‘സിപിഐയെ വിഡ്ഢിയാക്കി സിപിഎം; ഇത് ജനം കയ്യൊഴിയുന്നതിന്റെ തുടക്കം; ബിജെപിയുടെ വരവ് വലിയ മുന്നറിയിപ്പ്’
മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലൂടെ ആധുനിക ഭാരതത്തിന് സമ്മാനിച്ച മതനിരപേക്ഷതയും ജനാധിപത്യവും ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാർ അജൻഡയ്ക്ക് അങ്ങിനെ താൽക്കാലികമായെങ്കിലും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇത് സാധ്യമായത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും നേതൃത്വം നൽകിയ ഇന്ത്യാ മുന്നണിയുടെ ചെറുത്തുനിൽപ്പിലൂടെയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നേട്ടവും മറ്റൊന്നല്ല. പക്ഷേ, ഈ പോരാട്ടത്തിൽ എവിടെ ആയിരുന്നു സിപിഐയുടെ സ്ഥാനം? ഇന്ത്യാ മുന്നണിയുടെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്കൊപ്പം സിപിഐ സ്ഥാനാർത്ഥിയും രംഗത്തിറങ്ങിയതിന്റെ രാഷ്ട്രീയ സാംഗത്യമെന്താണ്? സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസിനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും, മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എങ്ങിനെ ഒരേസമയം ശത്രുക്കളായി മാറി എന്ന് മൺമറഞ്ഞ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ പ്രഫ. ബിപൻചന്ദ്ര ഒരിക്കൽ ഒരഭിമുഖത്തിൽ ഈ ലേഖകനോട് ചോദിച്ചിരുന്നു. ഇടതിനെ സംബന്ധിച്ചിടത്തോളം പഴയ അതേ തലതിരിഞ്ഞ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമല്ലേ

മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലൂടെ ആധുനിക ഭാരതത്തിന് സമ്മാനിച്ച മതനിരപേക്ഷതയും ജനാധിപത്യവും ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാർ അജൻഡയ്ക്ക് അങ്ങിനെ താൽക്കാലികമായെങ്കിലും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇത് സാധ്യമായത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും നേതൃത്വം നൽകിയ ഇന്ത്യാ മുന്നണിയുടെ ചെറുത്തുനിൽപ്പിലൂടെയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നേട്ടവും മറ്റൊന്നല്ല.
പക്ഷേ, ഈ പോരാട്ടത്തിൽ എവിടെ ആയിരുന്നു സിപിഐയുടെ സ്ഥാനം? ഇന്ത്യാ മുന്നണിയുടെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്കൊപ്പം സിപിഐ സ്ഥാനാർത്ഥിയും രംഗത്തിറങ്ങിയതിന്റെ രാഷ്ട്രീയ സാംഗത്യമെന്താണ്? സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസിനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും, മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എങ്ങിനെ ഒരേസമയം ശത്രുക്കളായി മാറി എന്ന് മൺമറഞ്ഞ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ പ്രഫ. ബിപൻചന്ദ്ര ഒരിക്കൽ ഒരഭിമുഖത്തിൽ ഈ ലേഖകനോട് ചോദിച്ചിരുന്നു.
ഇടതിനെ സംബന്ധിച്ചിടത്തോളം പഴയ അതേ തലതിരിഞ്ഞ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമല്ലേ 2024ൽ വയനാട്ടിലും സംഭവിച്ചത്? സിപിഎം എന്ന സ്റ്റാലിനിസ്റ്റ്/ സെക്ടേറിയൻ പ്രസ്ഥാനത്തിന് യോജിച്ചതും എന്നാൽ പി.സി. ജോഷി, എസ്.എ. ഡാങ്കെ തുടങ്ങിയ നേതാക്കളുടെ പാരമ്പര്യം പിന്തുടരേണ്ടുന്ന സിപിഐയെ പോലുള്ള ഒരു പ്രസ്ഥാനത്തിന് യോജിക്കാത്തതുമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം കൊണ്ടും ഒരു പുനർവിചിന്തനം ഒഴിച്ചുകൂടാത്തതായിരിക്കുന്നു. സിപിഐയെ സംബന്ധിച്ചിടത്തോളം അവസാന ബസും നഷ്ടമാകുമോ എന്ന രാഷ്ട്രീയ യാഥാർഥ്യം മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും.
∙ വിഡ്ഢിയായത് സിപിഐ
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളർത്തി സിപിഎം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാർഷികമാണിത്. അന്ധമായ കോൺഗ്രസ് വിരോധം, പിന്നെ മാവോയോടുള്ള വിധേയത്വം. ഇത് രണ്ടുമാണ് ലളിതമായി പറഞ്ഞാൽ പിളർപ്പിലേക്ക് നയിച്ചത്. മാവോയുടെ ആഹ്വാനപ്രകാരമുള്ള ‘ഉടൻ വിപ്ലവ’ത്തിലായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. കൽക്കട്ട തീസിസിന്റെ പ്രേതം സിപിഎമ്മിനെ വിടാതെ പിടികൂടിയിരുന്നു എന്ന് ചുരുക്കം. എന്നാൽ ഇന്ത്യൻ യാഥാർഥ്യം മറ്റൊന്നാണെന്നു വിശ്വസിച്ചവർ സിപിഐയിൽ ഉറച്ചു നിന്നു.
സിപിഐയുടെ ഈ നിലപാട് ക്രമേണ സാമ്രാജ്യത്വത്തിനും രാജ്യത്തിനകത്തെ തീവ്രവലതുപക്ഷത്തിനുമെതിരായി കോൺഗ്രസുമായി ചേർന്നുള്ള രാഷ്ട്രീയ സഖ്യമായി പരിണമിച്ചു. ഈ രാഷ്ട്രീയത്തിന്റെ നേട്ടമാണ് 1970 മുതൽ ’77വരെ കേരളം അനുഭവിച്ചറിഞ്ഞ സി. അച്യുതമേനോൻ നയിച്ച രാജ്യത്തെ ആദ്യത്തെ മികച്ച കോൺഗ്രസ് - കമ്യൂണിസ്റ്റ് സർക്കാർ. 1978ൽ സിപിഐ ഈ നയം ഉപേക്ഷിച്ച് സിപിഎമ്മിനോടൊപ്പം ചേർന്നു. ഇത് സിപിഐയെ മാത്രമല്ല രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെത്തന്നെ ദുർബലമാക്കി.
സിപിഎം ആകട്ടെ ഒരു ഉടൻ വിപ്ലവ പദ്ധതിയും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല പാർലമെന്ററി പാതയിൽ മുന്നേറാനുള്ള ശ്രമങ്ങളിലും കേരളത്തിലെ അച്യുതമേനോൻ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അക്രമ സമരങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ നിരാശയിലാണ് നക്സൽ പ്രസ്ഥാനം ഇന്ത്യയിൽ ഉടലെടുക്കുന്നത്. ദിശാബോധമില്ലാത്ത സിപിഎം നയങ്ങളുടെ നേർസൃഷ്ടിയാണ് ഇന്ത്യയിൽ നക്സലിസം. സിപിഐ എന്ന് സ്വന്തം നയം ഉപേക്ഷിച്ച് സിപിഎമ്മിനോടൊപ്പം ചേർന്നുവോ, അന്നാരംഭിച്ചു സിപിഐയുടെ പതനം. അതിന്ന് ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടുന്നതിൽ വരെ എത്തിയിരിക്കുന്നു.
സിപിഎം പക്ഷേ ഇതിലൂടെ താൽക്കാലികമായിട്ടെങ്കിലും രാഷ്ട്രീയ നിലനിൽപ്പുണ്ടാക്കി. ഈ രാഷ്ട്രീയം കേട്ടാൽ സിപിഎം ‘അടിയന്തരാവസ്ഥ’ എന്ന് ആർത്തുവിളിച്ചു സിപിഐക്കു നേരെ കൊഞ്ഞനം കുത്തുമെന്നറിയാഞ്ഞിട്ടല്ല. സിപിഎം സഖാക്കളേ, പി.സി. ജോഷിയും എസ്.എ. ഡാങ്കെയും പറഞ്ഞതിനപ്പുറം ഇന്ത്യൻ രാഷ്ട്രീയം പോയിട്ടില്ല എന്നതാണ് യാഥാർഥ്യം!
ഇന്ത്യ എന്ന ദേശരാഷ്ട്രം അന്നും ഇന്നും നേരിടുന്ന മുഖ്യപ്രശ്‍നം സാമ്രാജ്യത്വത്തിൽനിന്നും വർഗീയ ഫാഷിസത്തിൽനിന്നുമുള്ള ഭീഷണിയാണ്. അതിനെ ചെറുക്കാൻ എല്ലാ ജനാധിപത്യ മതേതരത്വ പാർട്ടികളുടെയും കൂട്ടായ്മയാണ് ആവശ്യം. ഇതാണ് ജോഷി - ഡാങ്കെ ലൈനിനിന്റെ കാതൽ. സിപിഎമ്മും സിപിഐയും നിലനിൽപിനായി ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയം ഫലത്തിൽ ഇതല്ലാതെ മറ്റെന്താണ്? അപ്പോൾ സിപിഎം ’64 ൽ എന്തിനു പാർട്ടി പിളർത്തി? സിപിഐ ’78 ൽ എന്തിന്, സ്വന്തം നയമായിരുന്ന, കോൺഗ്രസിനോട് ‘ഐക്യവും സമരവുമെന്ന’ നയം മാറ്റി?
ഈ ചോദ്യങ്ങളൊക്കെ സിപിഐയെ മാത്രമല്ല സിപിഎമ്മിനെയും തുറിച്ചുനോക്കുന്നുണ്ട്. അനവസരത്തിൽ കോൺഗ്രസിനെ കൈവിട്ട് സിപിഎമ്മിനൊപ്പം പോയ നയം മൂലം സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം പോലും നഷ്ടമായി. അതേസമയം സാഹചര്യത്തിന്റെ സമ്മർദം മൂലം കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ സിപിഎം അതിലൂടെ ദേശീയ പാർട്ടി അംഗീകാരം നിലനിർത്തുകയും ചെയ്തു. സിപിഐ സ്വയം വിഡ്ഢിയായി എന്ന് ചുരുക്കം.
∙ ബിജെപിയുടെ മൂന്നാം വരവ് തരുന്ന മുന്നറിയിപ്പ്
ബിജെപിയുടെ മൂന്നാം വരവ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയ്ക്ക് പല മുന്നറിയിപ്പുകളും തരുന്നുണ്ട്. ഒന്നാമതായി ഫാഷിസത്തിന്റെ ഭീഷണി അതേപടി നിലനിൽക്കുന്നു എന്ന വസ്തുത. രണ്ട്, കേരളത്തിലെ സിപിഎം ഇന്നും കൊണ്ടുനടക്കുന്ന കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്നത്. മൂന്ന്, സിപിഐ 1978ൽ ഭട്ടിൻഡയിൽ ഉപേക്ഷിച്ച കോൺഗ്രസ് ഉൾപ്പെടുന്ന വിശാല ജനാധിപത്യ ഐക്യമെന്ന നയത്തിന് വർധിത പ്രസക്തിയുണ്ട് എന്ന കാര്യം.
വർഗീയ ഫാഷിസത്തെ നേരിടാൻ ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് ഒരു കോൺഫെഡറേഷൻ രൂപീകരിച്ചിരുന്നു. ആഫ്രിക്കൻ കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന ആ കോൺഫെഡറേഷനിൽ സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നും അംഗമാണ്.
സമാനമായ ഒരു കോൺഫെഡറേഷൻ ഇന്ത്യയിലും കോൺഗ്രസ് രൂപീകരിക്കേണ്ടതാണ്. വ്യക്തിത്വം കളയാതെ എല്ലാ മതനിരപേക്ഷ പാർട്ടികൾക്കും അത്തരമൊരു കോൺഫെഡറേഷനിൽ അംഗമാകാം. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഈ മുന്നണി സംവിധാനം ആയിരിക്കണം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായ വർഗീയ ഫാഷിസത്തെ നേരിടേണ്ടത്.
ഇടതുപക്ഷം മേൽവിവരിച്ച തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് മാർഗദർശിയായി നിൽക്കാൻ കഴിയുന്ന തരത്തിൽ ഉണർന്ന് പ്രവർത്തിക്കുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. സിപിഎമ്മിനേക്കാൾ ഇതിന് കഴിയേണ്ടത് സിപിഐക്കാണ്. കാരണം സിപിഐയുടെ ഡിഎൻഎയിലുള്ള രാഷ്ട്രീയവുമായി ഇത്തരമൊരു രാഷ്ട്രീയ നിലപാടിന് ബന്ധമുണ്ട്. ഈ രാഷ്ട്രീയം തിരിച്ചറിയാനും സ്വാംശീകരിക്കാനും കഴിഞ്ഞില്ലെങ്കിൽ സിപിഎമ്മിനും സിപിഐക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു നിലനിൽപ്പുമില്ല.
∙ 2025 വർഷവും ചന്ദ്രപ്പന്റെ മുന്നറിയിപ്പും
ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് 2025 വർഷത്തിന്റെ ഒരു പ്രത്യേകത ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ആർഎസ്എസിനും നൂറ് വയസ്സ് തികയുന്നു എന്നുള്ളതാണ്. സ്വാതന്ത്ര്യാനന്തര കാലത്തെന്നപോലെ സ്വാതന്ത്ര്യ സമരകാലത്തും പല പല അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ടെങ്കിലും സിപിഐ ദേശവിമോചന സമരത്തിന് നൽകിയ സംഭാവനകൾ ആർക്കും നിഷേധിക്കാൻ കഴിയില്ല. ഗാന്ധിജി തന്നെ 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ നേരിട്ട് ക്ഷണിച്ചത് പാർട്ടിയുടെ ദേശീയ പ്രതിബദ്ധതയെ കുറിച്ച് ബോധ്യമുണ്ടായിരുന്നത് കൊണ്ടായിരിക്കണമല്ലൊ.
ആ സമരത്തിന്റെയും ഗാന്ധിജിയുടെയും മഹത്വം തിരിച്ചറിയാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അന്ന് കഴിയാതെ പോയത് പാർട്ടിയുടെ പരാജയം. പക്ഷേ സത്യസന്ധരായ കമ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗത്തെയും ആത്മാർഥതയെയും ഗാന്ധിജിയും നെഹ്‌റുവും എല്ലാം അംഗീകരിച്ചിരുന്നു. എന്നാൽ ആർഎസ്എസ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ പിറന്നു വീണതുതന്നെ പ്രതിവിപ്ലവ പ്രസ്ഥാനം എന്ന നിലയ്ക്കാണ്. അങ്ങിനെയുള്ള ഒരു പ്രസ്ഥാനം ഇന്ന് ഇന്ത്യ ഭരിക്കുന്നു എന്നതിന്റെ അർഥം ഇന്ത്യയിൽ ദേശീയപ്രസ്ഥാനത്തിന്റെ വിപ്ലവ മുന്നേറ്റങ്ങളെ ഇല്ലാതാക്കികൊണ്ട് പ്രതിവിപ്ലവം പിടിമുറുക്കുന്നു എന്നതാണ്. ഇത്തരമൊരു നിർണായക രാഷ്ട്രീയ സന്ദർഭത്തിൽ ഇടതുപക്ഷം എന്ത് ചെയ്യുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
മേൽ വിവരിച്ച രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, 2010ലാണെന്ന് തോന്നുന്നു, ഈ ലേഖകൻ ഏറെ ആരാധിച്ചിരുന്ന സഖാവ് സി.കെ. ചന്ദ്രപ്പൻ ഒരു രാഷ്ട്രീയ പ്രവചനമെന്നോണം ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്, ‘സിപിഎം മുങ്ങാൻ പോകുന്നു’ എന്ന്. അപ്പോൾ നമ്മുടെ പാർട്ടിയോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി, ‘മറ്റെന്ത്, ഒപ്പം നമ്മളും മുങ്ങും’ എന്നായിരുന്നു. ഒരിക്കലും അതുണ്ടാകരുതെന്നാണ് ചന്ദ്രപ്പൻ ഉദ്ദേശിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ചന്ദ്രപ്പൻ പറഞ്ഞ അവസ്ഥയിലേക്ക് സിപിഎമ്മും സിപിഐയും 2024 തിരഞ്ഞെടുപ്പോടെ ഏതാണ്ട് എത്തിയിരിക്കുന്നു എന്നാണ് ഈ ലേഖകന്റെ നിഗമനം. പ്രത്യേകിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്.
ഇതൊരു ബംഗാൾ/ത്രിപുര മോഡൽ ‘കയ്യൊഴിയൽ’ വിധിയെഴുത്തിന്റെ തുടക്കമാണ്. സ്റ്റാലിനിസ്റ്റ് രീതിയിൽ മുന്നോട്ട് പോയി തകരാനല്ലാതെ സിപിഎമ്മിന് ഒരു തിരുത്ത് എളുപ്പമല്ല. പക്ഷേ അങ്ങനെ എളുപ്പം തകരേണ്ടുന്ന പാർട്ടിയല്ല സിപിഐ. ആ പാർട്ടിക്ക് സ്വയം നവീകരിക്കാനുള്ള ഒരുപാട് സാധ്യതകൾ മുന്നിലുണ്ട്. നൂറാം വർഷത്തിന്റെ വാർധക്യത്തിൽ തളരുന്ന സിപിഐയെ അല്ല, മറിച്ചു യൗവനം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്ന, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന, കോൺഗ്രസിനെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്ന സിപിഐയെയാണ് ഇന്ന് ഈ രാജ്യത്തിനാവശ്യം. സിപിഐ എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഈ ലേഖകനെ പോലുള്ള ആയിരങ്ങളുടെ പ്രതീക്ഷയും മറ്റൊന്നല്ല.
(ചരിത്രാധ്യാപകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)