കഴിഞ്ഞവർഷം മൂവാറ്റുപുഴയിൽ, ജീവനൊടുക്കും മുൻപ് ആ പൊലീസുകാരൻ മക്കൾക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘... മക്കൾ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക.’. ബാക്കിയുള്ള വരികളിൽ, മരണകാരണമായെഴുതിയത് സേനയിലെ ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ.

കഴിഞ്ഞവർഷം മൂവാറ്റുപുഴയിൽ, ജീവനൊടുക്കും മുൻപ് ആ പൊലീസുകാരൻ മക്കൾക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘... മക്കൾ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക.’. ബാക്കിയുള്ള വരികളിൽ, മരണകാരണമായെഴുതിയത് സേനയിലെ ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവർഷം മൂവാറ്റുപുഴയിൽ, ജീവനൊടുക്കും മുൻപ് ആ പൊലീസുകാരൻ മക്കൾക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘... മക്കൾ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക.’. ബാക്കിയുള്ള വരികളിൽ, മരണകാരണമായെഴുതിയത് സേനയിലെ ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവർഷം മൂവാറ്റുപുഴയിൽ,  ജീവനൊടുക്കും മുൻപ് ആ പൊലീസുകാരൻ മക്കൾക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘... മക്കൾ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക.’. ബാക്കിയുള്ള വരികളിൽ, മരണകാരണമായെഴുതിയത് സേനയിലെ ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ.

  നമ്മുടെ പൊലീസ് സേന ഇങ്ങനെ മതിയോ? ഇനിയും അവരെ ആത്മഹത്യയ്ക്കും മനോവിഷമത്തോടെ പടിയിറങ്ങുന്ന  സ്വയം വിരമിക്കലിനും വിട്ടുകൊടുക്കരുത്.  

ADVERTISEMENT

സേനയുടെ ആൾബലം മാത്രമല്ല, മനോബലവും കൂട്ടേണ്ട കാലമാണിത്. സേനയുടെ തലപ്പത്തിരുന്നവരും ഈ മേഖലയെക്കുറിച്ചു പഠിച്ചവരും പൊലീസ് അസോസിയേഷൻ പ്രതിനിധികളും പറയട്ടെ: എന്താണു പരിഹാരം 

പൊലീസിലെ ജോലിസമ്മർദം, മാനസികസമ്മർദം ഇവയുടെയെല്ലാം പരിഹാരമാർഗം തടഞ്ഞുനിൽക്കുന്നത് ആൾക്ഷാമമെന്ന അടഞ്ഞ വാതിലിനു മുന്നിലാണ്. ആളെണ്ണം കൂടിയേ മതിയാകൂ. ഒപ്പം ജോലികൾ കൃത്യമായി വിഭജിച്ചു നൽകുന്നതിൽ കാര്യക്ഷമതയുള്ള സംവിധാനം വരണം.

∙ സമ്മർദം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലോ പൊലീസ് അക്കാദമിയിലോ ഒരു ആലോചനാ സമിതി (തിങ്ക് ടാങ്ക്) രൂപീകരിക്കണം. പരാതി കേൾക്കാനും പരിഹാരമുണ്ടാക്കാനും സമയവും താൽപര്യവുമുള്ളവരെ വേണം നിയോഗിക്കാൻ.  

∙ അച്ചടക്കം നിർബന്ധമായ സേനയാണ് പൊലീസ്. ആഴ്ചയിൽ ഒരു ദിവസത്തെ കവാത്ത്, മേലുദ്യോഗസ്ഥരുടെ പരിശോധന, തെറ്റുചെയ്യുന്നവർക്കുള്ള ശിക്ഷാനടപടി എന്നിവ സമ്മർദത്തിനു കാരണമാണെന്ന വാദം സ്വീകരിച്ചാൽ അച്ചടക്കം നഷ്ടപ്പെടും. ഇവയോടൊപ്പം പരാതികൾ കേൾക്കാനും പരിഹരിക്കാനും മേലുദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയാണു വേണ്ടത്. 

∙ എസ്പിമാർ നടത്തുന്ന ‘സഭ’കൾ വീണ്ടും ശക്തമാകണം. അതിൽ പൊലീസുകാർക്കു പരാതികൾ ഉന്നയിക്കാനുള്ള അവസരമുണ്ടാകണം.  

∙ ഷിഫ്റ്റ് ‍ഡ്യൂട്ടിയുടെ സാധ്യതകൾ കണ്ടെത്തി നടപ്പാക്കണം. 24 മണിക്കൂർ ജോലിചെയ്യണമെന്ന് ആരെയും നിർബന്ധിക്കാനാവില്ല. 

∙ കർണാടകയിലെ ജനാഗ്രഹ എന്ന കൂട്ടായ്മ 10 വർഷം മുൻപ് ബെംഗളൂരു സിറ്റി പൊലീസിലെ ആൾശക്തി പഠനം നടത്തി ചില പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയ ഷിഫ്റ്റ് സംവിധാനം മാതൃകയാക്കാം. ഓരോ സ്റ്റേഷനിലെയും ജോലിയെത്രയെന്നു പഠിച്ച് ഫിക്സഡ് ഡ്യൂട്ടി (ക്രമസമാധാനം, റിസപ്ഷൻ, പരാതി സ്വീകരിക്കൽ, വയർലെസ്, റൈറ്റർ ഇവയൊക്കെ), വേരിയബിൾ ഡ്യൂട്ടി (കേസന്വേഷണം, വാറന്റ്, സമൻസ്, വെരിഫിക്കേഷൻ പോലുള്ളവ), സ്പെഷൽ ഡ്യൂട്ടി (വിഐപി മാനേജ്മെന്റ് പോലുള്ളവ) എന്നിങ്ങനെ മൂന്നായി തിരിച്ചു. ഫിക്സഡ് ഡ്യൂട്ടിയിൽ ഷിഫ്റ്റ് ഏർപ്പെടുത്തി. വേരിയബിൾ, സ്പെഷൽ ഡ്യൂട്ടികളെ പ്രത്യേകം പരിഗണിച്ചു. ഇതനുസരിച്ച് സേനയിലേക്ക് ആളെ ചേർത്തു. ഇത് ഏറക്കുറെ വിജയമായിരുന്നു.

∙ നിർബന്ധിത അവധി പദ്ധതി: ആഴ്ചയിലെ ഓഫിനുപുറമേ വർഷത്തിൽ ഇത്ര എന്നരീതിയിൽ നിർബന്ധമായും ലീവെടുക്കണമെന്ന നിയമം വരണം.  

വർഷങ്ങൾക്കു മുൻപ് എആർ ക്യാംപിൽ എസ്ഐ ആത്മഹത്യ ചെയ്തു. വകുപ്പുതല അന്വേഷണം നേരിടുന്നതിനിടെ ശിക്ഷാനടപടി ഭയന്നുള്ള ജീവനൊടുക്കൽ. അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ എസ്ഐ കുറ്റക്കാരനല്ലെന്നു കണ്ടെത്തി. 

ആരോപണം കേട്ടാലുടൻ ശിക്ഷിക്കുന്നതിനു പകരം ആരോപണത്തിൽ കഴമ്പുണ്ടോയെന്നു പ്രാഥമികമായെങ്കിലും പരിശോധിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ തയാറാകണം. പൊലീസുകാർക്കു വീഴ്ചയുണ്ടാകാം, നടപടി നേരിടേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. വീഴ്ച സംഭവിച്ചത് എങ്ങനെയെന്നു പറയുമ്പോൾ ക്ഷമയോടെ കേൾക്കാൻ മുകളിലുള്ള ഉദ്യോഗസ്ഥനും തയാറാകണം. 

ചിത്രീകരണം : മനോരമ
ADVERTISEMENT

മേലുദ്യോഗസ്ഥർക്കും ജോലിഭാരമുണ്ട്. പക്ഷേ, തന്റെ താഴെയുള്ളവരും മനുഷ്യരാണെന്ന യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ മേലുദ്യോഗസ്ഥനു കഴിയണം. 

പൊലീസിന്റെ ജോലിഭാരം കുറയ്ക്കണം. സേനയിലേക്ക് ആവശ്യത്തിന് ആളെ എടുക്കണം. ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന സിവിൽ പൊലീസിന്റെ എണ്ണം കൂട്ടണം.

പൊലീസുകാരുടേതു ഭാരമുള്ള ജോലി തന്നെയാണ്. മാനസിക സമ്മർദവുമുണ്ടാകും. പൊലീസ് സേനയുടെ അംഗബലം വർധിപ്പിക്കുകയും പൊലീസുകാരെ അവരുടെ ജോലി മാത്രം ചെയ്യാൻ അനുവദിക്കുകയുമാണു പരിഹാരം. 

ട്രഷറി കാവൽ മുതൽ ഉന്നതോദ്യോഗസ്ഥരായി വിരമിച്ചവരുടെ സുരക്ഷാച്ചുമതല വരെ പലതും പൊലീസ് ചെയ്യുന്നുണ്ട്. അതു പൊലീസിങ്ങിന്റെ ഭാഗമല്ല. ഇതൊക്കെ അത്യാവശ്യമായി സർക്കാരിനു തോന്നുന്നെങ്കിൽ അതിനു പ്രത്യേക നിയമനം നടത്തണം.

ADVERTISEMENT

അതേസമയം, ജനമൈത്രിയും എസ്പിസിയും ഉൾപ്പെടെ ജനങ്ങളുമായി ഇടപഴകുന്ന പദ്ധതികളൊന്നും ജോലിഭാരം കൂട്ടുന്നവയല്ല. ജനങ്ങളുമായി ബന്ധപ്പെട്ട്, നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കാനും സുരക്ഷിതത്വം നൽകാനും പൊലീസിനാകും. അതിനുതകുന്ന പദ്ധതികൾ മാത്രമേ സർക്കാർ നടപ്പാക്കുന്നുള്ളൂ.

ഞാൻ തലശ്ശേരി എഎസ്പി ആയിരിക്കേയാണ് ഭാര്യയുടെ ആദ്യപ്രസവം. അപ്പോഴോ, മരണത്തിൽ കലാശിച്ച രോഗത്തിന് ഇരയായി അമ്മ ആശുപത്രിയിൽ കിടന്നപ്പോഴോ ശുശ്രൂഷിക്കാൻ എനിക്ക് ആവശ്യാനുസരണം അവധി കിട്ടിയിരുന്നില്ല.

ജോലി സമ്മർദമെന്നതു പൊലീസ് ജോലിയുടെ സ്വഭാവമാണ്. അതില്ലാതാക്കാൻ കഴിയില്ല. ലഘൂകരിക്കാനേ പറ്റൂ. വിദ്യാർഥികളുമായുള്ള അനുപാതം കണക്കാക്കി അധ്യാപകരെ നിയമിക്കാറുണ്ട്. എന്നാൽ, പൊലീസിന്റെ കാര്യത്തിൽ കണക്കെടുപ്പുമില്ല അതനുസരിച്ചുള്ള നിയമനവുമില്ല.

ജോലി സമ്മർദം പൊലീസുകാരുടെ ആത്മഹത്യയ്ക്കു നേരിട്ടു കാരണമാകുന്നതായി ഞാൻ കരുതുന്നില്ല. ജോലിയിൽ സമ്മർദം നേരിടുമ്പോൾ പെരുമാറ്റത്തിൽ മാറ്റം വരും. മദ്യപാനവും ചീത്ത കൂട്ടുകെട്ടും കുടുംബപ്രശ്നങ്ങളും അതിന്റെ ഫലമായുണ്ടാകും. മറ്റെല്ലാ വ്യക്തികളെയുംപോലെ പ്രശ്നങ്ങൾ വർധിക്കുമ്പോൾ ആത്മഹത്യാപ്രേരണയുണ്ടാകും. എന്നാൽ, കേരളത്തിൽ ആകെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണമെടുത്താൽ പൊലീസുകാർ കുറവായിരിക്കും.

പൊലീസുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്നു പൊലീസ് നിയമത്തിൽതന്നെ പറയുന്നുണ്ട്.

പൊലീസിന്റെ ജോലി– മാനസിക സമ്മർദങ്ങളെക്കുറിച്ചു ഞങ്ങൾ, കോഴിക്കോട് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം പഠനം നടത്തിയിരുന്നു. 371 പുരുഷപൊലീസിനെയും 65 വനിതാപൊലീസിനെയുമാണു പഠനവിധേയമാക്കിയത്. 24% പേർ മറ്റ് ആരോഗ്യപ്രശ്നങ്ങളാൽ വലയുമ്പോൾ 4% പേർ മാനസികാരോഗ്യപ്രശ്നങ്ങൾക്കു മരുന്നു കഴിക്കുന്നവരായിരുന്നു.  

∙ ജോലിഭാരം താങ്ങാനാവുന്നില്ല, ജോലിക്കു വ്യവസ്ഥയില്ല. ഒഴിവുവേള ഇല്ല, അധികജോലിക്ക് അർഹമായ അധികകൂലി ഇല്ല, വീട്ടുകാരോടൊപ്പമിരിക്കാൻ കഴിയുന്നില്ല, സമൂഹത്തിൽ ഇടപഴകാൻ കഴിയുന്നില്ല ഇതൊക്കെയായിരുന്നു അവരുടെ സങ്കടങ്ങൾ. അടിസ്ഥാനകാരണം ആൾക്ഷാമം തന്നെ.

∙ വ്യായാമക്കുറവ്, സമയം തെറ്റിയുള്ള ആഹാരം ഇവമൂലം പലരുടെയും ആരോഗ്യനില വളരെ മോശമായിരുന്നു. ജീവിതശൈലീ രോഗങ്ങൾ, മദ്യപാനം, പുകവലി എന്നിവയൊക്കെ കൂടിയ കണക്കിൽ കണ്ടു.

∙ കുടുംബാംഗങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നതിലും അധികമായ ജോലിഭാരവും സമ്മർദവും കുടുംബജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകൾ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഈ സമ്മർദം വനിതാപൊലീസിൽ കൂടുതലായിരുന്നു.

∙ അവധി, സ്ഥലംമാറ്റ അപേക്ഷകൾ പരിഗണിക്കപ്പെടാത്തതിലെ അസംതൃപ്തി, ജോലിഭാരം പങ്കുവയ്ക്കപ്പെടുന്നതിലെ അനീതിയും മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തിലെ പരുഷതയും മൂലമുള്ള പ്രശ്നങ്ങൾ എന്നിവയുമുണ്ടായിരുന്നു. 

∙ യോഗ, ജിം തുടങ്ങിയവ പരിശീലിപ്പിക്കുന്നതു നല്ലത്. അതിനു ജോലിസമയത്തുതന്നെ അവസരമൊരുക്കണം. ഒരുമണിക്കൂർ മുൻപ് വിളിച്ചുവരുത്തുമ്പോൾ യോഗ പീഡനമായി മാറും. 

∙ പൊലീസുകാരുടെ കുടുംബസംഗമങ്ങൾ മാസത്തിലൊന്നെങ്കിലും നടത്തണം. ഇതു കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമാകും.

∙ സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കുകയാണു ജോലിഭാരം കുറയ്ക്കാൻ ഉടൻ ചെയ്യേണ്ടത്. കുറ്റാന്വേഷണ, ക്രമസമാധാന ചുമതലകൾ വിഭജിക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങളുമായി കേരള സിവിൽ പൊലീസ് കേഡർ 2010 നിലവിൽ വന്നെങ്കിലും നടപ്പായില്ല. സ്പെഷൽ റൂളും പാസാക്കിയിട്ടില്ല. എആർ ക്യാംപുകൾ ഇല്ലാതായെങ്കിലും അതിനനുസരിച്ചു സ്റ്റേഷനുകളിൽ അംഗബലം കൂടിയില്ല. ഇത് അടിയന്തരമായി നടപ്പാക്കണം. വനിതാ ബറ്റാലിയനിലെ പൊലീസുകാരെയും സ്റ്റേഷനുകളിലേക്കു നിയോഗിക്കാം. സിപിഒ നിയമനത്തിനു ബറ്റാലിയൻ പട്ടികയ്ക്കുപകരം ജില്ലാതല റാങ്ക് പട്ടിക നടപ്പാക്കിയാൽ ചില ജില്ലകളിൽ ജോലിക്കു പൊലീസുകാരെ കിട്ടാത്ത സാഹചര്യം ഒഴിവാക്കാം. 

∙ ജയിലുകളിലെ വിഡിയോ കോൺഫറൻസ് സംവിധാനം പൂർണതോതിലായാൽ കോടതി എസ്കോർട്ട് ഡ്യൂട്ടിയിലും കുറവുണ്ടാകും. 

∙ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളിലും സിവിൽ പൊലീസ് ഓഫിസർക്കു സ്വന്തമായി ഇരിപ്പിടമില്ല. അവർ കൈകാര്യം ചെയ്യുന്ന ഫയൽ സൂക്ഷിക്കാൻ പ്രത്യേകം ഇടമില്ല. ആത്മാഭിമാനത്തെയും ബാധിക്കുന്ന ഈ കാര്യത്തിനു പരിഹാരം വേണം. 

∙ 8 മണിക്കൂർ ജോലിയെന്നത് സാധ്യമായ സ്ഥലങ്ങളിലെല്ലാം നടപ്പാക്കണം. ആഴ്ചയിൽ ഒരു ദിവസത്തെ ഓഫ് അടിയന്തര സാഹചര്യത്തിലൊഴികെ റദ്ദാക്കരുതെന്ന ഡിജിപിയുടെ ഉത്തരവു കൃത്യമായി നടപ്പാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും അവർ കുടുംബത്തോടൊപ്പം ഇരിക്കട്ടെ.

∙ മേലുദ്യോഗസ്ഥ–കീഴുദ്യോഗസ്ഥ ബന്ധം ഊഷ്മളമാകണം. സൗഹൃദത്തോടെ പെരുമാറുന്ന മേലുദ്യോഗസ്ഥനുണ്ടെങ്കിൽ ഒരു സമ്മർദവും പൊലീസുകാരെ ബാധിക്കില്ല.

English Summary:

Solutions for Strengthening Police Manpower helps to reduce work pressure