ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയ്ക്കിടെ നടത്തുന്ന വിജയവും പരാജയവും ഇല്ലാത്ത യുദ്ധങ്ങൾ പ്രതിപക്ഷ സമരങ്ങളെ അട്ടിമറിക്കാനുള്ള നാടകമാണോ? ഈ ചോദ്യം ഉന്നയിക്കുന്ന പ്രതിപക്ഷം അതിനെ സാധൂകരിക്കുന്ന തെളിവുകളും നിരത്തുന്നുണ്ട്. ഏറ്റവും ഒടുവി‍ൽ കാലിക്കറ്റ് സർവകലാശാലയിൽ അരങ്ങേറിയ ഗവർണറുടെയും എസ്എഫ്ഐയുടെയും ‘ഷോ’ ഉൾപ്പെടെ എല്ലാം തങ്ങളുടെ പ്രസക്തിയെ നശിപ്പിക്കാനാണെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സർക്കാരിനെതിരെ ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഏറ്റുമുട്ടുമ്പോഴൊക്കെ ഗവർണർ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അല്ലെങ്കിൽ ഗവർണറെ സർക്കാർ പ്രകോപിപ്പിക്കും. മൂർച്ചയേറിയ വാക്കുകളുമായി മുഖ്യമന്ത്രിയും സിപിഎമ്മും ഗവർണർക്കെതിരെ തിരിയും. ഗവർണറും വിട്ടുകൊടുക്കില്ല. ഗവർണർമാർ പാലിക്കുന്ന പതിവു സൗമ്യത ഉപേക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാൻ പൊട്ടിത്തെറിക്കും. പ്രതിപക്ഷം സജീവമാക്കിയ സമരവിഷയം അതോടെ അവസാനിക്കുന്നതാണു പതിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയ്ക്കിടെ നടത്തുന്ന വിജയവും പരാജയവും ഇല്ലാത്ത യുദ്ധങ്ങൾ പ്രതിപക്ഷ സമരങ്ങളെ അട്ടിമറിക്കാനുള്ള നാടകമാണോ? ഈ ചോദ്യം ഉന്നയിക്കുന്ന പ്രതിപക്ഷം അതിനെ സാധൂകരിക്കുന്ന തെളിവുകളും നിരത്തുന്നുണ്ട്. ഏറ്റവും ഒടുവി‍ൽ കാലിക്കറ്റ് സർവകലാശാലയിൽ അരങ്ങേറിയ ഗവർണറുടെയും എസ്എഫ്ഐയുടെയും ‘ഷോ’ ഉൾപ്പെടെ എല്ലാം തങ്ങളുടെ പ്രസക്തിയെ നശിപ്പിക്കാനാണെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

സർക്കാരിനെതിരെ ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഏറ്റുമുട്ടുമ്പോഴൊക്കെ ഗവർണർ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അല്ലെങ്കിൽ ഗവർണറെ സർക്കാർ പ്രകോപിപ്പിക്കും. മൂർച്ചയേറിയ വാക്കുകളുമായി മുഖ്യമന്ത്രിയും സിപിഎമ്മും ഗവർണർക്കെതിരെ തിരിയും. ഗവർണറും വിട്ടുകൊടുക്കില്ല. ഗവർണർമാർ പാലിക്കുന്ന പതിവു സൗമ്യത ഉപേക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാൻ പൊട്ടിത്തെറിക്കും. പ്രതിപക്ഷം സജീവമാക്കിയ സമരവിഷയം അതോടെ അവസാനിക്കുന്നതാണു പതിവ്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ സാധൂകരിക്കുന്നത് അടുത്ത കാലത്തുണ്ടായ സംഭവങ്ങളാണ്. അല്ലെങ്കിൽ ഗവർണർ കളത്തിലിറങ്ങുന്നതോടെ പ്രതിപക്ഷം കളം വിടേണ്ട സ്ഥിതി എത്തുന്നുവെന്നും പറയാം. അങ്ങനെ നോക്കുമ്പോൾ പ്രത്യക്ഷത്തിൽ സർക്കാരിനെതിരെ ഗവർണർ ഏറ്റുമുട്ടുമ്പോൾ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനും. അതേസമയം സർക്കാരിന് കാര്യമായ നഷ്ടം വരുന്നില്ലതാനും. അതോടെ ഈ ചോദ്യം പ്രസക്തമാകുന്നു. ഗവർണറും മുഖ്യമന്ത്രിയും ഭായി ഭായി ആണോ? 

അടുത്തിടെ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയ്ക്ക് ക്ഷീണം സംഭവിച്ചു. അതു പരിഹരിച്ചു പ്രവർത്തകരെ ഊർജസ്വലരാക്കാൻ കൂടിയാണു പ്രതിഷേധത്തിലൂടെ നേതൃത്വം ശ്രമിക്കുന്നത്. 

∙ ഇതല്ലേ ശരിക്കും ജീവൻ രക്ഷാ പ്രവർത്തനം, എസ്എഫ്ഐക്ക് ജീവൻ കൊടുത്തത് ആര്?

നവകേരള സദസ്സിനിടെ പ്രതിപക്ഷം  പല വിഷയങ്ങളും ഉയർത്തിക്കൊണ്ടുവന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ  ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതു മുതൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു അതിൽ. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങിയതോടെ പൊലീസ് നടത്തേണ്ട പ്രതിരോധം ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഏറ്റെടുത്തു. ഇവർ നടത്തിയ ക്രൂരമായ ‘ജീവൻരക്ഷാപ്രവർത്തനം’ മുഖ്യ ചർച്ചാവിഷയമായി. അപ്പോഴാണ് ഗവർണർക്കെതിരെ എസ്എഫ്ഐക്കാർ തിരിയുന്നത്.

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സമീപം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ (Photo by PTI)

കേരള സർവകലാശാല സെനറ്റിലേക്കു ഗവർണർ നാമനിർദേശം ചെയ്ത ബിജെപിക്കാരായ സെനറ്റ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എസ്എഫ്ഐക്കാർ ഗവർണക്കെതിരെ ചാടിപ്പുറപ്പെട്ടത്. സെനറ്റ് അംഗങ്ങളെ നിയമിച്ചപ്പോൾ എസ്എഫ്ഐയുടെ പ്രതിഷേധം പ്രസ്താവനയിൽ മാത്രമായിരുന്നു. കോടതിയെ സമീപിച്ച അവർ ഗവർണർക്കെതിരെ പ്രത്യക്ഷമായി നീങ്ങിയില്ല. സ്റ്റേ ഉത്തരവിനു പിന്നാലെയാണു പ്രതിഷേധം തെരുവിലേക്ക് എത്തിയത്. 

ADVERTISEMENT

എസ്ഫ്ഐക്കാർ ഡിസംബർ 10ന് ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കുകയും 11ന് അദ്ദേഹം വിമാനത്താവളത്തിലേക്കു യാത്ര ചെയ്യുമ്പോൾ കാറിനു മുന്നിലേക്ക് ചാടി വീഴുകയും ചെയ്തു. ഗവർണർ കാറിൽ നിന്നിറങ്ങി വിദ്യാർഥികളെ വെല്ലുവിളിച്ചു. അതോടെ പ്രതിപക്ഷ സമരം തിരശീലയ്ക്കു പിന്നിലായി. സംഘപരിവാറുകാരെ സെനറ്റിൽ നിയമിക്കുന്നതിനെ എതിർക്കുന്നവർ രാജ്ഭവനിൽ സംഘപരിവാറുകാരനെ നിയമിച്ചത് ഓർക്കണമെന്നാണു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറയുന്നത്.

കേരള സന്ദർശനം പൂർത്തിയാക്കി മംഗലാപുരത്തേക്ക് യാത്ര തിരിക്കാൻ നാവിക വിമാനത്താവളത്തിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഞ്ചരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും സംഭാഷണത്തിൽ (ഫയൽ ഫോട്ടോ: മനോരമ)

ഗവർണറുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പിഎ ആയി സംഘപരിവാർ ബന്ധമുള്ള വ്യക്തിയെ നിയമിക്കാൻ അതിവേഗം ഫയൽ നീക്കിയതു മുഖ്യമന്ത്രിയായിരുന്നു. അവിടെ കാണിക്കാത്ത സംഘപരിവാർ വിരോധം സെനറ്റ് വിഷയത്തിൽ പൊടുന്നനെ ഉയർന്നതു തങ്ങളുടെ സമരത്തിന്റെ മുന ഒടിക്കാനെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം. അടുത്തിടെ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയ്ക്ക് ക്ഷീണം സംഭവിച്ചു. അതു പരിഹരിച്ചു പ്രവർത്തകരെ ഊർജസ്വലരാക്കാൻ കൂടിയാണു പ്രതിഷേധത്തിലൂടെ നേതൃത്വം ശ്രമിക്കുന്നത്. 

∙ മുഖ്യമന്ത്രിയുടെ ഗൺമാനെ രക്ഷിച്ച ആർഎസ്എസ് ചാൻസലർ 

മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഡിസംബർ 16ന് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തെരുവിലിട്ട് ആക്രമിച്ചു. ഇതിനെതിരെ ഗൺമാൻമാരുടെ വസതിയിലേക്ക് മാർച്ച് ഉൾപ്പെടെ പല തരത്തിലുള്ള പ്രതിഷേധങ്ങളുമായി പ്രതിപക്ഷം സജീവമാകുകയായിരുന്നു. അപ്പോഴാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. അദ്ദേഹത്തെ പ്രതിരോധിക്കാൻ മറുവശത്ത് എസ്എഫ്ഐക്കാർ അണിനിരന്നു. അതോടെ ഗൺമാൻമാർക്കെതിരായ പ്രതിപക്ഷ പോരാട്ടത്തിന്റെ ശ്രദ്ധ കുറഞ്ഞു. ‘ആർഎസ്എസ് ചാൻസലർ ഗോ ബാക്ക്’ എന്നായിരുന്നു എസ്എഫ്ഐയുടെ മുദ്രാവാക്യം. കോളജ് വിദ്യാഭ്യാസത്തിൽ സംഘപരിവാർ നയങ്ങൾ ചേർക്കാൻ ചാൻസലർ കൂടിയായ ഗവർണർ ശ്രമിക്കുന്നുവെന്ന ആരോപണം കുറേ നാളായി സിപിഎമ്മും പോഷകസംഘടനകളും ഉയർത്തുന്നുണ്ട്. 

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ.
ADVERTISEMENT

ഇതിനു പിന്നിലും നാടകം ഉണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സംഘപരിവാറുകാരുടെ ആരാധനാ പുരുഷന്മാരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും ദീൻദയാൽ ഉപാധ്യായയുടെയും പുസ്തകങ്ങൾ കണ്ണൂർ സർവകലാശാലയിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി. സിപിഎമ്മുകാർ നിയന്ത്രിക്കുന്ന സർവകലാശാലയാണിത്. വിവാദമായപ്പോൾ ദീൻദയാൽ ഉപാധ്യായയുടെ പുസ്തകം പിൻവലിക്കുകയും സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ നിലനിർത്തുകയും ചെയ്തു. ഇതൊക്കെ ചെയ്ത സംഘടനയാണ് കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധിച്ചപ്പോൾ ഗവർണറെ സംഘികളുടെ നായകനായി ചിത്രീകരിച്ചതെന്നാണു പ്രതിപക്ഷം പറയുന്നത്.

∙ ശ്രദ്ധിച്ചു നോക്കൂ ഈ മുഖ്യമന്ത്രി ഗവർണറെ പൊന്നു പോലെ നോക്കുകയാണ് ! 

ബജറ്റിലൂടെ 6000 കോടി രൂപയുടെ നികുതി ഏർപ്പെടുത്തിയപ്പോൾ പ്രതിപക്ഷം സമരം ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കയറുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം. അതിനായി അവർ വില കയറിയ സാധനങ്ങളുടെ പട്ടികയുമായി വീടുകൾ കയറി. അപ്പോഴാണു സർവകലാശാല, ലോകായുക്ത വിഷയങ്ങളിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ. മാസങ്ങളോളം നീണ്ട  പോർവിളി എങ്ങുമെത്താതെ അവസാനിച്ചു. സിൽവർലൈൻ വിരുദ്ധ  സമരം ശക്തമായിരിക്കുമ്പോഴും ഈ രീതിയിൽ പരസ്പരം ആക്രമിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ആയിരുന്നു വിഷയം. അതോടെ സിൽവർ ലൈൻ റെയിൽ സമരം മൂലയ്ക്കായി. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ ഗവർണർക്കെതിരെയുള്ള കറുത്ത ബാനർ സ്ഥാപിച്ച് ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ. ചിത്രം: മനോരമ

ഒടുവിൽ പിണറായി രാജ്ഭവനിൽ എത്തിയതോടെ ഗവർണർ ഞൊടിയിടയിൽ പുനർനിയമനത്തിനുള്ള ഫയലിൽ ഒപ്പിട്ടു. തന്റെ നാട്ടിലെ സർവകലാശാലയുടെ വിസി നിയമനത്തിൽ സഹകരിക്കണമെന്നു പിണറായി പറഞ്ഞപ്പോൾ ഒപ്പിട്ടു കൊടുക്കുകയായിരുന്നെന്നു ഗവർണർ പിന്നീടു പറഞ്ഞു. പിണറായിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം ഉയർന്ന സമയത്തു നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ ഇടഞ്ഞു. ഒരാഴ്ചയ്ക്കിടെ മാസപ്പടി ചർച്ചകൾ പടിയിറങ്ങിപ്പോയി.

പൊരിഞ്ഞ പോരാട്ടം നടക്കുമെങ്കിലും ഗവർണറുടെ ആഗ്രഹങ്ങൾ നിറവേറ്റാനും അദ്ദേഹത്തെ സംരക്ഷിക്കാനും മുഖ്യമന്ത്രി മുന്നിൽ ഉണ്ടാകുമെന്നു പറയുന്ന പ്രതിപക്ഷം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കാര്യമാണു ചൂണ്ടിക്കാട്ടുന്നത്.

∙ അല്ല, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗവർണറെ തിരിച്ചു വിളിക്കാൻ കഴിയുമോ ? 

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ രൂക്ഷ യുദ്ധം നടക്കുന്ന സമയത്താണു പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വിവാദം ഉയരുന്നത്. നിയമഭേദഗതി നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. ഇതിനെ ഗവർണർ തള്ളിപ്പറഞ്ഞു. നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടിസ് നൽകി. അതോടെ സർക്കാരും ഗവർണറും തമ്മിൽ ഐക്യപ്പെട്ടു. പ്രമേയാവതരണം നിരസിച്ചുകൊണ്ടു പിണറായി നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ: ‘‘അഭിപ്രായം പറഞ്ഞുവെന്നതിന്റെ പേരിൽ ഒരു ഗവർണറെ തിരിച്ചുവിളിക്കാനാകുമോ? അദ്ദേഹത്തിന്റെ അഭിപ്രായത്തോടു നമ്മുടെ കൃത്യമായ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.’’

എന്നാൽ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത്, 1989 ഫെബ്രുവരി 3ന് ഗവർണർ രാംദുലാരി സിൻഹയ്ക്കെതിരെ സിപിഎം പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ചാൻസലർ കൂടിയായ ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ സർക്കാരിന്റെ പട്ടിക മറികടന്ന് സ്വന്തം നിലയ്ക്ക് സെനറ്റ് അംഗങ്ങളെ നിയമിച്ചതായിരുന്നു പ്രശ്നം. ചാൻസലർ നടത്തിയ നിയമനങ്ങൾ അതൃപ്തി രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഒ.ഭരതൻ അവതരിപ്പിച്ച പ്രമേയം. ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അന്നത്തെ സ്പീക്കർ വർക്കല രാധാകൃഷ്ണൻ റൂളിങ് നൽകിയിരുന്നു. ഇതിനെ ആയുധമാക്കിയാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ ചെന്നിത്തല പ്രമേയം കൊണ്ടുവന്നത്. അതിനെ മുഖ്യമന്ത്രിയും മന്ത്രി എ.കെ.ബാലനും ഉൾപ്പെടെയുള്ളവർ സഭയ്ക്കുള്ളിലും പുറത്തും എതിർത്തു തോൽപ്പിക്കുകയായിരുന്നു.  കോൺഗ്രസ് നേതാവായിരുന്ന ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവന്നവർ സംഘപരിവാർ ബന്ധമുള്ള ഇപ്പോഴത്തെ ഗവർണറെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

English Summary:

Kerala Governor vs Pinarayi Government: How Governors Play the Opposition Role