ഇന്ത്യയുടെ സ്വാതന്ത്ര്യമുന്നേറ്റത്തിന്റെ അടിത്തറ പണിതത് ദക്ഷിണാഫ്രിക്കയിലാണെന്നു പറയുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു തവണകൂടി ആ രാജ്യത്തു പോകുന്നത് ‘ഇന്ത്യ’ മുന്നണിക്കു ഗുണകരമാകും. പ്രത്യേകിച്ചും, ഇന്ത്യയെ പുതിയൊരു വിമോചനത്തിന്റെ പാതയിലേക്കാണ് തങ്ങൾ നയിക്കുന്നതെന്ന് അദ്ദേഹവും പാർട്ടിയും കരുതുന്ന സ്ഥിതിക്ക്. നെൽസൺ മണ്ടേലയ്ക്കും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനുമൊക്കെ കരുത്തു നൽകിയ ‘ഉബുൻഡു’ എന്ന ആശയമാണ് ആ നാട്ടിൽനിന്നു പഠിക്കാവുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഉബുൻഡു’ ആഫ്രിക്കൻ നാടുകളിലെ രാഷ്ട്രീയ– സാമൂഹിക പെരുമാറ്റത്തെ സ്വാധീനിച്ചിട്ടുള്ള ആധ്യാത്മിക ആശയമാണ്. അതു പലവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ‘ഉബുൻഡു’ പരസ്പരാശ്രയത്തിന്റെ തത്വമാണ്. ഒരാൾ മറ്റുള്ളവരോടും ചുറ്റുമുള്ള ലോകത്തോടുമുള്ള ഉത്തരവാദിത്തം അംഗീകരിച്ചു പെരുമാറുന്നു. ഒറ്റയ്ക്കുള്ളതല്ല, കൂട്ടായ നേട്ടമാണ് അതിന്റെ ലക്ഷ്യം. ഓരോരുത്തർക്കും തനിച്ചുവളരാം; മറ്റുള്ളവരെക്കൂടി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു മാത്രം. 

ADVERTISEMENT

അത്തരമൊരു മനോഭാവത്തിന്റെ കുറവ് കോൺഗ്രസിലുള്ളതുകൊണ്ടാകണം ഇന്ത്യ മുന്നണി എവിടെയെന്ന് ഇപ്പോൾ പലരും ചോദിക്കുന്നത്. സെപ്റ്റംബർ ഒന്നിനു മുന്നണിയുടെ നേതാക്കൾ മുംബൈയിലും അതേ മാസം 13ന് ഏകോപനസമിതി ഡൽഹിയിലും ചേർന്ന ശേഷം ‘ഇന്ത്യ’ ഉറക്കത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടനെ ഉണരുമെന്നു കോൺഗ്രസ് പറയുന്നുണ്ട്. കെട്ടുറപ്പും ഐക്യവും കൃത്യമായ ലക്ഷ്യവുമുള്ളതാണ് മുന്നണിയെന്നു തെളിയിക്കാനുള്ള തിരഞ്ഞെടുപ്പവസരം കളഞ്ഞിട്ടാണ് ആ പറച്ചിൽ. 

പാർട്ടികൾ‍ തനിച്ചല്ല, മുന്നണിയായാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നു തീരുമാനിച്ചിരുന്നില്ലെന്നതു ശരിയാണ്. എന്നാൽ, ‘ഇന്ത്യ’യുടെ ആദ്യ റാലി ഭോപാലിൽ നടത്താമെന്നു കോൺഗ്രസ് പറഞ്ഞപ്പോൾ, നിയമസഭകളിലേക്കും മുന്നണിയെന്ന പ്രതീതിയായി. ഭോപാലിൽ റാലി വേണ്ടെന്നു തീരുമാനിച്ചതു മുന്നണിയോ കോൺഗ്രസ് നേതൃത്വമോ അല്ല, കമൽനാഥാണ്. ഡിഎംകെയുടെയും മറ്റും നേതാക്കൾക്കൊപ്പം നിൽക്കുന്നത് തന്റെ മൃദുഹിന്ദുത്വ പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കുമെന്നതായിരുന്നു കാരണം. ഭോപാലിനു പുറമേ നാലു നഗരങ്ങളിൽക്കൂടി റാലിക്കു തീരുമാനമുണ്ടായിരുന്നു. ആദ്യത്തേതുതന്നെ അലസി; മറ്റു നാലും നടന്നില്ല. 

ADVERTISEMENT

മധ്യപ്രദേശിൽ‍ സമാജ്‌വാദി പാർട്ടിയും ജെഡിയുവും ആം ആദ്മിയും ഛത്തീസ്ഗഡിലും തെലങ്കാനയിലും ഇടതു പാർട്ടികളും കോൺഗ്രസുമായി സഹകരണം ആഗ്രഹിച്ചു. നാലിടത്തും കോൺഗ്രസിനാണ് വലിയ ബലം എന്നതു സമ്മതിച്ചുതന്നെയാണ് മറ്റുള്ളവർ അതാഗ്രഹിച്ചത്. ചർച്ചകളും നടന്നു. ഒരു കയ്യിലെ വിരലുകളിലൊതുങ്ങുന്ന സീറ്റുകളാണ് മറ്റുള്ളവർക്കു വേണ്ടിയിരുന്നത്. തെലങ്കാനയിൽ ഒരു സീറ്റ് സിപിഐക്കു ലഭിച്ചു. അത്രമാത്രം. 

ഇതിനിടെയാണ് ‘ഇന്ത്യ’ മുന്നണിയിൽ ഒന്നും സംഭവിക്കുന്നില്ലെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും നിതീഷ് കുമാർ പറഞ്ഞത്. അപ്പോഴാണ്, മല്ലികാർജുൻ ഖർഗെ നിതീഷിനെ വിളിച്ചതും തിരഞ്ഞെടുപ്പുകഴിഞ്ഞ് ഉഷാറാകാമെന്നു പറഞ്ഞതും. അത്തരം ഉറപ്പുകളിൽ അടങ്ങാൻ അഖിലേഷ് യാദവ് തയാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ മാത്രമല്ല, കോൺഗ്രസിനെയും തോൽപിക്കേണ്ടതുണ്ടെന്ന് അഖിലേഷ് പറഞ്ഞു. 

ഒറ്റക്കെട്ടായി പിന്നിലുണ്ട്: ‘ഇന്ത്യ’ മുന്നണി യോഗത്തിനായി മുംബൈയിലെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയോടൊപ്പം. കെ.സി.വേണുഗോപാൽ സമീപം. മുന്നണി നേതാക്കളുടെ ചിത്രങ്ങൾ പിന്നിൽ കാണാം. ചിത്രം: പിടിഐ
ADVERTISEMENT

അഖിലേഷിന്റെ പാർട്ടിയുമായി കോൺഗ്രസിൽനിന്നു ചർച്ച നടത്തിയ ദിഗ്‌വിജയ് സിങ്തന്നെ പറഞ്ഞത് അവർ ചോദിച്ചത് ആറു സീറ്റാണെന്നും നാലു കൊടുത്താൽ കാര്യം തീരുമെന്നുമാണ്. ഒന്നും കൊടുക്കേണ്ടതില്ലെന്നു തീരുമാനിക്കാൻ മുൻകയ്യെടുത്ത കമൽനാഥ് കണ്ടത്, ജയിക്കുന്ന എസ്പിക്കാർ ബിജെപിയിലേക്കു ചാടാനുള്ള സാധ്യതയാണ്. കഴിഞ്ഞ തവണ ചൂടുവെള്ളത്തിൽ‍ ചാടിയ പൂച്ചയുടെ ജാഗ്രതയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നു കരുതാം. അതു ന്യായവുമാണ്. 

പക്ഷേ, അഖിലേഷിന്റെ ആവശ്യങ്ങളെക്കുറിച്ചു ചോദിച്ചവരോട് ‘അഖിലേഷ് വഖിലേഷ്’ എന്ന പരിഹാസപ്രയോഗമാണ് കമൽനാഥ് നടത്തിയത്. 1999ൽ സർക്കാരുണ്ടാക്കാനുള്ള പരിശ്രമത്തിനിടെ സോണിയ ഗാന്ധി, ഉപചാരവാക്കുകളൊന്നുമില്ലാതെ ‘മുലായം’ എന്നു മാത്രം പരാമർശിച്ചതിൽ കോപിച്ചു സഹകരിക്കാതിരുന്ന മുലായം സിങ് യാദവിന്റെ മകനെയാണ് കമൽനാഥ് പരിഹസിച്ചത്.   

ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോൾ കോൺഗ്രസിനു കാണിച്ചുകൊടുക്കാം എന്നൊക്കെ പറഞ്ഞെങ്കിലും, ഖർഗെയോ മറ്റോ ഇടപെട്ടതിനാലാണെന്നു പറയപ്പെടുന്നു, അഖിലേഷ് ഇപ്പോൾ മയപ്പെട്ടിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ് ഇപ്പോൾ ആലോചിക്കേണ്ടത്, കോൺഗ്രസിന്റെ സംഘടനയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളല്ല എന്നാണ് അഖിലേഷ് ഒടുവിൽ പറഞ്ഞത്. യുപിയിൽ താനില്ലാതെ ബിഎസ്പിയും ആർഎൽഡിയും കോൺഗ്രസും സഹകരിച്ചേക്കാം, ജാതി സെൻസസ് യുപിയിൽ കോൺഗ്രസിന്റെ മാത്രം മുദ്രാവാക്യമായേക്കാം തുടങ്ങിയ ആശങ്കകളാകാം പരിഹാസവും അവഗണനയും സഹിച്ചും മുന്നണിക്കാരനായി തുടരാൻ അഖിലേഷിനെ നിർബന്ധിക്കുന്നത്. 

ഹിമാചലിലും കർണാടകയിലുമെന്നപോലെ, മറ്റു സംസ്ഥാനങ്ങളിലും തനിച്ചു ബിജെപിയെ തോൽപിക്കാൻ സാധിക്കണമെന്നു ചിന്തിക്കാൻ കോൺഗ്രസിന് അവകാശമുണ്ട്. അത്തരം വിജയങ്ങൾ മുന്നണിയിലെ കോൺഗ്രസ് ഇരിപ്പിടത്തിന്റെ ബലം കൂട്ടുമെന്നതിൽ സംശയമില്ല. പക്ഷേ, മുന്നണിക്ക് അവധി പ്രഖ്യാപിക്കുകയും അകൽച്ചയെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തതാണു ഫലം. 

അകൽച്ചയില്ലെന്നു തോന്നിക്കുന്ന ദൃശ്യങ്ങളുണ്ടാക്കി പൊതുലക്ഷ്യത്തിനായി ശ്രമിച്ച് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും, കമൽ‍നാഥും ദിഗ്‌വിജയ് സിങ്ങും, ഭൂപേഷ് ബാഗേലും ടി.എസ്.സിങ് ദേവും സച്ചിൻ പൈലറ്റ് പ്രചാരണം നടത്തുന്നതിന്റെ വിഡിയോ തിരഞ്ഞെടുപ്പിന്റെ തലേന്നു പ്രചരിപ്പിച്ച് അശോക് ഗെലോട്ടും കാട്ടിയ മാതൃക കോൺഗ്രസിനു മുന്നണിക്കാര്യത്തിൽ പാഠമാകേണ്ടതാണ്. ഇവരെയൊക്കെ നല്ലനടപ്പിനു പ്രേരിപ്പിച്ച ദേശീയ നേതാക്കൾ‍തന്നെ ആ പാഠം ദേശീയമായി മറ്റു പാർട്ടികളോടുള്ള സമീപനത്തിൽ പകർത്തുന്നുണ്ടോ എന്നാണ് രാജ്യം നോക്കുന്നത്.

English Summary:

What will happen to the Opposition Parties India Alliance?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT