‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ആമിനയല്ല മലപ്പുറത്തെ പെൺകുട്ടികൾ; സിപിഎമ്മിന്റെ ‘രക്ഷകനെ’ ആവശ്യവുമില്ല’
ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ പറയുന്നത് മുസ്‌ലിം സ്ത്രീകളുടെ രക്ഷയെ കരുതിയെന്ന്. വിവാഹ പ്രായം ഉയർത്തുന്ന ചർച്ച വരുമ്പോഴും പറയുന്നത് മുസ്‌ലിം പെൺകുട്ടികളുടെ രക്ഷ. വികസനം പറയുമ്പോഴും ‘ഊരി മാറ്റുന്നത്’ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം. വരാനിരിക്കുന്ന ഏതോ രക്ഷകനെ കാത്തിരിക്കുകയാണോ കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾ? അല്ലെങ്കിൽ അങ്ങനെയൊരു രക്ഷകൻ വന്നു രക്ഷിക്കാൻ മാത്രം അടിച്ചമർത്തപ്പെട്ട് വ്യക്തിത്വം ഇല്ലാതെ നരകിക്കുകയാണോ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ? സിപിഎം നേതാവ് കെ.അനിൽ കുമാറിന്റെ, മുസ്‌ലിം പെൺകുട്ടികളുടെ ‘തട്ടം ഊരൽ’ വിവാദ പ്രസംഗത്തിനു മറുപടി പറയുകയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗിന്റെ യുവരക്തവുമായ ഫാത്തിമ തഹ്‌ലിയ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു തിരുവനന്തപുരത്ത് യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലായിരുന്നു അനിൽ കുമാറിന്റെ വിവാദ പരാമർശം. ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ... തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത്

ഏക സിവിൽ കോഡ് നടപ്പാക്കുമ്പോൾ പറയുന്നത് മുസ്‌ലിം സ്ത്രീകളുടെ രക്ഷയെ കരുതിയെന്ന്. വിവാഹ പ്രായം ഉയർത്തുന്ന ചർച്ച വരുമ്പോഴും പറയുന്നത് മുസ്‌ലിം പെൺകുട്ടികളുടെ രക്ഷ. വികസനം പറയുമ്പോഴും ‘ഊരി മാറ്റുന്നത്’ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം. വരാനിരിക്കുന്ന ഏതോ രക്ഷകനെ കാത്തിരിക്കുകയാണോ കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾ? അല്ലെങ്കിൽ അങ്ങനെയൊരു രക്ഷകൻ വന്നു രക്ഷിക്കാൻ മാത്രം അടിച്ചമർത്തപ്പെട്ട് വ്യക്തിത്വം ഇല്ലാതെ നരകിക്കുകയാണോ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ? സിപിഎം നേതാവ് കെ.അനിൽ കുമാറിന്റെ, മുസ്‌ലിം പെൺകുട്ടികളുടെ ‘തട്ടം ഊരൽ’ വിവാദ പ്രസംഗത്തിനു മറുപടി പറയുകയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗിന്റെ യുവരക്തവുമായ ഫാത്തിമ തഹ്‌ലിയ.
ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു തിരുവനന്തപുരത്ത് യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ അനിൽ കുമാറിന്റെ വിവാദ പരാമർശം. ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ... തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി വന്ന വിദ്യാഭ്യാസം കൊണ്ടാണ്’ എന്ന പരാമർശമാണു പ്രതിഷേധത്തിനിടയാക്കിയത്. മുസ്‌ലിം പെൺകുട്ടികൾ തട്ടം ഊരിയപ്പോഴാണോ മലപ്പുറത്തു പുരോഗമനം വന്നത്? ചോദ്യങ്ങൾക്കെല്ലാം വിശദമായി മറുപടി നൽകുകയാണ് ഫാത്തിമ തഹ്‌ലിയ.
∙ അനിൽ കുമാർ പറയാതെ പറയുന്നത് മുസ്‌ലിം പെൺകുട്ടികൾ തട്ടം ഊരിയപ്പോഴാണ് മലപ്പുറത്തു പുരോഗമനം വന്നതെന്ന്? അങ്ങനെയാണോ കാര്യങ്ങൾ?
മലബാർ വിപ്ലവത്തിന്റെ കാലത്ത് വീടിനകത്തു കയറി തലമുടിയിൽ കുത്തിപ്പിടിച്ച ബ്രിട്ടിഷ് പട്ടാളക്കാരോട് അന്ന് ഞങ്ങളുടെ ഉമ്മമാർ ഉറച്ച ശബ്ദത്തിൽ പറഞ്ഞത് ഒറ്റക്കാര്യമാണ് ‘‘തട്ടത്തിൽനിന്ന് കയ്യെടുക്കെടാ’’ എന്ന്. അതേ ഇന്നും പറയാനുള്ളൂ. മുസ്‌ലിം പെൺകുട്ടികളുടെ തട്ടത്തിൽനിന്നു കയ്യെടുക്കുന്നതാണ് ഈ രക്ഷകർക്കൊക്കെ നല്ലത്. ഇനി തട്ടത്തിന്റെ രാഷ്ട്രീയത്തിലേക്കു വരാം. ‘‘അനിൽ കുമാർ ഈ പറഞ്ഞതിലൊന്നും ഞങ്ങൾക്ക് ഒരു അതിശയവും തോന്നിയിട്ടില്ല.
കാരണം ഇവരൊക്കെ ഉള്ളിലും രഹസ്യമായും പറഞ്ഞുകൊണ്ടിരുന്ന കാര്യം ഇപ്പോൾ ഒരു നേതാവ് പരസ്യമായി പറഞ്ഞു. അത്രയേ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾക്ക് ഇതൊന്നും ഞെട്ടലുണ്ടാക്കുന്നില്ല. പക്ഷേ ഇക്കാലത്തും മലപ്പുറത്തെ കുറിച്ചും മലപ്പുറത്തെ പെൺകുട്ടികളെ കുറിച്ചും ഇങ്ങനെയാണ് കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ ഉള്ളിലിരിപ്പ് എന്നതു കാണുമ്പോൾ അദ്ഭുതം തോന്നുന്നുണ്ട്. തട്ടവും, മലപ്പുറവും.. രണ്ടും അവരുടെ ഇസ്‌ലാമോഫോബിയയുടെ ലക്ഷണങ്ങളാണ്.
∙ യഥാർഥത്തിൽ സിപിഎം മലപ്പുറത്തെ പെൺകുട്ടികളെ പുരോഗമനവാദികളാക്കിയോ?
മലപ്പുറത്തെ പെൺകുട്ടികളെ തട്ടം അഴിച്ചു പുരോഗമനവാദികളാക്കി എന്നതാണല്ലോ അനിൽ കുമാറിന്റെ വാദം. അങ്ങനെ മുസ്‌ലിം പെൺകുട്ടികൾക്കു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾ ഒന്ന് അക്കമിട്ടു പറയാമോ? നിങ്ങൾ മുസ്‌ലിം പെൺകുട്ടികൾക്കു പഠിക്കാൻ ആവശ്യത്തിനു പ്ലസ്ടു സീറ്റുകളെങ്കിലും അനുവദിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭരണകാലത്ത് മലപ്പുറത്തിന് എത്ര ആശുപത്രികൾ പുതുതായി അനുവദിച്ചു? യഥാർഥത്തിൽ മലപ്പുറത്തിന് അർഹമായ പലതും വെട്ടിക്കുറയ്ക്കുകയല്ലേ ഇവർ ചെയ്തത്.
അനിൽകുമാർ പത്രം വായിക്കുമ്പോൾ ഇനി ശ്രദ്ധിക്കണം. ദിവസവും പത്രത്തിൽ ധാരാളം പെൺകുട്ടികളുടെ ചിത്രം വരും. പിഎച്ച്ഡി നേടിയവർ, ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, രാജ്യാന്തര അംഗീകാരം നേടിയവർ അങ്ങനെ. അതിൽ തട്ടമിട്ട മുസ്‌ലിം പെൺകുട്ടികൾ എത്ര പേരുണ്ട് എന്നു കൂടി ശ്രദ്ധിക്കണം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെന്നു നോക്കണം, അവിടെയും കാണും തട്ടമിട്ട മുസ്‌ലിം പെൺകുട്ടികൾ. തട്ടമിട്ടതുകൊണ്ട് ആരും എവിടെയും കുറഞ്ഞു പോയിട്ടില്ലെന്നു മനസ്സിലാക്കണം. തട്ടം ഇടുന്നതു കൊണ്ടു മാത്രം ഞങ്ങൾ പ്രാചീന കാലത്താണു ജീവിക്കുന്നതെന്നു നിങ്ങൾ പറയുമ്പോൾ യഥാർഥത്തിൽ അതു പറയുന്ന നിങ്ങളാണു ലോകം കാണാത്ത പ്രാചീന മനുഷ്യർ എന്നു ഞങ്ങൾക്കു തിരിച്ചു പറയേണ്ടി വരും.
∙ യഥാർഥത്തിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ഇങ്ങനെ ഒരു സ്വത്വബോധ പ്രശ്നമുണ്ടോ?
മുസ്‌ലിം പെൺകുട്ടികൾക്കും സ്ത്രീകൾക്കും അരക്ഷിതാവസ്ഥയുണ്ടെന്നു പ്രചരിപ്പിക്കുന്നത് യഥാർഥത്തിൽ സംഘപരിവാറാണ്. അതവരുടെ രാഷ്ട്രീയമാണ്. ആ ഇസ്‌ലാമോഫോബിയ കേരളത്തിലെ സിപിഎമ്മും ഏറ്റെടുക്കുകയാണ്. ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും മുസ്‌ലിം വിഭാഗവും അനുഭവിക്കുന്നുണ്ട്. പട്ടിണി, തൊഴിലില്ലായ്മ, ഞങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങൾ ഇതൊക്കെ ഞങ്ങൾ എല്ലാവരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. അതു ഞങ്ങളുടെ മാത്രം പ്രശ്നമല്ല.
അത് ഈ നാട്ടിലെ ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും ചേരിത്തൊഴിലാളികളുടെയും ജാതിയിൽ താഴ്ന്നവരുടെയുമൊക്കെ പ്രശ്നമാണ്. അതു മുസ്‌ലിമിന്റെ മാത്രം പ്രശ്നമല്ല. അതെല്ലാം മാറ്റിവെച്ച് മുസ്‌ലിം പെൺകുട്ടികളുടെ മാത്രം രക്ഷകനാകാൻ ആർക്കാണ് ഇത്ര ധൃതി? ഇവരൊക്കെ ഉണ്ണുന്നതും ഉറങ്ങുന്നതും മുസ്‌ലിം സ്ത്രീകളുടെ രക്ഷയെ കുറിച്ചു മാത്രം കരുതിയാണെന്നു തോന്നുന്നു.
∙ തട്ടമിട്ടവർ അടിച്ചമർത്തപ്പെട്ടു കിടക്കുകയാണെന്നാണ് ആരോപണം...
ഞാൻ സ്ഥിരം ഹിജാബ് ധരിക്കുന്ന ആളാണ്. ഞാൻ അടിച്ചമർത്തപ്പെട്ട ആളാണോ? നിങ്ങൾ എന്നെ എല്ലായിപ്പോഴും പൊതുരംഗത്തും രാഷ്ട്രീയ വേദികളിലും കാണുന്നില്ലേ? ഈ തട്ടമിട്ടു തന്നെയാണ് ഞാൻ എല്ലായിടത്തും സഞ്ചരിക്കുന്നത്. എന്റെ നിലപാടുകൾ പറയുന്നത്. മുസ്‌ലിം സ്വത്വബോധം പേറുന്നവരെല്ലാം അടിച്ചമർത്തപ്പെടുകയാണ് എന്നത് ചിലരുടെ മാത്രം ചിന്തയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലുണ്ടായ ഏറ്റവും വലിയ മാറ്റവും അതാണ്. മുൻപ് മതവിശ്വാസിയായി, അല്ലെങ്കിൽ മതത്തിൽ നിന്നുകൊണ്ട് പൊതുപ്രവർത്തന രംഗത്തു വരാൻ പലരും മടിച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ ആവശ്യമില്ല.
മതവിശ്വാസിയായിക്കൊണ്ടു തന്നെ നിങ്ങൾക്കൊരു രാഷ്ട്രീയക്കാരിയാകാം, മതവിശ്വാസിയായി നിലനിന്നുതന്നെ നിങ്ങൾക്കൊരു ശാസ്ത്രജ്ഞയാകാം, മതവിശ്വാസിയായി തന്നെ നിങ്ങൾക്കൊരു പ്രഫഷനലോ ബുദ്ധിജീവിയോ ആകാം, അങ്ങനെ എന്തുമാകാം. അതുവലിയ മാറ്റമാണ്. അങ്ങനെ നിൽക്കുന്ന ഒരുപാട് പേർ ഇന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ കടമയും കർതൃത്വവും വീടനകത്താണെന്ന് ഇന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് അവർ പ്രാചീനരായതുകൊണ്ടാണ്. ആ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാതെ നിരന്തരം മലപ്പുറം പെൺകുട്ടികൾ എന്നാൽ അടിച്ചമർത്തപ്പെടുന്നവർ എന്നു വിവക്ഷിക്കുന്നത് പ്രത്യേകതരം അജൻഡയാണ്.
∙ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ആമിനയല്ല ഞങ്ങൾ
ഇവരുടെയൊക്കെ ഉള്ളിൽ പേറുന്ന ഇസ്‌ലാമോഫോബിയ പല രൂപത്തിൽ പുറത്തു വരുന്നു. അതിനു വേണ്ടി അവർ നിരന്തരം മലപ്പുറം എന്ന പദം ഉപയോഗിക്കുന്നു. ഇപ്പോഴും ആൾക്കാർക്ക് മലപ്പുറം എന്നു കേൾക്കുമ്പോൾ കള്ളിമുണ്ടും പച്ചത്തൊപ്പിയും വെള്ള ബനിയും ഇട്ടു നടക്കുന്ന അഞ്ചാറ് കെട്ടുന്ന കാക്കാമാരുടെ നാടാണ്. ‘കിളിച്ചുണ്ടൻ മാമ്പഴം’ സിനിമയിലെ ആമിനയെ പോലെയാണ് അവർക്ക് മലപ്പുറത്തെ പെണ്ണുങ്ങൾ. എന്നാൽ പഴയ തലമുറയിലും പുതിയ തലമുറയിലും ശൗര്യമുള്ള പെണ്ണുങ്ങളുള്ള നാടാണ് മലപ്പുറം. രാഷ്ട്രീയ ബോധമുള്ള സ്ത്രീകൾ.
മലബാർ വിപ്ലവ കാലത്തെ വാരിയംകുന്നത്തിനെ എല്ലാവർക്കുമറിയം. എന്നാൽ വാരിയം കുന്നത്തിന്റെ ഭാര്യയും അതുപോലൊരു പോരാളിയായിരുന്നു. വിവാഹത്തിനു സമ്മാനമായി പിതാവിനോടു കുതിരയെ ആവശ്യപ്പെട്ടവരാണ് അവർ. അവർ കുതിരസവാരി ചെയ്യുമായിരുന്നു. പടയ്ക്കു പോകാനുള്ള ശൗര്യമുണ്ടായിരുന്നവർ. മലപ്പുറത്തു കൂടി യാത്ര ചെയ്യുമ്പോൾ ഇരുവശത്തും മലബാർ വിപ്ലവത്തിൽ കൊല്ലപ്പെട്ടവരെ അടക്കിയ കബറുകൾ കാണാം. മരിച്ചവരെ അടക്കാൻ അന്നു മുന്നിൽ വന്നതു സ്ത്രീകളാണ്. മലപ്പുറത്തെ ചരിത്രത്തെ കുറിച്ചറിയാത്തവരാണ് ഇമ്മാതിരി പിന്തിരിപ്പൻ കഥകൾ ഉണ്ടാക്കുന്നത്.
മലപ്പുറത്തിന്റെ ഈ ശബ്ദമൊന്നും പുറത്തെത്തിക്കാൻ ഇവർക്കൊന്നും താൽപര്യമില്ല. അവർക്ക് മുസ്‌ലിം പെൺകുട്ടികളെതന്നെ രക്ഷിക്കണം. അങ്ങനെ ഒരു രക്ഷകന്റെ കുപ്പായമിടാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. ആ കുപ്പായത്തിന്റെ ഒരു ചെറിയ കുപ്പായമിടാനാണ് ഇവിടെ സിപിഎമ്മും ശ്രമിക്കുന്നത്. അവരോടൊക്കെ ആദ്യം പറഞ്ഞതു തന്നെയേ പറയാനുള്ളൂ.‘‘കയ്യെടുക്കെടാ തട്ടത്തീന്ന്’’. അതു പറയാനുള്ള ചങ്കൂറ്റം ഇവിടുത്തെ മുസ്‌ലിം പെൺകുട്ടികൾക്കുണ്ട്.
English Summary: Interview with MSF Leader Fathima Thahiliya on CPM Leader Anil Kumar's Hijab Remarks