ഇടംവലം നോക്കിയാൽ
രണ്ടു കയ്യും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ചുരുക്കം. നൂറിൽ 90 പേരും വലംകൈ ഉപയോഗിക്കുന്നു; 10 പേർ ഇടംകയ്യും. ന്യൂനപക്ഷമായ ഇടതരിൽ പ്രതിഭാശാലികൾ ഏറെയുണ്ട്. ലിയനാർദോ ഡ വീഞ്ചി, ഐസക് ന്യൂട്ടൻ, ആൽബർട് ഐൻസ്റ്റൈൻ, മേരി ക്യൂറി, മകൾ ഐറിൻ ക്യൂറി, നൊബേൽ ജേതാക്കളായ റീതാ ലെവി മൊൺടാച്ചിനി, ക്രിസ്ത്യാനെ വോൾഹാർട്, ആഡാ യൂനഥ്, ബാർബറ മക്‌ലിൻ ടോക്, ടുയൂയോ...നിര നീളുന്നു. എങ്ങനെയാണ് ഇടംകൈ സ്വാധീനം ഉരുത്തിരിയുന്നത്? ജനിതക ഭാഷയിൽ മറുപടി പറഞ്ഞാൽ ബീറ്റാ ട്യൂബുലിൻ ജീൻ (TUBB4B) എന്നതാണ് ഉത്തരം. ഇടംകയ്യരിൽ ഇത് 2.7% കൂടുതലാണ്. കോശത്തിന്റെ ഉൾഭാഗം സൂക്ഷ്മ കുഴലുകൾ (MICRO TUBES) എന്ന പ്രോട്ടീൻ തന്തുക്കളാണ്. ആ പ്രോട്ടീൻ നിർമിക്കാൻ നിർദേശം നൽകുന്ന ജീനാണിത്. നമ്മുടെ മസ്തിഷ്കത്തിനു രണ്ട് അർധഗോളങ്ങളുണ്ട്. അവ രണ്ടും ഒരുപോലെയല്ല. ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ട്. ഇടം മസ്തിഷ്കമാണു വലംകയ്യെ നിയന്ത്രിക്കുന്നത്. ഭാഷാശേഷിയുടെ ആധാരം ഇതാണ്. സ്ഥലങ്ങൾ തിരിച്ചറിയാനുള്ള ദൃശ്യശേഷി കുടികൊള്ളുന്നത് വലത്തേ അർധഗോളത്തിലാണ്. മസ്തിഷ്കാർധ ഗോളങ്ങളുടെ സങ്കീർണമായ അസമത്വമാണ് ഇടം, വലം കൈകളുടെ വ്യത്യാസത്തിനു കാരണം. ചില കുടുംബങ്ങളിൽ കൂടുതൽ ഇടംകയ്യരെ കാണുന്നു. അച്ഛനമ്മമാരിൽ ഒരാൾക്ക് ഇടംകൈ സ്വാധീനമാണുള്ളതെങ്കിൽ കുട്ടിക്കും അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദാ: മേരി ക്യൂറിയും ഐറിനും. അച്ഛനും അമ്മയും ഇടംകയ്യരാണെങ്കിൽ കുട്ടിക്ക് അതുണ്ടാകാനുള്ള സാധ്യത നാലിലൊന്നായി കൂടുന്നു. പത്തിലൊരാൾക്ക് ഇടംകൈ എന്നാണു പ്രമാണമെങ്കിലും 1994ൽ 32 രാജ്യങ്ങളിൽ 24 ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 9.3% മുതൽ 18.1% വരെ ഇടതരെ തിരിച്ചറിഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും ഇടതരുടെ എണ്ണം പൊതുവേ കുറവാണ്. ഇവിടങ്ങളിൽ കുട്ടികളെ വലംകയ്യരായി വളർത്തുന്ന പതിവുമുണ്ട്. 5,13,303 പുരുഷന്മാർ പങ്കെടുത്ത അമേരിക്കൻ സർവേയിൽ 12.6% ഇടംകയ്യരുണ്ടായിരുന്നു. 6,64,114 സ്ത്രീകളുടെ സർവേയിൽ അത് 9% ആയിരുന്നു.

രണ്ടു കയ്യും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ചുരുക്കം. നൂറിൽ 90 പേരും വലംകൈ ഉപയോഗിക്കുന്നു; 10 പേർ ഇടംകയ്യും. ന്യൂനപക്ഷമായ ഇടതരിൽ പ്രതിഭാശാലികൾ ഏറെയുണ്ട്. ലിയനാർദോ ഡ വീഞ്ചി, ഐസക് ന്യൂട്ടൻ, ആൽബർട് ഐൻസ്റ്റൈൻ, മേരി ക്യൂറി, മകൾ ഐറിൻ ക്യൂറി, നൊബേൽ ജേതാക്കളായ റീതാ ലെവി മൊൺടാച്ചിനി, ക്രിസ്ത്യാനെ വോൾഹാർട്, ആഡാ യൂനഥ്, ബാർബറ മക്‌ലിൻ ടോക്, ടുയൂയോ...നിര നീളുന്നു. എങ്ങനെയാണ് ഇടംകൈ സ്വാധീനം ഉരുത്തിരിയുന്നത്? ജനിതക ഭാഷയിൽ മറുപടി പറഞ്ഞാൽ ബീറ്റാ ട്യൂബുലിൻ ജീൻ (TUBB4B) എന്നതാണ് ഉത്തരം. ഇടംകയ്യരിൽ ഇത് 2.7% കൂടുതലാണ്. കോശത്തിന്റെ ഉൾഭാഗം സൂക്ഷ്മ കുഴലുകൾ (MICRO TUBES) എന്ന പ്രോട്ടീൻ തന്തുക്കളാണ്. ആ പ്രോട്ടീൻ നിർമിക്കാൻ നിർദേശം നൽകുന്ന ജീനാണിത്.
നമ്മുടെ മസ്തിഷ്കത്തിനു രണ്ട് അർധഗോളങ്ങളുണ്ട്. അവ രണ്ടും ഒരുപോലെയല്ല. ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ട്. ഇടം മസ്തിഷ്കമാണു വലംകയ്യെ നിയന്ത്രിക്കുന്നത്. ഭാഷാശേഷിയുടെ ആധാരം ഇതാണ്. സ്ഥലങ്ങൾ തിരിച്ചറിയാനുള്ള ദൃശ്യശേഷി കുടികൊള്ളുന്നത് വലത്തേ അർധഗോളത്തിലാണ്. മസ്തിഷ്കാർധ ഗോളങ്ങളുടെ സങ്കീർണമായ അസമത്വമാണ് ഇടം, വലം കൈകളുടെ വ്യത്യാസത്തിനു കാരണം. ചില കുടുംബങ്ങളിൽ കൂടുതൽ ഇടംകയ്യരെ കാണുന്നു. അച്ഛനമ്മമാരിൽ ഒരാൾക്ക് ഇടംകൈ സ്വാധീനമാണുള്ളതെങ്കിൽ കുട്ടിക്കും അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദാ: മേരി ക്യൂറിയും ഐറിനും. അച്ഛനും അമ്മയും ഇടംകയ്യരാണെങ്കിൽ കുട്ടിക്ക് അതുണ്ടാകാനുള്ള സാധ്യത നാലിലൊന്നായി കൂടുന്നു. പത്തിലൊരാൾക്ക് ഇടംകൈ എന്നാണു പ്രമാണമെങ്കിലും 1994ൽ 32 രാജ്യങ്ങളിൽ 24 ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 9.3% മുതൽ 18.1% വരെ ഇടതരെ തിരിച്ചറിഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും ഇടതരുടെ എണ്ണം പൊതുവേ കുറവാണ്. ഇവിടങ്ങളിൽ കുട്ടികളെ വലംകയ്യരായി വളർത്തുന്ന പതിവുമുണ്ട്. 5,13,303 പുരുഷന്മാർ പങ്കെടുത്ത അമേരിക്കൻ സർവേയിൽ 12.6% ഇടംകയ്യരുണ്ടായിരുന്നു. 6,64,114 സ്ത്രീകളുടെ സർവേയിൽ അത് 9% ആയിരുന്നു.
കുരങ്ങുവർഗം മരം വിട്ടു താഴോട്ടിറങ്ങിയതോടെ വലതു കൈക്ക് പ്രാമാണ്യം സിദ്ധിച്ചു, മനുഷ്യനിലേക്കു വികസിച്ചതോടെ അതു സ്ഥായിയായി എന്നാണു പരിണാമശാസ്ത്രം ഉറപ്പിക്കുന്നത്. എന്നാൽ, നിയാൻഡർത്താൽ മനുഷ്യന്റെ പല്ലുകളിൽ ഇടംകൈകൊണ്ടു മൂർച്ചയുള്ള കല്ലുപയോഗിച്ചു പച്ചമാംസം നീക്കിയതിന്റെ പോറലും കോറലും കണ്ടെത്തിയിട്ടുണ്ട്. ഇടതർ അവരിലും ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. അറ്റ്ലാന്റ പ്രൈമേറ്റ് ഗവേഷണ കേന്ദ്രത്തിലെ ഡോ. ഹോപ്കിൻസ് 33% ചിമ്പാൻസികൾക്ക് ഇടതുകൈ പ്രയോഗമുണ്ടെന്നു കണ്ടെത്തി. മൂത്ത ചിമ്പാൻസികുട്ടിക്കു വലംകൈ സ്വാധീനമാണെങ്കിൽ ഇളയതിന് ഇടംകൈ സ്വാധീനമാണെന്നും നിരീക്ഷിച്ചു.
കൊൽക്കത്ത സർവകലാശാലയിലെ ഡോ. ആകാശ് ദത്ത 35 ഹനുമാൻ കുരങ്ങുകളെ നിരീക്ഷിച്ചു പരീക്ഷണങ്ങൾ നടത്തിയപ്പോൾ 53 % പേരും ഇടംകൈ ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തി; 27% വലംകയ്യും. 20% രണ്ടു കയ്യും വായും ഉപയോഗിച്ചു. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ മധുരമുള്ള റൊട്ടി കഷണം വച്ചാണു കുരങ്ങുകളിൽ പരീക്ഷണം നടത്തിയത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഡോ. ക്രിസ് മക്മാനസിന്റെ ‘റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ്’ എന്ന പുസ്തകത്തിൽ മനുഷ്യന്റെ പെരുമാറ്റവും സ്വഭാവവും പഠിക്കാൻ കയ്യുടെ വ്യത്യാസം സഹായിക്കുന്നു എന്നു സമർഥിക്കുന്നു. ഇടംകൈ ആഘോഷിക്കേണ്ട സവിശേഷതയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
∙ പച്ചയാം വെളിച്ചം തേടി
ഭൂമിയിൽ സുലഭമായും സർവവ്യാപിയായും വിലസുന്ന ദ്രാവകമാണു വെള്ളം. ഒഴുകുന്ന വെള്ളവും വെള്ളച്ചാട്ടവും ഊർജമാണെന്നും വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും നമുക്കറിയാം. വെള്ളം ഒഴുകുന്ന ഒരു കുഴലിന്റെ രണ്ടറ്റങ്ങൾക്കിടയ്ക്കു കൊച്ചു വൈദ്യുതപ്രവാഹമുണ്ടെന്ന് 365 കൊല്ലം മുൻപു ക്വിൻകെ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി. ഇടിമിന്നലിൽ വൈദ്യുത പ്രവാഹമുണ്ടാകുന്നതു വെള്ളത്തിന്റെ സാന്നിധ്യം മൂലമാണ്. വെള്ളം നല്ല സുചാലകമാണ് (GOOD CONDUCTOR). ഒറ്റഭിത്തി മാത്രമുള്ള കാർബൺ സൂക്ഷ്മനാളി (NANO TUBE)യിലൂടെ ശുദ്ധജലം കടത്തിവിട്ടു ഡോ. ശങ്കർ ഘോഷ് 0.65 മില്ലി വോൾട്ട് വൈദ്യുത സ്രോതസ്സുണ്ടാക്കി. ഡോ. കോളിൻ പ്രൈസ് വായുവിലെ ഈർപ്പത്തിലെ വൈദ്യുതാവേശം സ്വരൂപിച്ച് ഒരു വോൾട്ടു വരെയെത്തിച്ചു. നമ്മുടെ സാധാരണ ബാറ്ററി 1.5 വോൾട്ടാണ്.
നീരാവിയിലെ വൈദ്യുതാവേശത്തെ ഊർജമാക്കി മാറ്റാൻ ഉതകുന്ന നിറയെ ദ്വാരങ്ങളുള്ള ഒരു ഫിലിം മാസച്യുസിറ്റ്സ് സർവകലാശാലയിലെ ഡോ. ജൂൺയാവോ നിർമിച്ചിരിക്കുന്നു. ഒരു തപാൽമുദ്രയുടെ വലുപ്പമേ അതിനുള്ളൂ; നേർത്ത അളവിൽ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന (ഹൈഡ്രോ വോൾടൈയ്ക്) സാങ്കേതികവിദ്യയാണത്. വായുവിൽ 13000 ക്യുബിക് കിലോമീറ്റർ വെള്ളമുണ്ട്...! സജീവമായ ഗവേഷണം പുരോഗമിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തപ്രത്യാഘാതങ്ങളെ മറികടക്കാൻ ശാസ്ത്രജ്ഞർ ഊർജോൽപാദനത്തിനു പുതിയ വഴികൾ തേടുകയാണ്.