ഗുണ്ടയ്ക്ക് ‘ഗോവ ട്രിപ്’ ഒരുക്കി പൊലീസ്, ആരും ‘മൈൻഡ്’ ചെയ്യാതെ മുഖ്യമന്ത്രിയുടെ യോഗം! ഇതെന്തു ‘കാപ്പ!’
കാപ്പ ചുമത്തി നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ‘പണി’ക്കിറങ്ങിയാലും നടപടി കടുത്തതാകും. എന്നാൽ, ഇതൊക്കെ പറച്ചിലിലേ ഉള്ളൂ. കാര്യത്തോടടുക്കുമ്പോൾ പൊലീസിന്റെ സമീപനം മയപ്പെടും. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയെ 2022ൽ കാപ്പ പട്ടികയിൽനിന്ന് ഒഴിവാക്കിയത് അങ്ങനെയാണ്. കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയാണ് അർജുൻ. കൂടാതെ ഒട്ടേറെ രാഷ്ട്രീയ കുറ്റകൃത്യങ്ങളിലും പങ്കാളി. 2017നു ശേഷം കേസുകളില്ലെന്നു കാണിച്ചു കാപ്പ അഡ്വൈസറി ബോർഡിൽ നൽകിയ അപ്പീൽ പ്രകാരമാണ് അർജുൻ പട്ടികയിൽനിന്നു പുറത്തുകടന്നത്. കണ്ണൂരിൽനിന്നു തട്ടകം മാറ്റിയ അർജുൻ മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ താവളങ്ങൾ കണ്ടെത്തി. കോട്ടയത്തു ട്രെയിനിൽ വനിതാ

കാപ്പ ചുമത്തി നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ‘പണി’ക്കിറങ്ങിയാലും നടപടി കടുത്തതാകും. എന്നാൽ, ഇതൊക്കെ പറച്ചിലിലേ ഉള്ളൂ. കാര്യത്തോടടുക്കുമ്പോൾ പൊലീസിന്റെ സമീപനം മയപ്പെടും. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയെ 2022ൽ കാപ്പ പട്ടികയിൽനിന്ന് ഒഴിവാക്കിയത് അങ്ങനെയാണ്. കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയാണ് അർജുൻ. കൂടാതെ ഒട്ടേറെ രാഷ്ട്രീയ കുറ്റകൃത്യങ്ങളിലും പങ്കാളി. 2017നു ശേഷം കേസുകളില്ലെന്നു കാണിച്ചു കാപ്പ അഡ്വൈസറി ബോർഡിൽ നൽകിയ അപ്പീൽ പ്രകാരമാണ് അർജുൻ പട്ടികയിൽനിന്നു പുറത്തുകടന്നത്.
കണ്ണൂരിൽനിന്നു തട്ടകം മാറ്റിയ അർജുൻ മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ താവളങ്ങൾ കണ്ടെത്തി. കോട്ടയത്തു ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തതിന് അർജുനെതിരെ റെയിൽവേ പൊലീസ് കേസെടുത്തത് 2023 ജനുവരിയിലാണ്. ഈ സംഭവം നടന്നു മാസങ്ങൾക്കുശേഷമാണ് പാലക്കാട്–തമിഴ്നാട് അതിർത്തിയായ മീനാക്ഷിപുരത്തു ‘സ്വർണം പൊട്ടിക്കലിന്’ അർജുൻ നേതൃത്വം നൽകിയത്. സ്വർണവ്യാപാരിയായ തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ 500 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും 2023 മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ കവർന്നെന്ന കേസിൽ അർജുനെ മഹാരാഷ്ട്രയിൽനിന്നാണു പിടികൂടിയത്.
പൊലീസ് കുറ്റപത്രം വൈകിപ്പിച്ചു. അങ്ങനെ ജാമ്യത്തിലിറങ്ങി. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ കാപ്പ പ്രകാരം നാടുകടത്തിയ ചിറയിൽവീട്ടീൽ അനൂപിനെ കഴിഞ്ഞ ദിവസം മാരകായുധവുമായാണു വീടിനു സമീപത്തുവച്ച് പൊലീസ് വീണ്ടും പിടികൂടിയത്. വധശ്രമവും അടിപിടിയും ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായ അനൂപിനെ രണ്ടു മാസം മുൻപാണ് കാപ്പ ചുമത്തി നാടുകടത്തിയത്. അതിനു മുൻപു കാപ്പ ചുമത്തി 6 മാസം കരുതൽ തടങ്കലിലും വച്ചിരുന്നു. ആലപ്പുഴയിൽ തന്നെ കാപ്പ ചുമത്തി നാടുകടത്തിയ തൈക്കാട്ടുശേരി പുത്തൻനികർത്തിൽ മണിക്കുട്ടനെ കഴിഞ്ഞ ദിവസം കഞ്ചാവുസഹിതമാണ് പിടികൂടിയത്.
∙ ഒത്തുകളിച്ച് ഓംപ്രകാശും പൊലീസും
ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നീ ഗുണ്ടകളുടെ പേരുകൾ കേരളമാകെ കേട്ടുതുടങ്ങിയത് 2009ൽ പോൾ എം.ജോർജിന്റെ കൊലപാതകത്തോടെയാണ്. ഈ കേസിൽ പ്രതികളായിരുന്നു ഇരുവരും. ഇപ്പോഴും തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളെ ഇവർ നിയന്ത്രിക്കുന്നു. കേസും ജയിലുമൊന്നും പ്രശ്നമല്ല. തലസ്ഥാനത്ത് ഇവർ ഇപ്പോഴും വിളയാടുന്നതിനു കാരണം പൊലീസിന്റെ രഹസ്യ പിന്തുണയാണെന്നാണ് ആക്ഷേപം. കഴിഞ്ഞവർഷം തിരുവനന്തപുരം പാറ്റൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടമയെയും സുഹൃത്തുക്കളെയും കാർ തടഞ്ഞു നിർത്തി വെട്ടിയത് ഓംപ്രകാശും സംഘവുമായിരുന്നു.
രണ്ടു കക്ഷികൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ഓംപ്രകാശ് ഏറ്റെടുത്ത ക്വട്ടേഷനായിരുന്നു ഇതെന്നു പറയുന്നു. ഓംപ്രകാശ് ഒഴികെയുള്ള പ്രതികളൊക്കെ കോടതിയിൽ കീഴടങ്ങി. (ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ അവർക്കു കീഴടങ്ങാൻ സൗകര്യമൊരുക്കുകയാണ് ഇപ്പോൾ പൊലീസിന്റെ രീതി). എന്നാൽ, ഓംപ്രകാശിന്റെ കാര്യത്തിൽ കുറച്ചുകൂടി ഔദാര്യം കാണിച്ചു പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്യാത്തതു വിവാദമായപ്പോൾ പ്രതി നേപ്പാൾ വഴി വിയറ്റ്നാമിലേക്കു കടന്നെന്നു കള്ളക്കഥയുണ്ടാക്കി പൊലീസ് പ്രചരിപ്പിച്ചു. കൂട്ടത്തിൽ തിരച്ചിൽ നോട്ടിസിറക്കി നാടകവും കളിച്ചു. എന്നിട്ടും വിവാദം അടങ്ങാതായതോടെ 11 മാസത്തിനുശേഷം ഇയാളെ ഗോവയിൽനിന്നു പിടികൂടേണ്ടിവന്നു. ഗോവയിലും ബെംഗളൂരുവിലും റിസോർട്ടുകൾ മാറിമാറി കഴിയുകയായിരുന്നു ഓംപ്രകാശ്.
∙ രാജേഷിന് ‘പുത്തൻകാലം’
ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കിയ നടപടി കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാജേഷിനെ ഉടൻ മോചിപ്പിക്കാനും ഉത്തരവിട്ടു. പൊലീസിന്റെ വീഴ്ചയാണു കാരണം. ഒരു കേസിൽ രാജേഷിനു കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. രാജേഷ് സ്ഥിരം കുറ്റവാളിയാണെന്നറിയാവുന്ന പൊലീസിന് ഇയാളെ വേണമെങ്കിൽ അതിനു പിന്നാലെ കരുതൽ തടങ്കലിലാക്കാമായിരുന്നു. എന്നാൽ, നാലുമാസത്തോളം പൊലീസ് കാത്തിരുന്നു. ഇതിനുശേഷമാണു കലക്ടർവഴി കരുതൽ തടങ്കൽ ഉത്തരവിറക്കിയത്. മുൻകൂർ ജാമ്യം കിട്ടിയയാളെ കരുതൽ തടങ്കലിലിട്ടതു പ്രതി കോടതിയിൽ ചോദ്യം ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങി കുറ്റം ചെയ്യുന്ന സ്വഭാവക്കാരനാണെന്നും മുൻകൂർ ജാമ്യവ്യവസ്ഥകൾ കുറ്റം ചെയ്യുന്നതിൽനിന്നു രാജേഷിനെ തടയാൻ മതിയാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.
അങ്ങനെയെങ്കിൽ, ജാമ്യം കിട്ടി നാലു മാസം കാത്തിരുന്നതെന്തിനെന്നു കോടതിയുടെ മറുചോദ്യം. വൈകിയതിനു കൃത്യമായ വിശദീകരണമില്ലെന്നു വിലയിരുത്തിയാണു കരുതൽ തടങ്കൽ റദ്ദാക്കിയത്. പുറത്തിറങ്ങിയ രാജേഷ് പിന്നെയും കേസുകളിൽ ഉൾപ്പെട്ടു. കാപ്പ ചുമത്തുമ്പോൾ പൊലീസ് വരുത്തുന്ന നിയമപരമായ വീഴ്ചകൾ ഹൈക്കോടതി പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവശങ്ങളും നടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അറിവും പരിശീലനവും ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല.
∙ മുഖ്യമന്ത്രി പറഞ്ഞിട്ടും അനക്കമില്ല
‘‘കാപ്പ നിയമപ്രകാരം ഗുണ്ടകളെ ജയിലിലടയ്ക്കുന്ന നടപടികൾ വേഗത്തിലാക്കണം. പൊലീസ് നൽകുന്ന ശുപാർശയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം. ശുപാർശ പരിശോധിക്കാൻ കലക്ടറേറ്റുകളിൽ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സെൽ രൂപീകരിക്കണം. കാപ്പ കേസുകളുടെ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറിയും ഡിജിപിയും 6 മാസം തോറും അവലോകന യോഗം ചേരണം’– 2022 ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നൽകിയ നിർദേശങ്ങളാണിത്. കാപ്പ നിയമപ്രകാരമുള്ള നടപടിക്കു താമസമുണ്ടാകുന്നതിനാൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുകയാണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്.
കാപ്പ നിയമം നടപ്പാക്കുന്നതിൽ കലക്ടർമാർക്കു പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, യോഗം ചേർന്നതല്ലാതെ നിർദേശങ്ങളൊന്നും നടപ്പാക്കിയില്ല. നടപ്പാക്കിയോ എന്ന് ആരും അന്വേഷിച്ചിട്ടുമുണ്ടാകില്ല. കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഈ വർഷം ഏപ്രിൽ വരെ ജില്ലാ പൊലീസ് മേധാവികൾ 317 ഗുണ്ടകളുടെ പട്ടിക നൽകിയതിൽ 127 എണ്ണം മാത്രമാണു കലക്ടർമാർ അംഗീകരിച്ചത്. ആറുമാസത്തേക്കു നാടുകടത്താൻ 555 പേരുടെ പട്ടിക ഡിഐജിമാർക്കു നൽകിയതിൽ നാടുകടത്തിയതാകട്ടെ 372 പേരെ മാത്രം. മുഖ്യമന്ത്രി പറഞ്ഞതൊന്നും നടപ്പായില്ലെന്നതിന് ഇതിലും വലിയ തെളിവു വേണോ? 30– 40 പ്രായപരിധിയിൽ വരുന്നവരാണ് കാപ്പ ചുമത്തപ്പെട്ടവരിൽ അധികവും. 20–30 പ്രായപരിധിയിൽ വരുന്നവരാണ് രണ്ടാം സ്ഥാനത്ത്.
കാപ്പ എന്ത്; എങ്ങനെ?
ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും നിയന്ത്രിക്കാൻ 2007ൽ പാസാക്കിയതാണു കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ).
∙ കാപ്പ (ഉപവകുപ്പ് 3) പ്രകാരം ഒരാളെ 6 മാസം വരെ കരുതൽ തടങ്കലിലിടാം. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ കലക്ടറാണ് കാപ്പ (3) ചുമത്തുന്നത്. റിട്ട.ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതി ഈ തീരുമാനം പരിശോധിക്കും.
∙ കാപ്പ (ഉപവകുപ്പ് 15(1)) പ്രകാരം ഒരു വർഷം ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കാം. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ റേഞ്ച് ഡിഐജിയാണ് തീരുമാനമെടുക്കേണ്ടത്. അപ്പീൽ ഉണ്ടെങ്കിൽ മാത്രം റിട്ട.ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതി ഈ തീരുമാനം പരിശോധിക്കും
∙ ഏഴു വർഷത്തിനിടയിൽ കുറഞ്ഞതു മൂന്നു ക്രിമിനൽ കേസുകളിൽ പ്രതിയായവരെയാണു കാപ്പ ചുമത്താനായി ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്യുക.
കരുതൽ തടങ്കൽ
കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ പൊലീസ് മേധാവികൾ കലക്ടർമാർക്കു
നൽകിയ റിപ്പോർട്ടിന്റെ വിശദവിവരം - 2024 (ഏപ്രിൽ 30 വരെയുള്ള കണക്ക്)
കലക്ടർമാരുടെ മുന്നിലെത്തിയ കേസുകൾ: 317
കലക്ടർ ഒപ്പിടാതെ മടക്കിയത്: 110
കരുതൽ തടങ്കലിൽ എത്തിയവർ: 127
കലക്ടറുടെ മേശപ്പുറത്ത്
ശേഷിക്കുന്ന കേസുകൾ: 80
2023
കലക്ടർമാരുടെ മുന്നിലെത്തിയ കേസുകൾ: 884
കലക്ടർ ഒപ്പിടാതെ മടക്കിയത്: 385
കരുതൽ തടങ്കലിൽ എത്തിയവർ: 494
കലക്ടറുടെ മേശപ്പുറത്ത്
ശേഷിക്കുന്നത്: 5
2022
കലക്ടർമാരുടെ മുന്നിലെത്തിയ കേസുകൾ: 817
കലക്ടർ ഒപ്പിടാതെ മടക്കിയത്: 444
കരുതൽ തടങ്കലിൽ എത്തിയവർ: 289
കലക്ടറുടെ മേശപ്പുറത്ത്
ശേഷിക്കുന്നത്: 84
നാടുകടത്തൽ
കാപ്പ നിയമപ്രകാരം സ്ഥിരം
കുറ്റവാളികളെ 6 മാസത്തേക്കു നാടുകടത്തൽ
ജില്ലാ പൊലീസ് മേധാവികൾ ഡിഐജിമാർക്കു നൽകിയ റിപ്പോർട്ടുകളുടെ കണക്ക്
2024 (ഏപ്രിൽ 30 വരെയുള്ള കണക്ക്)
ഡിഐജിമാർക്കു മുന്നിലെത്തിയ കേസുകൾ: 555
നാടുകടത്തപ്പെട്ടവർ: 372
മടക്കിയ കേസുകൾ: 62
തീരുമാനമാകാത്തവ: 121
(ഗുണ്ടാവിലാസം കേരളം പരമ്പരയിൽ മേയ് 23ന് വായിക്കാം: കാവൽ ആർക്ക്? കരുതൽ ആരോട്?)