ബിജെപി സ്നേഹിച്ച കോൺഗ്രസിന്റെ കുമാരി; ഹരിയാനയിൽ ഹൂഡയ്ക്ക് ‘സെൽജ ശാപം’; എങ്ങനെ പാളി ‘ബാപു–ബേഠാ’ തന്ത്രം?
ഒക്ടോബർ 5നു വൈകിട്ട് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകർ ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയോടു ചോദിച്ചു– ‘ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി?’. ദലിത് നേതാവ് കുമാരി സെൽജ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്ത പ്രചാരംകൊണ്ട സാഹചര്യത്തിലായിരുന്നു ചോദ്യം. ഹൂഡയുടെ മറുപടി ഇങ്ങനെ: ‘ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല...’ പക്ഷേ, തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ഹൂഡയുടെ അഭിപ്രായം തേടി വന്ന മാധ്യമപ്രവർത്തകരെല്ലാം കണ്ടു, ഹൂഡ തളർന്നിരുന്നു. സജീവരാഷ്ട്രീയത്തിൽനിന്ന് ഇനി വിരമിക്കുമോയെന്ന ചോദ്യം മാത്രം ബാക്കി. 77 വയസ്സായി ഹൂഡയ്ക്ക്. മകൻ നാൽപത്തിയാറുകാരൻ ദീപേന്ദർ സിങ് ഹൂഡ നേതൃനിരയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാനും തന്ത്രങ്ങളൊരുക്കാനും കോൺഗ്രസിന് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ; അതിനാൽത്തന്നെ വരുംനാളുകളിൽ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഹൂഡയ്ക്ക് നേരിടേണ്ടി വരിക ചോദ്യങ്ങളുടെ കൂരമ്പുകളായിരിക്കും. 2019നെ അപേക്ഷിച്ച് കോൺഗ്രസിന് നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് ഹൂഡയ്ക്ക് ഇത്തവണ നേടിക്കൊടുക്കാനുമായത്. 2019ൽ മോദി തരംഗത്തെ മറികടന്ന് ഹൂഡ നേടിയ 31 സീറ്റ് കോൺഗ്രസിന് ആശ്വാസനത്തിനും അപ്പുറമായിരുന്നു. എന്നാൽ 2024ൽ സാഹര്യങ്ങളെല്ലാം അനുകൂലമായിട്ടും അത് മുതലെടുക്കാൻ എന്തുകൊണ്ടാണ് ഹൂഡയ്ക്കു സാധിക്കാതിരുന്നതെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസ് വോട്ടുകൾ എവിടെനിന്നാണ് ചോർന്നതെന്ന് ഒരുപക്ഷേ ബിജെപി ക്യാംപ് പോലും അദ്ഭുതംകൂറുന്നുണ്ടാകും. ഹൂഡയുടെ ഹരിയാന തന്ത്രങ്ങൾ

ഒക്ടോബർ 5നു വൈകിട്ട് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകർ ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയോടു ചോദിച്ചു– ‘ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി?’. ദലിത് നേതാവ് കുമാരി സെൽജ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്ത പ്രചാരംകൊണ്ട സാഹചര്യത്തിലായിരുന്നു ചോദ്യം. ഹൂഡയുടെ മറുപടി ഇങ്ങനെ: ‘ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല...’ പക്ഷേ, തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ഹൂഡയുടെ അഭിപ്രായം തേടി വന്ന മാധ്യമപ്രവർത്തകരെല്ലാം കണ്ടു, ഹൂഡ തളർന്നിരുന്നു. സജീവരാഷ്ട്രീയത്തിൽനിന്ന് ഇനി വിരമിക്കുമോയെന്ന ചോദ്യം മാത്രം ബാക്കി.
77 വയസ്സായി ഹൂഡയ്ക്ക്. മകൻ നാൽപത്തിയാറുകാരൻ ദീപേന്ദർ സിങ് ഹൂഡ നേതൃനിരയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാനും തന്ത്രങ്ങളൊരുക്കാനും കോൺഗ്രസിന് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ; അതിനാൽത്തന്നെ വരുംനാളുകളിൽ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഹൂഡയ്ക്ക് നേരിടേണ്ടി വരിക ചോദ്യങ്ങളുടെ കൂരമ്പുകളായിരിക്കും. 2019നെ അപേക്ഷിച്ച് കോൺഗ്രസിന് നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് ഹൂഡയ്ക്ക് ഇത്തവണ നേടിക്കൊടുക്കാനുമായത്.
2019ൽ മോദി തരംഗത്തെ മറികടന്ന് ഹൂഡ നേടിയ 31 സീറ്റ് കോൺഗ്രസിന് ആശ്വാസനത്തിനും അപ്പുറമായിരുന്നു. എന്നാൽ 2024ൽ സാഹര്യങ്ങളെല്ലാം അനുകൂലമായിട്ടും അത് മുതലെടുക്കാൻ എന്തുകൊണ്ടാണ് ഹൂഡയ്ക്കു സാധിക്കാതിരുന്നതെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസ് വോട്ടുകൾ എവിടെനിന്നാണ് ചോർന്നതെന്ന് ഒരുപക്ഷേ ബിജെപി ക്യാംപ് പോലും അദ്ഭുതംകൂറുന്നുണ്ടാകും. ഹൂഡയുടെ ഹരിയാന തന്ത്രങ്ങൾ യഥാർഥത്തിൽ എവിടെയാണു പാളിയത്? കുമാരി സെൽജ എന്ന കോൺഗ്രസ് എംപിക്ക് അതിൽ എന്താണു പങ്ക്?
∙ ഹൂഡയെ വിശ്വസിച്ചു, പക്ഷേ...
ഒക്ടോബർ അഞ്ചിന് വൈകിട്ട് എക്സിറ്റ് പോൾ ഫലം വന്നതിനു തൊട്ടുപിറ്റേന്നുതന്നെ ഭൂപീന്ദർ ഹൂഡ ഡൽഹിയിലേക്കു വണ്ടി കയറി. എന്തിനായിരുന്നു യാത്രയെന്നത് അടുത്ത അനുയായികൾ പോലും അറിയില്ല. ഹൈക്കമാൻഡായിരിക്കും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് അടിക്കടി പറഞ്ഞിരുന്നു ഹൂഡ. ആ ഹൈക്കമാൻഡിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്റെ പേരാകാൻ ഹൂഡ ചെയ്തത് നിസ്സാര കാര്യങ്ങളുമായിരുന്നില്ല. രണ്ടു പതിറ്റാണ്ടുകാലം കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന് റെക്കോർഡിട്ട ഹൂഡ പുത്തൻ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചുതന്നെയാണ് കരുക്കൾ നീക്കിയതെന്നത് വ്യക്തം.
ഹൈക്കമാൻഡാകട്ടെ ഇത്തവണ എല്ലാം ഹൂഡയ്ക്കു വിട്ടു കൊടുത്തു. സ്ഥാനാർഥി നിർണയവും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ഒരുക്കലുമെല്ലാം ഹൂഡയുടെ ചുമതലയായിരുന്നു. മത്സരിച്ച ഒൻപതിൽ അഞ്ച് സീറ്റിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചെടുത്തതിൽ ഹൂഡ വഹിച്ച പങ്ക് ചെറുതായിരുന്നില്ലെന്ന് കോൺഗ്രസിനും അറിയാമായിരുന്നു. കിട്ടിയ അവസരം അദ്ദേഹവും വിട്ടു കളഞ്ഞില്ല. ഇത്തവണ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കണ്ടത് ഭൂപീന്ദർ സിങ് ഹൂഡയുടെ വിളയാട്ടമായിരുന്നു. അത് വിജയത്തിലേക്കുള്ള വഴിവെട്ടുകയാണെന്നു കരുതിയ കോൺഗ്രസ് നേതൃത്വത്തിനു പക്ഷേ തെറ്റി. ഫലം വന്നപ്പോൾ കോൺഗ്രസിനു കിട്ടിയത് 35 സീറ്റ് മാത്രം, ബിജെപിക്കാകട്ടെ ഒറ്റയ്ക്കു ഭരിക്കാനാകുന്ന വിധം 50 സീറ്റും.
∙ മുഖ്യമന്ത്രിയാകാനും തല്ല്
മുഖ്യമന്ത്രിസ്ഥാനാർഥിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി പല സംസ്ഥാനത്തിനും കോൺഗ്രസ് ഉപേക്ഷിച്ചിരുന്നു. ഹരിയാനയിലും അതുതന്നെയായിരുന്നു തന്ത്രം. എന്നാൽ അതാണ് കോൺഗ്രസിനു വലിയ തിരിച്ചടി സൃഷ്ടിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയും ലോക്സഭാ എംപിയുമായ കുമാരി സൽജ പരസ്യമായിത്തന്നെ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു രംഗത്തുവന്നു. തിരഞ്ഞെടുപ്പു പ്രചാരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അതെന്നോര്‍ക്കണം.
അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതാണെന്നാണ് സെൽജ വ്യക്തമാക്കിയത്. എന്നാൽ അതോടെ സംസ്ഥാന കോൺഗ്രസ് തലപ്പത്തു തന്നെ സ്ഥാനത്തർക്കമാണെന്ന പ്രതീതി ഉയർന്നു. സ്ഥാനാർഥി നിർണയ സമയം മുതൽ സെൽജ പക്ഷം അസംതൃപ്തരായിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 90ൽ 89 സീറ്റിലും ഇത്തവണ കോൺഗ്രസാണ് മത്സരിച്ചത്. ഒരു സീറ്റിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷിയായ സിപിഎം മത്സരിച്ചു (അവിടെ തോല്‍ക്കുകയും ചെയ്തു). 89 സീറ്റിലേക്കും സ്ഥാനാർഥികളെ തിരഞ്ഞെടുത്തപ്പോൾ അതിൽ 70 പേരെങ്കിലും ഹൂഡയുടെ അനുയായികളോ അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരോ ആയിരുന്നു. സെൽജ പക്ഷത്തിന് കിട്ടിയതാകട്ടെ 11 സീറ്റും. അവിടെയും പക്ഷേ വിമതരുടെ രൂപത്തിലും വന്നു ഹൂഡയുടെ ‘പണി’.
∙ സ്വന്തം മകളും വിമത!!
ഹരിയാനയിൽ ഒരു പതിറ്റാണ്ടുകാലം പ്രതിപക്ഷ നേതാവായിരുന്ന ഹൂഡയ്ക്കു നേരെ വന്ന അപ്രതീക്ഷിത വെല്ലുവിളിയായിരുന്നു സിർസ എംപി കുമാരി സെൽജ. സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന് മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുകയായിരുന്ന സെൽജയെ പക്ഷേ ഹൈക്കമാൻഡ് ലോക്സഭയിലേക്ക് അയയ്ക്കുകയായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദലിത് മുഖവുമായിരുന്നു സെൽജ. എന്നാൽ പ്രചാരണത്തിന്റെ അവസാന നാളുകളിൽ അവർ കലാപസൂചന നൽകി സിർസയിലേക്കു മാത്രമായി പ്രചാരണം ചുരുക്കി. മുഖ്യമന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു അതെന്നാണ് പാർട്ടിവൃത്തങ്ങളിലെത്തന്നെ സംസാരം.
പ്രചാരണം അവസാനിച്ചതിനു തൊട്ടുപിന്നാലെ അവർ ഡൽഹിയിലേക്കു പറക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുമായി ചർച്ചകളും നടത്തി. സെൽജ പോയതിനു പിന്നാലെ എക്സിറ്റ്പോൾ ഫലങ്ങളുടെ ഗരിമയുമായി ഹൂഡയും ഡൽഹിയിലേക്കു പറന്നു. പക്ഷേ രണ്ടു സ്വപ്നങ്ങളും പാതിവഴിയിൽ തട്ടിത്തകർന്നു പോയെന്നു മാത്രം. ഹൂഡയോട് എന്താണ് സെൽജയ്ക്ക് ഇത്ര ‘കലിപ്പ്’ എന്ന ചോദ്യവും പല കോണിൽനിന്ന് ഉയർന്നിരുന്നു. അതിനൊരു വിമതസ്വഭാവമുണ്ട്.
സെൽജ അനുഭാവികൾ മത്സരിക്കുന്ന സുപ്രധാന മണ്ഡലങ്ങളിലെല്ലാം വിമതശല്യം രൂക്ഷമായിരുന്നു. ആ വിമതരെ ഹൂഡ പക്ഷം ഇറക്കിയതാണെന്നാണ് സെൽജ വിശ്വസിക്കുന്നത്. ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്ന മണ്ഡലങ്ങളിലൊന്ന് അംബാല കന്റോണ്മെന്റാണ്. സെൽജ പക്ഷത്തെ പർവീന്ദർ പൽ പാരി ആയിരുന്നു അവിടെ കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ ഹൂഡയുടെ അടുത്ത അനുയായി നിർമൽ സിങ്ങിന്റെ മകൾ ചിത്ര സർവാര അവിടെ വിമത സ്ഥാനാർഥിയായി. മത്സരിച്ചു. ഹരിയാനയിലെ മുൻ എഎപി ഉപാധ്യക്ഷയായിരുന്ന ചിത്ര പിതാവിനൊപ്പം 2023 ഡിസംബറിലാണ് കോൺഗ്രസിൽ ചേരുന്നത്. 2019ൽ സ്വതന്ത്രയായി മത്സരിച്ച് രണ്ടാമതെത്തിയ അംബാല കന്റോണ്മെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ ഇത്തവണ ചിത്ര അവസരം ചോദിച്ചെങ്കിലും നൽകിയില്ല. അങ്ങനെയാണ് വിമതസ്ഥാനാർഥിയായത്. നിലവിൽ 6 വർഷത്തേക്ക് പാർട്ടിയിൽനിന്ന് ചിത്രയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അംബാലയിൽ അനിൽ വിജ് ആയിരുന്നു ബിജെപി സ്ഥാനാർഥി. ഫലം വന്നപ്പോൾ 7277 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിൽ വിജ് വിജയിച്ചു. നേടിയത് 59,858 വോട്ട്. ചിത്ര പിടിച്ചത് 52,581 വോട്ട്. അതോടെ പർവീന്ദർ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. അദ്ദേഹത്തിന് ആകെ ലഭിച്ചതാകട്ടെ 14,469 വോട്ടും. അംബാല സിറ്റിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ചിത്രയുടെ പിതാവ് നിർമൽ സിങ് മത്സരിച്ചു ജയിക്കുകയും ചെയ്തു. സ്വന്തം അനുയായിയുടെ മകളെ വിമതസ്ഥാനത്തുനിന്നും പിന്തിരിപ്പിക്കാൻ പോലും ഹൂഡയ്ക്ക് സാധിച്ചില്ലെന്ന പരാതി നേരത്തേതന്നെ സെൽജപക്ഷം ഉയർത്തിയിരുന്നു. എന്നാൽ ആ പരാതി അണികൾക്കിടയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
സധൗര മണ്ഡലത്തിൽ സെൽജ പക്ഷത്തിലെ രേണു ബാലയ്ക്കും വിമതശല്യമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അവർ ഇത്തവണ രക്ഷപ്പെട്ടത്. കോൺഗ്രസ് വിട്ട് ബിഎസ്പിയിൽ ചേര്‍ന്ന മുൻ ഹൂഡ പക്ഷക്കാരൻ ബ്രിജ് പാൽ ആയിരുന്നു അവിടെ വിമതൻ. 53,496 വോട്ടാണ് ബ്രിജ് അവിടെ നേടിയത്. രേണുകയാകട്ടെ 57,534 വോട്ടും. രണ്ടാമതെത്തിയ ബിജെപി സ്ഥാനാർഥി ബൽവന്ത് സിങ് നേടിയത് 55,835 വോട്ട്. 1699 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രേണുക ജയിച്ചുകയറിയത്. വിമതനില്ലായിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കേണ്ട സ്ഥാനത്താണിത്. ഭൂപീന്ദറും മകനും ഓടി നടന്നാണ് കോൺഗ്രസിന്റെ പല വിമതരെയും അവസാനനിമിഷം പത്രിക നൽകുന്നതിൽനിന്നു പിൻവലിപ്പിച്ചത്. എന്നാൽ അതെല്ലാം ഹൂഡ അനുയായികളുടെ മണ്ഡലത്തിലെ വിമതരായിരുന്നു. തന്റെ മണ്ഡലത്തിലെ വിമതരെ നിലനിർത്താനാണ് ഹൂഡ ശ്രമിച്ചതെന്ന പരാതിയും സെൽജയ്ക്കുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി വരുംനാളുകളിൽ സെൽജ പാർട്ടിയിൽ കലാപമുയർത്തും എന്നതും ഉറപ്പ്.
∙ അധിക്ഷേപവും സഹിച്ച്...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള അഞ്ചു സീറ്റിലും കോൺഗ്രസ് വിജയിച്ചപ്പോൾ ആ വിജയത്തിൽ ദലിത് വോട്ടുകൾ നിർണായകമായിരുന്നു. കുമാരി സെൽജയെ മുൻനിർത്തിയായിരുന്നു അന്ന് ദലിത് വോട്ടുകൾ കോൺഗ്രസ് സമാഹരിച്ചതും. എന്നാൽ സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരും ഒരുപോലെ അംഗീകരിക്കുന്ന തരത്തിലുള്ള നേതൃത്വത്തിലേക്ക് ഹൂഡ ഉയർന്നെന്നായിരുന്നു കോൺഗ്രസ് വിശ്വാസം. അതിനാൽത്തന്നെ ജാതിസമവാക്യങ്ങൾ അനുസരിച്ചുള്ള സ്ഥാനാർഥി നിർണയത്തിനുള്ള അവകാശം ഇത്തവണ പൂർണമായും ഹൂഡയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ ദലിത് പക്ഷം ഉൾപ്പെടെ കോൺഗ്രസിനെ തള്ളിപ്പറഞ്ഞതായാണ് ഫലസൂചനകൾ.
നേരത്തേ ജാതീയ പരാമർശത്തിന്റെ പേരിൽ സെൽജപക്ഷം പാർട്ടിക്കുള്ളിൽത്തന്നെ പരാതിയുമായി രംഗത്തുവന്നിരുന്നു. നാർനൗദ് മണ്ഡലത്തിലെ സ്ഥാനാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിലേക്കു നയിച്ചത്. നാർനൗദിൽ തന്റെ വിശ്വസ്തൻ ഡോ. അജയ് ചൗധരിക്ക് സീറ്റിനു വേണ്ടി സെൽജ പരമാവധി ശ്രമിച്ചതാണ്. എന്നാൽ ജസ്‌വീർ സിങ് (ജസ്സി പേഠ്‌വാഡ്) ആയിരുന്നു സ്ഥാനാർഥിയാക്കപ്പെട്ടത്. ഭൂപീന്ദറിന്റെ മകൻ ദീപേന്ദർ സിങ്ങിന്റെ അനുയായിയാണ് ജസ്‌വീർ.
ജസ്‌വീറിനെ പിന്തുണയ്ക്കുന്ന വ്യക്തി എന്നു പറഞ്ഞ് ഒരു വയോധികന്റേതായി പ്രചരിക്കപ്പെട്ട വിഡിയോയിലാണ് സെൽജയ്ക്കു നേരെ ജാതീയ അധിക്ഷേപമുണ്ടായത്. ഏറെ പാടുപെട്ടാണ് അന്ന് കോൺഗ്രസ് നേതൃത്വം നേരിട്ട് ഇടപെട്ട് സംസ്ഥാനത്തെ ദലിത് വിഭാഗത്തിനോടും സെൽജയോടും മാപ്പു പറഞ്ഞ് വിഷയത്തിൽനിന്ന് തലയൂരിയത്.
എന്നാൽ ഹൂഡ പക്ഷമാണ് ആക്ഷേപത്തിനു പിന്നിലെന്നു പറഞ്ഞ് ബിജെപി ഇതിനു പരമാവധി പ്രചാരണം നൽകി. ‘ദലിത് സഹോദരിക്കുണ്ടായ അപമാനം’ എന്നു പറഞ്ഞാണ് അന്ന് ബിജെപി നേതാവ് അമിത് ഷാ തിരഞ്ഞെടുപ്പു റാലികളിലൊന്നിൽ വച്ച് സെൽജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ദലിത് വിരുദ്ധ പാർട്ടിയാണെന്ന് ആഞ്ഞടിക്കുകയും ചെയ്തു. സെൽജ ബിജെപിയിലേക്കു ചേക്കേറുമെന്നു വരെ പ്രചാരണമുണ്ടായി. എന്നാൽ തനിക്ക് എല്ലാം തന്നത് കോൺഗ്രസ് ആണെന്നും ആ പാർട്ടിക്കൊപ്പം എന്നുമുണ്ടാകുമെന്ന മറുപടിയോടെ സെല്‍ജ ആരോപണങ്ങളുടെ മുനയൊടിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം വിശദമായ കൂടിക്കാഴ്ചയും നടത്തിയിരുന്നു അവർ. അവിടെനിന്നു തിരിച്ചു വന്നാണ്, ‘എംഎൽഎമാർ ആരെ പിന്തുണച്ചാലും ഹൈക്കമാൻഡ് ആണ് അന്തിമതീരുമാനമെടുക്കുക’ എന്ന പ്രസ്താവനയും സെൽജ നടത്തിയത്. പോരിനുറച്ചുതന്നെ എന്നു വ്യക്തമാക്കുന്നതായിരുന്നു അത്. വരുംനാളുകളിൽ ഹൂഡയെ മറികടന്ന് സെൽജ പാർട്ടി തലപ്പത്തേക്കു വരുമോ അതോ കോൺഗ്രസിനെ ഉപേക്ഷിച്ച് ‘സഹോദരീസ്നേഹം’ കാണിച്ച ബിജെപിയിലേക്കു പോകുമോയെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.
∙ സഖ്യം തുണയ്ക്കുമായിരുന്നോ?
ആം ആദ്മി പാർട്ടിയുമായുള്ള സഖ്യനീക്കത്തിന് ഹരിയാനയിൽ തടയിട്ടതും ഹൂഡയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപിയുമായുള്ള സഖ്യം കോൺഗ്രസിന് ഗുണം ചെയ്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ 43.67% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. എഎപിക്കാകട്ടെ 3.94 ശതമാനവും. രാഹുൽ ഗാന്ധി ഉൾപ്പെടെ നിയമസഭയിലേക്ക് എഎപി സഖ്യത്തിന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഹൂഡയുടെ ‘തന്ത്ര’ത്തിൽ അത്തരമൊരു സഖ്യംതന്നെ അപ്രസക്തമായിരുന്നു. എഎപിയാകട്ടെ 88 സീറ്റുകളിലേക്കു മത്സരിക്കുകയും ചെയ്തു. വോട്ടെണ്ണിത്തീർന്നപ്പോൾ എഎപിക്കു ലഭിച്ചത് 1.79% ശതമാനം വോട്ട്.
2019 തിരഞ്ഞെടുപ്പിൽ 46 സീറ്റിലാണ് എഎപി മത്സരിച്ചത്. അന്ന് 0.48% വോട്ടുമായി നോട്ടയ്ക്കും പിന്നിലായിരുന്നു. എഎപിക്കൊപ്പം ചേർന്ന് ഇന്ത്യാ സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഏതെങ്കിലും തരത്തിൽ പാർട്ടിക്ക് നേട്ടമുണ്ടാകുമായിരുന്നുവെന്ന വാദം ഹൂഡയ്ക്കെതിരെ ആരെങ്കിലും പ്രയോഗിച്ചാൽ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യവും ശക്തമാണ്. പല മണ്ഡലങ്ങളിലും മൂന്നക്കം കടന്നിട്ടില്ല എഎപി. പക്ഷേ ആകെത്തളർന്നിരിക്കുന്ന ഹൂഡയെ ‘വാട്ടാൻ’ ആ മൂന്നക്കം മതിയെന്നതാണു യാഥാർഥ്യം.
∙ ‘ബാപു–ബേഠാ’ പാർട്ടി
കോൺഗ്രസിനെ കുടുംബാധിപത്യ പാർട്ടിയാക്കി ഹൂഡ മാറ്റിയെന്ന വിമർശനങ്ങൾ പാർട്ടിക്കുള്ളിൽതന്നെ ശക്തമായിരുന്നു. ‘ബാപു–ബേഠാ’ പാർട്ടിയായി കോൺഗ്രസ് മാറിയെന്നായിരുന്നു ബിജെപിയുടെയും വിമർശനം. തനിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ മകൻ ദീപേന്ദർ ഹൂഡയെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമവും ഭൂപീന്ദറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നുവെന്നതും വ്യക്തമായിരുന്നു. ദീപേന്ദറാകട്ടെ ഹൈക്കമാൻഡിന് പ്രിയപ്പെട്ടവനുമാണ്. 2022 ഡിസംബറിൽ ഭാരത് ജോഡോ യാത്ര ഹരിയാനയിൽ പ്രവേശിച്ചതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസിന് പുത്തനുണർവും ഉന്മേഷവും ഉണ്ടായതെന്ന് ദീപേന്ദര്‍ പറഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ ജയത്തില്‍ കുളിച്ചു നിൽക്കുന്ന ബിജെപിക്കു മുന്നിൽ ആ വാക്കുകൾക്ക് ഇനിയെന്ത് പ്രസക്തി!
∙ ജാട്ട് തന്ത്രവും പാളി
2005 മുതൽ 2014 വരെ മുഖ്യമന്ത്രിയായിരിക്കെ ഹരിയാനയിൽ ജാട്ടുകളുടെ പ്രിയപ്പെട്ടവനായിരുന്നു ഹൂഡ. എന്നാൽ ജാട്ട് വോട്ടുകളിൽ വലിയൊരു ഭാഗം ബിജെപിക്കൊപ്പം പോയതോടെ ഹൂഡയുടെ മുഖ്യമന്ത്രിസ്ഥാനവും പോയി. 2014ലും 2019ലും തോൽവി. 2024 ആയപ്പോഴേക്കും ജാട്ട് പിന്തുണ ഹൂഡയ്ക്ക് തിരികെപ്പിടിക്കാൻ സാധിച്ചെന്നായിരുന്നു കോൺഗ്രസ് നേതൃത്വം കരുതിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ട് ലഭിച്ചതും 5 സീറ്റ് പിടിച്ചതും ഇതിന് തെളിവായി അവർ കണ്ടു. അഗ്നിവീർ, ഗുസ്തി സമരം, കർഷകസമരം എന്നിവയുടെ പേരിൽ ബിജെപി കേന്ദ്രനേതൃത്വത്തോടു തെറ്റി നിൽക്കുകയായിരുന്ന ജാട്ട് വിഭാഗം ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ ബിജെപിയോടു മുഖംതിരിച്ചുള്ളൂ.
ജാട്ടുകൾ തങ്ങൾക്കെതിരെ തിരിഞ്ഞത് ബിജെപി തിരിച്ചറിയുകയും ചെയ്തതാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ട് ശക്തികേന്ദ്രങ്ങളിലേറെയും ബിജെപിക്കൊപ്പംതന്നെ നിന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ജാട്ട് മേഖലയിലെ മണ്ഡലങ്ങളിൽ ഉൾപ്പെടെ ബിജെപിയാണ് മുന്നിലെത്തിയത്.
2024 മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി ബിജെപി പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ ഒരു ജാട്ട് മുഖ്യമന്ത്രിയെ ആ വിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒബിസി വിഭാഗക്കാരനായ നായബ് സിങ് സയ്നിയെയായിരുന്നു ബിജെപി തിരഞ്ഞെടുത്തത്. മാത്രവുമല്ല, കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറവ് ജാട്ട് സ്ഥാനാർഥികളെയുമാണ് ഇത്തവണ ബിജെപി നിയോഗിച്ചത്. 2014ൽ 24, 2019ൽ 19 എന്നീ നിലകളില്‍നിന്ന് ഇത്തവണ 16 പേർ മാത്രം. ഹരിയാനയിലെ 30% വരുന്ന ഒബിസി വോട്ട് നായബിലൂടെ നേടിയെടുക്കാനുള്ള ബിജെപി നീക്കം വിജയം കാണുകയും ചെയ്തു. 22–27% വരുന്ന ജാട്ട് വോട്ടുകളും 20% വരുന്ന എസ്‌സി വോട്ടുകളും ലക്ഷ്യമിട്ട ഹൂഡയുടെ പദ്ധതി പാളുകയും ചെയ്തു.
കോൺഗ്രസിന്റെ ദലിത് മുഖം കുമാരി സെൽജയ്ക്കു നേരെ ജാതീയ പരാമര്‍ശമുണ്ടായപ്പോൾ അവർക്ക് പിന്തുണയുമായും ബിജെപി എത്തിയിരുന്നു. ദലിത് വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ് എന്ന ക്യാംപെയ്ന് അമിത് ഷാ ഉൾപ്പെടെ പ്രചാരണത്തിനിടയിൽ പ്രാമുഖ്യം നൽകുകയും ചെയ്തു. മാത്രവുമല്ല ബിഎസ്‌പി ഉൾപ്പെടെയുള്ള പാർട്ടികൾ ദലിത് വോട്ടുകളിൽ വലിയൊരു പങ്ക് കൊണ്ടുപോവുകയും ചെയ്തു. അത് പിടിച്ചെടുക്കാനുള്ള വഴികളാകട്ടെ ഹൂഡയുടെ ആവനാഴിയിൽ ഉണ്ടായിരുന്നതുമില്ല.