പ്രവാസിയാണോ, നാട്ടിലേക്ക് പണം അയക്കുന്നവരാണോ? എങ്കിൽ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകള്

ജർമനിയിൽ എൻജിനീയറായ മീര വിദേശത്തെ വരുമാനം തന്റെ എൻആർഒ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്, നല്ലൊരു തുക നികുതിയും നൽകിയിരുന്നു. എന്നാൽ സുഹൃത്തായ ടാക്സ് വിദഗ്ധന്റെ ഉപദേശമനുസരിച്ച് പണം എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാൻ തുടങ്ങിയതോടെ അനാവശ്യമായി നൽകിവന്നിരുന്ന നികുതി ലാഭിക്കാൻ സാധിച്ചു. സാമ്പത്തികകാര്യങ്ങളിൽ ഭൂരിപക്ഷം പ്രവാസികളും ഇത്തരത്തിലുള്ള പലവിധ തെറ്റുകൾ വരുത്താറുണ്ട്. സമയക്കുറവും അശ്രദ്ധയുംകൊണ്ടു സംഭവിക്കുന്നതാണെങ്കിലും ആ ചെറിയ തെറ്റുകൾപോലും നിങ്ങളുടെ പണവും വിലപ്പെട്ട സമയവും വൻതോതിൽ നഷ്ടപ്പെടാൻ കാരണമാകാം. സാധാരണയായി പറ്റുന്ന ഇത്തരം തെറ്റുകൾ എന്തെല്ലാമെന്നു നോക്കാം:

1. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതിരിക്കൽ
നിങ്ങൾ ഒരു പ്രവാസിയായി മാറിക്കഴിഞ്ഞാൽ നാട്ടിൽ നിങ്ങൾക്കുള്ള റസിഡന്റ് അക്കൗണ്ട് ഉടനെ എൻആർഒ അക്കൗണ്ടായി മാറ്റണം. അല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യണം. എൻജിനീയറായ രവി കാനഡയിലേക്കു താമസം മാറിയെങ്കിലും റസിഡന്റ് സേവിങ്സ് അക്കൗണ്ട് ഉപയോഗം തുടർന്നതിനാൽ ഇന്ത്യൻ ബാങ്കിങ് നിയമലംഘനത്തിനു പിഴകൾ അടയ്ക്കേണ്ടിവന്നു.
2. നികുതി നിയമങ്ങൾ അവഗണിക്കുന്നു
ഇന്ത്യയിൽ വാടകയോ മൂലധന നേട്ടമോപോലുള്ള വരുമാനമുണ്ടെങ്കിൽ, അതിനു നികുതിയടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. റിട്ടേൺ കൃത്യമായി ഫയൽ െചയ്യാതിരിക്കുക, പണം വിദേശത്തേക്കു കൊണ്ടുപോകാനുള്ള (repatriation) ടാക്സ് ക്ലിയറൻസ് എടുക്കാതിരിക്കുക എന്നിവയെല്ലാം പലവിധ സങ്കീർണതകൾക്കും പിന്നീടു കാരണമാകും.
3. KYC അപ്ഡേറ്റ് ചെയ്യാതിരിക്കൽ
എൻആർഐ അക്കൗണ്ടുകൾ ശരിയായി പ്രവർത്തിക്കാൻ കാലാകാലങ്ങളിൽ കെവൈസി (KNOW YOUR CUSTOMER) പുതുക്കേണ്ടതു നിർബന്ധമാണ്. പല പ്രവാസികളും ബാങ്കിലെ കെവൈസി അപ്ഡേറ്റ് ചെയ്യാൻ മറക്കും, കാലതാമസം വരുത്തും. അതു മൂലം ഫണ്ട് ട്രാൻസ്ഫർ, വായ്പ, നിക്ഷേപം എന്നിവയടക്കമുള്ള ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ബാങ്ക് ആവശ്യപ്പെടുന്ന സമയത്ത് കെവൈസി അപ്ഡേറ്റ് ചെയ്യണം.
4. തെറ്റായ കോണ്ടാക്ട് വിവരങ്ങൾ
ബാങ്കിങ് പ്രവർത്തനം സുരക്ഷിതമാക്കാനായി അക്കൗണ്ടുമായി ബന്ധപ്പെട്ട അറിയിപ്പ്, ഇടപാട് അലർട്ട്, ഒടിപി എന്നിവ സമയത്തു ലഭിക്കണം. അതിന് ഇമെയിൽ, മൊബൈൽ നമ്പർ എന്നിവയടക്കമുള്ള നിങ്ങളുടെ കൃത്യമായ കോണ്ടാക്ട് വിവരങ്ങൾ ബാങ്കിൽ അപ്ഡേറ്റ് ചെയ്യണം. ഇല്ലെങ്കിൽ ഇത്തരം ആശയവിനിമയങ്ങൾ നഷ്ടപ്പെടാം, വൈകാം. തടസ്സമില്ലാത്ത നെറ്റ്, മൊബൈൽ ബാങ്കിങ് ഉപയോഗത്തിനു മൊബൈൽ നമ്പർ സജീവവും കൃത്യവുമാണെന്ന് ഉറപ്പാക്കുക.
5. ഡിജിറ്റൽ ബാങ്കിങ് അവഗണിക്കൽ
ഡിജിറ്റൽ സേവനങ്ങൾ വ്യാപകമായതോടെ പ്രവാസികളും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സജീവമാക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തിൽ എവിടെ നിന്നും പരിധിയില്ലാതെ അക്കൗണ്ട് അക്സസ് ചെയ്ത് ഫണ്ടു കൈമാറാനും ബില്ലുകൾ അടയ്ക്കാനും ഇതു നിങ്ങളെ പ്രാപ്തരാക്കും. മൊബൈൽ / ഇന്റർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്യാതിരുന്നാൽ സാമ്പത്തിക കാര്യങ്ങൾ വിദേശത്തിരുന്നു കൈകാര്യംചെയ്യാൻ താമസവും തടസ്സങ്ങളുമുണ്ടാക്കും.
എൻആർഎഫ്ഡികൾ (സ്ഥിരനിക്ഷേപം) ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ ഒരു രൂപപോലും പലിശ ലഭിക്കില്ല. പണം ഒരു വർഷത്തിൽ താഴെയേ നിക്ഷേപിക്കാനാകൂ എങ്കിൽ എസ്‌ബി അക്കൗണ്ടിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കിൽ രണ്ടാമത്തെ അക്കൗണ്ടു തുറക്കുന്നതു പരിഗണിക്കുക. ഉയർന്ന പലിശയുള്ള എസ്‌ബിയിൽ ഇട്ടാൽ കൂടുതൽ വരുമാനവും കിട്ടും, എഫ്‌ഡി കാലാവധിക്കു മുൻപ് പിൻവലിക്കുന്നതിന്റെ നഷ്ടം ഒഴിവാക്കുകയും ചെയ്യാം.
6. തെറ്റായ അക്കൗണ്ടിലേക്കു പണമയയ്ക്കൽ
വിദേശത്തുനിന്നുള്ള പണമയയ്ക്കാൻ എൻആർഇ അക്കൗണ്ടിനു പകരം എൻആർഒ അക്കൗണ്ട് ഉപയോഗിക്കുന്നതു സാധാരണമാണ്. ഈ രണ്ടു തരം അക്കൗണ്ടുകളെക്കുറിച്ചുള്ള അറിവില്ലായ്മയോ ആശയക്കുഴപ്പമോ ആണിതിനു കാരണം. നിങ്ങളുടെ എൻആർഇ അക്കൗണ്ടിന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗിക്കാനായി പണമയയ്ക്കുംമുൻപ് എല്ലായ്പോഴും അക്കൗണ്ട് ഏതെന്നു രണ്ടുതവണ പരിശോധിക്കണം.
7. വിനിമയനിരക്ക് അവഗണിക്കൽ
ഇന്ത്യയിലേക്കോ തിരിച്ചോ പണം അയയ്ക്കുമ്പോൾ കറൻസി നിരക്കിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ പണത്തിന്റെ മൂല്യത്തെ സാരമായി ബാധിക്കും. എല്ലായ്പോഴും ഒന്നിലധികം പ്ലാറ്റ്ഫോമുകളിലെ നിരക്കു പരിശോധിക്കണം. വലിയ തുകകൾ കൈമാറുമ്പോൾ ചെറിയ വ്യത്യാസത്തിൽപോലും നിങ്ങൾക്കു ഗണ്യമായ തുക ലാഭിക്കാൻ കഴിയും.
8. നോമിനിയെ ചേർക്കാതിരിക്കൽ
പല എൻആർഐകളും ബാങ്ക് അക്കൗണ്ടിലും സ്ഥിര നിക്ഷേപങ്ങളിലും നോമിനിയെ ചേർക്കാൻ മറക്കും അല്ലെങ്കിൽ അക്കാര്യം അവഗണിക്കും. അപ്രതീക്ഷിതമായി നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇതു വലിയ സങ്കീർണതകൾക്കു കാരണമാകും. നോമിനിയെ ചേർത്താൽ നിയമപരമായ തർക്കങ്ങളും നടപടിക്രമങ്ങളുടെ കാലതാമസവും ഒഴിവാക്കാം, നിങ്ങൾ ഉദ്ദേശിക്കുന്നയാൾക്ക് ഫണ്ട് എളുപ്പത്തിൽ കൈമാറാം.
9. ഉയർന്ന പലിശ നഷ്ടപ്പെടുത്തുന്നു
എൻആർഎഫ്ഡി(സ്ഥിരനിക്ഷേപം)കൾ ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ ഒരു രൂപപോലും പലിശ ലഭിക്കില്ല. പണം ഒരു വർഷത്തിൽ താഴെയേ നിക്ഷേപിക്കാനാകൂ എങ്കിൽ എസ്‌ബി അക്കൗണ്ടിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കിൽ രണ്ടാമത്തെ അക്കൗണ്ടു തുറക്കുന്നതു പരിഗണിക്കുക. ഉയർന്ന പലിശയുള്ള എസ്‌ബിയിൽ ഇട്ടാൽ കൂടുതൽ വരുമാനവും കിട്ടും, എഫ്‌ഡി കാലാവധിക്കു മുൻപ് പിൻവലിക്കുന്നതിന്റെ നഷ്ടം ഒഴിവാക്കുകയും ചെയ്യാം.
10. നികുതി ആനുകൂല്യം നഷ്ടപ്പെടുന്നു
എൻആർഇ, എഫ്സിഎൻആർ അക്കൗണ്ടിലെ നികുതിരഹിത പലിശ പൂർണമായും പ്രയോജനപ്പെടുത്താൻ പല പ്രവാസികൾക്കും കഴിയാറില്ല. തുടക്കത്തിൽ പറഞ്ഞ മീരതന്നെ ഉദാഹരണം. ഇവിടെ പണം അയയ്ക്കുന്നത് എൻആർഒ അക്കൗണ്ടിനു പകരം എൻആർഇ അക്കൗണ്ടിലേക്കാക്കിയാൽ നികുതിയിൽ ഗണ്യമായ തുക ലാഭിക്കാം. ഇത്തരം തെറ്റുകൾ ഒഴിവാക്കിയാൽ പ്രവാസികൾക്ക് അവരുടെ ബാങ്കിങ് സേവനങ്ങൾ പരമാവധി മികവോടെ പ്രയോജനപ്പെടുത്താം. മാത്രമല്ല, അനാവശ്യമായ ബുദ്ധിമുട്ടും പണനഷ്ടവും ഒഴിവാക്കാം.