കളഞ്ഞത് ഡോക്ടറുടെ കോട്ടും പൊലീസിന്റെ തൊപ്പിയും; ഇന്ത്യയെ രക്ഷിച്ച സ്വാമിയുടെ ‘സിംഫണി ഓർക്കസ്ട്ര’; ആ വിപ്ലവം സംഭവിച്ചില്ലായിരുന്നെങ്കിൽ...!
‘‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു’’. ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിത ലക്ഷ്യമെന്തായിരുന്നു എന്നത് ഈ വാക്കുകളിൽ സ്പഷ്ടമാണ്. ബംഗാളിലെ ക്ഷാമത്തിന്റെ ദയനീയ ചിത്രങ്ങളാണ് ഡോക്ടറുടെ കോട്ടും ഐപിഎസ് തൊപ്പിയും ഉപേക്ഷിച്ച് മണ്ണിന്റെ വിളി കേൾക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 30 കോടി മാത്രമുണ്ടായിരുന്ന ജനസംഖ്യ കണ്ണടച്ചു തുറക്കും മുൻപേ നൂറു കോടി കടക്കുമെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്താവുന്ന ഒരു പ്രഫസർഷിപ്പ് നിരസിച്ചപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയായിരുന്നത്രേ. ‘എന്തിനാണ് ഞാൻ ജനിതകശാസ്ത്ര വിദ്യാർഥി ആയത്? ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉൽപാദിപ്പിക്കാന്‍. അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.’ പട്ടിണി മാറ്റിയ കാർഷിക ശാസ്ത്രജ്‍ഞൻ എന്ന യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര 2023 ൽ അവസാനിച്ചു. 2023 ന്റെ നഷ്ടം. ആരായിരുന്നു നമുക്ക് ഡോ. സ്വാമിനാഥന്‍? ലോകത്തിന് ആരായിരുന്നു അദ്ദേഹം? ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങളുടെ വൻശേഖരം സൃഷ്ടിച്ച നിത്യഗവേഷകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റത്തിനു നിദാനമാകുന്ന നെൽവയലുകളിലെ മീഥെയ്‌ൻ നിർഗമനത്തെക്കുറിച്ച് എത്രയോ കാലം മുൻപ് അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു.

‘‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു’’. ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിത ലക്ഷ്യമെന്തായിരുന്നു എന്നത് ഈ വാക്കുകളിൽ സ്പഷ്ടമാണ്. ബംഗാളിലെ ക്ഷാമത്തിന്റെ ദയനീയ ചിത്രങ്ങളാണ് ഡോക്ടറുടെ കോട്ടും ഐപിഎസ് തൊപ്പിയും ഉപേക്ഷിച്ച് മണ്ണിന്റെ വിളി കേൾക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 30 കോടി മാത്രമുണ്ടായിരുന്ന ജനസംഖ്യ കണ്ണടച്ചു തുറക്കും മുൻപേ നൂറു കോടി കടക്കുമെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്താവുന്ന ഒരു പ്രഫസർഷിപ്പ് നിരസിച്ചപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയായിരുന്നത്രേ. ‘എന്തിനാണ് ഞാൻ ജനിതകശാസ്ത്ര വിദ്യാർഥി ആയത്? ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉൽപാദിപ്പിക്കാന്‍. അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.’
പട്ടിണി മാറ്റിയ കാർഷിക ശാസ്ത്രജ്‍ഞൻ എന്ന യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര 2023 ൽ അവസാനിച്ചു. 2023 ന്റെ നഷ്ടം. ആരായിരുന്നു നമുക്ക് ഡോ. സ്വാമിനാഥന്‍? ലോകത്തിന് ആരായിരുന്നു അദ്ദേഹം? ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങളുടെ വൻശേഖരം സൃഷ്ടിച്ച നിത്യഗവേഷകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റത്തിനു നിദാനമാകുന്ന നെൽവയലുകളിലെ മീഥെയ്‌ൻ നിർഗമനത്തെക്കുറിച്ച് എത്രയോ കാലം മുൻപ് അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു. ജൈവസാങ്കേതികതയാണ് ഭാവിയുടെ ആയുധമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതേസമയംതന്നെ എന്തു കൊണ്ടാണ് ഹരിത വിപ്ലവം വിമർശിക്കപ്പെടുന്നത്? ഹരിത വിപ്ലവം ലോകത്തിന് എന്താണ് നൽകിയത്, ഇനി അഥവാ ഹരിത വിപ്ലവം നടന്നില്ലായിരുന്നുവെങ്കിലോ ?
∙ ബോർലോഗ് എഴുതി, അതെ നിങ്ങളാണ് അതു കണ്ടെത്തിയത്; സ്വാമിയുടെ സിംഫണി ഓർക്കസ്ട്ര
കാർഷിക ജനിതക ശാസ്ത്രത്തിന്റെ വളർച്ചയും അവ കൃഷിയിൽ ഉപയോഗിക്കാനും വഴിതെളിച്ചതാണ് ഹരിത വിപ്ലവത്തിന്റെ സംഭാവന. 1905ൽ ബ്രിട്ടനിലെ കേംബ്രിജ് സ്കൂൾ ഓഫ് അഗ്രികൾച്ചറിൽ റോളൻഡ് ബിഫിൻ എന്ന ഗവേഷകൻ ഫംഗസ് രോഗം ചെറുക്കുന്ന ഗോതമ്പ്, ജനിതകശാസ്ത്രത്തിന്റെ സഹായത്തോടെ കണ്ടെത്തി. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിനു തുല്യമായ കാർഷിക മുന്നേറ്റമായിരുന്നു അതെന്ന് പിന്നീട് വിശേഷിക്കപ്പെട്ടു. ഡോ. എം.എസ്. സ്വാമിനാഥനും ആ പാതയിൽ സഞ്ചരിച്ചു.
ജനിതകശാസ്ത്രവും സസ്യപ്രജനനവുമായിരുന്നു അദ്ദേഹത്തിന്റെ പഠന വിഷയം. മെക്സിക്കോയിൽനിന്ന് നോർമൻ ബൊർലോഗിന്റെ, മുന്തിയ വിളവു നൽകുന്ന പൊക്കം കുറഞ്ഞ ഗോതമ്പിനങ്ങൾ കൊണ്ടുവരാൻ കാരണവും പ്രജനന വിഷയത്തിലുള്ള അറിവായിരുന്നു. 1970ൽ ബൊർലോഗിന് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം ലഭിച്ചപ്പോൾ സ്വാമിനാഥൻ അദേഹത്തിനയച്ച അഭിനന്ദനക്കത്തിനുള്ള മറുപടിയിൽ കുള്ളൻ ഗോതമ്പിനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ ആദ്യ വ്യക്തിയെന്നതിനുള്ള അംഗീകാരം ബോർലോഗ് നൽകുന്നത് സ്വാമിനാഥനാണ്.
ഇതിനൊപ്പം നേരിട്ടുള്ള വിത്ത് ഇറക്കുമതി, തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളുടെ ഉപയോഗം, സങ്കര ഇനങ്ങൾ വികസിപ്പിക്കൽ, ജനിതക പരിവർത്തനം (മ്യൂട്ടേഷന്‍) വഴി ജനിതക വൈവിധ്യ സൃഷ്ടി എന്നീ മാർഗങ്ങളും ഗവേഷണ സ്ഥാപനങ്ങൾ പ്രയോഗിച്ചു. ‘ഗോതമ്പ് സിംഫണി ഓർക്കസ്ട്ര’. ആ വിളിപ്പേരിലാണ് സ്വാമിനാഥന്റെ നേതൃത്വത്തിലെ ഗവേഷകരുടെ പ്രവർത്തനത്തെ ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ചാര നിറമുള്ള മെക്സിക്കൻ കുള്ളൻ ഗോതമ്പിനങ്ങളിൽനിന്ന് ഗവേഷക സംഘം സ്വർണ നിറമുള്ള ‘ശർബത്തി, സൊനോറ’ എന്നിവ വികസിപ്പിച്ചു. സ്വർണ നിറവും മാർദവവും ഉള്ള ഇവ ചപ്പാത്തിയുണ്ടാക്കാൻ അനുയോജ്യമായതിനാൽ വീട്ടമ്മമാർക്ക് പ്രിയങ്കരമായി. ഹരിതവിപ്ലവത്തോടെ ഗോതമ്പിനൊപ്പം നെല്ലിലും അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചു. ഐആർ 8 പോലുള്ള ഉൽപാദനശേഷി കൂടിയ നെൽവിത്തിനങ്ങൾ തെക്കു കിഴക്കനേഷ്യയിൽനിന്ന് ഇന്ത്യയിലെത്തി. ഇൻഡിക്ക, ജപ്പോണിക്ക ഇനങ്ങളുടെ പുതിയ സങ്കരവർഗങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. ഏഷ്യൻ ഇനങ്ങളേക്കാൾ ധാരാളം വളം സ്വീകരിക്കാനും അധികം വിളവു തരാനും ജപ്പോണിക്കയ്ക്ക് കഴിഞ്ഞു.
പഴയ തോതിലായിരുന്നു ഉൽപാദനമെങ്കിൽ ഇന്നത്തെ ആവശ്യത്തിനായി 4.8 കോടി ഹെക്ടർ സ്ഥലം വേണ്ടിവരുമായിരുന്നു എന്ന് സ്വാമിനാഥൻ മനസ്സിലാക്കിയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ കാടുകൾ വയലുകളായേനെ.
1950 ൽ ഇന്ത്യൻ നെൽവിത്തുകൾ ഹെക്ടറിൽ ഒരു ടണ്ണിൽ താഴെ വിളവു നൽകിയിരുന്നപ്പോൾ ജപ്പോണിക്ക ഇനങ്ങൾ 5 ടൺ വരെ വിളവു നൽകി. 20 കി ഗ്രാം നൈട്രജനിലധികം നൽകിയാൽ നമ്മുടെ ഇനങ്ങൾ ഒടിഞ്ഞു വീഴുമ്പോൾ കുറിയ ജപ്പാൻ ഇനങ്ങൾ 100 കിലോഗ്രാം നൈട്രജൻ കൊടുത്താലും നിവർന്ന് ഉഷാറായി നിൽക്കുമായിരുന്നു. തമിഴ്നാട്ടിലെ ആടുതുറൈ നെല്ലു ഗവേഷണ കേന്ദ്രത്തിൽ പിറന്ന സങ്കരയിനമായിരുന്ന മഷൂരി (ADT -27) അക്കാലത്ത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇൻഡിക്ക-ജപ്പാൻ സങ്കര ഇനങ്ങളിൽ വന്ധ്യത പലപ്പോഴും പ്രശ്നമായപ്പോൾ കുറിയ ഇനങ്ങൾ വികസിപ്പിക്കാൻ ഡീ ജീ വൂ ജെൻ എന്ന ചൈനീസ് ജീൻ നൽകുന്ന തൈച്ചൂങ്ങ് നേറ്റിവ് 1 നെല്ല് ഉപയോഗിച്ചു. ബാസ്മതി 370, തൈച്ചൂങ്ങ് നേറ്റീവ് എന്നിവയുടെ സങ്കരയിനത്തിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമായിരുന്നു 'പൂസാ ബസ്മതി' എന്നയിനത്തിൻ്റെ പിൽക്കാല പിറവി.
∙ എന്താണ് ഹരിത വിപ്ലവം നമ്മെ പഠിപ്പിച്ചത് ?
ഹരിതവിപ്ലവത്തിന്റെ ഗുണദോഷഫലങ്ങൾ എക്കാലവും വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഹരിത വിപ്ലവം നൽകിയ വലിയ സംഭാവനകളിലൊന്ന് ഭാവിയിലെ കൃഷി എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ചതാണ്. മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടുള്ള നിത്യഹരിത വിപ്ലവമെന്ന ആശയം സ്വാമിനാഥന്റെ സംഭാവനയായിരുന്നു. ശാസ്ത്രത്തെ ചേർത്തു പിടിച്ച് വിശപ്പിനെ കീഴടക്കിയ ഹരിതവിപ്ലവം ഇനി പരിസ്ഥിതിയേക്കൂടി ചേർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ അഭയാർഥികൾ എന്ന വാക്ക് പരിചയപ്പെടുത്തിയത് സ്വാമിനാഥനാണ്. കർഷകരായിരുന്നു ഹരിതവിപ്ലവത്തിന്റെ നട്ടെല്ല്. അതിന്റെ ഗുണഫലങ്ങൾ രാജ്യം അനുഭവിച്ചെങ്കിലും കർഷകർക്ക് എത്ര മാത്രം പ്രയോജനം ചെയ്തു എന്നതിനെക്കുറിച്ച് സംശയിക്കുന്നവരുണ്ട്. ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കുന്നവൻ ഏറ്റവും ദരിദ്രനായി തുടരുന്ന വൈപരീത്യം ഇവിടെ എന്നുമുണ്ട്. ദേശീയ കർഷക കമ്മിഷന്റെ അധ്യക്ഷനായിരുന്ന കാലത്ത്, കാർഷിക വിളകളുടെ താങ്ങുവിലയായി ഉൽപാദനച്ചെലവും അതിന്റെ പകുതിയും ചേർത്ത വിലയാവണം താങ്ങുവില എന്ന് അദ്ദേഹം ശുപാർശ ചെയ്തു.
ഹരിതവിപ്ലവത്തെ കൃഷിഭൂമി മെച്ചപ്പെടുത്തുന്ന കൃഷിരീതിയായാണ് സ്വാമിനാഥൻ കണ്ടിരുന്നത്. ഭാരതത്തിലെ കൃഷിക്കാർ 4000 കൊല്ലമായി ഗോതമ്പ് കൃഷി ചെയ്യുന്നു.1947-ൽ കേവലം 60 ലക്ഷം ടൺ ആയിരുന്ന നമ്മുടെ ഉൽപാദനം, 2001ൽ 7.4 കോടി ടണ്ണായി വർധിച്ചു. ശരാശരി വിളവാകട്ടെ 1964ലെ ഹെക്ടറിന് 900 കിലോഗ്രാം എന്നതിൽനിന്ന് 2001ൽ 2300 കിലോഗ്രാമായി. ഇന്ത്യയിൽ ഇന്നും ഏകദേശം 24 ദശലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിളയുന്നത്.
പഴയ തോതിലായിരുന്നു ഉൽപാദനമെങ്കിൽ ഇന്നത്തെ ആവശ്യത്തിനായി 4.8 കോടി ഹെക്ടർ സ്ഥലം വേണ്ടിവരുമായിരുന്നു എന്ന് അദ്ദേഹം കണക്കാക്കി. കാടുകൾ വയലുകളായേനെ. വളരുന്ന ജനതയ്ക്ക് വരുമാന വർധനയനുസരിച്ച്, ആഹാരാവശ്യമനുസരിച്ച് 12.5 കോടി ടൺ എങ്കിലും വിളയിക്കണം. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് മുന്നിൽ ഇതേ വഴിയുള്ളൂ. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ 5 കോടി ടൺ മാത്രമായിരുന്ന രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപാദനം. ഇന്നത് 33 കോടി ടൺ കടന്നിരിക്കുന്നു.
ഹരിതവിപ്ലവത്തിന്റെ പാർശ്വഫലങ്ങളായ അമിതമായ രാസവളപ്രയോഗം, രാസകീടനാശിനി പ്രയോഗം എന്നിവയുണ്ടാക്കിയ പരിസ്ഥിതി നാശത്തെക്കുറിച്ച് ബോധവാനായിരുന്നു സ്വാമിനാഥൻ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുസ്ഥിര കാർഷികവികസന വാദം അദ്ദേഹം ഉയർത്തി. കർഷകരുടെ വിത്തിനങ്ങൾക്കും ഓരോ രാജ്യങ്ങളുടെയും തനതായ ജനിതകവിഭവങ്ങൾക്കും പരിരക്ഷ നൽകാൻ പരിശ്രമം നടത്തി.
കേന്ദ്ര സർക്കാർ രൂപം നൽകിയ വിത്തിനങ്ങളുടെ സംരക്ഷണവും കർഷകരുടെ അവകാശ സംരക്ഷണവും നിയമം വഴി ഉറപ്പാക്കി. രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യബിൽ കർഷക സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. ഹരിതഗൃഹവാതകങ്ങളിൽ 30% കുറവ് വരുത്താൻ ഹരിതവിപ്ലവം സഹായിച്ചുവെന്ന് അമേരിക്കൻ പഠനമുണ്ട്. പുൽമേടുകളും വനങ്ങളും നശിപ്പിച്ച് അധികഭൂമി കൃഷിക്ക് മാറ്റിവയ്ക്കേണ്ട സാധ്യത കുറയ്ക്കാൻ ഹരിതവിപ്ലവം സഹായിച്ചുവെന്നും പഠനം പറയുന്നു.