തിരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെ റഷ്യയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ ചെയർമാൻ വ്‌ളാഡിമിർ പുട്ടിനെ സന്ദർശിച്ചു. ചെയർമാൻ: സർ, നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ആദ്യം ഏതു കേൾക്കാന‍ാണ് താൽപര്യപ്പെടുന്നത്? പുട്ടിൻ: മോശം വാർത്ത. ചെയർമാൻ: സർ, കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി 75% വോട്ട് നേടി. പുട്ടിൻ: അയ്യോ... അങ്ങനെയാണോ... എന്താണ് നല്ല വാർത്ത? ചെയർമാൻ: സർ, താങ്കൾക്ക് 76% വോട്ട് കിട്ടി. പഴയ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നതാണ് കമ്യൂണിസ്റ്റ് ഫലിതങ്ങൾ. അത്തരം ഫലിതങ്ങളിൽ ഒന്നാണ് ഇതും. ഭരണാധികാരികളെ എതിർക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഒരു ജനത പരിഹാസത്തിലൂടെയാണ് പോംവഴി കണ്ടെത്തിയിരുന്നത്. കമ്യൂണിസ്റ്റ് ഏകാധിപത്യം മാറി 2000ത്തിൽ പുട്ടിന്റെ അടിച്ചമർത്തൽ ഭരണം വന്നതോടെ തമാശകൾ പിന്നെയും വർധിച്ചു. എന്നാൽ റഷ്യയിലെ തിരഞ്ഞെടുപ്പിന്റെ കാര്യം പരിശോധിച്ചാൽ ഇതൊരു തമാശയല്ല എന്നു മനസ്സിലാകും. റഷ്യയിൽ തിരഞ്ഞെടുപ്പു ക്രമക്കേടും പുട്ടിന്റെ ജയവും ആരെയും അദ്ഭുതപ്പെടുത്താറില്ല. റഷ്യയിൽ മാത്രമല്ല, ആവശ്യപ്പെട്ടാൽ മറ്റു രാജ്യങ്ങളിലും ക്രമക്കേട് നടത്താൻ പുട്ടിനും സംഘവും തയാറാണ്. അതിന് ഉദാഹരണങ്ങളുമുണ്ട്. 2012ൽ തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയപ്പോൾ അപ്രതീക്ഷിതമായി അലക്സി നവൽനി എന്ന ചെറുപ്പക്കാരന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായി. ആ എതിർപ്പിനെയും തുടച്ചുനീക്കിയാണ് രാജ്യത്ത് പുട്ടിൻ 2024ല്‍ തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നത്. പുട്ടിൻ വോട്ടുകളാണ് മോഷ്ടിക്കുന്നത്. അതേസമയം ജനങ്ങളുടെ ഹൃദയമാണ് നവൽനി കവർന്നത്. സമീപകാല റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ, ഉജ്വലനായ പോരാളി. നവൽനിയുടെ കൊലപാതകത്തോടെ സ്വാതന്ത്ര്യവും ജനാധിപത്യവും ഉള്ള രാജ്യത്ത് ജീവിക്കാമെന്ന റഷ്യക്കാരന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെ റഷ്യയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ ചെയർമാൻ വ്‌ളാഡിമിർ പുട്ടിനെ സന്ദർശിച്ചു. 

ചെയർമാൻ: സർ, നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ആദ്യം ഏതു കേൾക്കാന‍ാണ് താൽപര്യപ്പെടുന്നത്?
പുട്ടിൻ: മോശം വാർത്ത.
ചെയർമാൻ: സർ, കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി 75% വോട്ട് നേടി.
പുട്ടിൻ: അയ്യോ... അങ്ങനെയാണോ... എന്താണ് നല്ല വാർത്ത?
ചെയർമാൻ: സർ, താങ്കൾക്ക് 76% വോട്ട് കിട്ടി.

ADVERTISEMENT

പഴയ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നതാണ് കമ്യൂണിസ്റ്റ് ഫലിതങ്ങൾ. അത്തരം ഫലിതങ്ങളിൽ ഒന്നാണ് ഇതും. ഭരണാധികാരികളെ എതിർക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഒരു ജനത പരിഹാസത്തിലൂടെയാണ് പോംവഴി കണ്ടെത്തിയിരുന്നത്. കമ്യൂണിസ്റ്റ് ഏകാധിപത്യം മാറി 2000ത്തിൽ പുട്ടിന്റെ അടിച്ചമർത്തൽ ഭരണം വന്നതോടെ തമാശകൾ പിന്നെയും വർധിച്ചു. എന്നാൽ റഷ്യയിലെ തിരഞ്ഞെടുപ്പിന്റെ കാര്യം പരിശോധിച്ചാൽ ഇതൊരു തമാശയല്ല എന്നു മനസ്സിലാകും. 

യുക്രെയ്നിൽ ഒരു ഉത്സവാഘോഷത്തിനിടെ സൂചിയേറിനു വേണ്ടി ഒരുക്കിയ ഭാഗത്ത് പുട്ടിന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നു (Photo by YURIY DYACHYSHYN / AFP)

റഷ്യയിൽ തിരഞ്ഞെടുപ്പു ക്രമക്കേടും പുട്ടിന്റെ ജയവും ആരെയും അദ്ഭുതപ്പെടുത്താറില്ല. റഷ്യയിൽ മാത്രമല്ല, ആവശ്യപ്പെട്ടാൽ മറ്റു രാജ്യങ്ങളിലും ക്രമക്കേട് നടത്താൻ പുട്ടിനും സംഘവും തയാറാണ്. അതിന് ഉദാഹരണങ്ങളുമുണ്ട്. 2012ൽ തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയപ്പോൾ അപ്രതീക്ഷിതമായി അലക്സി നവൽനി എന്ന ചെറുപ്പക്കാരന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായി. ആ എതിർപ്പിനെയും തുടച്ചുനീക്കിയാണ് രാജ്യത്ത് പുട്ടിൻ ഇത്തവണ തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നത്. 

രാഷ്ട്രീയ അടിച്ചമർത്തലുകളിൽ കൊല്ലപ്പെട്ടവരെ ഓർമിക്കാന്‍ മോസ്കോയിൽ സ്ഥാപിച്ചിട്ടുള്ള ‘സൊലോവെറ്റ്‌സ്കി സ്റ്റോൺ’ സ്മാരകത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു വിതുമ്പുന്ന യുവതി. അലക്സി നവൽനിയുടെ മരണത്തിൽ പ്രതിഷേധിക്കാനും അദ്ദേഹത്തെ ഓർമിക്കാനുമുള്ള സ്മാരമായി മാറിയിരിക്കുകയാണ് സൊലോവെറ്റ്‌സ്കി സ്റ്റോൺ. (Photo by NATALIA KOLESNIKOVA / AFP)

പുട്ടിൻ വോട്ടുകളാണ് മോഷ്ടിക്കുന്നത്. അതേസമയം ജനങ്ങളുടെ ഹൃദയമാണ് നവൽനി കവർന്നത്. സമീപകാല റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ, ഉജ്വലനായ പോരാളി. നവൽനിയുടെ കൊലപാതകത്തോടെ സ്വാതന്ത്ര്യവും ജനാധിപത്യവും ഉള്ള രാജ്യത്ത് ജീവിക്കാമെന്ന റഷ്യക്കാരന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. യുക്രെയ്ൻ പോലെ അയൽപ്പക്കത്തുള്ള രാജ്യത്തെ, എല്ലാ നിയമങ്ങളും ലംഘിച്ച് കടന്നുകയറി പിടിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് പുട്ടിനും സംഘവും. (യുക്രെയ്ൻ യുദ്ധം എന്നു പറയാൻ പാടില്ല. പ്രത്യേക സൈനികനീക്കം എന്നേ പറയാവൂ. ഇല്ലെങ്കിൽ 15 വർഷം തടവാണു റഷ്യയിലെ ശിക്ഷ) അതിനിടെ ശല്യക്കാരെ ഇല്ലായ്മ ചെയ്യുന്നത് എത്രയോ ലളിതമായ കാര്യം.

∙ സ്വാതന്ത്ര്യം എന്ന മരീചിക

ADVERTISEMENT

റഷ്യയിൽ സ്വാതന്ത്ര്യമുണ്ടോ? അതു സംബന്ധിച്ച ഉത്തരം ഇങ്ങനെയാണ്. നിങ്ങൾക്ക് യുഎസിലെ വൈറ്റ് ഹൗസിനു മുന്നിൽ നിന്ന് ബൈഡൻ രാജിവയ്ക്കണമെന്ന് അലറാം. ആരും നിങ്ങളെ അറസ്റ്റ് ചെയ്യില്ല. മോസ്കോയിലെ പ്രസിഡന്റിന്റെ വസതിക്കു മുന്നിൽനിന്നും ബൈഡൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാം. ആരും നിങ്ങളെ അറസ്റ്റ് ചെയ്യില്ല! 

അലക്സി നവൽനിയുടെ മരണ വാർത്തയ്ക്കു പിന്നാലെ, വാഷിങ്ടൻ ‍ഡിസിയെ റഷ്യൻ എംബസിക്കു മുന്നിൽ പുട്ടിനെതിരെയുള്ള പ്ലക്കാർഡുമായെത്തിയ പ്രതിഷേധക്കാരൻ (Photo by Brendan SMIALOWSKI / AFP)

നൂറ്റാണ്ടുകളായി നുകത്തിനുള്ളിൽ ജീവിക്കേണ്ട ഗതികേടുണ്ടായവരാണ് റഷ്യൻ ജനത. ഏകാധിപത്യം ശീലിച്ച റഷ്യൻ ജനതയ്ക്ക് 1985ൽ അധികാരമേറ്റെടുത്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി മിഖായേൽ ഗോർബച്ചോവ് അദ്ഭുതമായിരുന്നു. ഗ്ലാസ്നോസ്ത് (സുതാര്യത), പെരിസ്ട്രോയിക്ക (പുനർനിർമാണം) എന്നീ വാക്കുകളിലൂടെ സ്വപ്നം കാണാൻ കഴിയാത്ത സ്വാതന്ത്ര്യമാണ് ഗോർബച്ചോവ് നൽകിയത്. ഞാനൊരു പൗരനാണെന്ന് റഷ്യക്കാർ അഭിമാനിച്ച അപൂർവം സന്ദർഭം. ഞങ്ങൾ അടിമകളല്ല എന്ന് റഷ്യൻ ജനത വിളിച്ചുപറഞ്ഞത് ഈ കാലഘട്ടത്തിൽ മാത്രമാണ്. ഏകാധിപത്യ സമൂഹം ജനാധിപത്യത്തിലേക്ക് കടക്കുമെന്ന് തോന്നിച്ചു. എന്നാൽ അതു തോന്നൽ മാത്രമായി അവശേഷിച്ചു. 

രാജ്യത്ത് ഒരാളും പുട്ടിനെ വിശ്വസിക്കുന്നില്ല എന്നതാണ് അവസ്ഥ. മാർച്ചിൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ബാലറ്റ് പേപ്പറിൽ നവൽനിയുടെ പേരെഴുതി പ്രതിഷേധിക്കാനാണ് ഇപ്പോൾ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

സോവിയറ്റ് സാമ്രാജ്യം തകർന്നു വീണതിനു പിന്നാലെ ബോറിസ് യെത്‌സിൻ ആണ് ഇന്നു കാണുന്ന അഴിമതി സാമ്രാജ്യത്തിനു തറക്കല്ലിട്ടത്. പിന്നാലെ പുട്ടിന്റെ അവരോധമുണ്ടായി. ജനാധിപത്യവും സ്വാതന്ത്ര്യവും 23 വർഷമായി പാഴ്ക്കഥ മാത്രമാണ്. കുത്തഴിഞ്ഞ ഭരണം ശരിയാക്കുമെന്നാണ് പുട്ടിൻ വാഗ്ദാനം നൽകിയത്. അതു നടന്നു. എല്ലാം സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും ബലികഴിച്ചുകൊണ്ടായിരുന്നുവെന്നു മാത്രം. പുട്ടിൻ മാറിയാൽ മറ്റൊരു ഏകാധിപതി വരും എന്നു മാത്രം. അതിനാൽ ആരാണ് പിൻഗാമി എന്ന് അന്വേഷിക്കാൻ ഒട്ടും താൽപര്യമില്ലാത്ത ജനതയായി അവർ മാറുന്നു. റഷ്യയുടെ ചരിത്രം അങ്ങനെയാണ് പറയുന്നത്. 

∙ ജനാധിപത്യ പാരമ്പര്യമില്ല

ADVERTISEMENT

സ്ഥിരതയുള്ള ഏകാധിപത്യം– റഷ്യയുടെ ചരിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ 500 വർഷത്തിനുള്ളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. 1917ൽ കമ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് മറ്റൊരു റഷ്യ പിറന്നെങ്കിലും അതു സ്വാതന്ത്ര്യത്തിലേക്കായിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിൽ ഭരണഘടന, പാർലമെന്റ്, തിരഞ്ഞെടുപ്പ് തുടങ്ങി ആധുനിക രാഷ്ട്രത്തിനു വേണ്ട എല്ലാം ഉണ്ടായിരുന്നു. പക്ഷേ എല്ലാം പേരിലായിരുന്നെന്നു മാത്രം. വിപ്ലവം ഏകാധിപത്യത്തിന്റെ പുറംതോടിനെപ്പോലും പൊട്ടിച്ചില്ല. 1991ൽ കമ്യൂണിസ്റ്റ് ചട്ടക്കൂട് പൊളിക്കാൻ ജനങ്ങൾക്ക് സാധിച്ചു. എന്നാൽ 1993ൽ വീണ്ടും നുകത്തിലേക്ക് പോയി. 

അഡോൾഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, വ്ളാഡിമിർ പുട്ടിൻ എന്നിവരുടെ ചിത്രത്തിനു സമീപത്തുകൂടെ നടന്നു പോകുന്നവർ. യുക്രെയ്നിലെ കീവിൽനിന്നുള്ള 2014ലെ ദൃശ്യം (Photo by Sergei SUPINSKY / AFP)

സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്ത ജനതയാണ് റഷ്യയിലുള്ളത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ടത് ചെയ്യാനും അറിയില്ല. ജനാധിപത്യം, സ്വാതന്ത്ര്യം, പൗരാവകാശം എന്നിവ നിലനിർത്തണമെങ്കിൽ ജനങ്ങളും രാഷ്ട്രീയക്കാരും കഠിനാധ്വാനം നടത്തേണ്ടിവരും. വിപ്ലവത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ കഴിഞ്ഞ ജനതയ്ക്ക് അതിനു കഴിഞ്ഞില്ല. തൊണ്ണൂറുകളിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരം മുൻഗാമികൾ നഷ്ടപ്പെടുത്തിയെന്ന് നവൽനി ക്ഷുഭിതനായി എഴുതിയതിന്റെ സാഹചര്യമിതാണ്. 

മാധ്യമ പ്രവർത്തകർക്കൊപ്പം അലക്സി നവൽനി. 2013 ഏപ്രിൽ 17ലെ ചിത്രം (Photo by ANDREY SMIRNOV / AFP)

1991ൽ ഭരണകൂടം തകർന്നുവീണെങ്കിലും അധികാരത്തിൽ ശക്തരായിരുന്നവർ മറ്റൊരു വേഷത്തിൽ തുടരുകയാണുണ്ടായത്. കമ്യൂണിസ്റ്റ് എന്ന കാർഡ് ഉപേക്ഷിക്കുകയുണ്ടായി എന്നുമാത്രം. പഴയ സോവിയറ്റ് ചെന്നായ പുതിയ കുപ്പായമണിഞ്ഞു. പ്രധാന സ്ഥാനങ്ങളും സ്ഥാപനങ്ങളും എല്ലാം പുതിയ വേഷത്തിലെത്തിയ പഴയ അധികാരിവർഗത്തിന്റെ കൈയിൽതന്നെ സുരക്ഷിതമായി. ഒരേയൊരു കാര്യത്തിൽ മാത്രമാണ് മാറ്റമുണ്ടായത്. വെള്ളാനകളുടെ കൂട്ടമായി മാറിയ പൊതുമേഖലയ്ക്കു പകരം കമ്പോള സമ്പദ്‌വ്യവസ്ഥ കടന്നുവന്നു. സർക്കാരിനെ വെല്ലുവിളിക്കുന്ന സമാന്തര സംവിധാനമാണ് മാഫിയ എങ്കിൽ റഷ്യയിൽ സർക്കാർ തന്നെയാണ് മാഫിയ.

∙ രക്ഷപ്പെട്ടോടുന്ന ജനം

ഇസ്‌വെസ്തിയ എന്നാൽ വാർത്ത. പ്രാവ്ദ എന്നാൽ സത്യം. സോവിയറ്റ് യൂണിയനിലെ വാർത്താ ദിനപത്രമായിരുന്നു ഇസ്‌വെസ്തിയ. സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു പ്രാവ്‌ദ. ഇസ്‌വെസ്തിയയിൽ വാർത്തയും പ്രാവ്ദയിൽ സത്യവും ഇല്ലെന്നാണ് അന്ന് ജനങ്ങൾ പരസ്പരം പറഞ്ഞിരുന്നത്! സത്യസന്ധമായ വിവരങ്ങളാണ് മാറ്റങ്ങൾക്കു വേണ്ടത്. റഷ്യയിൽ എന്താണ് നടക്കുന്നതെന്ന സത്യസന്ധമായ വിവരങ്ങൾ പുറത്തു ലഭിക്കുന്നില്ല. കിട്ടുന്നതെല്ലാം തിരിമറി നടത്തിയ വിവരങ്ങളാണ്. റഷ്യയിലും വിദ്യാസമ്പന്നരും കഴിവുള്ളവരും രാജ്യം വിട്ടുപോകുകയാണ്. അഴിമതി നിറഞ്ഞ, സ്വാതന്ത്ര്യമില്ലാത്ത സമൂഹത്തിൽനിന്ന് വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നു. 

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ (Photo by VYACHESLAV OSELEDKO / AFP)

വിപ്ലവം എന്ന വാക്കുകേട്ടാൽ ജനം ക്ഷുഭിതരാകും. ആവശ്യത്തിൽ കൂടുതൽ വിപ്ലവം സഹിച്ചവരാണ് റഷ്യൻ ജനത. കമ്യൂണിസ്റ്റ് സർക്കാരിനെ തകർത്തെറിഞ്ഞ് സ്വതന്ത്ര സമൂഹമാകാൻ തയാറെടുക്കുകയും വീണ്ടും സാമ്രാജ്യമായി മാറുകയും ചെയ്ത വിചിത്രമായ വിധിയാണ് അവർക്കുണ്ടായത്. തിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യം കൊണ്ടുവരാൻ ശ്രമിച്ചിട്ടും നടന്നില്ല. ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുന്നത് പ്രതിപക്ഷ ബഹുമാനത്തോടെയാണ്. പക്ഷേ, പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി കൊലപ്പെടുത്തുന്ന രാജ്യത്ത് തൽക്കാലം ജനാധിപത്യം ആഗ്രഹം മാത്രമായി അവശേഷിക്കും. 

∙ പ്രതിപക്ഷവും നവൽനി പറഞ്ഞതും 

അലക്സി നവൽനി പുട്ടിനെ വെല്ലുവിളിച്ചതോടെ ജനാധിപത്യത്തെപ്പറ്റിയുള്ള പ്രതീക്ഷകളാണ് റഷ്യൻ ജനതയിലുണ്ടായത്. അഴിമതിക്കെതിരായ ‘ഫെഡറേഷൻ ഫോർ സ്ട്രഗ്ൾ എഗെയ്ൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനവുമായാണ് അദ്ദേഹം ചുവടുറപ്പിച്ചത്. 2011ൽ പുട്ടിൻ ഒഴികെ ആർക്കും വോട്ടു ചെയ്യണമെന്നാണ് നവൽനി ജനങ്ങളോട് ആവശ്യപ്പെട്ടത്. ‘ബുദ്ധിപരമായ വോട്ടിങ്’. അതായത് പുട്ടിനെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് വോട്ടുകൊടുക്കണം. അത്തവണ വലിയ തിരഞ്ഞെടുപ്പു ക്രമക്കേട് നടന്നതോടെ രാജ്യമെങ്ങും മാസങ്ങളോളം നീണ്ടുനിന്ന ജനാധിപത്യത്തിനു വേണ്ട പ്രക്ഷോഭം നടന്നു. 

2019‌ ജൂൺ 12ന് മോസ്കോയിൽ പ്രതിഷേധിക്കുന്നതിനിടെ നവൽനിയെ അറസ്റ്റ് ചെയ്തു നീക്കുന്ന പൊലീസ് (Photo by AFP / Vasily MAXIMOV)

2013ൽ മോസ്കോ മേയർ തിരഞ്ഞെടുപ്പിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുപോലും 27% വോട്ട് നവൽനി നേടി. ഇതിനു ശേഷം ഒരിക്കലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ നിൽക്കാൻ അനുമതി നൽകിയില്ല. പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റത് നവൽനിയുടെ ‘ബുദ്ധിപരമായ വോട്ടിങ്ങി’ന്റെ ഫലമായിരുന്നു. 2017 മുതൽ പുട്ടിന്റെ ‘ഡെത്ത് സ്ക്വാഡി’ന്റെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഇതിന്റെ തുടർച്ചയായാണ് 2020 ഓഗസ്റ്റിലെ വിമാനയാത്രയ്ക്കിടയിലെ വിഷപ്രയോഗവും ഇപ്പോഴത്തെ മരണവും. 

മോസ്കോയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനിടെ ഓൺലൈനായി വോട്ടു ചെയ്യുന്ന പുട്ടിൻ (Photo by Mikhail METZEL / POOL/Sputnik/ AFP)

നവൽനിയുടെ മിടുക്കുകൊണ്ടാണ് ‘എ പാലസ് ഫോർ പുട്ടിൻ’ എന്ന ഡോക്യുമെന്ററി ഉണ്ടായത്. ഒരു കെജിബി ഉദ്യോഗസ്ഥൻ എന്ന നിലയിൽനിന്ന് പുട്ടിന്റെ വളർച്ചയെപ്പറ്റിയാണ് ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. 20 കോടിയോളം ജനം കണ്ട ഈ സിനിമ പുട്ടിന്റെ സൃഷ്ടിച്ച പ്രതിച്ഛായ തകർത്തു. പുട്ടിന്റെ മാഫിയാ സംഘത്തിന്റേതല്ല രാജ്യം എന്നാണ് നവൽനി പറഞ്ഞിരുന്നത്. പുട്ടിന്റെ കൊട്ടാരങ്ങൾ അടക്കമുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. കരിങ്കടൽ മേഖലയിലെ വമ്പൻ കൊട്ടാരത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ സഹിതമാണ് പുറത്തുകൊണ്ടുവന്നത്. 113 മിനിറ്റുള്ള ഈ ഡോക്യുമെന്ററി കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ആഡംബര വീടുകളും നൗകകളും പുട്ടിന് സ്വന്തമായുള്ളതിന്റെ വിവരങ്ങളും പുറത്തെത്തിച്ചു. 2017ൽ ഫിൻലൻഡിലെ ഒരു ദ്വീപിലെ 50 ഏക്കർ സ്ഥലത്ത് നിർമിച്ച കൊട്ടാരത്തിന്റെ ചിത്രം വരെ നവൽനി പുറത്തെത്തിച്ചിരുന്നു. 

∙ നവൽനിക്കപ്പുറം ഇനി?

‘‘എന്നെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചാൽ നമ്മൾ അതിശക്തരാണെന്നാണ് അതു തെളിയിക്കുന്നത്. അതിനാൽ നിങ്ങൾക്ക് സമരം നിർത്താൻ അവകാശമില്ല. കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകണം’’ എന്നാണ് നവൽനി 2023ൽ പറഞ്ഞത്. നവൽനിയുടെ അഭാവത്തിൽ എന്തു സംഭവിക്കും എന്നത് ലോകമെങ്ങും ചർച്ചാവിഷയമാണ്. നവൽനിയുടെ മരണം റഷ്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളിൽ വലിയ ആശങ്കയാണ് സ‍ൃഷ്ടിച്ചത്. 

ബെർലിനിലെ റഷ്യൻ എംബസിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയ വനിതകളിലൊരാളുടെ കയ്യിലെ അലക്സി നവൽനിയുടെ ചിത്രം (Photo by Odd ANDERSEN / AFP)

ജയിലിലോ രാജ്യത്തിനു പുറത്തോ ആണ് റഷ്യയിലെ പ്രതിപക്ഷ നേതാക്കളെല്ലാം. അടുത്ത തിരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്താൻ ആരുമില്ല എന്നതാണ് പരമാർഥം. നവൽനിയുടേതു പോലെ ജനങ്ങളെ ആവേശം കൊള്ളിക്കാൻ കഴിയുന്ന നേതാക്കളുമില്ല. വലിയ ജനക്കൂട്ടങ്ങളെ ആകർഷിക്കാൻ നിലവിൽ ഉള്ളവർക്ക് സാധിക്കുന്നില്ല. നവൽനിയുടെ ഭാര്യ യൂലിയ പോരാട്ടം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു പ്രസ്താവന നടത്തുന്നതുതന്നെ നിലവിൽ റഷ്യയിൽ അപകടമാണ്. 

എന്നെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചാൽ നമ്മൾ അതിശക്തരാണെന്നാണ് അതു തെളിയിക്കുന്നത്. അതിനാൽ നിങ്ങൾക്ക് സമരം നിർത്താൻ അവകാശമില്ല. കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകണം’’

അലക്‌സി നവൽനി 2023ൽ പറഞ്ഞത്.

നവൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിനെ സംശയിക്കുന്നതിന് മുൻ സാഹചര്യങ്ങളും ധാരാളമുണ്ട്. 2015ൽ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്‌സോവ് ആണു കൊല്ലപ്പെട്ടത്. മുൻ ഉപപ്രധാനമന്ത്രി കൂടിയായ നെംത്‌സോവ് ക്രെംലിനിലെ പാലത്തിലൂടെ കൂട്ടുകാരിക്കൊപ്പം വീട്ടിലേക്കു നടന്നുപോകുമ്പോഴാണു വെടിയേറ്റു മരിച്ചത്. കേസിൽ അഞ്ചു ചെ‌ച്ൻ യുവാക്കൾ പിടിയിലായെങ്കിലും ആ കൊലയാളികളെ അയച്ചത് ആരാണെന്നും കൊലയ്ക്ക് നിർദേശം നൽകിയതാരാണെന്നും ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

ഫ്രാങ്ക്ഫർട്ടിലെ മുൻ റഷ്യൻ കോൺസുലേറ്റിനു മുന്നിൽ സ്ഥാപിച്ച താൽക്കാലിക സ്മൃതികേന്ദ്രത്തിൽ സമർപ്പിച്ച പൂക്കൾക്കിടയിൽ അലക്സി നവൽനിയുടെ ചിത്രം (Photo by AFP)

പുട്ടിന്റെ റഷ്യ കമ്യൂണിസ്റ്റ് ഭരണകാലത്തേക്കാൾ നികൃഷ്ടമാണെന്ന് നവൽനി എഴുതി. ‘ഒരു ഭരണകൂടവും പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നു. അവസാന വർഷങ്ങളിലെങ്കിലും എതിരാളികളെ കൊലപ്പെടുത്തുന്ന രീതി കമ്യൂണിസ്റ്റ് ഭരണകൂടം ഒഴിവാക്കിയിരുന്നു’വെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പുറത്തുകൊണ്ടുവരുമെന്ന് നവൽനിയുടെ സംഘം പറയുന്നുണ്ട്. എന്നാൽ പുട്ടിനു മുന്നിൽ എന്തു ചെയ്യാൻ കഴിയുമെന്ന സംഘർഷം പ്രതിപക്ഷത്തിനു മുന്നിലുണ്ട്. ധീരനായിരുന്നു നവൽനി. മോസ്കോയിലേക്ക് തിരിച്ചുചെല്ലുമ്പോൾ എന്താണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 

∙ സോവിയറ്റ് എന്നൊരു നാടുണ്ടത്രേ...

നവൽനി കൊല്ലപ്പെട്ട ദിവസവും വളരെ സന്തുഷ്ടനായാണ് പുട്ടിൻ കാണപ്പെട്ടത്. 2024 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പോടെ വീണ്ടും ആറു വർഷമാണ് പുട്ടിന് ലഭിക്കുക. ജോസഫ് സ്റ്റാലിനേക്കാൾ കൂടുതൽ കാലം ഭരണം നടത്തിയ വ്യക്തിയായി അതോടെ പുട്ടിൻ മാറും. 29 വർഷമാണ് സ്റ്റാലിൻ അധികാരത്തിലിരുന്നത്. പുട്ടിൻ ഇപ്പോൾതന്നെ 24 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. പുട്ടിൻ തന്നെയാണ് കൊലയാളി എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞെങ്കിൽ ഡോണൾഡ് ട്രംപ് ഒന്നും പറഞ്ഞില്ലെന്നതാണ് ശ്രദ്ധിക്കപ്പെട്ടത്. യുഎസിൽ വീണ്ടും ട്രംപ് അധികാരത്തിലെത്തിയാൽ പുട്ടിന് അത് വളരെ സൗകര്യമാകും. 

നവൽനിയുടെ ഭാര്യ യൂലിയ, ബെൽജിയത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ. നവൽനിയുടെ മരണത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്ന ആവശ്യവുമായാണ് യൂലിയ എത്തിയത്. (Photo by YVES HERMAN / POOL / AFP)

രാജ്യത്ത് ഒരാളും പുട്ടിനെ വിശ്വസിക്കുന്നില്ല എന്നതാണ് അവസ്ഥ. മാർച്ചിൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ബാലറ്റ് പേപ്പറിൽ നവൽനിയുടെ പേരെഴുതി പ്രതിഷേധിക്കാനാണ് ഇപ്പോൾ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യ വിജയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്. അതേസമയം, ഇതിനെതിരെ പടിഞ്ഞാറൻ ശക്തികൾ കൊണ്ടുവന്ന ഉപരോധങ്ങൾ റഷ്യയെ ഇതുവരെ ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുട്ടിനെ ഒറ്റപ്പെടുത്താൻ സാധിച്ചില്ല. വീടിനകം ‘വൃത്തിയാക്കിക്കഴിഞ്ഞാൽ’ പുറത്തുള്ള ശത്രുക്കളെ പുട്ടിൻ ലക്ഷ്യം വയ്ക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ലോക രാജ്യങ്ങളിൽ കടന്ന് എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിലേക്ക് പുട്ടിൻ കടക്കുമോ എന്നാണ് അറിയേണ്ടത്. 

അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയാത്ത ഒരു തലമുറ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു. ‘സോവിയറ്റ് എന്നൊരു നാടുണ്ടത്രേ... പോകാനായാൽ എന്തൊരു ഭാഗ്യം’ എന്നൊക്കെയാണ് നമ്മൾ എഴുതുകയും പാടുകയും ചെയ്തത്. എന്നാൽ റഷ്യയുടെ ഷെയ്ക്സ്പിയർ ആയ പുഷ്കിൻ സ്വന്തം ജനതയെപ്പറ്റി പണ്ട് എഴുതിയത് ‘പേടി കൊണ്ട് നിശ്ശബ്ദരാക്കപ്പെട്ട ജനത’ എന്നാണ്. ബുദ്ധിയും പ്രതിഭയുമായി എന്തിന് റഷ്യയിൽ ജനിച്ചു എന്നാണ് അദ്ദേഹം പരിതപിച്ചത്.

English Summary:

Alexei Navalny's Death Deprives Russia of its Last Chance to Embrace the Breath of Liberty: How Does This Benefit Vladimir Putin?