ഇന്ത്യൻ ‘ശക്തി’ക്കെതിരെയും ഡോളറിന്റെ ഉപരോധ തന്ത്രം: കടം കൊടുത്ത് ഇരകളാക്കുന്ന യുഎസ്: കണ്ണീരിന്റെ കറൻസിക്കഥകൾ
യുഎസ് എന്ന ലോകശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിസൈലുകളും പോർവിമാനങ്ങളും അണ്വായുധങ്ങളുമായിരിക്കും പലപ്പോഴും മനസ്സിലേക്ക് വരിക. എന്നാൽ ആ ചിന്തയുടെയെല്ലാം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് അവിശ്വസനീയമാംവിധം ശക്തമായ മറ്റൊരു ആയുധമാണ്, അതിന്റെ പേരാണ് ‘ഡോളർ’. ലോകത്തെ ഏറ്റവും വലിയ ‘ആയുധമാണ്’ ഡോളർ എന്നു പറഞ്ഞിട്ടുള്ള സാമ്പത്തിക വിദഗ്ധരും ഏറെ. യുഎസ് ഡോളർ ലോക വിപണിയിലെ മുൻനിര കറൻസിയായി തുടരുന്നു. 2023ലെ കണക്കനുസരിച്ച്, രാജ്യാന്തര വിദേശ നാണയ ശേഖരത്തിന്റെ ഏകദേശം 57.9 ശതമാനവും യുഎസ് ഡോളറാണ്. ഇത് രാജ്യാന്തര ധനകാര്യത്തിൽ ഡോളറിന്റെ ശക്തിയെയാണ് കാണിക്കുന്നത്. കൂടാതെ, എല്ലാ വിദേശ വിനിമയ ഇടപാടുകളിലും ഏകദേശം 88 ശതമാനവും ഡോളർ ഉപയോഗിക്കുന്നു. ഇതുവഴി രാജ്യാന്തര വ്യാപാരത്തിലും ധനകാര്യത്തിലും ഡോളർ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എണ്ണ, സ്വർണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് വ്യാപാരത്തിനുള്ള പ്രാഥമിക കറൻസി എന്ന നിലയിലും ഡോളറിന്റെ നേതൃത്വം പ്രകടമാണ്. പ്രധാന രാജ്യാന്തര വായ്പകളും ബോണ്ടുകളും പലപ്പോഴും യുഎസ് ഡോളറിലാണ് ഇഷ്യു ചെയ്യുന്നത്. ഇതും ലോകത്തിലെ പ്രധാന കരുതൽ കറൻസി എന്ന നിലയിൽ ഡോളറിനെ ശക്തമാക്കുന്നു. റഷ്യയും ചൈനയും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും രാജ്യാന്തര സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴും യുഎസ് ഡോളർ തന്നയാണ് ഒന്നാം സ്ഥാനത്ത്. ഡോളറിന്റെ ആധിപത്യം കേവലം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിലും ശക്തിയിലും ഒതുങ്ങുന്നതല്ല, മറിച്ച് മറ്റു രാജ്യങ്ങളുടെമേൽ സ്വാധീനം ചെലുത്താനും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാനുമുള്ള വലിയൊരു ആയുധം കൂടിയാണ്. ഒരു രാജ്യത്തെ ശിക്ഷിക്കാനും രക്ഷിക്കാനും യുഎസ് ഡോളറിന് സാധിക്കും. രാജ്യാന്തര തലത്തിൽ കറൻസി ഒരു ആയുധമായി പ്രയോഗിച്ച നിരവധി കഥകളാണ് യുഎസിനും ഇരകൾക്കും പറയാനുള്ളത്.

യുഎസ് എന്ന ലോകശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിസൈലുകളും പോർവിമാനങ്ങളും അണ്വായുധങ്ങളുമായിരിക്കും പലപ്പോഴും മനസ്സിലേക്ക് വരിക. എന്നാൽ ആ ചിന്തയുടെയെല്ലാം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് അവിശ്വസനീയമാംവിധം ശക്തമായ മറ്റൊരു ആയുധമാണ്, അതിന്റെ പേരാണ് ‘ഡോളർ’. ലോകത്തെ ഏറ്റവും വലിയ ‘ആയുധമാണ്’ ഡോളർ എന്നു പറഞ്ഞിട്ടുള്ള സാമ്പത്തിക വിദഗ്ധരും ഏറെ. യുഎസ് ഡോളർ ലോക വിപണിയിലെ മുൻനിര കറൻസിയായി തുടരുന്നു. 2023ലെ കണക്കനുസരിച്ച്, രാജ്യാന്തര വിദേശ നാണയ ശേഖരത്തിന്റെ ഏകദേശം 57.9 ശതമാനവും യുഎസ് ഡോളറാണ്. ഇത് രാജ്യാന്തര ധനകാര്യത്തിൽ ഡോളറിന്റെ ശക്തിയെയാണ് കാണിക്കുന്നത്.
കൂടാതെ, എല്ലാ വിദേശ വിനിമയ ഇടപാടുകളിലും ഏകദേശം 88 ശതമാനവും ഡോളർ ഉപയോഗിക്കുന്നു. ഇതുവഴി രാജ്യാന്തര വ്യാപാരത്തിലും ധനകാര്യത്തിലും ഡോളർ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എണ്ണ, സ്വർണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് വ്യാപാരത്തിനുള്ള പ്രാഥമിക കറൻസി എന്ന നിലയിലും ഡോളറിന്റെ നേതൃത്വം പ്രകടമാണ്. പ്രധാന രാജ്യാന്തര വായ്പകളും ബോണ്ടുകളും പലപ്പോഴും യുഎസ് ഡോളറിലാണ് ഇഷ്യു ചെയ്യുന്നത്. ഇതും ലോകത്തിലെ പ്രധാന കരുതൽ കറൻസി എന്ന നിലയിൽ ഡോളറിനെ ശക്തമാക്കുന്നു.
റഷ്യയും ചൈനയും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും രാജ്യാന്തര സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴും യുഎസ് ഡോളർ തന്നയാണ് ഒന്നാം സ്ഥാനത്ത്. ഡോളറിന്റെ ആധിപത്യം കേവലം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിലും ശക്തിയിലും ഒതുങ്ങുന്നതല്ല, മറിച്ച് മറ്റു രാജ്യങ്ങളുടെമേൽ സ്വാധീനം ചെലുത്താനും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാനുമുള്ള വലിയൊരു ആയുധം കൂടിയാണ്. ഒരു രാജ്യത്തെ ശിക്ഷിക്കാനും രക്ഷിക്കാനും യുഎസ് ഡോളറിന് സാധിക്കും.
രാജ്യാന്തര തലത്തിൽ കറൻസി ഒരു ആയുധമായി പ്രയോഗിച്ച നിരവധി കഥകളാണ് യുഎസിനും ഇരകൾക്കും പറയാനുള്ളത്. ഡോളർ ‘രാജ്യാന്തര കരുതൽ കറൻസി’ ആകുന്നതിന്റെ അർഥമെന്താണ്? ഇത് എങ്ങനെ യുഎസിന് ശക്തി നൽകുന്നു? ഉപരോധങ്ങൾ നടപ്പിലാക്കുന്നത് എങ്ങനെ? അവ വിജയിക്കുമോ, പരാജയപ്പെടുമോ എന്ന് നിർണയിക്കുന്നത് എന്താണ്? കറൻസിയുടെ മൂല്യത്തിലെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ശക്തിയെ എങ്ങനെയാണ് ബാധിക്കുന്നത്?
∙ ലോകത്തിന്റെ കറൻസിയായി ഡോളർ
‘ലോക കറൻസി’ എന്നാൽ അത് ഇറക്കുന്ന രാജ്യത്തിനകത്തോ പുറത്തോ ഉപയോഗിക്കാനോ വിനിമയം ചെയ്യാനോ കഴിയുന്ന പണമാണ്. ലോകത്ത് ആദ്യമായി ഡോളർ ആണ് യുഎസിന്റെയും മറ്റ് നിരവധി രാജ്യങ്ങളുടെയും ഔദ്യോഗിക കറൻസിയായി മാറിയത്. എന്നാൽ ബ്രിട്ടിഷ് പൗണ്ട് ആണ് ഇന്നത്തെ ഡോളറായി മാറിയതെന്നും കൊളോണിയൽ കാലത്ത് പൗണ്ട് ലോക കറൻസിയായിരുന്നു എന്നും പറയപ്പെടുന്നു. 1914ലാണ് യുഎസിൽ ഫെഡറൽ റിസർവ് നിയമം പാസാക്കിയത്.
യുഎസ് സെൻട്രൽ ബാങ്കായി ഫെഡറൽ റിസർവ് സ്ഥാപിതമായി ഒരു വർഷത്തിനു ശേഷമാണ് ഡോളർ (ഫെഡറൽ റിസർവ് കറൻസി) ആദ്യമായി അച്ചടിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഡോളർ ഔദ്യോഗികമായി ലോകത്തിന്റെ കരുതൽ കറൻസിയായി മാറുകയും ചെയ്തു.
1785ലാണ് യുഎസ് ഔദ്യോഗികമായി ഡോളർ ചിഹ്നം സ്വീകരിച്ചത്. സ്പാനിഷ്-അമേരിക്കൻ പെസോയുടെ ചിഹ്നമാണ് ഇതിനായി ഉപയോഗിച്ചത്. ഡോളറിനെ കൈകാര്യം ചെയ്യുന്നതിനായി 1863ൽ യുഎസ് സർക്കാർ കൺട്രോളർ ഓഫ് കറൻസിയും (ഒസിസി) നാഷനൽ കറൻസി ബ്യൂറോയും സ്ഥാപിച്ചു.
∙ ബ്രെറ്റൻ വുഡ്സ് സിസ്റ്റം
1944ലെ ബ്രെറ്റൻ വുഡ്‌സ് ഉടമ്പടിയിലാണ് രാജ്യാന്തര കറൻസി എന്ന നിലയിൽ ഡോളറിനെ പ്രഖ്യാപിക്കുന്നത്. 44 സഖ്യരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഡോളർ അടിസ്ഥാനമാക്കി പുതിയ രാജ്യാന്തര നാണയ സംവിധാനത്തിന് തുടക്കമിട്ടു. ഔൺസിന് 35 ഡോളർ എന്ന നിരക്കിൽ ഡോളറിനെ സ്വർണവുമായി ബന്ധിപ്പിക്കാൻ യുഎസ് സമ്മതിച്ചു. അതേസമയം, മറ്റ് കറൻസികളെ ഡോളറുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഈ സംവിധാനം രാജ്യാന്തര സമ്പദ്‌വ്യവസ്ഥയിൽ യുഎസിന് കാര്യമായ സ്വാധീനം നൽകി. 1950 ആയപ്പോഴേക്കും ലോകത്തിലെ പണ ശേഖരത്തിന്റെ പകുതിയിലധികവും ഡോളറിലായിരുന്നു എന്നത് ചരിത്രം.
∙ ബ്രെറ്റൻ വുഡ്‌സ് തകർച്ചയും പെട്രോഡോളറിന്റെ തുടക്കവും
1971ൽ ബ്രെറ്റൻ വുഡ്‌സ് സംവിധാനം തകർന്നു. പ്രസിഡന്റ് നിക്‌സൻ ഡോളറുമായുള്ള സ്വർണ ഇടപാട് താൽക്കാലികമായി നിർത്തിവച്ചു. ഇത് ഡോളറിനെ ഒരു ഫ്ലോട്ടിങ് എക്സ്ചേഞ്ച് റേറ്റ് സിസ്റ്റത്തിലേക്ക് നയിച്ചു. ഇതൊക്കെയാണെങ്കിലും ഡോളറിന്റെ ആധിപത്യം നിലനിർത്താൻ യുഎസിന് സാധിച്ചിരുന്നു. സൗദി അറേബ്യയുമായുള്ള 1974ലെ പെട്രോഡോളർ കരാർ പോലുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ കറൻസിയുടെ രാജ്യാന്തര ഡിമാൻഡ് ഉറപ്പാക്കിക്കൊണ്ട് സൗദി എണ്ണ ഡോളറിൽ മാത്രം വിൽക്കുന്ന സംവിധാനത്തിലേക്ക് യുഎസ് എത്തിച്ചു. 1970കളിൽ, രാജ്യാന്തര എണ്ണ ഇടപാടുകളുടെ 70 ശതമാനവും യുഎസ് ഡോളറിലാണ് നടന്നിരുന്നത്. ഇതോടെ ഡോളറിന്റെ ശക്തി പതിന്മടങ്ങ് വർധിച്ചു. ലോക രാജ്യങ്ങളെല്ലാം ഡോളറിന് കീഴടങ്ങേണ്ടി വരികയും ചെയ്തു.
∙ ഉപരോധങ്ങളും സാമ്പത്തിക യുദ്ധവും
വിവിധ രാജ്യങ്ങൾക്കെതിരെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന്റെ ഒരു നീണ്ട ചരിത്രമാണ് യുഎസിനുള്ളത്. യുഎസിന് ഭീഷണിയായേക്കാവുന്ന നീക്കങ്ങൾ, നയങ്ങൾ എന്നിവ മാറ്റാൻ രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള വിദേശനയത്തിന്റെ ഉപകരണമായിരുന്നു ഡോളറും ഉപരോധവും. ഈ ഉപരോധങ്ങൾ നിർദിഷ്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ ലക്ഷ്യം വച്ച നടപടികൾ മുതൽ ഒരു കൂട്ടം രാജ്യങ്ങൾക്കെതിരായ സമഗ്രമായ സാമ്പത്തിക നിയന്ത്രണങ്ങൾ വരെയാകാം. സാമ്പത്തിക ഉപരോധത്തിനുള്ള ഉപകരണമായി യുഎസ് പലപ്പോഴും ഡോളറിനെ ഉപയോഗിച്ചിട്ടുണ്ട്. രാജ്യാന്തര ധനകാര്യത്തിൽ ഡോളറിനെ ഉപയോഗപ്പെടുത്തി രാജ്യങ്ങളെയോ സ്ഥാപനങ്ങളെയോ രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് നിസ്സാരമായി പുറത്താക്കാനും യുഎസിനു കഴിയും.
∙ മൂന്ന് ഇരകൾ
യുഎസ് ഉപരോധത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ഇറാൻ, ഉത്തര കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ. 2012ൽ ഇറാന്റെ എണ്ണ കയറ്റുമതിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടെ യുഎസ് ഡോളറിൽ രാജ്യാന്തര വ്യാപാരം നടത്താൻ ഇറാന് കഴിയാതെ വന്നു. ഇറാനിയൻ എണ്ണ കയറ്റുമതി 2011ൽ പ്രതിദിനം 25 ലക്ഷം ബാരലിൽ നിന്ന് 2014ൽ പ്രതിദിനം 10 ലക്ഷം ബാരലായി കുറഞ്ഞു. 2014ൽ യുക്രെയ്ൻ സംഘർത്തെത്തുടർന്ന് റഷ്യൻ വ്യക്തികൾക്കും ബാങ്കുകൾക്കും ബിസിനസുകൾക്കുംമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി, ഡോളർ വഴിയുള്ള ഇടപാടുകൾക്ക് നിയന്ത്രണം നടപ്പിലാക്കി. 2015 ആയപ്പോഴേക്കും റഷ്യൻ ജിഡിപി 2.8 ശതമാനം താഴോട്ടുപോയി. രാജ്യാന്തര ഇടപാടുകളും എണ്ണ വിൽപനയും പ്രതിസന്ധിയിലായി.
കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണ് യുഎസിന്റെ മറ്റൊരു ഇര. ഡോളറിനെ അവഗണിച്ച ഇറാഖും ലിബിയയും യുഎസിന്റെ ആക്രമണത്തിൽ തകരുകയും ചെയ്തു.
നിരവധി ഉപരോധ തന്ത്രങ്ങളുമായുള്ള ബന്ധമാണ് ഡോളറിന്റെ യഥാർഥ ശക്തി. ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട്, ട്രേഡിങ് വിത്ത് ദി എനിമി ആക്‌ട്, പേട്രിയറ്റ് ആക്‌ട് തുടങ്ങിയ നിയമനിർമാണങ്ങൾ രാജ്യാന്തര പണമിടപാടുകളെ ആയുധമാക്കാൻ യുഎസിനെ സഹായിച്ചു. വിവിധ ബാങ്കിലൂടെയോ രാജ്യാന്തര പേയ്‌മെന്റ് സംവിധാനത്തിലൂടെയോ നടക്കുന്ന ഏതൊരു ഡോളർ പണമിടപാടും നിരീക്ഷിച്ച് കുറ്റവാളിയെ ശിക്ഷിക്കാനും യുഎസ് ആസ്തികൾക്കെതിരെ നടപടിയെടുക്കാനും യുഎസിന് ആവശ്യമായ ശക്തി നൽകിയതും ഈ നിയമനിർമാണങ്ങൾ തന്നെ.
∙ ഉപരോധ ഇരകളിൽ മുൻനിര ബാങ്കുകളും
അംഗീകൃത കക്ഷിയുമായി വ്യാപാരം ചെയ്യുന്ന, ധനസഹായം നൽകുന്ന യുഎസുകാരല്ലാത്തവരുടെ മേൽ രാജ്യത്തിന് ‘അധികാരം’ നൽകുന്നതാണ് ഇത്തരം നിയമനിര്‍മാണങ്ങൾ. ഉപരോധം ലംഘിച്ച് ഇറാൻ, ക്യൂബ, സുഡാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇടപാട് നടത്തിയതിന് ബിഎൻപി പരിബാസിനെതിരെ 900 കോടി ഡോളറാണ് പിഴ ചുമത്തിയത്. ഇതോടൊപ്പം ഡോളർ ക്ലിയറിങ്ങിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേർഡ്, കൊമേഴ്സ് ബാങ്ക്, ക്ലിയർസ്ട്രീം ബാങ്കിങ് തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങളെല്ലാം സമാന ലംഘനങ്ങൾക്ക് വലിയ പിഴ അടച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി റഷ്യയുമായി ഇടപാട് നടത്തിയതിന്റെ പേരിലും ചില ബാങ്കുകൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഉത്തര കൊറിയയുമായും ഇറാനുമായും വ്യാപാരം നടത്തുന്നതിനുള്ള ഉപരോധം കാരണം വിതരണക്കാരിൽ നിന്ന് അവശ്യ ഘടകങ്ങൾ വാങ്ങാൻ കഴിയാത്തത് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഇസെഡ്‌ടിഇക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
∙ ഇന്ത്യയ്‌ക്കെതിരെയും ഉപരോധം
മുൻകാലങ്ങളിൽ ഇന്ത്യയ്ക്കെതിരെയും യുഎസ് ഉപരോധം പ്രയോഗിച്ചിട്ടുണ്ട്. 1998ൽ നടത്തിയ ആണവപരീക്ഷണങ്ങളെ തുടർന്നാണ് ഇന്ത്യയ്‌ക്കെതിരെ ഉപരോധം കൊണ്ടുവന്നത്. 1998 മേയ് 11, 13 തീയതികളിൽ ‘ഓപറേഷൻ ശക്തി’ എന്ന രഹസ്യ പേരിൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങൾ യുഎസിനെ ഏറെ ചൊടിപ്പിച്ചു. ഇന്ത്യയെ ആണവരാഷ്ട്രമായി അടയാളപ്പെടുത്തിയ ഈ പരീക്ഷണങ്ങൾ രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായി. 1994ലെ ആണവ വ്യാപന നിരോധന നിയമത്തിലെ ഗ്ലെൻ ഭേദഗതിയുടെ വ്യവസ്ഥകൾ പ്രകാരം പ്രസിഡന്റ് ബിൽ ക്ലിന്റനാണ് ഇന്ത്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. ഇതിനായി ഉപയോഗിച്ചതും ഡോളറായിരുന്നു.
ഇന്ത്യയ്ക്കുള്ള എല്ലാ സൈനിക, സാമ്പത്തിക സഹായങ്ങളും നിർത്തിവച്ചു. ചില പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, പ്രത്യേകിച്ചും ഇന്ത്യയുടെ ആണവ, മിസൈൽ പദ്ധതികളെ സഹായിക്കുന്നവ. ലോകബാങ്ക്, ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് വായ്പ നൽകുന്നതിനെ യുഎസ് എതിർത്തു. ഇന്ത്യൻ പ്രതിരോധ, ഹൈ-ടെക്‌നോളജി മേഖലകളുമായി ഇടപെടുന്ന യുഎസ് സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി.
∙ സ്വിഫ്റ്റ് നെറ്റ്‌വർക്കും സാമ്പത്തിക നിരീക്ഷണവും
രാജ്യാന്തര ബാങ്കിങ്ങിന്റെ പ്രധാന ഘടകമാണ് സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ (സ്വിഫ്റ്റ്) നെറ്റ്‌വർക്ക്. രാജ്യങ്ങളുമായി സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ ഇതുവഴി സാധ്യമാക്കുന്നു. സ്വിഫ്റ്റിന്മേൽ യുഎസിന് കാര്യമായ സ്വാധീനമുണ്ട്. തീവ്രവാദവും നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും തടസ്സപ്പെടുത്താനും ഇത് പലപ്പോഴും ഉപയോഗിക്കുന്നു. 2006ൽ, തീവ്രവാദ ധനസഹായം ട്രാക്ക്ചെയ്യുന്നതിന് യുഎസ് സ്വിഫ്റ്റ് ഡേറ്റ ആക്‌സസ് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇടപാടുകൾ കണ്ടെത്തി തടയുന്നതിലൂടെ ഉപരോധങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ഈ ശേഷി യുഎസിനെ ഏറെ സഹായിക്കുന്നുണ്ട്. അതായത് ശത്രു രാജ്യങ്ങളുടെ പണമിടപാടുകളെല്ലാം നിരീക്ഷിച്ച് യുഎസിന് വേണ്ട നടപടി സ്വീകരിക്കാം.
∙ ഡോളറും രാജ്യാന്തര കടവും
രാജ്യാന്തര തലത്തിൽ കടം നൽകുന്നതിനുള്ള പ്രധാന കറൻസിയാണ് ഡോളർ. രാജ്യങ്ങളും കോർപറേഷനുകളും ഡോളറിലാണ് കടമെടുക്കുന്നത്. ഇതിനാൽ ചില സമയങ്ങളിൽ യുഎസിന് മറ്റു രാജ്യങ്ങളെ ചൂഷണം ചെയ്യാനും സാധിക്കുന്നു. വളർന്നുവരുന്ന വിപണികളുടെ കാര്യത്തിൽ ഈ ആശ്രിതത്വം പ്രകടമാണ്. ഫെഡറൽ റിസർവ് പണനയം കർശനമാക്കുമ്പോൾ പലപ്പോഴും കടം വാങ്ങിയവരെല്ലാം പ്രതിസന്ധികളിൽപ്പെടാറുണ്ട്. ഇത് ഡോളറിന്റെ മൂല്യം ഉയർത്തുകയും തിരിച്ചടയ്ക്കേണ്ട മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു. 2020ലെ കണക്കനുസരിച്ച് ആഗോള കടത്തിന്റെ 60 ശതമാനവും യുഎസ് ഡോളറിലാണ്. ഏതു രാജ്യവും കടം വാങ്ങിയാൽ തിരിച്ചടയ്ക്കേണ്ടത് യുഎസ് ഡോളറിലാണ്. ഇത് പലപ്പോഴും മിക്ക രാജ്യങ്ങൾക്കും ബാധ്യതയാകാറുമുണ്ട്.
ഡോളറിന്റെ 10 ശതമാനം മൂല്യവർധനവ്,വളർന്നുവരുന്ന വിപണികളുടെ കടഭാരം ജിഡിപിയുടെ ഏകദേശം 1.5 ശതമാനം വർധിപ്പിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകൾ പറയുന്നത്. ഇത് സാമ്പത്തിക പിരിമുറുക്കം വർധിപ്പിക്കുകയും സാമൂഹിക സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലേക്കും ഉയർന്ന ദാരിദ്ര്യനിരക്കിലേക്കും നയിക്കും. 2023ൽ, ഡോളർ മൂല്യം വർധിച്ചത് കാരണം പല ആഫ്രിക്കൻ രാജ്യങ്ങളും കടുത്ത സാമ്പത്തിക ദുരിതം അനുഭവിച്ചു. സാംബിയയുടെ വിദേശ കടം 1800 കോടി ഡോളറിൽ കൂടുതലായി ദാരിദ്ര്യത്തിന്റെ കൊടുമുടിയിലെത്തി. ഡോളർ വിനിമയ നിരക്ക് സമ്മർദം കാരണം ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളുടെ വർധിച്ചുവരുന്ന വില ദരിദ്രരായ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കുന്നു.
∙ ഡോളർ നയതന്ത്രവും വിദേശ സഹായവും
സഹായത്തിലൂടെയും വായ്പകളിലൂടെയും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാൻ യുഎസ് ചരിത്രപരമായി ഡോളറിനെ ഉപയോഗിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് രാഷ്ട്രീയവും സാമ്പത്തികവുമായ ഇളവുകൾ ഉറപ്പാക്കാൻ സാമ്പത്തിക ശക്തി ഉപയോഗിക്കുന്നതിനെയാണ് ഡോളർ നയതന്ത്രം സൂചിപ്പിക്കുന്നത്. 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിക്ക് ശേഷം, ഈജിപ്തിന് 5000 കോടി ഡോളർ യുഎസ് സഹായം ലഭിച്ചു. ഇതിൽ ഭൂരിഭാഗവും ഡോളറിലാണ് നൽകിയത്.
∙ വെല്ലുവിളികളും പ്രതിരോധ നടപടികളും
ഡോളർ ആധിപത്യം ശക്തമാകുമ്പോൾ തന്നെ വർധിച്ചുവരുന്ന നിരവധി വെല്ലുവിളികളുണ്ട്. ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ബദൽ മാർഗങ്ങൾ തേടുന്നതും ഇതിനാലാണ്. സംരംഭങ്ങളിൽ ഡിജിറ്റൽ കറൻസികളുടെ വികസനവും ക്രോസ്-ബോർഡർ ഇന്റർബാങ്ക് പേയ്‌മെന്റ് സിസ്റ്റം (സിഐപിഎസ്) പോലെയുള്ള ഇതര പേയ്‌മെന്റ് സംവിധാനങ്ങളും ഉൾപ്പെടുന്നു. 2021ലെ കണക്കനുസരിച്ച് ചൈനീസ് യുവാൻ ആഗോള കരുതൽ ശേഖരത്തിന്റെ ഏകദേശം 2 ശതമാനമാണ്. ഇത് ക്രമാനുഗതമായി ഉയർത്താനുളള ശ്രമം നടക്കുന്നുണ്ട്.
∙ ഡോളറിനെതിരെ നേരിടാൻ ഇതൊന്നും മതിയാകില്ല
ഈ ശ്രമങ്ങൾക്കിടയിലും യുഎസ് ഡോളർ പ്രബല ശക്തിയായി തുടരുന്നു. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇപ്പോഴും അവരുടെ വിദേശ നാണയ ശേഖരത്തിന്റെ 60 ശതമാനവും ഡോളറിൽ സൂക്ഷിക്കുന്നു. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഡോളറിന്റെ വ്യക്തമായ പങ്കാണ് കാണിക്കുന്നത്. എന്നാൽ, ഡീ-ഡോളറൈസേഷനിലേക്കുള്ള ക്രമാനുഗതമായ മാറ്റവും പ്രകടമാണ്. ഡോളറിന്റെ ആധിപത്യം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകാൻ സാധ്യതയില്ലെങ്കിലും ഈ ചെറിയ നീക്കങ്ങളെല്ലാം ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ചില മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നുവെന്നുതന്നെ പറയേണ്ടി വരും.