ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.

ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. 

 

പി.കെ.ശ്രീമതി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു. 

 

∙ നീണ്ട കാത്തിരിപ്പിനു ശേഷം വനിതാ ബിൽ പാസായിരിക്കുന്നു. അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയ്ക്ക് ഇതു സന്തോഷകരമായ മൂഹൂർത്തമല്ലേ? 

 

വൃന്ദ കാരാട്ടും പി.കെ.ശ്രീമതിയും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഈ ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം പറയാനാണെങ്കിൽ സന്തോഷം തന്നെയാണ്. വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു, അതിൽ സന്തോഷംതന്നെ. എന്നാൽ പത്താം വർഷത്തിലേക്കു കടക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി അവസാന നിമിഷം ഇതു ചെയ്യുമ്പോൾ അതു ബിൽ പാസാക്കിയെന്ന മേനി നടിക്കാൻ മാത്രമല്ലേ എന്ന സംശയിക്കാവുന്ന ഉള്ളടക്കം കാണുന്നുണ്ട്. യഥാർഥത്തിൽ നടപ്പാക്കാനാണോ അതോ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഗൂഢ നീക്കമാണോ എന്ന സന്ദേഹം സ്വാഭാവികമായും ഉണ്ടാകും. 

 

∙ മുൻകാല സർക്കാരുകളൊന്നും ചെയ്യാത്തത് ബിജെപി സർക്കാർ നടപ്പാക്കിയല്ലോ എന്നു ചൂണ്ടിക്കാട്ടുന്നവരില്ലേ? 

 

ADVERTISEMENT

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രാജ്യസഭയിൽ യുപിഎ സർക്കാർ പാസാക്കുകയും ലോക്സഭയിൽ അതിനു കഴിയാതെ വരുകയും ചെയ്ത ബിൽ പാസാക്കി എന്നാണല്ലോ ബിജെപി ഇപ്പോൾ അവകാശപ്പെടുന്നത്. പക്ഷേ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഒരു തവണ പോലും അത് അവർ പരിഗണിച്ചില്ല. ആ കാലയളവിൽ ഞാനും ലോക്സഭാംഗമായിരുന്നു. എല്ലാ വനിതാദിന വേളയിലും ഇക്കാര്യം ഞങ്ങൾ കൂടുതൽ ശക്തമായി ആവശ്യപ്പെട്ടു വരാറുണ്ട്. അതിന് ഒരു മറുപടി പോലും നൽകാൻ അവർ തയാറായില്ല. 

പി.കെ.ശ്രീമതി (ഫയൽ ചിത്രം: മനോരമ)

 

അന്നൊന്നും തോന്നാതിരുന്ന കാര്യം ഈ സർക്കാരിന്റെ അ‍ഞ്ചാം വർഷം മാത്രം നടപ്പാക്കാൻ തയാറായത് നിഷ്കളങ്കമായി കരുതാൻ കഴിയില്ല. നേരത്തേ പാസാക്കിയിരുന്നെങ്കിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വനിതകൾക്ക് അർഹമായ സീറ്റുകൾ നിയമസഭയിലും പാർലമെന്റിലും ഇതിനകം ലഭിച്ചു തുടങ്ങുമായിരുന്നല്ലോ. ആ അവസരം നഷ്ടപ്പെടുത്തിയതിന്റ ഉത്തരവാദിത്തവും കഴിഞ്ഞ പത്തു വർഷമായി ഭരിക്കുന്നവർക്കു തന്നെയല്ലേ? 

അച്ചു ഉമ്മനെതിരെ ചിലർ നടത്തിയ പ്രചാരണത്തോട് ഞാനോ എന്റെ പാർട്ടിയോ യോജിക്കുന്നില്ല. സൈബർ ആക്രമണം ആരു നടത്തിയാലും അത് ശരിയല്ല.

 

∙ മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയായാലേ വനിതാ സംവരണം നടപ്പാകൂ. അതുകൊണ്ടുതന്നെ നീണ്ടുപോകാനാണ് സാധ്യത. യഥാർഥത്തിൽ പാർട്ടിയുടെയും അസോസിയേഷന്റെയും വിശകലനം എന്താണ്? 

 

വി.എസ്.അച്യുതാനന്ദനൊപ്പം പി.കെ.ശ്രീമതി (ഫയൽ ചിത്രം: മനോരമ)

അത് ഒരു പ്രശ്നംതന്നെയാണ്. എന്തുകൊണ്ടാണ് ഇതു നേരത്തേ പാസാക്കാതിരുന്നത്? ഇപ്പോൾ പാസാക്കിയിട്ടും നടപ്പിലാക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്? വേണമെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കാമല്ലോ. മണ്ഡല പുനർനിർണയം അവിടെ നിൽക്കട്ടെ. നിലവിലുള്ള മണ്ഡലങ്ങളിലെ 33% സ്ത്രീകൾക്കു മാറ്റിവയ്ക്കുന്നതിന് എന്താണു തടസ്സം? ബിജെപി സർക്കാർ ആത്മാർഥമായിട്ടാണ് ഇതു ചെയ്യുന്നതെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽതന്നെ നടപ്പാക്കുകയാണ് വേണ്ടത്. തിരക്കിട്ട് എത്രയോ ബില്ലുകൾ ഇവർ നടപ്പിലാക്കിയിരിക്കുന്നു. ആ പാത തിരഞ്ഞെടുക്കാൻ ബിജെപി തയാറുണ്ടോ? ബിൽ ഇപ്പോൾത്തന്നെ വൈകി എത്തുന്ന നീതിയാണ്. വീണ്ടും അതു നിഷേധിക്കരുത്. 

 

∙ ബിൽ എത്രയും വേഗം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികളിലേക്ക് നീങ്ങാൻ ആലോചിക്കുന്നുണ്ടോ? 

 

പി.കെ.ശ്രീമതിയും പിണറായി വിജയനും (ഫയൽ ചിത്രം: മനോരമ)

വനിതാസംവരണ മുദ്രാവാക്യം ഉന്നയിച്ച് ഞങ്ങൾ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് ഞങ്ങൾ നടത്തുന്ന സമരത്തിന്റെ ആവശ്യങ്ങളിൽ ഒന്ന് 33% സംവരണം വരുന്ന തിരഞ്ഞെടുപ്പുകളിൽ നടപ്പാക്കുക എന്നതാണ്.

 

∙ 33% സംവരണം കൊണ്ടു തൃപ്തരാണോ? 

 

അല്ല. 50% സ്ത്രീകൾക്കു മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ അങ്ങനെയാണല്ലോ. 1995 ൽ തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയതിനെ തുടർന്നും ഈ ആവശ്യം ഞങ്ങൾ ഉന്നയിക്കുകയും 2008 ൽ എൽഡിഎഫ് സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. പൊതു സീറ്റിലും സ്ത്രീകൾക്കു മൽസരിക്കാം എന്നിരിക്കെ യഥാർഥത്തിൽ സ്ത്രീകളുടെ വിഹിതം 50 ശതമാനത്തിൽ കൂടുതലായി. സ്ത്രീകൾക്ക് പകുതി സീറ്റ് സംവരണം ആദ്യം നടപ്പാക്കിയത് കേരളമാണ്. യഥാർഥത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതിൽ മടിച്ചു നിന്നത്. 

 

വൃന്ദ കാരാട്ടും പി.കെ.ശ്രീമതിയും (ചിത്രം: മനോരമ)

സ്വന്തം സംസ്ഥാനങ്ങളിൽ ഇങ്ങനെ ഒരു മനോഭാവം കാട്ടിയവരാണ് ഇപ്പോൾ വനിതാ ബിൽ പാസാക്കാൻ നിർബന്ധിതരായത്. സ്ത്രീകളെ സ്വാധീനിച്ച് വോട്ടു തട്ടാനുള്ള ഗിമ്മിക്കും പുകമറയുമാണ് എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ബിൽ പാസാക്കിയതും. അല്ലെങ്കിൽ എന്തു ബുദ്ധിമുട്ട് സഹിച്ചാലും അടുത്ത തിരഞ്ഞെടുപ്പിൽ മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം. 546 മണ്ഡലങ്ങളിൽ മൂന്നിലൊന്നിൽ സ്ത്രീകളെ ആക്കാമല്ലോ. ആദ്യഘട്ടത്തിൽ അതു മതി. ആത്മാർഥത ഉണ്ടെങ്കിൽ ആ രൂപത്തിൽ തെളിയിക്കാൻ മുന്നോട്ടു വരട്ടെ. അപ്പോൾ ഞങ്ങൾ അതിനെ നൂറു ശതമാനം സ്വാഗതം ചെയ്യും.

 

∙ 33% സംവരണം ആദ്യം പാർട്ടി പദവികളിൽ നടപ്പാക്കേണ്ടേ? 

 

2019ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ പ്രചാരണത്തിനിടെ പി.കെ.ശ്രീമതി (ഫയൽ ചിത്രം: മനോരമ)

എല്ലാ രാഷ്ട്രീയ പാർട്ടികളിലും വലിയ ഭൂരിപക്ഷം പുരുഷന്മാരാണല്ലോ. സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ രാഷ്ട്രീയപാർട്ടികളിലേക്കു വരാറില്ല. അനുപാതത്തിലെ ആ വ്യത്യാസം കൂടി പലപ്പോഴും പാർട്ടികൾക്കു കണക്കിലടുക്കേണ്ടി വരും. 33% നടപ്പിലാക്കാൻ കഴിയുമെങ്കിൽ അതു നല്ലതാണ്. 

 

∙ പക്ഷേ ബിജെപി 33% സംവരണം പാർട്ടിക്കുള്ളിൽ നടപ്പാക്കുന്നുണ്ടല്ലോ? 

 

എന്നിട്ട് ബിജെപിയിലെ ഏതു വനിതാ നേതാവിനെ അറിയാം, നമുക്ക്? ഒരു ശോഭ സുരേന്ദ്രനെ അറിയാം. വേറെ ഏതു ബിജെപി വനിതാ നേതാവുണ്ട് എല്ലാവർക്കു പരിചിതയായി? ഒരാളുടെ പേരു പറയൂ. അതേസമയം പുരുഷ നേതാക്കളെ എല്ലാവർക്കും അറിയാമല്ലോ. മിക്ക പാർട്ടികളിലും ഈ വ്യത്യാസമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കു പിന്നാലെ നിയമസഭയിലും പാർലമെന്റിലും സംവരണം വരുമ്പോൾ കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്കും ശ്രദ്ധയിലേക്കും വരും. നിയമസഭയിലും പാർലമെന്റിലും അംഗങ്ങളായ സ്ത്രീകളെ ആരെങ്കിലും മാറ്റിനിർത്തുന്നുണ്ടോ? പുരുഷന്മാർക്ക് ഒപ്പം അല്ലെങ്കിൽ കൂടുതൽ പ്രാഗത്ഭ്യത്തോടെ അവരെല്ലാം പ്രവർത്തിക്കുന്നില്ലേ. അവസരം ലഭിക്കുമ്പോൾ സ്ത്രീകൾ അവരുടെ പ്രാപ്തി തെളിയിക്കുന്നുണ്ട്. 

 

2017ൽ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ പ്രചാരണാർഥം പാർലമെന്റ് വളപ്പിൽ നടന്ന പരിപാടിയിൽ മറ്റു വനിതാ എംപിമാർക്കൊപ്പം ഫുട്ബോൾ തട്ടുന്ന പി.കെ. ശ്രീമതി. (ഫയൽ ചിത്രം: മനോരമ)

∙ സിപിഎമ്മിൽ ഉൾപ്പെടെ പുരുഷ മേധാവിത്തപരമായ സമീപനമുണ്ടെന്നു ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? 

 

അക്കാര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യവും അംഗീകാരവും നൽകണമെന്ന നിലപാടുള്ള പാർട്ടിയാണ് സിപിഎം. സംവരണത്തിന്റെ ബലം ഇല്ലാതെതന്നെ കോഴിക്കോട് ഒരു വനിതാ മേയറെ നിയോഗിച്ചത് സിപിഎം അല്ലേ. കേരള നിയമസഭയിൽ ഇതിനകം വന്ന ഭൂരിപക്ഷം വനിതാ അംഗങ്ങളും ഇടതുമുന്നണിയിൽ പെട്ടവരല്ലേ. കേരളത്തിന് അഭിമാനിക്കാവുന്ന വനിതാ പങ്കാളിത്തം ഉണ്ടായിട്ടില്ല എന്നതു ശരിയാണ്. പക്ഷേ എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് വനിതാ മന്ത്രി‍മാർ എപ്പോഴും ഉണ്ടായിട്ടുണ്ട്. യുഡിഎഫിന് അതു ചെയ്യാനായിട്ടില്ല. വനിതാ എംഎൽഎമാർ അത്യാവശ്യം ഉള്ളപ്പോഴും അവരെ മന്ത്രിയാക്കാതെ മാറ്റിനിർത്തിയ ചരിത്രമാണ് യുഡിഎഫിന്റേത്. 

 

∙ സിപിഎമ്മിന്റെ അംഗസംഖ്യയിൽ 25% വനിതകൾ വേണം എന്ന തീരുമാനം എടുത്തിരുന്നു. നടപ്പിലായോ? 

 

കെ.കെ.ശൈലജയും പി.കെ.ശ്രീമതിയും (ഫയൽ ചിത്രം: മനോരമ)

മിക്കവാറും ജില്ലകളിൽ നടപ്പിലായി. കണ്ണൂരിൽ ആ ലക്ഷ്യവും കടന്നു. ജില്ലാ കമ്മിറ്റികളിൽ ആറ്– ഏഴുപേർ വരെ ഉണ്ട്. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിത ഉണ്ടാകണമെന്ന തീരുമാനം നടപ്പാക്കി. കൂടുതൽ പ്രവർത്തകർ പുരുഷന്മാരാണല്ലോ. ഭാവിയിൽ കൂടുതൽ സ്ത്രീകൾ വരുമ്പോൾ ഇതിലും പ്രാതിനിധ്യം മെച്ചപ്പെടും. പുരുഷമേധാവിത്വപരമായ സമീപനം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് അവസരം ലഭിക്കാൻ സംവരണം മാത്രമേ പോംവഴിയുള്ളൂ. അതിനു വഴിയൊരുക്കുന്ന നിയമമാണ് പാസാക്കിയത്. പക്ഷേ ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന മനുസ്മൃതി പിന്തുടരുന്നവർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുറ്റത്തുവച്ച് ഈ ബിൽ പാസാക്കി എന്നു പറയുന്നത് നടപ്പിലാക്കാൻ വേണ്ടിയാണോ എന്നു ശങ്കിച്ചാൽ തെറ്റു പറയാൻ കഴിയില്ല. 

 

∙ പാർട്ടിയിലെ വനിതാ പ്രാതിനിധ്യം കൂടി എന്നു താങ്കൾ പറഞ്ഞു. പക്ഷേ അതുകൊണ്ട് തൃപ്തയാണോ? പാർട്ടി അംഗസംഖ്യയുടെ 25% സ്ത്രീകൾ ആണെങ്കിൽ അതു കണക്കിലെടുത്തുതന്നെ പദവികളിലും കൂടുതലായി അർഹത സ്ത്രീകൾക്കില്ലേ? 

 

തീർച്ചയായും. ഇപ്പോഴത്തേത് മതി എന്നല്ല. പക്ഷേ പഴയതിൽനിന്നു മെച്ചപ്പെട്ടു എന്നതു കാണാതിരിക്കാനും കഴിയില്ല. എട്ടു പേരുള്ള ജില്ലാ സെക്രട്ടേറിയറ്റിൽ വരെ ഒരു വനിത ഉണ്ടാകണമെന്നത് കർശനമായ തീരുമാനമാണ്. 

അച്ചു ഉമ്മൻ. ചിത്രം:അഭിജിത്ത് രവി∙മനോരമ

 

∙ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ പക്ഷേ ഒരാൾ മാത്രമല്ലേ ഉള്ളൂ? 

 

അതു ശരിയാണ്. പോരാ എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. പക്ഷേ കേന്ദ്രകമ്മിറ്റി അംഗങ്ങളായ വനിതകൾക്കും സെക്രട്ടേറിയറ്റിൽ പങ്കെടുക്കാമല്ലോ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു വനിത ഞാനാണെങ്കിലും കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, പി.സതീദേവി എന്നിവർ അതിന്റെ ഭാഗമാണ്. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവർ പ്രവർത്തിക്കുകയാണ്. സംസ്ഥാന സെന്ററിൽ ഉള്ള ഇരുപതിലധികം പേരിൽ നാലു വനിതകളുണ്ട്. ഏതു നയപരമായ കാര്യവും ചർച്ച ചെയ്യുമ്പോഴും അതിൽ നാലു വനിതകൾ ഉണ്ടല്ലോ. നേരത്തേ അതായിരുന്നില്ല സ്ഥിതി.  

പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍ (ഫയൽ ചിത്രം: മനോരമ)

 

∙ കഴിഞ്ഞ കൊച്ചി സമ്മേളനത്തിൽ വച്ച് എട്ടു പേരെ പുതുതായി സെക്രട്ടേറിയറ്റിൽ എടുത്തപ്പോൾ അതിൽ ഒരാളെങ്കിലും വനിത വേണമെന്ന് അന്നു സെക്രട്ടേറിയറ്റിൽ ഉള്ള താങ്കൾ ആവശ്യപ്പെട്ടോ? 

 

ഞങ്ങളെല്ലാം പ്രതീക്ഷിച്ചത് കൂടുതൽ വനിതകൾ വരുമെന്നു തന്നെയാണ്. പക്ഷേ അതേസമയത്ത് വിവിധ മേഖലകളുടെ പ്രാതിനിധ്യം കണക്കിലെടുത്ത് ഒരു നിർദേശം വച്ചപ്പോൾ അത് ഐകകണ്ഠ്യേന അംഗീകരിച്ചു. കൂടുതൽ സ്ത്രീകൾ വരണമെന്ന അഭിപ്രായം അന്നുമുണ്ട്, ഇന്നുമുണ്ട്. എപ്പോഴും ഉണ്ടാകും. 

 

∙ പിബിയിലും കേന്ദ്രകമ്മിറ്റിയിലും ഉള്ള വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും പരാതികൾ ഉണ്ടല്ലോ? 

 

പതിനഞ്ചംഗ പിബിയിൽ രണ്ടു വനിതകൾ എന്നതു നിസ്സാരമല്ല. ദീർഘകാലമായി പ്രവർത്തിക്കുന്ന നേതാക്കളെ തഴഞ്ഞുകൊണ്ട് സ്ത്രീ പ്രാതിനിധ്യത്തിന്റെ പേരിൽ മാത്രം സ്ത്രീകളെ വിവിധ സമിതികളിൽ എടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. കാര്യശേഷിയും പ്രവർത്തനപരിചയവും നോക്കിയിട്ടു കൂടിയാണല്ലോ അത്തരം സമിതികളിൽ അംഗങ്ങളെ നിശ്ചയിക്കുന്നത്. അതേസമയം ഓരോ ഘട്ടത്തിലും സ്ത്രീ പ്രാതിനിധ്യം കൂടുകയും വേണം. 

 

∙ കമ്മിറ്റിയിലെ പ്രാതിനിധ്യം പോട്ടെ, വനിതകളുടെ അഭിപ്രായങ്ങൾക്ക് പാർട്ടി കമ്മിറ്റി ചർച്ചകളിൽ പരിഗണനയും പ്രാധാന്യവും കിട്ടുന്നുണ്ടോ?

 

ഞങ്ങളുടെ പാർട്ടിയിൽ എല്ലാവരും അഭിപ്രായം പറയും. അതു പുരുഷനാണോ സ്ത്രീയാണോ എന്ന് ആരും നോക്കാറില്ല. അഭിപ്രായമാണ് പരിഗണിക്കപ്പെടുന്നത്. ശരിയായ കാര്യം ആരു പറഞ്ഞാലും കണക്കിലെടുക്കും. 

 

∙ ചൂഷണ മനോഭാവം ഇടതുപക്ഷത്തും ഇല്ലേ? ഉയരുന്ന പരാതികൾ പോലും പാർട്ടി കോടതി തീർപ്പാക്കുകയാണല്ലോ ചെയ്യുന്നത്?

 

ഏതൊരാൾക്കും ഒരു നിയമസംവിധാനത്തെ സമീപിക്കാനുള്ള അവകാശവും അനുമതിയും ഉണ്ട്. പൊലീസിനെ സമീപിക്കണമെങ്കിൽ അങ്ങനെ ചെയ്യാം. പാർട്ടി അതിന് ഒരിക്കലും തടസ്സം നിന്നിട്ടില്ല. അതേസമയം പാർട്ടിയുടെ മുന്നിലാണ് പരാതി വരുന്നതെങ്കിൽ അതു പാർട്ടി പരിശോധിക്കും. പാർട്ടിയും ഒരു സമിതി ആണല്ലോ. ക്രിമിനൽ കുറ്റമാണെങ്കിൽ അത് നിയമപരമായി തന്നെ പോകും. അതല്ല, പാർട്ടി തന്നെ പരിശോധിക്കണമെന്നു പറഞ്ഞാൽ അതു നോക്കും. രണ്ടു പേരെയും ഇരുത്തി സംസാരിക്കും. പല കമ്മിഷനുകളും ആളുകളുടെ പ്രശ്നങ്ങൾ തീർക്കാറുണ്ടല്ലോ. അതിനപ്പുറം പൊലീസിനെയാണ് സമീപിക്കേണ്ടതെങ്കിൽ പരാതി ഉളള ആൾ മുൻകൈ എടുക്കണം. പൊലീസിന്റെ അടുക്കൽ പോകാൻ തയാറാകണം. അതിന് പാർട്ടി എതിരു നിൽക്കാറില്ല. 

 

∙ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേരള ഘടകത്തിൽ എത്ര അംഗങ്ങളാണ് ഉള്ളത്? ഇവരെല്ലാം സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടോ? 

 

കേരളത്തിൽ 62 ലക്ഷം അംഗങ്ങളുണ്ട്. എല്ലാവർക്കും സിപിഎമ്മുമായി ബന്ധമില്ല. വനിതാ മൂവ്മെന്റിന്റെ ഭാഗമായി മാത്രം പ്രവർത്തിക്കാം എന്ന നിലപാടാണ് അങ്ങനെ ഉള്ളവർ എടുക്കുന്നത്. സ്ത്രീകളുടെ തുല്യതയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിലാണ് അവർ അതിൽ അംഗത്വമെടുക്കുന്നത്. ഞാൻ സംസ്ഥാന സെക്രട്ടറിയായത് തൊണ്ണൂറുകളുടെ ഒടുവിലാണ്. അന്ന് വളരെ കുറച്ചു പ്രവർത്തകരേ ഉള്ളൂ. ഇന്ന് വില്ലേജ് അടിസ്ഥാനത്തിൽ തന്നെ നൂറുകണക്കിനു പ്രവർത്തകരുണ്ട്. 

 

∙ 33% സംവരണം വരുമ്പോൾ അസോസിയേഷനിൽ നിന്ന് പൊതുരംഗത്തേക്ക് ഇതോടെ കൂട്ടത്തോടെ പ്രവാഹം ഉണ്ടാകുമോ? പാർട്ടി മുൻകൈ എടുക്കുമോ? 

 

പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം വരുമ്പോൾ പല മേഖലകളിൽനിന്നും സ്ത്രീകൾ പൊതുരംഗത്തേക്കു വരും, സംഘടനയിലേക്കും വരും. ഇപ്പോൾ ഉയർന്ന വിദ്യാഭ്യാസം ഉള്ള ധാരാളം പേർ സംഘടനയുടെ ഭാഗമാകുന്നുണ്ട്. 800 പേർ പങ്കെടുത്ത സംസ്ഥാന സമ്മേളനത്തിൽ പകുതിയിലേറെ പേർ ബിരുദധാരികളായിരുന്നു. അതിൽ തന്നെ നല്ല ശതമാനം പിജിക്കാരുണ്ടായിരുന്നു. 15 പേർ ഡോക്ടറേറ്റ് എടുത്തവരായിരുന്നു. പ്രഫഷനലുകളായ ധാരാളം പേർ സംഘടനയിൽ അംഗങ്ങളാണ്. 

 

∙ സജീവ രാഷ്ട്രീയത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന വനിതാ നേതാക്കളിൽ പ്രമുഖയാണ് താങ്കൾ. സ്ത്രീ എന്ന നിലയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? 

 

ഇല്ല. 1978 മുതൽ ഞാൻ പൊതു രംഗത്തുണ്ട്. കണ്ണൂർ ജില്ലയിലെതന്നെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽനിന്നാണ് ഞാൻ രാഷ്ട്രീയത്തിലേക്കു വരുന്നത്, അധ്യാപികയുമാണ്. ഇക്കാരണങ്ങളാൽ കൊണ്ടുതന്നെ മോശമായ പെരുമാറ്റമോ അവഗണനയോ എനിക്കു നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ എന്റെ കൺമുന്നിൽ വച്ചുതന്നെ പലരും അവഗണനയോടെ സ്ത്രീകളോടു പെരുമാറുന്നത് കണ്ടിട്ടുണ്ട്. ആ ഘട്ടത്തിൽ ഒക്കെ പ്രതികരിച്ചിട്ടുമുണ്ട്. 

 

∙ ആരോഗ്യ വകുപ്പിൽ ഇന്നു കാണുന്ന മാറ്റങ്ങളിൽ പലതിനും തുടക്കമിട്ടത് ടീച്ചറിന്റെ കാലത്താണ്. അന്നു ചെയ്ത കാര്യങ്ങൾ വേണ്ടവിധം പരിഗണിക്കപ്പെട്ടിട്ടില്ല, ശ്രദ്ധിക്കപ്പെട്ടില്ല എന്ന സങ്കടമുണ്ടോ

 

ഒട്ടുമില്ല. 2006 ൽ ഞാൻ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ വലിയ പ്രതിസന്ധിയിലായിരുന്നു. മിക്ക സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം അവതാളത്തിലായിരുന്നു. മരുന്നുകളുടെ രൂക്ഷമായ ക്ഷാമം ഉണ്ടായി. മൂവായിരത്തോളം ഡോക്ടർമാർ അവധിയെടുത്തു പോയി. വനിതാ–ശിശുക്ഷേമ ആശുപത്രികളെല്ലാം പൂട്ടിപ്പോയി. അഞ്ചു വർഷം കൊണ്ട് ആ ദുഃസ്ഥിതിയിൽ വലിയ മാറ്റം വന്നു. എവിടെ പോയാലും ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഇത് ഓർത്ത് എന്നോടു പറയാറുണ്ട്. അതിൽ കൂടുതൽ എന്താണ് എനിക്കു വേണ്ടത്.

 

പാർട്ടി എന്നെ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ സാധിച്ചു എന്നേ ‍കരുതിയിട്ടുള്ളൂ. ‘മനോരമ ന്യൂസ്’ ഇരുപത് മന്ത്രിമാരുടെയും അഭിമുഖം നടത്തിയപ്പോൾ ആരോഗ്യ വകുപ്പാണ് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വച്ചത് എന്ന നിലയിലുള്ള വിലയിരുത്തൽ ഉണ്ടായത് ഞാൻ വിസ്മരിക്കാത്ത അംഗീകാരമാണ്.

 

∙ അതിനു ശേഷം വന്ന സിപിഎമ്മിന്റെ വനിതാ ആരോഗ്യമന്ത്രിമാരെ, കെ.കെ.ശൈലജ ടീച്ചറെയും വീണാ ജോർജിനെയും, എങ്ങനെ വിലയിരുത്തുന്നു? 

 

നിപ്പ പോലെ ഉള്ള രോഗങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ഫലപ്രദമായും നേതൃശേഷിയോടെയും രണ്ടുപേരും പ്രവർത്തിച്ചു. മികച്ച പ്രവർത്തനമാണ് ആരോഗ്യ വകുപ്പിന്റേത്. അതിൽ എനിക്ക് അഭിമാനം ഉണ്ട്. വകുപ്പിന്റെ കാര്യങ്ങളിൽ ആണ്ടിറങ്ങി തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയാണ് കെ.കെ.ശൈലജ നേരത്തേ പ്രവർത്തിച്ചതും ഇപ്പോൾ വീണാ ജോർജും പ്രവർത്തിക്കുന്നതും. ഒരു നിമിഷം പോലും അവർ പാഴാക്കാറില്ല. 1957 മുതൽ 2006 വരെ ഉള്ള കാലത്ത് രണ്ടു മുന്നണികളും മാറി മാറി ഭരിച്ചപ്പോൾ ഒരു ആരോഗ്യമന്ത്രിയും അഞ്ചു വർഷം പൂർത്തിയാക്കിയിട്ടില്ല. 2006ൽ ആദ്യമായി എനിക്കും അതിനു ശേഷം ശൈലജയ്ക്കും അതു സാധിച്ചു. 

 

∙ സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഇന്ന് എല്ലാ പാർട്ടികളിലും പെട്ടവർ നേരിടുന്നുണ്ടല്ലോ. ഉമ്മൻചാണ്ടിയുടെ മക്കൾക്കെതിരെ അതു വ്യാപകമായി നടന്നു. സിപിഎമ്മാണ് അതിനു പിന്നിൽ എന്നാണല്ലോ അവരുടെ പരാതി?

 

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചുവിനെതിരെ ചിലർ നടത്തിയ പ്രചാരണത്തോട് ഞാനോ എന്റെ പാർട്ടിയോ യോജിക്കുന്നില്ല. സൈബർ ആക്രമണം ആരു നടത്തിയാലും ശരിയല്ല. അത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിന്റെ സംസ്കാരത്തികവിന് അപമാനമാണ്. നിന്ദ്യമായ വാക്കുകൾ ഒരു പെൺകുട്ടിക്കെതിരെ ഉപയോഗിക്കുന്നത് ശരിയല്ല. സ്ത്രീകളെ എങ്ങനെയും അവഹേളിച്ചു കളയാം എന്ന മനോഭാവം മാറ്റിയേ തീരൂ. 

 

∙ പാർലമെന്ററി രംഗത്ത് ടീച്ചർക്ക് ഒരു ഇടവേളയാണ്. അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടി വരും, യാത്രകൾ വേണ്ടി വരും, ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കാൻ സാധ്യതയുണ്ടോ? 

 

അതെല്ലാം പാർട്ടിയല്ലേ തീരുമാനിക്കുന്നത്. നേരത്തേ മന്ത്രിയായതു പോലും ഞാൻ മുൻകൂട്ടി കണ്ടിട്ടില്ല. അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അത് എങ്ങനെ ചെയ്യാ‍ൻ കഴിയുമെന്നെല്ലാം ഓർത്ത് ഞാൻ തലപുണ്ണാക്കാറില്ല. പാർട്ടി ഏൽപിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കും. 

 

∙ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും താങ്കളും അടുത്ത ബന്ധുക്കളാണ്, ഉറ്റ സഖാക്കളാണ്. ഇടയ്ക്കിടെ ഇപി പിണങ്ങിപ്പോകുമ്പോൾ ടീച്ചർ ഉപദേശിക്കാറുണ്ടോ? 

 

അതിന് എന്റെ ആവശ്യമില്ലല്ലോ. അദ്ദേഹത്തിന്റെ നിലപാടുകൾ അദ്ദേഹത്തിന്റെ അല്ലേ. ഞാൻ അതിലൊന്നും ഇടപെടാറില്ല. ഇപ്പോൾ അദ്ദേഹം വളരെ സജീവമാണല്ലോ. 

 

∙ എകെജി സെന്ററിലെ പടക്കമേറിനോടുള്ള ടീച്ചറുടെ പ്രതികരണം പിന്നീട് വ്യാപകമായി ട്രോളായി. ആ ദൃശ്യങ്ങൾ കണ്ടപ്പോൾ അൽപം അതിശയോക്തി ഉണ്ടായിപ്പോയി എന്ന തോന്നൽ വന്നോ? 

 

ഞാൻ അന്നു വലിയ ശബ്ദം തന്നെയാണ് കേട്ടത്. ഞാൻ എകെജി സെന്ററിൽ ഉണ്ടായിരുന്നല്ലോ. കനത്ത ശബ്ദമായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇത്ര വലിയ ഒച്ച എവിടെനിന്നാണ് എന്നു തോന്നിപ്പോയി. എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതാണ് എന്നൊന്നും കേൾക്കുമ്പോൾ അറിയില്ലല്ലോ. അന്ന് അതു കേട്ടവരെല്ലാം ഒരേപോലെ തന്നെയാണ് പറഞ്ഞത്. ഞാൻ മാത്രമല്ല ആ ശബ്ദത്തിന്റെ കാര്യം പറഞ്ഞത്. സ്ത്രീയായ എന്നെ തിരഞ്ഞു പിടിച്ച് അധിക്ഷേപിച്ചു. ഇതൊന്നും ഞാൻ ആദ്യമായല്ലല്ലോ അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ കാര്യമാക്കുന്നേയില്ല.

 

English Summary: CrossFire Exclusive Interview with CPM Leader PK Sreemathy Teacher