ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിസി). നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നില തെറ്റി വീഴുകയാണ്. ഓരോ വീഴ്ചയിൽ നിന്നും സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ചൈനീസ് വ്യാളി ഇക്കുറിയും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ് എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്‌വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു.

ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിസി). നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നില തെറ്റി വീഴുകയാണ്. ഓരോ വീഴ്ചയിൽ നിന്നും സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ചൈനീസ് വ്യാളി ഇക്കുറിയും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ് എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്‌വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിസി). നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നില തെറ്റി വീഴുകയാണ്. ഓരോ വീഴ്ചയിൽ നിന്നും സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ചൈനീസ് വ്യാളി ഇക്കുറിയും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ് എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്‌വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിൽനിന്ന് പരിഭ്രാന്തി ഉണർത്തുന്ന സാമ്പത്തിക വാർത്തകളോടെയായിരുന്നു 2023 സെപ്റ്റംബർ പിറന്നത്. ചൈനീസ് കറൻസി യുവാന്റെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്ക് 16 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ് 2023 ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനം വീഴ്ചയോടെ കരടി വലയത്തിലേക്ക് പതിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് വിപണി. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിസി). 

 

ബെയ്ജിങ്ങിലെ മാളിൽനിന്നുള്ള ദൃശ്യം (Photo by WANG ZHAO / AFP)
ADVERTISEMENT

നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നിലതെറ്റി വീഴുകയാണ്. ഓരോ വീഴ്ചയിൽനിന്നും സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ചൈനീസ് വ്യാളി ഇക്കുറിയും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ് എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്‌വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു. 

 

കുതിപ്പിന്റെ ടോപ് ഗിയറിൽനിന്ന് നേരെ റിവേഴ്സ് ഗിയറിലേക്കാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥ നീങ്ങിയിരിക്കുന്നതെന്ന് സാമ്പത്തിക മാധ്യമ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ചൈനയുടെ 40 വർഷം നീണ്ട വളർച്ചാ മോഡൽ തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് യുഎസ് സാമ്പത്തിക മാധ്യമം ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞയിടെ പ്രഖ്യാപിച്ചു. വെറും വീഴ്ചയല്ല ചൈനീസ് വിജയ മോഡലിന്റെ അന്ത്യംതന്നെയെന്ന് വിദഗ്ധ അഭിപ്രായങ്ങളും സ്ഥിതിവിവര കണക്കുകളും ചേർത്തുവച്ച് ഇവർ വിലയിരുത്തുന്നു. താൽക്കാലിക തിരിച്ചടിയല്ല സ്ഥായിയായ വീഴ്ചയാണ് വ്യാളിയെ കാത്തിരിക്കുന്നത് എന്ന് വിവിധ കോണുകളിൽനിന്ന് അഭിപ്രായം ഉയർന്നുവരുന്നു. കാരണം ഇതുവരെ അനുകൂലമായിരുന്ന പല ഘടകങ്ങളും ഇന്ന് ചൈനയെ തിരിഞ്ഞു കൊത്തുകയാണ്.

 

ബെയ്‌ജിങ്ങിലെ വാട്ടർ ഫൗണ്ടനില്‍ കളിക്കുന്ന കുട്ടി (Photo by AFP / Noel CELIS)
ADVERTISEMENT

∙ ജനസംഖ്യ കുറഞ്ഞാൽ എങ്ങനെ ലോകം കീഴടക്കും?

 

2023 ഏപ്രിലിൽ ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിന്ന് ചൈന ഇന്ത്യയ്ക്കു പിന്നിലേക്ക് ഇറങ്ങി. കൃത്യമായ കണക്ക് അല്ലെങ്കിലും ഇത് സാമ്പത്തിക– ശാക്തിക മേഖലയിൽ വ്യക്തമായ സൂചനയാണ്. ചൈനയുടെ വളർച്ചയ്ക്ക് കരുത്തായ വിപണിയും മനുഷ്യശേഷിയും ചുരുങ്ങുന്നു എന്നതാണ് ഈ കണക്കിന്റെ യാഥാർഥ്യം. ചൈനയിൽ ജനസംഖ്യ വളർച്ച നേരത്തേ തന്നെ മന്ദഗതിയിലായിരുന്നു. ഇപ്പോഴത് പിന്നോട്ടടിക്കുന്നു. ഇനിയങ്ങോട്ട് ഇറക്കത്തിന് വേഗം കൂടുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ വിശകലനങ്ങൾ സൂചിപ്പിക്കുന്നു. 

ബെയ്ജിങ്ങിൽനിന്നുള്ള കാഴ്ചകളിലൊന്ന് (Photo by GREG BAKER / AFP)

 

ADVERTISEMENT

140 കോടിക്കടുത്തുള്ള ചൈനീസ് ജനസംഖ്യ 2080ൽ 100 കോടിക്ക് താഴെയും 2100ൽ 80 കോടിക്ക് താഴെയും ആകും എന്നാണ് യുഎൻ വിലയിരുത്തൽ. ചൈനയിലെ തൊഴിൽസജ്ജമായ ജനസംഖ്യ 2011ൽതന്നെ അതിന്റെ നെറുകയിൽ എത്തിയിരുന്നു. അന്നത്തെ 90 കോടിയിൽ നിന്ന് 2050ഓടെ ഈ സംഖ്യ 70 കോടിയിലേക്കു താഴും. അതായത് 25% ഇടിവ്. യുഎസിനെ കടത്തിവെട്ടി നൂറ്റാണ്ടിന്റെ മധ്യത്തോടെ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാമെന്ന ചൈനീസ് സ്വപ്നത്തിന് ഒട്ടും ആശാവഹമല്ല ഈ കണക്കുകൾ.

 

ചൈനയിലെ നാൻജിങ്ങില്‍ കൺട്രി ഗാർഡൻ പണിതുയർത്തിയ റെസിഡൻഷ്യൽ കോംപ്ലക്സ് (Photo by AFP/ CHINA OUT)

ജനസംഖ്യയുമായി ബന്ധപ്പെട്ട് ഒരു റിയല്‍ എസ്റ്റേറ്റ് പ്രശ്നവുമുണ്ട്. നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്) കണക്കു പ്രകാരം 2023 ഓഗസ്റ്റ് ഒടുവിൽ ചൈനയിൽ 65 കോടി ചതുരശ്ര മീറ്റർ വിൽക്കപ്പെടാത്ത വീടുകൾ ഉണ്ട്. ഒരു വീടിന് ശരാശരി 90 ചതുരശ്ര മീറ്റർ വലിപ്പം കണക്കാക്കിയാൽ ഏതാണ്ട് 72 ലക്ഷം വീടുകൾ വാങ്ങാൻ ആളില്ലാതെ കിടക്കുന്നു. ചൈനയുടെ നിലവിലുള്ള ജനസംഖ്യയായ 140 കോടി പേർക്ക് ആവശ്യമായതിൽ ഏറെയാണ് ഉപയോഗിക്കാതെ കിടക്കുന്ന ഈ വീടുകൾ. ജനസംഖ്യാ തോത് താഴുന്ന സാഹചര്യത്തിൽ ഇത്രയും വീടുകൾ എന്തു ചെയ്യും!

ചൈനയിലെ നിങ്ബോയിൽ നിർമാണത്തിലിരിക്കുന്ന അപാർട്മെന്റ് സമുച്ചയങ്ങളിലൊന്ന് (Photo by Hector RETAMAL / AFP)

 

∙ കൈത്താങ്ങ് നൽകാനാകാത്ത വിധം കടക്കെണി

 

തെക്കുകിഴക്കൻ ചൈനയിലെ പാർപ്പിട സമുച്ചയങ്ങളിലൊന്നിന്റെ ആകാശക്കാഴ്ച (Photo by STRINGER / AFP / CHINA OUT)

മിച്ചക്കണക്കുകളുടെ ഉന്നതിയിൽനിന്ന് കടക്കെണിയുടെ പടുകുഴിയിലേക്കുള്ള ചൈനയുടെ പതനം ചൈനീസ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നു ബാങ്ക് ഓഫ് ഇന്റർനാഷനൽ സെറ്റിൽമെന്റ് കണക്കുകൾ പ്രകാരം 2012ൽ ചൈനയുടെ മൊത്തം കടബാധ്യത ജിഡിപിയുടെ 200 ശതമാനത്തിൽ നിന്ന് 2022ൽ 300% ആയി ഉയർന്നു. കടനിലയിൽ യുഎസിനെയും കടത്തിവെട്ടിയ ചൈന വൻ സമ്പദ്‌വ്യവസ്ഥകളിൽ ജപ്പാൻ, ഫ്രാൻസ്, കാനഡ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. കടംകൊടുത്തും കൈപിടിച്ചും വളർത്തിയ ഒരു സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വീഴ്ചയുടെ സമയത്ത് ഇത്തരമൊരു സാഹചര്യം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

ചൈനയുടെ തളർച്ച ആ രാജ്യവുമായി വ്യാപാരം നടത്തുന്ന നാൽപതോളം രാജ്യങ്ങളെ നേരിട്ടുതന്നെ ബാധിക്കും. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും ചൈനയുടെ നിക്ഷേപങ്ങളിലൂടെയുള്ള വളർച്ചയും എല്ലാം തകിടംമറിയും.

 

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെന്നപോലെ ചൈനയ്ക്ക് പണം ഇറക്കി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാകില്ല എന്നതാണ് സാഹചര്യം. എവർഗ്രാൻഡ്, കൺട്രി ഗാർഡൻ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ഭീമന്മാർ കടക്കെണിയിൽ തളർന്നുവീണപ്പോൾ കൈത്താങ്ങു നൽകാനോ ഭീമൻ അടിസ്ഥാന പദ്ധതി പ്രഖ്യാപനങ്ങളിലൂടെ പണമൊഴുക്കി വിപണിയെ ആവേശഭരിതമാക്കാനോ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേതൃത്വത്തിനു കഴിയാത്തത് രാജ്യത്തിന്റെ കടബാധ്യത താങ്ങാവുന്നതിലും അപ്പുറമായതിനാലാണ്.

 

കലിഫോർണിയയിൽ നടന്ന ആപ്പിൾ ലോഞ്ച് ഇവന്റിൽനിന്ന് (Justin Sullivan/Getty Images/AFP)

∙ തകരുന്നു, റിയൽ എസ്റ്റേറ്റ് കുമിള

 

ചൈനയ്ക്കും ലോക സമ്പദ്‌വ്യവസ്ഥയ്ക്കുംതന്നെ ഭീഷണി ആയിരിക്കുകയാണ് തകരുന്ന റിയൽ എസ്റ്റേറ്റ് മേഖല. കടക്കെണിയും വിൽപന ഇടിവും നിക്ഷേപകരുടെ ഭീതിയുമെല്ലാം ചൈനീസ് റിയൽ എസ്റ്റേറ്റ് കുമിളയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ചൈനീസ് ജിഡിപിയുടെ 30% വരും റിയൽ എസ്റ്റേറ്റ് മേഖലയുടെ വിഹിതം. തൊഴിൽ മേഖലയുടെ 40% സംഭാവന ചെയ്യുന്നതും ഈ മേഖല തന്നെ. അതായത് ഈ മേഖലയിലെ ചെറുചലനം പോലും ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്. ഡിമാൻഡ് തകർച്ചയും കടഭാരവും ഭൂരിഭാഗം റിയൽ എസ്റ്റേറ്റ് കമ്പനികളെയും വേട്ടയാടുകയാണ്. 

 

രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡ് 2021ൽ രാജ്യാന്തര ബോണ്ട് തിരിച്ചടവ് മുടക്കി പ്രതിസന്ധിയിലായിരുന്നു. പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഭവന നിർമാതാക്കളായ കൺട്രി ഗാർഡൻ വായ്പ തിരിച്ചടവ് പ്രതിസന്ധിക്ക് മുന്നിൽ തുറിച്ചു നിൽക്കുകയാണ്. സെപ്റ്റംബർ ആദ്യം ഡോളർ ബോണ്ട് തിരിച്ചടവ് മുടക്കിയതിന് പിന്നാലെ അടുത്ത 12 മാസത്തിനിടെ 1500 കോടി യുഎസ് ഡോളർ വായ്പ–ബോണ്ട് തിരിച്ചടവും കൺട്രി ഗാർഡിന് മുന്നിലുണ്ട്. പൊതുവേ യാഥാസ്ഥിതിക കടമെടുപ്പ് രീതി പിന്തുടർന്നിരുന്ന കൺട്രി ഗാർഡിന് ഈ ഗതി വന്നത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

 

2021ലെ പ്രതിസന്ധിക്കു പിന്നാലെ ഓഹരി വ്യാപാരം നിർത്തിവച്ച എവർഗ്രാൻഡ് 2023 മധ്യത്തിൽ വ്യാപാരം പുനരാരംഭിച്ചപ്പോൾ വില ആദ്യദിവസം തകർന്നത് 79% ആണ്. രണ്ടു ദശാബ്ദത്തിലേറെ നീണ്ട ഭവന വിപണി മുന്നേറ്റത്തിൽ മുൻപിൻ നോക്കാതെ വീടും ഫ്ലാറ്റും കെട്ടിപ്പൊക്കിയ കമ്പനികളാണ് പ്രതിസന്ധിക്കു മുന്നണി നിന്നത്. ഇവരെ നിയന്ത്രിക്കാനോ ഇവർക്കു വായ്പയും മറ്റു പണസ്രോതസ്സുകളും കൈയയച്ചു നൽകിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പ് നൽകാനോ സർക്കാരും തയാറായില്ല. ഇത്തരം സർക്കാർ നയങ്ങളും വലിയൊരു ‘കുമിള വിപണി’ക്ക് വളംവച്ചു. 

 

∙ വരുന്നത് യുഎസ് പ്രതിസന്ധിക്കു സമാനമായ മാന്ദ്യം?

 

കടബാധ്യതയും നിയന്ത്രണവും കൈവിട്ടു പോകുന്നതറിഞ്ഞ് രണ്ടായിരത്തിഇരുപതിനോടടുത്ത് പ്രസിഡന്റ് ഷി റിയൽ എസ്റ്റേറ്റ് വമ്പന്മാർക്ക് മൂക്കുകയറിട്ടപ്പോഴാണ് പ്രതിസന്ധിയുടെ ആഴം പുറത്തറിയുന്നത്. കമ്പനികൾ ഇലപൊഴിയും പോലെ വീഴാൻ തുടങ്ങി. വിലകൾ താഴോട്ടായി. വീട് വാങ്ങാൻ ഇരുന്നവരുടെ ആവേശം നഷ്ടപ്പെട്ടു, പിന്നീട് അത് ആശങ്കയായി മാറി. പൂർത്തിയാക്കാൻ ആകാതെ പദ്ധതികൾ പാതിവഴിയിൽ മുടങ്ങി. മുടങ്ങിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലെ വില്ലകളുടെ മുറ്റത്ത് കർഷകർ കൃഷി ഇറക്കിയ വാർത്തകൾ വരെ പുറത്തുവന്നു. അളില്ലാതെ കെട്ടിടങ്ങൾ മാത്രമായി പ്രേതനഗരങ്ങൾ ചൈനയിലുടനീളം കാണാം.

 

2007ൽ യുഎസ് നേരിട്ട ലീമാൻ ബ്രദേഴ്സ് പ്രതിസന്ധിക്ക് സമാനമായി സമാനമാണ് ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയെന്ന് വിലയിരുത്തുന്ന വിദഗ്‌ധരുണ്ട്. ധനകാര്യ ഭീമനായിരുന്ന ലീമാൻ ബ്രദേഴ്സിനുണ്ടായ പ്രതിസന്ധി യുഎസിലെ മറ്റു ബാങ്കുകളെയും നിക്ഷേപകരെയും തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥയെയും പിടിച്ചുലച്ചു. ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധി രാജ്യത്തെ മൂന്ന് ലക്ഷം കോടിയോളം ഡോളർ വരുന്ന ഈ നിക്ഷേപ ട്രസ്റ്റ് വ്യവസായത്തെ ഉലച്ചിരിക്കുകയാണ്. ഇനിയും റിയൽ എസ്റ്റേറ്റ് വിലകൾ താഴ്ന്നാൽ ഇവയിൽ നിക്ഷേപം നടത്തിയിരിക്കുന്ന വൻകിട സ്ഥാപനങ്ങളും നിക്ഷേപകരും എന്തിന് സാധാരണ നിക്ഷേപകർ വരെ കടുത്ത നഷ്ടം നേരിടും. 8700 കോടി ഡോളറോളം തുക കൈകാര്യം ചെയ്യുന്ന സോങ് ട്രസ്റ്റ് 1.9 കോടി ഡോളറോളം വരുന്ന നിക്ഷേപം മടക്കി നൽകാനാകാതെ ഓഗസ്റ്റ് ആദ്യം പ്രതിസന്ധിയിലായിരുന്നു. 

 

മികച്ച വരുമാനം ലക്ഷ്യമിട്ട് സാധാരണക്കാരായ ചൈനക്കാർ കുടുംബ സമ്പാദ്യത്തിന്റെ 60 ശതമാനത്തോളം റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് തകർച്ചയ്ക്ക് തടയിടാൻ അവസാന ശ്രമത്തിലാണ് സർക്കാർ. മികച്ച തിരിച്ചടവുള്ളവർക്കുള്ള പലിശ നിരക്ക് (ലോൺ പ്രൈം റേറ്റ് –എൽപിആർ) മൂന്നു മാസത്തിനിടെ രണ്ടുതവണയായി താഴ്ത്തി 3.45 ശതമാനത്തിൽ എത്തിച്ചു. നിലച്ചുപോയ പദ്ധതികൾ പൂർത്തിയാക്കാൻ ഭവന നിർമാതാക്കൾക്ക് പണം ലഭ്യമാക്കാൻ ബാങ്കുകളുടെ റിസർവ് പരിധിയിലും കുറവ് വരുത്തി. നിക്ഷേപകരുടെ ആത്മവിശ്വസത്തിലും താൽപര്യങ്ങളിലും വന്ന മാറ്റം മറികടക്കാൻ ഇതുകൊണ്ടുമാത്രമാകുമോ?

 

∙ കയറ്റുമതി വിപണികൾ വഴുതുന്നു; ആർക്കും ചൈനയെ വേണ്ട?

 

കഴിഞ്ഞ 10 മാസത്തിനിടെ ഒൻപതിലും ചൈനയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് താഴോട്ടാണ്. കർശനമായ കോവിഡ് ലോക്ഡൗണിന് ശേഷം 2022 അവസാനം ചൈന വിപണി തുറന്നു കൊടുത്തതിനു പിന്നാലെ എല്ലാ മേഖലയിലും ഉണർവ് ദൃശ്യമായിയിരുന്നു. എന്നാൽ ഇത് നീണ്ടുനിന്നില്ല. 2023 ജൂലൈയിൽ കയറ്റുമതി മുൻ വർഷത്തെ ജൂലൈ അപേക്ഷിച്ച് 14.5% താണു. ഓഗസ്റ്റിൽ ഇടിവ് 8.8%. ആഗോളതലത്തിലെ ഡിമാൻഡ് കുറവ് മാത്രമല്ല ചൈനയ്ക്ക് തിരിച്ചടിയായത്. യുഎസും യൂറോപ്പും തങ്ങളുടെ സപ്ലൈ ചെയിനിൽ ചൈന ആശ്രിതത്വം കുറച്ചു കൊണ്ടുവരാനുള്ള ചടുല നീക്കം നടത്തുന്നത് അതിലേറെ പ്രത്യാഘാതം സൃഷ്ടിക്കുന്നു. ഇതിനു പുറമേ യുഎസുമായുള്ള വ്യാപാര യുദ്ധവും ചൈനയ്ക്ക് കൂനിന്മേൽ കുരുവായി. താൽക്കാലിക പ്രതിഭാസത്തിലേറെ സ്ഥായിയായ ദിശ മാറ്റമാകും ഇതിലൂടെ സംഭവിക്കുക. 

 

ഐഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ സപ്ലൈ ചെയിനിൽ ഇന്ത്യയ്ക്ക് പ്രാമുഖ്യം വർധിപ്പിച്ചത് ഉദാഹരണം. ഫോക്സ് കോൺ, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങിയ ആപ്പിൾ കോൺട്രാക്ട് നിർമാതാക്കൾക്കെല്ലാം ഇന്ത്യയിൽ പ്ലാന്റുകൾ ഉണ്ട്. 2017 ൽ പ്രവർത്തനം തുടങ്ങിയ ഇവ കോവിഡിനു പിന്നാലെ വൻ വിപുലീകരണം നടത്തി. 2023–24 ന്റെ ആദ്യ മൂന്നുമാസകാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 1.2 കോടി സ്മാർട്ട് ഫോൺ കയറ്റുമതിയുടെ 49 ശതമാനം (ഏകദേശം 60 ലക്ഷം) ആപ്പിളിന്റേതാണ്.

 

∙ ചൈനയുടെ നഷ്ടത്തിൽ നേട്ടമാർക്ക്?

 

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ചൈനയുടെ സാമ്പത്തിക സുസ്ഥിരത ആഗോള വിപണികൾക്കെല്ലാം നിർണായകമാണ്. ചൈനയുടെ തളർച്ച ആ രാജ്യവുമായി വ്യാപാരം നടത്തുന്ന നാൽപതോളം രാജ്യങ്ങളെ നേരിട്ടുതന്നെ ബാധിക്കും. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും ചൈനയുടെ നിക്ഷേപങ്ങളിലൂടെയുള്ള വളർച്ചയും എല്ലാം തകിടംമറിയും. ചൈനയിൽ നിക്ഷേപം നടത്തിയിരിക്കുന്ന സ്ഥാപനങ്ങളും അവയുടെ ഓഹരി ഉടമകളും എല്ലാം ഭീതിയിലാണ്. വിദേശ നിക്ഷേപകർ ചൈന വിട്ടു പോകുമ്പോൾ ശതകോടികളുടെ നഷ്ടം സഹിച്ചാവും ഈ വിട്ടൊഴിയൽ. 

 

അതേസമയം യുഎസ്– യൂറോപ്പ് സപ്ലൈ ചെയിൻ വൈവിധ്യവൽക്കരണത്തിനു ശ്രമം നടത്തുമ്പോൾ ചൈനയ്ക്ക് ബദൽ എന്ന നിലയിൽ പ്രാമുഖ്യം നേടാൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് അവസരം ലഭിക്കുന്നു. ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇത്തരത്തിൽ അവസരം നേടിയെടുക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ അസംസ്കൃത വസ്തു ഇറക്കുമതിക്കാരാണ് ചൈന. ചൈനയുടെ തളർച്ച അവരുടെ ഇറക്കുമതി ഡിമാൻഡിൽ പ്രതിഫലിക്കും. പെട്രോളിയം ഉൽപന്നങ്ങളുടെയും ലോഹങ്ങളുടെയുമടക്കം വില നിയന്ത്രിച്ചു നിർത്താൻ ചൈനയുടെ തളർച്ച ഒരു പരിധിവരെ കാരണമാകും. ഇന്ത്യയ്ക്കാകട്ടെ ഇത് ഏറെ സഹായകരവുമാണ്.

 

English Summary: The Economic Turmoil in China is Deepening and this has the Potential to Become a 'Financial Pandemic'