ഓഫിസ് ജോലിയും രണ്ടു കുട്ടികളെ നോക്കുന്നതടക്കം വീട്ടുജോലിയും കൃത്യതയോടെ ചെയ്യുന്ന ഭാര്യയെക്കുറിച്ച് ഭർത്താവിനു വെറുതേയങ്ങു തോന്നുകയാണ് ‘ഭാര്യ അത്ര പോരാ’. ജോലി ബിസിനസാണെന്നു പറയുകയും ചീട്ടുകളിയും കറങ്ങിനടക്കലും അല്ലാതെ മറ്റൊന്നും ചെയ്യാതെ ജീവിതം പാഴാക്കുന്ന താൻ, കർമനിരതയായ ഭാര്യയെക്കാൾ മേലെയാണെന്നു ഭർത്താവിനു തീർച്ച! ഇതു വീട്ടുകാര്യം. പലപ്പോഴും കലഹത്തിനു തുടക്കം. സമൂഹത്തിലും ഈ മനോഭാവം സാധാരണം. ബാങ്ക്ജോലിയിൽ താഴത്തെ തലത്തിൽ രണ്ടു കൊല്ലം ജോലി തികയ്ക്കുമ്പോഴേക്കും ചിലർക്കു തോന്നും, എന്റെയത്ര ബാങ്കുകാര്യങ്ങൾ മറ്റാർക്കും അറിയില്ലെന്ന്. ബാങ്കിങ് എന്നത് അതിസങ്കീർണമായ സാമ്പത്തികപ്രവർത്തനമെന്നു തിരിച്ചറിയാതെ, ആ വിശാലകാൻവാസിന്റെ ഒരു മൂല മാത്രം കഷ്ടിച്ചു കണ്ടവൻ ഈ രംഗത്തെ വിദഗ്ധനാണു താനെന്നു വിശ്വസിച്ച് അന്യരെ മനസ്സിൽ താഴ്ത്തിക്കെട്ടുന്നു. വലിയ തിരക്കുള്ള കച്ചവടക്കാരന്റെ മൊബൈൽ ഫോൺ കൂടെക്കൂടെ പണിമുടക്കുന്നു. കടയിൽ വന്ന കോളജ് അധ്യാപകനോട് അയാൾ ഇക്കാര്യം പറഞ്ഞു. അധ്യാപകൻ പ്രതികരിച്ചു, ‘തന്റെ കോളൊന്നും അത്ര പ്രധാനമല്ലല്ലോ. എന്റെ കാര്യം അങ്ങനെയാണോ? എന്റെ ഫോണും ഇടയ്ക്കു നിന്നുപോകുന്നു. ഞാൻ കമ്പനിക്കു പരാതി അയയ്ക്കാൻ പോകുകയാണ്’. ബിസിനസ്കാര്യങ്ങൾക്ക് എത്രയോ പേരുമായി നിരന്തരസമ്പർക്കം പുലർത്തേണ്ട കച്ചവടക്കാരന്റെ കോളുകൾ നിസ്സാരം, തന്റെ ഫോണിലെ കോളുകളെല്ലാം മഹനീയം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫിസ് ജോലിയും രണ്ടു കുട്ടികളെ നോക്കുന്നതടക്കം വീട്ടുജോലിയും കൃത്യതയോടെ ചെയ്യുന്ന ഭാര്യയെക്കുറിച്ച് ഭർത്താവിനു വെറുതേയങ്ങു തോന്നുകയാണ് ‘ഭാര്യ അത്ര പോരാ’. ജോലി ബിസിനസാണെന്നു പറയുകയും ചീട്ടുകളിയും കറങ്ങിനടക്കലും അല്ലാതെ മറ്റൊന്നും ചെയ്യാതെ ജീവിതം പാഴാക്കുന്ന താൻ, കർമനിരതയായ ഭാര്യയെക്കാൾ മേലെയാണെന്നു ഭർത്താവിനു തീർച്ച! ഇതു വീട്ടുകാര്യം. പലപ്പോഴും കലഹത്തിനു തുടക്കം. സമൂഹത്തിലും ഈ മനോഭാവം സാധാരണം. ബാങ്ക്ജോലിയിൽ താഴത്തെ തലത്തിൽ രണ്ടു കൊല്ലം ജോലി തികയ്ക്കുമ്പോഴേക്കും ചിലർക്കു തോന്നും, എന്റെയത്ര ബാങ്കുകാര്യങ്ങൾ മറ്റാർക്കും അറിയില്ലെന്ന്. ബാങ്കിങ് എന്നത് അതിസങ്കീർണമായ സാമ്പത്തികപ്രവർത്തനമെന്നു തിരിച്ചറിയാതെ, ആ വിശാലകാൻവാസിന്റെ ഒരു മൂല മാത്രം കഷ്ടിച്ചു കണ്ടവൻ ഈ രംഗത്തെ വിദഗ്ധനാണു താനെന്നു വിശ്വസിച്ച് അന്യരെ മനസ്സിൽ താഴ്ത്തിക്കെട്ടുന്നു.

(Representative Image: Roman Samborskyi/shutterstock)

വലിയ തിരക്കുള്ള കച്ചവടക്കാരന്റെ മൊബൈൽ ഫോൺ കൂടെക്കൂടെ പണിമുടക്കുന്നു. കടയിൽ വന്ന കോളജ് അധ്യാപകനോട് അയാൾ ഇക്കാര്യം പറഞ്ഞു. അധ്യാപകൻ പ്രതികരിച്ചു, ‘തന്റെ കോളൊന്നും അത്ര പ്രധാനമല്ലല്ലോ. എന്റെ കാര്യം അങ്ങനെയാണോ? എന്റെ ഫോണും ഇടയ്ക്കു നിന്നുപോകുന്നു. ഞാൻ കമ്പനിക്കു പരാതി അയയ്ക്കാൻ പോകുകയാണ്’. ബിസിനസ്കാര്യങ്ങൾക്ക് എത്രയോ പേരുമായി നിരന്തരസമ്പർക്കം പുലർത്തേണ്ട കച്ചവടക്കാരന്റെ കോളുകൾ നിസ്സാരം, തന്റെ ഫോണിലെ കോളുകളെല്ലാം മഹനീയം!

(Representative Image: Just dance/shutterstock)
ADVERTISEMENT

പഴയൊരു പരിഹാസകവിതയിലെ പ്രയോഗം കടമെടുത്താൽ ‘തൻകരത്തിലെക്കാചം കാഞ്ചനമായി’ കാണുന്നവർ. അതായത് എന്റെ കൈയിലുള്ള കാക്കപ്പൊന്ന് തനിത്തങ്കം, അന്യരുടെ ആഭരണങ്ങളെല്ലാം മുക്കുപണ്ടങ്ങൾ എന്നു കരുതുന്നവർ. നാലു പേർ കൂടിയിരുന്നു സംസാരിക്കുമ്പോൾ, ചിലരുടെ രീതി സൂക്ഷിക്കുന്നതു രസകരമാണ്. ഒരാൾ എന്തെങ്കിലും പറഞ്ഞു പകുതിയാകുമ്പോൾ, അത് അവഗണിച്ച് ഇടിച്ചുകയറി സ്വന്തം അഭിപ്രായം ശബ്ദമുയർത്തി പറയുന്നവർ. തന്റെ വാക്കുകൾ മുത്തും അന്യരുടെ വാക്കുകൾ ചവറും എന്ന ചിന്ത. യാതൊരു അടിസ്ഥാനവുമില്ലാത്ത സ്വയംവിലയിരുത്തലാവും ഇത്.

ഇത്തരം അഹങ്കാരത്തെ സൂചിപ്പിക്കുന്ന ശ്ലോകം കേൾക്കുക.

ഇന്ദ്രനീലേ ന രാഗോസ്തി 

പദ്മരാഗേ ന നീലിമാ 

ഉഭയം മയി ഭാതീതി 

ഹന്ത ഗുഞ്ജാ വിജൃംഭതേ !

നവരത്നങ്ങളിൽപ്പെടുന്നെന്നു കരുതുന്ന ഇന്ദ്രനീലത്തിനും പദ്മരാഗത്തിനും പോലുമില്ലാത്ത വർണവൈവിധ്യം തനിക്കുണ്ടെന്ന് കുന്നിക്കുരു അഹങ്കരിക്കുന്നു.

ഏതു വിഷയത്തിലായാലും തന്റെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കാറുള്ള സാഹിത്യകാരനെക്കുറിച്ച് ഒരു വിമർശകൻ പ്രസംഗിച്ചു, His eyes are too close. കേട്ടവരെല്ലാം സംശയിച്ചു, നോവലിസ്റ്റിന്റെ എഴുത്ത് ഗംഭീരമല്ലെങ്കിലും അദ്ദേഹത്തിനു ശരീരവൈകല്യങ്ങളൊന്നുമില്ലല്ലോ. യോഗം കഴിഞ്ഞ് പത്രക്കാർ സമീപിച്ചപ്പോൾ, രസികനായ വിമർശകൻ താൻ പറഞ്ഞത് എഴുതിക്കാണിച്ചു, His I’s are too close. എന്തു പറഞ്ഞാലും ‘ഞാൻ’ മുൻപിൽ നിൽക്കും. ആ വാക്കു കേൾവിക്കാരെ മുഷിപ്പിക്കുംവിധം ആവർത്തിച്ചുകൊണ്ടേയിരിക്കും. അന്യർ അകലും.

(Representative Image: Kaspars Grinvalds/shutterstock)
ADVERTISEMENT

ഉള്ളിന്റെയുള്ളിൽ താൻ മോശക്കാരനാണോയെന്നു സംശയമുള്ളവർ ഇത്തരം പ്രകടനത്തിൽ ഏർപ്പെടുന്നതിനെ മനഃശാസ്ത്രജ്ഞർ ‘സുപ്പീരിയോരിറ്റി കോംപ്ലെക്സ്’ എന്നു പറയാറുണ്ട്. സ്വന്തം ദൗർബല്യം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള രീതികളാണ്, അല്ലാതെ തനി അഹങ്കാരപ്രകടനമല്ല ഈ കോംപ്ലെക്സ്. ചിലരുടെ വാക്കുകളിൽ അഹങ്കാരം സൂചിപ്പിക്കുന്ന വാക്കുകളില്ലെങ്കിലും, കൃത്രിമമായ ദയാവായ്പോടെ സംസാരിക്കുന്ന ധ്വനി (condescension) ഉണ്ടായിരിക്കും. താൻ മേലെയാണെന്നു പറയാതെ പറയുന്ന രീതി. രണ്ടു മനഃശാസ്ത്രജ്ഞർ രസകരമായൊരു പരീക്ഷണം നടത്തി. തന്റെ വാക്കിലോ സംഭാഷണത്തിന്റെ സ്വരത്തിലോ താൻ മേലെയാണെന്ന സൂചന വരില്ലെന്ന് ഒരാൾ വാദിച്ചിരുന്നു. മുന്നോ നാലോ സാഹചര്യങ്ങളിൽ സ്വന്തം സംഭാഷണം റിക്കോർഡു ചെയ്ത് സ്വയം വിശകലനം ചെയ്യാൻ ആവശ്യപ്പെട്ടു. വസ്തുനിഷ്ഠമായി വാക്യങ്ങൾ അപഗ്രഥിച്ചപ്പോൾ മിക്കതിലും താൻ മികച്ചവൻ എന്ന ചിന്തയുടെ സൂചനകൾ അദ്ദേഹം കണ്ടു. ഉള്ളിന്റെയുള്ളിലുള്ള ആ ദൗർബല്യം തിരിച്ചറിഞ്ഞ്, ക്രമേണ തെറ്റു തിരുത്താൻ കഴിയുകയും ചെയ്തു.

(Representative Image: Nattakorn_Maneerat/shutterstock)

ആത്മവിശ്വാസവും സ്വാഭിമാനവും ഏവർക്കും വേണം. പക്ഷേ അത് അഹങ്കാരത്തിന്റെ രൂപത്തിൽ വന്നുകൂടാ. ഏതു രംഗത്തായാലും തന്നെക്കാൾ മികച്ചവരും ഉണ്ടെന്ന ബോധം മനസ്സിലുണ്ടാവണം. അത് ഓർക്കുകയും വേണം. താനില്ലെങ്കിൽ ഈ ലോകംതന്നെ സ്തംഭിക്കുമെന്ന് ഊറ്റംകൊണ്ട അതിഗംഭീരന്മാരായ ചക്രവർത്തിമാരും ഏകാധിപതികളും മൺമറഞ്ഞി‌ട്ടും ഈ ലോകത്തിന് ഒരു ചുക്കും സംഭവിച്ചില്ല. അവരിൽ എത്രയോ പേർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വീണ് വിസ്മൃതരായി! അവരിൽ പലർക്കും പറ്റിയ പിഴവ് ചുറ്റും മുഖസ്തുതിക്കാരെയും പാദസേവകരെയും ആരാധകവൃന്ദത്തെയും മാത്രം അനുവദിക്കുകയും, ചെറിയ വിമർശനത്തെപ്പോലും അനുവദിക്കാതിരിക്കുകയും ചെയ്തത് ആയിരുന്നു.

വിൻസ്റ്റൻ ചർച്ചിൽ. (Representative Image: Anton_Ivanov/shutterstock)
ADVERTISEMENT

അധികാരത്തിന്റെ മത്തുപിടിച്ച് അത്തരത്തിൽ പെരുമാറുന്നവരെ താണ തലങ്ങളിൽപ്പോലും കാണാം. താൻ ഏറ്റവും വലിയവനെന്നു ചിന്തിക്കുന്ന മാനസികവൈകൃതമായ മെഗലോമേനിയയ്ക്ക് അടിപ്പെട്ടവർ. കുന്നിക്കുരുവിനെപ്പോലെ എന്തിന് അഹങ്കരിക്കണം? ‘സ്വയം ചെറുതാകാൻ മനസ്സുള്ളയാളാണ് മഹാൻ’ എന്ന് അമേരിക്കൻ ദാർശനികൻ എമെഴ്സൻ (1803–1882). പ്രശസ്ത നോവലിസ്റ്റ് എർണസ്റ്റ് ഹെമിങ്‌വേ സൂചിപ്പിച്ചു, ‘അന്യരെക്കാൾ കേമത്തം ഭാവിക്കുന്നതിൽ കുലീനതയില്ല. ഇന്നത്തെ നിങ്ങൾ പഴയ നിങ്ങളെക്കാൾ സമർത്ഥനാകുന്നതിലാണു യഥാർഥ കുലീനത’. വിൻസ്റ്റൻ ചർച്ചിൽ : ‘വിഡ്ഢികൾ പോലും ചിലപ്പോൾ ശരിയിലായിരിക്കുമെന്നതാണ് ഏറ്റവും വലിയ ജീവിതപാഠം’. ‘യഥാർത്ഥ പ്രതിഭാശാലി പറയും തനിക്കൊന്നും അറിയില്ലെന്ന്’ എന്ന് അസാധാരണ പ്രതിഭാശാലിയായിരുന്ന ഐൻസ്റ്റൈൻ. സ്വന്തം വിവേകത്തിൽ കൂടുതൽ വിശ്വസിക്കുന്നതിൽ വിവേകമില്ലെന്നു ഗാന്ധിജി. അഹങ്കാരത്തിന് ഒരിക്കലും തുറക്കാനാവാത്ത വാതിലുകൾ വിനയം തുറന്നുതരും.

English Summary:

From Domestic Strife to Mutual Appreciation: Overcoming a Superiority Complex