ഉദ്യോഗാർഥികൾക്ക് ഐടി കമ്പനികളുടെ ‘ഗോസ്റ്റ് പണി’; പഠനം മാത്രം പോരാ, ജോലി കിട്ടാൻ വേണം ഈ ‘സ്കിൽസ്’
പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (സ്കിൽസ്) നേടിയെടുക്കുക ക്യാംപസ് പ്ലേസ്മെന്റിൽ പ്രധാനമാണ്. സ്കിൽ വിലയിരുത്താൻ ഓൺലൈൻ കോഡിങ് ചാലഞ്ചുകളും ഹാക്കത്തോണുകളും കേസ് സ്റ്റഡി പ്രോജക്ടുകളുമെല്ലാം കമ്പനികൾ നടത്തുന്നു. ഈ ട്രെൻഡ് മനസ്സിലാക്കി വിദ്യാർഥികൾക്കു റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ് എന്നിവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനം ഉൾപ്പെടുത്തിയത് ഉദാഹരണം. ഒരു ജപ്പാൻ കമ്പനി വിദ്യാർഥികളെ റിക്രൂട്ട് ചെയ്തശേഷം സ്റ്റൈപൻഡോടെ ജാപ്പനീസ് പഠിപ്പിച്ചതു പ്രേരണയായി. എല്ലാ വിദ്യാർഥികൾക്കും അനലറ്റിക്കൽ സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ബിടെക് പ്രോഗ്രാമുകളിൽ കോഡിങ് എന്നിവയിൽ പരിശീലനം നൽകിയാണു കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) വിദ്യാർഥികളെ ഒരുക്കുന്നതെന്നു പ്ലേസ്മെന്റ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി പറയുന്നു. കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞു വിദ്യാർഥികളെ ഒരുക്കുന്നതാണു ചില ക്യാംപസുകളുടെ രീതി. ഉദാഹരണമായി, ഈ വർഷം

പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (സ്കിൽസ്) നേടിയെടുക്കുക ക്യാംപസ് പ്ലേസ്മെന്റിൽ പ്രധാനമാണ്. സ്കിൽ വിലയിരുത്താൻ ഓൺലൈൻ കോഡിങ് ചാലഞ്ചുകളും ഹാക്കത്തോണുകളും കേസ് സ്റ്റഡി പ്രോജക്ടുകളുമെല്ലാം കമ്പനികൾ നടത്തുന്നു.
ഈ ട്രെൻഡ് മനസ്സിലാക്കി വിദ്യാർഥികൾക്കു റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ് എന്നിവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനം ഉൾപ്പെടുത്തിയത് ഉദാഹരണം. ഒരു ജപ്പാൻ കമ്പനി വിദ്യാർഥികളെ റിക്രൂട്ട് ചെയ്തശേഷം സ്റ്റൈപൻഡോടെ ജാപ്പനീസ് പഠിപ്പിച്ചതു പ്രേരണയായി. എല്ലാ വിദ്യാർഥികൾക്കും അനലറ്റിക്കൽ സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ബിടെക് പ്രോഗ്രാമുകളിൽ കോഡിങ് എന്നിവയിൽ പരിശീലനം നൽകിയാണു കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) വിദ്യാർഥികളെ ഒരുക്കുന്നതെന്നു പ്ലേസ്മെന്റ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി പറയുന്നു.
കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞു വിദ്യാർഥികളെ ഒരുക്കുന്നതാണു ചില ക്യാംപസുകളുടെ രീതി. ഉദാഹരണമായി, ഈ വർഷം പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വിജ് അറിയുന്നവരെയാണു കമ്പനികൾ ആവശ്യപ്പെടുന്നതെങ്കിൽ അതിൽ പരിശീലനം നൽകുമെന്നു കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് മേധാവി ഡോ. മനു ജെ.പിള്ള പറയുന്നു.
‘‘ കോളജിലെ ഓരോ പ്രോഗ്രാമിന്റെയും തൊഴിൽസാധ്യത വിലയിരുത്തി അതിൽ കൂടുതൽ ശ്രദ്ധിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കും. അതതു മേഖലയിലെ മുൻനിര കമ്പനികളെ പ്ലേസ്മെന്റ് ഡ്രൈവിന് എത്തിക്കും. ഇവർക്കു പ്ലേസ്മെന്റിന്റെ ആദ്യദിവസങ്ങളിൽ അവസരം നൽകി മികച്ച ഉദ്യോഗാർഥികളെ ഉറപ്പാക്കും. അതിനാൽ അവർ അടുത്തവർഷവും വരും’’– കോഴിക്കോട് എൻഐടിയിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്ലേസ്മെന്റ് ഓഫിസർ ഡോ. പ്രവീൺ ശങ്കരന്റെ വാക്കുകൾ.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നൈപുണ്യ പരിശീലനം നൽകുന്നതിന് ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള അസാപ് (അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) 100 കോളജുകളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇരുനൂറിലേറെ തൊഴിലധിഷ്ഠിത കോഴ്സുകളാണു ലഭ്യമാക്കുക. ഒരു ലക്ഷം ഇന്റേൺഷിപ് അവസരവും ഉറപ്പാക്കും. ഐസിടി അക്കാദമി ഓഫ് കേരള, ഐഎച്ച്ആർഡി, സിസിഇകെ (സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ), കെൽട്രോൺ എന്നിവയ്ക്കും സംസ്ഥാനത്തെ 864 കോളജുകളിലായി ൈനപുണ്യ വികസന കേന്ദ്രങ്ങളും കോഴ്സുകളും ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയും തൊഴിലന്വേഷകർക്കു സഹായകരമാണ്.
‘‘എഐയുടെ പ്രധാന പ്രത്യേകത അതുപയോഗിക്കുന്നതിനു വലിയ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ല എന്നതാണ്. ചെയ്യുന്ന ഏതൊരു കാര്യത്തിലും എഐ ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്നു കണ്ടെത്തുക. കൂടാതെ മാനേജ്മെന്റ്, ലീഡർഷിപ്, കമ്യൂണിക്കേഷൻ മുതലായ ക്രോസ് - ഫങ്ഷനൽ സ്കില്ലുകൾ വികസിപ്പിക്കുന്നതിലും ശ്രദ്ധിക്കണം.’’– സീരിയൽ ഒൻട്രപ്രനറും സ്റ്റാർട്ടപ് എക്സ്പേർട്ടുമായ ജോഫിൻ ജോസഫ് പറഞ്ഞു.
∙ ഇതു ശ്രദ്ധിക്കാം
1. ഓൺലൈൻ പോർട്ഫോളിയോ, വ്യക്തിഗത ബ്രാൻഡിങ് എന്നിവ കമ്പനികൾ വിലമതിക്കുന്നു. Linkedin, Behance, GitHub പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ പോർട്ഫോളിയോയും പ്രഫഷനൽ സാന്നിധ്യവും സൃഷ്ടിക്കുക. 2. ഗിഗ് വർക്ക് (താൽക്കാലിക, ഹ്രസ്വകാല ജോലികൾ) കണ്ടെത്താൻ ഓൺലൈൻ പോർട്ഫോളിയോ പ്രയോജനപ്പെടുത്തുക. 3. സാങ്കേതിക അറിവുകൾക്കൊപ്പം വ്യക്തിപരമായ ചില സ്കില്ലുകളും വളർത്തണം. വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും ടീം വർക്കിനുള്ള ശേഷിയും സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള മികവും പ്രധാനം. ഇതിനായി ഗ്രൂപ്പ് പ്രോജക്ടുകളിൽ പങ്കാളികളാകാനും ലീഡ് റോൾ ഏറ്റെടുക്കാനും ശ്രമിക്കണം. 4. ഇഷ്ട തൊഴിൽമേഖലയിലെ പ്രധാന വ്യക്തികളും പ്രഫഷനലുകളുമായി ബന്ധപ്പെടാനും അതു നിലനിർത്താനും സമൂഹമാധ്യമങ്ങൾ, പ്രത്യേകിച്ചും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുക.
∙ ഐഐഎമ്മിന്റെ കെയർ
കോർപറേറ്റ് ആക്സസ് റെഡിനസ് ആൻഡ് എൻഗേജ്മെന്റ് (കെയർ) പദ്ധതിയിലൂടെ വിദ്യാർഥികൾക്കു ദീർഘകാല കരിയർ വികസിപ്പിക്കാനുള്ള പരിശീലനം നൽകുകയാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം–കെ). 3 പദ്ധതികളാണു കെയറിലുള്ളത്.
കോർപറേറ്റ് ആക്സസ്: വിദ്യാർഥികൾക്കു തൊഴിലും തൊഴിലിടങ്ങളും ശിൽപശാലകളിലൂടെയും മറ്റും പരിചിതമാക്കും.
കോർപറേറ്റ് റെഡിനസ്: ഓരോ വിദ്യാർഥിക്കും പ്രത്യേക പരിശീലനം നൽകി ജോലിക്കു പ്രാപ്തരാക്കുന്നു.
കോർപറേറ്റ് എൻഗേജ്മെന്റ്: റിക്രൂട്ടിങ് കമ്പനികളുമായി സൗഹൃദം കാത്തുസൂക്ഷിക്കലാണു ലക്ഷ്യം. ഇതിനായി പ്രഫഷനൽ റിക്രൂട്മെന്റ് മാനേജർമാരെ നിയമിച്ചു. കമ്പനികൾക്ക് ഏതൊക്കെ സ്കിൽ ഉള്ളവരെയാണു വേണ്ടതെന്നു കണ്ടെത്തി അത്തരത്തിൽ വിദ്യാർഥികളെ പ്രാപ്തരാക്കും. പ്രതീക്ഷിക്കുന്ന നിലവാരമുള്ള കുട്ടികളെ കിട്ടുന്നത് തുടർവർഷങ്ങളിലെ റിക്രൂട്മെന്റിലും സഹായിക്കുമെന്നു പ്ലേസ്മെന്റ് സെൽ അധികൃതർ പറഞ്ഞു.
കെയർ പദ്ധതി വിദ്യാർഥികൾക്ക് ഇൻഡസ്ട്രിയുമായും പൂർവവിദ്യാർഥികളുമായും കൂടുതൽ സംവദിക്കാൻ അവസരം നൽകും. ഇതിലൂടെ തൊഴിലിടത്തെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും മനസ്സിലാക്കി ദീർഘകാലത്തേക്കു കരിയർ ആസൂത്രണം ചെയ്യാം എന്ന് കോഴിക്കോട് ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി അഭിപ്രായപ്പെടുന്നു.
∙ ഈ ‘പണി’ അറിഞ്ഞിരിക്കണം
ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിക്രൂട്മെന്റ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) പറയുന്നു. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ ഒഴിവില്ലെങ്കിലും കമ്പനികൾ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നു പരസ്യം നൽകും. ചിലപ്പോൾ അങ്ങനെയൊരു തസ്തിക പോലുമുണ്ടാകില്ല. അപേക്ഷ സ്വീകരിച്ചെന്നും പരിശോധിക്കുന്നുവെന്നും പറഞ്ഞ് അപേക്ഷകർക്കു കംപ്യൂട്ടർ ജനറേറ്റഡ് ഇമെയിൽ ലഭിക്കും. പിന്നീടു നടപടിയുണ്ടാകില്ല. ജോലിക്ക് ആവശ്യക്കാരുണ്ടോ, ആർക്കൊക്കെ താൽപര്യമുണ്ടാകും എന്നൊക്കെ വിലയിരുത്താൻ ഇതുവഴി കമ്പനികൾക്കു സാധിക്കും. പതിവായി റിക്രൂട്മെന്റ് നടത്തുന്നവരെന്ന ഇമേജ് സൃഷ്ടിക്കാനും ചില കമ്പനികൾ ഈ രീതി പ്രയോഗിക്കുന്നു. ഇതേക്കുറിച്ചു മുൻകരുതൽ സ്വീകരിച്ചു വേണം ഉദ്യോഗാർഥികൾ മുന്നോട്ടുപോകാൻ.