‘തൃശൂരിൽ’ സിപിഐക്ക് അത്തരം ആലോചന ഇല്ല ! ആ രണ്ടര ലക്ഷം പേരുടെ തലയ്ക്കു മേൽ വാൾ വീശണോ ? ഗവർണർക്കെതിരെ മന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ സംസാരിക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ സംസാരിക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ സംസാരിക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ വൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ സിപിഐയുടെ റവന്യുമന്ത്രി കെ.രാജന്റെ മൂന്നു ബില്ലുകളാണ് പാസാക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. മൂന്നും വളരെ പ്രധാനപ്പെട്ട ബില്ലുകളുമാണ്. ഗവർണറുടെ നിലപാടുകളിലെ പ്രതിഷേധം വ്യക്തമാക്കുന്നതിൽ മന്ത്രി രാജൻ ഒരു മയവും കാട്ടാറുമില്ല. സിപിഐയുടെ മന്ത്രിസഭാ ടീമിന് നേതൃത്വം കൊടുക്കുന്ന രാജൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്. സിപിഐ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന യുവ നേതാവും. ബില്ലുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ രാജൻ വിശദമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ കെ.രാജൻ...
? ഗവർണർ തെരുവിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് നമ്മൾ സംസാരിക്കുന്നത്.അദ്ദേഹത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം സംസ്ഥാന സർക്കാർ കൊടുക്കുന്നില്ലെന്നാണല്ലോ പരാതി
∙ മുഖ്യമന്ത്രിക്കു നൽകുന്ന അതേ കാറ്റഗറിയിൽ ഉള്ള പൊലീസ് സംരക്ഷണമാണ് ഗവർണർക്കു നൽകുന്നത്. അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവല്ല. ഭരണഘടനാ സ്ഥാപനമാണ്. അതിന് ചേർന്ന എല്ലാ സുരക്ഷയും അദ്ദേഹത്തിനു നൽകുന്നുണ്ട്. എന്തിന്റെ പേരിലാണ് അദ്ദേഹത്തിനു സിആർപിഎഫ് സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയതെന്ന് അറിയില്ല. കോഴിക്കോട്ട് മിഠായിത്തെരുവിൽ ഇറങ്ങിയപ്പോൾ കേരളത്തിന്റെ ജനാധിപത്യ ബോധവും ഭരണ സുരക്ഷിതത്വവും അദ്ദേഹത്തിനും കേന്ദ്രസർക്കാരിനും മനസ്സിലായിട്ടുണ്ടാകുമല്ലോ. ഗവർണറോട് ഒരു നിന്ദയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
? മുഖ്യമന്ത്രിയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും, തന്റെ കാര്യം വരുമ്പോൾ പക്ഷേ അലംഭാവം എന്ന ഗവർണറുടെ പരാതിയോ
∙ ഒരു ഭരണഘടനാ സ്ഥാപനത്തിനു നേതൃത്വം നൽകുന്ന ആൾ ഇങ്ങനെ സ്വയം ചെറുതാകരുത്. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാട്ടുന്ന കേസുകളിൽ ശക്തമായ നടപടി എടുക്കും. അതു മനസ്സിലാക്കാതെ ചാടി വാഹനത്തിൽ നിന്ന് ഇറങ്ങുക, കുട്ടികളെക്കാൾ കുറച്ചു കൂടി താഴ്ന്ന നിലവാരത്തിൽ പെരുമാറുക, കസേരയിട്ട് തെരുവിൽ ഇരിക്കുക, ആളുകളോട് ബഹളം ഉണ്ടാക്കുക ഇതൊന്നും ഗവർണർ പദവിക്ക് ഭൂഷണമല്ല. സ്വന്തം നിലവാരത്തിൽ നിന്നു താഴാതെ നോക്കേണ്ടത് അദ്ദേഹത്തിന്റെ കർത്തവ്യമാണ്
? തനിക്കെതിരേയുളള എല്ലാ നീക്കത്തിനും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണല്ലോ അദ്ദേഹം തുറന്നടിക്കുന്നത്
∙ മുഖ്യമന്ത്രിയെ കേന്ദ്രസർക്കാരും അതിന്റെ ഏജൻസികളും ടാർഗറ്റ് ചെയ്യുന്നത് മനസ്സിലാക്കാം. ഗവർണറും അതു ചെയ്യുന്നതിൽ നിന്നു മനസ്സിലാക്കേണ്ടത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കങ്ങളിൽ അറിഞ്ഞോ അറിയാതെയോ അദ്ദേഹവും കൂടി പങ്കാളിയാകുന്നു എന്നാണ്. നേരത്തെ അദ്ദേഹം കണ്ണൂർ എന്ന ജില്ലയെ അപമാനിച്ചു. ഇനി പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് കേരളത്തെ തന്നെ അടച്ചാക്ഷേപിക്കാനും തുനിഞ്ഞേക്കാം. കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ ബാനർ ഉയർത്തിയതു പോലും മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് ആരോപിക്കാനുള്ള ഉളുപ്പില്ലായ്മ അദ്ദേഹം കാട്ടിക്കഴിഞ്ഞല്ലോ. ഇരിക്കുന്ന പദവിയുടെ ഗൗരവം ഗവർണർക്ക് അറിയില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
? ഗവർണർ സർക്കാരിനെതിരെ ചെയ്യുന്നതെല്ലാം കേന്ദ്രം പറഞ്ഞിട്ടാണെന്ന് മന്ത്രിസഭ കരുതുന്നുണ്ടോ
കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വളരെ ഗൗരവമേറിയ ഗൂഢാലോചന രാജ്യത്തു നടക്കുന്നുണ്ട്. അതിൽ കണ്ണിചേരുന്ന പലരിൽ ഒരാളാണ് ഗവർണറെന്ന് കരുതുന്നതിൽ തെറ്റില്ല. അങ്ങനെ സംശയിക്കാവുന്ന നടപടികളാണല്ലോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് സ്ഥിരമായി ഉണ്ടാകുന്നത്,
? സമാധാനപരമായ കരിങ്കൊടി പ്രതിഷേധമാണെങ്കിൽ മനസ്സിലാക്കാം, ഇതു മുന്നോട്ടു വന്നു കാറിൽ അടിക്കുകുകയും മറ്റും ചെയ്യുന്നു എന്ന ആക്ഷേപമാണല്ലോ അദ്ദേഹത്തിന്റേത്
∙ അദ്ദേഹത്തിനു നൽകേണ്ട എല്ലാ ബഹുമാനവും സുരക്ഷയും പൊലീസ് നൽകുന്നുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. ഭരണകൂടത്തിന്റെ ഭാഗമായിരിക്കുന്നവർ ഇത്രയും അസ്വസ്ഥരാകരുത്. ആരെങ്കിലും ആക്രമിക്കുമെന്ന അദ്ദേഹത്തിന്റെ ഭയം അസ്ഥാനത്താണ്. കേരളത്തിന്റെ രീതി അതല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരു ഗവർണറും കാണിക്കാത്ത അസ്വസ്ഥതയും പ്രകടനപരതയുമാണ് അദ്ദേഹം കാണിക്കുന്നത്. എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹത്തിന്റെ വസതിയിലേക്കു ചെന്നതാണ് മുഖ്യമന്ത്രിയും ഞങ്ങളെല്ലാവരും. മുഖ്യമന്ത്രിക്കു മുഖം കൊടുക്കാൻ പോലും ഗവർണർ തയാറായില്ല. കുട്ടികൾ പിണങ്ങുന്നതു പോലെ മുഖം കറുപ്പിച്ചു മാറി നിന്നു. തന്റെ വസതിയിലേക്ക് എത്തിച്ചേർന്ന കേരളത്തിന്റെ ഭരണനാഥനോട് അങ്ങനെയാണോ പെരുമാറേണ്ടത് എന്ന് അദ്ദേഹം ആലോചിക്കണം. അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങളിൽ കാണുന്ന അസാധാരണ രീതികൾ ജനങ്ങൾ വിലയിരുത്തും.
? ഗവർണറെ തന്ന ആവശ്യമില്ലെന്നാണല്ലോ സിപിഐയുടെ നിലപാട്. അതിന്റെ ഭാഗമായി കൂടിയാണോ ഈ വിമർശനം
∙ ഗവർണർ പദവി അനാവശ്യമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തി പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണഘടനാ പ്രകാരമുളള പദവിയാണല്ലോ ഗവർണറുടേത്. ഭരണഘടന എന്താണോ പറയുന്നത് അതനുസരിച്ചു പ്രവർത്തിക്കുകയാണ് ഞങ്ങളുടെ കർത്തവ്യം. അതുകൊണ്ട് ഗവർണർ എന്തു തന്നെ ചെയ്താലും ഭരണഘടനാ പ്രകാരമുള്ള ആ പദവിയെ ബഹുമാനിച്ചുകൊണ്ട് പ്രവർത്തിക്കാൻ എൽഡിഎഫും അതിന്റെ സർക്കാരും ബാധ്യസ്ഥമാണ്. തിരിച്ചോ? എന്തോ തനിക്കു സംഭവിച്ചതു പോലെ, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നതു പോലെയാണ് അദ്ദേഹം പെരുമാറുന്നത്.
? സത്യപ്രതിജ്ഞാദിനത്തിന്റെ തലേന്നും എസ്എഫ്ഐ കരിങ്കൊടി കാട്ടിയതിന്റെ പ്രതിഷേധമാണ് മുഖ്യമന്ത്രിയോടു കാട്ടിയതെന്ന ന്യായമാണല്ലോ രാജ്ഭവന്റേത്
അതാണ് അദ്ദേഹത്തിന്റെ നിലപാട് ഇല്ലായ്മ. എസ്എഫ്ഐ എന്ന സംഘടന അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ കാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം അദ്ദേഹം നടത്തിയോ? സർവകലാശാലാ സെനറ്റുകളിലേക്ക് ഏകപക്ഷീയമായി മെറിറ്റ് ഇല്ലാത്ത ചിലരെ അദ്ദേഹം ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണ്? അങ്ങനെയൊരു കീഴ് വഴക്കമുണ്ടോ? ഈ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനു പകരം എന്നെ ആരും എതിർക്കാൻ പാടില്ല എന്ന ഗവർണർ പറഞ്ഞാൽ അതു ശരിയായ നിലപാടല്ല. സർക്കാരും ഗവർണറും പരസ്പരം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അംബേദ്കറുടെ ഭരണഘടന പറഞ്ഞിരിക്കുന്നത് അദ്ദേഹം ഒരു പുനർവായനയ്ക്കു വിധേയമാക്കണം.
? നിയമസഭയിൽ നയപ്രഖ്യാപനം മിനിറ്റുകളിൽ ഗവർണർ ഒതുക്കുമെന്ന് മന്ത്രിസഭ കരുതിയിരുന്നോ
∙ നയപ്രഖ്യാപനം ഇങ്ങനെയും വായിക്കാം എന്ന് ഇന്ത്യയിലെ മറ്റു ഗവർണർമാർക്ക് അദ്ദേഹം കാട്ടിക്കൊടുത്തു! നയപ്രഖ്യാപനം ഗവർണറാണ് അവതരിപ്പിക്കേണ്ടത് എന്നതിനാൽ അതു ചെയ്യണമെന്ന് സർക്കാർ അഭ്യർഥിച്ചു. ആവശ്യമായ വിവരങ്ങൾ കൈമാറി. സ്പീക്കർ തന്നെ പോയി ക്ഷണിച്ചു. സഭയിൽ എത്തിയപ്പോൾ സ്വീകരിക്കേണ്ടതു പോലെ സ്വീകരിച്ചു. ഞങ്ങൾ നിർവഹിക്കേണ്ട ഈ ചുമതലകൾ വൃത്തിയോടെ നിർവഹിച്ചു. അദ്ദേഹം നിർവഹിക്കേണ്ടതിന്റെ കാര്യത്തിൽ പക്ഷേ അത് ഉണ്ടായില്ല. നയപ്രഖ്യാപനം എന്തായാലും സഭയുടെ മേശപ്പുറത്തായി. ഓരോ പദവികളിൽ ഇരിക്കുന്നവർ കാണിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച് പൊതു സമൂഹത്തിന് ധാരണയുണ്ട്. അതിനേക്കാൾ ഒരു വ്യക്തി ചുരുങ്ങിയാൽ സമൂഹം വിലയിരുത്തും.
? താങ്കളുടെ വകുപ്പുമായി ബന്ധപ്പെട്ട ഏതാനും ബില്ലുകളിന്മേൽ ഗവർണർ തീരുമാനം നീട്ടിക്കൊണ്ടു പോകുകയാണല്ലോ
∙ മൂന്നു ബില്ലുകളുടെ കാര്യത്തിൽ തീരുമാനം നീട്ടുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള സർക്കാർ വിഹിതം കൂട്ടുന്ന ബില്ലിൽ അദ്ദേഹം ഒപ്പിട്ടു. ബാക്കി മൂന്നും കോൾഡ് സ്റ്റോറേജിലാണ്. ഭൂപതിവ് നിയമം, ഭൂമി തരം മാറ്റൽ, കെട്ടിടനികുതി എന്നിവയുമായി ബന്ധപ്പെട്ടുള്ള ബില്ലുകളിലാണ് ഈ മനോഭാവം. ഭൂപതിവ് നിയമം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. മലയോരകർഷകരുടെ വർഷങ്ങളായുള്ള ജീവിതാഭിലാഷമാണ് ആ ബിൽ. ഒപ്പിടാം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കാം, ഒരു കാലാവധി വരെ പിടിച്ചുവയ്ക്കാം, അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയയ്ക്കാം.
ഈ നാലു കാര്യങ്ങളാണ് അദ്ദേഹത്തിനു ചെയ്യാവുന്നത്. ഇതൊന്നും ചെയ്യാതെ ബില്ലിനെക്കുറിച്ചു തനിക്കു ലഭിച്ച ചില പരാതികൾ അദ്ദേഹം സർക്കാരിനു കൈമാറി. മന്ത്രിസഭ പാസാക്കിയ ഘട്ടത്തിൽ തന്നെ ബിൽ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് വിശദീകരണം ആരായാമെങ്കിലും ഒന്നും ചോദിച്ചില്ല. മന്ത്രിസഭ അംഗീകരിച്ച ബിൽ ഇപ്പോൾ നിയമസഭയുടേതായി മാറി. ആ ബില്ലിന്റെ കാര്യത്തിൽ പാലിക്കേണ്ട ഒരു നടപടിക്രമവും ഗവർണർ ചെയ്തിട്ടില്ല. ഒരു മര്യാദയും കാണിച്ചിട്ടില്ല.
? മറ്റു ബില്ലുകളുടെ കാര്യത്തിലോ
∙ ഭൂമി തരംമാറ്റ ബില്ലിന്റെ കാര്യത്തിൽ വളരെ ജനോപകാര പ്രദമായ തീരുമാനമാണ് സർക്കാർ എടുത്തത്. 27 ആർഡിഒ മാർക്കുള്ള അധികാരം ഡപ്യൂട്ടി കലക്ടർമാർക്കു താഴെയുള്ള ഉദ്യോഗസ്ഥർക്കു കൂടി നൽകാനായിരുന്നു ഭേദഗതി. അതോടെ വളരെ വേഗം ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടും. ഞങ്ങളോട് ശത്രുത ഉണ്ടായിക്കൊള്ളട്ടെ, പക്ഷേ മൂന്നരക്കോടി മലയാളികളോട് എന്തിനാണ് ശത്രുത? രാഷ്ട്രീയമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ബില്ലിലാണ് അദ്ദേഹം എതിർപ്പ് രേഖപ്പെടുത്തുന്നത്.
? ബിൽ പാസാക്കി അംഗീകാരത്തിന് അയച്ച ശേഷം അതിന്മേൽ വിശദീകരണം ചോദിക്കാൻ രാജ്ഭവന് അധികാരമുണ്ടോ
∙ സാധാരണ ഗതിയിൽ നിയമസഭ ഒരു ബിൽ പാസാക്കി അയച്ചുകഴിഞ്ഞാൽ ഞാൻ നേരത്തെ പറഞ്ഞ നാലു കാര്യങ്ങളാണ് ഗവർണർക്കു ചെയ്യാവുന്നത്. അല്ലാതെ സർക്കാരിനോട് വിശദീകരണം ചോദിക്കാൻ ഗവർണർക്ക് ഒരു അധികാരവും ഇല്ല. അതേ സമയം, വിശദീകരണം ചോദിച്ചാൽ അത് അക്കാദമിക് സ്പിരിറ്റിൽ എടുക്കാനും ഒപ്പിടാൻ പോകുന്ന ആളോട് കാട്ടേണ്ട മര്യാദ എന്ന നിലയിൽ മറുപടി പറയാനും തയാറാണ്. അദ്ദേഹത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തന്റെ ലെറ്റർ പാഡിൽ സർക്കാരിനോട് വേണമെങ്കിൽ ഗവർണർക്കു വിശദീകരണം ആരായാം. ഈ ഘട്ടത്തിൽ അതു നിയമപരമല്ലെങ്കിൽ പോലും പ്രശ്നം ഒഴിവാക്കാനായി വിശദീകരണം നൽകാൻ സർക്കാർ തയാറാകുകയും ചെയ്യും.
പക്ഷേ ഭൂപതിവ് നിയമത്തിന്റെ കാര്യത്തിൽ തനിക്കു ലഭിച്ച മൂന്നു പരാതികൾ പരിശോധിക്കാൻ പറഞ്ഞ് സർക്കാരിലേക്ക് അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. അതിൻമേൽ മറുപടി കിട്ടിയിട്ടു മാത്രമേ തീരുമാനം എടുക്കൂ എന്നു പറയുന്നത് ഭരണഘടനയ്ക്ക് നിരക്കുന്നതല്ല. എന്നിട്ടു പോലും അതിനു സർക്കാർ മറുപടി നൽകി. അതിനു ശേഷവും ഒപ്പിട്ടിട്ടില്ല. യഥാർഥത്തിൽ നിയമസഭ പാസാക്കിയ ബില്ലിന്റെ കാര്യത്തിൽ സർക്കാരിന് പ്രത്യേകിച്ച് അധികാരമില്ല. ഭൂമി തരംമാറ്റ ബില്ലിന്റെയും കെട്ടിട നികുതി സംബന്ധിച്ച ബില്ലിന്റെയും കാര്യത്തിൽ ഒന്നും ഉണ്ടായിട്ടില്ല. വെറുതേ പിടിച്ചു വച്ചിരിക്കുകയാണ്.
? സർക്കാരുമായിട്ടുള്ള അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണോ
അങ്ങനെ കരുതേണ്ടി വരും. പക്ഷേ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയ 257000 പേരുടെ തലയ്ക്കു മുകളിൽ കൂടി ഇങ്ങനെ ഒരു വാൾ വീശേണ്ട കാര്യമുണ്ടോ? ഈ നിലയ്ക്ക് ഭരണനിർവഹണ സംവിധാനം എങ്ങനെ മുന്നോട്ടുപോകും?
? പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ഉത്കണ്ഠകൾ, കയ്യേറ്റ ലോബിക്ക് അനുകൂലമെന്ന വിമർശനം ഇതൊക്കെയാണ് ഗവർണറുടെ മുന്നിൽ എത്തിയിരിക്കുന്നതെന്ന് പറയുന്നുണ്ടല്ലോ
ആരോ ഒന്നോ രണ്ടോ പേർ പരാതി അയച്ചു. അതു പരിശോധിക്കാൻ അദ്ദേഹം പറഞ്ഞു, ബോധ്യമാകുന്ന മറുപടിയും നൽകി. നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ ആരെങ്കിലും ഊമക്കത്ത് എഴുതി അയച്ചാൽ അതാണ് കാര്യമെന്നു കരുതി ഗവർണർക്ക് തടഞ്ഞുവയ്ക്കാൻ കഴിയുമോ? ഭരണഘടന അല്ലേ നമ്മളെ നയിക്കേണ്ട ആകാശം? സ്വയം ഭരണഘടന ഉണ്ടാക്കാൻ ആർക്കും അവകാശമില്ല.
? ഗവർണറെ കണ്ട് ബില്ലുകളുടെ പ്രാധാന്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ താങ്കൾ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്
എന്റെ ബില്ലുകളുടെ കാര്യത്തിൽ മാത്രം അല്ലല്ലോ .പൊതുവായ സമീപനമാണല്ലോ ഉള്ളത്. വ്യക്തിപരമായി പോയി സംസാരിക്കുന്നത് കൂട്ടായ പ്രവർത്തനത്തിനു ചേർന്നതല്ല.അങ്ങനെ ഒരു കീഴ്വഴക്കവുമില്ല.
? ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുന്നതു പോലെ എഐഎസ്എഫിനെ കാണുന്നില്ലല്ലോ
എഐഎസ്എഫ് അവരുടെ നിലപാട് കൃത്യമായി പറഞ്ഞിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ വലിയ പ്രതിഷേധത്തിൽ എഐഎസ്എഫ് പങ്കാളികളായിരുന്നു. അതിനു ശേഷം ക്യാംപസുകളിൽ വലിയ സമരങ്ങൾ സംഘടിപ്പിച്ചു. സമരരൂപം ഓരോ സംഘടനയും തീരുമാനിക്കുന്നതാണല്ലോ. നിലപാട് ആണല്ലോ പ്രധാനം.
? താങ്കളുടെ പാർട്ടിയുടെ തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ രാമനെയും സീതയെയും അധിക്ഷേപിച്ചു ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റ് വലിയ വിവാദമായല്ലോ? അദ്ദേഹവുമായി സംസാരിച്ചോ
ജാഗ്രതയില്ലാതെ ചെയ്ത നടപടിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതേ അഭിപ്രായം തന്നെയാണ് ഞങ്ങൾക്കെല്ലാം ഉള്ളത്. പിന്നീട് അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല.
? ബിജെപി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചില സാധ്യതകൾ പ്രതീക്ഷിക്കുന്നു, അവിടെ എൽഡിഎഫിനായി മത്സരിക്കുന്നത് സിപിഐയുടെ സ്ഥാനാർഥിയാണ്. സിപിഐയുടെ എംഎൽഎ തന്നെ ഇങ്ങനെ പ്രവർത്തിച്ചാലോ
അതുകൊണ്ടു തന്നെയാണ് പറഞ്ഞത്. ആ വിധത്തിലുള്ള ഉത്തരവാദിത്തങ്ങൾ കൂടി അദ്ദേഹത്തിനുണ്ട്. അദ്ദേഹം തന്നെ അതു തുറന്നു സമ്മതിച്ചിട്ടുണ്ട്. ഉയർന്ന ബോധവും ജാഗ്രതയും കാണിക്കുന്നതിൽ വീഴ്ച ഉണ്ടായി എന്നു പറഞ്ഞാണ് പോസ്റ്റ് പിൻവലിച്ചത്.അക്കാര്യത്തിൽ ആവശ്യമായ ബോധ്യപ്പെടുത്തൽ അദ്ദേഹത്തോടു പാർട്ടി നടത്തും. ഇത്തരം കാര്യങ്ങളിൽ വേണ്ട സമീപനം ഉണ്ടാകും.
? ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സീറ്റ് വച്ചു മാറാൻ സിപിഐ സന്നദ്ധമാണോ
ഇപ്പോൾ അത്തരം ആലോചന ഉണ്ടായിട്ടില്ല. മത്സരിക്കുന്ന സീറ്റുകളിൽ തന്നെ മത്സരിക്കുക എന്നതാണ് ഇപ്പോഴത്തെ ധാരണ. തൃശൂർ സീറ്റിന്റെ കാര്യത്തിലാണെങ്കിൽ ഒരു സാധ്യതയും ഇല്ല.
? തൃശൂരല്ല, തിരുവനന്തപുരത്തിന്റെ കാര്യമാണ് ചോദിച്ചത്.
ഒരു സീറ്റിനെക്കുറിച്ചും ഇപ്പോൾ ആലോചന ഉണ്ടായിട്ടില്ല.
? സിപിഐ അതിന്റെ സ്വതന്ത്ര അസ്തിത്വം ബലികഴിച്ചു കൊണ്ട് ഇടത് ഐക്യത്തിന്റെ പേരു പറഞ്ഞ് സിപിഎമ്മിന്റെ എല്ലാ വീഴ്ചകളെയും ന്യായീകരിക്കുകയാണെന്ന ആക്ഷേപം ഉണ്ടല്ലോ? പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം അടിയറവച്ചെന്നാണല്ലോ പരാതി
∙ കേരള രാഷ്ട്രീയരംഗത്ത് സിപിഐ എടുക്കുന്ന മൂല്യശോഭ പൊതുവിൽ അംഗീകരിച്ചിട്ടുള്ളതാണ്. തിരുത്തേണ്ടിടത്ത് തിരുത്തിയും യോജിക്കേണ്ട ഇടത്ത് യോജിച്ചും എതിർപ്പ് പറയേണ്ട ഇടത്ത് മുഖം നോക്കാതെ പറഞ്ഞും തന്നെയാണ് സിപിഐ മുന്നോട്ടു പോകുന്നത്. അതു തന്നെയാണ് തുടരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ട ചില വിഷയങ്ങൾ ഉണ്ടായി. ഈ സർക്കാരിന്റെ കാലത്ത് സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.അന്ന് മതിയായ കൂടിയാലോചന ഇല്ലാതെ എടുത്ത അപകടങ്ങളിൽ എല്ലാം തന്നെ കർശന നിലപാട് സിപിഐ എടുത്തു.
തുടർന്ന് പാർട്ടിയുടെ ദേശീയ കൗൺസിൽ തന്നെ മുൻകൈ എടുത്തു പരസ്പരം കൂടിയാലോചനകൾ ശക്തമാക്കി. അതുകൊണ്ടാണ് അത്തരത്തിൽ പരസ്യമായി തിരുത്തപ്പെടേണ്ട പ്രശ്നങ്ങൾ ഒഴിവായത്. അത്തരം പ്രശ്നങ്ങൾ വീണ്ടും ആവിർഭവിച്ചാൽ നിലപാട് വ്യക്തമാക്കുന്നതിന് ഒരു മടിയും സിപിഐക്ക് ഉണ്ടാകില്ല. പൊതു സമൂഹത്തെ ബാധിക്കുന്ന അത്തരം പ്രശ്നങ്ങൾ ഉയർന്നു വന്നാൽ ഒരു കുറവും ഇല്ലാത്തതു പോലെ സമീപനം സിപിഐ എടുക്കും. ഇപ്പോൾ അങ്ങനെ ഉണ്ടായിട്ടില്ല.ഈ സ്ഥിതി തുടരട്ടെ എന്ന് ആഗ്രഹിക്കാം.
? സിപിഐയിലും ചില പുഴുക്കുത്തുകൾ എന്ന വിമർശനത്തിന് വഴിവയ്ക്കുന്ന സംഭവങ്ങൾ അടുത്തയിടെ ഉണ്ടായി. അത്തരം ഒരു ജീർണത സിപിഐയിലുണ്ടോ
∙ ആ വിധത്തിൽ ഉള്ള പ്രശ്നങ്ങൾ സിപിഐയിൽ ഇല്ല. പൊതു സമൂഹത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉള്ള വിപത്തുകൾ സംഭവിച്ചാൽ തിരുത്തുകയും അതിനെതിരെ എന്താണോ ചെയ്യേണ്ടത് അതു ചെയ്യുകയുമാണ് വേണ്ടത്. ശക്തമായ ആ ബോധ്യം ഞങ്ങൾക്കുണ്ട്. പുഴുക്കുത്തുകൾക്കെതിരെ യഥാർഥ ലെനിനിസ്റ്റ് സംഘടനാ സ്വഭാവം ഉയർത്തിപ്പിടിച്ച് സിപിഐ മുന്നോട്ടുപോകും.
? ഒരു പട്ടയ അപക്ഷേയുമായി ബന്ധപ്പെട്ട് താങ്കളുടെ ഓഫിസിനെക്കൂടി ഇത്തരം ചില ചെയ്തികളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടന്നല്ലോ
∙ കൃത്യമായി അക്കാര്യം പരിശോധിച്ചു. എന്റെ ഓഫിസ് ഒരു തരത്തിലും പങ്കാളിയായിട്ടില്ല. റവന്യു മന്ത്രിയുടെ ഓഫിസുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ല എന്ന് അതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട ആൾ തന്നെ പറഞ്ഞു. അതിന്റെ മുന്നിൽ വന്നു നിന്ന് ഒരാൾ നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് അത്. ഒരാളെ ചൂണ്ടിക്കാണിച്ച് ചിലതു ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
? സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം സഹിക്കാനാകാതെ താങ്കൾ പൊട്ടിക്കരയുന്നതു കണ്ടു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും സ്വാധീനിച്ച ഘടകം എന്താണ്
∙ അദ്ദേഹത്തിന്റെ നേതൃപാടവം തന്നെ. വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് പാർട്ടി സഖാക്കളെ എങ്ങനെ ബാധിക്കുമെന്നു മനസ്സിലാക്കുകയും ഒപ്പം തന്നെ പാർട്ടിയെ സുവ്യക്തമായ നിലപാടിലേക്ക് അദ്ദേഹം കൊണ്ടുവരികയും ചെയ്യും. ഒരു നിലപാട് എടുത്താൽ എന്തു സംഭവിച്ചാലും അതിൽ നിന്നു മാറില്ല ഈ ഗുണങ്ങൾ കൊണ്ടു തന്നെ അണികളുടെ ആകെ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു.
? കാനത്തിന്റെ രീതിയല്ല, പിൻഗാമി ബിനോയി വിശ്വത്തിന്റേതെന്നു കരുതുന്നവരുണ്ടല്ലോ. ബിനോയിയെ കുറച്ചു കൂടി സൗമ്യനായിട്ടാണ് കരുതാറുള്ളത്. മാറ്റത്തെ എങ്ങനെയാണ് കാണുന്നത്
ബിനോയി ശക്തമായ നിലപാട് ഉള്ള നേതാവാണ്. വ്യക്തിപരമായ അംശങ്ങൾ ഒന്നിലും അദ്ദേഹം കലർത്താറില്ല. കൂട്ടായ നേതൃത്വത്തിൽ പൂർണമായും വിശ്വസിക്കുന്നയാളാണ്. ഒരു നിലപാടിലേക്ക് പാർട്ടിയെ നയിക്കുകയും അത് ഉയർത്തിപ്പിടിക്കുകയുമാണ് സെക്രട്ടറി ചെയ്യേണ്ടത്. അതു നല്ലതു പോലെ അദ്ദേഹത്തിനു നിർവഹിക്കാൻ കഴിയും. പാർട്ടിയുടെ മുതൽക്കൂട്ടായി മാറുന്ന സെക്രട്ടറിയായിരിക്കും ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ വരവിൽ പാർട്ടി അണികളാകെ തൃപ്തരാണ്.
? പുറത്ത് താങ്കൾ സൗമ്യമായിട്ടെല്ലാം പറയുന്നു.വിവാദങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ മന്ത്രിസഭയിൽ മുഖം നോക്കാതെ കാര്യങ്ങൾ പറയാറുണ്ട് എന്നതു ശരിയാണോ
ഒരു രാഷ്ട്രീയ പ്രവർത്തകൻ ജനസേവകനാണ്. ഏതു നേരത്തും ആരു വിളിച്ചാലും ഞാൻ ഫോണെടുക്കും, ഇല്ലെങ്കിൽ തിരിച്ചു വിളിക്കും. അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. നിലപാടുകളിൽ ഒരു കമ്യൂണിസ്റ്റുകാരനു വേണ്ടതു ജാഗ്രതയും കർശനസ്വഭാവവുമാണ്. എന്നെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാനാണ് ശ്രമിക്കാറുള്ളത്. അക്കാര്യത്തിൽ മറ്റൊന്നിനോടും സമരസപ്പെടേണ്ട കാര്യം എനിക്കില്ല. വ്യക്തിപരമായ സങ്കോചങ്ങളൊന്നും അതിൽ ആവശ്യമില്ല.
? മന്ത്രിയായ സമയത്തു തന്നെ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി കേട്ടിട്ടുണ്ടല്ലോ
∙ സ്വകാര്യ സംഭാഷണങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ. പാർട്ടി എടുക്കുന്ന നിലപാടിൽ നിന്നു മാറാൻ എനിക്ക് കഴിയില്ല. അതു തുറന്നു പറയാതിരിക്കാനും സാധിക്കില്ല. അത് എന്റെ കമ്യൂണിസ്റ്റ് സംഘടനാ ബോധമാണ്. ആവശ്യമായ ഘട്ടങ്ങളിൽ എല്ലാം കാര്യങ്ങൾ കൂടിയാലോചിക്കാൻ മുഖ്യമന്ത്രി തയാറാകാറുണ്ട്. പ്രായം കുറഞ്ഞ ആളാണെങ്കിലും ഒപ്പമുള്ള പാർട്ടിയുടെ മന്ത്രിസഭയിലെ ലീഡർ എന്ന പരിഗണനയും അംഗീകാരവും അദ്ദേഹം നൽകാറുണ്ട്.
? മന്ത്രിസഭയിൽ സിപിഐയെ നയിക്കുന്ന താങ്കളെ, പക്ഷേ എന്തുകൊണ്ടാണ് സിപിഐയുടെ നിയമസഭാകക്ഷി നേതാവ് ആക്കാതിരുന്നത്? മുൻമന്ത്രി ഇ.ചന്ദ്രശേഖരനാണല്ലോ ആ പദവി
∙ അതു പാർട്ടി നേതൃത്വം ഏകകണ്ഠമായി തീരുമാനിച്ചതാണ്. പുതിയ തലമുറയിലെ ആളുകളാണ് ഇത്തവണ മന്ത്രിമാരായത്. ആദ്യമായാണ് ഞങ്ങൾ മന്ത്രിമാരാകുന്നതും. ആ ഘട്ടത്തിൽ നിയമസഭയിൽ ഞങ്ങളെ ആകെ നയിക്കാൻ പാർലമെന്ററി പാർട്ടിയുടെ സീനിയറായ നേതാവ് എന്ന നിലയിൽ ഇ. ചന്ദ്രശേഖരൻ ഉണ്ടാകണമെന്നു പാർട്ടി കണ്ടു. ഞാൻ തന്നെയാണ് ആ അഭിപ്രായം പാർട്ടിക്കുള്ളിൽ പറഞ്ഞത്.ഒരു അലോസരവും അക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
? നിങ്ങൾ നാലു പുതിയ മന്ത്രിമാർക്കും ഇടയിലുള്ള സൗഹൃദം എത്രമാത്രമാണ്
∙ നല്ല അടുപ്പവും ആത്മബന്ധമാണ്. മറ്റു മൂന്നു പേരും എന്നേക്കാൾ പ്രായം കൊണ്ട് സീനിയറാണ്. വിദ്യാർഥി–യുവജന പ്രസ്ഥാനം മുതൽ കാണുകയും ഇടപഴകുകയും ചെയ്യുന്നവരാണല്ലോ അവരെല്ലാം. സമർഥരായ രാഷ്ട്രീയ നേതാക്കളാണ് എല്ലാവരും. മൂന്നു പേരും ആദ്യമായി എംഎൽഎമാരായപ്പോൾ തന്നെ മന്ത്രിമാരുമായി. എങ്കിലും നല്ലതു പോലെ പ്രവർത്തിക്കാൻ കഴിയുന്നു. കൂടിയാലോചനകൾക്കു തയാറാകുന്നു. നല്ല യോജിപ്പുള്ള ടീമാണ് ഞങ്ങളുടേത്.