സ്വതന്ത്ര സ്ഥാനാർഥികളുടെ യഥാർഥ വേദന പലപ്പോഴും അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങളായിരിക്കും. കാരണം സ്വതന്ത്ര സ്ഥാനാർഥിക്ക് സ്വന്തം പേര് മാത്രം വോട്ടറുടെ മനസ്സിൽ പതിപ്പിച്ചാൽ പോരാ, ചിഹ്നം കൂടി പഠിപ്പിക്കണം. ഒരിക്കൽ ലഭിച്ച ചിഹ്നം അടുത്ത തവണ മത്സരിക്കുമ്പോൾ ലഭിക്കുമോ എന്ന ആശങ്കയും സ്വതന്ത്രർക്കുണ്ട്. ചിഹ്നം മാറ്റിയതു മൂലം പരാജയം നേരിട്ടവരും കേരള രാഷ്ട്രീയത്തിലുണ്ട്. മറ്റൊരു കൂട്ടർ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഇവിടെ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്നതിനേക്കാളും പിന്തുണ നൽകുന്ന പാർട്ടി വിയർക്കുന്നത് വോട്ടർമാർക്ക് മുന്നിൽ ചിഹ്നം പരിചയപ്പെടുത്താനാവും. കേരള രാഷ്ട്രീയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സിനിമാ, സാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ ജയപരാജയങ്ങളെ കുറിച്ചും അതിൽ ചിഹ്നങ്ങൾ വഹിച്ച വലിയ പങ്കും വളരെ വലുതാണ്. കൗതുകം നിറഞ്ഞ ആ കഥകളിൽ മമ്മൂട്ടിയും ശോഭനയും കെ. കരുണാകരനും മാധവിക്കുട്ടിയും കടമ്മനിട്ടയും ഒഎൻവിയുമെല്ലാമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ടി.കുഞ്ഞുമുഹമ്മദ് (ഫയല്‍ ചിത്രം: മനോരമ)

∙ ‘ചെണ്ടകൊട്ടി’ കുഞ്ഞുമുഹമ്മദ്

ADVERTISEMENT

സിനിമാ സംവിധായകൻ എന്ന നിലയിൽ ആദ്യമായി നിയമസഭ കാണാൻ യോഗമുണ്ടായത് പി.ടി. കുഞ്ഞു മുഹമ്മദിനാണ്. 1994ൽ ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ പി.എം. അബൂബക്കറിന്റെ മരണത്തെതുടർന്നാണ് അവിടെ ഉപ തിരഞ്ഞെടുപ്പു വേണ്ടി വന്നത്. മുസ്‍ലിം ലീഗിലെ പിളർപ്പ്, ഇന്ത്യൻ നാഷനൽ ലീഗ്, പിഡിപി എന്നീ പാർട്ടികളുടെ രൂപീകരണം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ്. നിർമാതാവും സംവിധായകനുമായ പി.ടി കുഞ്ഞു മുഹമ്മദിനെ സാംസ്കാരിക മുഖമായിട്ടാണ് സിപിഎം രംഗത്തിറക്കിയത്. അശ്വത്ഥാമാവ്, പുരുഷാർഥം, സ്വരൂപം എന്നീ സിനിമകളുടെ നിർമാതാവായ കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത ‘ഗർഷോം’ എന്ന സിനിമ അപ്പോഴേക്കു പുറത്തു വന്നിരുന്നു. മുസ്‍ലിം ലീഗിലെ അബ്ദുസ്സമദ് സമദാനി ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി.

ചെണ്ട ചിഹ്നത്തിലാണ് കുഞ്ഞു മുഹമ്മദ് ജനവിധി തേടിയത്. പരമ്പരാഗത ചെണ്ട ആയിരുന്നില്ല. പെരുമ്പറയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചത്. മുസ്‍ലിം സമുദായത്തിന്റെ വോട്ട് നിർണായകമായിരുന്ന മണ്ഡലത്തിൽ മതനിരപേക്ഷതയുടെ കൂടി ചിഹ്നമായി ആ ചെണ്ട അവതരിപ്പിക്കപ്പെട്ടു. 2082 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പിഡിപി ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയെന്ന സവിശേഷത കൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. 

മമ്മൂട്ടിയും ശോഭനയും. ‘മഴയത്തും മുന്‍പേ’ എന്ന സിനിമയിലെ ഒരു രംഗം (ചിത്രം: മനോരമ ആർക്കൈവ്സ്)

ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നവാഗത സംവിധായകനായി കുഞ്ഞു മുഹമ്മദിനെ തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലാണ് പുരസ്കാരം സമ്മാനിച്ചത്. മൂവാറ്റുപുഴയാണ് ആ ചടങ്ങിനു വേദിയായത്. തിരഞ്ഞെടുപ്പു സമയത്ത് അവാർഡ് കൊടുക്കുന്നതിന്റെ ഔചിത്യത്തെപ്പറ്റിയൊക്കെ ചർച്ചകളുണ്ടായി. എന്നാൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ വഴങ്ങിയില്ല. സ്ഥാനാർഥിയായതിനാൽ പി.ടി കുഞ്ഞു മുഹമ്മദിന് വേദിയിൽ ഏറ്റവും പിന്നിലാണ് ഇരിപ്പിടം കിട്ടിയത്. പുരസ്കാരത്തിനു പേരു വിളിച്ചപ്പോൾ നിർത്താത്ത കയ്യടിയായിരുന്നു.

ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ശോഭന എന്നിവരൊക്കെ വേദിയിലുണ്ടായിരുന്നു. കയ്യടിയുടെ അസ്വാഭാവികത ശ്രദ്ധിച്ച ശോഭന മമ്മൂട്ടിയോട് ചോദിച്ചു ‘വാട്ട് ഈസ് ഹാപ്പനിങ്?’ (എന്താണ് സംഭവിക്കുന്നത്?) മമ്മൂട്ടി പറഞ്ഞു: ‘നതിങ്, ഇറ്റ് ഈസ് പൊളിറ്റിക്സ്’( ഒന്നുമില്ല, ഇതൊക്കെ രാഷ്ട്രീയമാണ്). ശോഭനയ്ക്ക് കാര്യം മനസ്സിലായി. അവർ പുഞ്ചിരിച്ചു. 1996ലെ തിരഞ്ഞെടുപ്പിലും ചെണ്ട ചിഹ്നത്തിൽ മത്സരിച്ച് കുഞ്ഞു മുഹമ്മദ് നിയമസഭയിലെത്തി. 

വിജയകാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

∙ പെരുമ്പറയുടെ തമിഴ്ഗാഥ

ചെണ്ട ചിഹ്നത്തിനും ഒരു തമിഴ്നാട് കഥ അനുബന്ധമായിട്ടുണ്ട്. നടൻ വിജയകാന്തിന്റെ ദേശീയ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംഡികെ) ഈ ചിഹ്നം ഔദ്യോഗികമാക്കുന്നതിന് ഒരു ശ്രമം നടത്തിയിരുന്നു. തിരുപ്പൂരിലെ ഒരു വസ്ത്ര വ്യാപാരി അതിനെതിരെ മുന്നോട്ടു വന്നു. തന്റെ ബ്രാൻഡാണ് ആ ചിഹ്നമെന്നും പകർപ്പവകാശമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ തിരഞ്ഞെടുപ്പു കമ്മിഷൻ അത് അംഗീകരിച്ചില്ല. അങ്ങനെ പെരുമ്പറ ചിഹ്നം ഡിഎംഡികെയ്ക്കു സ്വന്തമായി.

∙ ഹാട്രിക് തെറ്റിച്ച കുട്ട

 2001ൽ ഗുരുവായൂർ മണ്ഡലത്തിൽ ഹാട്രിക് പരീക്ഷണത്തിന് കുഞ്ഞു മുഹമ്മദ് വീണ്ടുമെത്തി. മുസ‍്‌ലിം ലീഗിലെ പി.കെ.കെ. ബാവയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ചെണ്ടതന്നെയാണ് ചിഹ്നമെന്ന പ്രതീക്ഷയി‍ൽ ചുവരെഴുത്തെല്ലാം പുരോഗമിച്ചു. പക്ഷേ തിരഞ്ഞെടുപ്പു കമ്മിഷൻ അത് നിരസിച്ചു. മേഖലയിലെ ഒരു പ്രാദേശിക പാർട്ടി ആ ചിഹ്നം സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പ്രചാരണമധ്യത്തിൽ ചിഹ്നം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? സമാനമായ മറ്റൊരു ചിഹ്നത്തിന്റെ അന്വേഷണം ചെന്നു നിന്നത് കുട്ടയിലാണ്. പെരുമ്പറയുടെ തോലിളക്കിയാൽ കുട്ടയായി. അതിന്റെ കോലു വളച്ചു വച്ചാൽ കുട്ടയുടെ വാറായി.അതുകൊണ്ട് ചുവരെഴുത്തിൽ ഭേദഗതി എളുപ്പമായിരുന്നു. എന്നാൽ ആ ചിഹ്നം കുഞ്ഞുമുഹമ്മദിന് ഭാഗ്യക്കേടായി. കനത്ത പരാജയത്തോടെ ഹാട്രിക് മോഹത്തിനു തിരശ്ശീല വീണു.

എം.കെ.സാനു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ എം.കെ. സാനുവിന്റെ മയിൽ 

സാംസ്കാരിക പ്രവർത്തകനെന്ന പ്രതിച്ഛായയുമായിട്ടാണ് പി.ടി. കുഞ്ഞു മുഹമ്മദ് നിയമസഭയിലേക്ക് എത്തിയത്. എന്നാൽ ഈ മേഖലയിൽനിന്ന് ആദ്യം എംഎൽഎ ആയത് പ്രഫ.എം.കെ. സാനു ആയിരുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹം 1987ൽ എറണാകുളത്തുനിന്നാണു വിജയിച്ചത്. സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിനു ലഭിച്ച ചിഹ്നമാകട്ടെ മയിലും . സാനുമാഷിന്റെ മയിലടയാളം 10,032 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. അടുത്തൊരു അങ്കത്തിന് അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ഒരാൾ രണ്ടുതവണ ആത്മഹത്യ ചെയ്യില്ലെന്നു പറഞ്ഞ് അദ്ദേഹം പിൻവാങ്ങി.

സിപിഐ സ്വതന്ത്ര സ്ഥാനാർഥിയായി ത്രാസ് അടയാളത്തിൽ പ്രചാരണത്തിനിറങ്ങിയ ഒഎൻവി (ചിത്രം: മനോരമ ആർക്കൈവ്സ്)

∙ ത്രാസുമായി ഒഎൻവി

പ്രഫ.എം.കെ. സാനുവിന്റെ മാതൃക ഒന്നുകൂടി പരീക്ഷിക്കാൻ എൽഡിഎഫ് ശ്രമം നടത്തി. അതിന് അവർ തിരഞ്ഞെടുത്തത് തിരുവനന്തപുരം ലോക്സഭാ മണ്ഡലമായിരുന്നു. കവിയും അധ്യാപകനും ഗാനരചയിതാവുമായ പ്രഫ. ഒ.എ‍ൻ.വി. കുറുപ്പിനെയാണ് അതിനു കണ്ടെത്തിയത്. 1989ൽ സിപിഐ സ്വതന്ത്ര സ്ഥാനാർഥിയായി ത്രാസ് അടയാളത്തിലാണ് അദ്ദേഹം രംഗത്തു വന്നത്. 1965ൽ നാട്ടികയിൽ രാമുകാര്യാട്ട് വിജയിച്ച ത്രാസ്. ഒഎൻവി കുറുപ്പ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനെപ്പറ്റി അക്കാലത്ത് പത്രപ്രവർത്തകർ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പ്രതികരണം ആരാഞ്ഞു. ‘‘അദ്ദേഹം വലിയ ഒരു കവിയാണ്. അദ്ദേഹത്തെ നമുക്ക് ഇവിടെ വേണം.’’ പതിവുശൈലിയിൽ കണ്ണിറുക്കിക്കൊണ്ടു ലീഡർ പറഞ്ഞു. വോട്ടർമാരും അതു ശരിവച്ചിരിക്കണം.  യുഡിഎഫിലെ എ. ചാൾസിനോട് കനത്ത പരാജയമാണ് ഒഎൻവിക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. 

ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ഉദയ സൂര്യനുമായി പ്രവർത്തകരുടെ റാലി (Photo by ARUN SANKAR / AFP)

∙ ഉദയസൂര്യനും കമലാദാസും 

സാഹിത്യ രംഗത്തുനിന്നു മത്സരിച്ച് അടിതെറ്റിയവരിൽ ഒഎൻവി തനിച്ചല്ല. അതിനു മുൻപ് പ്രമുഖയായ ഒരു എഴുത്തുകാരിക്ക് ദയനീയ പരാജയമാണ് നേരിടേണ്ടിവന്നത്. പിൽക്കാലത്ത് കമലാ സുരയ്യയായി മാറിയ കമലാദാസ് മാധവിക്കുട്ടിയായിരുന്നു അത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു അവർ. ഉദയസൂര്യൻ അടയാളത്തിലാണു മത്സരിച്ചത്. 1984ലെ തിരഞ്ഞെടുപ്പിൽ. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനു പിന്നാലെയായിരുന്നു ആ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെമ്പാടും ആഞ്ഞുവീശിയ ഇന്ദിരാ തരംഗത്തിൽ കോൺഗ്രസിലെ എ. ചാൾസാണു വിജയിച്ചത്. മാധവിക്കുട്ടിക്കു ലഭിച്ചത് 1786 വോട്ടുകൾ മാത്രം. മാധവിക്കുട്ടി മത്സരിച്ച ഉദയ സൂര്യൻ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമാണ്. പാർട്ടി നേതാവായിരുന്ന കരുണാനിധിയുടെ ഭാവനാശിൽപമായിരുന്നു അത്. ഉദയസൂര്യൻ എന്ന അദ്ദേഹത്തിന്റെ നാടകത്തിലെ ബിംബമായിരുന്നു അത്. രണ്ട് മലകൾക്കിടയിൽ ഉദിച്ചുയരുന്ന ചുവന്ന സൂര്യൻ. ദ്രാവിഡ അഭിമാനത്തിന്റെ ഉദയമായിട്ടാണ് അതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ പല സ്വതന്ത്ര സ്ഥാനാർഥികളും ഉദയസൂര്യൻ അടയാളത്തിൽ ജനവിധി തേടിയിട്ടുണ്ട്. 

കടമ്മനിട്ട രാമകൃഷ്ണൻ (ഫയൽ ചിത്രം: മനോരമ)

∙ സൈക്കിളിലേറി കടമ്മനിട്ട

ഒഎൻവിയുടെയും കമലാസുരയ്യയുടെയും പരാജയത്തിനു പിൽക്കാലത്ത് പകരം ചോദിച്ചത് മറ്റൊരു കവിയാണ്. കുറത്തി കാട്ടാളൻ, ശാന്ത തുടങ്ങിയ കവിതകളിലൂടെ പ്രസിദ്ധനായ കടമ്മനിട്ട രാമകൃഷ്ണൻ. 1996ൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ സിപിഎം സ്വന്ത്രനായിട്ടാണ് അദ്ദേഹം രംഗത്തിറങ്ങിയത്. ആറന്മുളയിൽ മത്സരിക്കുന്ന രാഘവനെ തടയരുതെന്ന നിലപാടാണ് കടമ്മനിട്ട സ്വീകരിച്ചത്. സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച കടമ്മനിട്ട എം.വി. രാഘവനെ പരാജയപ്പെടുത്തി. ദേശീയതലത്തിൽ സൈക്കിൾ ഇപ്പോൾ സമാജ്‌വാദി പാർട്ടിയുടെ  ഔദ്യോഗിക ചിഹ്നമാണ്. 1980ൽ ഇന്ദിരാഗാന്ധിക്കു മുന്നിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ച മൂന്നു ചിഹ്നങ്ങളിൽ ഒന്നുകൂടിയായിരുന്നു സൈക്കിൾ. 2021വരെ പി.ജെ. ജോസഫ് നയിച്ച കേരള കോൺഗ്രസിന്റെ ചിഹ്നവും സൈക്കിൾ ആയിരുന്നു.

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഡോ.സെബ്സ്റ്റ്യൻ പോൾ പ്രചാരണത്തിനിറങ്ങിയപ്പോൾ (ഫയൽ ചിത്രം: മനോരമ)

∙ കാറും ടിവിയുമായി സെബാസ്റ്റ്യൻ പോൾ 

സൈക്കിൾ ചിഹ്നത്തിലാണ് 1996ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്ന് സേവ്യർ അറയ്ക്കൽ വിജയിച്ചത്. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് 1997ൽ ഉപതിരഞ്ഞെടുപ്പു നടന്നു. സിപിഎം സ്വതന്ത്രനായി ഡോ.സെബാസ്റ്റ്യൻ പോളിനു നറുക്കു വീണു. സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു അഭിഭാഷകനായ അദ്ദേഹത്തിന്റെ ആലോചന. അപ്പോഴേക്കും സൈക്കിൾ ചിഹ്നം പി.ജെ. ജോസഫിന്റെ പാർട്ടി സ്വന്തമാക്കിയിരുന്നു. പുതിയ ചിഹ്നം എന്തെന്നു വ്യക്തമല്ലാതെയാണ് അദ്ദേഹം പ്രചാരണവുമായി മുന്നോട്ടു പോയത്. അതിനെപ്പറ്റി ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥയിൽ അദ്ദേഹം എഴുതുന്നു: ‘ വൈകിട്ട് ചങ്ങമ്പുഴ പാർക്കിനു സമീപത്തെ കടകളിൽ കയറുമ്പോഴാണ്. മേയർ സോമസുന്ദരപ്പണിക്കർ കാർ അടയാളത്തിൽ വോട്ടു ചോദിക്കുന്നതു കണ്ടത്. അപ്പോഴാണ് എന്റെ ചിഹ്നം കാറാണെന്നു മനസ്സിലായത്.’

വാർത്താ സമ്മേളനത്തിനിടെ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മുഖം ചാനൽ ക്യാമറയിൽ (ഫയൽ ചിത്രം: മനോരമ)

അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ചിഹ്നമായിട്ടാണ് പ്രചാരണത്തിലുടനീളം കാറിനെ വിശേഷപ്പിച്ചത്. അതെങ്ങനെയെന്ന് അന്തംവിട്ടു നിന്നവരോട് പാർട്ടിക്കാർ വിശദീകരിച്ചു : ‘നമ്മുടെ ചിഹ്നം ടാക്സി കാറാണ്’, അധ്വാനിക്കുന്ന തൊഴിലാളികളുടെ വാഹനം..’ 8693 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. നാലുതവണയാണ് അദ്ദേഹം കാർ അടയാളത്തിൽ മത്സരിച്ചത്. 

2003ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ടിവി ചിഹ്നത്തിലാണു മത്സരിച്ചത്. കോൺഗ്രസിലെ ജോർജ് ഈഡൻ അന്തരിച്ചതിനെത്തുടർന്നാണ് അന്ന് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. കോൺഗ്രസ് പാർട്ടിയുമായി കെ. കരുണാകരൻ കലഹിച്ച കാലമായിരുന്നു. 

തിരഞ്ഞെടുപ്പിന്റെ തലേന്ന് കരുണാകരനോട് മാധ്യമപ്രവർത്തകർ ചോദിച്ചു: 

‘അങ്ങയുടെ വോട്ട് ആർക്കാണ്?‘ 

‘വിജയിക്കുന്ന സ്ഥാനാർഥിക്ക്’

‘അതാരാണ്?’ 

ടെലിവിഷൻ ക്യാമറകളെ നോക്കി കണ്ണിറുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

‘നിങ്ങളൊക്കെ ടിവിക്കാരല്ലേ, അഭിവാദ്യങ്ങൾ.’ അത് ടിവി ചിഹ്നത്തിന് വോട്ടു ചെയ്യുന്നതിനുള്ള ആഹ്വാനമായി വ്യാഖ്യാനിക്കപ്പെട്ടു.

ആ തിരഞ്ഞെടുപ്പിലെ സെബാസ്റ്റ്യൻ പോളിന്റെ വിജയം കേരള രാഷ്ട്രീയത്തിലെ വേറിട്ട ചരിത്രമാണ്. കോൺഗ്രസിലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കെ.കരുണാകരനെ അതു സഹായിച്ചു. പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽവച്ചു നേരിട്ടു കണ്ടപ്പോൾ ടിവിചിഹ്നം അനായാസം ജനങ്ങളെ പരിചയപ്പെടുത്താൻ സഹായിച്ചതിന് സെബാസ്റ്റ്യൻ പോൾ നന്ദി പറഞ്ഞു. കെ. കരുണാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘നിങ്ങൾ ആറുമാസം നടന്നാൽ അത് സാധിക്കില്ലായിരുന്നു’’. പിൽക്കാലത്ത് കെ. മുരളീധരനും ഇതേ ചിഹ്നത്തിൽ ജനവിധി തേടിയെന്നതും ചരിത്രം. 

ചെറിയാൻ ഫിലിപ്പ് (ഫയൽ ചിത്രം: മനോരമ)

∙ ചെറിയാൻ ഫിലിപ്പും നാലു ചിഹ്നങ്ങളും

നാലു വ്യത്യസ്തമായ ചിഹ്നങ്ങളിൽ മത്സരിക്കാൻ യോഗമുണ്ടായ സ്ഥാനാർഥിയാണ് കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. 1991ൽ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടായിരുന്നു ആദ്യ മത്സരം; കൈപ്പത്തിചിഹ്നത്തിൽ. 2001ൽ പുതുപ്പള്ളിയിൽ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത് ബസ് അടയാളത്തിൽ. 2006ൽ കല്ലൂപ്പാറയിൽ വിമാനം അടയാളത്തിൽ 2011ൽ വട്ടിയൂർക്കാവിൽ വയലിൻ അടയാളത്തിൽ. 

∙ വി.കെ. കൃഷ്ണമേനോന്റെ തിരിച്ചുവരവ്

എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച് ലോക്സഭയിലെത്തിയ പ്രമുഖ സ്ഥാനാർഥികളിൽ ഒരാൾ വി.കെ. കൃഷ്ണമേനോനായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി. പ്രശസ്തനായ പ്രഭാഷകൻ. 1967ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം മുംബൈയിൽ രണ്ടു തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. സ്വന്തം തട്ടകം കൈവെടിഞ്ഞ അദ്ദേഹത്തെ തിരികെ ലോക്സഭയിലെത്തിച്ചത് തിരുവനന്തപുരം മണ്ഡലമായിരുന്നു. സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി 1971ൽ അദ്ദേഹം ജയിച്ചു കയറിയത് തെങ്ങ് അടയാളത്തിലാണ്. കുടിൽ ചിഹ്നവുമായി പിഎസ്‌പി ടിക്കറ്റിൽ മത്സരിച്ച എ.ഡി. ദാമോദരൻ പോറ്റിയെയാണ് പരാജയപ്പെടുത്തിയത്.

English Summary:

How Symbols Shape the Political Fortunes of Independent Candidates in Kerala Elections