കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും  അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മുതലാക്കാൻ പ്രതിപക്ഷത്തിനു വേണ്ടപോലെ സാധിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ നിഗമനത്തിൽ നേതാക്കൾ വലിയ പുതുമ കാണുന്നില്ല. എന്നാൽ, കോൺഗ്രസിന്റെ ചില എംപിമാർക്കെതിരെയും മണ്ഡലങ്ങളിൽ വികാരമുണ്ടെന്നുകൂടി കനുഗോലു വെളിപ്പെടുത്തിയതാണ് അഭ്യൂഹങ്ങൾക്കു കാരണമാകുന്നത്.

കോൺഗ്രസിന്റെ 15 സിറ്റിങ് എംപിമാരിൽ എല്ലാവരും വീണ്ടും രംഗത്തിറങ്ങണോയെന്നു ചോദിച്ചാൽ സർവേഫലങ്ങൾ അനുകൂലമല്ലെന്നാണു കനുഗോലു വ്യക്തമാക്കിയത്. ഏതാനും മണ്ഡലങ്ങളിൽ സ്ഥിതി പൂർണമായും ഭദ്രമല്ല. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആരു മത്സരിച്ചാലും ജയിക്കാൻ പാകത്തിനു തയാറെടുപ്പു നടത്തുകയാണു വേണ്ടത്. സിറ്റിങ് എംപിമാരുടെ മനസ്സിൽ തീ കോരിയിടുന്നതും സ്ഥാനാർഥിമോഹികൾക്കു പ്രതീക്ഷ നൽകുന്നതുമായി ഈ അഭിപ്രായപ്രകടനം. 

വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപായി വിരലിൽ മഷിപുരട്ടുന്നു (Photo by Manjunath KIRAN / AFP)
ADVERTISEMENT

എംപിമാരുടെ സ്ഥിതി സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ സർവേയിൽ തെളിഞ്ഞിരുന്നു. പൊതുചർച്ചയിൽ അതു വിശദീകരിക്കുന്നതു നേതൃത്വം വിലക്കി. കനുഗോലുവിന്റെ പരിശ്രമത്തെയും അവതരണത്തെയും കേരളനേതൃത്വം മതിപ്പോടെയാണു കാണുന്നത്. 2024ലെ ലോക്സഭാ തിര‍‍ഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ റോഡ് മാപ് ആവിഷ്കരിക്കുന്നതിൽ കർണാടകക്കാരനായ ഈ പ്രഫഷനലിനുള്ള പങ്ക് അവർ തിരിച്ചറിയുന്നു. 

∙ പ്രശാന്തിന്റെ പിൻഗാമി 

ADVERTISEMENT

സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സ്വകാര്യ ഏജൻസികൾ നടത്തുന്ന സർവേ നിഗമനങ്ങൾകൂടി കണക്കിലെടുക്കുന്ന രീതി സമീപകാലത്തായി കോൺഗ്രസുൾപ്പെടെ പല പാ‍ർട്ടികളും പുലർത്തുന്നുണ്ട്. എന്നാൽ, സർവേക്കു നേതൃത്വം നൽകുന്നവർ പാർട്ടി നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നതു ശരിയോ എന്ന സംശയം പ്രമുഖരായ ചില നേതാക്കൾക്കുതന്നെ ഉണ്ടായി. കോൺഗ്രസ് പാർട്ടിയുടെ ഭാഗമാണ് ഇപ്പോൾ സുനിൽ കനുഗോലു എന്നതാണ് അവർക്കു ലഭിച്ച മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനായി എഐസിസി രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് അംഗമാണ് അദ്ദേഹം. ആ ഘടകത്തിലെ മറ്റ് അംഗങ്ങൾ നിസ്സാരരല്ല: പി.ചിദംബരം, മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ.

കർണാടകയിലെ ബിജെപി സർക്കാരിനെ കെട്ടുകെട്ടിച്ചു കോൺഗ്രസ് നടത്തിയ ഉജ്വല തിരിച്ചുവരവിൽ വഹിച്ച പങ്കാണ് പാർട്ടിയിൽ കനുഗോലുവിന്റെ ഗ്രാഫ് ഉയർത്തിയത്. സിദ്ധരാമയ്യ സർക്കാർ അതിന് അദ്ദേഹത്തിന് ഒരു പാരിതോഷികവും സമ്മാനിച്ചു: കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവു പദവി. 

കോൺഗ്രസിലും അതിന്റെ സർക്കാരിലും പദവി വഹിക്കുന്ന ഒരാൾ കേരളത്തിലെ  നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ അനൗചിത്യം ഒന്നുമില്ലെന്നു നേതൃത്വം വ്യക്തമാക്കുന്നു. കനുഗോലുവിനു മുൻപു പ്രശാന്ത് കിഷോറിനായിരുന്നു കോൺഗ്രസിൽ തിരഞ്ഞെടുപ്പ് ഉപദേഷ്ടാവിന്റെ റോൾ. പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ നിർദേശം പ്രശാന്ത് നിരാകരിച്ചു; കനുഗോലു സ്വീകരിച്ചു.

കോൺഗ്രസ് നേതാക്കളായ കനയ്യ കുമാർ, ജിഗ്നേഷ് മേവാനി എന്നിവർക്കൊപ്പം സുനിൽ കനുഗോലു (Photo- Twitter/@goyatkulkin)
ADVERTISEMENT

കർണാടകയിലെ ബെള്ളാരിയിൽ ജനിച്ച് ചെന്നൈയിൽനിന്നു ബിടെക്കും ന്യൂയോർക്കിൽനിന്ന് എംബിഎയും എംഎസും നേടിയ കനുഗോലു ആദ്യം പ്രവർത്തിച്ചതു ബിജെപിക്കുവേണ്ടിയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീടു വിവിധ സംസ്ഥാനങ്ങളിലും ബിജെപിക്കു വേണ്ടി തന്ത്രങ്ങൾ മെനയുകയും നടപ്പാക്കുകയും ചെയ്ത പ്രശാന്ത് കിഷോറിന്റെ ടീമിൽ കനുഗോലുവും ഉണ്ടായിരുന്നു. ബിജെപി നേതൃത്വവുമായും പ്രശാന്തുമായും തെറ്റിയ അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഡിഎംകെ മുന്നേറ്റത്തിന്റെ അണിയറ ശിൽപിയായി. മത്സരിച്ച 24ൽ 24 സീറ്റിലും ഡിഎംകെ ജയിച്ചു. ഇടക്കാലത്ത് പഞ്ചാബിലെ ശിരോമണി അകാലിദളും സേവനം തേടിയെങ്കിലും അതു പ്രയോജനം ചെയ്തില്ല. 2022 മേയിൽ കോൺഗ്രസിന്റെ ഭാഗമായി. രാജ്യത്തെ പ്രതിപക്ഷ ചേരിയുടെ തിരിക്കുറ്റി കോൺഗ്രസ് തന്നെയാണെന്ന്  ഉറപ്പിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ ആശയസാക്ഷാത്കാരത്തിൽ മുഖ്യപങ്കു വഹിച്ചു. 

കർണാടകയിൽ ബിജെപി സർക്കാരിനെതിരെ ഉണ്ടായിരുന്ന ശക്തമായ ഭരണവിരുദ്ധവികാരം മുതലാക്കാൻ പോന്ന പ്രചാരണപദ്ധതികൾ ആവിഷ്കരിച്ചു വിജയിപ്പിക്കുക വഴി ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു. 

∙ റോൾ അണിയറയിൽ മാത്രം

എൽഡിഎഫ് സർക്കാരിനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷം ഒരു സമൂഹമാധ്യമ പ്രചാരകന്റെ സേവനം തേടിയെന്നു കനുഗോലുവിനെ ലാക്കാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. എന്നാൽ, കനുഗോലുവിന് ഒരു ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് പോലുമില്ല എന്നതാണു രസകരം. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും (ഫയൽ ചിത്രം: മനോരമ)

പൂർണമായും അണിയറയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളോ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളോപോലും പൊതുഇടങ്ങളിൽ ദുർലഭമാണ്. ഇടക്കാലത്ത് സഹോദരന്റെ ചിത്രം കനുഗോലുവിന്റേതാണെന്ന രീതിയിൽ പ്രചരിക്കപ്പെട്ടു. മാധ്യമങ്ങളെ അനൗപചാരികമായിപ്പോലും കാണില്ലെന്ന തീരുമാനം കേരള സന്ദർശനത്തിലും തെറ്റിക്കാൻ കൂട്ടാക്കിയില്ല. ‘‘ജനങ്ങളുടെ പൾസ് മനസ്സിലാക്കിയും രാഷ്ട്രീയസാഹചര്യം വിലയിരുത്തിയും ആശയങ്ങൾ രൂപീകരിക്കാനും പ്രയോഗരൂപത്തിൽ അവതരിപ്പിക്കാനുമുള്ള അസാമാന്യവൈഭവം കനുഗോലുവിനും അദ്ദേഹത്തിന്റെ ടീമിനുമുണ്ട്’’– കർണാടകത്തിലും ഇപ്പോൾ കേരളത്തിലും കനുഗോലുവുമായി അടുത്തു പ്രവർത്തിക്കുന്ന എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിലേക്കുള്ള അടുത്ത വരവിൽ ജില്ലാതല നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കനുഗോലുവിനു പദ്ധതിയുണ്ട്. അ‍ഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലാകും തൽക്കാലം അദ്ദേഹം വ്യാപൃതനാകുന്നത്. എന്നാൽ, 2019ൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ സംഭാവന ചെയ്തതും രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാൻ ഇടയുള്ളതുമായ കേരളത്തിലേക്ക് അതിനുശേഷം കനുഗോലുവിനു സ്വാഭാവികമായും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിവരും.

English Summary:

What is Congress Election Strategist Kanugolu's Plan in Kerala?