ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.

ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... 

എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. 

ADVERTISEMENT

മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു. എന്നാൽ ഏഷ്യകപ്പിൽ ഫൈനൽ കാണാതെ സൂപ്പർ ഫോറിലെ അവസാന സ്ഥാനക്കാരായി പുറത്തായശേഷം പാക്കിസ്ഥാന്റെ കഥ മാറി. ഇത്തവണ ലോകകപ്പ് നേടും എന്ന ആത്മവിശ്വാസം പോയെന്നു മാത്രമല്ല, ടീമിൽ തന്നെ പടലപ്പിണക്കങ്ങൾ ആരംഭിച്ചു. 

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന മത്സരത്തിനിടെ സഹതാരങ്ങളോട് സംസാരിക്കുന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. (File Photo by Farooq NAEEM / AFP)

പ്രധാന താരങ്ങൾക്കു പരുക്കേൽക്കുക കൂടി ചെയ്തതോടെ ടീം മാനേജ്മെന്റും സമ്മർദത്തിലാണ്. ആരാധകർ വെറുതേയിരിക്കുമോ. എല്ലാ ദുഃഖങ്ങൾക്കും ബദലായി സ്വന്തം ക്രിക്കറ്റ് ടീമിനെ സ്നേഹിക്കുന്ന ആരാധകരുടെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. ഇന്ത്യയോടും പിന്നീട് ശ്രീലങ്കയോടും ഏറ്റ തോൽവി അവർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ക്യാപ്റ്റനെ മാറ്റണമെന്ന മുറവിളികൾ വരെ തുടങ്ങിക്കഴിഞ്ഞു.

∙ നേപ്പാളിനെ തകർത്തു, ഇന്ത്യയെ വിറപ്പിച്ചു

നേപ്പാളിനെ തകർത്തു വിട്ടാണ് പാക്കിസ്ഥാൻ ഏഷ്യകപ്പ് തുടങ്ങിയത്. ക്യാപ്റ്റൻ ബാബറിന്റെ സെഞ്ചറിയും ഷദബ് ഖാന്റെ 4 വിക്കറ്റ് നേട്ടവുമായിരുന്നു പ്രത്യേകത. ഇന്ത്യയുമായി ലീഗ് സ്റ്റേജിൽ നടന്ന മത്സരത്തിലും മികച്ച തുടക്കമാണ് അവർക്കു കിട്ടിയത്. ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഇന്ത്യൻ ഓപ്പണർമാരെ വെള്ളം കുടിപ്പിച്ചു. 

ADVERTISEMENT

മുൻ ലോകകപ്പിലെ തനിയാവർത്തനം എന്നു തോന്നിക്കും വിധം ശുഭ്മൻ ഗില്ലും രോഹിത് ശർമയും വിരാട് കോലിയും കൂടാരം കയറിയതോടെ ഇന്ത്യ സമ്മർദത്തിലായി. പിന്നീട് ഇഷൻ കിഷനും ഹാർദിക് പാണ്ഡ്യയും വളരെ ഉത്തരവാദിത്തത്തോടെ കളിച്ചാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ നൽകിയത്. മഴ എത്തിയതോടെ പാക്കിസ്ഥാന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. സൂപ്പർ ഫോറിൽ ബംഗ്ലദേശിനെ 7 വിക്കറ്റിനു തകർത്ത് പാക്കിസ്ഥാൻ കരുത്തുകാട്ടി.

∙ ഇന്ത്യ തകർത്തു, ടീമിനെത്തന്നെ

പരുന്തിനെപ്പോലെ റാകിപ്പറക്കുന്ന ഷഹീൻ ഷാ അഫ്രീദിയും വിക്കറ്റ് അടിയറവുവച്ചു മടങ്ങുന്ന ഇന്ത്യൻ മുൻനിരയും; സമീപകാല ഇന്ത്യ– പാക്ക് പോരാട്ടങ്ങളുടെ തിരക്കഥ ആവർത്തിക്കുമെന്നു ഭയന്ന ഇന്ത്യൻ ആരാധകരെ തുള്ളിച്ചാടിക്കുന്നതായിരുന്നു ശുഭ്മൻ ഗില്ലും രോഹിത് ശർമയും സൂപ്പർ ഫോറിൽ നൽകിയ തുടക്കം. മഴ മൂലം രണ്ടു ദിവസമായി നടന്ന മത്സരത്തിൽ വിരാട് കോലിയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ചറികളുടെ പിൻബലത്തിൽ ഇന്ത്യ 352 റൺസാണ് അടിച്ചുകൂട്ടിയത്. 

രോഹിത്തും ഗില്ലും അർധസെഞ്ചറികൾ നേടി. ഷഹീൻ അഫ്രീദിക്ക് 10 ഓവറിൽ 79 റൺസാണ് വഴങ്ങേണ്ടി വന്നത്. പാക്കിസ്ഥാന്റെ മറുപടി 32 ഓവറിൽ വെറും 128 റൺസിൽ ഒതുങ്ങി. 5 വിക്കറ്റുമായി കുൽദീപ് യാദവ് അന്തകനായപ്പോൾ, പാക്കിസ്ഥാൻ മനസ്സിലാക്കി, മികച്ചൊരു സ്പിന്നറില്ലാത്തതിന്റെ ദുർഗതി. അവരുടെ മെയിൻ സ്പിന്നർ ഷദബ് ഖാൻ ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയേ അല്ലായിരുന്നു.

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്ക് താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (Photo by FAROOQ NAEEM / AFP)
ADVERTISEMENT

ഇന്ത്യയോടേറ്റ തോൽവിയുടെ ആഘാതം പാക്കിസ്ഥാന്റെ ‘സെറ്റ്’ ടീമിനെ പൊളിക്കുന്നതിലേക്ക് നയിച്ചു. 4 മാറ്റങ്ങളുമായാണ് അവർ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിനിറങ്ങിയത്. മുഹമ്മദ് റിസ്‌വാന്റെ മികച്ച ഇന്നിങ്സിലൂടെ അവർ പൊരുതാവുന്ന സ്കോർ നേടിയെങ്കിലും അവസാന പന്തിൽ പരാജയം ഏറ്റുവാങ്ങി. ഫഖർ സമാനും ഇമാം ഉൾ ഹഖുമടക്കമുള്ള സീനിയർ ബാറ്റർമാർ ഫോം മങ്ങിയതും മൂർച്ചയില്ലാത്ത സ്പിൻ ബോളിങ്ങുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

∙ നസീംഷായ്ക്ക് പരുക്ക്

പാക്കിസ്ഥാനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക സ്റ്റാർ ബോളർ നസീം ഷായ്ക്ക് തോളിനേറ്റ പരുക്കുതന്നെയായിരിക്കും. അഫ്രീദിക്കും ഹാരിസ് റൗഫിനുമൊപ്പം 140 – 150 വേഗത്തിൽ പന്തെറിയുന്ന നസീം ഷാ ഓപ്പണിങ് സ്പെല്ലിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള ബോളറാണ്. എത്രയെറിഞ്ഞാലും വേഗം കുറയാത്ത നസീം, വാലറ്റത്തെ മികച്ച ബാറ്റർ കൂടിയാണ്. 

പാക്കിസ്ഥാൻ താരം നസീം ഷാ. (Photo by Ishara S. KODIKARA / AFP)

അവസാന ഓവറുകളിൽ സിക്സും ഫോറും അടിച്ച് ടീമിനെ ജയിപ്പിക്കാൻ കെൽപ്പുള്ള യുവാവ്. ലോകകപ്പ് ടീമിൽ ഏറെക്കുറെ നസീം ഉണ്ടാകില്ലെന്നു തന്നെ അറിയുന്നു. പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം. തുടർച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന നസീം ഷായ്ക്ക് വിശ്രമക്കുറവാണ് വിനയായതെന്ന് ആക്ഷേപമുണ്ട്. ഏഷ്യക്കപ്പിനിടെയും വേദനയുണ്ടെന്ന താരത്തിന്റെ പരാതി പരിഗണിക്കാതെ കളിപ്പിച്ചതോടെ പരുക്ക് ഗുരുതരമായി.

∙ ടീമിൽ തർക്കം

ശ്രീലങ്കയോട് തോറ്റ് പുറത്തായതോടെ ക്യാപ്റ്റൻ ബാബർ അസം ചൂടിലായിരുന്നു. ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങൾ ഉണ്ടായതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീനിയർ താരങ്ങൾ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് ടീം മീറ്റിങ്ങിൽ ബാബർ കുറ്റപ്പെടുത്തുമ്പോൾ നന്നായി കളിച്ചവരെ അഭിന്ദിക്കാത്തതെന്ത് എന്ന് ഷഹീൻ ഷാ അഫ്രീദി ഇടയിൽ കയറിപ്പറഞ്ഞത് ബാബറിന് രസിച്ചില്ല. 

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയോട് 2 വിക്കറ്റിന് പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസം പവലിയനിലേക്ക് മടങ്ങുന്നു. (Photo by ISHARA S.KODIKARA / AFP)

വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ ഇടയിലെത്തിയാണ് സാഹചര്യം ശാന്തമാക്കിയതെന്നു പറയപ്പെടുന്നു. തോൽവിക്കുശേഷം ബാബർ ടീം അംഗങ്ങളുമായി അകൽച്ചയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ ടീമിനെ പ്രചോദിപ്പിക്കാൻ കഴിയാത്ത ബാബർ അസമിനെ മാറ്റി ഷഹീൻ അഫ്രീദിയെ ക്യാപ്റ്റനാക്കണമെന്ന വാദവുമായി പാക്ക് ആരാധകരിൽ ഒരു വിഭാഗം രംഗത്തെത്തി. 

ഏഷ്യക്കപ്പും നേടി, ലോകകപ്പ് കളിക്കാനായി തന്റേടത്തോടെ ഇന്ത്യയിലേക്ക് വിമാനം കയറാൻ ഒരുങ്ങിയ ടീമിനു വന്നു പെട്ട അവസ്ഥയിതാണ്. രണ്ടേ രണ്ട് പരാജയങ്ങൾ വരുത്തിവച്ച വിന. ഇതുകൊണ്ടൊന്നും പക്ഷേ പാക്കിസ്ഥാനെ എഴുതിത്തള്ളാൻ പറ്റില്ല. തിരിച്ചുവരാൻ കെൽപ്പുള്ള ടീം തന്നെയാണ് ബാബർ അസമിന്റേത്.

∙ ഇന്ത്യ ഒരുങ്ങിയോ?

ലോകകപ്പിന് ഇറക്കാൻ കഴിയുന്ന ഫൈനൽ ഇലവനിലേക്ക് ഇന്ത്യ ഏറെക്കുറെ അടുത്തത് ഏഷ്യകപ്പിൽ കളിച്ചതോടെയാണ്. സ്പിൻ വിഭാഗത്തിൽ പോരായ്മകളുണ്ടെങ്കിലും അന്തിമ ഇലവനിലേക്കുവേണ്ട 8–9 താരങ്ങളുടെ കാര്യത്തിലെങ്കിലും ഉത്തരം നൽകുന്നതായിരുന്നു ഏഷ്യകപ്പ്. 

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, വിരാട് കോലി എന്നിവർ. ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയുമായി നടക്കുന്ന ഏകദിന പരമ്പരയുടെ ആദ്യ 2 മത്സരങ്ങളിലും ഇവർ മൂവരും ഇല്ലാതെയാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. (Photo by FAROOQ NAEEM / AFP)

ഈ ടീമിന് ഒന്നുകൂടെ സെറ്റാകാൻ അവസരം നൽകുന്നതായിരുന്നു 3 മത്സരങ്ങളടങ്ങിയ ഓസ്ട്രേലിയ പരമ്പര. എന്നാൽ ലോകകപ്പിനു തൊട്ടുമുൻപുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയത് അദ്ഭുതപ്പെടുത്തുന്നതാണ്. വിശ്രമം നൽകാനായിരുന്നുവെങ്കിൽ പിന്നെ ലോകകപ്പിന്റെ പടിവാതിലിൽ ഇങ്ങനെയൊരു പരമ്പരയുടെ ആവശ്യമെന്തായിരുന്നു?

∙ ഹാ, വീണ്ടും അശ്വിൻ!

ലോകകപ്പ് അടുക്കുമ്പോൾ ആർ.അശ്വിനെ ഓർക്കുന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. 2017നു ശേഷം വെറും രണ്ട് ഏകദിനം മാത്രം കളിച്ചിട്ടുള്ള അശ്വിനെ ഓസ്ട്രേലിയൻ പരമ്പരയിലേക്കാണ് ടീമിലെത്തിച്ചിട്ടുള്ളത്. അശ്വിന്റെ കഴിവിലും ഓഫ് സ്പിന്നർ ടീമിൽ വരുത്തുന്ന സന്തുലിതാവസ്ഥയിലുമൊന്നും ആർക്കും സംശയമില്ല, പക്ഷേ ലോകകപ്പിനു രണ്ടാഴ്ച മുൻപ് മാത്രം അദ്ദേഹത്തെ ടീമിലെടുക്കാൻ കാരണമെന്തായിരിക്കും? 

ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. (File Photo by: Rick Rycroft / AP)

ലോകകപ്പ് ടീമിന്റെ പ്ലാനിലേ ഇല്ലായിരുന്ന താരമാണ് അശ്വിൻ. ഇക്കാലമത്രയും നല്ല ടീമിനായി പരീക്ഷണം നടത്തിയ ദ്രാവിഡ് ഒരു ഘട്ടത്തിലും അശ്വിനെ ഓർത്തതു പോലുമില്ല. എന്തിന്, ഏഷ്യകപ്പിലെങ്കിലും എടുക്കാമായിരുന്നില്ലേ? ഇങ്ങനെയാണോ ലോകകപ്പ് തിരിച്ചുപിടിക്കാനൊരുങ്ങുന്ന ടീമിന്റെ തയാറെടുപ്പ്?

∙ ഇതൽപ്പം കടന്നുപോയി

ഇഷ്ടമുള്ള മാഷിന്റെ കയ്യിൽനിന്ന് തല്ലുവാങ്ങിയാൽ വേദന കൂടുമെന്നു പറയുന്നതുപോലെയാണ് സഞ്ജു സാംസണിന്റെ കാര്യം. സഞ്ജുവിലെ പ്രതിഭയെ വളരെ നേരത്തേ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളാണ് രാഹുൽ ദ്രാവിഡ്. ദ്രാവിഡ് രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന കാലത്തേയുള്ള ബന്ധം. അദ്ദേഹം പരിശീലകനായിരിക്കുമ്പോൾ താൻ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഫോർമാറ്റിൽ കരിയറിലെ ഏറ്റവും വലിയ അവഗണന നേരിടേണ്ടി വന്നിരിക്കുകയാണ് സഞ്ജുവിന്. ചീഫ് സിലക്ടർ അജിത് അഗാർക്കർ ആണെങ്കിലും ദ്രാവിഡിന് ഒരു റോളുമില്ലെന്നു പ്രതീക്ഷിക്കാമോ?

ഇന്ത്യൻ താരം സഞ്ജു സാംസൺ സഹതാരം യുസ്‌വേന്ദ്ര ചെഹലിനൊപ്പം. (Photo by Punit PARANJPE / AFP)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോൾ സഞ്ജു അതിലില്ലായിരുന്നു. ലോകകപ്പിനുള്ള ടീമിൽ ബാക് അപ് ആയെങ്കിലും പരിഗണിക്കുന്നതിനാലാകാം എന്നാണ് അപ്പോൾ തോന്നിയത്. എന്നാലിപ്പോൾ ഗെയിംസ് ടീം ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിനെ ഓസ്ട്രേലിയ പരമ്പരയിൽ ഉൾപ്പെടുത്തിയപ്പോൾ പോലും സഞ്ജുവിനെ പുറത്തുനിർത്തി. കളിക്കണക്കിലും പരിചയസമ്പത്തിലും സഞ്ജുവിനെക്കാൾ പിറകിലുള്ളവരൊക്കെ ടീമിലുണ്ട്. 

കിട്ടിയ എല്ലാ അവസരങ്ങളും മുതലാക്കുന്നതിൽ സഞ്ജു വിജയിച്ചില്ലെന്നു സമ്മതിക്കാം. എങ്കിലും ഏകദിന ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാതെ 2 ഏകദിനം മാത്രം കളിച്ചിട്ടുള്ള ഗെയ്ക്ക്‌വാദിനെയെടുത്തതിന് ഒരു ന്യായീകരണവുമില്ല. സഞ്ജുവിനെ ഏകദിന ഫോർമാറ്റിൽ ഇനി വേണ്ട എന്നാണ് തീരുമാനമെങ്കിൽ ലോകകപ്പിനു ശേഷത്തേക്കെങ്കിലും അത്തരം തീരുമാനം നീട്ടാമായിരുന്നല്ലോ, ടീമിലെങ്കിലും എടുക്കാമായിരുന്നില്ലേ? ഇന്ത്യയ്ക്കായി കളിച്ചവർ തന്നെ പ്രതിഭാധനനായ മറ്റൊരു കളിക്കാരന്റെ ആത്മവിശ്വാസം കെടുത്തുന്ന കാഴ്ച...

English Summary: Can the Pakistan Cricket team, which performed poorly in the Asia Cup tournament, perform well in the ODI World Cup?