വെജ് 20, കോഴിക്കാൽചിരി...
എഴുപതു വർഷം മുൻപ് നിർമൽ കുമാർ ബോസ് എഴുതിയ ‘മൈ ഡേയ്സ് വിത് ഗാന്ധി’യിൽ 1946ലെ ക്രിസ്മസ് ദിവസം നവ്ഖാലിയിലായിരിക്കെ ഗാന്ധിജിക്കു ലഭിച്ച സമ്മാനപ്പൊതിയെക്കുറിച്ചു പറയുന്നുണ്ട്. ഫ്രണ്ട്സ് സർവീസ് യൂണിറ്റിന്റെ പ്രവർത്തകർ അയച്ച ആ പൊതിയിൽ ഒരു സോപ്പും ഒരു ടവ്വലും ഒരു ജോഡി െചരിപ്പും ഒരു കുത്തു ചീട്ടും ഒരു പാക്കറ്റ് സിഗരറ്റുമാണ് ഉണ്ടായിരുന്നത്. സമ്മാനങ്ങളോരോന്നും തനിക്കൊപ്പമുണ്ടായിരുന്നവർക്കു വീതിച്ചു നൽകുമ്പോൾ ഗാന്ധിജി, നിർമലിനോടു പറഞ്ഞു: സിഗരറ്റ് പാക്കറ്റ് ജവാഹർലാലിനായി വച്ചേക്കുക. ഗാന്ധിജിയുടെ അടുത്തേക്കു രണ്ടു ദിവസം കഴിഞ്ഞ് എത്തുന്നുണ്ടെന്ന് അന്നു നെഹ്റുവിന്റെ ടെലിഗ്രാം ഉണ്ടായിരുന്നു. നെഹ്റുവിനായി സിഗരറ്റ് മാറ്റിവച്ച നടപടിയിൽ, ആശയങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കാതിരിക്കുകയെന്ന സന്ദേശമുണ്ട്.

തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന ഗാന്ധിവചനം ജി20 സമ്മേളനവേദിയുടെ സമീപസ്ഥലങ്ങളിൽ പലയിടത്തും ബാനർകെട്ടി പ്രദർശിപ്പിച്ചിരുന്നു. സമ്മേളനവേദിയിൽ, രാഷ്ട്രപതി നൽകിയ വിരുന്നിലുൾപ്പെടെ, രാഷ്ട്രങ്ങളുടെ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമുൾപ്പെടെ സസ്യാഹാരം മാത്രം വിളമ്പിയതു വാർത്തയായി. ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന മോദി സർക്കാർ നയത്തിന്റെ ഭാഗമാണ് നടപടിയെന്നു ചിലർ; രാജ്യത്തിന്റെ ഭക്ഷണവൈവിധ്യത്തെ നിരാകരിക്കുന്നതിനൊപ്പം ‘മാംസാഹാരം കഴിക്കുന്ന രാജ്യങ്ങളിൽനിന്നു വരുന്നവർ’ക്കുമേൽ തങ്ങളുടെ ഇഷ്ടഭക്ഷണം അടിച്ചേൽപിക്കുന്ന രീതിയെന്നു മറ്റു ചിലർ.
മറ്റുള്ളവർ എന്തു കഴിക്കണം എന്നു തീരുമാനിക്കാൻ അധികാരമുണ്ടെന്ന മട്ടിൽ ചിലർ പെരുമാറുന്ന കാലത്താണ് ജി20 ഉച്ചകോടിയിലെ മാംസാഹാരരഹിത മെനു ചർച്ചയായത്. രാജ്യത്തെ ചില വിമാന സർവീസുകളിൽ സസ്യാഹാരം മാത്രം വിളമ്പിയാൽ മതിയെന്ന് ഏതാനും വർഷം മുൻപുണ്ടായ തീരുമാനത്തെയും ആ സമീപനത്തിന്റെ മെനുവിൽപെടുത്താം. രാജ്യത്തെ ജനങ്ങളിൽ ഏകദേശം 70% പേരും സസ്യാഹാരം മാത്രമല്ല, മാംസാഹാരവും കഴിക്കുന്നവരാണെന്ന കണക്ക് എതിർവശത്തെഴുതാം.
അതൊക്കെ അവിടെ നിൽക്കട്ടെ. സസ്യവിഭവങ്ങൾ മാത്രം ആഹരിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ ഒരാൾ ഉള്ളുതുറന്നു ചിരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ജോ ബൈഡൻ എന്നാണ്. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ഇപ്പോഴത്തേത് എന്ന് എടുത്തുപറയുന്നത് 2007 മുതലിങ്ങോട്ട് യുഎസ് പ്രസിഡന്റുമാരായിരുന്ന പലരും ആഗ്രഹിച്ചെങ്കിലും സാധിക്കാതിരുന്ന ചിരിയാണ് ബൈഡനു സാധിച്ചത് എന്നതുകൊണ്ടാണ്. അമേരിക്കൻ കോഴിക്കാലുകളുടെ ഇന്ത്യയിലേക്കുള്ള പാത ഏതാണ്ട് പൂർണമായിത്തന്നെ സുഗമമായിരിക്കുന്നു എന്നുറപ്പാക്കിയിട്ടാണ് ബൈഡൻ ഡൽഹിയിലേക്കു വിമാനം കയറിയത്.
അമേരിക്കൻ കോഴിയിറച്ചിക്ക് 2007ൽ ആണ് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. അവരുടെ കോഴി കഴിക്കുന്ന ഇന്ത്യക്കാർക്ക് ഏവിയൻ ഫ്ലൂ ബാധിക്കാൻ ഇടയുണ്ടെന്ന ആശങ്കയായിരുന്നു പറഞ്ഞ കാരണം. ഇന്ത്യൻ വിപണിയിൽനിന്നു കൊത്തിപ്പെറുക്കാൻ വിദേശകോഴിയെ അനുവദിക്കുന്നത് ഇവിടുത്തെ കോഴിക്കർഷകരെയും കോഴിത്തീറ്റ നിർമാതാക്കളെയും ഇവരുടെയൊക്കെ തൊഴിലാളികളെയും ബാധിക്കുമെന്നതായിരുന്നു യഥാർഥ ആശങ്ക. അമേരിക്ക പ്രതിഷേധിച്ചു, തർക്കിച്ചു. അവർ കോഴിക്കാര്യം ലോക വ്യാപാരസംഘടനയിൽ പരാതിയാക്കി. ഇന്ത്യ പതുങ്ങിയില്ല.
ഇന്ത്യയുടെ ഏവിയൻ ഫ്ലൂ ആശങ്കയ്ക്കു ശാസ്ത്രീയാടിത്തറ ഇല്ലെന്ന്, ആദ്യ മോദി സർക്കാരിന്റെ കാലത്ത്, 2014 ഒക്ടോബറിൽ വ്യാപാര സംഘടന പറഞ്ഞു. അതു കേട്ടഭാവം നടിക്കാതെ ഇന്ത്യ നടന്നപ്പോൾ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി. ഒടുവിൽ, ഏതാണ്ടൊരു നാലു വർഷം മുൻപാണ്, 100% നികുതിയോടെ അമേരിക്കൻ കോഴിക്കാലുകൾക്ക് ഇന്ത്യയിലിറങ്ങാം എന്നു തീരുമാനമായത്. അപ്പോഴും, നികുതി ഇതര നിയന്ത്രണങ്ങൾ എപ്പോൾ വേണമെങ്കിലും പ്രയോഗിക്കുമെന്ന ഇന്ത്യൻ നിലപാടിൽ മാറ്റമുണ്ടായില്ല. അതു വ്യാപാര സംഘടനയിലെ തർക്കവിഷയമാക്കി ഇന്ത്യ നിലനിർത്തി. അതിനാൽ, ഇന്ത്യൻ വിപണി പ്രവചനാതീത സ്വഭാവമുള്ളതെന്ന് അമേരിക്കയിലെ കോഴിക്കച്ചവടക്കാർ വിലയിരുത്തി.
കഴിഞ്ഞ മാസമാണ് കോഴിത്തർക്കം അവസാനിപ്പിക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ബൈഡൻ ഇന്ത്യയിലേക്കു പോന്ന ദിവസം യുഎസിന്റെ വ്യാപാര പ്രതിനിധി കാതറിൻ തായ് പ്രഖ്യാപിച്ചു: ഇന്ത്യയും യുഎസുമായി വ്യാപാരസംഘടനയിൽ ഉണ്ടായിരുന്ന അവസാനത്തെ തർക്കവും അവസാനിപ്പിക്കാൻ തീരുമാനമായിരിക്കുന്നു; ശീതികരിച്ച ടർക്കി, താറാവ് മാംസങ്ങൾക്കും ശീതീകരിച്ചതും അല്ലാത്തതുമായ ക്രാൻബെറി, ബ്ലൂബെറി പഴങ്ങൾക്കുമുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
കോഴിക്കാലെന്ന ഒരു പൂവ് ചോദിച്ചവർക്ക് ടർക്കിയും താറാവുമൊക്കെ ചേർത്തൊരു പൂക്കാലമാണ് ഇന്ത്യ നൽകിയത്. നയതന്ത്രജ്ഞരുടെ ഭാഷയിൽ, അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. അതിലാണ് യഥാർഥത്തിൽ അതിഥി ദേവോ ഭവഃ മനോഭാവമുള്ളത്. കാരണം, പകരമായി ഇന്ത്യയ്ക്ക് യുഎസ് എന്ത് ആനുകൂല്യങ്ങളാണ് നൽകിയത്? പൂജ്യം. ഇന്ത്യയിൽനിന്നുള്ള പല കയറ്റുമതികൾക്കും ഇളവു ലഭിക്കുന്നതിനുള്ള സംവിധാനം ഡോണൾഡ് ട്രംപിന്റെ കാലത്ത് നിർത്തലാക്കിയിരുന്നു. അതു പുനഃപരിശോധിക്കണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടതാണ്. അമേരിക്കക്കാർ ഇതുവരെ അനങ്ങിയിട്ടില്ല.
വ്യാപാരസംഘടനയിലെ തർക്കങ്ങളെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ആ മഹാമനസ്സിനു പകരമായി നിങ്ങൾക്കിതിരിക്കട്ടെ എന്നു പറയാൻ അമേരിക്ക തയാറായില്ല. വ്യാപാരത്തർക്കങ്ങളെല്ലാം അവസാനിച്ചതോടെ ഇനി ഇന്ത്യയുമായി സകല മേഖലകളിലും വ്യാപാരത്തിലേർപ്പെടാൻ അമേരിക്കക്കാർ വലിയ ഉത്സാഹം കാണിക്കും, അതു കയറ്റുമതി വരുമാനത്തിൽ വലിയ വർധനയുണ്ടാക്കും തുടങ്ങിയ പ്രത്യാശാവചനങ്ങൾ മാത്രമുണ്ട് തൽക്കാലം നമുക്കു മിച്ചം. കോഴിക്കാലുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ നൂറു ശതമാനം നികുതി നൽകിയാലും അമേരിക്കക്കാർക്കു ലാഭമേയുള്ളൂവെന്നൊരു വാദമുണ്ട്.
കൊഴുപ്പുകുറഞ്ഞ കോഴിഭാഗങ്ങളോടാണ് അമേരിക്കക്കാർക്കു പ്രിയമെന്നതിനാൽ കാലുകൾ അവർക്കുവേണ്ട എന്നതാണ് അതിനു പറയുന്ന കാരണം.അങ്ങനെയല്ല, കാലുകൾക്കും അമേരിക്കയിൽ ഡിമാൻഡുണ്ട് എന്നു പറയുന്നവരുണ്ട്. ടർക്കി, താറാവ് മാംസാഹാരികൾ ഇന്ത്യയിൽ തീർത്തും കുറവാണ്; അതുകൊണ്ടുതന്നെ അവയുടെ നികുതി കുറച്ചതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ലെന്നാണ് മറ്റൊരു വാദം. അവിടെ, നല്ല ലാഭമില്ലാത്ത കാര്യങ്ങൾക്ക് അമേരിക്കക്കാർ മെനക്കെടാറില്ലെന്ന കാലാതീത സത്യത്തെ വിശ്വസിക്കാം; മറ്റുള്ളവരെ രുചികൾ ശീലിപ്പിക്കാൻ അവർക്കുള്ള കഴിവിലും.
ജി20 ഉച്ചകോടിയിൽ വിദേശികളെ സസ്യാഹാരം കഴിപ്പിച്ചുവിട്ടതിലുള്ള ആഹ്ലാദത്തിന്റെ ക്ഷീണമകലുമ്പോൾ നമുക്ക് അമേരിക്കൻ കോഴിക്കാലുകളും ടർക്കി, താറാവ് മാംസങ്ങളുമൊക്കെ ചേർത്ത് ചെറുധാന്യവിഭവങ്ങൾ തയാറാക്കുന്നതെങ്ങനെയെന്നു പഠിക്കാം.
English Summary : Desheeyam Column on How India Relaxed Import Restrictions of US Chicken