വിടപറയാനൊരുങ്ങുന്നത് 2023–24 സാമ്പത്തിക വർഷംകൂടിയാണ്. 2024–25 വർഷത്തിന്റെ ഉദയം. കോവിഡ് മഹാമാരി, യുക്രെയ്ൻ യുദ്ധം എന്നിവ ലോക സമ്പദ്ഘടയുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം ചെറുതല്ല. രാജ്യാന്തരതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. ഇതിന്റെയൊക്കെ പ്രതിഫലനം ജനജീവിതത്തിലും പ്രകടമായിക്കൊണ്ടിരിക്കും. പുതിയ വർഷം ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാവും? ഇന്ത്യയ്ക്കു മുന്നിലെ പ്രതീക്ഷകളെന്തെല്ലാമാണ്? കേരളത്തെ അത് ഏതുവിധമായിരിക്കും സ്വാധീനിക്കുക? കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരോട് ‘മനോരമ പ്രീമിയ’ത്തിലൂടെ ഈ ചോദ്യം ഉന്നയിച്ചു. അവർ നൽകിയ മറുപടികളിൽ ആശങ്കയുണ്ട്, ഒപ്പം ആശ്വാസവും. എന്നാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു– ‘ആശാവഹമല്ല കാര്യങ്ങള്‍’. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2024ൽ നേടുമെന്നു പറയുന്ന സാമ്പത്തിക നേട്ടങ്ങൾ ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും സ്വന്തമാക്കാനാകുമോ? വിശകലനം ചെയ്യുകയാണിവിടെ...

വിടപറയാനൊരുങ്ങുന്നത് 2023–24 സാമ്പത്തിക വർഷംകൂടിയാണ്. 2024–25 വർഷത്തിന്റെ ഉദയം. കോവിഡ് മഹാമാരി, യുക്രെയ്ൻ യുദ്ധം എന്നിവ ലോക സമ്പദ്ഘടയുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം ചെറുതല്ല. രാജ്യാന്തരതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. ഇതിന്റെയൊക്കെ പ്രതിഫലനം ജനജീവിതത്തിലും പ്രകടമായിക്കൊണ്ടിരിക്കും. പുതിയ വർഷം ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാവും? ഇന്ത്യയ്ക്കു മുന്നിലെ പ്രതീക്ഷകളെന്തെല്ലാമാണ്? കേരളത്തെ അത് ഏതുവിധമായിരിക്കും സ്വാധീനിക്കുക? കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരോട് ‘മനോരമ പ്രീമിയ’ത്തിലൂടെ ഈ ചോദ്യം ഉന്നയിച്ചു. അവർ നൽകിയ മറുപടികളിൽ ആശങ്കയുണ്ട്, ഒപ്പം ആശ്വാസവും. എന്നാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു– ‘ആശാവഹമല്ല കാര്യങ്ങള്‍’. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2024ൽ നേടുമെന്നു പറയുന്ന സാമ്പത്തിക നേട്ടങ്ങൾ ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും സ്വന്തമാക്കാനാകുമോ? വിശകലനം ചെയ്യുകയാണിവിടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിടപറയാനൊരുങ്ങുന്നത് 2023–24 സാമ്പത്തിക വർഷംകൂടിയാണ്. 2024–25 വർഷത്തിന്റെ ഉദയം. കോവിഡ് മഹാമാരി, യുക്രെയ്ൻ യുദ്ധം എന്നിവ ലോക സമ്പദ്ഘടയുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം ചെറുതല്ല. രാജ്യാന്തരതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. ഇതിന്റെയൊക്കെ പ്രതിഫലനം ജനജീവിതത്തിലും പ്രകടമായിക്കൊണ്ടിരിക്കും. പുതിയ വർഷം ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാവും? ഇന്ത്യയ്ക്കു മുന്നിലെ പ്രതീക്ഷകളെന്തെല്ലാമാണ്? കേരളത്തെ അത് ഏതുവിധമായിരിക്കും സ്വാധീനിക്കുക? കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരോട് ‘മനോരമ പ്രീമിയ’ത്തിലൂടെ ഈ ചോദ്യം ഉന്നയിച്ചു. അവർ നൽകിയ മറുപടികളിൽ ആശങ്കയുണ്ട്, ഒപ്പം ആശ്വാസവും. എന്നാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു– ‘ആശാവഹമല്ല കാര്യങ്ങള്‍’. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2024ൽ നേടുമെന്നു പറയുന്ന സാമ്പത്തിക നേട്ടങ്ങൾ ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും സ്വന്തമാക്കാനാകുമോ? വിശകലനം ചെയ്യുകയാണിവിടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിടപറയാനൊരുങ്ങുന്നത് 2023–24 സാമ്പത്തിക വർഷംകൂടിയാണ്. 2024–25 വർഷത്തിന്റെ ഉദയം. കോവിഡ് മഹാമാരി, യുക്രെയ്ൻ യുദ്ധം എന്നിവ ലോക സമ്പദ്ഘടയുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം ചെറുതല്ല. രാജ്യാന്തരതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ  രൂപപ്പെടുകയാണ്. ഇതിന്റെയൊക്കെ പ്രതിഫലനം ജനജീവിതത്തിലും പ്രകടമായിക്കൊണ്ടിരിക്കും. പുതിയ വർഷം ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെയാവും? ഇന്ത്യയ്ക്കു മുന്നിലെ പ്രതീക്ഷകളെന്തെല്ലാമാണ്? കേരളത്തെ അത് ഏതുവിധമായിരിക്കും സ്വാധീനിക്കുക? 

കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരോട് ‘മനോരമ പ്രീമിയ’ത്തിലൂടെ ഈ ചോദ്യം ഉന്നയിച്ചു. അവർ നൽകിയ മറുപടികളിൽ ആശങ്കയുണ്ട്, ഒപ്പം ആശ്വാസവും. എന്നാൽ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു– ‘ആശാവഹമല്ല കാര്യങ്ങള്‍’. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2024ൽ നേടുമെന്നു പറയുന്ന സാമ്പത്തിക നേട്ടങ്ങൾ ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും സ്വന്തമാക്കാനാകുമോ? വിശകലനം ചെയ്യുകയാണിവിടെ...

ഡോ.കെ.പി. കണ്ണൻ (Photo from Archive)
ADVERTISEMENT

∙ ആശാവഹമല്ല സമ്പ‌ദ്‌വ്യവസ്ഥ: ഡോ. കെ.പി. കണ്ണൻ‌

(സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) മുൻ ഡയറക്ടർ)

∙ ലോകം

1. ലോക സമ്പദ്ഘടനയെക്കുറിച്ചുള്ള പ്രതീക്ഷ ആശാവഹമല്ല. വളർച്ചാനിരക്ക് 3 ശതമാനത്തിൽ താഴെയാണെന്നാണ് ഐഎംഎഫ് പറഞ്ഞിരിക്കുന്നത്.

ADVERTISEMENT

2. യുക്രെയ്ൻ- റഷ്യ യുദ്ധം യൂറോപ്പിനെയാകെ തളർത്തി. ആയുധം, എണ്ണ എന്നിവയുടെ കയറ്റുമതി കൂടിയതോടെ യുഎസ് വളർന്നു. ഡോളർ മൂല്യം കൂടി, എണ്ണവില കൂടി. ഇവ പല വികസ്വര രാജ്യങ്ങളെയും കൂടുതൽ കടക്കെണിയിലാക്കി.

യുക്രെയ്നിലെ ബാഖ്മുതിൽ റഷ്യൻ മിസൈലാക്രമണത്തില്‍ തകർന്ന കെട്ടിടങ്ങൾ (Photo by AFP)

3. ഇസ്രയേൽ– ഹമാസ് യുദ്ധം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ചെങ്കടലിൽ ചരക്കു ഗതാഗതം തടസ്സപ്പെട്ടു. യുഎസ് നയിക്കുന്ന ജി7 ഒരു ഭാഗത്തും ചൈന- റഷ്യ നയിക്കുന്ന രാജ്യങ്ങൾ മറു ഭാഗത്തുമായി ഒരു പ്രത്യേക സാമ്പത്തികക്രമം ഉരുത്തിരിയുന്നത് കാണാം.

∙ ഇന്ത്യ

1. 2023-24 വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.9 ശതമാനമാകുമെന്ന് ഐഎംഎഫ്; 6.5 ആകുമെന്ന് ആർബിഐ.

2. ഇന്ത്യയുടെ വളർച്ചയുടെ പ്രയോജനമുണ്ടാവുക മുകൾത്തട്ടിലുള്ള 50 ശതമാനം ജനങ്ങൾക്കാവും. അതിൽത്തന്നെ ഏറ്റവും മുകൾത്തട്ടിലെ 10 ശതമാനം പേർ കൂടുതൽ വരുമാനം നേടും. സമ്പത്തിന്റെയും വരുമാനത്തിന്റെയും അസന്തുലിതാവസ്ഥ കൂടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറുകിട മേഖലയ്ക്കു നോട്ടു നിരോധനം, കോവിഡ് എന്നിവ ഉണ്ടാക്കിയ ക്ഷീണം ഇനിയും തീർന്നിട്ടില്ല.

ADVERTISEMENT

3. തൊഴിലില്ലായ്മ കൂടും. നിക്ഷേപത്തോതു കുറയുകയാണ്. വിദ്യാഭ്യാസം കുറഞ്ഞവർക്ക് ഐടി, ബാങ്കിങ് എന്നീ മേഖലകളിൽ കയറിപ്പറ്റാൻ കഴിയില്ല. വിലക്കയറ്റം പാവപ്പെട്ടവരെയും മധ്യവർത്തി കുടുംബങ്ങളെയും കൂടുതൽ വിഷമത്തിലക്ക് തള്ളുന്ന അവസ്ഥയാണ്.

∙ കേരളം

1. കേരളത്തിന്റെ സാമ്പത്തികരംഗം ദേശീയ വളർച്ചയ്ക്കൊപ്പമോ ചിലപ്പോൾ കൂടാനോ സാധ്യതയുണ്ട്. കാരണം പുറംപണത്തിന്റെ വരവു കൂടി എന്നാണ് ദേശീയ കണക്കുകൾ കാണിക്കുന്നത്. സർക്കാരിന്റെ ചെലവു കൂടിയാലും 20 ശതമാനത്തിൽ അധികം പലിശ ഇനത്തിൽ പുറത്തു പോവും. അതുകൊണ്ടാണ് പുറം പണം പ്രധാന ചാലകശക്തിയായി മാറുന്നത്.

2. കേരളത്തിൽ സാമ്പത്തിക അസന്തുലിതാവസ്ഥ കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയത്തിന്റെയും തൊഴിലില്ലായ്മയുടെയും ഭാരം കൂടുതൽ ഉണ്ടാവുന്നത് താഴേത്തട്ടിലെ 50 ശതമാനം ജനങ്ങൾക്കായിരിക്കും. പൊതുനിക്ഷേപം പ്രഖ്യാപനത്തിൽ വലിയ സംഖ്യയാണെങ്കിലും പ്രായോഗിക തലത്തിൽ പൂർത്തീകരിച്ചത് ചെറിയൊരു ശതമാനം മാത്രം.

3. അഭ്യസ്തവിദ്യരുടെ, പുറത്തേക്കുള്ള ഒഴുക്ക് കൂടും. സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ അഭ്യസ്തവിദ്യരായ കൂടുതൽ സ്ത്രീകൾ വീട്ടിലിരിക്കും.

ഡോ.ബി.എ.പ്രകാശ്

∙ ചില മാറ്റങ്ങൾ ഇന്ത്യയ്ക്ക് ഗുണകരം: ഡോ. ബി.എ. പ്രകാശ്

(ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ) 

∙ ലോകം

1. കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക സാമ്പത്തിക മാന്ദ്യം, അരക്ഷിതാവസ്ഥ എന്നിവയിൽനിന്നുള്ള കരകയറ്റം യുക്രെയ്ൻ യുദ്ധവും അതു സൃഷ്ടിച്ച പ്രതിസന്ധിയും കാരണം ഇല്ലാതായിരിക്കുന്നു. ലോക സമ്പദ്ഘടനയെയും കമ്പോളത്തെയും യുക്രെയ്ൻ യുദ്ധം രണ്ട് ‘ബ്ലോക്ക്’ ആക്കി മാറ്റിയിരിക്കുന്നു. ഇതുമൂലം സൃഷ്ടിക്കപ്പെട്ട മാറ്റങ്ങൾ ഒരു പുതിയ ലോക സാമ്പത്തിക ക്രമത്തിലേക്കുള്ള മാറ്റത്തിന് ഇടയാക്കിയിരിക്കുന്നു.

2. സ്വതന്ത്ര കമ്പോള പ്രവർത്തനങ്ങൾ, ആഗോള സാമ്പത്തിക ഇടപാടുകൾ, വിദേശ നിക്ഷേപം, സാങ്കേതിക വിദ്യ കൈമാറ്റം, സ്വതന്ത്ര വിദേശ വ്യാപാരം, ഒരു ഉൽപന്നത്തിന്റെ ഘടകങ്ങൾ പല രാജ്യങ്ങളിൽ നിർമിക്കുന്നത്, തൊഴിൽ സ്ഥിരത, സ്ഥിര താമസവും ജോലിയും ലക്ഷ്യമാക്കിയുള്ള കുടിയേറ്റം തുടങ്ങിയവയ്ക്ക് വികസിത രാജ്യങ്ങൾ പോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

3. പല രംഗത്തും ആഗോള നിക്ഷേപത്തിൽനിന്ന് സ്വദേശിവൽക്കരണത്തിലേക്കു നീങ്ങുന്നു. വിദേശ ഉൽപന്നങ്ങളെ പൂർണമായി ആശ്രയിക്കുന്നതിനു പകരം സ്വദേശി ഉൽപന്നങ്ങളിലേക്കും സുഹൃദ് രാജ്യങ്ങളിലെ ഉൽപന്നങ്ങളിലേക്കും മാറുന്ന പ്രവണത പൊതുവിൽ ദൃശ്യമാണ്. വിദേശ കറൻസി വിട്ട് സ്വദേശ കറൻസി ഉപയോഗിച്ച് വിദേശ വ്യാപാരം നടത്തുന്ന പ്രവണതയിലേക്കും കാര്യങ്ങള്‍ മാറുന്നു. ഈ മാറ്റങ്ങൾ ഇന്ത്യയെപ്പോലെ വലിയ കമ്പോളമുള്ള രാജ്യങ്ങൾക്ക് പൊതുവിൽ ഗുണകരമാണ്. ഈ ആഗോള മാറ്റങ്ങൾ യുക്രെയ്ൻ യുദ്ധത്തിനു മുൻപ് നിലനിന്നിരുന്ന ആഗോള സാമ്പത്തിക ക്രമത്തിലേക്ക് ലോകം മാറുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കുന്നു. പുതിയ ലോക സാമ്പത്തിക ക്രമത്തിലേക്ക് ലോകം മാറുന്നു. 

ദാവോസിൽ 2023 ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയിൽനിന്ന് (Photo by Fabrice COFFRINI / AFP)

∙ ഇന്ത്യ

1. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ, പല മേഖലകളെയും തകർച്ചയിൽനിന്ന് കരകയറ്റാൻ ഒരുക്കിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ആത്മനിർഭർ ഭാരത് അഥവാ സ്വയംപ്രാപ്തമായ ഇന്ത്യ പദ്ധതിയിലൂടെ നടപ്പിലാക്കിയത്. ഇതിനായി 20 ലക്ഷം കോടി രൂപയുടെസാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക പരിഷ്കാരങ്ങളുടെ ലക്ഷ്യം രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയായിരുന്നു. ഇതിന് ചില നടപടികൾ സ്വീകരിച്ചു– നിയന്ത്രണങ്ങൾ മാറ്റുക, ഉദാരവൽക്കരണം നടപ്പിലാക്കുക, ഉൽപാദനം വർധിപ്പിക്കുക, വ്യാപാര നടപടിക്രമങ്ങൾ എളുപ്പമാക്കുക എന്നിവയായിരുന്നു അത്.

2. ഈ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയെ ഒരു പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദേശ, സ്വദേശ നിക്ഷേപം വർധിപ്പിച്ചും ജിഡിപിയിലും സാമ്പത്തിക വളർച്ചയിലും കുതിപ്പ് നേടിയും വിദേശ വ്യാപാരവും കുടിയേറ്റവും വർധിപ്പിച്ചും ഐടി സാങ്കേതികവിദ്യയിൽ മുന്നേറിയും ഇന്ത്യ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.

ഡൽഹിയിലെ നിര്‍മാണ മേഖലയിൽനിന്നുള്ള ദൃശ്യം (Photo by Sajjad HUSSAIN / AFP)

3. മേൽപ്പറഞ്ഞ നേട്ടങ്ങൾ കൈവരിക്കുമ്പോഴും രാജ്യത്തെ വലിയ വിഭാഗം ദരിദ്രരും താഴ്ന്ന വരുമാനക്കാരും മോശം ജീവിത നിലവാരവുമായി കഴിയുന്നുവെന്ന യാഥാർഥ്യം നിലനിൽക്കുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കുടിവെള്ള ലഭ്യതയിലെ പ്രശ്നങ്ങൾ പാചകത്തിന് വേണ്ട മെച്ചപ്പെട്ട ഇന്ധനം ഇല്ലാത്ത അവസ്ഥ, പട്ടണങ്ങളിലെ ചേരികളിൽ താമസിക്കുന്നവരുടെ വർധന, പട്ടണങ്ങളിലെ കുടിവെള്ള ക്ഷാമം, പാർപ്പിടങ്ങൾ ഇല്ലാത്ത അവസ്ഥ എന്നിവ നേരിടുന്ന വലിയ ഒരു വിഭാഗവുമുണ്ട്. ഈ വിഭാഗത്തിന്റെ ക്ഷേമത്തിനു വേണ്ട നടപടികൾക്ക് കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ മുൻഗണന നൽകേണ്ടതുണ്ട്.

∙ കേരളം 

1. കോവിഡ് മഹാമാരി ആരോഗ്യ രംഗത്തുൾപ്പെടെ വലിയപ്രതിസന്ധി സൃഷ്ടിച്ചു. കേരളം രൂപീകരിച്ചതിനു ശേഷം ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് കോവിഡ് സൃഷ്ടിച്ചത്. ആ തകർച്ചയിൽനിന്ന് കേരളം ഇപ്പോഴും കരകയറിയിട്ടില്ല. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ ഭീഷണിയും നിലനിൽക്കുന്നു. ഗൾഫിൽനിന്ന് പ്രവാസി തൊഴിലാളികൾ വൻതോതിൽ മടങ്ങിവന്നു. വിദേശ ടൂറിസ്റ്റുകളുടെ വരവു നിലച്ചു. ടൂറിസം വ്യവസായം വലിയ തകർച്ചയുടെ വക്കിലെത്തി. ഒട്ടേറെ പരമ്പരാഗത തൊഴിലുകൾ ഇല്ലാതായി. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നതു കൂടി. 

2. ഒട്ടേറെ സേവനങ്ങൾ ഐടി സാങ്കേതിക വിദ്യയിലേക്കു മാറി. വ്യവസായരംഗത്തും മാന്ദ്യം നിലനിൽക്കുന്നു. 

3. നഗരവൽക്കരണത്തിനനുസരിച്ച് റോഡ്, കുടിവെള്ളം, മാലിന്യ നിർമാർജനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത സ്ഥിതിമൂലം നഗരങ്ങളുടെ അവസ്ഥ വളരെ മോശമാണ്. ഒന്നരക്കോടിയോളം മോട്ടർ വാഹനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ റോഡ് വികസനത്തിനു പണം ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നു. 

തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടി വരുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ധനകാര്യ പ്രതിസന്ധിയിലാണ് സർക്കാർ. അതുകാരണം വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയിലാണ്. വളരെ കടുത്ത നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയിൽനിന്നു കരകയറാൻ കഴിയൂ. 

ഡോ. ജോസ് സെബാസ്റ്റ്യൻ

∙ വളർച്ചാ നിരക്ക് കുറയും: ഡോ. ജോസ് സെബാസ്റ്റ്യൻ

(മുൻ സീനിയർ ഫാക്കൽറ്റി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടാക്സേഷൻ ആൻഡ് ഫിനാൻസ്) 

∙ ലോകം

1. ലോക സമ്പദ്ഘടനയുടെ വളർച്ചാ നിരക്ക് വലിയൊരളവോളം റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ- ഹമാസ് യുദ്ധത്തെയും ആശ്രയിച്ചിരിക്കുന്നു. 

2. വളർച്ചാ നിരക്ക് ശരാശരിയിലും കുറഞ്ഞിരിക്കും

3. വികസിത രാജ്യങ്ങളുടെ നയങ്ങൾ മൂന്നാം ലോക രാജ്യങ്ങളിൽനിന്നു കൂടുതൽ ഇറക്കുമതിക്കും കുടിയേറ്റത്തിനും സാഹചര്യം ഒരുങ്ങും.

∙ ഇന്ത്യ

1. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിൽ തുടരും.

2. ഫെഡറലിസം ശക്തമായ വെല്ലുവിളികൾ നേരിടും.

3. വർധിച്ചുവരുന്ന അസമത്വം കുറച്ചുകൊണ്ടുവരാൻ കൂടുതൽ നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളും.

∙ കേരളം

1. സാധാരണ ജനങ്ങളുടെ വാങ്ങൽ ശേഷി വർധിക്കാത്തക്കവിധം വിപണിയിൽ പണം എത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണം

2. ഇതിനുള്ള ഒരു മാർഗം ഇന്നത്തെ പെൻഷൻ വ്യവസ്ഥ സമൂലം അഴിച്ചുപണിത് ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷൻ സമ്പ്രദായത്തിലേക്കു മാറണം.

3. എല്ലാ മേഖലകളിലും സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കണം

ഡോ.കെ. ജെ. ജോസഫ്

∙ പ്രവചനങ്ങൾ പോലും അസാധ്യമാകും: ഡോ.കെ. ജെ. ജോസഫ്

(ഡയറക്ടർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)

∙ ലോകം 

1. രാജ്യങ്ങൾക്ക് യുദ്ധത്തിൽ ഏർപ്പെടുന്നതിൽ ഒരു വൈമുഖ്യവുമില്ല. യുദ്ധങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഐക്യ രാഷ്ട്ര സംഘടനയും ലോക വ്യാപാര സംഘടനയുമുൾപ്പെടെയുള്ളവ ഇക്കാര്യത്തിൽ ഫലപ്രദമല്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വർഷങ്ങളിൽ ലോക സമ്പദ്ഘടന അസ്ഥിരമായിരിക്കുമെന്നു മാത്രമല്ല ഇക്കാര്യത്തിലെ പ്രവചനങ്ങൾ പോലും അസാധ്യമാകും. 

2. ലോക സാമ്പത്തികഘടന കടുത്ത പ്രതിസന്ധിയിലേക്കാണ് കടന്നു പോകുന്നത്. ലോക സാമ്പത്തിക വളർച്ച മുൻവർഷങ്ങളിലേക്കാൾ പുറകിലായിരിക്കുമെന്ന് ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2022ൽ 3.5 ശതമാനവും 2023ൽ 3 ശതമാനവുമായി സമ്പദ്ഘടന വളർന്നെങ്കിൽ 2024ൽ അത് 2.9 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. 

ഇതിനോട് അടുത്തു നിൽക്കുന്ന പ്രവചനങ്ങളാണ് മറ്റു പല ഏജൻസികളും നടത്തിക്കൊണ്ടിരിക്കുന്നത്.കോവിഡ് മഹാമാരിക്കു ശേഷം വികസിത രാജ്യങ്ങളിലുണ്ടായ പണപ്പെരുപ്പം വരും വർഷങ്ങളിലും ഉയരാനാണു സാധ്യത. അതുകാരണം വിലക്കയറ്റം റെക്കോർഡിലേക്കു കുതിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

യുഎസ് കറൻസി (Photo by Asif HASSAN / AFP)

3. ലോകത്ത് ഡിജിറ്റൽ ആധിപത്യം വർധിച്ചുവരികയാണ്. മറ്റെന്ത‌ിനേക്കാളും അപകടകരമാണത്. ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും അതു നിയന്ത്രിച്ചു തുടങ്ങിയിരിക്കുകയാണ്. അതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനങ്ങൾ രാജ്യാന്തരതലത്തിൽ ഇല്ല. മാനവ വിഭവശേഷിയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങൾക്കു മുന്നി‍ൽ കുടിയേറ്റത്തിന്റെ സാധ്യതകൾ വർധിക്കുമെന്നതാണ് അതിന്റെ ഒരു ഗുണഫലം. 

∙ ഇന്ത്യ

1. വരാനിരിക്കുന്ന കാലഘട്ടത്തെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. 2047ൽ വികസിത രാജ്യമായിത്തീരുമെന്നാണ് ഇന്ത്യ കണക്കു കൂട്ടുന്നത്. അതിനു കഴിയണമെങ്കിൽ 12,000 ഡോളറിനടുത്തേക്ക് നമ്മുടെ പ്രതിശീർഷ വരുമാനം എത്തണം. അതിന് ഈ രംഗത്ത് എട്ടു ശതമാനത്തിലേറെ വളർച്ചാ നിരക്ക് നേടാനാകണം.എന്നാൽ ഇപ്പോഴത്തെ കണക്കുകൾ പ്രകാരം അതു സംബന്ധിച്ച സൂചനകളൊന്നുമില്ല. അത്തരം ഒരു മുന്നേറ്റം നടത്തണമെങ്കിൽ ആഗോള സമ്പദ്ഘടനയെ ആശ്രയിച്ചുകൊണ്ടുമാത്രമേ സാധ്യമാവുകയുള്ളൂ. എന്നാൽ രാജ്യാന്തരതലത്തിൽ സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വവും നിലനിൽക്കുമ്പോൾ ഇന്ത്യയ്ക്ക് വലിയ സ്വപ്നങ്ങൾ നെയ്യാൻ കഴിയുമോ എന്നു സംശയമുണ്ട്. 2028ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6 മുതൽ 6.2 ശതമാനമായിരിക്കുമെന്ന ഐഎംഎഫിന്റെ പഠനവും നമുക്കു മുന്നിലുണ്ട്.

2. 2023ലെ സാമ്പത്തിക വളർച്ച നൽകുന്നത് ശുഭ സൂചനകളല്ല. 6.2 ശതമാനത്തിനപ്പുറത്തേക്ക് ഇന്ത്യയ്ക്കു വളരാൻ കഴിയില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വളർച്ച 7 ശതമാനത്തിധികം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിൽ ‍0.5 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

നഗര മേഖലയിലെ ഉപഭോഗ വളർച്ച 10 ശതമാനമാണെങ്കിൽ ഗ്രാമീണ മേഖലയിൽ അത് 6.2 ശതമാനം മാത്രമാണ്. ഇതു വലിയ അസമത്വമാണു സൃഷ്ടിച്ചിരിക്കുന്നത് ഗ്രാമങ്ങളെയും നഗരങ്ങളെയും ചേർത്തു നിർത്തിക്കൊണ്ടുള്ള വികസന സങ്കൽപങ്ങളിലേക്ക് മാറാൻ കഴിയണമെന്ന സന്ദേശമാണിതു നൽകുന്നത്. 

(Photo by Justin Tallis / AFP)

3. കുത്തകകളുടെ ആധിപത്യം വളർന്നു വരികയാണ്. പല വൻകിട സ്ഥാപനങ്ങളും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു തുടങ്ങി. ഇതു ‌സൃഷ്ടിച്ചേക്കാവുന്ന വലിയ പ്രതിസന്ധി കാണാതിരിക്കാനാവില്ല.

∙ കേരളം  

1. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നു സ്വപ്നം കാണുമ്പോൾ അതിൽ മാനവ വിഭവശേഷി വളരെ പ്രധാനമാണ്. അതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുക കേരളത്തിനായിരിക്കും. ഇന്ത്യയിലുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ കേരളീയരുടെ പങ്ക് വളരെ വലുതാണ്. 

2. മറ്റു സംസ്ഥാനങ്ങളുടെ വികസന സാധ്യതയ്ക്കൊപ്പം കേരളത്തിന്റെ വികസന സാധ്യതകളെ പൂർണമായി ഉപയോഗിച്ചുവെന്നു പറായാനാവില്ല. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളാണതിന്റെ പ്രധാന കാരണം. എന്നാൽ കേരളത്തിൽനിന്ന് യുവജനങ്ങൾ വൻതോതിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുകയാണ്. അത് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് ആലോചിക്കണം.

3. ലോക മലയാള സഭ ഇക്കാര്യത്തിൽ വലിയൊരു സാധ്യതയാണ്. അത് ഉപയോഗിച്ച് കേരളത്തിൽതന്നെ നമ്മുടെ യുവാക്കൾക്ക് തൊഴിൽ സാധ്യതകളുണ്ടാക്കണം. ലോകത്തിന്റെ അറിവിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ സംവിധാനത്തെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണം. 

ഡോ. ഡി.നാരായണ

∙ വലിയ പ്രതീക്ഷകൾ നൽകുന്നില്ല: ഡോ. ഡി. നാരായണ

(മുൻ ഡയറക്ടർ , ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ)

∙ ലോകം

1. ലോക സമ്പദ്ഘടനയുടെ വളർച്ച കുറഞ്ഞു വരികയാണെന്നാണ് അടുത്ത കാലത്ത് പുറത്തിറക്കിയ ഒരു ഐഎംഎഫ് പ്രസിദ്ധീകരണം വ്യക്തമാക്കുന്നത് . 2022ൽ അത് 3.5 ശതമാനമായിരുന്നു. 2023ൽ അത് 3 ശതമാനമായിരുന്നു. 2024ൽ അത് 2.9 ശതമാനത്തിലേക്കു താഴുമെന്നാണ് കണക്കു കൂട്ടൽ. സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണിത്. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് യൂറോപ്യൻ സമ്പദ്ഘടനയാണ്. മധ്യേഷ്യയുടെ കാര്യവും വ്യത്യസ്തമല്ല. ഹൂതി വിമതർ ചെങ്കടൽ കടലിടുക്കിൽ നടത്തുന്ന ആക്രമണങ്ങൾ കാരണം ഇന്ധനമുൾപ്പെടെയുള്ള ചരക്കുകളുടെ നീക്കത്തിലുണ്ടായ പ്രതിസന്ധികളും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. ഇതൊക്കെ വ്യക്തമാക്കുന്നത് 2024ലെ സാമ്പത്തിക രംഗം വലിയ പ്രതീക്ഷകൾ നൽകുന്നില്ലെന്നാണ്.

2. കോവിഡ്, യുക്രെയ്ൻ, ഇസ്രയേൽ–ഹമാസ് യുദ്ധങ്ങൾ എന്നിവ ലോക സമ്പദ്ഘടനയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് ലോകം കരകയറി വരികയായിരുന്നു. ഇറ്റലി, ഗ്രീസ്, മെക്സിക്കോ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ടൂറിസം രംഗത്ത് പുതിയ ഉണർവ് കണ്ടു തുടങ്ങിയതാണ്. അതിനിടയ്ക്കാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ട് യുദ്ധങ്ങളുണ്ടായത്. 

3. ഉൽപാദന രംഗത്തും വലിയ പ്രതീക്ഷകൾക്കു വകയില്ല. വിലക്കയറ്റത്തിന്റെ പ്രതിസന്ധിയും നിലനിൽക്കുന്നു. പലിശ നിരക്കിലുണ്ടാകുന്ന വർധനയും ആശാവഹമല്ല.

∙ ഇന്ത്യ

1. രാജ്യാന്തരതലത്തിലുള്ള പ്രശ്നങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2020–21 കാലത്തെ കോവിഡ് പ്രതിസന്ധി സമ്പദ്ഘടനയെ വല്ലാതെ തളർത്തിയിട്ടുണ്ട്. അതിന്റെ തകർച്ചയിൽപ്പെട്ട ഉൽപാദനം, വിപണനം, ഹോട്ടൽ വ്യവസായം, ഗതാഗത മേഖല, വാർത്താ വിനിമയം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സർവീസുകൾ തുടങ്ങിയ പ്രധാന സാമ്പത്തിക മേഖലകളിൽ വലിയ ഉണർവ് പ്രകടമല്ല. സാമ്പത്തിക വളർച്ചയുടെ ചാലക ശക്തികളായ കയറ്റുമതി, സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം തുടങ്ങിയ രംഗങ്ങളിലെ പുരോഗതിയും ആശാവഹമല്ല. 

(Photo by AFP)

2. 2023 ഏപ്രിൽ മുതൽ ഒക്ടോബർ വരെ കയറ്റുമതി രംഗത്തെ വളർച്ച കുറവായിരുന്നു. ചെങ്കടലിലെ പ്രതിസന്ധി കാരണം കയറ്റുമതി രംഗത്ത് തിരിച്ചടി തുടരും. 

3. സ്വകാര്യ മേഖലയുടെ വളർച്ചയും പ്രതീക്ഷ തരുന്നില്ല. ഗ്രാമീണ മേഖലയിലെ വരുമാനമില്ലായ്മയും വിലക്കയറ്റവും പ്രതിസന്ധിയായിത്തുടരും. തിരഞ്ഞെടുപ്പു വർഷമായതിനാൽ സ്വകാര്യമേഖലയിൽ കാര്യമായ നിക്ഷേപം പ്രതീക്ഷിക്കേണ്ടതില്ല.

∙ കേരളം

1. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് സ്വപ്നം കാണുമ്പോൾ അതിൽ മാനവ വിഭവശേഷി വളരെ പ്രധാനമാണ്. അതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുക കേരളത്തിനാകും. ഇന്ത്യയിലുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ കേരളീയരുടെ പങ്ക് വളരെ വലുതാണ്.

2. മറ്റു സംസ്ഥാനങ്ങളുടെ വികസന സാധ്യതയ്ക്കൊപ്പം കേരളത്തിന്റെ വികസന സാധ്യതകളെ പൂർണമായി ഉപയോഗിച്ചുവെന്നു പറയാനാവില്ല. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് അതിന്റെ പ്രധാന കാരണം. എന്നാൽ, കേരളത്തിൽ നിന്ന് യുവജനങ്ങൾ വൻതോതിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുകയാണ്. അത് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് ആലോചിക്കണം.

3. ലോക മലയാള സഭ ഇക്കാര്യത്തിൽ വലിയൊരു ഒരു സാധ്യതയാണ്. അത് ഉപയോഗിച്ച് കേരളത്തിൽതന്നെ നമ്മുടെ യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കണം. ലോകത്തിന്റെ അറിവിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ സംവിധാനത്തെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണം.

ഡോ. മേരി ജോർജ്

∙ മോദിക്കും പിണറായിക്കും പ്രതിച്ഛായ മിനുക്കൽ മാത്രം ലക്ഷ്യം: ഡോ. മേരി ജോർജ്

(കേരള പബ്ലിക് എക്പൻഡിച്ചർ റിവ്യു കമ്മിറ്റി മുൻ അംഗം )

∙ ലോകം

1. ഇനിയും തീരാത്ത റഷ്യ –യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ– ഹമാസ് യുദ്ധം എന്നിവ 2024 ഒരു മാന്ദ്യ വർഷമായി തുടങ്ങുമെന്ന സൂചന നൽകുന്നു. കൊറോണയുടെ പുതിയ വകഭേദത്തിന്റെ വ്യാപനം ഒരുപക്ഷേ, മാന്ദ്യം വഷളാക്കിയേക്കാം. 

2. മാന്ദ്യം മൂലം താഴ്ന്നു നിൽക്കുന്ന ആഗോള ഇന്ധന വില ഈ ഘട്ടത്തിൽ ആഗോള വളർച്ചാ മുരടിപ്പിന്റെ വേഗം കുറിക്കുമെന്ന നല്ല സൂചനയുമുണ്ട്.

3. ലോകം മഹാ മാരികൾ, മയക്കുമരുന്ന്, ഭീകര പ്രവർത്തനം, രാജ്യങ്ങളുടെ കൈയേറ്റം എന്നിവയിലേക്ക് ആണ്ടിറങ്ങുകയാണ്. ശക്തമായ പ്രതിരോധം തീർത്ത് ഒരു പുതിയ ലോക ക്രമം വാർത്തെടുക്കാൻ ഐക്യരാഷ്ട്ര സംഘടന ഇടപെടണം. യുഎന്നിന്റെ അനുബന്ധ ആഗോള സംഘടനകളെ ശാക്തീകരിക്കാൻ അവയുടെ നിയമ സംവിധാനങ്ങളും അധികാരാവകാശങ്ങളും പൊളിച്ചെഴുതണം. രാജ്യങ്ങളുടെ വീറ്റോ അധികാരം എടുത്തു കളയണം. ഒരു രാജ്യം ഒരു വോട്ട് എന്ന രീതി വരണം. അത് ലോക സമാധാനത്തിലേക്കും വളർച്ചയിലേക്കുമുള്ള ചുവടുവയ്പാകും.

∙ ഇന്ത്യ 

1. ഇന്ത്യൻ ജനാധിപത്യം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ നിർണായകമാണ്. 

2. ഫെഡറൽ സംവിധാനം കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതാണ് എക്സിക്യുട്ടീവിന്റെ അധികാരങ്ങൾ ശക്തിപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്ന നിയമങ്ങൾ പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ ചർച്ചയില്ലാതെ പാസാക്കിയത്. മതനിരപേക്ഷ ജനാധിപത്യം ശരശയ്യയിലാണ്. 

തിരുവനന്തപുരത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

3. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ആവശ്യത്തിലധികം ഇടപെട്ട് സ്വന്തം പ്രതിച്ഛായ വളർത്തുന്നു. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങൾ ഒരവസരത്തിനായി തക്കം പാർത്തിരിക്കുന്നു. പ്രതിരോധത്തിനായി മറ്റൊരു വകുപ്പിനും കൊടുക്കാത്ത ഊന്നൽ നൽകേണ്ടി വരുന്നു. അതു വരും വർഷത്തിലും സമ്പദ്ഘടനയ്ക്കു തിരിച്ചടിയായി തുടരും. 

∙ കേരളം 

1. ബജറ്റിൽ പറയാത്ത ചെലവുകൾ ഭരണഘടന അനുവദിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പ്രതിച്ഛായ വളർത്താൻ നടത്തിയ കേരളീയം, നവകേരള സദസ്സ് എന്നിവ അത്തരത്തിലുള്ളതാണ്. അത് അന്തിമമായി നികുതി പിരിവിനു തിരിച്ചടിയാകും. കേരളീയം ഫണ്ട് കണ്ടെത്താൻ സ്പോൺസർഷിപ് കൂടുതൽ കണ്ടെത്തിയ ഉദ്യോഗസ്ഥന് അവാർഡ് നൽകാനുള്ള തീരുമാനം നികുതി വരുമാനത്തിൽ കത്തിവയ്ക്കുന്നവർക്കുള്ള പുരസ്കാരമായി മാറും. 

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളാണ്. അവയുടെ തനത് ഫണ്ട് ആവശ്യപ്പെടാൻ സർക്കാരിന് അവകാശമില്ല. നവകേരള സദസ്സിൽ അതാണു സംഭവിച്ചത്. 

3. നെൽക്കൃഷി ചെയ്തില്ലെങ്കിലെന്ത്, അയൽസംസ്ഥാനം ഊട്ടുമെന്ന മന്ത്രി സജി ചെറിയാന്റെ നിലപാട് കാർഷിക സ്വയം പര്യാപ്തതയ്ക്കും തിരിച്ചടിയാകും. 

English Summary:

Economic Experts Offer Their Perspectives on the Future of the Global Economy, as well as for India and Kerala