ഒരു സ്വതന്ത്രരാഷ്ട്രം അവസാനിക്കുന്നു
സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ ദുർഗതി വന്നുചേർന്നതിൽ അദ്ഭുതപ്പെടാനില്ല. ലോകമാകെ ജനാധിപത്യ സമ്പ്രദായം നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയാണ് സോഷ്യൽ മീഡിയ എന്ന ജനാധിപത്യ ആശയവിനിമയ സംവിധാനത്തെയും ബാധിച്ചിരിക്കുന്നത്. ജനാധിപത്യങ്ങളെ തകർക്കുന്ന രീതി സുപരിചിതമായിക്കഴിഞ്ഞു; ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും മര്യാദകളെയും ദുരുപയോഗപ്പെടുത്തി ജനാധിപത്യവിരുദ്ധ ശക്തികൾ അതിനെ കയ്യടക്കുന്നു. ഉദാഹരണമായി, തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ഒന്നാം പ്രമാണം. തിരഞ്ഞെടുപ്പിലൂടെയാണ് ജനങ്ങൾ സമൂഹപുരോഗതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കുറച്ചുവ്യക്തികൾക്കു നൽകുന്നത്. ഏകാധിപത്യശക്തികൾ ചെയ്യുന്നത് തിരഞ്ഞെടുപ്പിനെത്തന്നെ കൈവശപ്പെടുത്തുകയാണ്. സ്വതന്ത്ര നീതിപീഠങ്ങളാണ് ജനാധിപത്യത്തിന്റെ മറ്റൊരു ശക്തിദുർഗം. ഏകാധിപതികൾ അവയെ തങ്ങളുടെ ഇച്ഛാനുവർത്തികളാക്കുന്നു. ഈ കയ്യേറ്റത്തെ മാധ്യമങ്ങളും സാമ്പത്തിക താൽപര്യങ്ങളും ജാതി–മതങ്ങളും ബുദ്ധിജീവികളുമടക്കമുള്ള സാമൂഹികശക്തികൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നു. ഒട്ടേറെ ജനാധിപത്യ രാഷ്ട്രങ്ങളുടെ വിധിതന്നെയാണ് സോഷ്യൽ മീഡിയയ്ക്കും വന്നു ഭവിച്ചിരിക്കുന്നത്. കയ്യേറ്റത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമാണെന്നു മാത്രം. ആശയവിനിമയ മേഖലയിൽ അക്ഷരാർഥത്തിൽ സമ്പൂർണ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നവമാധ്യമങ്ങൾ രംഗപ്രവേശം ചെയ്തത്.

സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ ദുർഗതി വന്നുചേർന്നതിൽ അദ്ഭുതപ്പെടാനില്ല. ലോകമാകെ ജനാധിപത്യ സമ്പ്രദായം നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയാണ് സോഷ്യൽ മീഡിയ എന്ന ജനാധിപത്യ ആശയവിനിമയ സംവിധാനത്തെയും ബാധിച്ചിരിക്കുന്നത്. ജനാധിപത്യങ്ങളെ തകർക്കുന്ന രീതി സുപരിചിതമായിക്കഴിഞ്ഞു; ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും മര്യാദകളെയും ദുരുപയോഗപ്പെടുത്തി ജനാധിപത്യവിരുദ്ധ ശക്തികൾ അതിനെ കയ്യടക്കുന്നു. ഉദാഹരണമായി, തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ഒന്നാം പ്രമാണം. തിരഞ്ഞെടുപ്പിലൂടെയാണ് ജനങ്ങൾ സമൂഹപുരോഗതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കുറച്ചുവ്യക്തികൾക്കു നൽകുന്നത്. ഏകാധിപത്യശക്തികൾ ചെയ്യുന്നത് തിരഞ്ഞെടുപ്പിനെത്തന്നെ കൈവശപ്പെടുത്തുകയാണ്. സ്വതന്ത്ര നീതിപീഠങ്ങളാണ് ജനാധിപത്യത്തിന്റെ മറ്റൊരു ശക്തിദുർഗം.
ഏകാധിപതികൾ അവയെ തങ്ങളുടെ ഇച്ഛാനുവർത്തികളാക്കുന്നു. ഈ കയ്യേറ്റത്തെ മാധ്യമങ്ങളും സാമ്പത്തിക താൽപര്യങ്ങളും ജാതി–മതങ്ങളും ബുദ്ധിജീവികളുമടക്കമുള്ള സാമൂഹികശക്തികൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നു. ഒട്ടേറെ ജനാധിപത്യ രാഷ്ട്രങ്ങളുടെ വിധിതന്നെയാണ് സോഷ്യൽ മീഡിയയ്ക്കും വന്നു ഭവിച്ചിരിക്കുന്നത്. കയ്യേറ്റത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമാണെന്നു മാത്രം. ആശയവിനിമയ മേഖലയിൽ അക്ഷരാർഥത്തിൽ സമ്പൂർണ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നവമാധ്യമങ്ങൾ രംഗപ്രവേശം ചെയ്തത്.
അച്ചടി–ദൃശ്യ മാധ്യമങ്ങളിൽ സാധാരണവ്യക്തികൾക്ക് അപ്രാപ്യമായിരുന്ന (ഇന്നും അങ്ങനെ തന്നെയായ) സാന്നിധ്യമാണ് നവമാധ്യമങ്ങൾ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് തുറന്നിട്ടുകൊടുത്തത്. പത്രാധിപ മേൽനോട്ടവും വരുംവരായ്കാപരമായ വിലയിരുത്തലുകളും സാമൂഹികമര്യാദയുടേതായ നിയന്ത്രണങ്ങളും അപ്രത്യക്ഷമായി. എഴുതാനും പറയാനും പ്രചരിപ്പിക്കാനും പാടാനും അഭിനയിക്കാനുമെല്ലാം ആഗ്രഹിക്കുന്നവർക്കും അവർക്കു ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന വായനക്കാർക്കും കാണികൾക്കും കേൾവിക്കാർക്കും ഇടയിലെ മതിലുകൾ പൊളിഞ്ഞുവീണു.
എല്ലാ ജനങ്ങളുടെയും രാഷ്ട്രീയ – സാമൂഹിക അഭിപ്രായങ്ങൾ വിളിച്ചുപറയാൻ ഇടം നൽകുന്ന ഒരു ആഗോളവേദി തുറന്നു. ഏതും എന്തും ഭൂമിയൊട്ടാകെ (സൗരയൂഥത്തിനുമപ്പുറത്തേക്കും) തൽസമയം കാണപ്പെടുകയും വായിക്കപ്പെടുകയും കേൾക്കപ്പെടുകയും ചെയ്തു. ആയിരമായിരം ഗ്രന്ഥപ്പുരകളിൽനിന്നു ശേഖരിക്കേണ്ടിവരുമായിരുന്ന അറിവുകൾ കൊച്ചുകുട്ടികളുടെ വിരൽത്തുമ്പിലെത്തി. ഗൂഗിൾ മാപ്പ് സൃഷ്ടിച്ചതുപോലെയൊരു സഞ്ചാരസ്വാതന്ത്ര്യം മനുഷ്യചരിത്രം അറിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ മനുഷ്യകഥയിലെ നിർണായക വഴിത്തിരിവായി മാറി; തീയുടെ ഉപയോഗം കണ്ടെത്തിയതുപോലെ അല്ലെങ്കിൽ വണ്ടിച്ചക്രം ഉണ്ടാക്കിയതുപോലെ.
മൊബൈൽ ഫോണിൽ ഇടതടവില്ലാതെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന എണ്ണമറ്റ മനുഷ്യർ ബന്ധങ്ങളില്ലാത്ത, ഒറ്റപ്പെട്ട, ലോകത്തിലെ തടവുകാരാണ് എന്ന വിമർശനം എന്നുമുണ്ട്. പക്ഷേ, വാസ്തവത്തിലവർ ചെയ്യുന്നത് കേരളത്തിന്റെയോ ഇന്ത്യയുടെയോ ലോകത്തിന്റെയോ ഏതോ കോണിലിരിക്കുന്നവരുമായി ബന്ധം പുലർത്തുകയാണ്. അല്ലെങ്കിൽ, ബ്രിട്ടിഷ് മ്യൂസിയത്തിലെ ഗ്രന്ഥശേഖരത്തിലെ ഒരു പുസ്തകം വായിക്കുകയാണ്. അല്ലെങ്കിൽ, വെബ് (Webb) ടെലിസ്കോപ് കാണുന്ന പ്രപഞ്ചക്കാഴ്ചകൾ കാണുകയാണ്. അല്ലെങ്കിൽ, ഒരു സിനിമ കാണുകയാണ്.
മനുഷ്യചരിത്രം കണ്ട ഏറ്റവും മഹത്തായ സ്വതന്ത്ര ജനാധിപത്യ സംവിധാനമാണ് ഇന്റർനെറ്റും സോഷ്യൽ മീഡിയയും ചേർന്ന് ആവിഷ്കരിച്ച സൈബർ രാഷ്ട്രം. അതിന്റെ അപരിമേയ സ്വാതന്ത്ര്യത്തെയാണ് ഇന്നു രാഷ്ട്രീയ–സാമ്പത്തിക–വർഗീയ ശക്തികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. അതിനെ തകർക്കുകയല്ല അവരുടെ ഉദ്ദേശ്യം. അതിനെ തങ്ങളുടെ കരുവാക്കി സ്വയം കൂടുതൽ ശക്തിപ്പെടാനാണ് അവർ ശ്രമിക്കുന്നത്. ഒരു സ്വേച്ഛാധിപതിയും അയാൾ കയ്യടക്കുന്ന രാഷ്ട്രത്തെ തകർക്കുന്നില്ല; അതിനെ അടിമപ്പെടുത്തി നിലനിർത്തിക്കൊണ്ട് ഊറ്റിപ്പിഴിഞ്ഞ് സ്വന്തം ശക്തി വർധിപ്പിക്കുന്നു. അവസാനം, ഹിറ്റ്ലറുടെ ‘ആയിരം വർഷ ജർമൻ സാമ്രാജ്യം’ പോലെ അവരോടൊപ്പം ആ രാഷ്ട്രവും ഇല്ലാതായേക്കാമെന്നതു മറ്റൊരു കാര്യം.
നവമാധ്യമങ്ങൾ സൃഷ്ടിച്ച മനുഷ്യബന്ധങ്ങളുടെയും അറിവിന്റെയും സർഗാത്മകതയുടെയും സുന്ദരലോകത്തെ ഇന്നു വളഞ്ഞുനിൽക്കുന്നത് ജനാധിപത്യ സങ്കൽപത്തെയും മനുഷ്യസ്വാതന്ത്ര്യങ്ങളെയും വേരോടെ പിഴുതുകളയാനാഗ്രഹിക്കുന്ന ശക്തികളാണ്. സോഷ്യൽ മീഡിയയിൽ ആയിരമായിരം നാമങ്ങളിൽ അവതരിക്കുന്ന അവരുടെ പ്രചാരണയന്ത്രങ്ങൾ അതിനായി രാപകലില്ലാതെ പണിയെടുക്കുന്നു. അതേസമയം, അവിടെ പ്രത്യക്ഷപ്പെടുന്ന അനേകം മതമൗലികവാദികൾ ഒരു മതത്തിന്റേതു മാത്രമല്ല.
സ്ത്രീകൾക്കെതിരെ അവിടെ നടക്കുന്ന ആക്രമണങ്ങൾക്കു ജാതി–മത–ഭാഷാ വ്യത്യാസങ്ങളില്ല. നേരും നുണയും തിരിച്ചറിയാൻ സാധ്യമല്ലാത്ത ഒരു നരകം അവിടെ ഉണ്ടായിവന്നുകഴിഞ്ഞു. വ്യാജനാമങ്ങളും പൊയ്മുഖങ്ങളും തീർക്കുന്ന ചതിക്കുഴികളാണ് എങ്ങും. കള്ളക്കഥകളും വ്യാജവാർത്തകളും പകയുടെയും വിദ്വേഷത്തിന്റെയും സന്ദേശവാഹകരായി തിങ്ങി നിറയുന്നു. ലൈംഗിക ക്രിമിനലുകൾ സ്വർഗരാജ്യം തീർത്തിരിക്കുന്നു. കപട ആധ്യാത്മികതയുടെ അരക്കില്ലങ്ങൾ എങ്ങും മാടിവിളിക്കുന്നു.
നവമാധ്യമങ്ങളുടെ പ്രചാരത്തെപ്പറ്റിയും നന്മയ്ക്കും തിന്മയ്ക്കുമുള്ള അവയുടെ ശേഷിയെപ്പറ്റിയുമുള്ള ഒരു കുറിപ്പിൽ വെബ് നിരീക്ഷകൻ രാംമോഹൻ പാലിയത്ത് ഈയിടെ എഴുതി:‘‘മനുഷ്യബന്ധങ്ങളുടെ മഹാസിംഫണിയാകേണ്ടതിനു പകരം അവ കൊടുംഭീകരതകളുടെ കരാള ദംഷ്ട്രകൾ പുറത്തെടുക്കുന്നു.’’ രാഷ്ട്രീയത്തെയും സമൂഹത്തെയും അവിടെ വ്യാപരിക്കുന്ന കുടിലശക്തികളെയും കണ്ണുതുറന്നു കാണാനാവാത്ത നിഷ്കളങ്കരായ പൗരരെ സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്നത് അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും എന്നെന്നേക്കുമായി കൂച്ചിക്കെട്ടാൻ ഒരുങ്ങിനിൽക്കുന്ന നിർദയശക്തികളാണ്. നിർമിതബുദ്ധിയുടെ വരവ് ഈ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കും. ജോർജ് ഓർവെലും സയൻസ് ഫിക്‌ഷനും പ്രവചിച്ച, ഒരൊറ്റ ദൃഷ്ടമനസ്സ് ചരടുവലിക്കുന്ന, സമ്പൂർണ അടിമലോകം ഒരുപക്ഷേ വന്നു കഴിഞ്ഞു. ദൈവങ്ങൾപോലും അവിടെ കളിപ്പാവകളാണ്.