ഒരു നേരം ഭക്ഷണം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി! ബോർലോഗിന്റെ ‘വിപ്ലവ’ ഗോതമ്പ് ഇന്ത്യയിൽ; പട്ടിണി മാറ്റിയ ‘കൃഷിനാഥൻ’
നമ്മുടെ പുരോഗതി നിശ്ചയിക്കേണ്ടത് സമ്പന്നർക്ക് എത്ര കൊടുത്തു എന്നതിലല്ല. മറിച്ച് കുറവുള്ളവർക്ക് എത്ര കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ്. സുസ്ഥിര ഭക്ഷണോത്പ്പാദനം ലക്ഷ്യം വച്ച് ‘നിത്യഹരിത വിപ്ലവം’ (Evergreen Revolution) എന്ന ആശയം ഇന്ത്യയെ പഠിപ്പിക്കാൻ പരിശ്രമിച്ച എം.എസ്.സ്വാമിനാഥന്റെ വാക്കുകളിൽ
നമ്മുടെ പുരോഗതി നിശ്ചയിക്കേണ്ടത് സമ്പന്നർക്ക് എത്ര കൊടുത്തു എന്നതിലല്ല. മറിച്ച് കുറവുള്ളവർക്ക് എത്ര കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ്. സുസ്ഥിര ഭക്ഷണോത്പ്പാദനം ലക്ഷ്യം വച്ച് ‘നിത്യഹരിത വിപ്ലവം’ (Evergreen Revolution) എന്ന ആശയം ഇന്ത്യയെ പഠിപ്പിക്കാൻ പരിശ്രമിച്ച എം.എസ്.സ്വാമിനാഥന്റെ വാക്കുകളിൽ
നമ്മുടെ പുരോഗതി നിശ്ചയിക്കേണ്ടത് സമ്പന്നർക്ക് എത്ര കൊടുത്തു എന്നതിലല്ല. മറിച്ച് കുറവുള്ളവർക്ക് എത്ര കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ്. സുസ്ഥിര ഭക്ഷണോത്പ്പാദനം ലക്ഷ്യം വച്ച് ‘നിത്യഹരിത വിപ്ലവം’ (Evergreen Revolution) എന്ന ആശയം ഇന്ത്യയെ പഠിപ്പിക്കാൻ പരിശ്രമിച്ച എം.എസ്.സ്വാമിനാഥന്റെ വാക്കുകളിൽ
നമ്മുടെ പുരോഗതി നിശ്ചയിക്കേണ്ടത് സമ്പന്നർക്ക് എത്ര കൊടുത്തു എന്നതിലല്ല. മറിച്ച് കുറവുള്ളവർക്ക് എത്ര കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ്. സുസ്ഥിര ഭക്ഷണോത്പ്പാദനം ലക്ഷ്യം വച്ച് ‘നിത്യഹരിത വിപ്ലവം’ (Evergreen Revolution) എന്ന ആശയം ഇന്ത്യയെ പഠിപ്പിക്കാൻ പരിശ്രമിച്ച എം.എസ്.സ്വാമിനാഥന്റെ വാക്കുകളിൽ കാർഷിക ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാരിസ്ഥിതിക സ്വപ്നം കതിരിട്ടു നിൽക്കുന്നു. സുസ്ഥിര കൃഷിയുടെ വക്താവായി മാറിയ സ്വാമിനാഥൻ പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് 1988ൽ സ്വാമിനാഥൻ ഗവേഷണ നിലയ (എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ)ത്തിന് ചെന്നൈയിൽ തുടക്കമിടുന്നത്. കാർഷിക ജൈവവൈവിധ്യ സംരക്ഷണം, അന്യം നിന്ന് പോകുന്ന ജൈവസമ്പത്തുകളുടെ സംരക്ഷണം, സുസ്ഥിര കൃഷി എന്നിവയിൽ ഫൗണ്ടേഷൻ നൂറു കണക്കിന് പദ്ധതികൾ ഏറ്റെടുത്തു. കുട്ടനാട് ദൗത്യവും ഇതിന്റെ ഭാഗമായിരുന്നു.
ഹരിത വിപ്ലവം രാജ്യത്തെ നാടൻ വിത്തുകളുടെ സാധ്യത ഇല്ലാതാക്കുമെന്ന വിമർശനം ഉയർന്നപ്പോഴാണ് സ്വാമിനാഥൻ നിത്യഹരിത വിപ്ലവം പ്രഖ്യാപിച്ചത്. ജലവും പരിസ്ഥിതിയും കന്നുകാലിസംരക്ഷണവും പാൽ ഉത്പാദനവും ഉൾക്കൊള്ളിച്ച് ഹരിത വിപ്ലവത്തിനു പുതുമാനം നൽകി വിമർശനങ്ങളെ അതീജീവിച്ചു. ഇന്ന് ഈ രംഗത്തെ പ്രകാശഗോപുരമാണ് എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ.
∙ എന്നും ഇന്ത്യയുടെ തലയെടുപ്പ്
ഹരിത വിപ്ലവത്തിനു തുടക്കം കുറിക്കാൻ ആവശ്യമായ ഗോതമ്പു വിത്ത് മെക്സിക്കോയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചതിന്റെ അറുപതാം വാർഷികം ആഘോഷിക്കേണ്ട വേളയിൽ ഡോ. എം.എസ്.സ്വാമിനാഥൻ കടന്നുപോകുന്നു എന്നതു യാദൃശ്ചികതയാകാം. 1963 സെപ്റ്റംബറിലാണ് വിത്ത് ഇന്ത്യയിൽ എത്തുന്നത്. ഹരിത വിപ്ലവത്തിന്റെ തലതൊട്ടപ്പനായ ഡോ. നോർമൻ ഇ.ബോർലോഗുമായി ഡോ. സ്വാമിനാഥനുണ്ടായിരുന്ന സഹോദരതുല്യമായ സ്നേഹമാണ് ഇതിനു കാരണമായത്. ഒക്ടോബറിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ശൈത്യകാല ഗോതമ്പു കൃഷിക്കായി ഈ വിത്ത് അന്ന് ആറു ഭാഗങ്ങളായി വീതിച്ച് സ്വാമിനാഥൻ ലുധിയാന, കാൺപുർ, ന്യൂഡൽഹിയിലെ പുസ കാർഷിക ഗവേഷണ ക്യാംപസ്, പന്ത് നഗർ, ഡൽഹിയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു. ചില പാവപ്പെട്ട കർഷകരുടെ പാടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്.
∙ പ്രധാനമന്ത്രിമാരോട് തോളോടു തോൾ ചേർന്ന്
ലാൽ ബഹാദുർ ശാസ്ത്രി മുതലിങ്ങോട്ട് മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരോടൊപ്പം നേരിട്ടും ഉപദേശക സ്ഥാനത്തും പ്രവർത്തിക്കാൻ കഴിഞ്ഞ സ്വാമിനാഥൻ ഹരിത വിപ്ലവം തുടങ്ങിയ സമയത്ത് 1967 മുതൽ 10 വർഷത്തോളം സി.സുബ്രഹ്മണ്യം, ജഗ്‍ജീവൻ റാം എന്നീ കൃഷിമന്ത്രിമാരോടൊപ്പം സജീവമായി പ്രവർത്തിച്ചു. രാജ്യത്തു മാത്രമല്ല, രാജ്യാന്തര തലത്തിലും ഇത്രയധികം തലയെടുപ്പും അംഗീകാരവുമുള്ള ഒരു പേര് ഇനി ഇല്ലെന്നു തന്നെ പറയാം. അത്രയ്ക്കു നിറസാന്നിധ്യമായ വ്യക്തിത്വമായിരുന്നു സ്വാമിനാഥന്റേത്. ചെറുപ്രായത്തിൽ പൊലീസ് ഉദ്യോഗം സമ്പാദിച്ച് ജോലിയിൽ കയറാനുള്ള അവസരം ലഭിച്ചിട്ടും അത് ഉപേക്ഷിച്ച് രാജ്യത്തിന്റെ വിശപ്പടക്കുന്ന ദൗത്യം വിജയിപ്പിക്കാനുള്ള നിയോഗമാണ് കാലം സ്വാമിനാഥനായി കാത്തു വച്ചത്.
∙ കപ്പൽ എത്തിയില്ലെങ്കിൽ അടുപ്പു പുകയാത്ത കാലം
കപ്പലിൽ നിന്നു കലത്തിലേക്ക്. അതായിരുന്നു അറുപതുകളിലെ ഇന്ത്യ. ഷിപ് ടു മൗത്ത് ഇക്കോണമി. യുഎസിൽ നിന്നുള്ള കപ്പലടുത്തില്ലെങ്കിൽ റേഷൻകട കാലി. പാവപ്പെട്ടവരുടെ അടുപ്പു പുകയില്ല. പട്ടിണിയും വിശപ്പും പോഷകാഹാരക്കുറവും മൂലം വയറൊട്ടിയ രാജ്യം. 1960കളിൽ നടപ്പാക്കിയ ഹരിത വിപ്ലവം ഒടുവിൽ രക്ഷയ്ക്കെത്തിയെന്നു മാത്രമല്ല, അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു നാമ്പുനീട്ടാനുള്ള കരുത്തും നേടിയെടുത്തു. സ്റ്റാറ്റ്യൂട്ടറി റേഷനും ഭക്ഷ്യസുരക്ഷാ നിയമവും വന്നതോടെ ഇന്ന് ഭക്ഷണം അവകാശമാണ്. ഇതിൽ സ്വാമിനാഥനുള്ള പങ്ക് നിസ്തുലമാണ്. ഗാന്ധിജിയും നെഹ്രുവും കഴിഞ്ഞാൽ ഏഷ്യയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്നാണ് ടൈം വാരിക സ്വാമിനാഥനെ വിശേഷിപ്പിച്ചത്.
∙ ഇരുവരുടെയും മരണം സെപ്റ്റംബറിൽ
സ്വാമിനാഥന്റെയും ജേഷ്ഠതുല്യനായ ബോർലോഗിന്റെയും മരണം സെപ്റ്റംബറിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 2009 സെപ്റ്റംബറിലായിരുന്നു ബോർലോഗിന്റെ വേർപാട്. സ്വാമിനാഥൻ 98–ാം വയസ്സിൽ വിടപറഞ്ഞെങ്കിൽ ബോർലോഗ് 95–ാം വയസ്സിലാണ് മരിക്കുന്നത്. ബോർലോഗിന്റെ പേര് നൊബേൽ സമ്മാന സമിതിക്കു നിർദേശിക്കണമെന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കൊണ്ട് ശുപാർശ ചെയ്യിച്ചത് സ്വാമിനാഥനായിരുന്നു. ‘താങ്കൾ എന്ന ഒരൊറ്റ വ്യക്തി ഉള്ളതുകൊണ്ടാണ് അറുപതുകളിൽ ഇന്ത്യക്ക് ഹരിത വിപ്ലവം തുടങ്ങിവയ്ക്കാനായത്’ എന്ന് നൊബേൽ സമ്മാനം നേടിയ ശേഷം സ്വാമിനാഥന് അയച്ച കത്തിൽ ബോർലോഗ് എഴുതി.
1930കളിലെ ആഗോള സാമ്പത്തിക മാന്ദ്യമാണ് (ഗ്രേറ്റ് ഡിപ്രഷൻ) ബോർലോഗ് എന്ന ശാസ്ത്രജ്ഞന്റെ ഉള്ളിൽ മാനവികതയുടെ വിത്തുപാകിയതെങ്കിൽ ലോകയുദ്ധവും മുപ്പതുകളിലെ പട്ടിണിയും സൃഷ്ടിച്ച വിശപ്പിന്റെ വിളി അറിഞ്ഞു വളർന്നതാണ് സ്വാമിനാഥന്റെ ബാല്യം. കൃഷിയിൽ കുട്ടിക്കാലം മുതലേ താൽപര്യം ഉണ്ടായിരുന്നു. ഗാന്ധിയൻ സന്ദേശങ്ങളും അച്ഛന്റെ സ്നേഹപൂർവമായ നിർബന്ധങ്ങളും അദ്ദേഹത്തെ കൃഷിയിൽ കൂടുതൽ പഠിക്കാനും ഗവേഷണം ചെയ്യാനും പ്രേരിപ്പിച്ചു. പേരിലെ മങ്കൊമ്പ് ഒരിക്കലും നുള്ളി മാറ്റാതെ മലയാള ബന്ധം കാത്തുസൂക്ഷിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ.
∙ ബോർലോഗിനെ കണ്ടത് പഠനത്തിനിടെ
സ്വാമിനാഥൻ ആദ്യമായി ബോർലോഗിനെ കാണുന്നത് 1953ൽ യുഎസിലെ വിസ്കോൻസിൻ സർവകലാശാലയിലാണ്. അന്നവിടെ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തിയതായിരുന്നു സ്വാമിനാഥൻ. കീടബാധ തടഞ്ഞ് എങ്ങനെ ശൈത്യകാല ഉത്പാദനം മെച്ചപ്പെടുത്താമെന്ന അവതരണം ഇഷ്ടപ്പെട്ട സ്വാമിനാഥൻ ബോർലോഗുമായി നിരന്തരം കത്തിടപാടുകൾ നടത്തി. സ്വാമിനാഥൻ അന്ന് ഇന്ത്യയിലെ ഗോതമ്പ് സംവർധക പദ്ധതിയുടെ തലവനാണ്. ബോർലോഗിനെ ഇന്ത്യയിലേക്കു ക്ഷണിക്കാൻ അന്നത്തെ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ബി.പി.പോളിന് സ്വാമിനാഥൻ കത്തെഴുതി.
അതേ സമയം സുഹൃത്തുക്കളെന്ന നിലയിൽ ബോർലോഗും സ്വാമിനാഥനും തമ്മിലുള്ള ഊഷ്മള ബന്ധം തുടർന്നു. 1962ൽ കാർഷിക മന്ത്രാലയം ബോർലോഗിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ബോർലോഗ് ഗോതമ്പു വിളഞ്ഞു നിൽക്കുന്ന സമയത്ത് വരുന്നതാകും നല്ലതെന്ന് സ്വാമിനാഥനെ അറിയിച്ചു. അങ്ങനെ 1962 മാർച്ചിലെ വിളവെടുപ്പു കാലത്ത് ഡൽഹിയിൽ എത്തിയ ബോർലോഗ് പഞ്ചാബ്, യുപി, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിളവെടുപ്പ‌് നേരിൽ കണ്ടു. 20 ദിവസത്തോളം കാറിൽ സഞ്ചരിച്ച് ഓരോ ഗോതമ്പുപാടങ്ങളിലും ഒരു രാത്രി തങ്ങി സമഗ്രമായ പഠനം നടത്തിയ ബോർലോഗ് മാർച്ച് 24ന് തിരികെ ഡൽഹിയിലെത്തി. പിറ്റേന്ന് മെക്സിക്കൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായത്തോടെ സ്വാമിനാഥന്റെ പത്നി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തപ്പോഴാണ് ബോർലോഗ് പോലും ആ സത്യം തിരിച്ചറിയുന്നത്; മാർച്ച് 25 അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.
∙ ബോർലോഗിനെ ഇന്ത്യയിൽ എത്തിച്ച നയതന്ത്രജ്ഞത
മെക്സിക്കോയിലും ആഫ്രിക്കയിലും സങ്കരവിത്തുകളിൽ പരീക്ഷണം തുടങ്ങിവച്ച ബോർലോഗിനെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തുന്നതു സ്വാമിനാഥനാണ്. പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ ഉത്സാഹവും അതിലുണ്ടായിരുന്നു. ഉത്തരേന്ത്യയുടെ പല ഭാഗത്തും ചുറ്റി നടന്ന് ഇവിടുത്തെ പ്രാദേശിക വിത്തിനങ്ങളെ ബോർലോഗ് രുചിച്ചറിഞ്ഞു. ബോർലോഗിന് ഒപ്പം സഞ്ചരിക്കാൻ അന്ന് സ്വാമിനാഥൻ നിയോഗിച്ചത് തന്റെ പ്രഥമ ശിഷ്യനും മലയാളിയുമായ ഡോ. ജോർജ് വർഗീസിനെയാണ്. ബോർലോഗുമായുള്ള ബന്ധം വർഗീസിനെയും പുതിയ വിത്തിനങ്ങളുടെ പരീക്ഷണ ശാലകളിലേക്ക് ആകർഷിച്ചു. ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്ക് ബോർലോഗ് തിരഞ്ഞെടുക്കുന്ന ആദ്യ പിഎച്ച്ഡി വിദ്യാർഥിയും ജോർജ് തന്നെ.
∙ ലാഹോറിലെ പരീക്ഷണ വിജയം നേട്ടമായി
പാക്കിസ്ഥാൻ നേരത്തെ തന്നെ ബോർലോഗിന്റെ ഗോതമ്പു വിത്ത് ലാഹോറിൽ പരീക്ഷിച്ചിരുന്നു. തനിക്ക് ലാഹോറിലെ കൃഷിയിടം കാണണമെന്നായി ബോർലോഗ്. ലാഹോറിലേക്കുള്ള വിമാന ടിക്കറ്റ് ക്രമീകരിച്ച സ്വാമിനാഥന് പത്തുദിവസം കഴിഞ്ഞപ്പോൾ ഒരു കത്തുകിട്ടി. തന്റെ പുതിയ വിത്തിനം പാക്കിസ്ഥാനിൽ വൻവിജയമാണ്. അടുത്ത വിളവിറക്കുമ്പോൾ കുറച്ച് വിത്ത് ഇന്ത്യയിലും വിതയ്ക്കാൻ അയച്ചു തരാം. നാല് ഇനങ്ങളിലുള്ള ഒരു ക്വിന്റൽ ഗോതമ്പു വിത്ത് വൈകാതെ ഇന്ത്യയിലെത്തി. ഇതാണ് ആറായി വിഭജിച്ച് പാടങ്ങളിൽ വിതയ്ക്കാനായി സ്വാമിനാഥൻ ക്രമീകരിച്ചത്.
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിന് എത്തിയ ജോർജ് വർഗീസ് എന്ന തന്റെ വിദ്യാർഥിയെ ഇതിന്റെ പരീക്ഷണ – നിരീക്ഷണ ചുമതലകൾ ഏൽപ്പിച്ചു. 1964 ഏപ്രിലിൽ ബോർലോഗ് വിത്തു പരീക്ഷണം വിലയിരുത്താൻ എത്തി. നല്ല രീതിയിൽ ഇവ വിളയുന്നതായി കണ്ടതോടെ ഇന്ത്യക്കു മുൻപിൽ പുതിയൊരു വഴി തുറക്കുകയായിരുന്നു.
∙ ഭക്ഷണം വെടിയാൻ ലാൽബഹാദുർ ശാസ്ത്രി; പരിഹാരവുമായി സ്വാമിനാഥൻ
ജവഹർലാൽ നെഹ്രുവിന്റെ മരണ ശേഷം ലാൽ ബഹാദുർ ശാസ്ത്രി പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയം. സി.സുബ്രഹ്മണ്യമാണ് പുതിയ കൃഷിമന്ത്രി. ധാന്യക്കമ്മി നേരിടാൻ ജനങ്ങൾ ഒരു നേരത്തെ ഭക്ഷണം വെടിയാൻ ശാസ്ത്രി ആഹ്വാനം ചെയ്തു. എന്തു ചെയ്യണമെന്ന ചോദ്യവുമായി രാജ്യത്തെ കാർഷിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച കൃഷിമന്ത്രിയോട് സ്വാമിനാഥൻ പറഞ്ഞു: പരിഹാരം ഒന്നു മാത്രം. കാർഷിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകളും വിത്തിനങ്ങളും പരീക്ഷിക്കാൻ അനുമതി നൽകുക. വർധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാൻ പരമ്പരാഗത വിത്തിനങ്ങൾ അപര്യാപ്തമാണെന്നു വ്യക്തമായതോടെ പരീക്ഷണത്തിന് മന്ത്രി അനുമതി നൽകി. ഇത് ഇന്ത്യയുടെ തലവര മാറ്റിവരച്ചു.
English Summary: Norman Borlaug and MS Swaminathan, the brains behind india's green revolution