പ്രതിഭയുടെ പരമപദമായാണു നൊബേൽ സമ്മാനത്തെ കാണുന്നത്. ഇക്കൊല്ലത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ ആദ്യവാരത്തിൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ സമ്മാനത്തെക്കുറിച്ചു ശാസ്ത്രലോകത്തുള്ളതു ഭിന്നരുചിയാണ്. 15% പേർ ഇതു നിർത്തലാക്കണമെന്ന് ആക്രോശിക്കുന്നു. 28% പേർ കച്ചവടം പതിവുപോലെ നടന്നോട്ടെ എന്നു മൂളുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഭയുടെ പരമപദമായാണു നൊബേൽ സമ്മാനത്തെ കാണുന്നത്. ഇക്കൊല്ലത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ ആദ്യവാരത്തിൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ സമ്മാനത്തെക്കുറിച്ചു ശാസ്ത്രലോകത്തുള്ളതു ഭിന്നരുചിയാണ്. 15% പേർ ഇതു നിർത്തലാക്കണമെന്ന് ആക്രോശിക്കുന്നു. 28% പേർ കച്ചവടം പതിവുപോലെ നടന്നോട്ടെ എന്നു മൂളുന്നു. 54% പേർ മാറ്റം വേണമെന്നു ശഠിക്കുന്നു. സമ്മാനവാർത്ത ചൂടാറാതെ നിൽക്കുമ്പോൾ മിടുമിടുക്കരായ, ശാസ്ത്രകുതുകികളായ 10 കുട്ടികളോടു ഞാൻ സമ്മാനത്തെക്കുറിച്ചു ചോദിച്ചുനോക്കി; അവരാരും അത് അറിഞ്ഞിട്ടില്ല. 

അപ്പോഴാണ് സെപ്റ്റംബർ 14ന് ഓൺലൈനായി നടന്ന ഇഗ്‌നൊബേൽ സമ്മാനദാനച്ചടങ്ങിനെക്കുറിച്ച് ഓർത്തത്. സാക്ഷാൽ നെ‍ാബേൽ സമ്മാനങ്ങളുടെ ഗംഭീര ഹാസ്യാനുകരണമായി തുടങ്ങിയ ഈ വികടപ്രസ്ഥാനത്തിന്റെ മുദ്രാവാക്യം ‘ആദ്യം ചിരിക്കുക; പിന്നെ ചിന്തിക്കുക’ എന്നതാണ്. ഇക്കെ‍ാല്ലത്തെ 10 ശാസ്ത്രജ്ഞർ ഈ സമ്മാനത്തിന് ‘ഇരയായി’. 1991ൽ പെ‍ാതുജനശാസ്ത്ര ബോധവൽക്കരണത്തിനായി തുടങ്ങിയ സമ്മാനത്തിന്റെ തുക കാൽക്കാശിന്റെ വിലയില്ലാത്ത 10 ട്രില്യൻ സിംബാബ്‍വേ ഡോളറും ഒരു വ്യാജ കോക്കകോളയുമാണ്.  

ADVERTISEMENT

വിദ്യാഭ്യാസത്തിനുള്ള വികടസമ്മാനം നേടിയത് കാറ്റി ടാമിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഗവേഷകസംഘമാണ്. വിദ്യാർഥികളെയും അധ്യാപകരെയും വിരസത എങ്ങനെ ഗ്രസിക്കുന്നു എന്നതായിരുന്നു അവരുടെ സമഗ്രപഠനവിഷയം. വിരസത വിരസതയെ ജനിപ്പിക്കുന്നു എന്നവർ കണ്ടെത്തി...! മാത്രമല്ല, വിരസതയുടെ അനിവാര്യതയെ അടിവരയിടുന്ന മൗലികനിയമവും അവർ വാർത്തെടുത്തു: വിരസതയെക്കുറിച്ചുള്ള തോന്നൽ അതു സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും വഷളാക്കുകയും ചെയ്യുമത്രേ. 

മനശ്ശാസ്ത്രത്തിനു മഹാസംഭാവന നൽകിയ ത്രിമൂർത്തികളെ ആദരിച്ചതിൽ 1984ൽ മരിച്ച സ്റ്റാൻലി മിൽഗ്രാമും ഉണ്ട്. ‘ചിന്തോദ്ദീപകമായ’ ഒരു പ്രതിഭാസത്തെ അവർ പഠിച്ചു. ഒരു അപരിചിതൻ നഗരത്തെരുവിൽ മേലോട്ടു നോക്കുന്നു, അതുകണ്ട് എത്ര വഴിപോക്കർ മേലോട്ടു നോക്കി എന്ന് അവർ എണ്ണിത്തിട്ടപ്പെടുത്തി. 1424 വഴിപോക്കർ പങ്കെടുത്ത ലളിതസുന്ദരമായ പരീക്ഷണമായിരുന്നു ഇത്. 

വൈദ്യശാസ്ത്രത്തിനുള്ള പാരിതോഷികം നേടിയതു ക്രിസ്റ്റീൻ ഫാമിന്റെ നേതൃത്വത്തിലുള്ള ഏഴുപേരുടെ കൂട്ടമാണ്. 10 സ്ത്രീകളുടെയും അത്രതന്നെ പുരുഷന്മാരുടെയും മൃതദേഹങ്ങൾ അവർ കൂലങ്കഷമായി പഠിച്ചു. മൂക്കിലെ രോമങ്ങളുടെ എണ്ണമാണ് അവർ പരിശോധിച്ചത്. വലത്തേ മൂക്കിൽ 112; ഇടതുമൂക്കിൽ എട്ടെണ്ണം കൂടുതൽ എന്നവർ നിർണയിച്ചു. രോമത്തിന്റെ നീളം 8–10 മില്ലിമീറ്ററാണെന്നും അവർ മനസ്സിലാക്കി. മൂക്കിനുള്ളിൽ വേണ്ടത്ര രോമമില്ലെങ്കിൽ അലർജി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.  

രസതന്ത്രത്തിനുള്ള സമ്മാനം ഷാൻ സലാവിച്ച് എന്ന ശാസ്ത്രജ്ഞൻ നക്കിയാണു നേടിയതെന്നു പറയാം. ഭൗമശാസ്ത്രജ്ഞർ ഒരു പാറക്കഷണം കിട്ടിയാൽ അതു കല്ലാണോ ഫോസിലാണോ എന്നു തിരിച്ചറിയുന്നതിനു പരീക്ഷണശാല വരെ എത്താനുള്ള ക്ഷമയില്ലാതെ കടിച്ചും നക്കിയും നോക്കുമത്രേ. നക്കുന്നതിന്റെ ഗുണഗണങ്ങൾ കണ്ടെത്തിയെന്ന പേരിലാണ് അദ്ദേഹത്തിനു സമ്മാനം നൽകിയത്. 

ADVERTISEMENT

സാഹിത്യത്തിനുള്ള സമ്മാനം വികടസരസ്വതീ ഭക്തരായ അഞ്ചു ഭാഷാപണ്ഡിതർ കെ‍ാത്തിക്കെ‍ാണ്ടുപോയി. ഒരേ വാക്ക് 30 തവണ തുടരെത്തുടരെ പ്രയോഗിച്ചാൽ ഉണ്ടാകുന്ന ഫലമെന്ത് എന്നതായിരുന്നു അവരുടെ സംഭാവന. ഒന്ന് പദം അന്യമാകുന്ന അവസ്ഥ (Word Alienation). രണ്ടാമത്തേത്, അർഥം തിരഞ്ഞു തിരഞ്ഞ് ഒടുവിൽ അർഥമില്ലാതെ അനർഥമായി മാറുന്ന സ്ഥിതി (semantic satiety). അവർ വിശകലനം ചെയ്തത് blood എന്ന വാക്കിനെയാണ്. ആ വാക്കിലേക്കു 24 സെക്കൻഡ് ഇമചിമ്മാതെ നോക്കിയിരിക്കുമ്പോൾ bയും dയും ഒന്നായി തോന്നും. പിന്നിലേക്കു തിരിച്ചെഴുതുമ്പോൾ bയും dയും തമ്മിൽ മാറിപ്പോകും. 60 സെക്കൻഡ് നോക്കിയിരുന്നാൽ O, O എന്നീ അക്ഷരങ്ങൾ അപരിചിതങ്ങളായി തോന്നുമത്രേ. എന്തിനാണ് ആ അക്ഷരം ഇരട്ടിക്കുന്നതെന്നുപോലും ചിന്തിക്കും. 72 സെക്കൻഡ് പിന്നിട്ടാൽ b, d എന്നിവ p, q എന്നു തലതിരി‍ഞ്ഞപോലെ തോന്നും. 179 സെക്കൻഡ് പിന്നിട്ടാൽ കാര്യം പന്തികേടാകും, 5 അക്ഷരങ്ങളുടെയും അർഥം നോക്കി നോക്കി അർഥംതന്നെ ഇല്ലാതാകും. ഈ നിരർഥക ഗവേഷണവും സമ്മാനം നേടി.

ചത്ത എട്ടുകാലികളെ ഉപയോഗിച്ച് ലിഫ്റ്റിങ് യന്ത്രം രൂപകൽപന ചെയ്തതിനാണു മെക്കാനിക്കൽ എൻജിനീയറിങ്ങിനു സമ്മാനം നൽകിയത്. Nacrobotics എന്ന നവീന ശാസ്ത്രശാഖയ്ക്കു ജന്മം നൽകിയവരിൽ മദ്രാസ് ഐഐടി വിദ്യാർഥിയായിരുന്ന അനൂപ് രാജപ്പനും ഉൾപ്പെടുന്നു. റൈസ് സർവകലാശാലയിലാണ് ഈ ഗവേഷണം സംഭവിച്ചത്. 

വൈദ്യശാസ്ത്രത്തിനുള്ള പാരിതോഷികം നേടിയതു ക്രിസ്റ്റീൻ ഫാമിന്റെ നേതൃത്വത്തിലുള്ള ഏഴുപേരുടെ കൂട്ടമാണ്. 10 സ്ത്രീകളുടെയും അത്രതന്നെ പുരുഷന്മാരുടെയും മൃതദേഹങ്ങൾ അവർ കൂലങ്കഷമായി പഠിച്ചു. മൂക്കിലെ രോമങ്ങളുടെ എണ്ണമാണ് അവർ പരിശോധിച്ചത്. വലത്തേ മൂക്കിൽ 112; ഇടതുമൂക്കിൽ എട്ടെണ്ണം കൂടുതൽ എന്നവർ നിർണയിച്ചു. രോമത്തിന്റെ നീളം 8–10 മില്ലിമീറ്ററാണെന്നും അവർ മനസ്സിലാക്കി. മൂക്കിനുള്ളിൽ വേണ്ടത്ര രോമമില്ലെങ്കിൽ അലർജി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.  

മൂത്രരോഗ വിദഗ്ധനായ സ്വീങ് മിൻ പാർക്ക് വിശിഷ്ട സാങ്കേതികവിദ്യകളെ വിദഗ്ധമായി വിന്യസിച്ച് സ്റ്റാൻഫഡ് ശുചിമുറി രൂപപ്പെടുത്തി പെ‍ാതുജനാരോഗ്യത്തിനുള്ള പാരിതോഷികം കൈക്കലാക്കി. മൂത്ര–മല പരിശോധന, ഛായാഗ്രഹണ സൗകര്യമുള്ള പ്രിന്റ് സെൻസർ, വാർത്താവിനിമയ സംവിധാനം എന്നിവയുടെ സമന്വയ സമ്മേളനമാണ് ഈ ശുചിമുറി. ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുന്ന വസ്തുക്കളെ അപഗ്രഥിച്ച് ആരോഗ്യം പരിരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബ്രിസ്റ്റൽ മാപന സമ്പ്രദായമനുസരിച്ചു മലവർഗീകരണം നടത്തുന്നു. മൂത്രത്തിന്റെ മെ‍ാത്തം അളവും വിസർജനനിരക്കും തിട്ടപ്പെടുത്തും. 

നത്തോലിയുടെ ലൈംഗിക പ്രവർത്തനങ്ങൾ എങ്ങനെ കടൽവെള്ളത്തിന്റെ മിശ്രണത്തെ സ്വാധീനിക്കുന്നു എന്ന പഠനത്തിനാണ് ഭൗതിക ശാസ്ത്രത്തിനുള്ള സമ്മാനം ലഭിച്ചത്. 14 ദിവസം കടൽക്കരയിൽ നത്തേ‍ാലികളുടെ ചലനവിശേഷം പഠിച്ചാണു ഗവേഷകർ സമ്മാനം സ്വന്തമാക്കിയത്. 

ADVERTISEMENT

മേരിയ ജോസ് നയിച്ച ഏഴംഗസംഘം സ്പെയിനിലെ ലലാഗുണ എന്ന സ്ഥലത്തു പ്രചാരത്തിലുള്ള തിരിച്ചുചെ‍ാല്ലൽ ശൈലിയെ പഠന വിധേയമാക്കി. ‘കുതിര’ എന്നതിനു പകരം ‘രതികു’ എന്നു പറയുന്ന ശൈലിയാണിത്. ആ സമയത്തു മസ്തിഷ്കത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കണ്ടെത്തലാണു വാർത്താവിനിമയത്തിനുള്ള സമ്മാനത്തിന് അവരെ അർഹരാക്കിയത്. 

പോഷകാഹാര ശാസ്ത്രത്തിനുള്ള സമ്മാനം വിപ്ലവാത്മകമായ മറ്റെ‍ാരു കണ്ടുപിടിത്തത്തിനാണ്. നാവിനു രുചിക്കാൻ അത്ര വലിയ കഴിവൊന്നുമില്ലെന്നാണ് ഹോമീ മിയാഷുത, ഹിരോമി നാക്കമുറ എന്നീ ജാപ്പനീസ് വിദഗ്ധർ കണ്ടെത്തിയത്. സ്ട്രോയിലും ഫോർക്കിലും നേരിയ തോതിൽ വൈദ്യുതി കടത്തിവിട്ടപ്പോൾ ഭക്ഷണത്തിനു അതുവരെ രുചിച്ചതല്ലാത്ത വേറിട്ട സ്വാദു തോന്നിയത്രേ. 

ഇത്രയും വായിച്ചതിൽനിന്ന് ഇഗ്‌നൊബേൽ അസംബന്ധമാണെന്നോ അപമാനമാണെന്നോ കരുതേണ്ട. ശാസ്ത്രലോകവും സമ്മാനം നേടുന്ന ശാസ്ത്രജ്ഞരും അതു നന്നായി ആസ്വദിക്കാറുണ്ട്. സമ്മാനദാന പരിപാടിപോലും വലിയ ചിരിയരങ്ങായാണ് ആഘോഷിക്കാറുള്ളത്. 

മറ്റൊരു കൗതുകം കൂടി പങ്കുവച്ച് അവസാനിപ്പിക്കാം. സാക്ഷാൽ നെ‍‌ാബേൽ സമ്മാനം കിട്ടുന്നതിനു മുൻപ് ഇഗ്‌നൊബേൽ നേടിയ ഒരു ശാസ്ത്രജ്ഞനുണ്ട്. 2010ൽ ഭൗതികശാസ്ത്രത്തിനു നൊബേൽ നേടിയ ആൻഡ്രെ ഗിം 2000ൽ കാന്തികശക്തി ഉപയോഗിച്ചു തവളയെ വായുവിൽ നിർത്തിയതിനു വികട നെ‍ാബേൽ നേടിയ ആളാണ്.

English Summary:

The Intersting World of the IG Nobel Prize, a Satiric Award