ഫൈനൽ വിസിൽ മുഴങ്ങും മുൻപ്...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് 2019 മാർച്ച് പത്തിനാണ് എന്നതു കണക്കിലെടുക്കുമ്പോൾ 2024ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് ഇനി ഏറെ ദൂരമില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഫെബ്രുവരി ഒടുവിലോ മാർച്ച് ആദ്യമോ വരാനാണ് സാധ്യത എന്നു കണക്കാക്കിയാൽ മുന്നണികൾക്കു മുന്നിലുള്ളതു നൂറോളം ദിവസങ്ങൾ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാവിക്കൊടി പാറിച്ച ബിജെപി വൻ ആത്മവിശ്വാസത്തിലാണ്. കേരളത്തിൽ പക്ഷേ, അട്ടിമറി വിജയങ്ങളിൽ മാത്രമാണ് അവർക്കു പ്രതീക്ഷ. മുഖ്യപോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽത്തന്നെ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് 2019 മാർച്ച് പത്തിനാണ് എന്നതു കണക്കിലെടുക്കുമ്പോൾ 2024ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് ഇനി ഏറെ ദൂരമില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഫെബ്രുവരി ഒടുവിലോ മാർച്ച് ആദ്യമോ വരാനാണ് സാധ്യത എന്നു കണക്കാക്കിയാൽ മുന്നണികൾക്കു മുന്നിലുള്ളതു നൂറോളം ദിവസങ്ങൾ.
അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയചിത്രം കൂടുതൽ വ്യക്തമാകുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാവിക്കൊടി പാറിച്ച ബിജെപി വൻ ആത്മവിശ്വാസത്തിലാണ്. കേരളത്തിൽ പക്ഷേ, അട്ടിമറി വിജയങ്ങളിൽ മാത്രമാണ് അവർക്കു പ്രതീക്ഷ. മുഖ്യപോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽത്തന്നെ.
ദിവസങ്ങൾക്കു മുൻപു രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ എഐസിസി ശുഭപ്രതീക്ഷയിലായിരുന്നു. തെലങ്കാനയിലും ഛത്തീസ്ഗഡിലും വിജയിക്കുമെന്നു തന്നെയായിരുന്നു വിലയിരുത്തൽ. വിശ്വാസം കാത്തത് തെലങ്കാന മാത്രം. കേരളത്തിലെ കോൺഗ്രസിനും സെമിയിലെ തിരിച്ചടി നിരാശ സമ്മാനിച്ചിട്ടുണ്ട്. സംഘപരിവാറിനെയും ബിജെപിയെയും എതിർക്കാനും തുറന്നുകാണിക്കാനും യുഡിഎഫും എൽഡിഎഫും നടത്തുന്ന മത്സരമാകും ഇനി നിർണായകം.
കോൺഗ്രസ് തകർന്നാൽ ബിജെപി കൂടുതൽ ശക്തിപ്പെടുമെന്ന പ്രചാരണം തീവ്രമാക്കി ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാകും യുഡിഎഫ് ശ്രമം. മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് കോൺഗ്രസെന്നും ബിജെപിയുമായി എന്തു വ്യത്യാസമാണുള്ളതെന്നും സിപിഎം കൂടുതൽ ശക്തമായി ചോദിച്ചുതുടങ്ങിയിരിക്കുന്നു. നവകേരള സദസ്സും കുറ്റവിചാരണ സദസ്സുമായി 140 നിയമസഭാ മണ്ഡലങ്ങളിലും രാഷ്ട്രീയച്ചൂട് ഉയർന്നു കഴിഞ്ഞു.
∙ ലീഗും കേരള കോൺഗ്രസും
മുസ്‌ലിംലീഗിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങളിൽ ഒരു വസ്തുതയും ഇല്ലെന്നു ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ യുഡിഎഫ്– എൽഡിഎഫ് മുന്നണികളുടെ ശാക്തിക ബലാബലത്തിലെ മൂടൽമഞ്ഞ് മാറി. ലീഗിനെ കിട്ടുന്ന അവസരങ്ങളിൽ പ്രശംസിക്കുന്ന അടവു ശരിയോ എന്ന ചർച്ച കുറച്ചുകാലമായി സിപിഎമ്മിനുള്ളിലുണ്ട്. ലീഗിനെയല്ല, അണികളെയാണ് ആകർഷിക്കാൻ നോക്കുന്നതെന്നാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദഗതി. അതല്ല, ലീഗിനെത്തന്നെ സിപിഎം മോഹിക്കുകയാണെന്ന പ്രചാരണം ശക്തമായതോടെയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ലീഗിനെ തള്ളിപ്പറയുക മാത്രമല്ല പിണറായി ചെയ്തത്, പാർട്ടി നേതൃത്വം ചെയ്യുന്നതുപോലെ അവരുടെ ചില നിലപാടുകളെ തലോടാൻ അദ്ദേഹം മുതിർന്നുമില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ, കേരള കോൺഗ്രസ് (എം) യുഡിഎഫിൽ ഇപ്പോഴില്ല. ലീഗിനെ ഉറപ്പിച്ചു നിർത്തുകയും ഒപ്പം കേരള കോൺഗ്രസിനെ തിരികെക്കൊണ്ടുവരികയുമാണ് വേണ്ടതെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തി പ്രാപിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാൽ മേഖല റിസർവ് വനമാക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുകയും തിരുത്താൻ മുന്നിൽ നിൽക്കുകയും ചെയ്തതു കേരള കോൺഗ്രസ് എമ്മും ചെയർമാൻ ജോസ് കെ.മാണിയുമാണ്. സർക്കാരിന്റെയും എൽഡിഎഫിന്റെയും പല നയങ്ങളിലും കിട്ടുന്ന പരിഗണനയിലും പാർട്ടി തൃപ്തരല്ല. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ ലീഗിനും കേരള കോൺഗ്രസിനും കാര്യമായ റോളുകളുണ്ട്.
ദേശീയ രാഷ്ട്രീയം പ്രതിഫലിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങൾ കോൺഗ്രസിനു മുൻതൂക്കം നൽകുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. ആ ചായ്‌വ് അവർക്കുണ്ടാകരുതെന്ന് ഉറപ്പിക്കാൻ കൂടിയാണ് അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം വന്ന ഉടൻ കോൺഗ്രസിന്റെ നേർക്കു സിപിഎം ആക്രമണം ആരംഭിച്ചത്. കോൺഗ്രസിനെ പരമാവധി ഇടിച്ചു താഴ്ത്തുക എന്ന നയമാകും സിപിഎം സ്വീകരിക്കുക. ആ പ്രചാരണത്തിൽ കുടുങ്ങിപ്പോകാതെ ബിജെപിവിരുദ്ധ പോരാട്ടത്തിന്റെ തിരിക്കുറ്റി തന്നെ കോൺഗ്രസാണെന്നു സ്ഥാപിച്ച് ഉറപ്പിക്കുകയാണ് യുഡിഎഫിനു മുന്നിലെ ദൗത്യം.
∙ സദസ്സുകളുടെ രാഷ്ട്രീയം
മുഖ്യമന്ത്രിയും മന്ത്രിമാരും ‘നവകേരള സദസ്സിനായി’ സഞ്ചരിക്കുന്ന ബസും അതിലെ സൗകര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നതു കണ്ട യുഡിഎഫ് കൺവീനർ എം.എം.ഹസൻ ചേർത്തലയിൽ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യാൻ പോയത് ഓട്ടോറിക്ഷയിലാണ്. ‘പാവങ്ങളുടെ ബെൻസ്’ എന്ന് അതിനു മുന്നിൽ എഴുതിയും വച്ചു.
അടിസ്ഥാന വർഗത്തിന്റെ പാർട്ടി എന്ന ലേബൽ സിപിഎം ഉപേക്ഷിച്ചോയെന്ന ചോദ്യവും പ്രചാരണവും സമീപകാലത്ത് കോൺഗ്രസ് ശക്തമാക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽക്കുന്ന ഇടതുവിരുദ്ധ വോട്ടുകളിൽ ഗണ്യമായ വിഭാഗം ഇടത്തരക്കാരാണെന്നും തിരഞ്ഞെടുപ്പു നേട്ടങ്ങൾ തുടരാൻ അവരെ ഒപ്പം കൊണ്ടുവരണമെന്നുമാണ് സിപിഎമ്മിന്റെ ഒരു പ്രധാന സമീപകാല വിശകലനം.
ജില്ലകൾ തോറും ‘പൗരപ്രമുഖരുമായി’ സംസാരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തുന്നതിന്റെ കാരണം വേറൊന്നുമല്ല. കാര്യക്ഷമതയിലോ ജനപ്രീതിയിലോ രണ്ടാം പിണറായി സർക്കാർ മുന്നോട്ടു വരുന്നില്ലെന്ന വിമർശനം എൽഡിഎഫ് അണികളുടെ ആത്മവീര്യത്തെ ബാധിച്ചെന്നുകൂടി കണ്ടാണ് പിണറായി 20 മന്ത്രിമാരെയും കൂട്ടി കേരളം മുഴുവൻ സഞ്ചരിക്കുന്നത്. യാത്രയെക്കുറിച്ചു പൊതുസമൂഹത്തിനു സമ്മിശ്ര പ്രതികരണങ്ങളുണ്ടാകാമെന്നു പാർട്ടി സമ്മതിക്കുന്നു. എന്നാൽ, എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തിനും പ്രവർത്തകർക്കും അത് ആവേശം നൽകുന്നുണ്ടെന്നും അതാണ് പ്രാഥമിക ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകൾ ആരംഭിച്ചെങ്കിലും 11 മുതൽ 31 വരെയുള്ള 20 ദിവസങ്ങളിലാണ് കൂടുതൽ ഊർജിതമാക്കാൻ ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പങ്കെടുത്ത കോൺഗ്രസ് ജില്ലാ കൺവൻഷനുകൾ ജില്ലാ നേതാക്കളെ ഉണർത്തിയെന്നു കോൺഗ്രസ് കരുതുന്നു; പിന്നാലെയുള്ള സദസ്സുകൾ യുഡിഎഫ് സംവിധാനത്തെ കാര്യക്ഷമമാക്കുമെന്നും. രണ്ടു സദസ്സുകളും ഡിസംബറിൽ തീർന്നാൽ പുതുവർഷത്തിൽ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാകും.