കരുതിയിരിക്കണം– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണിയുടെ മുംബൈയിൽ നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പു നൽകി. ദീർഘകാല അനുഭവസമ്പത്തിന്റെ ബലത്തിൽ സംസാരിക്കുന്ന ഖർഗെയുടെ ‘പഞ്ച് ഡയലോഗു’കളിൽ ഒന്നുകൂടിയായിരുന്നു അത്. അദ്ദേഹം ഉദ്ദേശിച്ചത് ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെയാണ്. മൂന്നു യോഗങ്ങൾ നടത്തി കളത്തിലിറങ്ങാൻ സജ്ജരായതോടെ ബിജെപി സർക്കാർ പ്രതികാര നടപടികൾ തുടങ്ങും എന്നാണ് ഖർഗെ പറഞ്ഞത്. അതോടെ ഐക്യം ഒന്നുകൂടി മുറുകി. ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങി, ബെംഗളൂരു വഴി മുംബൈയിലെത്തുമ്പോഴേക്കും എണ്ണം 30 ആയി. ഇതിനിടെ ഊട്ടിയുറപ്പിക്കലുകളല്ലാതെ പൊട്ടിത്തെറികൾ ദൃശ്യമല്ലതാനും. ഇതിന് കാരണഭൂതനായി പലരും കാണുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തന്നെയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടുകളും പരിചയ സമ്പത്തും മുതൽക്കൂട്ടാവുകയാണ്.

കരുതിയിരിക്കണം– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണിയുടെ മുംബൈയിൽ നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പു നൽകി. ദീർഘകാല അനുഭവസമ്പത്തിന്റെ ബലത്തിൽ സംസാരിക്കുന്ന ഖർഗെയുടെ ‘പഞ്ച് ഡയലോഗു’കളിൽ ഒന്നുകൂടിയായിരുന്നു അത്. അദ്ദേഹം ഉദ്ദേശിച്ചത് ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെയാണ്. മൂന്നു യോഗങ്ങൾ നടത്തി കളത്തിലിറങ്ങാൻ സജ്ജരായതോടെ ബിജെപി സർക്കാർ പ്രതികാര നടപടികൾ തുടങ്ങും എന്നാണ് ഖർഗെ പറഞ്ഞത്. അതോടെ ഐക്യം ഒന്നുകൂടി മുറുകി. ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങി, ബെംഗളൂരു വഴി മുംബൈയിലെത്തുമ്പോഴേക്കും എണ്ണം 30 ആയി. ഇതിനിടെ ഊട്ടിയുറപ്പിക്കലുകളല്ലാതെ പൊട്ടിത്തെറികൾ ദൃശ്യമല്ലതാനും. ഇതിന് കാരണഭൂതനായി പലരും കാണുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തന്നെയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടുകളും പരിചയ സമ്പത്തും മുതൽക്കൂട്ടാവുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുതിയിരിക്കണം– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണിയുടെ മുംബൈയിൽ നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പു നൽകി. ദീർഘകാല അനുഭവസമ്പത്തിന്റെ ബലത്തിൽ സംസാരിക്കുന്ന ഖർഗെയുടെ ‘പഞ്ച് ഡയലോഗു’കളിൽ ഒന്നുകൂടിയായിരുന്നു അത്. അദ്ദേഹം ഉദ്ദേശിച്ചത് ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെയാണ്. മൂന്നു യോഗങ്ങൾ നടത്തി കളത്തിലിറങ്ങാൻ സജ്ജരായതോടെ ബിജെപി സർക്കാർ പ്രതികാര നടപടികൾ തുടങ്ങും എന്നാണ് ഖർഗെ പറഞ്ഞത്. അതോടെ ഐക്യം ഒന്നുകൂടി മുറുകി. ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങി, ബെംഗളൂരു വഴി മുംബൈയിലെത്തുമ്പോഴേക്കും എണ്ണം 30 ആയി. ഇതിനിടെ ഊട്ടിയുറപ്പിക്കലുകളല്ലാതെ പൊട്ടിത്തെറികൾ ദൃശ്യമല്ലതാനും. ഇതിന് കാരണഭൂതനായി പലരും കാണുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തന്നെയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടുകളും പരിചയ സമ്പത്തും മുതൽക്കൂട്ടാവുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുതിയിരിക്കണം– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണിയുടെ മുംബൈയിൽ നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പു നൽകി. ദീർഘകാല അനുഭവസമ്പത്തിന്റെ ബലത്തിൽ സംസാരിക്കുന്ന ഖർഗെയുടെ ‘പഞ്ച് ഡയലോഗു’കളിൽ ഒന്നുകൂടിയായിരുന്നു അത്. അദ്ദേഹം ഉദ്ദേശിച്ചത് ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെയാണ്. മൂന്നു യോഗങ്ങൾ നടത്തി കളത്തിലിറങ്ങാൻ സജ്ജരായതോടെ ബിജെപി സർക്കാർ പ്രതികാര നടപടികൾ തുടങ്ങും എന്നാണ് ഖർഗെ പറഞ്ഞത്. അതോടെ ഐക്യം ഒന്നുകൂടി മുറുകി.

ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങി, ബെംഗളൂരു വഴി മുംബൈയിലെത്തുമ്പോഴേക്കും എണ്ണം 30 ആയി. ഇതിനിടെ ഊട്ടിയുറപ്പിക്കലുകളല്ലാതെ പൊട്ടിത്തെറികൾ ദൃശ്യമല്ലതാനും. ഇതിന് കാരണഭൂതനായി പലരും കാണുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തന്നെയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടുകളും പരിചയ സമ്പത്തും മുതൽക്കൂട്ടാവുകയാണ്.

എെഎസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ.സി. വേണുഗോപാൽ സമീപം ഫോട്ടോ : രാഹുൽ ആർ പട്ടം ∙ മനോരമ
ADVERTISEMENT

കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയോടെ മത്സരിച്ചിട്ടും വീറോടെ എതിർത്ത ശശി തരൂരിനെ വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഖർഗെ മടിച്ചില്ല. ഖർഗെ സൂചിപ്പിച്ച ‘കരുതിയിരിക്കണം’ എന്ന സൂചന എല്ലാ കക്ഷികളും മനസ്സിൽ വയ്ക്കും. കേന്ദ്ര ഏജൻസികളുടെ ‘അമ്പുകൊള്ളത്തവരല്ല’ അവരിലാരും. അതുകൊണ്ടുതന്നെ എല്ലാം സുഗമമായി മുന്നോട്ടു നീങ്ങണമെന്ന് എല്ലാ കക്ഷികളും ആഗ്രഹിക്കുന്നുണ്ട്. സീറ്റു നിർണയം തുടങ്ങുമ്പോഴാവും അസ്വാരസ്യങ്ങൾ രൂപപ്പെടുക. കോൺഗ്രസിന്റെ ഭാഗത്തുനിന്നാകട്ടെ ദേശീയ താൽപര്യം മുൻനിർത്തി സംസ്ഥാന ഘടകങ്ങളുടെ അഭിലാഷങ്ങളെ ‘വെട്ടിനിരത്താൻ’ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിൽ സെപ്റ്റംബർ 16നും 17നും നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽനിന്നാകും ഒരുപക്ഷേ, അതിന്റെ ആദ്യ അലയൊലികളുണ്ടാവുക.

∙ ‘കഴിയുന്നത്ര’ ഒന്നിച്ചു നിൽക്കും

‘കഴിയുന്നത്ര’ എന്ന വാക്കാണ് മുംബൈയിൽ ചേർന്ന യോഗത്തിലെ തിരിച്ചും മറിച്ചും ഉള്ള ചർച്ചകൾക്കു ശേഷം മുന്നണി കണ്ടെത്തിയത്. എല്ലാ പാർട്ടികളും കഴിയുന്നത്ര ഒരുമിച്ചു നിൽക്കും. കഴിയുന്നത്ര എന്ന് പറയേണ്ടിവന്നതിന് പ്രധാനമായും കേരളവും ബംഗാളും ആണ് ‘പ്രതിക്കൂട്ടിൽ’ നിൽക്കുന്നത്. കോൺഗ്രസും സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും രണ്ടു സംസ്ഥാനങ്ങളിലും ശക്തമാണ്. അതിനാൽ ‘ഭരണവും സമരവും’ ഒന്നിച്ചുകൊണ്ടുപോകുന്നതു പോലെ പരസ്പരം മത്സരിച്ചുകൊണ്ട് ഒരു മുന്നണിയിൽ തുടരുന്ന സംവിധാനം ആവിഷ്കരിക്കുമോ എന്നു കണ്ടറിയണം. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയവൈരം അതിന്റെ മൂർധന്യത്തിൽ നിൽക്കുന്ന സമയമാണ്. ഒരുമിച്ച് നിൽക്കുക എന്നത് ചിന്തയിൽ പോലും സാധ്യമല്ല.

(Image: Manorama Photo Archive)

ബംഗാളിലാകട്ടെ കോൺഗ്രസും സിപിഎമ്മും ‘പിരിയാൻ വിടാത്ത കാമുകി’ എന്ന മട്ടിലാണ് തുടരുന്നത്. ഇരുവരുടെയും പൊതുശത്രു മമതയാണ്. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുംബൈയിൽ കണ്ടപ്പോൾ പ്രത്യേകം സംസാരിച്ചു. ദേശീയ തലത്തിൽ ബിജെപി ഭരണം പോകണം എന്ന കാര്യത്തിൽ ഇരുനേതാക്കളും ശക്തമായ നിലപാടിൽതന്നെയാണ്. ഈ നിലപാട് അവർ പങ്കുവച്ചാലും അടിത്തട്ടിൽ പ്രവർത്തകർക്കിടയിലെ വൈരം എങ്ങനെ പരിഹരിക്കും? അതും വരുംദിവസങ്ങളിൽ കണ്ടറിയേണ്ടതാണ്. ബിജെപിക്ക് എതിരെ പൊതു സ്ഥാനാർഥി എന്ന മധുരമനോഹരമായ സ്വപ്നം രാജ്യത്തെല്ലായിടത്തും വ്യാപകമാക്കാൻ കഴിയില്ല. ഈ യാഥാർഥ്യം മുന്നിൽ കണ്ടാണ് മുന്നണി നേതാക്കൾ വീണ്ടും പറയുന്നത്– ‘കഴിയുന്നത്ര’.

ADVERTISEMENT

∙ ബംഗാളിൽ എന്തു സംഭവിക്കും?

‘അതിശയകരമായ ഐക്യം’ എന്ന് ചില പ്രതിപക്ഷ നേതാക്കൾ അമ്പരക്കുന്നത് മമത ബാനർജിയുടെ പെരുമാറ്റം കണ്ടിട്ടാണ്. മമതയെ എങ്ങനെ മെരുക്കും എന്നു തുടക്കത്തിൽ ഉദ്വേഗം നിലനിന്നിരുന്നു. ഐക്യത്തിന് മുന്നിട്ടിറങ്ങിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഒരുപക്ഷേ, അതു സാധിച്ചേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ ആദ്യ യോഗം മുതൽതന്നെ ഐക്യത്തിന് മുൻകൈയെടുത്തുകൊണ്ട് മറ്റു കക്ഷികളെ മമത ഞെട്ടിച്ചു. എന്നാൽ അടുത്തഘട്ടം കൂടുതൽ സംഭവബഹുലമാകാനാണ് സാധ്യത. മമത ബാനർജി തന്നെയാണ് ബംഗാളിലെ ഒന്നാമത്തെയും രണ്ടാമത്തെയും ശക്തി.

മുംബൈയിൽ ചേർന്ന ‘ഇന്ത്യ’ ഐക്യയോഗത്തിൽ മമത ബാനർജി, അഖിലേഷ് യാദവ്, സുപ്രിയ സുലെ തുടങ്ങിയവർ (Photo courtesy: X/INDIA_WIN2024)

മമതയെ താഴെയിറക്കാൻ നടത്തിയ ബിജെപിയുടെ ഇതുവരെയുള്ള തന്ത്രങ്ങൾ ദുഃഖപര്യവസായിയായതിനു മറ്റൊരു കാരണവുമില്ല. കോൺഗ്രസ് സിപിഎമ്മിന്റെ തോളിൽ ചവിട്ടിനിന്നാണ് മമതയ്ക്ക് എതിരെ കുറേക്കാലമായി പടപൊരുതുന്നത്. വാസ്തവത്തിൽ ബംഗാളിലെ യഥാർഥ കോൺഗ്രസ് നിലവിൽ തൃണമൂൽ കോൺഗ്രസ് ആണ്. ഒരു ഘട്ടത്തിൽ അങ്ങനെ സമ്മതിച്ചാൽ തീരാവുന്നതേയുള്ളൂ ബംഗാളിലെ പ്രശ്നം. പക്ഷേ അതിനിടെ ഒരു അത്യാഹിതം സംഭവിക്കും. കോൺഗ്രസ് കൂട്ടുകെട്ട് സിപിഎമ്മിന് നഷ്ടമാകും. അടുത്ത തിരഞ്ഞെടുപ്പിൽ മമതയ്ക്കും കോൺഗ്രസിനും എതിരെ പൊരുതേണ്ടിവരും.

സീറ്റു വിഭജനത്തിന്, ഇനിയും 8 മാസം ബാക്കിയുണ്ടല്ലോ എന്നതാണ് ആശ്വാസവാക്കായി ‘ഇന്ത്യ’ മുന്നണി പറയുന്നത്. അതേസമയം ഈ വർഷം അവസാനം തിരഞ്ഞെടുപ്പു നടന്നാൽ എന്തു ചെയ്യും എന്ന ചോദ്യവും മുന്നിലുണ്ട്.

മമത വിരോധം കത്തിച്ചുനിൽക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് സിപിഎമ്മിനോടാണ് ഇഷ്ടം. അതുകൊണ്ടാണ് സിപിഎമ്മിനെ കൂടെക്കൂട്ടി പോരാടും എന്ന് അവർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. പക്ഷേ അവസാന ഘട്ടത്തിൽ കോൺഗ്രസും തൃണമൂലും ഒരുമിക്കാനും സിപിഎം പുറത്താകാനും ആണ് സാധ്യതയെന്ന് കരുതുന്നവരുണ്ട്. തൃണമൂൽ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതൃത്വം ഡൽഹിയിൽ ചർച്ച നടത്തുന്നതിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം പ്രതികരിച്ചെങ്കിലും ആരും കാര്യമാക്കിയില്ല.

ADVERTISEMENT

∙ കേരളത്തിൽ തമ്മിൽ പൊരുതും

‘ഇന്ത്യ’ മുന്നണി എല്ലായിടത്തും ഒറ്റക്കെട്ടായി നിൽക്കേണ്ടതില്ല എന്നതിന് കേരളംതന്നെയാണ് ഏറ്റവും നല്ല തെളിവ്. ഇവിടെ ഇന്ത്യ മുന്നണി ഏറ്റുമുട്ടലിലേക്കു പോകും. ഒറ്റക്കെട്ടായി നിൽക്കേണ്ടതില്ലെന്ന് ധൈര്യമായി പറയാവുന്ന സംസ്ഥാനമാണ് കേരളം. ബംഗാളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമായ അവസ്ഥയാണ് കേരളത്തിൽ. മുന്നണിക്ക് ഒരുവിധ ആശങ്കയുമില്ലാത്ത അപൂർവം സംസ്ഥാനങ്ങളിലൊന്ന്. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ല എന്ന് അവർക്ക് ഉറപ്പാണ്. ജയിക്കുന്നത് ഇടതുമുന്നണി ആണെങ്കിലും കോൺഗ്രസ് സഖ്യം ആണെങ്കിലും ഡൽഹിയിൽ ചെല്ലുമ്പോൾ ഒരുമിച്ചുതന്നെ നിൽക്കും. അതിനാൽ സ്വതന്ത്രമായി പോരാടാം.

പിണറായി വിജയൻ, സീതാറാം യച്ചൂരി (ചിത്രം∙മനോരമ)

മറ്റു സംസ്ഥാനങ്ങളിൽ പ്രഖ്യാപിക്കുന്ന ബിജെപിക്കെതിരായ പോരാട്ടം എന്നതിൽ കേരളത്തിൽ വ്യത്യാസം വരുത്തേണ്ടിവരും. പ്രാദേശികമായ രാഷ്ട്രീയവിഷയങ്ങൾ ഊതിക്കാച്ചിയെടുക്കേണ്ടിവരും. 20 സീറ്റും അക്കൗണ്ടിലേക്ക് വരവുവച്ചുകഴിഞ്ഞു. ഒരു കിണറ്റിൽ കിടന്ന് പടപൊരുതേണ്ടിവരുന്നതിന്റെ വൈക്ലബ്യം മാത്രമേ തൽക്കാലമുള്ളൂ. ബിജെപിക്കെതിരെ പോരാട്ടം നയിക്കേണ്ട ചുമതല ഇന്ത്യ മുന്നണിയിലെ 14 അംഗ കമ്മിറ്റിക്കാണ്. സിപിഎം ഈ കമ്മിറ്റിയിലെ പ്രതിനിധിയെ ഇതേവരെ നിർദേശിച്ചിട്ടില്ല. കേരളത്തിൽനിന്നുള്ള നേതാവ് ആ പദവിയിലേക്ക് വരാൻ സാധ്യത കുറവാണ്.

∙ ആം ആദ്മിക്കെതിരായ ഗുസ്തി

‘വൻ ശക്തികൾ’ മുന്നണിയെ തകർക്കാൻ ശ്രമിക്കും എന്നാണ് അരവിന്ദ് കേജ്‌രിവാൾ മുന്നറിയിപ്പ് നൽകിയത്. അതിനാൽ എത്രയും വേഗം സീറ്റുവിഭജനം നടത്തണം എന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുന്നു. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നടക്കേണ്ട സീറ്റു വിഭജനം ആണ് പാർട്ടിക്ക് പ്രധാനം. ആഭ്യന്തര കുഴപ്പങ്ങൾ മൂലം പ്രതിസന്ധി ഉയരുന്നതിനു മുൻപ് ഇരു സംസ്ഥാനങ്ങളിലെയും പ്രധാനകക്ഷി തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാനാണ് കേജ്‌രിവാൾ തിടുക്കം കൂട്ടുന്നത്. 

അരവിന്ദ് കേജ്‌രിവാൾ (ചിത്രം: മനോരമ)

കോൺഗ്രസ് ഹൃദയവിശാലത കാണിക്കണം എന്ന് ആംആദ്മി പാർട്ടി ആഗ്രഹിക്കുന്നു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയാണ് ബിജെപിയെ നേരിടാൻ പറ്റുന്ന ശക്തി. സംസ്ഥാനം മാത്രമല്ല, ദീർഘകാലമായി കൈയിലായിരുന്ന മുനിസിപ്പൽ കോർപറേഷൻ ഭരണവും ബിജെപിക്ക് നഷ്ടമായത് ആം ആദ്മി മൂലമാണ്. ബിജെപിക്ക് വലിയ ക്ഷീണവും നാണക്കേടും ഉണ്ടാക്കിയതാണ് ഈ സംഭവങ്ങൾ. എന്നാൽ ബിജെപിയേക്കാൾ വീറോടെ ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ എതിർക്കാൻ നിൽക്കുന്നത് കോൺഗ്രസ് ആണ്. വനിതാ നേതാവ് അൽക ലാംബ ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു. 

മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം അൽക്ക ലാംബ (Photo courtesy: X/LambaAlka)

എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. അതിനാൽ ഡൽഹി ആംആദ്മി പാർട്ടിക്ക് വിട്ടുകൊടുക്കുന്നതിൽ എതിർപ്പുണ്ടായേക്കില്ല. എന്നാൽ പഞ്ചാബിലെത്തുമ്പോൾ വെടിയും പുകയും ഒഴിവാക്കാനാവില്ല. പഞ്ചാബിൽ കോൺഗ്രസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ടാമനായി നിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ അകാലി– ബിജെപി ശക്തികൾക്ക് മേൽക്കൈ ലഭിക്കും. അതിനാൽ ഇന്ത്യ മുന്നണിക്ക് പഞ്ചാബ് തലവേദന സൃഷ്ടിക്കും. എങ്കിലും ആംആദ്മി പാർട്ടിയുടെ താൽപര്യത്തിനു മുന്നിൽ പഞ്ചാബിലെയും ഡൽഹിയിലെയും കോൺഗ്രസ് ഘടകങ്ങൾക്ക് പത്തിമടക്കേണ്ടിവരും.

∙ തെലങ്കാനയുടെ ഭാവി

‘ഞങ്ങൾ ആർക്കൊപ്പവുമില്ല, അതേസമയം ഞങ്ങൾ ഒറ്റയ്ക്കുമല്ല’ എന്ന അർഥഗർഭമായ കമന്റ് ആണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്നെതിർക്കുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്നു കെസിആർ. ഇതിനിടെയാണ് കർണാടകയിൽ കോൺഗ്രസ് ഗംഭീരമായി തിരിച്ചുവന്നത്. അതിന്റെ അലയൊലികൾ തെലങ്കാനയിലും അടിച്ചു. കോൺഗ്രസ് ഉണർന്നെണീക്കുക മാത്രമല്ല, ബിആർഎസ് പാർട്ടിയിൽനിന്ന് വഴിവെട്ടുകയും ചെയ്തു. നിരവധി പ്രമുഖ നേതാക്കളാണ് കെസിആറിന്റെ ഉരുക്കുകോട്ടയിൽനിന്ന് കോൺഗ്രസിലേക്കു പോയത്.

കെ. ചന്ദ്രശേഖർ റാവു (Photo by NOAH SEELAM / AFP)

ആരാണ് ബിജെപി വിരുദ്ധർ എന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇത്രയും കാലം ഇരുപാർട്ടികളും. പുതിയ കാലാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് കെസിആർ ‘മോദി നല്ല സുഹൃത്താണ്’ എന്ന് ഇടയ്ക്ക് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഊർജസ്വലമായതോടെ സംസ്ഥാനത്ത് ബിജെപി മങ്ങിപ്പോയി. ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നാൽ ബിജെപി പിന്തുണ ബിആർഎസ് പ്രതീക്ഷിക്കുന്നുണ്ട്.

തെലങ്കാനയിലെത്തുമ്പോൾ ഇന്ത്യ മുന്നണി വഴിപിരിഞ്ഞ് ഒഴുകുമെന്നാണ് മുൻപ് കരുതിയത്. സിപിഎമ്മിന് ബിആർഎസ് പാർട്ടിക്കൊപ്പം ചേർന്ന് കോൺഗ്രസിനെതിരെ പടപൊരുതാനായിരുന്നു ആഗ്രഹം. ഇതിനിടയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സിപിഎമ്മിനെയും സിപിഐയെയും തഴഞ്ഞത്. ബിആർഎസ് എന്ന അഭയം നഷ്ടപ്പെട്ടതോടെ സിപിഎമ്മും സിപിഐയും തൽക്കാലം കോൺഗ്രസ് പാളയത്തിലാണ് അഭയം തേടിയിരിക്കുന്നത്.

വൈ.എസ്.ഷർമിള (ചിത്രം: മനോരമ)

കോൺഗ്രസിന് മറ്റൊരു കർണാടകയാക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന സംസ്ഥാനമാണ് തെലങ്കാന. ചന്ദ്രശേഖര റാവുവിനെ പുറത്താക്കാൻ വൈ.എസ്. ഷർമിളയുടെ പിന്തുണ കൂടി കോൺഗ്രസ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന ഘടകം രംഗത്തു വന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ആ എതിർപ്പുകളെ തള്ളി. ഇതാദ്യമായി ഡൽഹിക്കു പുറത്ത് രണ്ടു ദിവസം തുടർച്ചയായി പ്രവർത്തക സമിതി ചേരാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ അതിന് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് തിരഞ്ഞെടുത്തതും വെറുതെയല്ല.

∙ തരൂർ പരാമർശവും പ്രധാനമന്ത്രിയും

ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് വർക്കിങ് കമ്മിറ്റി അംഗമായ ശേഷം ആദ്യമായി തിരുവനന്തപുരത്തുവന്ന ശശി തരൂർ പ്രഖ്യാപിച്ചത്. മുംബൈയിലെ യോഗത്തിൽ ഒരു കൺവീനറെ കണ്ടെത്താൻ കഴിയാതെ മുന്നണി കുഴങ്ങുന്ന സമയത്താണ് തരൂർ ഈ അഭിപ്രായം ഉന്നയിച്ചത്. കൺവീനറെ നിശ്ചയിച്ചാൽ ആ നേതാവിന് ദേശീയ പ്രാധാന്യം കൈവരും എന്നതാണ് പ്രശ്നം. പൊതുവായ ഒരു ലോഗോ നിശ്ചയിക്കുന്ന കാര്യത്തിൽ പോലും ഭിന്നാഭിപ്രായമുണ്ടായി. അങ്ങനെ വരുമ്പോൾ കൺവീനറുടെ കാര്യത്തിൽ എന്തും സംഭവിക്കാം. 14 അംഗ കോ–ഓർഡിനേഷൻ കമ്മിറ്റിയെ പ്രധാന തീരുമാനങ്ങളെടുക്കാൻ നിശ്ചയിച്ചു. ഇനിയും എട്ടു മാസം ബാക്കിയുണ്ടല്ലോ എന്നതാണ് ആശ്വാസവാക്കായി പറയുന്നത്. അതേസമയം ഈ വർഷം അവസാനം തിരഞ്ഞെടുപ്പു നടന്നാൽ എന്തു ചെയ്യും എന്ന ചോദ്യം മുന്നിലുണ്ട്.

ശശി തരൂർ. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)

അങ്ങനെയാണെങ്കിൽ ഉടൻതന്നെ സംസ്ഥാനങ്ങൾ തിരിച്ച് സീറ്റു വിഭജനം നടത്തേണ്ടിവരും. മുംബൈ യോഗത്തിന്റെ തലേന്നാണ്, പ്രധാനമന്ത്രിയാകാൻ യോഗ്യൻ ആംആദ്മി പാർട്ടി കൺവീനൽ അരവിന്ദ് കേജ്‌രിവാൾ ആണെന്ന് എഎപി വക്താവ് പ്രിയങ്ക കാക്കർ പറഞ്ഞത്. എന്നാൽ എന്തെങ്കിലും പദവിക്കു വേണ്ടിയല്ല മുന്നണിയിൽ തന്റെ പാർട്ടി വന്നതെന്ന് കേജ്‌രിവാൾ വ്യക്തമാക്കുന്നു. ബിജെപിയെ പുറത്താക്കുക എന്നതു മാത്രമാണ് ലക്ഷ്യം. മുന്നണിക്കുള്ളിൽ ആഭ്യന്തര പോരാട്ടം നടക്കുന്നുവെന്ന പ്രചാരണം പുറത്തു പരത്തുന്നത് ബിജെപിയാണെന്നും മൂന്നു യോഗങ്ങളിൽ പങ്കെടുത്ത താൻ അത്തരമൊരു തർക്കവും കണ്ടില്ലെന്നും അദ്ദേഹം പറയുന്നു. പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ് നിലപാട് കടുപ്പിക്കുന്നതു വരെയായിരിക്കും കേജ്‌രിവാളിന്റെ മൃദുനിലപാട്.

∙ ആത്മവിശ്വാസത്തോടെ രാഹുൽ

ബിജെപിയെ തോൽപിക്കാൻ മുന്നണി സായുധരാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞുകഴിഞ്ഞു. 60% വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ‌ ഒപ്പമുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഭൂരിപക്ഷം പേരെ പ്രതിനിധീകരിക്കുന്നവർ ഒറ്റക്കെട്ടായി ഈ വേദിയിലിരിക്കുമ്പോൾ എങ്ങനെ തോൽക്കാനാണ്, ഇതായിരുന്നു രാഹുലിന്റെ ചോദ്യം. ശത്രുവിന്റെ ദൗർബല്യവും യുദ്ധവിജയത്തിന് കാരണമാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നത് ബിജെപിക്കാണ്. 40 ശതമാനം വോട്ടുമായി മഹാഭൂരിപക്ഷത്തോടെ രണ്ടുതവണ രാജ്യം ഭരിക്കാൻ അവരെ സഹായിച്ചത് പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ ആണ്. ഐക്യം എന്ന പാറക്കെട്ടിൽ തട്ടി തല്ലിത്തകരുകയായിരുന്നു പ്രതിപക്ഷ പാർട്ടികൾ.

ലഡാക്കിൽ പൊതുയോഗത്തിനു ശേഷം രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർഥിനി (Photo courtesy: X/INDIA_WIN2024)

ഇനി മറ്റൊരു ഊഴം ഇല്ല എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് അനൈക്യം ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയത്. ആ ഒരൊറ്റ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നതിനാലാണ് സംസ്ഥാന ഘടകങ്ങളുടെ മുറവിളി വനരോദനം മാത്രമാകുന്നത്. ഓരോ സംസ്ഥാനത്തും അത് ഘടകങ്ങൾക്ക് വിട്ടുകൊടുക്കണം എന്ന ഉദാര സമീപനം തൽക്കാലം വേണ്ടെന്നു വയ്ക്കുകയാണ് കോൺഗ്രസ്. മുകളിൽനിന്ന് ഐക്യം പ്രഖ്യാപിക്കും അത് അനുസരിക്കണം. മഹാരാഷ്ട്രയിൽ പവാറിന്റെയും ശിവസേനയുടെയും ശക്തിയെ അംഗീകരിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന പാർട്ടി ഘടകത്തിനും ഇതു ബാധകമാകും.

English Summary: Challenges and Opportunities In Front of INDIA Alliance in Confronting BJP- Explained