ബെംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവ്. വിദേശത്തുള്ള ആശുപത്രികളിലെ ഡിസ്ചാർജ് സമ്മറി തയാറാക്കലാണു പ്രധാനജോലി. ഒരു ദിവസം 15–20 വരെ സമ്മറികൾ തയാറാക്കേണ്ടിടത്ത് അയാൾക്കു പൂർത്തിയാക്കാൻ കഴിയുന്നത് അഞ്ചിൽ താഴെ മാത്രം. മിക്ക ദിവസങ്ങളിലും മാനേജരുടെ ചീത്തവിളി. കടുത്ത സമ്മർദം. ഒടുവിൽ ജോലി രാജിവച്ചു മറ്റൊരു കമ്പനിയിൽ ചേർന്നു. അവിടെയും സ്ഥിതി അതു തന്നെ. ഒടുവിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു. യുവാവിന്റെ പ്രശ്നം ഒബ്സസീവ് കംപൽസീവ് പഴ്സനാലിറ്റി ഡിസോർഡർ (ഒസിപിഡി). ‘പെർഫെക്‌ഷനിസം’ മൂലം ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ. ഓരോ ജോലിയും ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രം നിർവഹിച്ചാൽ മതിയെന്നും അതിൽ പരിപൂർണതയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും യുവാവിനെ ബോധ്യപ്പെടുത്താൻ സൈക്കോളജിസ്റ്റിനു നന്നേ പണിപ്പെടേണ്ടി വന്നു. എന്നിട്ടും യുവാവിനു പൂർണബോധ്യം വന്നില്ല. കഴിഞ്ഞ ദിവസവും ഈ യുവാവ് സൈക്കോളജിസ്റ്റിനെ ഫോണിൽ വിളിച്ചു പറഞ്ഞു: ‘‘സമ്മർദം താങ്ങാൻ വയ്യ. ഇപ്പോഴത്തെ ജോലിയും വിടുകയാണ്’’. ജോലിസ്ഥലത്തെ മാനസികസമ്മർദത്തിനു പല കാരണങ്ങളുണ്ട്. അതിലൊന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവ്. വിദേശത്തുള്ള ആശുപത്രികളിലെ ഡിസ്ചാർജ് സമ്മറി തയാറാക്കലാണു പ്രധാനജോലി. ഒരു ദിവസം 15–20 വരെ സമ്മറികൾ തയാറാക്കേണ്ടിടത്ത് അയാൾക്കു പൂർത്തിയാക്കാൻ കഴിയുന്നത് അഞ്ചിൽ താഴെ മാത്രം. മിക്ക ദിവസങ്ങളിലും മാനേജരുടെ ചീത്തവിളി. കടുത്ത സമ്മർദം. ഒടുവിൽ ജോലി രാജിവച്ചു മറ്റൊരു കമ്പനിയിൽ ചേർന്നു. അവിടെയും സ്ഥിതി അതു തന്നെ. ഒടുവിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു. യുവാവിന്റെ പ്രശ്നം ഒബ്സസീവ് കംപൽസീവ് പഴ്സനാലിറ്റി ഡിസോർഡർ (ഒസിപിഡി). ‘പെർഫെക്‌ഷനിസം’ മൂലം ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ.

ഓരോ ജോലിയും ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രം നിർവഹിച്ചാൽ മതിയെന്നും അതിൽ പരിപൂർണതയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും യുവാവിനെ ബോധ്യപ്പെടുത്താൻ സൈക്കോളജിസ്റ്റിനു നന്നേ പണിപ്പെടേണ്ടി വന്നു. എന്നിട്ടും യുവാവിനു പൂർണബോധ്യം വന്നില്ല. കഴിഞ്ഞ ദിവസവും ഈ യുവാവ് സൈക്കോളജിസ്റ്റിനെ ഫോണിൽ വിളിച്ചു പറഞ്ഞു: ‘‘സമ്മർദം താങ്ങാൻ വയ്യ. ഇപ്പോഴത്തെ ജോലിയും വിടുകയാണ്’’.

(Representative image by PeopleImages.com - Yuri A / istock)
ADVERTISEMENT

ജോലിസ്ഥലത്തെ മാനസികസമ്മർദത്തിനു പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ഒസിപിഡി പോലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ. അഭിരുചിക്ക് ഇണങ്ങാത്ത ജോലി, ഉയർന്ന ഉദ്യോഗസ്ഥരുടെ സമീപനം, വർഷാവസാനം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ജോലി സമ്മർദം കൂടുന്നത്, ജീവനക്കാരുടെ കുറവ്... അങ്ങനെ കാരണങ്ങൾ പലത്. ഒരാളിൽ സമ്മർദമുണ്ടാക്കുന്ന ജോലി ചിലപ്പോൾ മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. അഭിരുചി, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവ് തുടങ്ങിയ ഘടകങ്ങളെല്ലാം അതിനെ സ്വാധീനിക്കും. അതേസമയം, തൊഴിലിടങ്ങളിലെ അന്തരീക്ഷമുൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവേ എല്ലാവരിലും സമ്മർദമുണ്ടാക്കിയെന്നും വരാം.

ആവശ്യമുള്ളിടത്തു ‘നോ’ പറയാൻ കഴിയാത്തതാണ് ജോലി സമ്മർദത്തിനുള്ള പ്രധാനകാരണമെന്ന് ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയായ കൃഷ്ണ. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവരാണ് കൂടുതൽ സമ്മർദം അനുഭവിക്കുന്നത്. കമ്പനിയുടെ രീതികളുമായി പൊരുത്തപ്പെടുന്നതിനു മുൻപുതന്നെ കുമിഞ്ഞുകൂടുന്ന ജോലിഭാരം സമ്മർദമുണ്ടാക്കുന്നു. നോ പറയാത്തിടത്തോളം ജോലി വന്നുകൊണ്ടേയിരിക്കും. കരിയറിനെ ബാധിക്കുമെന്നു പേടിച്ചാണ് പലരും താങ്ങാൻ പറ്റാത്തതിലധികം ജോലിഭാരം ഏറ്റെടുക്കുന്നതെന്നും കൃഷ്ണ.

നമ്മുടെ ജീവിതശൈലി തലച്ചോറിന്റെ പ്രവർത്തനത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നു മനസ്സിലാക്കിയാലേ സമ്മർദങ്ങളെ അതിജീവിക്കാനാകൂ. സമ്മർദം പരിധിവിട്ടാൽ തൊഴിൽപരമായ ഉൽപാദനക്ഷമതയെയും ഗുണമേന്മയെയും ബാധിക്കുമെന്നതിനു പുറമേ, പക്ഷാഘാതം ഉൾപ്പെടെയുള്ള രോഗങ്ങളിലേക്കും നയിക്കും. 

ഡോ.സോജൻ ആന്റണി, അഡീഷനൽ പ്രഫസർ സൈക്യാട്രിക്, സോഷ്യൽ വർക് വിഭാഗം, നിംഹാൻസ്

ചില സാഹചര്യങ്ങളിൽ മാനേജർമാരാണ് ജോലിസമ്മർദം കൂട്ടുന്നത്. കമ്പനിയുടെ രീതികൾക്കപ്പുറം മാനേജർമാരുടെ ഇടപെടലുകളും പെരുമാറ്റവുമാണ് ജോലിഭാരം പതിന്മടങ്ങാക്കുന്നതെന്ന അഭിപ്രായമാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്വേതയ്ക്ക്. എന്നാൽ, നല്ല രീതിയിൽ ജീവനക്കാരെ ഒരുമിച്ചു കൊണ്ടുപോകുന്ന മാനേജർമാരുമുണ്ടെന്നു ശ്വേത പറയുന്നു. ചില സമയങ്ങളിൽ ഉറക്കമില്ലാതെ ചെയ്യേണ്ടിവരുന്നതും മറ്റു ദിവസങ്ങളിൽ കൃത്യസമയത്തു തീർക്കാനാവുന്നതുമായ ജോലിയാണ് ഐടി മേഖലയിലേത്. ഇതു രണ്ടും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് ആളുകൾ സമ്മർദത്തിലാകുന്നതെന്ന് ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി പറയുന്നു.

∙ ബാങ്കുകളിൽ സ്ഥിതി ഗുരുതരം

ADVERTISEMENT

പൊതുമേഖലാ ബാങ്കിന്റെ കർണാടക ഹാസനിലെ കക്കബെ ബ്രാഞ്ച് സീനിയർ മാനേജരായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബിജു സെപ്റ്റംബർ 11നു ജീവനൊടുക്കിയത് ബാങ്ക് മുറിയിൽ തന്നെയാണ്. കേരളത്തിൽനിന്നു സ്ഥലംമാറ്റം ലഭിച്ചാണ് ബിജുവും അതേ ബാങ്കിൽതന്നെ ഉദ്യോഗസ്ഥയായ ഭാര്യയും കർണാടകയിലെത്തിയത്. ജോലിയുടെ സമ്മർദവും ഉന്നത ഉദ്യോഗസ്ഥരുടെ ശകാരവും താങ്ങാനാകുന്നില്ലെന്നു ബിജു പലപ്പോഴും സഹപ്രവർത്തകരോടു പറഞ്ഞിരുന്നു.

Representative Image. Photo Credit : Triloks / iStockPhoto.com

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ ഡേറ്റ കൃത്യസമയത്തു സൈറ്റിൽ രേഖപ്പെടുത്താൻ കഴിയാത്തതിനെത്തുടർന്ന് പൊതുമേഖലാ ബാങ്കിന്റെ മാനേജർമാരെ റീജനൽ മാനേജർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ വിളിച്ചുവരുത്തി പുലർച്ചെ 6 വരെ ജോലി ചെയ്യിപ്പിച്ച സംഭവം നടന്നതു ദിവസങ്ങൾക്കു മുൻപു കോട്ടയത്താണ്. തലേന്നു രാവിലെ 10നു ജോലിക്കു കയറിയ ഇവർ മടങ്ങിയതു പിറ്റേന്ന്. പരമ്പരാഗത ഇടപാടുകൾക്കു പുറമേ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് വിൽപന പോലുള്ളവ കൂടി ബാങ്കുകളിലേക്കു വന്നതോടെ ടാർഗറ്റ് എന്ന അമിതഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കപ്പെടുകയാണ്. സമ്മർദം താങ്ങാനാവാതെ ജോലി രാജിവച്ച്, ശമ്പളം കുറഞ്ഞ മറ്റു ജോലികളിലേക്കു പോകുന്നവരും പ്രമോഷൻ വേണ്ടെന്നു വയ്ക്കുന്നവരും ഒട്ടേറെ.

കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖല കൂടിയാണ് ബാങ്കിങ്. ഓഫിസർ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ പലരും രാവിലെ 10ന് എത്തിയാൽ മടങ്ങുന്നതു രാത്രി ഒൻപതോടെയാണ്. വീട്ടിൽ കുടുംബാംഗങ്ങൾക്കും മക്കൾക്കും ഒപ്പം സമയം പങ്കിടാൻ കഴിയാത്തതും ഇവരെ സമ്മർദത്തിലാക്കുന്നു. അതുകൊണ്ടുതന്നെ പ്രമോഷൻ വേണ്ടെന്നുവയ്ക്കുന്നവരിൽ അധികവും സ്ത്രീകളാണ്. സംസ്ഥാനത്തിനു പുറത്തേക്കു ട്രാൻസ്ഫർ എന്ന നിർബന്ധവും പ്രമോഷൻ വേണ്ടെന്നു വയ്ക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നു. നിരന്തരം ഉപയോക്താക്കളുമായി ആശയവിനിമയം നടത്തേണ്ട ജോലിയിൽ ഭാഷ അറിയാത്ത സ്ഥലങ്ങളിലേക്കു മാറ്റുന്നതുകൊണ്ട് ആർക്കാണു പ്രയോജനമെന്നും അതൊരു ശിക്ഷ മാത്രമായി മാറുകയാണെന്നുമാണ് ജീവനക്കാരുടെ വാദം.

Representative Image: Virojt Changyencham/Shutterstock

∙ സ്ലാക് അൺ–ഇൻസ്റ്റാൾ ചെയ്യാൻ പറയുന്ന മാനേജർ!

ADVERTISEMENT

അവധിക്കു പോകുമ്പോഴും ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും പലർക്കും ഒഴിയാബാധയാണ്. എന്നാൽ, ചില കമ്പനികൾ ഇതിന് അപവാദമാണ്. വർക് ടീമിന്റെ ആശയവിനിമയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ്‍വെയറാണ് സ്ലാക്. ഇതിലാണ് ജോലി സംബന്ധമായ ചർച്ചകളും അറിയിപ്പുകളുമൊക്കെ മിക്ക ടെക് കമ്പനികളിലും ലഭിക്കുന്നത്. എന്നാൽ, അവധിക്കു പോകുന്ന ജീവനക്കാരനോട് സ്ലാക് അൺ–ഇൻസ്റ്റാൾ ചെയ്തിട്ടു പൊയ്ക്കോളൂ എന്നു പറഞ്ഞ ഒരു മാനേജരുടെ കഥ ഒരു എച്ച്ആർ പ്രഫഷനലിൽനിന്നു കേൾക്കാനിടയായി. ജോലിസംബന്ധമായ ഒരു കാര്യത്തിലും ഇടപെടാതെ അവധി ആസ്വദിക്കൂ എന്നായിരുന്നു സന്ദേശം. ആ അവധിക്കാലത്ത് ഓഫിസിൽനിന്ന് ഒരു കോൾ പോലും ജീവനക്കാർക്കു ലഭിച്ചില്ലത്രേ. ജീവനക്കാർക്കുള്ള ഇമെയിലുകൾ അവർ തിരികെയെത്തുന്ന ദിവസം ലഭിക്കുന്ന തരത്തിൽ മാനേജർമാർ ഷെഡ്യൂൾ ചെയ്തു വച്ചു. അവധിക്കിടയിൽ മെയിലുകൾ അയച്ചു ബുദ്ധിമുട്ടിക്കാതിരിക്കാൻപോലും പല കമ്പനികളും ശ്രദ്ധിക്കുന്നുണ്ട്.

∙ സിഇഒ മുതൽ 4 ആഴ്ച അവധി

ഇന്ത്യയിൽ സാന്നിധ്യമുള്ള ഒരു ടെക് കമ്പനി ജീവനക്കാർക്ക് 4 ആഴ്ചത്തെ നിർബന്ധിത അവധി ഏർപ്പെടുത്തിയിട്ടുണ്ട്. പല കമ്പനികളിലും സമാനമായ സംവിധാനമുണ്ടെങ്കിലും ടോപ് മാനേജ്മെന്റിലുള്ളവർ ഇതെടുക്കാറില്ല. അവർ ഡ്യൂട്ടിയിൽ തുടർന്നാൽ ബാക്കിയുള്ളവരുടെ അവധിക്കാലവും കുളമാകും. ഇതിനായി അവരുടെ എച്ച്ആർ, ടോപ്–ഡൗൺ മോഡൽ നടപ്പാക്കി. സിഇഒ അടക്കം മാനേജ്മെന്റ് റോളിലുള്ളവരും ഈ സമയത്ത് അവധിയെടുക്കണം. ആർക്കും ആരും ശല്യമാകില്ലെന്നു ചുരുക്കം.

ഐടി മേഖലയിലെ ജീവനക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.

∙അമിത മാനസികസമ്മർദം: കോവിഡ് കാലത്തിനുശേഷം വർക് ഫ്രം ഹോം തുടങ്ങിയതോടെ ഐടി ജീവനക്കാർക്കു നിശ്ചിത ജോലി സമയക്രമം ഇല്ല. പകലും രാത്രിയും ഒരുപോലെ ജോലിയുടെ ഭാഗമായുള്ള കാര്യങ്ങളിൽ ഏർപ്പെടേണ്ടി വരുന്നു.

∙ബേൺ ഔട്ട്: ഒരേ പോലുള്ള ജോലി ആവർത്തിച്ചു ചെയ്തു മാനസിക അസാന്നിധ്യം (സൈക്കളോജിക്കൽ ആബ്സന്റിസം) ഉണ്ടാകുന്ന അവസ്ഥ.

∙താരതമ്യപ്പെടുത്തൽ: പല ടീമുകളായി ജോലി ചെയ്യുന്ന ഐടി മേഖലയിൽ പരസ്പരം തൊഴിൽപരമായി താരതമ്യപ്പെടുത്തി മോശക്കാരായി മുദ്രകുത്തുന്ന രീതി.  

∙വിഷാദം: ബേൺ ഔട്ട് ഉണ്ടാകുമ്പോൾ അതു മനസ്സിലാക്കി മാറിനിന്നാൽ പഴയ നിലയിലേക്കെത്താനാകുമെങ്കിലും പലരും സാഹചര്യങ്ങൾകൊണ്ട് അതിനു തയാറാകുന്നില്ല. ഇതു ക്രമേണ വിഷാദത്തിലേക്കെത്തും.

∙വൈറ്റമിൻ ഡി കുറവ്: പകൽ വെയിലേൽക്കുന്നതു കുറഞ്ഞതോടെ 86% ഐടി ജീവനക്കാരിൽ വൈറ്റമിൻ ഡി കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജ്ഞാന വിശകലനശേഷിയെ ഇതു ബാധിക്കും.

∙ സ്മാർട്ട് 4

∙ 8 മണിക്കൂർ ഉറക്കം.
∙ സൂര്യപ്രകാശംകൊണ്ട് ഒരു മണിക്കൂർ വ്യായാമം.
∙ ഒരു മണിക്കൂർ കുടുംബത്തോടൊപ്പം ചെലവഴിക്കണം. അതിൽ അരമണിക്കൂർ കുട്ടികൾക്കു പറയാനുള്ളതു കേൾക്കാൻ ക്ഷമയോടെ ഇരുന്നു കൊടുക്കണം.
∙ ഒരു മണിക്കൂർ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ചെലവഴിക്കണം. എഴുതാനോ വായിക്കാനോ പാട്ടു കേൾക്കാനോ വെറുതെ ഇരിക്കാനോ ഈ സമയം ചെലവഴിക്കാം.

ഈ 4 കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തു ജോലിയിലേക്കു പോയാൽ കാര്യക്ഷമത കുറയും. പുതിയകാലത്ത് കഠിനാധ്വാനമല്ല, സ്മാർട് വർക്കാണ് വേണ്ടതെന്നു പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്, സൈക്യാട്രി വിഭാഗം പ്രഫസർ ഡോ.അരുൺ ബി.നായർ.

Representative Image. Deepak Sethi / iStockPhoto.com

∙ ടെക്നോ സ്ട്രെസ്; അരക്ഷിതാവസ്ഥ

ഐടി ഉൾപ്പെടെ സാങ്കേതികവിദ്യാരംഗത്തു പ്രവർത്തിക്കുന്നവർ ജോലിഭാരത്തിനു പുറമേ നേരിടുന്ന സമ്മർദമാണ് ടെക്നോ സ്ട്രെസ്. സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ കഴിവുകൾ കാലഹരണപ്പെടുമോ എന്ന ഉത്കണ്ഠ. ഓട്ടമേഷനും നിർമിതബുദ്ധിയും പോലുള്ള പുതുതലമുറ സാങ്കേതികവിദ്യകൾ ഐടി രംഗത്തെ തൊഴിലവസരങ്ങൾക്കുതന്നെ വലിയ ഭീഷണിയാണ്. ഉയർന്ന വൈദഗ്ധ്യം നേടിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നു ഭയക്കുന്ന ഐടി ജീവനക്കാരുണ്ട്.

കോവിഡിനു ശേഷമുള്ള വർക് ഫ്രം ഹോം, ഓഫിസ് രീതികൾ (ഹൈബ്രിഡ് രീതികൾ) പലരുടെയും സ്വകാര്യജീവിതത്തിനും ജോലിക്കും ഇടയിലെ അതിർവരമ്പുകൾ നേർത്തതാക്കിയിരിക്കുന്നു. വീട് മറ്റൊരു ജോലിസ്ഥലമായി. വർധിച്ചുവരുന്ന ഈ ജോലിഭാരം കടുത്ത സമ്മർദത്തിലേക്കും ക്ഷീണത്തിലേക്കും ഇവരെ നയിക്കുന്നു. മാനസികമായി തളരുന്ന ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാനുള്ള പരിശീലനം കമ്പനികളുടെ ഭാഗത്തുനിന്ന് ഏറെയൊന്നുമില്ല. പകരം ഹൈബ്രിഡ് രീതികളോടു പൊരുത്തപ്പെട്ടില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയാണ് മുന്നിട്ടുനിൽക്കുന്നത്. 

(സമ്മർദവും ജോലിഭാരവും പരിധി വിടുമ്പോൾ ബാക്കിയാകുന്നതു ശരീരത്തിലെയും മനസ്സിലെയും നഷ്ടങ്ങൾ മാത്രം. അതിനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്ഥാപനങ്ങളും മറികടക്കാൻ ജീവനക്കാരും ശ്രദ്ധിക്കണം, വായിക്കാം ‘ഡെഡ്’ ലൈൻ മൂന്നാം ഭാഗത്തിൽ)

English Summary:

From Burnout to Breakdown: Unmasking the Causes of Job Stress