രോമാവരണമുള്ള ശരീരം സസ്തനികളുടെ എണ്ണം പറഞ്ഞ ലക്ഷണമാണ്. നീണ്ടുവളഞ്ഞ പരിണാമപാതയിലൂടെയുള്ള ദീർഘയാത്രയിൽ ആൾക്കുരങ്ങുകൾ ഇരുകാലികളും രോമാവൃതരുമായ മനുഷ്യരായി. പരിണാമശാസ്ത്ര പിതാവായ ചാൾസ് ഡാർവിനു നീളൻ മുടിയോടു കമ്പമുണ്ടായിരുന്നു. പ്രതിഭയുടെ സൂചകമായി ആർക്കിമിഡീസ് തെ‍ാട്ട് ഐൻസ്റ്റൈൻ വരെയുള്ള പല പ്രമുഖ ശാസ്ത്രജ്ഞരും നീളൻ മുടിയന്മാരായിരുന്നു. പ്രായപൂർത്തിയെത്തിയ മനുഷ്യശരീരത്തിൽ രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രോമകൂപങ്ങളുണ്ട്. അത്രതന്നെ രോമങ്ങളുമുണ്ട്. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 55 മുതൽ 815 വരെ രോമങ്ങളുണ്ട്. മൃഗലോകത്തെ രോമവൈവിധ്യം ശ്രദ്ധേയമാണ്. പൂച്ചയുടെ മീശയും കുതിരയുടെ കുഞ്ചിരോമവും ചെമ്മരിയാടിന്റെ പഞ്ഞിരോമവും കുരങ്ങന്റെ നെ‍ഞ്ചിൻരോമവും വ്യത്യസ്തങ്ങളാണ്. നമ്മുടെ ശരീരത്തിലും രോമരൂപത്തിൽ വലിയ വ്യത്യാസമുണ്ട്. തലമുടി പോലെയല്ല ഇതരഭാഗങ്ങളിലെ രോമത്തിന്റെ പ്രകൃതം. കക്ഷത്തിലും പുരികത്തിലും സ്വകാര്യ ഭാഗങ്ങളിലും വ്യത്യസ്ത രോമരൂപങ്ങളാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ രോമം നേരിയതും കണ്ണിൽപ്പെടാത്തതും വിയർപ്പുഗ്രന്ഥിയുമായി ബന്ധപ്പെടാത്തതുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോമാവരണമുള്ള ശരീരം സസ്തനികളുടെ എണ്ണം പറഞ്ഞ ലക്ഷണമാണ്. നീണ്ടുവളഞ്ഞ പരിണാമപാതയിലൂടെയുള്ള ദീർഘയാത്രയിൽ ആൾക്കുരങ്ങുകൾ ഇരുകാലികളും രോമാവൃതരുമായ മനുഷ്യരായി.   

പരിണാമശാസ്ത്ര പിതാവായ ചാൾസ് ഡാർവിനു നീളൻ മുടിയോടു കമ്പമുണ്ടായിരുന്നു. പ്രതിഭയുടെ സൂചകമായി ആർക്കിമിഡീസ് തെ‍ാട്ട് ഐൻസ്റ്റൈൻ വരെയുള്ള പല പ്രമുഖ ശാസ്ത്രജ്ഞരും നീളൻ മുടിയന്മാരായിരുന്നു. പ്രായപൂർത്തിയെത്തിയ മനുഷ്യശരീരത്തിൽ രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രോമകൂപങ്ങളുണ്ട്. അത്രതന്നെ രോമങ്ങളുമുണ്ട്. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 55 മുതൽ 815 വരെ രോമങ്ങളുണ്ട്. 

ADVERTISEMENT

മൃഗലോകത്തെ രോമവൈവിധ്യം ശ്രദ്ധേയമാണ്. പൂച്ചയുടെ മീശയും കുതിരയുടെ കുഞ്ചിരോമവും ചെമ്മരിയാടിന്റെ പഞ്ഞിരോമവും കുരങ്ങന്റെ നെ‍ഞ്ചിൻരോമവും വ്യത്യസ്തങ്ങളാണ്. നമ്മുടെ ശരീരത്തിലും രോമരൂപത്തിൽ വലിയ വ്യത്യാസമുണ്ട്. തലമുടി പോലെയല്ല ഇതരഭാഗങ്ങളിലെ രോമത്തിന്റെ പ്രകൃതം. കക്ഷത്തിലും പുരികത്തിലും സ്വകാര്യ ഭാഗങ്ങളിലും വ്യത്യസ്ത രോമരൂപങ്ങളാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ രോമം നേരിയതും കണ്ണിൽപ്പെടാത്തതും വിയർപ്പുഗ്രന്ഥിയുമായി ബന്ധപ്പെടാത്തതുമാണ്.  

താരതമ്യപഠനത്തിനായി രോമശാസ്ത്രജ്ഞർ 4 ആൾക്കുരങ്ങുകളുടെയും 8 റീസസ് (RHESUS) കുരങ്ങുകളുടെയും 7 മനുഷ്യമൃതദേഹങ്ങളുടെയും പുറംതെ‍ാലി പരിശോധിച്ചു. രോമകൂപങ്ങളുടെ എണ്ണത്തിൽ കുരങ്ങുകളും മനുഷ്യരും തുല്യരാണ്. പക്ഷേ, നമുക്കു മുടിയും അവയ്ക്കു രോമവും വളരുന്നു. മാത്രമല്ല, മനുഷ്യരുടെ മുടി നിബിഡമായി തലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കഷണ്ടിചികിത്സയിൽ  പറിച്ചുനടലിനു തലയിലെ മുടിതന്നെ വേണം. കാലിലെ രോമം തലയിൽ പ്രതിഷ്ഠിച്ചാൽ മുടിപോലെ വളരില്ല. തലമുടിയെടുത്തു കാലിൽ വച്ചാലും തഥൈവ. വളർച്ച തികച്ചും സ്ഥലസംബന്ധിയാണ്. 

ചെറുതിൽ ചെറുതിനെ കുറിക്കാനായി തലനാരിഴ വീതി എന്ന് ആലങ്കാരികമായി പറയാറുണ്ട്. 20–180 മൈക്രോൺ ആണ് വീതി; ശരാശരി 100.  ഒരു മീറ്ററിന്റെ ദശലക്ഷം ഭാഗങ്ങളിൽ ഒന്നാണ് ഒരു മൈക്രോൺ. മനുഷ്യനു ദിവസേന 50 മുതൽ 100 വരെ തലമുടി നഷ്ടപ്പെടുന്നുണ്ട്. സ്ത്രീകളാണ് ഈ നഷ്ടം കൂടുതൽ അനുഭവിക്കുന്നതെന്നാണ് അമേരിക്കൻ ഡെർമറ്റോളജി അസോസിയേഷന്റെ പക്ഷം. രോമത്തിനു കട്ടി കൂടിയാൽ ബലം കൂടുമെന്ന ധാരണ തെറ്റാണ്. നമ്മുടെ രോമത്തിന്റെ നാലിരട്ടി കട്ടിയുണ്ട് ആനയുടെ രോമത്തിന്. പക്ഷേ, പകുതി ബലമേയുള്ളൂ.

മുഖ്യധാരാ ഗവേഷകർ ഗൗനിക്കാതെ വിട്ട ഒരു മേഖലയായിരുന്നു രോമം. ഇപ്പോൾ രോമശാസ്ത്രം (TRICHOLOGY) വളർന്നു വികസിച്ചിരിക്കുന്നു. ജീവശാസ്ത്രജ്ഞരും സൗന്ദര്യശാസ്ത്രജ്ഞരും ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞരും കുറ്റാന്വേഷകരും പരിസ്ഥിതി ഗവേഷകരും പഠനവുമായി രംഗത്തുണ്ട്. സസ്തനജീവികളിലെ 19,419 ജീനുകളെയും 3,43,598 നിയന്ത്രക സ്ഥാനങ്ങളെയും (REGULATORY REGION)  പഠനവിധേയമാക്കി. 

ADVERTISEMENT

മുടിക്കു കറുപ്പുനിറം കെ‍ാടുക്കുന്നതും കെ‍ാഴിച്ചിലിനു ഹേതുക്കളുമായ ജീനുകളുടെ പിന്നാലെയാണു പരക്കംപാച്ചിൽ. നരയുടെ ചുക്കാൻ പിടിക്കുന്നതും മെലനൻ (MELANIN) എന്ന വർണത്തെ നിയന്ത്രിക്കുന്നതുമായ IRF-4 എന്ന ജീൻ ബദ്ധശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതുപോലെ തന്നെയാണു ചുരുളൻ മുടിയുടെ രഹസ്യംതേടി PRSS-53 എന്ന ജീനിൽ എത്തിയതും. 

നരയുടെ ഒട്ടേറെ രഹസ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആഫ്രിക്കക്കാർക്കു നാൽപതുകളുടെ നടുവിൽ നര തുടങ്ങുന്നു. എന്നാൽ, ഏഷ്യക്കാരിൽ മുപ്പതുകളുടെ നടുവിലും; വെള്ളക്കാരിൽ മുപ്പതുകളുടെ തുടക്കത്തിലും ആരംഭിക്കുന്നു. മനുഷ്യരിൽ നര തുടങ്ങിയാൽപ്പിന്നെ നിൽക്കാതെ തുടരുന്നു. എന്നാൽ, ചിമ്പാൻസിക്കു നര തുടങ്ങിയാലും ഒരു ഘട്ടമെത്തിയാൽ നിലയ്ക്കും, പിന്നെ അതേപടി നിൽക്കും. മാനസിക പിരിമുറുക്കം തല നരപ്പിക്കുന്നു എന്നു കെ‍ാളംബിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പിരിമുറുക്കം അയഞ്ഞാൽ ചില മുടികളിൽ പഴയനിറം തിരിച്ചുവരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. 1793ൽ ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നു തടവിലായ മഹാറാണി മാരി ആന്ത്വനെറ്റ് പെട്ടെന്നു നരബാധയ്ക്കു വിധേയയായി എന്നു കഥയുണ്ട്. ശിരഛേദത്തിനു കെ‍ാണ്ടുപോകുന്നതിന്റെ തലേദിവസം അവരുടെ മുടിയാകെ വെള്ളയായത്രേ...! 

മധ്യവയസ്കർ മനസ്സിരുത്തണം, നരയുടെ തുടക്കത്തിലേക്കു കടക്കാനിരിക്കുന്ന ജീവിതദശയിൽ പിരിമുറുക്കമുണ്ടായാൽ പൂർണനരയിലേക്കു വേഗം വീഴും. ആ വീഴ്ചയിൽനിന്ന് എഴുന്നേൽക്കാനാവില്ല. അതുപോലെ 70 കഴിഞ്ഞ ഒരു വ്യക്തി പിരിമുറുക്കത്തോടു ശക്തമായി വിടപറഞ്ഞാലും കറുപ്പുനിറം തിരിച്ചുകിട്ടില്ല. ചെറുപ്പകാലത്തെ അകാലനരയിൽനിന്നു വിട്ടുനിൽക്കാൻ സമ്മർദരാഹിത്യം സഹായിക്കുന്നു എന്നേ ഗവേഷകർ കണ്ടെത്തിയിട്ടുള്ളൂ.  

കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ലെന്നാണ് ചെ‍ാല്ല്. പക്ഷേ, കഷണ്ടിമരുന്നു തേടിയുള്ള ഗവേഷണം അസൂയാവഹമായി മുന്നേറുന്നു. സർപ്പതൈലം തെ‍ാട്ട് ഒട്ടേറെ രസക്കൂട്ടുകളിലൂടെ കടന്നുവന്നു മിനോക്സിഡിൽ (MINOXIDIL), ഫിനാസ്റ്റെറൈഡ് (FINASTERIDE) എന്നീ കുറിപ്പടികളിലെത്തി. ഓൺ / ഓഫ് സ്വിച്ച് പോലെ പ്രവർത്തിക്കുന്ന ഹിസ്റ്റോൺ ഡൈമെഥിലേയ്സ് (HISTONE DIMETHYLASE) പ്രത്യാശയുടെ കിരണമാണ്. 

പ്രതീകാത്മക ചിത്രം∙ Image Credits: Volodymyr TVERDOKHLIB/ Shutterstock.com
ADVERTISEMENT

ആഗോള കേശസംരക്ഷണ കമ്പോളത്തിന്റെ 2023ലെ മൂല്യം 8,30,000 കോടി രൂപയാണ്. 7 കെ‍ാല്ലം മുന്നോട്ടുപോകുമ്പോൾ 6% വാർഷിക വർധനയോടെ അത് 12 ലക്ഷം കോടിയായി ഉയരും. ഇന്ത്യൻ കമ്പോളത്തിന്റെ ഇക്കെ‍ാല്ലത്തെ കൽപിത മൂല്യം 44,500 കോടി രൂപയാണ്. 2030ൽ അത് 8.8% വാർഷിക വർധനയോടെ 80,000 കോടി രൂപയിലെത്തും. ആഗോള കമ്പോളത്തിലെ വാർഷിക വർധനയെക്കാൾ 3% കൂടുതലാണ് നമ്മുടേത്. ഓർഗാനിക് ഉൽപന്നങ്ങളോടുള്ള മമത കമ്പോളത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. 

മുടി സംസ്കരിക്കുന്ന സംവിധാനം മറ്റെ‍ാരു കമ്പോളമുണ്ടാക്കുന്നു. മുണ്ഡനം ചെയ്ത മുടി ലേലത്തിൽവച്ച് തിരുപ്പതി ക്ഷേത്രം കഴിഞ്ഞ വർഷം 150 കോടി രൂപ നേടി. ആഗോളതലത്തിൽ വർഷത്തിൽ മൂന്നു ലക്ഷം ടൺ മുടി അവശിഷ്ടമായി വരുന്നു. ബ്യൂട്ടി പാർലറുകളും ഹെയർ കട്ടിങ് സലൂണുകളുമാണ് ഉറവിടം. 

കേശാവശിഷ്ടം സംസ്കരിച്ച് വിലപിടിച്ച രാസവസ്തുക്കൾ ഉണ്ടാക്കാം. കെരാറ്റിൻ (KERATIN), മെലനൻ (MELANIN) എന്നീ രണ്ടു രാസവസ്തുക്കളുടെ സ്വർണഖനിയാണ് ഇത്. മെലനനും സ്വർണത്തിനും ഏതാണ്ട് ഒരേ വിലയാണ്, ഗ്രാമിന് 5000 രൂപ. കെരാറ്റിന്റെ വില കിലോഗ്രാമിന് 20,000 രൂപയും. നമ്മുടെ മുടി മാത്രമല്ല, പക്ഷിയുടെ ചിറകുകളും മൃഗത്തിന്റെ രോമവും ലയിപ്പിക്കാൻ ശേഷിയുള്ള ട്രൈമിഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് ലായകം ഗുജറാത്തിലുള്ള ഒരു കേന്ദ്ര ഗവേഷണ സ്ഥാപനം (Central Salt and Marine Chemicals Research Institute) കണ്ടെത്തി പേറ്റന്റ് എടുത്തിട്ടുണ്ട്. 

കേശവർധനയ്ക്കായി നടത്തുന്ന തലനാരിഴകീറിയുള്ള ഗവേഷണങ്ങളുടെയും മുറിച്ചുമാറ്റിയ മുടിയിൽനിന്നു വേർപെടുത്തിയെടുക്കാവുന്ന രാസപദാർഥങ്ങളുടെയും സാധ്യത പറയുന്ന ശാസ്ത്രകഥകൾ രോമാഞ്ചജനകങ്ങളാണ്; രോമാഞ്ചം എന്ന പ്രതിഭാസം രോമശാസ്ത്രത്തിലെ ഒരു കീറാമുട്ടിയായി കിടക്കുമ്പോഴും.

English Summary: The Importance of Hair in Human and Animal Bodies