നോട്ടുവച്ചു. ചുമതലകളില്ലാതെ ഉടക്കിനിന്ന ശോഭ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്തം നൽകിയതും സുരേന്ദ്രന് അനിഷ്ടമുള്ള പി.ആർ.ശിവശങ്കറിനെയും സന്ദീപ് വാരിയരെയും സംസ്ഥാന സമിതിയിലേക്കു തിരികെക്കൊണ്ടുവന്നതും ആ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ്.
പക്ഷേ, അതിൽ സദുദ്ദേശ്യമുണ്ടന്നു ശോഭ വിശ്വസിക്കുന്നില്ല. താൻ മത്സരിച്ച ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം വി.മുരളീധരൻ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനാൽ കോഴിക്കോട്ട് തന്നെ തളച്ചിടാനുള്ള നീക്കമാണെന്ന വിചാരത്തിലാണ് അവർ. മാധ്യമങ്ങൾ പ്രതികരണങ്ങൾ തേടുമ്പോൾ താനും സുരേന്ദ്രനും രണ്ടഭിപ്രായം പറയുന്ന നില വന്നതോടെ മറ്റൊരു പ്രധാനിയായ എം.ടി.രമേശ് ഏതാണ്ട് പിൻവാങ്ങിയ സ്ഥിതിയിലും.
എം.ഗണേശനു പകരം കെ.സുഭാഷിനെ ആർഎസ്എസിൽനിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി പദത്തിലേക്കു നിയോഗിച്ചതാണ് ഇതിനിടയിലുണ്ടായ പ്രധാന തീരുമാനം. തീരുമാനങ്ങളെടുക്കാൻ ഗണേശനു മടിയായിരുന്നെങ്കിൽ വേഗവും കാർക്കശ്യവുമാണ് സുഭാഷിന്റെ പ്രത്യേകത. താരതമ്യേന ജൂനിയറായ സുഭാഷിന്റെ വെട്ടിത്തുറന്നുള്ള ശൈലി പക്ഷേ, മുതിർന്ന നേതാക്കളിൽ പലർക്കും രുചിക്കാറില്ല. പുതിയ സംഘടനാ ജനറൽ സെക്രട്ടറിയുടെ ആദ്യ ഉരകല്ല് പുതുപ്പള്ളി ആയിരുന്നെങ്കിൽ തുടക്കം ശുഭോദർക്കമല്ല.
∙ മങ്ങുന്ന രാഷ്ട്രീയം
മുന്നണികൾ തമ്മിൽ മത്സരിക്കുമ്പോൾ ആ ഫലത്തെ സ്വാധീനിക്കാനാകാത്ത പാർട്ടി എന്ന പഴയ ചിത്രത്തിനു പകരം ഏതെങ്കിലും ഒരു കൂട്ടരുടെ പരാജയത്തിനു കാരണക്കാരാകുന്നവർ എന്നതിലേക്കു ബിജെപിക്കു കൈവരിക്കാനായ വോട്ടുവളർച്ചയെ ആണ് തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും നനഞ്ഞ പ്രകടനം നോവിക്കുന്നത്. യുഡിഎഫിനു ലഭിച്ചുവന്ന ഭൂരിപക്ഷ വോട്ടുകളിൽ ഒരു പങ്ക് ബിജെപി കൊണ്ടുപോയതാണ് 2016ലും 2021ലും എൽഡിഎഫിന് കാര്യങ്ങൾ അനായാസമാക്കിയത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ആ വോട്ടുകൾ യുഡിഎഫിലേക്കു തിരികെയെത്തിയതോടെ ബിജെപി തീർത്തും നിറം മങ്ങി. രണ്ടിടത്തും ഇടതുമുന്നണി കനത്ത പരാജയം നേരിടുകയും ചെയ്തു.
മുന്നണികളുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയാലേ ജയിക്കാനാകൂ എന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, യുഡിഎഫിനു ലഭിക്കുന്ന ക്രിസ്ത്യൻ വോട്ടുകളും എൽഡിഎഫിനു ലഭിക്കുന്ന ദലിത് വോട്ടുകളും ഉന്നമിട്ടുള്ള പരിശ്രമങ്ങൾ ബിജെപി ഈയിടെയായി നടത്തുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം ഒരു ഏജൻസിയെ വച്ചു നടത്തിയ സർവേയിൽ നരേന്ദ്ര മോദി എന്ന ഭരണാധികാരിയെ കേരളത്തിലെ 30% പിന്തുണയ്ക്കുന്നു എന്ന അനുമാനം പ്രതീക്ഷയായി പങ്കുവയ്ക്കുന്ന നേതാക്കളുമുണ്ട്. കേന്ദ്രനേതാക്കൾ തന്നെ പങ്കെടുത്ത് അടിക്കടി അവലോകന യോഗങ്ങളും ചേരുന്നു. തൃശൂരിൽ ഈ ശനിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പു ചുമതലക്കാരുടെ യോഗം നടക്കാൻ പോകുന്നു.
പക്ഷേ, നിരന്തരമായ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് ആർജിക്കാനാകുന്ന ഉശിര് പാർട്ടിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന വിമർശനം നേതൃത്വം നേരിടുന്നു. ‘അപഭ്രംശവും അപഥസഞ്ചാരവും ബലിദാനികളുടെ ആത്മാക്കൾ പൊറുക്കില്ല’ എന്നു പി.പി.മുകുന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചതു ചർച്ചയ്ക്കു തിരികൊളുത്തിയിരുന്നു. വിശ്വാസ്യതയും ഐക്യവും വീണ്ടെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനു പൂർണ സജ്ജരാകാൻ നേതൃത്വത്തിനു കഴിയുമോ എന്ന ചോദ്യമാണു ബിജെപി നേരിടുന്നത്.
English Summary: The BJP's performance in the Kerala elections continues to be poor