‘​‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‍ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ‌ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം.

‘​‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‍ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ‌ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘​‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‍ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ‌ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘​‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‍ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു.

2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ‌ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം. 

കർണാടകയിൽ കോൺഗ്രസ് വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകൻ (Photo by Manjunath KIRAN / AFP)
ADVERTISEMENT

∙ ബിജെപിയെ ഞെട്ടിച്ച തോൽവി 

പ്രതിപക്ഷ പാർട്ടികൾ ‘ഇന്ത്യ’ എന്ന പേരിൽ സഖ്യം പ്രഖ്യാപിച്ചപ്പോൾ‌ ബിജെപി ചെയ്തത്, ഏറെക്കുറെ ഇല്ലാതായിപ്പോയ എൻഡിഎയെ പുനരാനയിക്കുകയായിരുന്നു. അങ്ങനെ 38 രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി എൻഡ‍ിഎയും ശക്തിപ്രകടനം നടത്തി. ബിജെപി ഒഴിച്ചാൽ അണ്ണാഡിഎംകെ, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന ഘടകം എന്നിവയാണ് ഇതിൽ പങ്കെടുത്തവയിൽ അംഗബലമുള്ള പ്രധാന കക്ഷികൾ എങ്കിലും എൻഡിഎ ശക്തമാക്കാൻ ബിജെപി ശ്രമിക്കുന്നതിനു പിന്നിൽ പരാജയഭീതി തന്നെയാണെന്ന വിലയിരുത്തലുകൾ പുറത്തു വന്നിരുന്നു. അത് ആരംഭിച്ചതാകട്ടെ, കർണാടകയിൽനിന്നും. 

തിരിച്ചടിയുണ്ടായേക്കാമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായ വമ്പൻ തോൽവിയാണ് 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ കർ‌ണാടകത്തിൽ ബിജെപിയെ കാത്തിരുന്നത്. കോൺഗ്രസ് 135, ബിജെപി 66, ജെഡി(എസ്) 19 എന്നിങ്ങനെയായിരുന്നു സീറ്റുനില. ഈ തോൽവി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മാത്രമല്ല, ജെഡിഎസ് നേതൃത്വത്തിന്റെയും കണ്ണു തുറപ്പിച്ചു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി ചേർന്ന് ശക്തി വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ‘അതിജീവനാർഥം’ കർണാടകയിൽ തങ്ങളും കൂടെച്ചേരുന്നു എന്നാണ് ജെഡിഎസ് ന്യായം.

എച്ച്. ഡി. കുമാരസ്വാമിയും ബി. എസ്. യെഡിയൂരപ്പയും ( File Photo by PTI)

എൻഡിഎ വിട്ടുപോയ ഘടകകക്ഷികളെ തിരികെ എത്തിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. പഞ്ചാബിൽ കാലങ്ങളായി എൻഡിഎയുടെ ഭാഗമായിരുന്ന അകാലിദൾ കർഷകസമര കാലത്താണ് മുന്നണി വിട്ടത്. ആം ആദ്മി പാർട്ടിയുടെ കടന്നുവരവോടെ പഞ്ചാബ് രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമാകുന്ന രീതിയിലേക്ക് ശിരോമണി അകാലികൾ മാറിയിരുന്നു. ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന അകാലികൾ എൻ‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എല്ലാക്കാലത്തും വലിയ അടുപ്പമോ അകലമോ സൂക്ഷിക്കാത്ത ജെഡിഎസുമായി കൂട്ടു ചേരാനുള്ള ബിജെപി തീരുമാനം. 

ADVERTISEMENT

∙ എങ്ങനെയാണ് കണക്കുകൾ, കണക്കുതീർക്കലുകൾ?

2023 കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് 42.88% വോട്ടു നേടിയാണ്. എന്നാൽ ബിജെപി നേടിയ 36% വോട്ടും ജനതാദൾ (സെകുലർ) നേടിയ 13.3% വോട്ടും ചേർന്നാൽ 49.88 ശതമാനമാകും. അതുകൊണ്ട് ഇരുപാർട്ടികളും ഒന്നിച്ചു നിന്നാൽ നേട്ടമുണ്ടാക്കാം എന്നാണ് ഇരു കൂട്ടരും കരുതുന്നത്. സഖ്യതീരുമാനം ശരിയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കർണാടകത്തിൽ ബിജെപിക്ക് അടിത്തറ ഇട്ട യെഡിയൂരപ്പതന്നെയാണ് വീണ്ടുമൊരു സഖ്യചർച്ചയ്ക്ക് മുൻകൈ എടുക്കുന്നത് എന്നതും ഇവിടെ ശ്രദ്ധേയം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുമാരസ്വാമി നടത്തിയ ഒരു ‘വഞ്ചന’യാണ് ബിജെപിയെ കർണാടകത്തിൽ വളർത്തിയത് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. 

ഇരുപാർട്ടികളും ചേർന്നാൽ നേട്ടങ്ങളുണ്ടാക്കിയേക്കാം എങ്കിലും ജെഡിഎസിന്റെ ഭാവി എന്താകും എന്നതു സംബന്ധിച്ച ചർച്ചകളും സജീവമാണ്. 2018 ൽ, നേരത്തേതന്നെ ബിജെപി, ജെഡിഎസ് കൂട്ടുകെട്ട് ഉണ്ടായേക്കും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ബിജെപി 104 സീറ്റുകൾ നേടുകയും സര്‍ക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചെങ്കിലും 37 സീറ്റുള്ള കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതോടെ കോൺഗ്രസ്–ജെ‍ഡിഎസ് മുന്നണി രൂപീകൃതമായി.

എച്ച്.ഡി. കുമാരസ്വാമി എച്ച്.‍ഡി. ദേവെഗൗഡയ്ക്കൊപ്പം ( File Photo by PTI)

ഭൂരിപക്ഷം ലഭിക്കില്ലെന്ന തിരിച്ചറിവിൽ ഏതാനും ദിവസത്തിനു ശേഷം വികാരനിർഭരമായ പ്രസംഗം നടത്തി യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. കുമാരസ്വാമി മുഖ്യമന്ത്രിയായി. ഇത് ഒരു വർഷം മാത്രമാണ് മുന്നോട്ടു പോയത്. യെഡ‍ിയൂരപ്പയുടെ ‘ഓപറേഷൻ കമല’യിൽ കുമാരസ്വാമി സർക്കാർ നിലംപൊത്തി. യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഒരുപക്ഷേ, 2007 ൽ ഏറ്റ അപമാനത്തിന് യെഡിയൂരപ്പ പകരം വീട്ടിയതുമാകാം. 

ADVERTISEMENT

∙ എന്താണ് 2006–2007 ൽ സംഭവിച്ചത്? 

1994 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി തങ്ങൾ കർണാടകയിലെ വലിയൊരു ശക്തിയാകുന്നു എന്ന സൂചന നൽകുന്നത്. അന്ന് 40 സീറ്റുകൾ ബിജെപി നേടിയെങ്കിൽ 1999 ആയപ്പോൾ അത് 44 ആയി വർധിച്ചു. അവിടം മുതൽ ബിജെപി പടിപടിയായ വളർച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അധികാരത്തിലേക്കുള്ള വരവ് കുറച്ചു വൈകിയെന്നു മാത്രം. 2004 ലാണ് അതിന്റെ തുടക്കം. ആ തിരഞ്ഞെടുപ്പിൽ ബിജെപി–79, കോൺഗ്രസ്–65, ജെഡിഎസ്–58, സ്വതന്ത്രർ–17 എന്നിങ്ങനെയായിരുന്നു സീറ്റുനില. ബിജെപിയെ അധികാരത്തിനു പുറത്തുനിർത്താൻ കോൺഗ്രസ്–ജെഡിഎസ് സഖ്യം കൈകോർത്തു. എൻ.ധരംസിങ് മുഖ്യമന്ത്രിയും എച്ച്.ഡി.കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി. 

എന്നാൽ ഇത് അധികകാലം നീണ്ടില്ല. 2006 ൽ ജെഡിഎസ് കോൺഗ്രസുമായുള്ള കൂട്ടുകെട്ട് മതിയാക്കി ബിജെപിയുമായി സഖ്യമുണ്ടാക്കി. കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയാകുന്നത് അന്നാണ്. യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. അന്ന് ജെഡിഎസിൽ ദേവെഗൗഡ കഴിഞ്ഞാൽ രണ്ടാമനായിരുന്നു സിദ്ധരാമയ്യ. എന്നാൽ മകനു മുന്നിൽ സിദ്ധരാമയ്യയെ പരിഗണിക്കാൻ ദേവെഗൗഡയ്ക്ക് കഴിയുമായിരുന്നില്ല. അതോടെ സിദ്ധരാമയ്യ ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേർന്നു. ഇപ്പോൾ രണ്ടാം വട്ടം കര്‍ണാടക മുഖ്യമന്ത്രിയാണ് അദ്ദേഹം.

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും (ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ)

2006ലെ കുമാരസ്വാമി–യെഡിയൂരപ്പ കൂട്ടുകെട്ടും അധികം മുന്നോട്ടു പോയില്ല. കുമാരസ്വാമി വൊക്കലിഗ സമുദായമാണെങ്കിൽ മറ്റൊരു പ്രമുഖ സമുദായമായ ലിംഗായത്തിൽ നിന്നുള്ളയാളാണ് യെഡിയൂരപ്പ. 20 മാസം കഴിയുമ്പോൾ മുഖ്യമന്ത്രി പദം മാറാം എന്നായിരുന്നു ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ കരാർ. അങ്ങനെ 2007 ൽ ജെഡിഎസ് പിന്തുണയിൽ യെഡിയൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായി. ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യമായി സർക്കാരുണ്ടാക്കി. 

എന്നാൽ ജെഡിഎസിന്റെയും കുമാരസ്വാമിയുടെയും മനസ്സിൽ മറ്റു ചിലതായിരുന്നു. ഏഴു ദിവസത്തിനുള്ളിൽ കുമാരസ്വാമി, യെഡിയൂരപ്പ സർക്കാരിൽനിന്ന് പിന്മാറി. സർക്കാർ താഴെപ്പോയി. 2008 യെഡിയൂരപ്പയുടെ കണക്കുതീര്‍ക്കലിന്റേതായിരുന്നു. ലിംഗായത് സമുദായത്തിൽനിന്നുള്ള പ്രബല നേതാവിനെ ചതിച്ചവർക്കെതിരെ സമുദായക്കാർ ഒത്തുചേർന്നു. അതുവരെ കോൺഗ്രസിൽ ചുറ്റിത്തിരിഞ്ഞിരുന്ന ലിംഗായത് സമുദായം മാറ്റിക്കുത്തി. 110 സീറ്റോടെ ആദ്യമായി ബിജെപി സർക്കാർ സ്വന്തം നിലയിൽ കർണാടകയിൽ അധികാരത്തിൽ വന്നു. 

എന്നാൽ അന്ന് ബിജെപിക്ക് അധികാരം കൈമാറാതിരുന്നത് കോൺഗ്രസിന്റെ ഗൂഢാലോചന കൊണ്ടാണ് എന്നും ബിജെപിയിലെ ചില നേതാക്കൾക്കും അന്ന് സർക്കാരുണ്ടാക്കേതില്ല എന്ന നിലപാടായിരുന്നുവെന്നുമാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 

എച്ച്.‍ഡി ദേവെഗൗഡ ( File Photo by PTI)

∙ ചോർച്ച തടയാൻ ഗൗഡ കുടുംബം

ഓരോ തവണയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങൾ അപ്രസക്തരാകുന്നോ എന്ന തിരിച്ചറിവിൽനിന്നാണ് ഗൗഡ കുടുംബം ഇപ്പോൾ നിലപാട് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായുള്ള ‘തിരുത്തലു’കളും ദേവെഗൗ‍ഡ പ്രഖ്യാപിച്ചു. 2006 ൽ ബിജെപി പിന്തുണയോടെ സർക്കാരുണ്ടാക്കാൻ മകൻ കുമാരസ്വാമി നീക്കം നടത്തിയപ്പോൾ താൻ അതിനെ എതിർത്തിട്ടുണ്ട് എന്ന് ഗൗഡ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനെ പുതിയ രീതിയിൽ അദ്ദേഹം വ്യാഖ്യാനിക്കുകയും കുമാരസ്വാമിയെ ന്യായീകരിക്കുകയും ചെയ്തു. ‘‘കുമാരസ്വാമി അന്ന് അങ്ങനെ ചെയ്തതു കൊണ്ടാണ് പാർട്ടിയെ സംരക്ഷിക്കാൻ കഴിഞ്ഞത്’’, എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ദേവെഗൗഡയുടെ വാക്കുകൾ.

അതുപോലെ, 2018ലെ ജെഡിഎസ്–കോണ്‍ഗ്രസ് സഖ്യം അവസാനിപ്പിക്കാനും താൻ കുമാരസ്വാമിയെ കൂടുതൽ കാലം മുഖ്യമന്ത്രിയാക്കാമെന്നും പ്രധാനമന്ത്രി മോദി, കുമാരസ്വാമിയോട് പറഞ്ഞിരുന്നു എന്നും ദേവെഗൗഡ വെളിപ്പെടുത്തി. എന്നാൽ തന്നോടുള്ള ആദരവ് മൂലം മകൻ ഇത് നിരസിക്കുകയായിരുന്നു എന്നാണ് ദേവെഗൗഡ പറഞ്ഞത്.

എച്ച്. ഡി. കുമാരസ്വാമി ( File Photo by PTI)

‘​‘2006 ൽ ഞാൻ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ അന്ന് ബിജെപിക്ക് അധികാരം കൈമാറാതിരുന്നത് കോൺഗ്രസിന്റെ ഗൂഢാലോചന കൊണ്ടാണ്. ബിജെപിയിലെ ചില നേതാക്കൾക്കും അന്ന് സർക്കാരുണ്ടാക്കേണ്ട എന്നായിരുന്നു. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. 25 ലോക്സഭാ സീറ്റുകൾ വിജയിച്ച മട്ടിലാണ് കോൺഗ്രസ് ഇപ്പോൾ പെരുമാറുന്നത്. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ ഈ അഹന്ത അവസാനിപ്പിക്കും’’ എന്നും കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. 

∙ ബിജെപി നോട്ടമിട്ടു, ജെ‍ഡി(എസ്) അതിജീവിക്കുമോ?

വൊക്കലിഗ സമുദായത്തിന്റെയും ഒരു വിഭാഗം മുസ്‍ലിംകളുടെയും പിന്തുണയാണ് ഇന്ന് ജെ‍ഡിഎസിനുള്ളത്. ഓൾഡ് മൈസൂരു, ബെംഗളൂരു, സൗത്ത് കർണാടക മേഖല എന്നിവയാണ് ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങൾ. കാർഷിക സമുദായമായ വൊക്കലിഗക്കാർ കൂടുതലുള്ള മേഖലയാണിത്. സമുദായത്തിലെ ഏറ്റവും വലിയ നേതാവും ദേവെഗൗഡയാണ്. എന്നാൽ ഡി.കെ.ശിവകുമാർ എന്ന കോൺഗ്രസുകാരനായ വൊക്കലിഗ നേതാവ് ഇന്ന് സംസ്ഥാനം നിറഞ്ഞു നിൽക്കുന്നതിനാൽ സമുദായത്തിന് അദ്ദേഹത്തെ കൈവിടാൻ കഴിയില്ല. അതുപോലെ ബിജെപിയുമായുള്ള കൂട്ടുചേർച്ച മുസ്‍‌ലിംകളെ പാർട്ടിയിൽനിന്ന് അകറ്റാനും സാധ്യതയുണ്ട്. 

ഡി.കെ. ശിവകുമാർ∙ ചിത്രം: ഐഎഎൻഎസ്

ജെഡിഎസിന്റെ ചെലവിൽ തങ്ങളുടെ അടിത്തറ വികസിപ്പിക്കുക എന്നതും ബിജെപിയുടെ ലക്ഷ്യമാണ്. നേരത്തേതന്നെ ഓൾഡ് മൈസൂരു മേഖലയിലെ വൊക്കലിഗ സമുദായത്തെ ലക്ഷ്യമിട്ട് ബിജെപി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 1999 മുതൽ ഇവിടുത്തെ നാലു ലോക്സഭാ സീറ്റുകളിൽ മൂന്നിലും ബിജെപിയാണ് വിജയിക്കുന്നത്. ബെംഗളൂരു നഗര സ്ഥാപകനും വൊക്കലിഗ സമുദായത്തിൽനിന്നുള്ള ആളുമായ നാഥപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ 2023 തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതിനു ശേഷം ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ രണ്ടു കിലോമീറ്റർ റോഡ് ഷോയും പ്രധാനമന്ത്രി ഇതിനിടെ നടത്തി. വലിയ ജനക്കൂട്ടം ഇതിന് സാക്ഷിയായി.

തിരഞ്ഞെടുപ്പിനു മുൻപ്, ടിപ്പു സുൽത്താൻ വിവാദം വീണ്ടും കുത്തിപ്പൊക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് പങ്കുണ്ടായിരുന്നു. ടിപ്പുവിനെ വധിച്ചത് ബ്രിട്ടിഷുകാരല്ല, രണ്ട് വൊക്കലിഗ പടയാളികളാണ് എന്നായിരുന്നു ഇവരുടെ പ്രചരണം. ഇതിനെതിരെ ഒടുവിൽ വൊക്കലിഗ സമുദായാചാര്യന്മാർ വരെ രംഗത്തു വന്നിരുന്നു. ശിവകുമാറിനോടും കുമാരസ്വാമിയോടും കിടപിടിക്കാൻ ബിജെപിക്കും വൊക്കലിഗ സമുദായത്തിൽ നേതാക്കളുണ്ടെങ്കിലും അവരൊന്നും ഫലപ്രദമല്ല എന്നാണ് ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. 

∙ അകലം സൂക്ഷിക്കാതെ ഗൗഡ–മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് ദേവെഗൗഡ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലടക്കം, പ്രതിപക്ഷം ബഹിഷ്കരിച്ചിട്ടുള്ള ഭൂരിപക്ഷം പരിപാടികളിലും ഗൗഡ പങ്കെടുത്തിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ സഖ്യത്തിലും ഗൗഡയും മകനും സജീവമായിരുന്നു. ഇതിൽനിന്നു വ്യത്യസ്തമായി ഒടുവിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗൗ‍ഡ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുമായി കൈകോർക്കാൻ ഗൗഡ തീരുമാനിച്ചെന്നും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നും അഭ്യൂഹങ്ങൾ പരന്നു. ഇതിനിടെ, െയഡിയൂരപ്പയാകട്ടെ, ഗൗഡയുമായി ചർച്ച നടത്തിയെന്നു മാത്രമല്ല, സംസ്ഥാനത്തെ ആകെയുള്ള 28 ലോക്സഭാ സീറ്റുകളിൽ നാലെണ്ണം ജെ‍ഡിഎസിനു കൊടുക്കുന്ന കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന എച്ച്. ഡി. കുമാരസ്വാമി ( File Photo by PTI)

ഒടുവിൽ വാർത്ത സ്ഥിരീകരിച്ച് ഗൗഡതന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരെ കണ്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പാർട്ടിയെ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കും വേണ്ടിയാണ് ബിജെപിക്കൊപ്പം കൂട്ടു ചേരാൻ തീരുമാനിച്ചത് എന്നായിരുന്നു ഗൗഡയുടെ വാക്കുകൾ. ജെഡിഎസുമായി കൂട്ടു ചേരുന്നതു വഴി 25–26 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് യെഡിയൂരപ്പയും അവകാശപ്പെടുന്നുണ്ട്. താൻ ദേവെഗൗഡയുമായും  കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തുമെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു. 

∙ സുമലത മ‍ാണ്ഡ്യ വിട്ടുകൊടുക്കുമോ?

കുമാരസ്വാമിയായിരിക്കും ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുക എന്നാണ് ഗൗഡ വ്യക്തമാക്കിയിട്ടുള്ളത്. ‘‘വിജയോപുര, റായ്ച്ചുർ, ബിദാർ, ചിക്കമംഗളുരു–ഉടുപ്പി തുടങ്ങിയ മണ്ഡ‍ലങ്ങളിൽ ബിജെപി സഹായം ചോദിച്ചിട്ടുണ്ട്. മാത്രമല്ല, തുംകുരു, രാമനഗര, കോലാർ ജില്ലകളിൽ ബിജെപിക്ക് അവരുടേതായ സാന്നിധ്യമുണ്ട്’’– ഗൗഡ പറയുന്നു. സ്ഥാനാർഥികളുടെ വിജയത്തിനായി താൻ വീൽചെയറിൽ പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സുമലത അംബരീഷ് (ചിത്രം: ജെ.സുരേഷ് ∙ മനോരമ)

മാണ്ഡ്യ സീറ്റായിരിക്കും ജെഡിഎസ്–ബിജെപി സഖ്യത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. ജെഡിഎസിന്റെ വൊക്കലിഗ രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് ഇവിടം. നിലവിൽ സുമലത അംബരീഷ് ആണ് ഇവിടുത്തെ എം.പി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്ര എംപിയാണ് അവര്‍. അതുകൊണ്ടുതന്നെ ഈ സീറ്റ് ജെഡിഎസിനു വിട്ടുകൊടുക്കാൻ സുമലതയോ ബിജെപിയോ തയാറാകുമോ എന്നതും പ്രധാനമാണ്. ചിക്കബല്ലാപുർ, ബെംഗളുരു റൂറൽ, ഹാസൻ എന്നിവയാണ് ജെഡിഎസ് ആവശ്യപ്പെട്ടിടുള്ള ബാക്കി മൂന്നു സീറ്റുകൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 28 ൽ 25 സീറ്റുകളും 52% വോട്ടോടെ നേടിയിരുന്നു. കോൺഗ്രസിന് 32% വോട്ടുകളും ഒരു സീറ്റും ലഭിച്ചപ്പോൾ 10% വോട്ടും ഒരു സീറ്റുമായിരുന്നു ജെഡിഎസ് സമ്പാദ്യം. 1999 മുതലുള്ള ജെഡ(എസിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു 19 സീറ്റുകൾ നേടിയ 2023 നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ ബിജെപിയുമായി ചേർന്നാൽ എന്താകും ആ പാർട്ടിയുടെ മതേതര കാഴ്ചപ്പാട് എന്നും, എന്താകും അവരുടെ എംഎല്‍എമാരുടെ അവസ്ഥയെന്നും കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.െക.ശിവകുമാർ ചോദിച്ചത് ശ്രദ്ധേയമാണ്. കാരണം, ജെഡിഎസിന്റെ പല മണ്ഡലങ്ങളിലും നിർണായക വോട്ടുബാങ്കുകളിലൊന്നാണ് മുസ്‍ലിം സമുദായം. ഇവരുടെ വോട്ടുകൾ ലഭിച്ചില്ലെങ്കിൽ പല ജെഡിഎസ് എംഎൽഎമാരും നിയമസഭ കാണില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

മണ്ണൊലിച്ചു പോകുന്നു, പരിഭ്രാന്തിയിൽ ഇരുകൂട്ടരും

ജെഡിഎസ് 2018ലെ 37 സീറ്റിൽനിന്നാണ് 2023 ൽ 19 സീറ്റിലേക്ക് ഒതുങ്ങിയത്. ഡി.കെ.ശിവകുമാർ വൊക്കലിഗ മേഖലയിൽ നടത്തുന്ന തേരോട്ടം തങ്ങളുടെ അടിത്തറ തോണ്ടുമെന്ന ഭീതി ജെഡിഎസിനുണ്ട്. വൊക്കലിഗ മേഖലയിൽ ഇതിനകംതന്നെ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുള്ള ബിജെപി ഭാവിയിൽ തങ്ങളുടെ വോട്ടുകൾ മുഴുവന്‍ കയ്യടക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വംതന്നെ ഗൗഡമാരെ അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അടിയന്തര ഭീഷണി കോൺഗ്രസാണ് എന്നാണ് നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.െക.ശിവകുമാർ തിരഞ്ഞെടുത്ത് ടിക്കറ്റ് നൽകിയ 53 വൊക്കലിഗ നേതാക്കളിൽ 42 പേരും വിജയിച്ചിരുന്നു. ജെഡ‍ിഎസിന്റെ പത്തോളം വൊക്കലിഗ എംഎൽഎമാർ ഏതു നിമിഷവും കോൺഗ്രസിലേക്ക് കൂടുമാറാൻ തയാറായി നിൽക്കുന്നു എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തു വന്നു. ബിജെപിയുമായി കൂട്ടുചേരാനുള്ള സ്വന്തം പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തോട് എതിർപ്പുള്ളവരാണ് ഇവർ.

പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാർ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ (Photo-Twitter/INCIndia)

അതേ സമയം, 28 സീറ്റുകളുള്ള കർണാടകയില്‍ കോൺ‌ഗ്രസിന്റെ വിഹിതം 10 ൽ കൂടാതെ നോക്കലാണ് ജെഡിഎസ് വഴി ബിജെപി ആലോചിക്കുന്നത്. 2019 തിരഞ്ഞെടുപ്പിൽ 28 ൽ 25 സീറ്റുകളും ബിജെപി നേടിയിരുന്നു. പുറമേ, സ്വതന്ത്രയായ സുമലതയുടെ പിന്തുണയും. എന്നിട്ടും ബിജെപി എന്തിനാണ് ജെഡിഎസ് പിന്തുണ തേടുന്നതെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിന്റെ ഉത്തരം തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി ഏൽപിച്ച ആഘാതത്തിൽനിന്ന് സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പുറത്തുവന്നിട്ടില്ല എന്നതാണ്. കോൺഗ്രസ് സർക്കാർ അധികാരമേറ്റ് നാലു മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ പോലും ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല, ചില കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ ഡി.കെ.ശിവകുമാർ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളും ശക്തം. കോൺഗ്രസ് സർക്കാരാകട്ടെ, പ്രകടനപത്രികയിലെ നാലു വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും നടപ്പാക്കിക്കഴിഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ഓരോ വനിതാ കുടുംബനാഥയ്ക്കും മാസം 2000 രൂപ തുടങ്ങിയവയാണ് നടപ്പാക്കിയത്. ഇതിനോട് ജനങ്ങൾക്ക് മികച്ച പ്രതികരണവുമാണ്. അതുകൊണ്ടുതന്നെ, ഒരു ‘പ്രാദേശിക’ പിന്തുണ തങ്ങൾക്ക് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വത്തിന്റെ പുതിയ സഖ്യനീക്കം.

 

English Summary: Ahead of the 2024 Polls, the BJP and JD(S) to Join Hands in Karnataka Politics.