എല്ലാത്തിനും പിന്നിൽ ആ 2 ലക്ഷം കോടീശ്വരന്മാർ; ജീവിതം ‘അൾട്രാ റിച്ച്’; സമ്പത്തെല്ലാം ‘കയ്യിലാക്കി’ ഒക്ടോപസ് ക്ലാസ്
മധ്യ വർഗം, ഉയർന്ന–ഇടത്തരം വരുമാനക്കാർ, താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി അതീവ പിന്നാക്കാവസ്ഥയിലുള്ളവർ തുടങ്ങി സമൂഹത്തിലെ പല വിഭാഗങ്ങളെപ്പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘ഒക്ടോപസ് ക്ലാസ്’ എന്നൊരു വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മാർസെലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് കമ്പനി സ്ഥാപകനും സിഇഒയുമായ സൗരഭ് മുഖർജിയാണ് ഈ പദപ്രയോഗത്തിന് പിന്നിൽ. ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ഒക്ടോപസ് ക്ലാസ് ഉണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തുകയും പിന്നീട് സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ സ്വാധീനശക്തിയായി മാറുകയും ചെയ്യുന്ന കുടുംബങ്ങളെ സൂചിപ്പിക്കാനുള്ളതാണ് ഈ പ്രയോഗം. ഇന്ത്യയിലാകെ രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഈ വിഭാഗത്തിൽ പെടുമെന്നാണ് കണക്കുകൂട്ടൽ. സമ്പത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നതും ഇവരാവും. നഗരണങ്ങളിലും പട്ടണങ്ങളിലും ഇൗ വിഭാഗത്തിന്റെ വളർച്ചയിലും വ്യത്യാസമുണ്ടാകും. എങ്ങനെയാണ് ‘ഒക്ടോപസ് ക്ലാസ്’ രൂപീകരിക്കപ്പെടുന്നത്? എങ്ങനെയാണ് ഇവരുടെ സാമ്പത്തിക ശേഷി വളരുന്നത്? ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒക്ടോപസ് ക്ലാസിന്റെ വളർച്ച നിർണായകമാവുന്നത് എങ്ങനെയാണ്?

മധ്യ വർഗം, ഉയർന്ന–ഇടത്തരം വരുമാനക്കാർ, താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി അതീവ പിന്നാക്കാവസ്ഥയിലുള്ളവർ തുടങ്ങി സമൂഹത്തിലെ പല വിഭാഗങ്ങളെപ്പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘ഒക്ടോപസ് ക്ലാസ്’ എന്നൊരു വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മാർസെലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് കമ്പനി സ്ഥാപകനും സിഇഒയുമായ സൗരഭ് മുഖർജിയാണ് ഈ പദപ്രയോഗത്തിന് പിന്നിൽ. ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ഒക്ടോപസ് ക്ലാസ് ഉണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തുകയും പിന്നീട് സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ സ്വാധീനശക്തിയായി മാറുകയും ചെയ്യുന്ന കുടുംബങ്ങളെ സൂചിപ്പിക്കാനുള്ളതാണ് ഈ പ്രയോഗം.
ഇന്ത്യയിലാകെ രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഈ വിഭാഗത്തിൽ പെടുമെന്നാണ് കണക്കുകൂട്ടൽ. സമ്പത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നതും ഇവരാവും. നഗരണങ്ങളിലും പട്ടണങ്ങളിലും ഇൗ വിഭാഗത്തിന്റെ വളർച്ചയിലും വ്യത്യാസമുണ്ടാകും. എങ്ങനെയാണ് ‘ഒക്ടോപസ് ക്ലാസ്’ രൂപീകരിക്കപ്പെടുന്നത്? എങ്ങനെയാണ് ഇവരുടെ സാമ്പത്തിക ശേഷി വളരുന്നത്? ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒക്ടോപസ് ക്ലാസിന്റെ വളർച്ച നിർണായകമാവുന്നത് എങ്ങനെയാണ്?
∙ എന്താണ് ഒക്ടോപസ് കുടുംബങ്ങൾ?
പലതരം ബിസിനസ് ഒരേ സമയം നടത്തുന്ന, സമൂഹത്തിൽ നല്ല സ്വാധീനമുള്ള കുടുംബങ്ങളെ ഒക്ടോപസ് കുടുംബങ്ങൾ എന്ന് വേണമെങ്കിൽ ഒരു വാചകത്തിൽ പറഞ്ഞൊതുക്കാം. എന്നാൽ ഇത്തരം കുടുംബങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക ചലനങ്ങൾ അതിനുമപ്പുറമാണ്. സാമ്പത്തികമായും സാമൂഹികമായും നല്ല ബന്ധങ്ങൾ ഇവർക്കുണ്ടാകും. അത്തരം സാഹചര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ ഒക്ടോപസ് കുടുംബങ്ങൾ എപ്പോഴും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ചെറു പട്ടണങ്ങളിലോ നഗരങ്ങളിലോ ആണ് ഇത്തരം കുടുംബങ്ങളുടെ വളർച്ച തുടങ്ങുന്നത് എന്നാണ് മാർസെലസിന്റെ ‘ദ് റൈസ് ഓഫ് ക്രേസി റിച്ച് ഇന്ത്യൻസ്’ എന്ന പഠന റിപ്പോർട്ടിൽ പറയുന്നത്.
5 ലക്ഷത്തിൽ താഴെ ആളുകൾ ഉള്ള ഒരു പട്ടണത്തിൽ ഒക്ടോപസ് ക്ലാസിൽപ്പെട്ട 20 കുടുംബങ്ങൾ ഉണ്ടായിരിക്കും. അവർ ആ പട്ടണത്തിലെ സമ്പത്തിന്റെ 80% കൈവശം വയ്ക്കുന്നവരായിരിക്കും. 10 ലക്ഷം ആളുകളുള്ള ഒരു നഗരത്തിലാവട്ടെ അത്തരം 50 കുടുംബങ്ങൾ ഉണ്ടായിരിക്കും.
കുറച്ചു കുടുംബങ്ങളിൽ മാത്രം സമ്പത്ത് കുമിഞ്ഞു കൂടുന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. ഓരോ പട്ടണങ്ങളിലെയും അല്ലെങ്കിൽ ഓരോ ചെറു നഗരങ്ങളിലെയും സമ്പത്തിന്റെ 50 ശതമാനമോ അതിലധികമോ ഇത്തരം കുടുംബങ്ങൾ കൈവശം വയ്ക്കുന്നുണ്ടെന്നാണ് മാർസെലസ് റിപ്പോർട്ട് പറയുന്നത്. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ ചിലരിൽ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഓക്സ്ഫാം റിപ്പോർട്ടും ശരിവയ്ക്കുന്നു. പണം ചെലവാക്കാൻ മടിക്കാത്തവരാണ് ഒക്ടോപസ് ക്ലാസ് എന്നും റിപ്പോർട്ടിലുണ്ട്. കനത്ത ഫീസുള്ള ഇന്റർനാഷനൽ സ്‌കൂളുകളിൽ മക്കളെ പഠിപ്പിക്കാനോ വളരെ പ്രശസ്തമായ കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്താനോ ഇവർക്ക് നിസ്സാരമായി സാധിക്കും. കുറഞ്ഞത് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇവരുടെ ഒരു വർഷത്തെ വരുമാനം.
∙ കണ്ടെത്തലുകൾ ഇങ്ങനെ
മാർസെലസ് സ്ഥാപകൻ സൗരഭ് മുഖർജിയും സഹപ്രവർത്തക നന്ദിത രാജ്ഹൻസയും ചേർന്നാണ് ഇന്ത്യയിലെ സാമ്പത്തിക മേഖലയിൽ നിർണായക ശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന വിഭാഗത്തെ സൂചിപ്പിക്കാൻ ‘ഒക്ടോപസ് ക്ലാസ്’ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ത്യയിലൊട്ടാകെ ഏതാണ്ട് രണ്ടുലക്ഷത്തോളം കുടുംബങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുക. ഭൗതിക ആസ്തികളെ എങ്ങനെ ഒക്ടോപസ് ക്ലാസ് സാമ്പത്തികവൽക്കരിക്കുന്നു, ചെറു പട്ടണങ്ങളിലേക്ക് എങ്ങനെ ഇത് വ്യാപിപ്പിക്കുന്നു എന്നെല്ലാമുള്ള വിവരങ്ങൾ ഇരുവരും ചേർന്നെഴുതിയ റിപ്പോർട്ടിലുണ്ട്. അതിവേഗം വളരുന്ന കമ്പനികളിൽ ജോലി ചെയ്യുന്ന ഉയർന്ന ശമ്പളമുള്ള എക്സിക്യൂട്ടീവുകളുടെ വളർച്ച, പട്ടണങ്ങളിലെയും നഗരങ്ങളിലെയും വിരലിലെണ്ണാവുന്ന കുടുംബങ്ങളുടെ കൈകളിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തി കേന്ദ്രീകരിക്കുന്ന പ്രതിഭാസം തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അഞ്ചു ലക്ഷത്തിൽ താഴെ ആളുകൾ ഉള്ള ഒരു പട്ടണത്തിൽ ഒക്ടോപസ് ക്ലാസിൽപ്പെട്ട 20 കുടുംബങ്ങൾ ഉണ്ടായിരിക്കും. അവർ ആ പട്ടണത്തിലെ സമ്പത്തിന്റെ 80% കൈവശം വയ്ക്കുന്നവരായിരിക്കും. 10 ലക്ഷം ആളുകളുള്ള ഒരു നഗരത്തിലാവട്ടെ അത്തരം 50 കുടുംബങ്ങൾ ഉണ്ടായിരിക്കും. പുണെ അല്ലെങ്കിൽ ലക്നൗ പോലുള്ള വലിയ നഗരങ്ങളിൽ എത്തുമ്പോൾ അത്തരം കുടുംബങ്ങളുടെ എണ്ണം 100 മുതൽ 300 വരെയായി ഉയരും. മുംബൈയും ഡൽഹിയും പോലുള്ള പ്രധാന മെട്രോ നഗരങ്ങളിൽ അത്തരം ആയിരക്കണക്കിന് കുടുംബങ്ങൾ ഉണ്ടായിരിക്കും. ആ നഗരങ്ങളിലെ സമ്പത്തിന്റെ നല്ലൊരു ശതമാനം ഇത്തരം കുടുംബങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. ഇങ്ങനെ ദേശീയ തലത്തിൽ ഏകദേശം രണ്ട് ലക്ഷം കുടുംബങ്ങൾ രാജ്യത്തിന്റെ സമ്പത്തിന്റെ 80% നിയന്ത്രിക്കുന്ന ‘ഒക്ടോപസ് ക്ലാസ്’ ആയി രൂപീകരിക്കപ്പെടുന്നുവെന്നാണ് പഠനം.
∙ പട്ടണങ്ങളിലും നഗരങ്ങളിലും വളർച്ച രണ്ടു തരത്തിൽ
ചെറിയപട്ടണങ്ങളിലെയും നഗരങ്ങളിലെയും ഒക്ടോപസ് ക്ലാസിന്റെ വളർച്ച രണ്ടു തരത്തിലാണെന്നു പറഞ്ഞുവല്ലോ. പട്ടണങ്ങളിൽ പരമ്പരാഗതമായി ബിസിനസ് ചെയ്തുവന്നിരുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് കരുതുക. കാലക്രമേണ ഇവർ മറ്റ് ബിസിനസുകളിലേക്കു കൂടി ഇറങ്ങും. ലാഭം ഉണ്ടാവുന്നതിനനുസരിച്ച് മേഖല വിപുലീകരിക്കും. അങ്ങനെ ആ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായി മാറും. അടുത്ത തലമുറയിൽപ്പെട്ടവർ രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുകയോ അധികാരം നേടുകയോ ചെയ്യാം. അല്ലെങ്കിൽ രാഷ്ട്രീയക്കാരുമായുള്ള അടുപ്പം പലതരത്തിൽ ഇവരുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയെ സ്വാധീനിച്ചേക്കാം. ഇങ്ങനെ ക്രമേണ ആ മേഖലയിലെ പ്രധാന സാമ്പത്തികശക്തിയായി ആ കുടുംബം മാറും. അവരെ ‘ഒക്ടോപസ് ക്ലാസ്’ എന്നു വിളിക്കാം.
വലിയ നഗരങ്ങളിൽ ‘ഒക്ടോപസ് ക്ലാസ്’ വളരുന്നത് വേറൊരു രീതിയിലാണ്. കോർപറേറ്റ് മേഖലയിൽ നല്ല ശമ്പളമുള്ള ജോലികൾ ലഭിക്കുന്ന കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് അത് വളരുന്നത്. ഇന്ത്യയിലെ മുൻനിര കമ്പനികൾ എല്ലാ വർഷവും ഗണ്യമായ ലാഭ വളർച്ച കൈവരിക്കുന്നത് തുടരുന്നതിനാൽ ഈ കമ്പനികളുടെ നിർണായക ഭാഗമായ ഉയർന്ന ശമ്പളമുള്ള എക്സിക്യൂട്ടീവുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ കമ്പനികൾ ഇവർക്ക് നൽകുന്ന ഇക്വിറ്റി കോംപൻസേഷൻ കമ്പനിയുടെ ഓഹരി വിലയുമായി കൂട്ടിച്ചേർക്കും. അങ്ങനെ ഓരോ പത്ത് വർഷത്തിലും സമ്പത്തിൽ ഏകദേശം 4 മടങ്ങ് വർധനയെങ്കിലും ഉണ്ടാകുന്നു.
ഇവരിൽ പലരും പിന്നീട് ജോലി ഉപേക്ഷിക്കുകയും സ്വന്തം നിലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുകയും വൻ ലാഭം ഉണ്ടാക്കുകയും ചെയ്യും. ഓഹരി വിപണിയിൽനിന്നുള്ള വരുമാനം കൂടിയാവുമ്പോൾ കുറഞ്ഞ വർഷങ്ങൾ കൊണ്ടുതന്നെ കോടീശ്വരന്മാരായി ഈ ‘ഒക്ടോപസ് ക്ലാസ്’ മാറും. കമ്പനി ഉടമകളും അവിടെ ജോലി ചെയ്യുന്ന ഉയർന്ന എക്സിക്യൂട്ടീവുകളുമാണ് നഗര മേഖലയിലെ ഒക്ടോപസ് ക്ലാസിനെ രൂപീകരിക്കുന്നത്.
∙ എന്താണ് ‘ക്രേസി റിച്ച്’ വാങ്ങുന്നത്?
ഫാഷനും അനുബന്ധ ആക്സസറികളും ഇന്ത്യയുടെ ഒക്ടോപസ് ക്ലാസിനു വളരെ ഇഷ്ടപ്പെട്ടതാണ്. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെ ഒട്ടേറെ വിദേശ ആഡംബര ബ്രാൻഡുകൾ ഇന്ത്യയിൽ സ്റ്റോറുകൾ തുടങ്ങുന്നുണ്ട്. മക്കിൻസിയുടെ ഫാഷൻസ്കോപ്പ് റിപ്പോർട്ട് അനുസരിച്ച് യുകെയും ജർമനിയും കഴിഞ്ഞാൽ ലോകത്ത് ആറാമതാണ് ഇന്ത്യയുടെ വസ്ത്ര വിപണിയുടെ മൂല്യം. അതിസമ്പന്നർ പെയിന്റിങ്ങുകളിൽ പണം നിക്ഷേപിക്കാറുണ്ട്. വാച്ചുകൾ, ആഡംബര ഹാൻഡ് ബാഗുകൾ, ക്ലാസിക് കാറുകൾ, വൈൻ, ഫർണിച്ചറുകൾ എന്നിവയ്ക്കായി അവർ പണമൊഴുക്കും. ഓഹരി നിക്ഷേപമാണ് ഇത്തരക്കാരുടെ മറ്റൊരു ഹോബി.
യുവ സമ്പന്നരായ ഇന്ത്യക്കാരുടെ ഉയർച്ചയിൽനിന്ന് ഇന്ത്യയുടെ വെൽനസ് വ്യവസായത്തിനും പ്രയോജനം ലഭിച്ചിട്ടുണ്ട്. ബൊട്ടീക് ഫിറ്റ്നസ്, യോഗ സ്റ്റുഡിയോകൾ, ജിമ്മുകൾ, ആയുർവേദ റിസോർട്ടുകൾ, സ്വകാര്യ ഫിറ്റ്നസ് സംവിധാനങ്ങൾ തുടങ്ങിയ വിപണിയുടെ ആസ്തി ഏകദേശം 2019 ബില്യൻ (1 ബില്യൻ– 100 കോടി) രൂപയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വെൽനസ് റിസോർട്ടുകളിലെ താമസം, യോഗ പോലുള്ള പരീക്ഷണാത്മക ഫിറ്റ്നസ് ദിനചര്യകൾ, ഓർഗാനിക് ഭക്ഷണത്തിന് മുൻഗണന നൽകുന്നത് പോലുള്ള ‘വിലയേറിയ ആരോഗ്യ ശീലങ്ങൾ’ ഇതിൽ ഉൾപ്പെടുന്നു.
പ്രോപ്പർട്ടി കൺസൽട്ടന്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ ‘ദ് വെൽത്ത് റിപ്പോർട്ട് 2023’ അനുസരിച്ച്, മൂന്നു കോടി ഡോളറിലധികം (250 കോടിയോളം രൂപ) ആസ്തിയുള്ള ഇന്ത്യയിലെ അതീവ സ്വത്ത് മൂല്യമുള്ള (Ultra-hHigh-Net-Worth Individuals (UHNWI) ) വ്യക്തികളുടെ എണ്ണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 58.4 ശതമാനം ഉയരും. സാമ്പത്തിക മാന്ദ്യം, അടിക്കടിയുള്ള നിരക്കുവർധന, വർധിച്ചുവരുന്ന ഭൗമ–രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവ മൂലം 2022 ൽ യുഎച്ച്എൻഡബ്ല്യുഐ വിഭാഗത്തിന്റെ ആഗോള ജനസംഖ്യ 3.8 ശതമാനം കുറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിൽ ഈ വിഭാഗത്തിന്റെ എണ്ണം കൂടുകയാണ്. ഇന്ത്യയിൽ സ്വയം ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ശതകോടീശ്വരന്മാരുടെ എണ്ണവും കൂടുകയാണെന്നാണ് കണക്കുകൾ.
∙ അത്യാവശ്യത്തിനല്ല, ആഡംബരത്തിനു പ്രാധാന്യം
വിദേശത്ത് വിവാഹം നടത്തുക, രാജ്യാന്തര യാത്രകൾ പതിവാക്കുക, വീട്ടിലെ ഭക്ഷണം മടുത്താൽ വിദേശ ഷെഫിനെ നിയമിക്കുക തുടങ്ങിയവയൊന്നും ഇന്ത്യയിലെ ‘അൾട്രാ റിച്ച്’ വിഭാഗത്തിന് പുതുമയല്ലാതായി മാറുകയാണ്. അങ്ങേയറ്റം വില കൂടിയ എല്ലാത്തിലും ആ അത്യാഡംബര പണക്കാരായ ഇന്ത്യക്കാർ പണം മുടക്കാൻ തയാറുമാണ്. അതുകൊണ്ട് അത്തരം വസ്തുക്കളുടെ ആവശ്യകതയും കുത്തനെ ഉയരുന്നുണ്ട്. ഇത് പരോക്ഷമായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കൂട്ടുന്നു. അതേസമയം രണ്ടു ലക്ഷം രൂപയുടെ പ്രസവ പാക്കേജ് മുതൽ സ്ഥിരമായ വിമാന യാത്രകൾക്ക് വരെ പണം മുടങ്ങാൻ ഇന്ത്യയിലെ മധ്യവർഗവും തയാറാണെന്ന വസ്തുതയുമുണ്ട്.
10,000 കോടിയിലധികം രൂപ കൈകാര്യം ചെയ്യുന്ന സൗരഭ് മുഖർജിയെ പോലുള്ള ഒരാൾ കൃത്യമായ കണക്കുകളല്ല ഒക്ടോപസ് ക്ലാസ് എന്നതിനോട് അനുബന്ധിച്ച് നൽകിയത് എന്ന് പല വിമർശനങ്ങളും ഉണ്ടെങ്കിലും കണക്കുകൾ മാറ്റിവച്ചാൽ ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ചെറിയ സമൂഹമായി വളരാൻ കരുത്തുള്ള, സ്വാധീനമുള്ള കുടുംബങ്ങൾ ഇന്ത്യയിലെ ചെറു പട്ടണങ്ങളിലും നഗരങ്ങളിലും ഉണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഒക്ടോപസ് കുടുംബങ്ങൾ വളരുകയും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോൾ അത് ഇന്ത്യൻ സമൂഹത്തിൽ അസമത്വം ഉണ്ടാക്കുന്നുണ്ട് എന്നതും ഇതിനൊപ്പം വായിക്കേണ്ടതുണ്ട്.