‘അബ് കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും കഷ്ടിച്ച് ഭരണം നിലനിർത്താനുള്ള സീറ്റുകളാണ് ജനം നൽകിയത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്, പാർട്ടിയെ യുവാക്കൾ കൈവിട്ടു എന്നതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായിരുന്നു യുവാക്കളുടെ അമർഷത്തിനു കാരണമായത്. ഇക്കാര്യം പ്രതിപക്ഷവും തിരഞ്ഞെടുപ്പു നാളുകളിൽ ഉയർത്തിക്കാട്ടി. ശരാശരി 7 ശതമാനം ജിഡിപി വളർച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന് അഭിമാനിക്കുമ്പോഴും ‘ഗ്രൗണ്ട് സീറോ’യിൽ കഥ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷ ശ്രമം. അത് ഏറക്കുറെ ജനം മുഖവിലയ്ക്കെടുത്തെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലവും. കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരുന്നു. എന്നാൽ, 9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സെന്‍റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മുൻഗണനയായി തൊഴിലവസരങ്ങൾ

ADVERTISEMENT

തിരഞ്ഞെടുപ്പിന് മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ വാരിനിറയ്ക്കാൻ നിർമല സീതാരാമൻ ശ്രമിച്ചിരുന്നില്ല. ഞങ്ങൾ തന്നെ വീണ്ടും അധികാരത്തിൽ വരും, ജൂലൈയിലെ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും എന്നാണ് ആത്മവിശ്വാസം നിറഞ്ഞുകവിഞ്ഞ വാക്കുകളിലൂടെ അന്ന് ധനമന്ത്രി പറഞ്ഞത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കളം മാറി. തൊഴിലില്ലായ്മ ഒരു പ്രശ്നം തന്നെയാണെന്നും പരിഹാരം വേണമെന്നും സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് പുതിയ ബജറ്റ് സൂചിപ്പിക്കുന്നത്.

ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയ ധനമന്ത്രി നിർമല സീതാരാമൻ (Photo: PIB)

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമലയ്ക്ക് മുന്നിലെ സുപ്രധാന വെല്ലുവിളിയും അതായിരുന്നു - തൊഴിലവസരങ്ങൾ ഉയർത്തണം. അതു മനസ്സിലുള്ളതിനാൽത്തന്നെ, തൊഴിൽ, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കായി ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് നിർമല ഇക്കുറി ബജറ്റിൽ നീക്കിവച്ചത്. തൊഴിൽ മേഖലയ്ക്കായി ഇൻസെന്‍റീവ് സ്കീമുകൾ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ഇതിന് പുറമേ എംഎസ്എംഇകൾക്കു വേണ്ടി (Micro, Small and Medium Enterprises) പ്രഖ്യാപിച്ച പദ്ധതികളും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉതകും.

∙ സർക്കാർ വക ശമ്പളം

സംഘടിത മേഖലയിൽ തൊഴിൽ നേടുന്ന പുതുമുഖങ്ങൾക്ക് കമ്പനി നൽകുന്ന ശമ്പളത്തിന് പുറമേ പരമാവധി 15,000 രൂപ സർക്കാരിന്‍റെ വകയായി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന ഡയറക്ട് ബെനഫിറ്റ് സ്കീം ആണ് ഈ ബജറ്റിലെ ശ്രദ്ധേയമായൊരു പ്രഖ്യാപനം. മൂന്ന് ഗഡുക്കളായാണ് 15,000 രൂപ നൽകുക. ഒരുലക്ഷം രൂപവരെ ശമ്പളമുള്ളവരാണ് അർഹരെന്ന് ‘സ്കീം എ - ഫസ്റ്റ് ടൈമേഴ്സ്’ എന്ന ഈ പ്രഖ്യാപനത്തിൽ ധനമന്ത്രി പറയുന്നു. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) റജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് മാത്രമേ ഈ ആനുകൂല്യം കിട്ടൂ. 2.1 കോടി യുവാക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് നിർമല സീതാരാമൻ പറയുന്നത്.

Representative Image: (Photo: StockImageFactory.com)
ADVERTISEMENT

∙ നടപ്പാക്കാൻ എളുപ്പമോ?

ഐടി കമ്പനികൾ മാത്രം പ്രതിവർഷം ശരാശരി ഒരുലക്ഷം പേരെ പുതുതായി (ഫ്രഷേഴ്സ്) നിയമിക്കാറുണ്ട്. ഇപിഎഫ്ഒയുടെ 2024 മേയിലെ കണക്കുപ്രകാരം, ആ മാസം പുതുതായി ജോലി നേടിയത് 19.50 ലക്ഷം പേരാണ്. 2023 മേയ് മാസത്തേക്കാൾ 20 ശതമാനം അധികം. ഇത്തരത്തിൽ പുതുതായി ജോലിക്ക് കയറുകയും ഇപിഎഫ്ഒയിൽ റജിസ്ട്രേഷൻ നേടുകയും ചെയ്യുന്നവർക്കെല്ലാം 15,000 രൂപവീതം നൽകുമെന്നാണ് ബജറ്റിൽ പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നു പക്ഷേ കണ്ടറിയണം.

Representative Image: (Photo: Manoej Paateel)

ഏതു രീതിയിലാണ് കേന്ദ്രം ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമായിട്ടില്ല. ‘‘പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സ്കീം പ്രപ്പോസൽ വരുന്നമുറയ്‌ക്കേ വ്യക്തത വരൂ. ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടതായതിനാൽ തൊഴിൽ നിയമത്തിലും ഭേദഗതി വേണ്ടിവരും’’ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റും വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് പാർട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറയുന്നു.

മാനുഫാക്ചറിങ് മേഖലയിലെ കമ്പനികൾക്കായി സ്കീം ബി - ജോബ് ക്രിയേഷൻ ഇൻ മാനുഫാക്ചറിങ് ഉണ്ട്. തൊഴിലുടമകൾക്ക് പിന്തുണ നൽകാനായി സ്കീം സി - സപ്പോർട്ട് ടു എംപ്ലോയേഴ്സ് ആനുകൂല്യവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മാനുഫാക്ചറിങ് മേഖലയിൽ 30 ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് സ്കീം ബി എന്ന് ധനമന്ത്രി പറയുന്നു. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇൻസെന്‍റീവ് ലഭ്യമാക്കുന്നതാണ് ഈ സ്കീം. പുതുതായി ജോലി നേടുന്നവരുടെ ആദ്യ 4 വർഷത്തെ ഇപിഎഫ്ഒ വിഹിതം കണക്കാക്കിയായിരിക്കും ആനുകൂല്യം.

ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള അധിക തൊഴിൽ നിയമനങ്ങൾ കണക്കാക്കി ആനുകൂല്യം നൽകുന്നതാണ് സ്കീം സി. ഇപിഎഫ്ഒ വിഹിതം കണക്കാക്കി, രണ്ടുവർഷത്തേക്ക് 3000 രൂപവീതം പ്രതിമാസം തൊഴിലുടമയ്ക്ക് തിരികെ നൽകുന്നതാണ് പദ്ധതി. 50 ലക്ഷം പേർക്ക് ജോലി ലഭിക്കാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി പറയുന്നു. ഈ സ്കീമുകളിലും വ്യക്തത വരണമെങ്കിൽ, ഇവ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന സ്കീം പ്രപ്പോസൽ വരുന്നത് വരെ കാത്തിരിക്കണം.

ADVERTISEMENT

∙ പെയ്ഡ് ഇന്‍റേൺഷിപ്പും എംഎസ്എംഇകളുടെ നേട്ടവും

ഒരുകോടി യുവാക്കൾക്ക് ഇന്ത്യയിലെ അഞ്ഞൂറോളം മുൻനിര സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പിന് അവസരമൊരുക്കുമെന്നും പ്രതിമാസം 5000 രൂപ വീതം അലവൻസ് നൽകുമെന്നും ബജറ്റിലുണ്ട്. 6000 രൂപ ഒറ്റത്തവണയായും ലഭ്യമാക്കും. 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കളെ തൊഴിൽ വൈദഗ്ധ്യമുള്ളവരാക്കുന്ന പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എംഇകൾക്കുള്ള പ്രോത്സാഹന പദ്ധതികളും തൊഴിലവസരങ്ങൾ ഉയർത്താൻ സഹായിക്കും. ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ 29-30 ശതമാനം പങ്കുവഹിക്കുന്നത് എംഎസ്എംഇകളാണ്. മൊത്തം കയറ്റുമതിയിൽ 46 ശതമാനവും എംഎസ്എംഇകളിൽ നിന്നാണ്.

ഈ സാഹചര്യത്തിൽ, എംഎസ്എംഇകൾക്ക് മൂലധന പിന്തുണ ഉറപ്പാക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും കയറ്റുമതിക്കും കൂടുതൽ തൊഴിലവസരങ്ങളുണ്ടാവാനും ഗുണം ചെയ്യും. എംഎസ്എംഇകൾക്ക് ഈടില്ലാതെ 100 കോടി രൂപ വരെ വായ്പാ പിന്തുണ ഉറപ്പാക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് ഗാരന്‍റി സ്കീം ആണ് പ്രഖ്യാപിച്ചത്. ഇതിനു പുറമേ, മുദ്ര വായ്പയിലെ ‘തരുൺ’ ശ്രേണിയിലെ വായ്പാ പരിധി അർഹർക്ക് 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കിയത് സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നേട്ടമാകും.

Representative Image: (Photo: WESTOCK PRODUCTIONS)

∙ വികസനം, സ്ത്രീശക്തിയിലൂടെ

സ്ത്രീകളുടെ ഉന്നമനത്തിനായി ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇക്കുറി ബജറ്റിലുണ്ട്. വ്യവസായ മേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉയർത്താൻ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകളുടെ തൊഴിൽ നൈപുണ്യം ഉയർത്താനുള്ള പദ്ധതികളുമുണ്ടാകും. വനിതാ സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കും.

English Summary:

Modi Government's Strategy to Combat Unemployment through Direct Benefit Schemes