ആ കരാർ ഇന്ത്യയുടെ ത്യാഗം; പാക്കിസ്ഥാനോട് ചർച്ചയില്ല; വഴിയടച്ച് പുടിൻ; വെല്ലുവിളിയാകുമോ ചൈന?
രണ്ട് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 2024 എന്ന പുതിയ വർഷം പിറവിയെടുത്തത്. യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി എന്താകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. അത് ലോക സമ്പദ്ഘടനയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല. അതിനിടെയാണ് പലസ്തീൻ ഇസ്രയേൽ സംഘർഷം കടന്നു വന്നത്. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ചർച്ച ലോകമെമ്പാടും നടക്കുമ്പോഴാണ് രണ്ടു യുദ്ധങ്ങളുടെ കൂടിഭാരം അവശേഷിപ്പിച്ച് 2023 വിട പറഞ്ഞത്. ഇക്കൊല്ലം എന്തൊക്കെ പ്രതീക്ഷകളും വെല്ലുവിളികളുമാണ് മുന്നിൽ വയ്ക്കുന്നത്. 2040ൽ വികസിത രാഷ്ട്രമാകണമെന്നു സ്വപ്നം കാണുന്ന ഇന്ത്യയെ രാജ്യാന്തര സമൂഹം എങ്ങനെയാണു കാണുന്നത്? ഈ വിഷയങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംവദിക്കുകയാണ് മുൻ അംബാസിഡറും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ടി.പി.ശ്രീനിവാസൻ.
രണ്ട് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 2024 എന്ന പുതിയ വർഷം പിറവിയെടുത്തത്. യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി എന്താകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. അത് ലോക സമ്പദ്ഘടനയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല. അതിനിടെയാണ് പലസ്തീൻ ഇസ്രയേൽ സംഘർഷം കടന്നു വന്നത്. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ചർച്ച ലോകമെമ്പാടും നടക്കുമ്പോഴാണ് രണ്ടു യുദ്ധങ്ങളുടെ കൂടിഭാരം അവശേഷിപ്പിച്ച് 2023 വിട പറഞ്ഞത്. ഇക്കൊല്ലം എന്തൊക്കെ പ്രതീക്ഷകളും വെല്ലുവിളികളുമാണ് മുന്നിൽ വയ്ക്കുന്നത്. 2040ൽ വികസിത രാഷ്ട്രമാകണമെന്നു സ്വപ്നം കാണുന്ന ഇന്ത്യയെ രാജ്യാന്തര സമൂഹം എങ്ങനെയാണു കാണുന്നത്? ഈ വിഷയങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംവദിക്കുകയാണ് മുൻ അംബാസിഡറും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ടി.പി.ശ്രീനിവാസൻ.
രണ്ട് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 2024 എന്ന പുതിയ വർഷം പിറവിയെടുത്തത്. യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി എന്താകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. അത് ലോക സമ്പദ്ഘടനയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല. അതിനിടെയാണ് പലസ്തീൻ ഇസ്രയേൽ സംഘർഷം കടന്നു വന്നത്. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ചർച്ച ലോകമെമ്പാടും നടക്കുമ്പോഴാണ് രണ്ടു യുദ്ധങ്ങളുടെ കൂടിഭാരം അവശേഷിപ്പിച്ച് 2023 വിട പറഞ്ഞത്. ഇക്കൊല്ലം എന്തൊക്കെ പ്രതീക്ഷകളും വെല്ലുവിളികളുമാണ് മുന്നിൽ വയ്ക്കുന്നത്. 2040ൽ വികസിത രാഷ്ട്രമാകണമെന്നു സ്വപ്നം കാണുന്ന ഇന്ത്യയെ രാജ്യാന്തര സമൂഹം എങ്ങനെയാണു കാണുന്നത്? ഈ വിഷയങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംവദിക്കുകയാണ് മുൻ അംബാസിഡറും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ടി.പി.ശ്രീനിവാസൻ.
രണ്ട് യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 2024 എന്ന പുതിയ വർഷം പിറവിയെടുത്തത്. യുക്രെയ്നെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ ഗതി എന്താകുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. അത് ലോക സമ്പദ്ഘടനയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുതൊന്നുമല്ല. അതിനിടെയാണ് പലസ്തീൻ ഇസ്രയേൽ സംഘർഷം കടന്നു വന്നത്. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന ചർച്ച ലോകമെമ്പാടും നടക്കുമ്പോഴാണ് രണ്ടു യുദ്ധങ്ങളുടെ കൂടിഭാരം അവശേഷിപ്പിച്ച് 2023 വിട പറഞ്ഞത്.
ഇക്കൊല്ലം എന്തൊക്കെ പ്രതീക്ഷകളും വെല്ലുവിളികളുമാണ് മുന്നിൽ വയ്ക്കുന്നത്. 2040ൽ വികസിത രാഷ്ട്രമാകണമെന്നു സ്വപ്നം കാണുന്ന ഇന്ത്യയെ രാജ്യാന്തര സമൂഹം എങ്ങനെയാണു കാണുന്നത്? ഈ വിഷയങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംവദിക്കുകയാണ് മുൻ അംബാസിഡറും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ടി.പി.ശ്രീനിവാസൻ.
∙ 2024ലേക്കു കടന്നിരിക്കുകയാണല്ലോ. 2023 ലെ നയതന്ത്ര ബന്ധങ്ങളുടെ സ്ഥിതി എന്താണ്. ഇന്ത്യ എവിടെയാണു നിൽക്കുന്നത്?
2023 ഒരു നല്ല വർഷമായിരിക്കുമെന്നാണ് നമ്മളെല്ലാം 2022ൽ പ്രതീക്ഷിച്ചത്. യുക്രെയ്ൻ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്നുവെങ്കിൽപോലും മഹാമാരിയിൽ നിന്നു രക്ഷപ്പെടുന്നതിന്റെ സമയമായിട്ടാണതിനെ കണ്ടു തുടങ്ങിയത്. അതേ സമയത്ത് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടായ സാമ്പത്തിക മാന്ദ്യം, മഹാമാരി, യുക്രെയ്ൻ യുദ്ധം , പലസ്തീൻ പ്രതിസന്ധി എന്നിവയെല്ലാം ഇപ്പോഴും തുടരുകയാണ്. 2023ൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുന്നതാണ് കണ്ടത്. പക്ഷേ ഇന്ത്യയ്ക്ക് 2023 വളരെ പ്രയോജനകരമായിരുന്നു എന്നുതന്നെ വിലയിരുത്താവുന്നതാണ്. ലോകമെമ്പാടും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും ഇന്ത്യയ്ക്ക് അതിൽ നിന്നെല്ലാം ചില നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
∙ ഏതു തരത്തിലുള്ള നേട്ടങ്ങളാണ് ഇന്ത്യക്കുണ്ടായത്?
നേരത്തെ നിലവിൽ നിന്ന ചേരിചേരാ നയത്തിനു പകരം ബഹുരാഷ്ട്ര സഖ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ചിട്ടുള്ളത്. എല്ലാവരോടും സംസാരിക്കാൻ കഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഒരു മഹത്വമായി കണക്കാക്കപ്പെടുന്നത്. ഓരോ വിഷയത്തിലും ഓരോ രാജ്യങ്ങളുമായി വ്യത്യസ്തമായ പ്രശ്നങ്ങളുണ്ടായേക്കാമെങ്കിലും സംഭാഷണം തുടരുകയെന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മറ്റു രാജ്യങ്ങൾ അത് അംഗീകരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. തീവ്രവാദത്തിന്റെ കാര്യമെടുക്കുക. ദീർഘകാലം യുദ്ധം ചെയ്തിട്ടും യുഎസിന് തീവ്രവാദം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
തീവ്രവാദമാണ് ഇന്ന് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. ദീർഘകാലം അതിന്റെ ഭീഷണിയെ അഭിമുഖീകരിക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് അതിനു കാരണം. തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനുമായി സമാധാനപരമായ ചർച്ചകൾ സാധ്യമല്ലെന്ന വളരെ ശക്തമായ ഒരു നിലപാടാണ് നമ്മൾ സ്വീകരിച്ചിട്ടുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച കാലത്ത് ഈ വിഷയത്തിലുള്ള തീരുമാനങ്ങളെ സ്വാധീനിക്കുന്നതിൽ ഇന്ത്യക്ക് ഒരു മേൽക്കൈതന്നെ ഉണ്ടായിരുന്നു.
സാമ്പത്തിക മേഖലയിൽ ജി 7ന്റെ ആധിപത്യം കാരണം ഒന്നും നടക്കാത്ത സ്ഥിതിയുണ്ടായിരുന്നപ്പോഴാണ് ജി 7 കൊണ്ടു മാത്രം ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ജി 20ക്ക് കൂടുതൽ പ്രധാന്യം ലഭിക്കണമെന്നുമുള്ള അഭിപ്രായം ഉരുത്തിരിഞ്ഞുവന്നത്. അതിലും ഇന്ത്യക്കു നിർണായകമായ പങ്കുണ്ട്. ഡോ.മൻമോഹൻസിങ്ങാണ് അത്തരത്തിലുള്ള ചർച്ചകൾക്കു നേതൃത്വം നൽകിയത്. ആ നയം നരേന്ദ്രമോദിയും തുടർന്നു. റഷ്യ –യുക്രെയ്ൻ യുദ്ധത്തിൽ നമ്മൾ റഷ്യയെ കുറ്റം പറഞ്ഞിട്ടില്ല. എന്നാൽ അവരുടെ നീക്കങ്ങളെ ന്യായീകരിച്ചിട്ടുമില്ല. യുഎസുമായി കൂടുതൽ അടുത്തത് റഷ്യയുമായുള്ള നല്ല ബന്ധം നിലനിർത്തിക്കൊണ്ടുതന്നെയാണ്.
ക്വാഡ് സഖ്യത്തെയും ഇന്ത്യ തുറന്ന മനസ്സോടെയാണു സമീപിച്ചത്. ചൈനയിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾക്ക് ക്വാഡ് എന്ന സംഘടന ഉപയോഗപ്രദമായേക്കുമെന്നാണു നമ്മൾ കരുതുന്നത്. അതൊരു സൈനിക സഖ്യമല്ല. ലോകത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഒരു സംഘടനയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസ് സന്ദർശന വേളയിൽ നരേന്ദ്രമോദിക്ക് അവിടെ ലഭിച്ച മികച്ച വരവേൽപും ശ്രദ്ധേയമാണ്. സാങ്കേതിക രംഗത്തെ സഹകരണത്തിലുൾപ്പെടെ മികച്ച പല തീരുമാനങ്ങളും ആ സന്ദർശനത്തിലുണ്ടായി. പ്രതീക്ഷ നൽകുന്ന പല കാര്യങ്ങളിലും തത്വത്തിലുള്ള ധാരണയുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.
യുഎസും ചൈനയുമായിട്ടുള്ള തർക്കങ്ങൾ വർധിച്ചു വരുമ്പോൾ നമ്മൾ യുഎസിനോടൊപ്പം ചേർന്നു നിൽക്കാനാണു ശ്രമിക്കുന്നത്. നമുക്കു ചൈനയുമായിട്ട് വളരെയേറെ പ്രശ്നങ്ങളുണ്ട്. എങ്കിൽപോലും ആ രാജ്യവുമായുള്ള ചർച്ചകൾ നമ്മൾ തുടരുകയാണ്. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് അവർ പിന്മാറിയില്ലെങ്കിൽ സമാധാനം സാധ്യമല്ലെന്നാണ് നമ്മുടെ നിലപാട്. എന്നാൽ നമ്മളായിട്ട് പ്രകോപനമൊന്നും ഉണ്ടാക്കുന്നില്ല, ചൈനയും അതേ നില തുടരുകയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷത വഹിച്ച കാലത്ത് മികച്ച ഒരു പ്രതിഛായ ഇന്ത്യക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ കാര്യത്തിലും മിതത്വത്തിന്റെയും സഹകരണത്തിന്റെ ശൈലിയാണ് ഇന്ത്യ സ്വീകരിച്ചത്. അതുകൊണ്ടാണ് ചൈനയ്ക്ക് വലിയ പ്രകോപനം സൃഷ്ടിക്കാൻ കഴിയാത്തത്.
2023ലെ ജി 20 യോഗത്തിന്റെ ആതിഥേയത്വത്തിലൂടെ ഇന്ത്യക്ക് വളറെയേറെ നേട്ടങ്ങളുണ്ടാക്കാനായി. ജി 20 അധ്യക്ഷ സ്ഥാനമൊക്കെ ഊഴമനുസരിച്ചു കിട്ടുന്നതാണ്. അല്ലാതെ തിരഞ്ഞടുക്കപ്പെടുന്നതൊന്നുമല്ല, പക്ഷേ നരേന്ദ്രമോദി അതിനെ വലിയ ഒരു അവസരമായി കാണുകയും അതിനെ പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ജി –20യുടെ അധ്യക്ഷ പദവിയെ ഒരു ബഹുമതിപോലെയാണ് നമ്മൾ ഏറ്റെടുത്തത്. ജി–20ന്റെ ഒന്നോ രണ്ടോ യോഗങ്ങളേ സാധാരണ ഉണ്ടാകാറുള്ളൂ. നമ്മൾ ഇരുന്നൂറു യോഗങ്ങളായി അതിനെ വർധിപ്പിച്ചു.145 രാജ്യങ്ങളെ ഇന്ത്യയിൽ കൊണ്ടുവന്നു. ഒരു ദക്ഷിണ ലോകം എന്ന ഒരു സങ്കൽപം രൂപപ്പെടുത്താനും യാഥാർഥ്യമാക്കാനും കഴിഞ്ഞത് ജി 20ന്റെ തണലിലാണ്. 2040ലേക്കു നമ്മൾ നോക്കുന്നത് ദൃഢചിത്തതയോടെയും ആത്മവിശ്വാസത്തോടെയും തന്നെയാണ്.
∙ ജവാഹർലാൽ നെഹ്റു, എ.ബി.വാജ്പേയി എന്നിവർ പിന്തുടർന്ന വിദേശ നയത്തിൽ നിന്ന് എന്തു മാറ്റമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്?
വിദേശ നയത്തിൽ ജവാഹർലാൽ നെഹ്റു പിന്തുടർന്ന ശൈലിയിൽ മാറ്റം വന്നിട്ടുണ്ടെന്നേയുള്ളൂ. അതിന്റെ അന്തസത്തയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ജവാഹർലാൽ നെഹ്‌റു 1947ൽ പറഞ്ഞ അതേ വാക്കുകളാണ് നരേന്ദ്രമോദി 2016ലും 17ലുമൊക്കെ ആവർത്തിച്ചത്. ‘ഇന്ത്യയുടെ പ്രാധാന്യം അംഗീകരിക്കണം, അത്തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയാറാണ്. ലോകത്തിനു മുഴുവൻ പ്രയോജനപ്പെടുന്ന കാര്യങ്ങളിൽ ഇടപെടുകയും അതിലേക്കു സംഭാവന ചെയ്യുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം’ എന്നൊക്കെയാണ് ജവാഹർലാൽ നെഹ്റു വ്യക്തമാക്കിയിരുന്നത്.
സ്വന്തം താൽപര്യങ്ങളിൽ കേന്ദ്രീകരിക്കുന്ന നയങ്ങൾക്കു പകരം ലോകത്തിന്റെ പൊതു താൽപര്യമെന്തെന്നു മനസ്സിലാക്കി അതിലൂന്നിയുള്ള പ്രവർത്തനമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി ജവാഹർലാൽ നെഹ്റുവിന്റെ നയങ്ങൾ തെറ്റാണെന്നു പറയുമെങ്കിലും അതൊന്നും ഒരിക്കലും പുറത്തു പോയി പറഞ്ഞിട്ടില്ല. ജയശങ്കറിന്റെ പുസ്തകത്തിലൊക്കെ നെഹ്റുവിന്റെ നയങ്ങളെ വിമർശിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാൽ സോവിയറ്റ് യൂണിയനിലൊക്കെ മുൻകാല നേതാക്കന്മാരെ പൂർണമായി തമസ്കരിക്കുന്ന വിധത്തിലുള്ള അനാദരവൊന്നും ബിജെപി സർക്കാർ നെഹ്റുവിനോടു കാണിച്ചിട്ടില്ല.
പാക്കിസ്ഥാന്റെ കുറ്റംകൊണ്ടാണ് സാർക്ക് ഇല്ലാതായതെന്ന് എല്ലാ അംഗരാജ്യങ്ങൾക്കും അറിയാം. അതേസമയം പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ പറയാൻ ഈ രാജ്യങ്ങൾ തയാറായിട്ടില്ല. പാക്കിസ്ഥാനുമായിട്ടുള്ള അഭിപ്രായ വ്യത്യാസം മറ്റു രാജ്യങ്ങളുമായി നമുക്ക് ഇല്ല.
ഒരു നെഹ്റുവിയൻ ആയിരുന്ന എ.ബി.വാജ്പേയിയെയും ബിജെപി കുറ്റം പറയാറില്ല. അദ്ദേഹത്തെ അധികം എടുത്തു പറയുന്നില്ലെന്നേയുള്ളൂ. ഇപ്പോഴത്തെ പ്രധാനമന്ത്രി സാധ്യമായ മേഖലകളിലൊക്കെ ഇടപെടുകയും ധാരാളം യാത്രകൾ നടത്തുകയും ചെയ്യുന്നുണ്ട്. വിദേശകാര്യമന്ത്രി ജയശങ്കറാകട്ടെ പലതരം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നു. എങ്കിലും ഇന്ത്യയുടെ വിദേശ നയത്തിൽ കൃത്യമായ ഒരു തുടർച്ച തന്നെയാണുള്ളത്.
∙ സമീപ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ സ്ഥിതി എന്താണ്. സാർക്കിന്റെ പ്രസക്തിയൊക്കെ നഷ്ടപ്പെട്ടിരിക്കുകയാണല്ലോ?
ആദ്യമായി പ്രധാനമന്ത്രി പദവിയിലേക്കു വരുമ്പോൾ അയൽ രാജ്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. അടുത്ത അയൽവാസികളെ നമുക്ക് ആശ്രയിക്കാനാവില്ലെന്ന് ചാണക്യൻതന്നെ പറഞ്ഞിട്ടുണ്ട്. അകലെയുള്ള അയൽക്കാരുമായുള്ള സഹകരണമാണ് എപ്പോഴും നല്ലത്. ഇന്ത്യയുടെ ഇപ്പോഴത്തെ നയവും അതാണ്. പാക്കിസ്ഥാനോടുള്ള സമീപനമാണ് അതിൽ പ്രധാനം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാലത്തോളം പാക്കിസ്ഥാനുമായി സമാധാന ചർച്ച സാധ്യമല്ലെന്നത് ഡോ.മൻമോഹൻസിങ്ങിന്റെ നയമായിരുന്നു. അദ്ദേഹമാണ് അത് ആദ്യം പറഞ്ഞത്.
ചർച്ചകൾക്ക് പാക്കിസ്ഥാൻ പലപ്പോഴും തയാറായിരുന്നെങ്കിലും നമ്മളാണ് പിന്മാറിയത്. എങ്കിലും ഈ നയം സ്ഥിരമായി കൊണ്ടു നടക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അതിർത്തിയിൽ പ്രതിസന്ധിയുണ്ടായ ഘട്ടത്തിലൊക്കെ പാക്കിസ്ഥാനുമായി ചർച്ചകൾക്കു തയാറായി. പക്ഷേ, എന്തുവന്നാലും അവരോടു സംസാരിക്കില്ലെന്ന ഉറച്ച ഒരു നിലപാടാണ് നരേന്ദ്രമോദി സ്വീകരിച്ചത്. പ്രകോപനം ഉണ്ടായപ്പോഴൊക്കെ അതിനെ ശക്തമായി എതിർക്കുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ് സാർക്ക് ഇല്ലാതായത്. ഇന്ത്യയും പാക്കിസ്ഥാനുമായി സംസാരിക്കാത്തിടത്തോളം സാർക്കുമായി മുന്നോട്ടു പോകാനുമാവില്ല. ഇന്ദിരാഗാന്ധിക്കും സാർക്കിനോട് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു.
അതിലെ മറ്റ് അംഗ രാജ്യങ്ങളെല്ലാം ഒന്നിച്ചു നിന്ന് ഇന്ത്യയെ ആക്രമിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നു. അതാണു സംഭവിച്ചതും. എന്നാൽ അതിൽ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്റെ കുറ്റംകൊണ്ടാണ് സാർക്ക് ഇല്ലാതായതെന്ന് എല്ലാ അംഗരാജ്യങ്ങൾക്കും അറിയാം. അതേസമയം പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ പറയാൻ ഈ രാജ്യങ്ങൾ തയാറായിട്ടില്ല. പാക്കിസ്ഥാനുമായിട്ടുള്ള അഭിപ്രായ വ്യത്യാസം മറ്റു രാജ്യങ്ങളുമായി നമുക്ക് ഇല്ല. എന്തു സംഭവിച്ചാലും മറ്റുരാജ്യങ്ങളുമായി സഹകരിക്കണമെന്ന ഒരു നിലപാട് മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജറാൾ സ്വീകരിച്ചിരുന്നു. എന്നാൽ ആ കാലഘട്ടം കഴിഞ്ഞു പോയിരിക്കുന്നു.
∙ ഇന്ത്യാ –ചൈന ബന്ധത്തിന്റെ സ്ഥിതിയെന്താണ്?
ഇന്ത്യാ –ചൈന ബന്ധം ഏതാണ്ട് പൂർണമായി നിലച്ച സ്ഥിതിയാണ്. ഒന്നും നടക്കുന്നില്ല. ഇന്ത്യയും ചൈനയുമായി ധാരാളം കരാറുകളുണ്ട്. അതൊന്നും നിലവിലില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. അതിർത്തി പ്രശ്നം മാറ്റിവച്ച് ചൈനയുമായി സഹകരിക്കുന്നതിനായി 1988ൽ രാജീവ് ഗാന്ധിയുടെ കാലത്ത് ഒരു കരാർ ഉണ്ടാക്കിയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കരാറായിരുന്നു അത്. ഇന്ത്യയുടെ ഇരു ഭാഗത്തുമായി ലക്ഷക്കണക്കിന് മൈൽ സ്ഥലത്ത് അവർ അധിനിവേശം നടത്തിയിരിക്കുമ്പോൾ അവരുമായി ഒരുതരത്തിലുമുള്ള ബന്ധം സ്ഥാപിക്കുവാൻ കഴിയാത്ത സാഹചര്യമായിരുന്നു. പക്ഷേ ഇന്ത്യ ചെയ്ത വലിയ ത്യാഗമായിരുന്നു ആ കരാർ.
അതിനുശേഷം ചൈനയുമായി ഒട്ടേറെ വിട്ടുവീഴ്ചകൾക്ക് ഇന്ത്യ തയാറായി. പക്ഷേ അതൊക്കെ അവർ ചൂഷണം ചെയ്തു. ഇപ്പോൾ അവർ 1988ലെ കരാറിനെ നിരാകരിച്ചിരിക്കുകയാണ്. പരസ്പരം സഹകരിക്കാമെന്നേയുള്ളൂവെന്നല്ലാതെ മറ്റു നിബന്ധനകളൊന്നും ആ കരാറില്ലെന്നാണ് അവരുടെ നിലപാട്. 1993ൽ ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത് മറ്റൊരു പ്രധാനപ്പെട്ട കരാറിൽ ഇന്ത്യ ഏർപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതിർത്തിയിലെ സമാധാനവും ശാന്തിയും ഉറപ്പു വരുത്തുന്നതിനുള്ള കരാറായിരുന്നു അത്.
അതും ചൈന നിരാകരിച്ചിരിക്കുന്നു. പഞ്ചശീല തത്വങ്ങളുൾപ്പെടെ അവർ തള്ളിക്കളഞ്ഞ സ്ഥിതിക്ക് ഇപ്പോൾ നമുക്ക് ചൈനയുമായി ചർച്ചകൾ നടത്താവുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് അവരുമായി ചർച്ച നടത്തുക? ലഡാക്കിൽ നിന്നു പിൻവാങ്ങുന്ന കാര്യവും വാണിജ്യ കാര്യങ്ങളും മാത്രമാണ് നമുക്ക് ആകെക്കൂടി അവരുമായി സംസാരിക്കാൻ കഴിയുന്നത്.
റഷ്യയും ചൈനയും തമ്മിൽ അടുത്തു തുടങ്ങിയതും വളരെ നിർണായകമാണ്. പുടിൻ ചൈനയിലെത്തി ഉണ്ടാക്കിയ കരാർ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ദൃഢപ്പെടുത്തുന്നതാണ്. ഏതെങ്കിലും രാജ്യം ആക്രമിച്ചാൽ പരസ്പരം സഹായിക്കാനെത്തുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇന്ത്യയ്ക്കും വെല്ലുവിളിയാണ്.
∙ ഈ സാഹചര്യത്തിൽ ചൈന ഉയർത്തുന്ന ഭീഷണികളെ അതിജീവിക്കാൻ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്ര സമീപനങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യ യുഎസുമായി കൂടുതൽ നല്ല ബന്ധത്തിനു ശ്രമിക്കുകയാണ്. ക്വാഡ് സഖ്യമൊക്കെ അതിന്റെ ഭാഗമാണ്. ക്വാഡിന്റെ അന്തഃസത്ത തന്നെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ ചൈനയെ എതിർക്കണമെന്നതാണ്. ‘ഞങ്ങളാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യ’മെന്നാണ് ചൈന ഇപ്പോഴും അവകാശപ്പെടുന്നത്. ഈ വാദങ്ങൾക്ക് വലിയ സ്വീകാര്യത നേടിയെടുക്കാനായിട്ടില്ല. എന്നാലും നമ്മൾ പ്രകോപനത്തിനു തയാറാകുന്നില്ല. പ്രധാനമന്ത്രി എന്തുകൊണ്ടാണ് സംയമനം പാലിക്കുന്നതെന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ, പലഘട്ടത്തിലും നമ്മൾ ശക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലഡാക്ക് ആക്രമിച്ച ഘട്ടത്തിൽ അതു കണ്ടതാണ്.
ഇന്ത്യാ ചൈന ബന്ധങ്ങളിൽ യുഎസ് രാഷ്ട്രീയത്തിലെ മാറ്റങ്ങളും നിർണായകമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപാണ് യുഎസിൽ അധികാരത്തിൽ വരുന്നതെങ്കിൽ ഇന്ത്യയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. അദ്ദേഹം ചൈനയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ലഡാക്കിൽ ചൈനയുടെ അധിനിവേശമുണ്ടായപ്പോൾ കലവറയില്ലാത്ത പിന്തുണയാണ് അദ്ദേഹം ഇന്ത്യയ്ക്കു നൽകിയത്. ആ സമയത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്ന സ്ഥിതിവരെയുണ്ടായി. എന്നാൽ ജോബൈഡന്റെ ഭാഗത്തു നിന്ന് അത്തരം നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. റഷ്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ചൈനയുമായി ചർച്ച ചെയ്യാമെന്നായിരുന്നു അദ്ദേഹം കണക്കുകൂട്ടിയിരുന്നത്.
എന്നാൽ റഷ്യയുമായുള്ള പ്രശ്നം കൂടുതൽ വഷളായതിനെത്തുടർന്ന് ചൈനയുമായുള്ള ചർച്ചകൾ സാധ്യമായില്ല. ആ സമയത്താണ് ചൈന പല പുതിയ പ്രശ്നങ്ങളുമുണ്ടാക്കിത്തുടങ്ങിയത്. ഇപ്പോൾ റഷ്യൻ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ചൈനയുമായി ചർച്ചകൾ നടത്തുകയെന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. റഷ്യയും ചൈനയും തമ്മിൽ അടുത്തു തുടങ്ങിയതും വളരെ നിർണായകമാണ്. റഷ്യയും ചൈനയും കമ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നെങ്കിലും ഒന്നിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. ആ സാഹചര്യം മാറിയിരിക്കുകയാണ്. പുടിൻ ചൈനയിലെത്തി ഉണ്ടാക്കിയ കരാർ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം ദൃഢപ്പെടുത്തുന്നതാണ്.
അത് വാഴ്സാ ഉടമ്പടിയെക്കാളും നാറ്റോ സഖ്യത്തെക്കാളും ശക്തവുമാണ്. ഏതെങ്കിലും രാജ്യം ആക്രമിച്ചാൽ പരസ്പരം സഹായിക്കാനെത്തുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇന്ത്യയ്ക്കും വെല്ലുവിളിയാണ്. ഇനി ഇന്ത്യയ്ക്ക് റഷ്യയെ പഴയതുപോലെ ആശ്രയിക്കാൻ കഴിയില്ല. അതൊക്കെക്കാരണം ചൈന തന്നെയാകും ഇനി ഇന്ത്യയ്ക്ക് എറ്റവും വലിയ വെല്ലുവിളി. ലോക സമാധാനത്തിനും ചൈന വെല്ലുവിളിയാണ്. തായ്‌വാന്റെ പരമാധികാരത്തോടുള്ള ചൈനയുടെ സമീപനം വളരെ നിർണായകമാണ്. റഷ്യയുമായുള്ള കരാറിന്റെ ബലത്തിൽ തായ്‌വാനിൽ ചൈന എന്തെങ്കിലും പ്രകോപനമുണ്ടാക്കിയാൽ അത് ഒരു ലോക യുദ്ധത്തിനു വഴിതെളിച്ചേക്കാം. എന്തായാലും 2024ൽ ഒരു യുദ്ധമുണ്ടാകുമെന്ന് ആരും കരുതുന്നില്ല.
∙ 2024ലെ ലോക സാമ്പത്തിക രംഗത്തിന്റെ സ്ഥിതി എന്തായിരിക്കും?
2017 മുതൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. പാശ്ചാത്യ മൂലധനത്തിൽ 40 ശതമാനത്തോളം കുറവു വന്നിരിക്കുകയാണ്. അതോടെ അവർ കൂടുതൽ ദുർബലരായിട്ടുമുണ്ട്. ഇതു മനസ്സിലാക്കി സാമ്പത്തിക രംഗത്ത് കൂടുതൽ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് ചൈന. ഡോളറിനെ ദുർബലപ്പെടുത്തിക്കൊണ്ട് യുവാനിലേക്ക് വാണിജ്യ ഇടപാടുകൾ മാറ്റാനുള്ള നീക്കമാണ് അവർ നടത്തുന്നത്. സൗദി അറേബ്യ, ഇസ്രയേൽ, ഇറാൻ എന്നീ രാഷ്ട്രങ്ങളുമായി അവർ പുതിയ കരാറുകളുണ്ടാക്കുന്നു. താലിബാന് കൂടുതൽ സഹായം ചെയ്യാൻ ശ്രമിക്കുന്നു, ഇങ്ങനെ പാശ്ചാത്യ ലോകത്തെ അവർ പലതരത്തിലും വെല്ലുവിളിക്കുകയാണ്.
എന്നാൽ ചൈനയുടെ നിക്ഷേപം മുഴുവൻ പാശ്ചാത്യ ബാങ്കുകളിലാണ്. യുഎസ് ബോണ്ടുകളിലാണ് ആ പണം മുഴുവൻ ഉള്ളത്. യുഎസിന് അതു തിരികെ നൽകാനാകുന്നില്ലെങ്കിൽ ചൈന പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് അവർക്കു കൂടുതലൊന്നും മുന്നോട്ടുപോകാൻ കഴിയാത്തത്. എങ്കിലും ബ്രിക്സിനെയൊക്കെ ഉപയോഗിച്ച് യുഎസിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിനും ഡോളറിനെ നിരാകരിക്കാനുമൊക്കെ അവർ ശ്രമം നടത്തുന്നുണ്ട്. അതിൽ പ്രധാന തടസ്സം ഇന്ത്യയുടെ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് ചൈനാ അനുകൂലികളായ രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്സ് വികസിപ്പിക്കാൻ അവർ താൽപര്യം കാണിച്ചത്.
പാശ്ചാത്യവും പൗരസ്ത്യവുമായ ഒരു സാമ്പത്തിക ധ്രുവീകരണത്തിലേക്ക് ലോകം എത്തിച്ചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് ഇത്തരം സാമ്പത്തിക ധ്രുവീകരണം തടസ്സമായി മാറിയിരിക്കുന്നുവെന്നതാണ് ദുഃഖകരമായ വസ്തുത. നാറ്റോ യുക്രെയ്നിലേക്ക് ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കാതെ അവർക്കു നിവൃത്തിയില്ല. ചെങ്കടലിലെ ചരക്കുനീക്കം തടസ്സപ്പെട്ടിരിക്കുന്നതാണ് മറ്റൊരു വെല്ലുവിളി.
കപ്പലുകൾക്ക് കേപ് ഓഫ് ഗുഡ്ഹോപ് വഴി കടന്നു പോകേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. എങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. ഈ പ്രതിസന്ധിയിലും ധാരാളം നിക്ഷേപം ആർജിക്കാൻ കഴിഞ്ഞിരിക്കുന്നു. ചൈനയിലേക്കു പോകേണ്ട നിക്ഷേപങ്ങളെ പലതും ആകർഷിക്കാൻ കഴിഞ്ഞതും ഇന്ത്യയുടെ നേട്ടമായി കരുതാം.
∙ മറ്റ് രാജ്യങ്ങളിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കളും വിദ്യാർഥി സമൂഹവും നടത്തുന്ന കുടിയേറ്റത്തിന്റെ ഭാവിയെ എങ്ങനെയാണ് കാണുന്നത്?
ഇവിടത്തെ വിദ്യാഭ്യാസ സാഹചര്യം മോശമായതുകൊണ്ടാണ് വിദ്യാർഥികൾ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നത്. അതിനെ എതിർത്തിട്ടു കാര്യമില്ല. ഇങ്ങനെ പോകുന്നവരിൽ 50 ശതമാനം പേർ മെച്ചമുണ്ടാക്കി തിരികെ വരുമെന്നു തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗമൊക്കെ വളർന്നത് ഇത്തരം പ്രവാസങ്ങളിലൂടെയാണ്. കുടിയേറ്റത്തിലെ പുതിയ പ്രവണത സമ്പന്നരായ ഇന്ത്യക്കാർ ഗൾഫിലേക്കു പോകുന്നുവെന്നാണ്. ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാഹസികരായ ഇന്ത്യക്കാർക്ക് ധാരാളം അവസരങ്ങളുണ്ട്. കുടിയേറ്റത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള തടസ്സം ഇവിടത്തെ വിദ്യാഭ്യാസ നിലവാരമാണ്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താതെ കേരളത്തിനും ഇന്ത്യയ്ക്കും വലിയ രക്ഷയില്ല.
ഈ രംഗം പരിഷ്കരിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായി ഒന്നും ചെയ്തതായി കാണുന്നില്ല. ഈ രംഗത്ത് ആറു കാര്യങ്ങളാണ് ചെയ്യേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ. പല സ്കൂളുകളിലും പാമ്പ് കയറുന്ന സാഹചര്യമാണ്. അധ്യാപക പരിശീലനം ഇവിടെ കാര്യക്ഷമമല്ല. സാങ്കേതിക വിദ്യയുടെ ഉപയോഗം. ഗവേഷണത്തിന്റെ സ്വഭാവം മാറണം. കോളജുകളുടെ സ്വയംഭരണം. നമുക്ക് വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രാജ്യാന്തര സർവകലാശാലകളുമായുള്ള തീവ്രമായ സഹകരണം അനിവാര്യമാണ്. കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്നൊക്കെ സർക്കാർ പറയുന്നുണ്ടെങ്കിലും ഭരതനാട്യം പഠിക്കാനും ആയുർവേദം പഠിക്കാനും മാത്രമാണ് വിദേശ വിദ്യാർഥികൾ ഇവിടെ വരുന്നത്. അല്ലാതെ വിദ്യാഭ്യാസ രംഗത്ത് വിദേശ സഹകരണമൊന്നും കാര്യമായി ദൃശ്യമല്ല.
∙ എന്തുതരം ലോകക്രമമാണ് ഇനി ഉരുത്തിരിയാൻ പോകുന്നത്?
പഴയ ലോക ക്രമത്തിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെ തകർക്കണമെന്ന് ആരും ആഗ്രഹിച്ചിരുന്നില്ല. യുഎസ് ആധിപത്യത്തെത്തന്നെ അധികമാരും ചോദ്യം ചെയ്തിരുന്നില്ലല്ലോ. പാശ്ചാത്യ– പൗരസ്ത്യ നാടുകൾ തമ്മിൽ ഒരു ധാരണ നിലനിന്നിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലമൊക്കെ ഇപ്പോൾ നമുക്ക് ഒരു ഗൃഹാതുരതയാണ്. ലോകത്ത് എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമായിരുന്നു. ഇപ്പോൾ അത്തരം ഒരു സാഹചര്യമില്ല. ബഹുധ്രുവ ലോകമുണ്ടാകണമെന്നാണ് യുഎസ് പോലും ആഗ്രഹിക്കുന്നത്.
ഏറ്റവും പ്രധാന പ്രശ്നം ഐക്യ രാഷ്ട്ര സംഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ്. മഹാമാരിയുടെ കാലത്തോ യുക്രെയ്ൻ യുദ്ധത്തിന്റെ കാലത്തോ യുഎന്നിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.വീറ്റോ എടുത്തു കളയുകയും യുഎൻ വിപുലീകരിക്കുകയും ചെയ്തില്ലെങ്കിൽ അതിന്റെ അസ്തിത്വം പൂർണമായി ഇല്ലാതാകും. ബഹുധ്രുവ ലോകമെന്ന സങ്കൽപത്തെ ഇന്ത്യയും സ്വാഗതം ചെയ്യുന്നുണ്ട്. തന്ത്രപരമായ സഖ്യങ്ങളുടെ കാലമാണിത്. ആരൊക്കെയായി കൈകോർക്കണമെന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ഇക്കാര്യത്തിൽ എല്ലാവരും ആശയക്കുഴപ്പത്തിലാണ്.