വേണ്ടാ, ആ കളി വേണ്ടാ...’’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മട്ടന്നൂരിലെ വിവാദം വിടാതെ ഏറ്റുപിടിച്ച മാധ്യമപ്രവർത്തകരോടാണെന്നു ശുദ്ധാത്മാക്കൾക്കേ തോന്നൂ. പക്ഷേ, അതു സ്ഥലം എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജയ്ക്കു നേരെയുള്ള ‘ഒരു പ്രത്യേകതരം ഏക്‌ഷനാ’ണെന്നു പാർട്ടിക്കും പിണറായിക്കും ഒപ്പമുള്ളവർക്കു മുതൽ കുലംകുത്തികൾക്കു വരെ പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. ടീച്ചർക്കു മാത്രമല്ല, ഭർത്താവും നാട്ടിൽ പാർട്ടിയുടെ ഒന്നാം നമ്പർ നേതാവുമായ കെ.ഭാസ്കരനും കാര്യങ്ങൾ കൂടുതൽ തെളിഞ്ഞിട്ടുണ്ടാവണം. കാഴ്ച ക്ലിയറാകാൻ മുപ്പതിനായിരത്തിന്റെ കണ്ണട എല്ലാവർക്കും എപ്പോഴും അത്യാവശ്യമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂരിൽ ശൈലജയുടെ പ്രസംഗം ആവശ്യത്തിലേറെ നീണ്ടു എന്നു പിണറായിക്കു തോന്നി. ആവശ്യവും അനാവശ്യവും തമ്മിൽ പാർട്ടിയിൽ നൂലിഴ വ്യത്യാസമേയുള്ളൂ. ‘നിങ്ങളെ എന്നും കാണുന്ന എംഎൽഎയ്ക്ക് അൽപം കൂടുതൽ സംസാരിക്കണമെന്നു തോന്നിപ്പോയി എന്നായിരുന്നു പിണറായിയുടെ ആദ്യ കുത്ത്. സംഘാടകനായ ഭാസ്കരൻ പരിപാടി എങ്ങനെയുണ്ടെന്നു ചോദിച്ചു. മറ്റു പലയിടത്തും ഇതിലും വലുതു കണ്ടതിനാൽ ഇതത്ര തോന്നുന്നില്ല എന്നു ഭാസ്കരനോടു പറഞ്ഞു. വലിയ പരിപാടിയാണെന്നു പറയും എന്നാണ് ഭാസ്കരൻ കരുതിയത് എന്നും കൂടി പറ‍ഞ്ഞു. ‘‘കക്ഷി ചമ്മിപ്പോയി’’ എന്നു പിണറായി വിശദീകരിച്ചില്ലെങ്കിലും കേട്ടവർക്കു പിടികിട്ടി. അവിടംകൊണ്ടു തീരേണ്ടതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ ‘മുഖ്യമന്ത്രി പറഞ്ഞതു കാര്യമായി എടുക്കുന്നില്ലെന്നും എന്റെ പ്രസംഗം മൂലം ചടങ്ങു വൈകിയില്ലെന്നും’ ടീച്ചറുടെ വിശദീകരണം. പിണറായിക്കു സംഗതികളുടെ പോക്കു പിടികിട്ടി.

ADVERTISEMENT

വോട്ടർമാരുമായി ടീച്ചർക്ക് ആവശ്യത്തിലേറെ അടുപ്പമുണ്ടെന്നു പിണറായിക്കു തോന്നിയതിൽ തെറ്റൊന്നുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, തൊട്ടപ്പുറത്തു ധർമടത്ത് പിണറായിക്കു കിട്ടുന്നതിനെക്കാൾ ഭൂരിപക്ഷം മട്ടന്നൂരിൽ വേണം എന്നൊരു അനാവശ്യ തോന്നൽ ചിലർക്കൊക്കെ വന്നോ എന്നൊരു സംശയം. അത്ര കടുപ്പമായിരുന്നു പ്രചാരണം. ഭരണത്തുടർച്ചയുടെ തേരിലേറി പിണറായി വരുമ്പോൾ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന്റെ തൂവൽകൂടി കിരീടത്തിൽ ഉണ്ടാവുമായിരുന്നത് ടീച്ചറായിട്ടു തട്ടിത്തെറിപ്പിച്ചെന്നൊരു ധാർമികരോഷം. ധർമടത്ത് അരലക്ഷം. ടീച്ചർക്ക് 60,000. മട്ടന്നൂരിലെ വോട്ടു കുറയ്ക്കാനോ ധർമടത്തു കിട്ടിയതു കുറച്ചുകൂടി കൂട്ടിയെടുക്കാനോ ഫാഷിസത്തിലോ അറ്റകൈക്കു ജനാധിപത്യത്തിൽ പോലുമോ വകുപ്പുണ്ടായിരുന്നെങ്കിൽ ശ്രമിച്ചു നോക്കാമായിരുന്നു. ധർമടത്തിന്റെ ധർമസങ്കടം എന്നു കൂട്ടിയാൽ മതി.

അധികപ്രസംഗികളെ ക്ലാസിൽ നിയന്ത്രിച്ചിട്ടുള്ള ടീച്ചർക്ക് അധികപ്രസംഗത്തിനു ചൂരൽക്കഷായം കിട്ടിയതിൽ കാവ്യനീതി കാണുന്നവരുണ്ട്. എങ്കിലും പാഠം പഠിച്ചില്ല എന്നിടത്ത് ടീച്ചറിലെ വിദ്യാർഥി തോറ്റുപോകുന്നുണ്ടോ എന്നു സംശയം. കോവിഡ് ബാധിച്ചവർക്കു വൈക്ലബ്യങ്ങൾ പിടിവിടാതെ തുടരുന്നതിനു ലോങ് കോവിഡ് എന്നാണു പറയുക. ടീച്ചർക്കു പക്ഷേ, വയ്യായ്ക തുടങ്ങിയതു നാട്ടാർക്കു കോവിഡ് വന്നപ്പോഴാണെന്നു മാത്രം. ടിവിയും പത്രസമ്മേളനവും തുടരനായതോടെ കോവിഡാണോ ടീച്ചറാണോ കൂടുതൽ അപകടകാരി എന്ന സംശയവൈറസ് പാർട്ടിയിൽ ചിലരിൽ പടർന്നു തുടങ്ങി. ഭാവിമുഖ്യമന്ത്രി എന്നുവരെ അസൂയാലുക്കൾ പറഞ്ഞുവച്ചു. ഇതിൽപരം അപകടമില്ല. ഗൗരിയമ്മയ്ക്കു പറ്റിയതു തന്നെ. 

കോൺഗ്രസിലാണെങ്കിൽ എന്തെങ്കിലും തടയുമെന്നു കരുതി ആരെങ്കിലും അടുത്തുകൂടും. സിപിഎമ്മിൽ തടയുന്നതുകൂടി പോകുമെന്നു തിരിച്ചറിഞ്ഞ് അകലം പാലിക്കലാണ് ശീലം. എന്തായാലും പോകപ്പോകെ കോവിഡിന്റെ സിംഹാസനത്തിൽ മുഖ്യമന്ത്രി ഇരിപ്പു പിടിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരെപ്പോലെ ടീച്ചർ സൈഡിലായി. പിന്നെപ്പിന്നെ അതും മറഞ്ഞു. മറ്റുള്ളവർക്കു ടീച്ചറെ കാണുമ്പോൾ ഒരു പോസ്റ്റ് കോവിഡ് സിൻഡ്രോം.

പുരയ്ക്കു മീതെ ചായുന്നെങ്കിൽ സ്വർണം കായ്ക്കുന്ന മരങ്ങളെയും വെട്ടിമാറ്റാറുള്ളതാണ് പാർട്ടിയുടെ ശീലം. തീരുമാനിക്കുന്നത് അന്നത്തെ വീട്ടുടമസ്ഥൻമാരാണ്. പ്രൂണിങ് എന്ന വെട്ടിയൊതുക്കൽ തുടക്കം മാത്രമാണ്. മട്ടന്നൂരിൽ നടന്നത് തുടക്കത്തിന്റെ തുടർച്ചയാണ്. സിലക്‌ഷൻ ഫെല്ലിങ്, ക്ലിയർ ഫെല്ലിങ് തുടങ്ങിയ മറ്റു രീതികളുണ്ട്. ക്ലിയർ ഫെല്ലിങ്ങാണ് ക്യാപ്പിറ്റൽ പണിഷ്മെന്റ്.

ADVERTISEMENT

∙ പൗരപ്രമുഖൻ ആകാനുള്ള പെടാപ്പാട്

‘പൗരപ്രമുഖൻ’ ആകാനുള്ള യോഗ്യതകൾ എന്താണെന്നും അതാകാൻ എവിടെയാണ് അപേക്ഷിക്കേണ്ടതെന്നും ചോദിച്ച് കൊല്ലം കുമ്മിൾ സ്വദേശിയായ ഷെമീർ ചീഫ് സെക്രട്ടറിക്കു വിവരാവകാശ അപേക്ഷ നൽകിയതു നിഷ്കളങ്കമായിട്ടാവണം. ‘നവകേരള’ത്തിൽ പൗരപ്രമുഖരുമായിട്ടു മാത്രമാണു മുഖ്യമന്ത്രിയുടെ ‘സദസ്സ്’ എന്ന തിരിച്ചറിവിൽ തനിക്കും പ്രമുഖനായി മുഖ്യനൊപ്പം ഇരിക്കണമെന്ന ആഗ്രഹമാകാം അപേക്ഷയ്ക്കു പിന്നിൽ. അത്താപ്പക്കി ജനവുമായി സദസ്സു കൂടാൻ വിധിക്കപ്പെട്ടത് സാദാ ഉദ്യോഗസ്ഥരാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസമ്പർക്കത്തിൽ ‘ഒറ്റപ്പന്തിയിലാരുന്നു വിളമ്പ്’ എന്നാണു കേട്ടിട്ടുള്ളത്. ജനസമ്പർക്കം പോലെയല്ല നവകേരള സദസ്സെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത് ഒന്നും കാണാതെയല്ല. 

തിരുവിതാംകൂറിലെ അന്യായ നികുതി പിരിവിനെതിരെ 1938ൽ നടന്ന കടയ്ക്കൽ കലാപത്തിന്റെ ഗുരുത്വകേന്ദ്രമാണ് കുമ്മിൾ. അവിടെ നിന്നാണു വിപ്ലവത്തിന്റെ തീപ്പൊരി വിവരാവകാശത്തിന്റെ രൂപത്തിൽ വരുന്നത്. മാവോയിസ്റ്റ് ബന്ധം പറഞ്ഞ് അകത്താക്കാതിരുന്നാൽ ഭാഗ്യമെന്നേ കരുതേണ്ടൂ. 

‘കാശുള്ളവൻ’ ആണ് നവകേരളത്തിലെ പൗരപ്രമുഖനെന്നാണ് ഇതുവരെ കേട്ട വിവരം വച്ച് മനസ്സിലായിട്ടുള്ളത്. കാശുള്ളവരെ ചൊൽപടിക്കു നിർത്താൻ പറ്റുന്നവരും അക്കൂട്ടത്തിൽപെട്ടേക്കും. കാശുള്ളവനെ പ്രത്യേകം കണക്കാക്കുന്നത് മുതലാളിത്ത ചങ്ങാത്തമാണെന്നൊക്കെ കുലദ്രോഹികൾ പറയും. കാര്യമാക്കാനില്ല. രാജഭരണകാലത്തു കരം തീരുവയുടെ കണക്കുകൾ നോക്കി വോട്ടവകാശം നിശ്ചയിച്ചിരുന്ന നാടാണ്. സാമ്രാജ്യം നിലനിർത്താൻ രാജാക്കന്മാർ പണ്ട് അശ്വമേധം നടത്തിയ ചരിത്രവും കേട്ടിട്ടുണ്ട്. അധികാരചിഹ്നമായി അഴിച്ചുവിടുന്ന കുതിര പോകുന്ന ഭൂമിയെല്ലാം അധീശത്വം അംഗീകരിച്ചു എന്നാണു വയ്പ്. എതിർപ്പു തോന്നി പിടിച്ചുകെട്ടാൻ തോന്നുന്നവന്റെ കഷ്ടകാലം. കുതിരയ്ക്കു പകരം നവകേരളത്തിൽ ഭാരത് ബെൻസാണെന്നേയുള്ളൂ. ബസ്വമേധം എന്നും പറയാം. ഇതൊന്നുമറിയാതെയാണ് യൂത്ത് കോൺഗ്രസുകാർ ബസിനു മുന്നിൽ ചാടുന്നത്. ചരിത്രം പഠിക്കണം ആദ്യം.

ADVERTISEMENT

∙ യൂത്ത്ഫുൾ ആയ വ്യാജൻമാർ

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ കാർഡുണ്ടാക്കിയപ്പോൾ തമിഴ് ചലച്ചിത്ര നടൻ അജിത്തിന്റെ ചിത്രം വച്ച കാർഡും കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതിപ്പുറം സംഘടനയിൽ നിലനിൽക്കുന്ന യുവത്വത്തിനു മറ്റെന്തു തെളിവാണു വേണ്ടതെന്നു ചിന്തിക്കണം. മനസ്സിൽ യഥാർഥമായി തെളിയുന്ന മുഖമാണു കാർഡ് വ്യാജമായി ഉണ്ടാക്കിയാലും വരിക. തിരഞ്ഞെടുപ്പു കോൺഗ്രസിലും വ്യാജകാർഡ് ഉണ്ടാക്കുന്നത് കെ.സുധാകരനും എം.എം.ഹസനും ഒക്കെയാണെന്നും കരുതുക. അമിതാഭ് ബച്ചന്റെയും ഹേമമാലിനിയുടെയുമൊക്കെ ചിത്രമാവും തെളിഞ്ഞുവരിക. 

ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ ചിത്രങ്ങൾ തെളിയുന്ന സുവർണകാലം വരണമെങ്കിൽ തെന്നല ബാലകൃഷ്ണപിള്ള ചേട്ടനോ സി.വി.പത്മരാജൻ വക്കീലോ ഒക്കെ വയസ്സുകാലത്ത് വീണ്ടും രണ്ടും കൽപിച്ച് ഇറങ്ങേണ്ടി വരും. കുറച്ചുകാലം മുൻപു കർണാടകയിൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ വ്യാജ അഡ്മിറ്റ് കാർഡിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ചിത്രം വന്നതായി കേട്ടിട്ടുണ്ട്. 

യൂത്ത് കോൺഗ്രസിൽ യുവത്വം അത്ര ഉയരത്തിൽ തുള്ളിത്തുളുമ്പാത്തതു നാടിന്റെ കൂടി ഭാഗ്യമാണ്. വ്യാജകാർഡ് സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് നടപടി വൈകുന്നെന്നു ബിജെപി നേതാവ് കെ.സുരേന്ദ്രനൊരു പരാതിയുണ്ട്. അന്വേഷിച്ചു ചെന്ന പൊലീസിനെ നേതാക്കൾ പോക്കറ്റിൽനിന്ന് ഡിജിപിയുടെ കാർഡെടുത്ത് കാണിച്ചിട്ടില്ല എന്നാരു കണ്ടു.

∙ സ്റ്റോപ് പ്രസ്

ഹോട്ടലിൽ കാബിനറ്റ് എന്നതാണ് വലിയ കുഴപ്പമായി ഇപ്പോൾ പറയുന്നത്. കിച്ചൻ കാബിനറ്റ് എന്നായിരുന്നു ഇതുവരെ പരാതി, കിച്ചൻ മടുത്താൽ ഹോട്ടൽ എന്നതു പുതിയ കാര്യമല്ല.

English Summary:

Nava Kerala Sadas, Congress Party and Politics, column by Vimathan