ഹരിയാന: മോദിയുടെ സന്തോഷമില്ലായ്മയ്ക്ക് കാരണമുണ്ട്; യുപി കണ്ട് ബിജെപി പഠിച്ചു, കോൺഗ്രസിന്റെ തോൽവി കേരളത്തിലും പാഠം
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്. സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ്
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്. സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ്
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്. സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ്
‘ഉപജാപങ്ങളുടെ ആധിക്യത്തിലൂടെ സ്വന്തം വിജയം തട്ടിത്തെറിപ്പിക്കുന്ന ചരിത്രം കോൺഗ്രസിന് സ്വന്തമാണ്’– പ്രമുഖ ഇംഗ്ലിഷ് ദിനപത്രം ഹരിയാനയിൽ സംഭവിക്കാനിടയുള്ള കാര്യം ഓർമിപ്പിച്ച് ഇങ്ങനെ എഴുതിയത് ആഴ്ചകൾക്കു മുൻപേയാണ്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒന്നുകൂടി ഈ സിദ്ധാന്തത്തെ ആവർത്തിച്ചുറപ്പിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതേ മാതൃകയിൽ തിരഞ്ഞെടുപ്പു യുദ്ധം നയിച്ച് കോൺഗ്രസ് ഇളിഭ്യരായി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർവേ ഫലങ്ങൾ കോൺഗ്രസിനെ വിജയിപ്പിച്ചിരുന്നുവല്ലോ. യഥാർഥ ഫലം വരുമ്പോൾ ആപ്പ് വലിച്ചൂരിയ കുരങ്ങന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇത് മൂന്നാംവട്ടമാണ്. ഹരിയാനയിൽ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച ചെയ്യപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയിലെ ഒരു വിജയമാണ് കോൺഗ്രസ് തട്ടിത്തെറിപ്പിച്ചത്. ഹരിയാനയുടെ 57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തിയത്.
∙ അപമാനിച്ച് തുടക്കം
സെപ്റ്റംബർ 3ന് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചുവരുന്നതിനിടയിലാണ് കോൺഗ്രസിലെ പ്രധാന ദലിത് മുഖങ്ങളിൽ ഒന്നായ കുമാരി സെൽജയെ ഒരു കോൺഗ്രസ് നേതാവ് പരസ്യമായാണ് അപമാനിച്ചത്. ദീപേന്ദ്ര ഹൂഡ എംപിയുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. ജാസി പെട്വാഡ് എന്ന നേതാവിന്റെ അനുയായികൾ വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. ഇതിൽ പ്രതിഷേധിച്ച് 10 ദിവസത്തോളം സെൽജ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. മറ്റൊരിടത്ത് ഒരു കോൺഗ്രസ് പ്രവർത്തകയെ ശരീരത്തിൽ സ്പർശിച്ചുള്ള അപമാനത്തിനെതിരെ നടപടി വേണമെന്നും കുമാരി സെൽജ ആവശ്യപ്പെട്ടു.
ഞെട്ടിക്കുന്ന സംഭവങ്ങൾ എന്നു വിശേഷിപ്പിച്ച ബിജെപി, കോൺഗ്രസുകാർ വനിതകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നതിന് ഉദാഹരണമായി ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടി. മലയാളിയായ സിമി റോസബെൽ ജോൺ അടക്കം സമാനമായ പരാതികൾ ഉന്നയിച്ച വനിതകളുടെ പട്ടികയും ബിജെപി പുറത്തിറക്കി. ബിജെപിയുടെ സൈബർ വിഭാഗം എത്ര ജാഗ്രതയോടെയാണ് ഇടപെടുന്നതെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ നീക്കങ്ങൾ. ഞെട്ടിക്കുന്ന സംഭവങ്ങൾ എന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങൾ വളരെ വേഗം പ്രചരിപ്പിക്കാൻ ബിജെപിയുടെ പ്രചാരണയന്ത്രത്തിന് സാധിച്ചു. മറുവശത്ത് ദയനീയമായിരുന്നു ഇടപെടൽ. കോൺഗ്രസ് പരസ്യമായി തന്നെ മാപ്പുപറയുമെന്നാണ് പലരും പ്രതീക്ഷിച്ചത്. ഈ ദൃശ്യങ്ങൾ വ്യാജമായി തയാറാക്കിയതെന്നാണ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞത്.
ഒരു കോൺഗ്രസ് അംഗവും ഇങ്ങനെ പറയുകയോ പെരുമാറുകയോ ചെയ്യില്ലെന്ന ന്യായവും പറഞ്ഞു. തന്റെ ഗ്രൂപ്പിൽ പെടുന്നവരാണ് ഇതു ചെയ്തതെന്നതാണ് ഹൂഡയുടെ ഔദ്ധത്യം നിറഞ്ഞ പെരുമാറ്റത്തിന് കാരണമായത്. 20% വരുന്ന ദലിത് വിഭാഗത്തിന് മുറിവേൽപ്പിക്കുന്നതായിരുന്നു ഈ സംഭവങ്ങൾ. കോൺഗ്രസ് പ്രധാനമായും ജാട്ട്, ദലിത് വോട്ടുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിനിടയിലാണ് സെൽജയോടുള്ള ഈ സമീപനമുണ്ടായത്. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയെപ്പോലും അപമാനിക്കുന്നതായിരുന്നു ഹൂഡ കുടുംബത്തിന്റെ സമീപനം.
∙ ആംആദ്മി നൽകിയ പാഠം
‘‘അമിത ആത്മവിശ്വാസം വിനയാണ്’’ – പിന്നീട് ഏറെ ചർച്ചയായ ഈ വാചകം ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആണ് ഹരിയാന ഫലത്തിനു പിന്നാലെ ആദ്യം പറഞ്ഞത്. സ്വന്തം പാർട്ടിക്കാരോടാണ് കേജ്‌രിവാൾ ഇതു പറഞ്ഞതെങ്കിലും വൈകുന്നേരമായപ്പോഴാണ് ഉദ്ദേശിച്ചത് കോൺഗ്രസിനെയാണെന്ന് എല്ലാവർക്കും വ്യക്തമായത്. അമിത ആത്മവിശ്വാസവും ആത്മവിശ്വാസവും തമ്മിലായിരുന്നു ഹരിയാനയിൽ ഏറ്റുമുട്ടിയതെന്ന് ഫലമെണ്ണിക്കഴിഞ്ഞപ്പോൾ വ്യക്തമായി. കോൺഗ്രസ് അമിതമായ വിശ്വാസത്തിലായിരുന്നപ്പോൾ കഠിനമായി അധ്വാനിച്ചും തന്ത്രങ്ങൾ മെനഞ്ഞും വിജയിക്കാമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി.
അമിതമായ ആത്മവിശ്വാസമാണ് ആംആദ്മി പാർട്ടിയെ സഖ്യത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. മുന്നണി മര്യാദകൾ പാലിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രാഹുൽ ഗാന്ധി മാത്രമാണ് പലവട്ടം ആംആദ്മി പാർട്ടിയെ സഖ്യത്തിൽ ഉൾപ്പെടുത്താൻ വാദിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം കയ്യാളിയ ഹൂഡ അത് അംഗീകരിക്കാൻ തയാറായില്ല. മറ്റു പാർട്ടികൾ പിടിച്ച വോട്ടു കാരണം സംസ്ഥാനത്ത് 20 സീറ്റുകളാണ് കോൺഗ്രസിന് നഷ്ടമായത്. രണ്ടിടത്ത് ആംആദ്മി പാർട്ടിയാണ് തോൽവിക്ക് കാരണമായത്. 1.79% വോട്ടാണ് ആംആദ്മി പാർട്ടി നേടിയത്. അതിനാൽ രണ്ടു പാർട്ടികളും ഒരുമിച്ച് നിന്നിരുന്നെങ്കിൽ വിജയം ഉറപ്പാക്കാമായിരുന്നു.
ഹരിയാനയിൽ കോൺഗ്രസും ബിജെപിയും അതിശക്തമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു പാർട്ടികളുടെയും വോട്ടു ശതമാനം വർധിച്ചു. നേരിട്ടുള്ള പോരാട്ടം വരുമ്പോൾ മറ്റു പാർട്ടികൾ അപ്രസക്തരാകുന്നത് തിരഞ്ഞെടുപ്പിലെ സ്വാഭാവിക രീതിയാണ്. ഇക്കാരണത്താലാണ് പ്രാദേശിക ഭീമന്മാർക്കൊപ്പം ആം ആദ്മി പാർട്ടിക്കും പരാജയമുണ്ടായത്. കോൺഗ്രസ് സഖ്യത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നര ശതമാനത്തോളം വോട്ട് നേടിയ ആം ആദ്മി പാർട്ടിക്ക് ഒറ്റയ്ക്ക് രണ്ടു ശതമാനത്തിൽ താഴെ എത്താനുള്ള കാരണവും അതായിരുന്നു. ആം ആദ്മി പാർട്ടിയുടെ പ്രസക്തിയെ ഇത് ചോദ്യം ചെയ്യുന്നില്ല. രാഹുലും കേജ്രിവാളും ഒരുമിച്ച് വന്നിരുന്നെങ്കിൽ ഫലം മറിച്ചാവുമായിരുന്നു.
∙ ജാട്ടുകളും എതിരും
‘‘ജാട്ടുകൾക്കെതിരെ മറ്റുള്ളവർ ഒരുമിച്ചതാണ് കാരണം’’ – തോൽവിയുടെ കാരണം പറഞ്ഞത് കോൺഗ്രസ് വക്താവ് വേദ് പ്രകാശ് വിരോധി ആണ്. എന്നാൽ കോൺഗ്രസ് പരാജയപ്പെടുത്തിയത് കർഷകരെയും നിരന്തരം സമരം നടത്തിയ ഗുസ്തി താരങ്ങളെയും ആയിരുന്നുവെന്നതാണ് വസ്തുത. ഉത്തരവാദിത്തം മറന്ന് അധികാരം കയ്യാളാനുള്ള പോരാട്ടമാണ് കോൺഗ്രസ് ഹരിയാനയിൽ നടത്തിയത്. കോൺഗ്രസ് പ്രധാനമായും ജാട്ട് വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജാട്ടുകൾ ഒപ്പം നിന്നു. പക്ഷേ ഇന്ത്യൻ നാഷനൽ ലോക്ദളും മത്സരിക്കുന്നുണ്ടായിരുന്നു. ജാട്ട് വോട്ടുകളിൽ ഒരു ഭാഗം അവരും കൊണ്ടുപോയി. ജാട്ടുകളെ നോട്ടമിടുമ്പോൾ മറുവശത്ത് ജാട്ട് ഇതര വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകുമെന്ന പ്രാഥമിക തത്വം എന്തുകൊണ്ടോ കോൺഗ്രസ് മറന്നുപോയി. ജാട്ട് ഇതര വോട്ടുകൾ പരമാവധി പിടിക്കാൻ ബിജെപി ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
പ്രധാന ജാതിയെ മുൻനിർത്തിയുള്ള കളി എപ്പോഴും വിജയിക്കണമെന്നില്ല എന്നുള്ളത് തൊട്ടടുത്ത ഉത്തർപ്രദേശിൽ നിന്ന് പഠിക്കേണ്ട പാഠമാണ്. ഉത്തർപ്രദേശിലെ യാദവ – മുസ്ലിം കൂട്ടുകെട്ട് വിജയകരം ആകുന്നില്ല എന്നതുകൊണ്ടാണ് സമാജ് വാദി പാർട്ടിക്ക് ഏറെക്കാലമായി അവിടെ അധികാരത്തിലെ എത്താൻ കഴിയാതെ പോകുന്നത്. ഈ കൂട്ടുകെട്ടിന് പുറത്തുള്ള വലിയ ശതമാനം ചെറിയ ജാതി ഉപവിഭാഗങ്ങളെ സ്വാധീനിച്ചു കൊണ്ടാണ് ബിജെപി സംസ്ഥാനത്ത് നേട്ടം കൊയ്യുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദലിത്, മറ്റു പിന്നോക്കക്കാർ എന്നിവരെ കൂടി കൂട്ടിച്ചേർത്തുകൊണ്ട് സമാജ്വാദി പാർട്ടി തങ്ങളുടെ സഖ്യം വിപുലമാക്കിയത്. അതിന്റെ ഫലമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടൽ നൽകാൻ കഴിഞ്ഞു. ജാട്ടുകളെ മാത്രം വിശ്വസിച്ചാൽ ഭൂരിപക്ഷം കിട്ടില്ല എന്ന തത്വം യുപിയിൽ നിന്ന് കോൺഗ്രസ് പഠിക്കേണ്ടിയിരുന്നു.
∙ അമിതം ആത്മവിശ്വാസം
കോൺഗ്രസിന്റെ വിജയത്തെ ആർക്കും തടുക്കാനാവില്ലെന്ന് ഉന്നത നേതൃത്വം കരുതി. ഏതാനും മാസം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചിരുന്നത്. എന്തുകൊണ്ട് 5 സീറ്റ് തോറ്റു എന്നതിനെപ്പറ്റി പഠനം നടത്തിയില്ല. അടിത്തട്ടിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനു പകരം സർവേകളെ വിശ്വസിച്ചു. 50 സീറ്റ് സുഖമായി ജയിക്കുമെന്ന് നേതാക്കൾ വിശ്വസിച്ചു. ആഘോഷങ്ങൾ നടത്തുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു നേതാക്കൾ. രാഹുൽ ഗാന്ധി വെറും 3 ദിവസം മാത്രമാണ് പ്രചാരണം നടത്തിയത്.
അതേസമയം ബിജെപി കൂടുതൽ ആഴമുള്ള പഠനങ്ങൾ നടത്തി. ലോക്സഭാ വിജയം വച്ചു നോക്കുമ്പോൾ 44 സീറ്റാണ് സാധ്യത. അതിനാൽ അവർ അത്യധ്വാനം ചെയ്യാൻ തയാറായി. ഉത്തർപ്രദേശിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതാണ് ബിജെപിക്ക് പാഠമായിരുന്നത്. 400 സീറ്റ് ഉറപ്പെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ കാരണം പ്രവർത്തകർ അലസരായി. ഇതിന്റെ പ്രതിഫലനം യുപിയിൽ ഉണ്ടായി. ഈ അനുഭവം ഹരിയാനയിൽ ഉണ്ടാകരുതെന്നാണ് ബിജെപി നേതൃത്വം തീരുമാനിച്ചത്.
കോൺഗ്രസ് കേന്ദ്ര നേതൃത്വം നിയോഗിച്ച ദീപക് ബബാരിയയ്ക്ക് കാഴ്ചക്കാരന്റെ റോൾ ആയിരുന്നു. ഹൂഡ നിയോഗിച്ച സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ സ്വാഭാവികമായും അദ്ദേഹത്തോടൊപ്പം നിന്നു. രൺദീപ് സിങ് സുർജേവാലയാകട്ടെ, മകൻ ആദിത്യ മത്സരിക്കുന്ന കൈതാൾ മണ്ഡലത്തിൽ ഒതുങ്ങിനിന്നു. കോൺഗ്രസ് മത്സരിച്ച 89 സീറ്റിൽ 72 എണ്ണവും ഹൂഡ സംഘത്തിന്റേതായിരുന്നു. 9 പേർ മാത്രമാണ് സെൽജ പക്ഷത്തുനിന്ന് ഉണ്ടായിരുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ‘ബാപ്പു– ബേഠാ’ (അച്ഛൻ– മകൻ) ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലമിതാണ്. കോൺഗ്രസിൽ രണ്ട് പ്രമുഖ നേതാക്കൾ തമ്മിൽ കൊമ്പുകോർത്തപ്പോൾ ബിജെപിക്ക് അത് വലിയ ഗുണം ചെയ്തു. സഖ്യത്തിന്റെ ഗുണം ആണ് ഹരിയാനയിൽ ബിജെപി നേടിയത്.
∙ ബിജെപി തലപുകച്ച 2 കാര്യങ്ങൾ
ജാട്ടുകൾ വോട്ടുചെയ്യില്ല, ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്– ഈ രണ്ടുകാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ബിജെപി നേതൃത്വം തലപുകച്ചത്. പോരാട്ടത്തിൽ തന്ത്രങ്ങൾ ആണ് വിജയം കൊണ്ടുവരുന്നത്. അതിനാൽ ശ്രദ്ധാപൂർവം നീങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റിൽ 5 എണ്ണമാണ് ബിജെപി ജയിച്ചത്. നിയമസഭയിലെ 44 മണ്ഡലങ്ങളിലായിരുന്നു മുൻതൂക്കം. അതിനാൽ പരാജയത്തിനാണ് സാധ്യതയെന്ന് ബിജെപി വിലയിരുത്തി. ഭരണവിരുദ്ധ വികാരത്തെ നേരിടാൻ സമീപ സംസ്ഥാനങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിച്ച് പ്രവർത്തനം ശക്തമാക്കി.
ജാട്ടുകൾ അല്ലാത്ത ജാതികളെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. ഹൂഡ കുടുംബത്തിന്റെ മേധാവിത്തം ഇഷ്ടപ്പെടാത്ത സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ് ബിജെപി ലക്ഷ്യം വച്ചത്. 27% വരുന്ന ജാട്ടുകളുടെ മേധാവിത്തം ഇഷ്ടപ്പെടാത്തവർ ബിജെപിയെ തുണച്ചു. കോൺഗ്രസ് 27 സീറ്റുകൾ ജാട്ടുകൾക്ക് നൽകിയപ്പോൾ 16 പേരെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചത്.
മനോഹർ ലാൽ ഖട്ടറെ മാറ്റി നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രി ആക്കുക വഴി ഒബിസി വിഭാഗത്തിന് പരിഗണന നൽകി. കഠിനമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നു മനസ്സിലാക്കിയതോടെ അടിത്തട്ടിൽ ഇറങ്ങി തെറ്റുതിരുത്തൽ പ്രക്രിയ നടത്താൻ കൂടിയാണ് ബിജെപി ശ്രമിച്ചത്. തങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നവരുടെ വോട്ട് ഉറപ്പാക്കിയതിനു പിന്നാലെ അസംതൃപ്തരെ കൂടി പിടികൂടാൻ ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് സാധിച്ചു.
നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രി ആക്കിയതോടെ ഭരണവിരുദ്ധ വികാരത്തിന് ഒരു പരിധിവരെ തടയിടാൻ അവർക്ക് സാധിച്ചു. മനോഹർലാൽ ഖട്ടർ സർക്കാരിനെ അപേക്ഷിച്ച് മെച്ചപ്പെട്ട മുഖ്യമന്ത്രിയാണ് സെയ്നി എന്ന് ജനങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാൻ കഴിഞ്ഞു. ഭരണത്തിന്റെ ഗുണം കിട്ടിയവരെ പരമാവധി വോട്ട് ചെയ്യിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞപ്പോൾ എതിർവികാരം മുതലെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഗുസ്തി താരങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴും താഴെത്തട്ടിൽ, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു എന്ന് പ്രതീതി വളർന്നു. ഇത്തവണ സ്ത്രീ വോട്ടർമാർ കൂടുതൽ ബിജെപിക്ക് പിന്തുണ നൽകി എന്നാണ് സൂചനകൾ. 2019നെ അപേക്ഷിച്ച വോട്ടു ശതമാനം വർധിപ്പിക്കാനും സ്വന്തമായിത്തന്നെ ഭൂരിപക്ഷം കരസ്ഥമാക്കാനും കഴിഞ്ഞ ബിജെപിക്ക് പ്രാദേശിക പാർട്ടികളെ ഒരു മൂലയിലേക്ക് ഒതുക്കാനും കഴിഞ്ഞു.
∙ ലോക്സഭയിലെ പാഠം
ഇനി തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് ഒറ്റയ്ക്ക് കഴിയും എന്ന വിവാദ പ്രസ്താവന കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഭാഗത്തുനിന്നുണ്ടായത്. മോദിയെ കണ്ടുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ അങ്ങനെയാവട്ടെ എന്ന നിലപാട് ആർഎസ്എസിന്റെ ഭാഗത്തുനിന്നുമുണ്ടായി. പറഞ്ഞ വാക്ക് തിരിച്ചുപിടിക്കാൻ നഡ്ഡ പിന്നീട് ശ്രമം നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. ലോക്സഭാ ഫലം വന്നപ്പോഴാണ് ആ പ്രസ്താവന എത്രത്തോളം ദോഷകരമായെന്ന് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞത്. ഈ തിരിച്ചറിവു കാരണമാണ് മോദി അടക്കമുള്ളവർ ഹരിയാനയിൽ വമ്പൻ പ്രഖ്യാപനം നടത്തുന്നതിൽ നിന്ന് പിന്തിരിഞ്ഞത്.
ഇത്തവണ ജൂലൈ ആയപ്പോൾ തന്നെ ബിജെപി ആർഎസ്എസുമായി ചേർന്ന് തന്ത്രങ്ങൾ രൂപീകരിച്ചു. ഹരിയാനയിലെചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഹരിയാന ബിജെപി പ്രസിഡന്റ് മോഹൻലാൽ ബദോലിയും ആർഎസ്എസ് നേതാവ് അരുൺകുമാറും ചേർന്ന സംഘമാണ് പടനയിച്ചത്. നാട്ടുകാരുടെ ചെറു ചെറു യോഗങ്ങളാണ് ബിജെപി നടത്തിയത്. സ്ഥാനാർഥികളുമായി ബിജെപി പ്രവർത്തകരെ ഏകോപിപ്പിക്കാനും ആർഎസ്എസ് പ്രവർത്തകരെ നിയോഗിച്ചു. ഇതൊക്കെയാണ് വിജയം കൊണ്ടുവന്നത്. മോദിയുടെ സന്തോഷമില്ലായ്മയുടെ പിന്നിലും ഇതെല്ലാമാണ്. പാർട്ടി മോദിയേക്കാൾ വളർന്നു.
∙ ‘കാറ്റത്തെ കിളിക്കൂടിനും’ പാഠം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനു മുൻപുതന്നെ ഒരു കോൺഗ്രസ് പ്രമുഖൻ സത്യപ്രതിജ്ഞയ്ക്ക് മികച്ച സമയം കണ്ടെത്താൻ പയ്യന്നൂർ പൊതുവാളിനടുത്തേക്ക് ആളെ വിട്ടു. സ്വർണക്കടത്തു വിവാദം അടക്കമുള്ള സംഭവങ്ങൾ, ഒപ്പം ഭരണവിരുദ്ധ വികാരവും. യുഡിഎഫ് അധികാരത്തിൽ വരുമെന്ന പൊതുധാരണയെ തിരുത്തുന്ന ഘടകങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കത്തെ യുഡിഎഫ് കുറച്ചുകണ്ടു. കോൺഗ്രസിന്റെ സംഘടനാ സംവിധാനം പലപ്പോഴും ‘കാറ്റത്തെ കിളിക്കൂടാ’ണെന്ന കാര്യവും ഓർത്തില്ല. അടിത്തട്ടിലെ പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ കഴിയാതെ പോയതോടെ കേരളം കൈവിട്ടുപോയി.
ഹരിയാനയിലും അടിത്തട്ടിൽ പാർട്ടിയില്ലെന്നത് വസ്തുതയായിരുന്നു. കേന്ദ്ര നേതൃത്വം നിയോഗിച്ച കോഓർഡിനേറ്റർമാരാണ് പാർട്ടിയായി തിളങ്ങിയത്. ഹരിയാന തിരഞ്ഞെടുപ്പു ഫലം കേരളത്തിലെ കോൺഗ്രസിനെയും ചിന്തിപ്പിക്കുന്നുവെങ്കിൽ അതിൽ കാര്യമുണ്ട്. തോൽവിക്കു പിന്നാലെയാണ് ഹരിയാനയിൽ കോൺഗ്രസ് വസ്തുതാന്വേഷണ കമ്മിഷനെ നിയമിച്ചത്. ഇതു നേരത്തേ വേണ്ടിയിരുന്നു. വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹരിയാന പാഠമാകുമെന്ന് നേതൃത്വം പറയുന്നു.
ഹരിയാനയിൽ നടന്നതെല്ലാം കൂടി ആറ്റിക്കുറുക്കി ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു: കോൺഗ്രസിന് വിജയം എങ്ങനെ പരാജയമാക്കി മാറ്റണമെന്ന് അറിയാം. മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കണമെങ്കിൽ തന്നെ അറിയിക്കണേ എന്നൊരു കുത്തും കൊടുത്തു. പ്രാദേശിക പാർട്ടികളോടുള്ള പുച്ഛവും അഹങ്കാരവുമാണ് ഈ ഗതിക്കു കാരണമെന്ന് പറഞ്ഞ് തൃണമൂൽ നേതാവ് സാകേത് ഗോഖലെ ഇതിന് അടിവരയിടുകയും ചെയ്തു.