അമ്മയും മകനും തമ്മിലൊരു സ്വകാര്യ സംഭാഷണം. അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മകനോടു വീട്ടിൽവച്ചു പറഞ്ഞകാര്യം മൂന്നാമതൊരാൾ അറിയുന്നു. അമ്മയും താനും തമ്മിലുള്ള സംഭാഷണം അതേപടി മൂന്നാമൻ പറയുന്നതുകേട്ട ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു. ഇയാളിത് എങ്ങനെയറിഞ്ഞു? അന്വേഷണം എത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ആ സമയത്തുണ്ടായിരുന്ന പൊലീസ് സേനാംഗത്തിലേക്ക്. പൊലീസിലെ തൊഴുത്തിൽക്കുത്തും ചേരിപ്പോരും അറിയുന്നവർക്ക് ഇതിൽ അദ്ഭുതമൊന്നുമില്ല. സംഭാഷണങ്ങൾ ചോർന്നുപോകുന്നുണ്ട്, വിവരങ്ങളും. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുകാര്യമായാലും ഔദ്യോഗികചർച്ച ആയാലും. ആഭ്യന്തരവകുപ്പിന്റെയും സർക്കാരിന്റെയും മുഖംകെടുത്തുന്ന ഏറ്റവും പുതിയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണം. ഇത്രയും ആരോപണങ്ങൾ പുറത്തുവരാനുള്ള കാരണം പൊലീസ് സേനയിലെ പടലപിണക്കങ്ങളും അസംതൃപ്തിയുംതന്നെ. പരസ്പരവിശ്വാസമില്ലാതായി എന്നതും എടുത്തുപറയണം. സേനയിൽ ‘സ്വന്തം ഗ്രൂപ്പ്’ വളർത്തിക്കൊണ്ടുവരാനുള്ള ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികളും ഒരു കാരണമാണ്. ആരോപണവിധേയനായ എസ്പിയുടെ കാലത്ത് മലപ്പുറത്തൊരു സംഭവമുണ്ടായി. ജില്ലാ ആസ്ഥാനത്തു പ്രവർത്തിച്ചിരുന്ന പൊലീസുകാരനെ പെട്ടെന്നൊരു ദിവസം സ്ഥലംമാറ്റി. ദീർഘകാലം ഒരേ സ്ഥലത്താണു ജോലി എന്നതായിരുന്നു കാരണം. സംസ്ഥാനതലത്തിലെ ഉയർന്ന രണ്ടുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായിരുന്നു സ്ഥലംമാറ്റമെന്നു പിന്നീടു പൊലീസുകാർക്കു ബോധ്യമായി. സ്ഥലം മാറ്റിയ ഉന്നതൻതന്നെ പിന്നീടു തുറന്നുപറഞ്ഞു: ‘‘നീയെന്റെ എതിർചേരിയിലാണോയെന്ന സംശയത്തിലായിരുന്നു.’’ പൊലീസുകാരൻ മനംമടുത്ത് സ്വയംവിരമിക്കലിന് അപേക്ഷ നൽകി. അതോടെ, വിജിലൻസ് കേസും വീട്ടിൽ റെയ്ഡും സസ്പെൻഷനുമായി. കേസിലൊന്നും കാര്യമില്ലെന്നു കോടതി കണ്ടെത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്കു കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയും മകനും തമ്മിലൊരു സ്വകാര്യ സംഭാഷണം. അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മകനോടു വീട്ടിൽവച്ചു പറഞ്ഞകാര്യം മൂന്നാമതൊരാൾ അറിയുന്നു. അമ്മയും താനും തമ്മിലുള്ള സംഭാഷണം അതേപടി മൂന്നാമൻ പറയുന്നതുകേട്ട ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു. ഇയാളിത് എങ്ങനെയറിഞ്ഞു? അന്വേഷണം എത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ആ സമയത്തുണ്ടായിരുന്ന പൊലീസ് സേനാംഗത്തിലേക്ക്. പൊലീസിലെ തൊഴുത്തിൽക്കുത്തും ചേരിപ്പോരും അറിയുന്നവർക്ക് ഇതിൽ അദ്ഭുതമൊന്നുമില്ല. സംഭാഷണങ്ങൾ ചോർന്നുപോകുന്നുണ്ട്, വിവരങ്ങളും. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുകാര്യമായാലും ഔദ്യോഗികചർച്ച ആയാലും. 

ആഭ്യന്തരവകുപ്പിന്റെയും സർക്കാരിന്റെയും മുഖംകെടുത്തുന്ന ഏറ്റവും പുതിയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണം. ഇത്രയും ആരോപണങ്ങൾ പുറത്തുവരാനുള്ള കാരണം പൊലീസ് സേനയിലെ പടലപിണക്കങ്ങളും അസംതൃപ്തിയുംതന്നെ. പരസ്പരവിശ്വാസമില്ലാതായി എന്നതും എടുത്തുപറയണം. സേനയിൽ ‘സ്വന്തം ഗ്രൂപ്പ്’ വളർത്തിക്കൊണ്ടുവരാനുള്ള ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികളും ഒരു കാരണമാണ്. 

(Photo by Indranil MUKHERJEE / AFP)
ADVERTISEMENT

ആരോപണവിധേയനായ എസ്പിയുടെ കാലത്ത് മലപ്പുറത്തൊരു സംഭവമുണ്ടായി. ജില്ലാ ആസ്ഥാനത്തു പ്രവർത്തിച്ചിരുന്ന പൊലീസുകാരനെ പെട്ടെന്നൊരു ദിവസം സ്ഥലംമാറ്റി. ദീർഘകാലം ഒരേ സ്ഥലത്താണു ജോലി എന്നതായിരുന്നു കാരണം. സംസ്ഥാനതലത്തിലെ ഉയർന്ന രണ്ടുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായിരുന്നു സ്ഥലംമാറ്റമെന്നു പിന്നീടു പൊലീസുകാർക്കു ബോധ്യമായി. സ്ഥലം മാറ്റിയ ഉന്നതൻതന്നെ പിന്നീടു തുറന്നുപറഞ്ഞു: ‘‘നീയെന്റെ എതിർചേരിയിലാണോയെന്ന സംശയത്തിലായിരുന്നു.’’ പൊലീസുകാരൻ മനംമടുത്ത് സ്വയംവിരമിക്കലിന് അപേക്ഷ നൽകി. അതോടെ, വിജിലൻസ് കേസും വീട്ടിൽ റെയ്ഡും സസ്പെൻഷനുമായി. കേസിലൊന്നും കാര്യമില്ലെന്നു കോടതി കണ്ടെത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. 

ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്കു കാരണം മുൻപത്തെ എസ്പിയുടെ കാലത്ത് മലപ്പുറം പൊലീസിലെ ഒരു വിഭാഗത്തിൽ പുകഞ്ഞ കടുത്ത അതൃപ്തിയാണെന്നു പലരും പറയുന്നു. പല വെളിപ്പെടുത്തലുകളും കിടിലൻ തിരക്കഥ അനുസരിച്ചാണോ എന്നു സംശയവും തോന്നാം. സംശയിക്കുന്നവർ ഈ ഡയലോഗ് കേൾക്കുക: ‘‘എനിക്കെതിരായ പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ കടപ്പെട്ടവനായിരിക്കും.’’ ഒരു ജില്ലാ പൊലീസ് മേധാവി എംഎൽഎയോടു ഫോണിലൂടെ വാഗ്ദാനം ചെയ്തതാണ്.

പിണറായി വിജയൻ  ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച 8 വർഷത്തിനിടെ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ പിരിച്ചുവിട്ടതു 108 പൊലീസുകാരെ. അഴിമതി, നിയമവിരുദ്ധ പ്രവർത്തനം, മാഫിയബന്ധം തുടങ്ങിയ ആരോപണങ്ങളായിരുന്നു കാരണം.

∙ കസ്റ്റംസിന്റെ പരിമിതി മുതലെടുത്ത് പൊലീസ്

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പരിമിതികൾ മുതലാക്കിയാണു സ്വർണക്കടത്തു പിടികൂടാൻ പൊലീസ് സ്വന്തം സംവിധാനമൊരുക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്തു നടക്കുന്ന വിമാനത്താവളങ്ങളിലൊന്നാണു കോഴിക്കോട്. പ്രതിവർഷം 10 ലക്ഷം രാജ്യാന്തര യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ മാനദണ്ഡപ്രകാരം കുറഞ്ഞത് 114 കസ്റ്റംസ് ജീവനക്കാർ വേണം. കോഴിക്കോടുവഴി ഓരോ വർഷവും യാത്ര ചെയ്യുന്നത് 30 ലക്ഷത്തിലേറെ രാജ്യാന്തര യാത്രക്കാർ. 

കരിപ്പൂർ വിമാനത്താവളം (ഫയൽ ചിത്രം)
ADVERTISEMENT

സുജിത്ദാസ് മലപ്പുറത്ത് എസ്പിയായി വന്ന കാലഘട്ടത്തിൽ കോഴിക്കോട്ട് ഓരോ ഷിഫ്റ്റിലും 15 കസ്റ്റംസ് ഉദ്യോഗസ്ഥർപോലും ഉണ്ടായിരുന്നില്ല. ‌നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത്ദാസിന് ഈ പരിമിതികളും സ്വർണക്കടത്തിന്റെ സാധ്യതകളും നന്നായി അറിയാമായിരുന്നു. ‌മലപ്പുറം പൊലീസിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് കണ്ണൂരിലും പൊലീസ് നേരിട്ടു സ്വർണം പിടികൂടിയിരുന്നു. എന്നാൽ, നൂലാമാലകൾ മനസ്സിലായതോടെ നിർത്തി. ഇപ്പോൾ സ്വർണം കസ്റ്റംസിനു കൈമാറുകയാണു ചെയ്യുന്നത്.

∙ കസ്റ്റംസ് പറഞ്ഞു, പൊലീസ് പിടിക്കുന്ന സ്വർണത്തിന്റെ അളവു കുറയുന്നു

പൊലീസ് പിടിക്കുന്ന കള്ളക്കടത്തു സ്വർണം ശുദ്ധീകരിച്ചെടുക്കുമ്പോൾ, സമാന സാഹചര്യങ്ങളിൽ കസ്റ്റംസ് പിടിക്കുന്ന സ്വർണത്തെക്കാൾ തൂക്കം കുറയുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംഘടന. തങ്ങളുടെ അധികാരപരിധിയിൽ പൊലീസ് കടന്നുകയറുകയാണെന്ന വിമർശനമുയർത്തി തിരുവനന്തപുരം സോൺ ചീഫ് കമ്മിഷണർക്കു കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ 2023 ഒക്ടോബർ 27നു നൽകിയ കത്തിലാണിതു പറയുന്നത്. പൊലീസ് കള്ളക്കടത്തു സ്വർണം പിടിക്കുന്ന കേസുകളിൽ, പൊലീസ് ഉദ്യോഗസ്ഥരുടെയും സ്വർണം ശുദ്ധീകരിച്ചു സർട്ടിഫിക്കറ്റ് നൽകുന്നയാളുടെയും മൊഴി കസ്റ്റംസ് നിയമത്തിലെ‍ 108ാം വകുപ്പുപ്രകാരം രേഖപ്പെടുത്താൻ നിർദേശം നൽകണം. ഇതു ചെയ്യാത്തതു നിയമപരമായ ബുദ്ധിമുട്ടുണ്ടാക്കുന്നു. 

തിരുവനന്തപുരം സോൺ ചീഫ് കമ്മിഷണർക്കു കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ നൽകിയ കത്ത്.

പിടിച്ചെടുത്ത സ്വർണം സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണു പൊലീസ് ശുദ്ധീകരിക്കുന്നത്. കസ്റ്റംസാകട്ടെ, കൊച്ചിയിലെ സ്വന്തം ലാബിലും. സ്വർണക്കടത്തു പിടിക്കണമെന്നു നിർബന്ധമുണ്ടെങ്കിൽ, തൊണ്ടിമുതൽ പിടിച്ച അവസ്ഥയിൽതന്നെ പൊലീസ് സൂക്ഷിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. സ്വർണക്കടത്തു പിടിക്കാൻ പൊലീസിന് അധികാരമില്ലാത്തതിനാൽ, ലഭിക്കുന്ന വിവരം കസ്റ്റംസിനോ ഡിആർഐക്കോ കൈമാറുകയാണു വേണ്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണു പൊലീസെന്ന പരാതിയും അവർക്കുണ്ട്.

ADVERTISEMENT

∙ കള്ളക്കളി ആരോപണം കളവെന്ന് അപ്രൈസർ

വിമാനത്താവളങ്ങളിൽനിന്നു പിടിക്കുന്ന സ്വർണമിശ്രിതം ഉരുക്കി ശുദ്ധീകരിച്ച് യഥാർഥ സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്തുന്നതു കസ്റ്റംസ് നിയോഗിക്കുന്ന അപ്രൈസർമാരാണ്. ഇവർ സ്വർണാഭരണ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരാകും. ഇവർക്കു സർട്ടിഫിക്കറ്റും നൽകും. സ്വർണക്കടത്തു കേസുകളിൽ അപ്രൈസർമാർ സാക്ഷികളുമാണ്. വർഷങ്ങളായി കോഴിക്കോട് വിമാനത്താവളത്തിലെ അപ്രൈസറായി പ്രവർത്തിക്കുന്നത് എൻ.വി.ഉണ്ണിക്കൃഷ്ണനാണ്. കസ്റ്റംസും പൊലീസും പിടിക്കുന്ന സ്വർണമിശ്രിതം ശുദ്ധീകരിച്ചു തൂക്കം തിട്ടപ്പെടുത്തുന്നതു ഉണ്ണിക്കൃഷ്ണൻതന്നെ.

കൊച്ചി വിമാനത്താവളത്തിൽ മൂന്നും കണ്ണൂരിൽ രണ്ടും അപ്രൈസർമാരുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടുന്ന സ്വർണം ഉരുക്കുന്നിടത്തു കള്ളക്കളി നടക്കുന്നുവെന്നാണു പി.വി.അൻവർ എംഎൽഎയുടെ ആരോപണം. ഉണ്ണിക്കൃഷ്ണന്റെ മറുപടി ഇങ്ങനെ. 

? സ്വർണം ഉരുക്കുന്നിടത്ത് കള്ളക്കളി നടക്കുന്നെന്നാണ് ആരോപണം. 

അങ്ങനെയൊന്നും നടക്കുന്നില്ല. മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ഉരുക്കുന്നത്. അതിന്റെ ഫൊട്ടോയുമെടുക്കുന്നുണ്ട്. 

? സ്വർണം ഉരുക്കുമ്പോൾ എത്ര കുറവു വരും.

പേസ്റ്റ് രൂപത്തിലുള്ള മിശ്രിതം ഉരുക്കുമ്പോൾ 8% വരെ കുറവുവരും. 

? ഒരു കിലോ സ്വർണമിശ്രിതം ഉരുക്കിയാൽ എത്ര സ്വർണം ലഭിക്കും.

 920–930 ഗ്രാം വരെ ലഭിക്കും. 

∙ എസ്ഐയുടെ കസേരയിൽ കള്ളക്കടത്ത് സംഘത്തലവൻ

കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ പൊലീസിനെതിരെ ആരോപണമുയരുന്നത് ഇതാദ്യമല്ല. എന്നാൽ, എഡിജിപിയും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണത്തിന്റെ മുന നീളുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കരിപ്പൂർ പൊലീസ് സ്റ്റേഷൻ നിയന്ത്രിക്കുന്നതു സ്വർണ കള്ളക്കടത്തുകാരാണെന്ന ആരോപണംവരെ നേരത്തേയുണ്ട്. കടത്തു പിടിക്കുന്നതിനു പൊലീസ് സ്വന്തമായി സംവിധാനമൊരുക്കുന്നതിനു മുൻപുള്ള കാലമായിരുന്നു അത്. സ്വർണവുമായി മുങ്ങുന്ന കാരിയർമാരെ പിടികൂടാൻ കടത്തുകാർക്കു പൊലീസ് സഹായം ചെയ്ത സംഭവങ്ങൾവരെയുണ്ടായി. 

കൊടുത്തുവിട്ട സ്വർണം മറ്റൊരു സംഘത്തിനു കൈമാറിയെന്ന സംശയത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. സ്വർണം തിരികെവേണമെന്നും അതു സംബന്ധിച്ച ചർച്ചകൾക്കായി നേരിട്ടു വരണമെന്നും ആവശ്യപ്പെട്ടു യുവാവിന്റെ ബന്ധുക്കൾക്കു പൊലീസ് സ്റ്റേഷനിൽനിന്നു ഫോൺ സന്ദേശം ലഭിച്ചു. ബന്ധുക്കൾ സ്റ്റേഷനിലെത്തുമ്പോൾ കണ്ടു, എസ്ഐയുടെ കസേരയിൽ സ്വർണക്കടത്തു സംഘത്തിന്റെ തലവൻ ഇരിക്കുന്നു. സംഭവം വാർത്തയായതോടെ പൊലീസുകാർക്കെതിരെ നടപടിയുണ്ടായി. രാജ്യത്തെ മികച്ച പൊലീസ് സേനകളിലൊന്നാണു കേരളത്തിലേതെന്നതിൽ സംശയമില്ല. ഉയർന്ന ആരോപണങ്ങളിൽ ശരിയും തെറ്റുമുണ്ടാകാം. പക്ഷേ, അത് പൊലീസിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിച്ചെന്ന യാഥാർഥ്യം ഉൾക്കൊണ്ട് സത്യസന്ധമായ അന്വേഷണവും തിരുത്തൽ നടപടികളുമാണ് വേണ്ടത്. 

English Summary:

Internal Conflicts & Gold Smuggling: Crisis Engulfs Kerala Police ​| Series 3