‘സിഐഎ ഏജന്റാ’യ മറ്റൊരു മോദി, ‘വിഡിയോഗ്രാഫർ’ രാഹുൽ, ‘കലാഭവൻ’ ലാലു: ‘മിമിക്രി’ക്കിടെ മാന്യത മറക്കുമ്പോൾ...
രാഷ്ട്രീയക്കാർക്ക് മാന്യത എത്രത്തോളം വേണം? വിശേഷിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിളിക്കപ്പെടുന്ന പാർലമെന്റിലായിരിക്കെ. ചോദ്യത്തിന്റെ പ്രസക്തി വ്യക്തമാണ്. പാർലമെന്റിൽ അരങ്ങേറുന്ന കൂട്ട സസ്പെൻഷൻ നടപടികൾക്കിടെ പ്രതിഷേധിക്കാനിരുന്ന പ്രതിപക്ഷ എംപിമാരുടെ ഇടയിൽനിന്ന് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന അംഗം കല്യാൺ ബാനർജി രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറിനെ പരിഹസിക്കാൻ മിമിക്രി കാട്ടുന്നു. ഇതു കോൺഗ്രസിന്റെ മുഖം തന്നെയായ നേതാവ് രാഹുൽ ഗാന്ധി സ്വന്തം ഫോണിൽ പകർത്തുന്നു. പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് എംപിമാരുൾപ്പെടെ കൂട്ടച്ചിരി ചിരിക്കുന്നു. രാഷ്ട്രപതിക്കെതിരായ അവഹേളനമെന്ന് ഭരണപക്ഷം വിമർശിക്കുക മാത്രമല്ല, രാജ്യസഭയ്ക്കുള്ളിൽ നിൽപു പ്രതിഷേധം വരെ നടത്തി ഭരണപക്ഷം സംഗതി ചൂടുപിടിപ്പിക്കുന്നു, രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നു. എംപിമാരുടെ സസ്പെൻഷൻ എന്ന ഗൗരവവിഷയം പ്രതിപക്ഷം ഉയർത്തുന്നതിനിടെ ശ്രദ്ധമാറ്റാൻ പ്രതിപക്ഷംതന്നെ നൽകിയ വഴിയായി ഭരണപക്ഷം ഈ ‘മിമിക്രി’യെ സമർഥമായി ഉപയോഗിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യത, പരസ്പര ബഹുമാനം എന്നീ വാക്കുകൾക്ക് പ്രസക്തി നഷ്ടമാവുകയാണോ? ദേശീയ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒരന്വേഷണം...

രാഷ്ട്രീയക്കാർക്ക് മാന്യത എത്രത്തോളം വേണം? വിശേഷിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിളിക്കപ്പെടുന്ന പാർലമെന്റിലായിരിക്കെ. ചോദ്യത്തിന്റെ പ്രസക്തി വ്യക്തമാണ്. പാർലമെന്റിൽ അരങ്ങേറുന്ന കൂട്ട സസ്പെൻഷൻ നടപടികൾക്കിടെ പ്രതിഷേധിക്കാനിരുന്ന പ്രതിപക്ഷ എംപിമാരുടെ ഇടയിൽനിന്ന് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന അംഗം കല്യാൺ ബാനർജി രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറിനെ പരിഹസിക്കാൻ മിമിക്രി കാട്ടുന്നു. ഇതു കോൺഗ്രസിന്റെ മുഖം തന്നെയായ നേതാവ് രാഹുൽ ഗാന്ധി സ്വന്തം ഫോണിൽ പകർത്തുന്നു.
പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് എംപിമാരുൾപ്പെടെ കൂട്ടച്ചിരി ചിരിക്കുന്നു. ഉപരാഷ്ട്രപതിക്കെതിരായ അവഹേളനമെന്ന് ഭരണപക്ഷം വിമർശിക്കുക മാത്രമല്ല, രാജ്യസഭയ്ക്കുള്ളിൽ നിൽപു പ്രതിഷേധം വരെ നടത്തി ഭരണപക്ഷം സംഗതി ചൂടുപിടിപ്പിക്കുന്നു, രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നു. എംപിമാരുടെ സസ്പെൻഷൻ എന്ന ഗൗരവവിഷയം പ്രതിപക്ഷം ഉയർത്തുന്നതിനിടെ ശ്രദ്ധമാറ്റാൻ പ്രതിപക്ഷംതന്നെ നൽകിയ വഴിയായി ഭരണപക്ഷം ഈ ‘മിമിക്രി’യെ സമർഥമായി ഉപയോഗിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യത, പരസ്പര ബഹുമാനം എന്നീ വാക്കുകൾക്ക് പ്രസക്തി നഷ്ടമാവുകയാണോ? ദേശീയ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒരന്വേഷണം...
∙ ‘കൈ’വിട്ടു പോകുമ്പോൾ...
ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രതീയുള്ള നേതാവാരാണ് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി എന്നു തന്നെയാണ് ഉത്തരം. മുതിർന്ന നേതാക്കൾക്കു കീഴിലെ യുവനേതാവായി വന്നയാളല്ല ഇപ്പോൾ രാഹുൽ. മല്ലികാർജുൻ ഖർഗെയാണ് പ്രസിഡന്റെങ്കിലും കോൺഗ്രസ് എന്ന പാർട്ടിയുടെ മുഖംതന്നെ രാഹുൽ ആണ്. രാഷ്ട്രീയ പക്വത കാട്ടുന്നതിൽ പലപ്പോഴും വീഴ്ച പറ്റിയിട്ടുള്ള രാഹുൽ പക്ഷേ, ‘ഭാരത് ജോഡോ യാത്ര’യിലൂടെ കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നപ്പോൾ ചില മാറ്റങ്ങൾ പ്രകടിപ്പിച്ചു. വിശേഷിച്ചും ശരീരഭാഷയിലും സംസാരശൈലിയിലും.
എത്ര തിരിച്ചടികളിലും ആത്മവിശ്വാസത്തോടെ പൊരുതാൻ കഴിയുമെന്ന് സ്വയം വിശ്വസിക്കാൻ മാത്രമല്ല, പ്രവർത്തകരിലേക്ക് ആ ആത്മവിശ്വാസം പകർന്നു കൊടുക്കാനും രാഹുലിനു കഴിഞ്ഞു. എന്നാൽ, അതിനു ശേഷവും ചിലപ്പോഴെങ്കിലും ‘കൈവിട്ടുപോകുന്ന’ ചില വാക്കും പ്രവൃത്തിയും രാഹുലിനെ പിന്തുടരുന്നുവെന്നതിന്റെ ഉദാഹരമാണ് വിഡിയോ ചിത്രീകരണം. മറ്റൊന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അപശകുനം’ എന്നു വിശേഷിപ്പിച്ചതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവെയായിരുന്നു അത്.
ഇക്കുറി രാഹുലിന്റെ പരാമർശത്തിനു പകരം, പ്രവൃത്തിയാണ് ഭരണപക്ഷം പ്രശ്നമാക്കുന്നത്. കല്യാൺ ബാനർജിയാണ് ധൻകറിനെ അനുകരിച്ച് പരിഹാസം ഉയർത്തിയതെങ്കിലും ഇരയായത് രാഹുലാണ്. ഇതിലേക്കു നയിച്ചത് കല്യാൺ ബാനർജിയുടെ പരിഹാസത്തെ രാഹുൽ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചതും.
ഇന്ത്യ–ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇന്ത്യയ്ക്കു നഷ്ടമായത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്ന കോൺഗ്രസ് സമൂഹമാധ്യമ ഗ്രൂപ്പുകളുടെ സ്വാധീനമായിരുന്നു രാഹുലിന്റെ പരാമർശത്തിനു പിന്നിൽ. എതിർകക്ഷിയെക്കുറിച്ചു നിലവാരമില്ലാത്ത പരാമർശങ്ങൾ നടത്തുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു ചട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും ഇതു കാര്യമായി കത്തിയില്ല. മോദിയെ അധിക്ഷേപിച്ചുവെന്ന് വലിയ പ്രതീതി സൃഷ്ടിച്ചെടുക്കാൻ മുതിരാതെ കോൺഗ്രസും രാഹുൽ ഗാന്ധിയും രാഹുവും കേതുവുമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചതോടെ, ഇരുവരുടേതും തിരഞ്ഞെടുപ്പ് വേദിയിലെ ആരോപണ പ്രത്യാരോപണം മാത്രമായി ഒതുങ്ങി. ചൗക്കിദാർ (കാവൽക്കാരൻ), ചായക്കാരൻ തുടങ്ങി മോദിക്കെതിരെ കോൺഗ്രസ് ഉയർത്തിയ പഴയ പരിഹാസങ്ങൾ നേട്ടമാക്കിയെടുത്ത രീതിയിൽ ബിജെപി സമൂഹമാധ്യമവിഭാഗം ഉണർന്നിരുന്നെങ്കിൽ ‘അപശകുനം’ പരാമർശം കോൺഗ്രസിനെ കൂടുതൽ ക്ഷീണിപ്പിച്ചേനെ.
ഇതിനിടെ, ലോക്സഭയിൽ പ്രസംഗം കഴിഞ്ഞു മടങ്ങവേ രാഹുൽ ബിജെപി ബെഞ്ചുകൾക്കു നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നാരോപിച്ച് പാർട്ടിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയെങ്കിലും ഇതിൽ ഭരണപക്ഷ എംപിമാർതന്നെ ഒന്നിച്ചില്ല. സഭയുടെ അന്തസ്സിനു നിരക്കാത്തവിധം സ്ത്രീവിരുദ്ധമായി രാഹുൽ പെരുമാറിയെന്നായിരുന്നു രാഹുലിനു പിന്നാലെ പ്രസംഗിച്ച സ്മൃതി ഇറാനി കുറ്റപ്പെടുത്തിയത്. പക്ഷേ, ‘‘ഞാൻ അങ്ങനെയൊന്നും കണ്ടില്ല’’ എന്ന് ബിജെപി നിരയിലെ ഹേമ മാലിനി പ്രതികരിച്ചതാണ് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയത്.
ഇക്കുറി രാഹുലിന്റെ പരാമർശത്തിനു പകരം, പ്രവൃത്തിയാണ് ഭരണപക്ഷം പ്രശ്നമാക്കുന്നത്. കല്യാൺ ബാനർജിയാണ് ധൻകറിനെ അനുകരിച്ച് പരിഹാസം ഉയർത്തിയതെങ്കിലും ഇരയായത് രാഹുലാണ്. ഇതിലേക്കു നയിച്ചത് കല്യാൺ ബാനർജിയുടെ പരിഹാസത്തെ രാഹുൽ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചതാണ്. രാഹുലിനെ പോലൊരു നേതാവ് ഇതിനു നിന്നു കൊടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽതന്നെയുണ്ട്. എന്നാൽ, വലിയ നേതാവിന്റെ ഗമയിൽ നടക്കുന്നയാളല്ല രാഹുലെന്നും സാധാരണമായി പെരുമാറുന്ന ശൈലിയാണ് അദ്ദേഹത്തിന്റേതെന്നും ഇതിൽ തെറ്റു കാണേണ്ടതില്ലെന്നും മുതിർന്ന നേതാക്കൾ ന്യായീകരിക്കുകയും ചെയ്യുന്നു.
∙ രാഹുലിനെ പരിഹസിക്കുന്നതോ?
രാഹുലിന്റെ പെരുമാറ്റത്തെക്കുറിച്ചു പരാമർശിക്കുന്നതിനിടെ പാർലമെന്റിന്റെ അന്തസ്സിനെക്കുറിച്ചായിരുന്നു പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് സിങ് ജോഷി പറഞ്ഞത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇത്തരമൊരു പെരുമാറ്റ രീതി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, എല്ലാ അംഗങ്ങളെയും പോലെ ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ച രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോൾ ‘പപ്പു പപ്പു’ എന്ന അധിക്ഷേപം ട്രഷറി ബെഞ്ചിൽ നിന്നുയരുന്നതിന് പ്രസ് ഗാലറിയിലിരിക്കെ ഈ ലേഖകനും പലപ്പോഴും സാക്ഷിയായിട്ടുണ്ട്.
∙ ‘കലാഭവൻ’ ലാലുവും മുലായവും
ലാലു യുഗത്തെ പരിഹസിക്കാൻ ബിഹാറിലേത് ‘ജംഗിൾരാജ്’ എന്നു പരിഹസിച്ചിച്ച മോദിക്ക് മിമിക്രി കാട്ടിയാണ് ലാലുപ്രസാദ് യാദവ് 2015ൽ മറുപടി നൽകിയത്. ഭായിയോം ബഹനോം എന്നു തുടങ്ങുന്ന മോദി സ്റ്റൈൽ പ്രസംഗത്തെ അതേപടി ലാലു അവതരിപ്പിച്ച് പ്രവർത്തകരുടെ കയ്യടി വാങ്ങി. പട്നയിലെ തിരഞ്ഞെടുപ്പു യോഗത്തിലായിരുന്നു ഇത്. 2012ൽ മമത ബാനർജിയുടെ പ്രസംഗത്തെയും അനുകരിച്ചു മിമിക്രിയിലെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളയാളാണ് ലാലുപ്രസാദ് യാദവ്. എന്നാൽ, ഇതേ ലാലു പ്രസാദ് യാദവിനെ മിമിക്രിയിലൂടെ പരിഹസിച്ചിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. കോൺഗ്രസിന്റെ ശിങ്കിടിയെന്ന് ലാലുവിനെ വിളിച്ച മുലായം സിങ് യാദവ് ഒരിക്കൽ ലാലുവിന്റെ പ്രസംഗശൈലി അനുകരിച്ചിട്ടുണ്ട്.
∙ അത് മറ്റൊരു ‘മോദി’
സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും അറുപതുകളിലും എഴുപതുകളിലും ഗുജറാത്തിലെ ഗോധ്ര മണ്ഡലത്തിൽനിന്ന് ലോക്സഭാംഗവുമായ പിലു മോദി നർമം കൊണ്ട് രാഷ്ട്രീയത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത ആളായിരുന്നു. എതിർക്കുന്നവരെയൊക്കെ സിഐഎ ഏജന്റ് എന്ന് ഇന്ദിരാഗാന്ധി ആക്ഷേപിക്കുന്ന കാലം. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ, പിലു മോദി ഒരിക്കൽ പാർലമെന്റിൽ എത്തിയത് ‘ഞാനൊരു സിഐഎ ഏജന്റാണ്’ എന്നൊരു വലിയ ബാഡ്ജ് ധരിച്ചായിരുന്നു. അതേ പിലു മോദി ഇന്ദിര ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നതു മറ്റൊരു കാര്യം; അടിയന്തരാവസ്ഥാ കാലത്ത് ജയിലിലടച്ചെങ്കിലും ജയിലിൽ വിളിച്ച് പിലുവിന്റെ ക്ഷേമം ഇന്ദിര അന്വേഷിച്ചിരുന്നുവെന്നും കഥയുണ്ട്!
∙ പാർലമെന്റിലെ നർമം
പരസ്പര ബഹുമാനത്തോടെ പരിഹാസം ചൊരിയുന്ന രീതി നേരത്തേയുണ്ടെങ്കിലും അടുത്തകാലത്തായി ഈ രീതി നഷ്ടമാകുന്നുവെന്ന് വ്യക്തമാണ്. ഒരുപക്ഷേ, വെങ്കയ്യ നായിഡുവായിരുന്നു ഈ നിരയിലെ അവസാനത്തെ കണ്ണി. പിന്നീട്, രാജ്യസഭയിൽ ഉപാധ്യക്ഷനായി പോയപ്പോഴും അദ്ദേഹം തന്റെ ശൈലിയിൽ മാറ്റം വരുത്തിയില്ല.
ഭരണപക്ഷത്തേക്കും പ്രതിപക്ഷത്തേക്കും ഒരുപോലെ നർമം വിതറി. ആദ്യ മോദി മന്ത്രിസഭയിൽ വാർത്താ വിതരണ മന്ത്രിയായിരിക്കെ, പി.കെ. ശ്രീമതി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ആവോളം രാഷ്ട്രീയ മുനയും നർമവും പൊതിഞ്ഞതായിരുന്നു.
ഓരോ സംസ്ഥാനത്തും പീഡനക്കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമോ എന്നായിരുന്നു കേന്ദ്ര വനിതാ– ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോട് ശ്രീമതിയുടെ ചോദ്യം. ഇതു തന്റെ വകുപ്പിന്റെ പരിധിയിൽ വരുന്ന ചോദ്യമല്ല എന്നായിരുന്നു മന്ത്രി മേനകയുടെ മറുപടി. സ്പീക്കർ കസേരയിലുണ്ടായിരുന്ന സുമിത്ര മഹാജന്റെ സഹായം ശ്രീമതി തേടുന്നതിനിടെ വെങ്കയ്യയുടെ കമന്റെത്തി: ‘ഫ്രം മാഡം, ത്രൂ മാഡം, ടു മാഡം’. ചോദ്യം മാഡം ശ്രീമതി വക, സ്പീക്കർ മാഡം സുമിത്ര മഹാജനോട്, മറുപടി നൽകേണ്ടത് മേനക മാഡം. എല്ലാത്തിനും സാക്ഷിയായി പ്രതിപക്ഷ നിരയിലുണ്ടായിരുന്ന മാഡം സോണിയാജിയാണ് രാഷ്ട്രീയ വൃത്തത്തിലെ ‘മാഡം’ എന്നതിനാൽ ചിരിയുടെ ആക്കം കൂടി!
∙ മോദിയുടെ പരിഹാസ കമന്റ്
നേരത്തേ തന്നെ എഴുതി തയാറാക്കി നടത്തുന്ന പ്രസംഗങ്ങളാണ് മിക്കതുമെന്നതിനാൽ വാക്കിൽ അധികം പിഴവുപറ്റാത്തയാളാണ് മോദി. എന്നാൽ, 2017 ൽ രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേ മോദി നടത്തിയ നടത്തിയ പരാമർശം പദവിക്കൊത്തതായിരുന്നോ എന്നതിൽ ഇപ്പോഴും ചർച്ചയുണ്ട്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രേണുക ചൗധരിയെക്കുറിച്ചായിരുന്നു മോദിയുടെ പരാമർശം. രേണുകയുടെ ചിരി രാമായണം ടിവി പരമ്പരയിലെ അട്ടഹാസത്തെ ഓർമിപ്പിക്കുന്നുവെന്നു പറഞ്ഞതോടെ സഭാ നടപടികൾ സ്തംഭിക്കപ്പെട്ടു. ‘ആധാർ പദ്ധതി’ വാജ്പേയി സർക്കാരിന്റെ ആശയമാണെന്നു മോദി അവകാശവാദം ഉന്നയിച്ച സമയത്ത് രേണുക ചിരിച്ചപ്പോഴായിരുന്നു മോദി പരിഹാസം തൊടുത്തത്.
പാർലമെന്റിൽ അല്ലെങ്കിലും കടുത്ത രാഷ്ട്രീരോപണങ്ങൾ നടത്തുന്നതിൽനിന്ന് മോദിയും പിന്മാറിയിട്ടില്ല. ഉദാഹരണത്തിന് 2019ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ രാഹുൽ വിരുദ്ധ പരാമർശം: ‘‘സ്തുതിപാഠകർ ‘മിസ്റ്റർ ക്ലീൻ’ എന്നു വിളിച്ച താങ്കളുടെ അച്ഛൻ ‘നമ്പർ 1 ഭ്രഷ്ടാചാരി’ (അഴിമതിക്കാരൻ) ആയാണു മരിച്ചത്. ഇത്രയേറെ പറഞ്ഞിട്ടും 50 വർഷം നീണ്ട മോദിയുടെ തപസ്യ (കഷ്ടപ്പാട്) മണ്ണിലാഴ്ത്താൻ താങ്കൾക്കായിട്ടില്ല. എന്നെ താറടിച്ചും ചെറുതാക്കിയും കാണിച്ച് ദുർബല സർക്കാർ രൂപീകരിക്കാനാണു ശ്രമം. ഗാന്ധി നാമധാരി ശ്രദ്ധിച്ചുകേൾക്കണം– മോദി വായിൽ സ്വർണക്കരണ്ടിയുമായോ രാജകുടുംബത്തിലോ ജനിച്ചയാളല്ല’’.
മോദിയുടെ പരാമർശത്തിനു പിന്നാലെ സമൂഹമാധ്യങ്ങളിൽ വാജ്പേയി പറഞ്ഞ രാജീവ് കഥയായിരുന്നു ചർച്ചയായത്. രാഷ്ട്രീയമാന്യതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നായതിനാൽ അതുകൂടി: താൻ ജീവിച്ചിരിക്കുന്നതിനു കാരണം രാജീവ് ആണെന്നു വാജ്പേയി പറഞ്ഞിട്ടുണ്ട്. രാജീവ് പ്രധാനമന്ത്രിയായിരിക്കെ, വാജ്പേയിയുടെ വൃക്കരോഗത്തെക്കുറിച്ച് അറിഞ്ഞ് അദ്ദേഹത്തെ യുഎൻ സന്ദർശത്തിനുള്ള സംഘത്തിൽ ഉൾപ്പെടുത്തി. യുഎസിൽ ചികിത്സ ഉറപ്പാക്കാനുള്ള സൂത്രവഴിയായിരുന്നു അതത്രേ. (എൻ.പി. ഉല്ലേഖ് എഴുതിയ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റിഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തില്‍നിന്ന്)
∙ മാന്യതയുടെ ഛായാചിത്രം
കഴിഞ്ഞ ദിവസമാണ് ജവാഹർ ലാൽ നെഹ്റുവിന്റെ ഛായാചിത്രം മധ്യപ്രദേശ് നിയമസഭാ മന്ദിരത്തിൽനിന്ന് ബിജെപി സർക്കാർ നീക്കിയെന്ന വാർത്തകൾ പുറത്തു വന്നത്. ഇതു കേട്ടപ്പോൾ ബിജെപിയുടെതന്നെ എല്ലാമെല്ലാമായിരുന്ന ഒരു നേതാവിനെ ഓർത്തു: അടൽ ബിഹാരി വാജ്‌പേയി. പ്രധാനമന്ത്രി കസേരിയിലിരുന്ന നെഹ്റുവിനെ പോലും മുഖം നോക്കാതെ വിമർശിച്ച വാജ്‍പേയിയിൽ ഭാവി കണ്ടയാളാണ് നെഹ്റു. അദ്ദേഹം പറഞ്ഞു: ഈ പയ്യൻ ഭാവിയിൽ വിദേശകാര്യ മന്ത്രിയാകും. നെഹ്റുവിന്റെ മകൾ ഇന്ദിരയുമായി നേർക്കുനേർ നിന്ന് പോരാടി രൂപീകരിക്കപ്പെട്ട ജനത സർക്കാരിൽ വാജ്‍പേയി വൈകാതെ വിദേശകാര്യ മന്ത്രിയുമായി.
നേരത്തേ പലപ്പോഴും വന്നിട്ടുള്ള ഓഫിസിൽ മന്ത്രിയായി എത്തിയ വാജ്‍പേയി ഒരു കാര്യം ശ്രദ്ധിച്ചു. സർക്കാരിനെയും വാജ്‍പേയിയേയും സന്തോഷിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന നെഹ്‌റുവിന്റെ ഛായാചിത്രം ആരോ എടുത്തുമാറ്റി. മന്ത്രിയെ സന്തോഷിപ്പിക്കാൻ ശ്രമിച്ച സ്നേഹനിധിയായ ആ ഓഫിസറെ ശാസിച്ചെന്നു മാത്രമല്ല, അര മണിക്കൂറിനുള്ളിൽ ഛായാചിത്രം പുനഃസ്ഥാപിപ്പിച്ചതും വാജ്‍പേയിയുടെ കാലം മുന്നോട്ടുവച്ച രാഷ്ട്രീയ മാന്യതയുടെ മായാത്ത കഥ.
രാഷ്ട്രീയവും രീതിയും മാറിയാലും സാഹചര്യം മാറിയാലും പ്രകോപനം എത്ര വന്നാലും മാന്യത അൽപം പോലും വിടാതെ പറയാനും പെരുമാറാനും അറിയാവുന്ന നേതാക്കൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. ആ ഗണം കുറഞ്ഞുവരുന്നുവെന്നതിൽ മാത്രമാണ് പുതിയ കാലം ആശങ്കപ്പെടേണ്ടത്.